Tag: വൈശാലി ഗുഹ

വേനലവധിയില്‍ താരമായി വൈശാലി ഗുഹ

ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്‍… ഇന്നും മലയാളികളുടെ ചുണ്ടില്‍ ഒഴുകിയെത്തുന്ന ഈ ഗാനം ഉണര്‍ത്തിയ പ്രണയകാഴ്ചകള്‍ വര്‍ണനാതീതമാണ്. വൈശാലിയും ഋഷ്യശൃംഗനും അനുരാഗത്തിന്റെ പുതിയ തരംഗങ്ങള്‍ തീര്‍ത്ത വൈശാലി ഗുഹയിലേക്ക് ഇന്നും സഞ്ചാരികളുടെ തിരക്കാണ്. വേനലവധിയായതോടെ നൂറ്കണക്കിന് പേരാണ് ദിവസവും എത്തുന്നത്. ഗുഹയുടെ ഇരുളറയില്‍നിന്നും ചെറുതോണി അണക്കെട്ടിന്റെ കാഴ്ച ഇവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പുതിയ അനുഭവമാണ് നല്‍കുന്നത്. അണക്കെട്ട് നിര്‍മിക്കുന്നതിനായി പദ്ധതി പ്രദേശത്തേക്ക് എത്തിച്ചേരാനായി പണിത ഗുഹയാണ് ഇപ്പോള്‍ വൈശാലി ഗുഹ എന്ന പേരില്‍ അറിയപ്പെടുന്നത്. 1970 കളിലാണ് ഇതിന്റെ നിര്‍മാണം. ഗുഹയ്ക്ക് 550 മീറ്റര്‍ നീളമാണുള്ളത്. ഗുഹ വിസ്മൃതിയിലാണ്ട് കിടക്കുമ്പോള്‍ 1988ലാണ് ഭരതന്‍ അദ്ദേഹത്തിന്റെ വൈശാലി എന്ന സിനിമയുടെ ചിത്രീകരണത്തിനായി എത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഋഷ്യശൃംഗന്റെ പര്‍ണശാലയ്ക്കടുത്തുള്ള ഗുഹയാണ് സിനിമയുടെ ചിത്രീകരണത്തിനുശേഷം ‘വൈശാലി ഗുഹ’ എന്ന പേരില്‍ അറിയപ്പെടുന്നത്. കുറവന്‍ മലകളില്‍നിന്ന് അര മണിക്കൂര്‍ നടന്നാല്‍ വൈശാലി ഗുഹയിലെത്താം. ഒരിക്കലും കണ്ടാല്‍ മതിവരാത്ത കാഴ്ചകളുടെ വിരുന്നാണ് വൈശാലി ഗുഹയില്‍ പ്രകൃതി ... Read more

ഇടുക്കിയിലെ ഗുഹാ വിസ്മങ്ങള്‍

ഹരിതക്കാടകളുടെ അതിസമ്പത്തിന് ഉടമയാണ് ഇടുക്കി. വനങ്ങളും , അരുവിയും, വെള്ളച്ചാട്ടവും നിറഞ്ഞ് സഞ്ചാരികളുടെ മനസ് കുളിര്‍പ്പിക്കുന്ന ഇടമായതിനാല്‍ തന്നെ യാത്രികരുടെ ഇഷ്ട ഇടം കൂടിയാണ് ഇടുക്കി. കാടകങ്ങളിലെ ഗുഹകളെക്കുറിച്ച്… മറയൂര്‍ എഴുത്തള ഗുഹ സര്‍പ്പപ്പാറ എന്ന പേരിലും അറിയപ്പെടുന്ന സ്വാഭാവികഗുഹ മറയൂരിലെ ചന്ദന റിസര്‍വിലാണ്.ഏതാണ്ട് 3000 വര്‍ഷം മുന്‍പ് മുനിമാര്‍ ഇതൊരു താവളമായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. കാട്ടില്‍ വേട്ടയ്ക്കായി പോയിരുന്നവര്‍ യാത്രയ്ക്കു മുന്‍പു മൃഗങ്ങളുടെ ചിത്രം ഗുഹയുടെ മുന്‍പില്‍ കല്ലില്‍ കോറിയിടുമായിരുന്നു. ഗുഹയില്‍ വരച്ച മൃഗത്തെ ഇരയായി ലഭിക്കുമെന്നായിരുന്നു വിശ്വാസം. ഇത്തരം ചിത്രങ്ങള്‍ ഇപ്പോഴും കല്ലില്‍ മായാതെ കിടക്കുന്നുണ്ട്. പുരാവസ്തു ഗവേഷകര്‍ ഇവിടെ പഠനങ്ങള്‍ നടത്തിയിരുന്നു.ഗുഹയിലേക്കു പ്രവേശനത്തിനു വനംവകുപ്പിന്റെ നിയന്ത്രണമുണ്ട്. ഗുഹയ്ക്കുള്ളിലേക്ക് ഒരാള്‍ക്കു കഷ്ടിച്ചു കടക്കാനുള്ള വിസ്താരം മാത്രമെയുള്ളൂ. ഏതാണ്ട് അര കിലോമീറ്റര്‍ ദൂരം ഉള്ളിലേക്കു നടന്നുപോകാമെന്നു പ്രദേശവാസികള്‍ പറയുന്നു. തങ്കയ്യന്‍ ഗുഹ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ കഴിഞ്ഞ് ഏതാണ്ട് 15 കിലോമീറ്റര്‍ സഞ്ചരിക്കുമ്പോഴാണ് ഗ്യാപ് റോഡ്. ഒരു വശത്ത് അഗാധമായ ... Read more