Tag: മലമ്പുഴ

കാണാനേറെയുള്ള പാലക്കാടന്‍ വിസ്മയങ്ങള്‍

ഭാഷ കൊണ്ടും രുചികൊണ്ടും സംസ്‌കാര ശൈലികൊണ്ടുമൊക്കെ കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും ഒരല്പം വിട്ടുനില്‍ക്കുന്ന നാടാണ് പാലക്കാട്. കേരളം കന്യാകുമാരി കൊടുത്ത് വാങ്ങിയതാണ് പാലക്കാട് എന്നൊരു പേരുണ്ടെങ്കിലും ഈ നെല്ലറ നമ്മുടെ സ്വന്തമാണ്. ഒടിയനും യക്ഷിയും ഒക്കെ നിറഞ്ഞു നിന്ന കഥകളിലെ പാലക്കാട് യാത്രയില്‍ ഉള്‍പ്പെടുത്തുവാന്‍ കാരണങ്ങള്‍ അധികമൊന്നും നിരത്തേണ്ട. പാലക്കാടന്‍ കാഴ്ചകള്‍ എന്നതു തന്നൊണ് ഓരോ പാലക്കാട് യാത്രയുടെയും ഹൈലൈറ്റ്. ഇതാ പാലക്കാട് യാത്രയ്ക്ക് പ്രേരിപ്പിക്കുന്ന 10 കാരണങ്ങള്‍… പാലക്കാട് കോട്ട പാലക്കാടിന്റെ ചരിത്രത്തില്‍ മാറ്റി വയ്ക്കുവാന്‍ പറ്റാത്ത ഒരിടമാണ് പാലക്കാട് കോട്ട. അചഞ്ചലമായ സൈനിക ബുദ്ധിയുടെ അടയാളമായി നിലകൊള്ളുന്ന കോട്ട യപദ്ധകഥകള്‍ക്കും തന്ത്രങ്ങള്‍ക്കും ഒക്കെ പ്രസിദ്ധമാണ്. 756 ലാണ് പാലക്കാട് രാജാവിന്റെ ക്ഷണം സ്വീകരിച്ച് മൈസൂര്‍ രാജാവിന്റെ സൈന്യാധിപനായ ഹൈദരലി ഇവിടെ എത്തുന്നത്. തന്റെ ശത്രുവായ കോഴിക്കോട സാനൂതിരിയുടെ ഉപദ്രവങ്ങളില്‍ നിന്നും രക്ഷപെടുക എന്ന ഉദ്ദേശമായിരുന്നു ഹൈദരലിയെ ക്ഷണിക്കുമ്പോള്‍ പാലക്കാട് രാജാവായിരുന്ന ഇട്ടിക്കൊമ്പി അച്ചന്‍ വിചാരിച്ചിരുന്നത്. അന്നത്തെ കാലത്ത് ... Read more

അന്‍പതില്‍ തിളങ്ങി നിത്യഹരിതയായ മലമ്പുഴ യക്ഷി

നിത്യഹരിതയായ യക്ഷി സുന്ദരി അന്‍പതാണ്ടു പിന്നിടുമ്പോള്‍ ശില്‍പി കാനായി കുഞ്ഞിരാമനും 81 വയസ്സിന്റെ ചെറുപ്പം. ഇന്നലെ അവരുടെ പിറന്നാള്‍ ആഘോഷമായിരുന്നു, മലമ്പുഴയുടെ മനോഹാരിതയില്‍. 50 വയസ്സായ യക്ഷി ശില്‍പത്തിനും 81 വയസ്സിലേക്കു കടന്ന ശില്‍പി കാനായി കുഞ്ഞിരാമനും ആശംസകളറിയിക്കാന്‍ മലമ്പുഴ ഉദ്യാനത്തില്‍ ജനം തടിച്ചു കൂടി. കേരള ലളിതകലാ അക്കാദമിയാണു പിറന്നാളുകള്‍ ആഘോഷിച്ചത്. കാനായിയെ ആദരിക്കുന്നതിന്റെ ഭാഗമായി 12 ദിവസം നീളുന്ന ‘യക്ഷിയാനം’ പരിപാടിക്കും യക്ഷി പാര്‍ക്കില്‍ തുടക്കമായി. ജില്ലാ ഭരണകൂടം, ഡിടിപിസി, ടൂറിസം വകുപ്പ്, ജലവിഭവ വകുപ്പ്, ഒ.വി. വിജയന്‍ സ്മാരക സമിതി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. കലാകാരന്മാരും സാംസ്‌കാരിക സ്ഥാപനങ്ങളും വെല്ലുവിളി നേരിടുന്ന ഈ കാലത്ത് ശക്തമായ താക്കീതാണു യക്ഷി ശില്‍പമെന്നു മന്ത്രി പറഞ്ഞു. 80 വയസ്സിലും മനസ്സുകൊണ്ടു ചെറുപ്പക്കാരനായ കാനായി കനത്ത സദാചാര വേട്ടയാടലുകളെ അതിജീവിച്ച ആളാണെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച യക്ഷി ശില്‍പവും മന്ത്രി അനാച്ഛാദനം ചെയ്തു. എം.ബി. ... Read more