
ഇന്ത്യന്‍ തൊഴിലന്വേഷകര്‍ക്ക് കനത്ത തിരിച്ചടിയാവുന്ന പുതിയ വിസനയം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയുടെ ഏറെ ജനകീയമായ 457 വിസസംവിധാനമാണ് പൊളിച്ചെഴുതിയത്. ഓസ്‌ട്രേലിയക്കാരുടെ അഭാവത്തില്‍ വിദേശതൊഴിലാളികളെ നിയമിക്കാന്‍ തൊഴില്‍സ്ഥാപനങ്ങള്‍ക്ക് അനുമതിനല്‍കുന്ന 457 വിസ സംവിധാനത്തിനു കീഴില്‍ 650 തൊഴിലുകള്‍ ഉള്‍പ്പെട്ടിരുന്നു. ഇത് ഇരുനൂറായി കുറച്ചതാണ് പ്രധാനമാറ്റം. ഉയര്‍ന്ന തൊഴില്‍വൈദഗ്ധ്യവും ഇംഗ്ലീഷിലെ മികച്ച പ്രാവീണ്യവും നിര്‍ബന്ധമാക്കി. വിസ കാലാവധി