Destinations
ആഡംബര വിരുന്നുകളിലേക്ക് വാതിൽ തുറന്ന് അൽ ബദായർ ഒയാസിസ്‌ October 9, 2019

സാഹസികാനുഭവങ്ങളും തനത് എമിറാത്തി ആതിഥേയത്വവും പാരമ്പര്യവും സമ്മേളിക്കുന്ന ആഡംബര വിനോദസഞ്ചാരനുഭവം  അൽ ബദായർ ഒയാസിസ്‌  അതിഥികൾക്കായി വാതിൽ തുറന്നു. ഷാർജ നിക്ഷേപ വികസന വകുപ്പിന്റെ  (ശുറൂഖ്‌)  ‘ഷാർജ കലക്ഷൻ’ പദ്ധതിയുടെ ഭാഗമായി  ഷാർജ അൽ ബദായർ മരുഭൂമിയിലെ മനോഹരമായ പ്രകൃതി കാഴ്ചകൾക്ക് നടുവിൽ 60 മില്യൺ ദിർഹം ചിലവഴിച്ചാണ് അൽ ബദായർ ഒരുക്കിയിരിക്കുന്നത്. മരുഭൂമിയുടെ പ്രകൃതത്തോട് ചേർന്ന് നിൽക്കുന്ന വിധം പരമ്പരാഗത എമിറാത്തി നിർമാണ ശൈലി പിന്തുടർന്നാണ്  അൽ ബദായറിന്റെ നിർമാണം. കാമ്പിങ്ങിനും സാഹസിക പ്രകടനങ്ങൾക്കും പ്രശസ്തമായ അൽ ബദായറിലെ ഓറഞ്ച് മണൽക്കൂനകൾക്കു നടുവിൽ  മരുപ്പച്ചയെന്ന പോലെ നിലകൊള്ളുന്ന അൽ ബദായറിന്റെ ആദ്യ കാഴ്ച തന്നെ സഞ്ചാരികളുടെ മനംകവരാൻ പാകത്തിലുള്ളതാണ്. നഗരത്തിരക്കിൽ നിന്നും പാതയോരത്തിന്റെ ഇരമ്പലുകളിൽ നിന്നും മാറി ശാന്തമായ അന്തരീക്ഷത്തിൽ നേരം ചിലവിടാൻ പാകത്തിലുള്ള 21 മുറികൾ ഇവിടെയുണ്ട്. ഇതിനു പുറമെ ഒറ്റ കിടപ്പുമുറിയുള്ള ഏഴു ടെന്റുകളും ഇരട്ട കിടപ്പുമുറികളുള്ള മൂന്ന് ടെന്റുകളുമുണ്ട്. മണൽപ്പരപ്പിന്റെ വിശാലമായ കാഴ്ചയും അനുഭവും ആവോളം ആസ്വദിക്കാൻ പാകത്തിൽ ഒരുക്കിയിട്ടുള്ള മുറികളിൽ എല്ലാം തന്നെ അത്യാഢംബര സൗകര്യങ്ങളുമുണ്ട്. ഇങ്ങനെ,അതിനൂതന സൗകര്യങ്ങളും പരമ്പരാഗത പശ്ചാത്തലവും ഭൂപ്രകൃതിയും  ഒരുമിക്കുന്ന യുഎഇയിലെ തന്നെ ആദ്യ വിനോദ കേന്ദ്രങ്ങളിലൊന്നാണ് അൽ ബദായർ ഒയാസിസ്‌. മുഴുവൻ സമയവും പ്രവർത്തിക്കുന്ന  രണ്ട് റസ്റ്ററന്റുകളാണ് അൽ ബദായറിലെത്തുന്ന രുചിപ്രേമികളെ കാത്തിരിക്കുന്നത്. തനത്  എമിറാത്തി വിഭവങ്ങളും ലോകരുചികളും ഒരുപോലെ ഒരുങ്ങുന്ന ‘നിസ് വ’ റെസ്റ്ററന്റ്, 8 അത്താഴം ഒരേസമയം വിളമ്പാനാവുന്ന ‘അൽ മദാം’ എന്നീ രണ്ടു റെസ്റ്ററന്റുകളും  മരുഭൂ കാഴ്ചകൾ ആസ്വദിച്ചിരിക്കാൻ പാകത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രുചികേന്ദ്രങ്ങൾക്കു പുറമെ ഇൻഡോർ സ്വിമ്മിങ് പൂൾ, വ്യായാമ കേന്ദ്രം,

മെലീഹ മരുഭൂമിയിലെ ജൈവവൈവിധ്യ കാഴ്ചകൾ September 5, 2019

പുരാതനകാല കാഴ്ചകളിലേക്കും വിജ്ഞാനത്തിലേക്കുമുള്ള  തിരിഞ്ഞുനടത്തമാണ്  ഷാർജ മെലീഹ ആർക്കിയോളജി സെന്ററിന്റെ സവിശേഷത. കഴിഞ്ഞ കുറെ ദശകങ്ങളായി തുടരുന്നപുരാവസ്തു പര്യവേഷണങ്ങളിൽ നിന്ന് പ്രാചീനശിലായുഗത്തിലേക്കു വരെ നീളുന്ന നിർണായക കണ്ടുപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ആ കാഴ്ചകളും ചരിത്രവും സഞ്ചാരികൾക്കായി ഈകേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ വെറും പുരാവസ്തു കാഴ്ചകൾ മാത്രമല്ല ഈ സ്ഥലത്തിന്റെ പ്രേത്യേകത, അറേബ്യൻ മരുഭൂമിയിലെ അപൂർവമായ ജൈവവൈവിധ്യം അടുത്തറിയാനും പഠിക്കാനും സാധിക്കുന്ന ഇടം  കൂടിയാണിത്. ചെറിയ ദൂരങ്ങളുടെ വ്യത്യാസത്തിൽ തന്നെ മണൽപരപ്പും ചരൽകല്ലുകൾ നിറഞ്ഞ പ്രതലവും ചുണ്ണാമ്പു പാറകളുമെല്ലാം മാറിമാറി വരുന്ന ഇവിടുത്തെ ഭൂപ്രകൃതി അപൂർവയിനംസസ്യങ്ങളുടെയും സസ്തനികളുടെയും വാസസ്ഥലമാണ്. അതിനാൽ തന്നെ  പ്രകൃതി സ്നേഹികൾക്കും സാഹസിക സഞ്ചാരികൾക്കും ഫൊട്ടോഗ്രഫർമാർക്കും മെലീഹ പ്രിയകേന്ദ്രമായിമാറുന്നു. “മനോഹരമാണെങ്കിലും  പ്രയാസമുള്ള ഭൂപ്രകൃതിയാണ് മെലീഹയുടേത്. എന്നിട്ടും വേനൽക്കാലത്തു കഠിനമായ ചൂടും തണുപ്പുകാലത്ത് മരം കോച്ചുന്ന തണുപ്പും ഒരേപോലെഅതിജീവിക്കുന്ന സസ്യങ്ങളും

ന്യുമാഹിയിലെ ലോറൽ ഗാർഡൻ, ഉദ്യാനപ്രേമികളുടെ സ്വപ്‌നഭൂമി !! September 3, 2019

മയ്യഴിപ്പുഴയുടെ മനോഹാരിത പോലെ പ്രകൃതിയെ അതിൻറെ സമസ്‌ത രൂപത്തിലും ഭാവത്തിലും ദൃശ്യാചാരുതയോടെ ആസ്വദിക്കാനാവുന്ന വേറിട്ടൊരിടം! നാട്ടുമ്പുറത്തിൻറെ ലാളിത്യവും തെളിമയുമുള്ള കൊച്ചുമനോഹരതീരം…

സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട പൊള്ളുന്ന ചൂടുള്ള നഗരങ്ങള്‍ June 7, 2019

വേനലിന്റെ ചൂടിന് ഓരോ ദിവസവും ശക്തി കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്നു വരും നാളെ വരുമെന്നു പറഞ്ഞു പറ്റിക്കുന്ന മഴയും തെളിഞ്ഞു നില്‍ക്കുന്ന

ചെറിയ പെരുന്നാളിനു പൊളിക്കുവാന്‍ ഈ ഇടങ്ങള്‍ June 5, 2019

30 ദിവസം നീണ്ടു നിന്ന വ്രതാനുഷ്ഠാനങ്ങള്‍ക്കും നോയമ്പിനും വിട പറഞ്ഞ് ഇനി ആഘോഷത്തിന്റെ നാളുകളാണ്. പെരുന്നാള്‍ ആഘോഷം പൊടിപൊടിയ്ക്കുവാന്‍ ഒരു

നിറമാര്‍ന്ന മണല്‍ത്തരികള്‍ നിറഞ്ഞ ബീച്ചുകള്‍ പരിചയപ്പെടാം June 4, 2019

ബീച്ചുകളിലെ സായന്തനങ്ങളും പുലരികളുമെല്ലാം പലരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്. കടല്‍കാറ്റേറ്റ് ഇളം ചൂടുള്ള മണല്‍പുറങ്ങളില്‍ വിശ്രമിക്കാന്‍ കൊതിയുള്ളവരായിരിക്കും നമ്മില്‍ പലരും. വെള്ള

ഏഷ്യയിലെ ഈ ഏഴ് രാജ്യങ്ങള്‍ കാണാതെ പോകരുത് June 1, 2019

ഏഷ്യന്‍ രാജ്യങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന മായക്കാഴ്ചകള്‍ കാണാന്‍ ആരാണ് ആഗ്രഹിക്കാത്തത്. നിങ്ങളൊരു യാത്ര ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍ ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്ത ചില

കടല്‍ കടന്നും സഞ്ചാരികളെത്തുന്ന ഭാരതത്തിന്റെ വിശേഷങ്ങള്‍ June 1, 2019

നാനാത്വത്തില്‍ ഏകത്വം സൂക്ഷിക്കുന്ന നമ്മുടെ നാടിനെ കാണാന്‍ ലോകം ഇവിടെ എത്താറുണ്ട്. ഇങ്ങ് കന്യാകുമാരി മുതല്‍ അങ്ങ് ജമ്മു കാശ്മീര്‍

നിറക്കൂട്ടിലലിഞ്ഞ കിളിമാനൂര്‍ കൊട്ടാരം June 1, 2019

നിറക്കൂട്ടുകള്‍ കൊണ്ട് ലോകത്തിന്റെ ശ്രദ്ധയിലെത്തിയ ഒരു കൊട്ടാരം…പഴമയെയും പുതുമയെയും ഒരുപോലെ സ്വീകരിച്ചിരുത്തുന്ന കിളിമാനൂര്‍ കൊട്ടാരത്തെക്കുറിച്ച് കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. രാജാക്കന്മാര്‍ക്കിടയിലെ ചിക്രകാരനും

ജൂണില്‍ പോകാം ഈ ഇടങ്ങളിലേക്ക് May 31, 2019

സ്‌കൂള്‍ തുറക്കുന്ന സമയത്ത് കൃത്യമായി പെയ്യാനെത്തുന്ന മഴയുമായി ജൂണ്‍ എത്താനായി. മഴയുടെ അടയാളങ്ങള്‍ അങ്ങിങ്ങായി മാത്രമേയുള്ളുവെങ്കിലും പ്രകൃതി ഒരുങ്ങി തന്നെയാണ്.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം; യവാത്മാല്‍ May 30, 2019

സഞ്ചാരിയുടെ മനസ്സറിഞ്ഞ് കാഴ്ചകളൊരുക്കുന്ന നാടാണ് മഹാരാഷ്ട്ര. അത്തരത്തില്‍ വ്യത്യസ്തമായ കാഴ്ചകളില്‍ ഉള്‍പ്പെടുന്ന ഒരിടമാണ് യവാത്മാല്‍. മഹാരാഷ്ട്രയെ ആദ്യമായി കാണുവാനായി പോകുന്നവര്‍ക്ക്

മണ്‍സൂണെത്തുന്നതിന് മുന്‍പേ പോകാം മംഗലാപുരത്തെ ഈ ഇടങ്ങളിലേക്ക് May 30, 2019

കേരളവും തമിഴ്‌നാടും വിട്ട് കര്‍ണ്ണാടകയിലേക്കിറങ്ങി നോക്കിയാല്‍ ആരെയും ഞെട്ടിക്കുന്ന കാഴ്ചകളാണ്. വെള്ളച്ചാട്ടങ്ങളും പുരാതന ക്ഷേത്രങ്ങളും ഗംഭീര കൊട്ടാരങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും

ഇരവികുളം മുതല്‍ പെരിയാര്‍ വരെ…കേരളത്തിലെ ദേശീയോദ്യാനങ്ങളിതാ May 29, 2019

ജൈവ സമ്പത്തിന്റെയും പ്രകൃതി ഭംഗിയുടെയും കാര്യത്തില്‍ ദൈവം നേരിട്ട് തിരഞ്ഞെടുത്ത് മാറ്റിനിര്‍ത്തിയ നാടെന്ന് കേരളത്തെ വിശേഷിപ്പിക്കാം. പശ്ചിമഘട്ടവും വനങ്ങളും കുന്നും

അദ്ഭുത നിധികള്‍ സമ്മാനിക്കുന്ന ഭൂതത്താന്‍ കോട്ട May 22, 2019

ഇസ്രായേല്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നൊരിടമാണ്. കേരളത്തിനോളം വലുപ്പമില്ലെങ്കിലും ചുറ്റുമുള്ള രാജ്യങ്ങളുടെ ആക്രമണങ്ങളില്‍ ധീരമായ ചെറുത്തുനില്‍പ്പുകള്‍ കൊണ്ട് എന്നും ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ

കാഴ്ച്ചയുടെ നിറവസന്തമൊരുക്കി രാജാപ്പാറമേട് May 22, 2019

  പ്രകൃതി സൗന്ദര്യത്താല്‍ നിറഞ്ഞുനില്‍ക്കുന്ന രാജാപ്പാറമേട് വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നാണ്. പ്രകൃതി മനോഹാരിതയ്‌ക്കൊപ്പം നാടിന്റെ ഐതിഹ്യ പെരുമയും രാജാപ്പാറമേട്ടിലേക്ക്

Page 1 of 71 2 3 4 5 6 7
Top