Author: Tourism News live

സങ്കടം വേണ്ട… ഈസി ജെറ്റില്‍ ഈസിയായി വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോവാം

ഈസീ ജെറ്റില്‍ ഇനി ഈസിയായി വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോവാം. അവധിദിവസം ആഘോഷിക്കാന്‍ അരുമ മൃഗങ്ങള്‍ കൂടെയില്ലാത്തത്തിന്‍റെ സങ്കടം ഈസി ജെറ്റ് തീര്‍ത്തുതരും. വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക സീറ്റ് ഇനിമുതലുണ്ടാവും. കൂടാതെ അവര്‍ക്ക് ഫ്രീയായും യാത്രചെയ്യാം. ഈ വര്‍ഷം തന്നെ വളര്‍ത്തുമൃഗ സൗഹാര്‍ദ്ദ പദ്ധതി നടപ്പാക്കാനാണ് ഈസി ജെറ്റ് അധികൃതര്‍ ശ്രമിക്കുന്നത്. ഇന്‍റര്‍നാഷണല്‍ ഹൗസ് ആന്‍റ് പെറ്റ് സിറ്റിംഗ് സര്‍വീസ് ട്രെസ്റ്റെട് ഹൗസ് സിറ്റേഴ്സിന്‍റെ സര്‍വേ പ്രകാരം 58 ശതമാനം ആളുകളും വളര്‍ത്തു മൃഗങ്ങള്‍ക്ക് കൂടുതല്‍ യാത്ര സൗകര്യം വേണമെന്ന് ആവിശ്യപ്പെട്ടപ്പോള്‍ 62 ശതമാനം ആളുകള്‍ വളര്‍ത്തുമൃഗങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചു. ഈ പദ്ധതിയില്‍ യാത്ര ചെയ്യുന്ന വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രത്യേകിച്ച് ആമ, പക്ഷികള്‍, ഇഗ്വാന എന്നിവയ്ക്ക് കൂടുതല്‍ പരിചരണം ലഭിക്കും. വളര്‍ത്തു മൃഗങ്ങളുടെ ഉടമസ്ഥര്‍ക്ക് യുറോപ്പിലെ വിവിധ ഹോട്ടെലുകളില്‍ സൗജന്യ താമസവും ഏര്‍പ്പാടാക്കും. ഇവിടങ്ങളിലൊക്കെ മൃഗങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനവും ലഭ്യമാക്കും. ഇതുവഴി ടൂറിസം സാധ്യതകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് രാജ്യങ്ങള്‍.

20 എംഎല്‍എമാര്‍ അയോഗ്യര്‍: തെര.കമ്മീഷനെതിരെ എഎപി

ന്യൂഡല്‍ഹി : ഡല്‍ഹി സര്‍ക്കാരിനും ആം ആദ്മി പാര്‍ട്ടിക്കും തിരിച്ചടിയായി 20 എംഎല്‍എമാരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ അയോഗ്യരാക്കി. ഇരട്ടപ്പദവി വിവാദത്തിലാണ് നടപടി. എംഎല്‍എ മാരെ അയോഗ്യരാക്കാന്‍ കമ്മീഷന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു. ഡല്‍ഹിയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പു കമ്മീഷന്‍ സമ്പൂര്‍ണ യോഗത്തിലാണ് തീരുമാനം. തീരുമാനം വന്നതിനു പിന്നാലെ കോണ്‍ഗ്രസുംബിജെപിയും അയോഗ്യതാ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തപ്പോള്‍ എഎപി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. അധികാരമേറ്റ് ആദ്യമാസത്തിനകം 21 എംഎല്‍എമാരെ കേജരിവാള്‍ പാര്‍ലമെണ്ടറി സെക്രട്ടറിമാരായി നിയമിച്ചിരുന്നു. ഇതില്‍ രജൗറി ഗാര്‍ഡന്‍ എംഎല്‍എ ജര്‍ണയില്‍ സിംഗ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാജിവെച്ചു. മറ്റ് 20 പേര്‍ക്കെതിരെയാണ് നടപടി. അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ ആണ് എഎപി എംഎല്‍എമാര്‍ക്കെതിരെ നിയമപോരാട്ടം നടത്തിയത്. എഴുപതംഗ നിയമസഭയില്‍ എഎപിക്ക് 66 എംഎല്‍എമാരുണ്ട്. അയോഗ്യതാ തീരുമാനം ഭരണത്തെ ബാധിക്കില്ലങ്കിലും ധാര്‍മികതാപ്രശ്നം പ്രതിപക്ഷം ഉയര്‍ത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താല്‍പ്പര്യപ്രകാരമാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് എഎപി നേതാവ് സൌരഭ് ഭരദ്വാജ് ആരോപിച്ചു.

Last seen status activated in Instagram

Social media giant Facebook-owned platform Instagram introduced the active status to users through the new feature showing “Active At” of the user’s Insta friends. The new Instagram feature is very similar to the “Last Seen” on WhatsApp. photo courtesy:instagram This feature is available with the people whom we frequently message as well as people whom you don’t follow. Anonymous reports state that Instagram is now testing text-only stories as well as screenshot alert that notifies the user about an unidentified privacy breach. Text-only stories are gaining more popularity nowadays besides multimedia contents, as Instagram is currently testing new filters to ... Read more

Indian Navy’s all-women team crosses Cape Horn

A group of six women from the Indian Navy created history by successfully crossing Cape Horn through the Drake Passage, which is the roughest stretch of water on the planet. Sailing in Indian Navy Sailing Vessel, INSV Tarini, the team crossed Cape Horn, the Mount Everest of sailing, as part of the Navika Sagar Parikrama expedition, the first ever attempt by an all-women crew from India to sail around the globe. The crew, led by Lieutenant Commander Vartika Joshi, started their 22,100 nautical mile circumnavigation journey from Goa in September 2017.  In October, INS Tarini reached its first stop in Fremantle, ... Read more

Making world a better, happy home!

We have been hearing interesting stories about couples/families going on a world tour. Seldom can we see parents taking their children along with them, neglecting their schooling. But, this Australian couple has gone one step ahead. Not only did they take their children along with them, they have even sold out their home to travel the world around. photo courtesy: Instagram hertravellingtribe Clare and Andrew Barnes and their children (Lily 11 and Spencer 9), who calls themselves ‘The travelling tribe’, is currently in Asia covering Vietnam, Cambodia, Thailand and Malaysia. photo courtesy:instagram hertravellingtribe The duo opted to travel thinking that ... Read more

പുകമഞ്ഞില്‍ താറുമാറായി ഡല്‍ഹി; ട്രെയിനുകള്‍ റദ്ദാക്കി

പുകമഞ്ഞില്‍ ശ്വാസംമുട്ടി തലസ്ഥാന നഗരി. കനത്ത പുകമഞ്ഞില്‍ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി. നഗരമാകെ ഇരുട്ടു മൂടിയ നിലയിലാണ്. 7.4 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ കുറഞ്ഞ താപനില. വെള്ളിയാഴ്ച രാവിലെ 100 ശതമാനം ഈര്‍പ്പം രേഖപ്പെടുത്തി. അന്തരീക്ഷ മലിനീകരണം കൂടാനിടയാക്കിയത് ഇതാണ്. picture courtesy: Times of India രാജ്യാന്തര നിലവാരത്തിനു പത്തിരട്ടി അധികമാണ് വായു മലിനീകരണമെന്നാണ് റിപ്പോര്‍ട്ട്. വായു ഗുണനിലവാര സൂചിക (എക്യുഐ) പ്രകാരം രാവിലെ ഒമ്പതിന് 379താണ് രേഖപ്പെടുത്തിയത്. പൂജ്യത്തിനും 500നും ഇടയിലാണ് എക്യുഐ കണക്കാക്കുന്നത്. ഈ മാസം 23 മുതല്‍ മഴ പെയ്യുന്നതോടെ അന്തരീക്ഷത്തില്‍ കാര്യമായ മാറ്റമുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുകമഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ഗതാഗതം താറുമാറായി. 38 ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. 15 ട്രെയിനുകള്‍ റദ്ദാക്കി. ഏഴെണ്ണം പുനക്രമീകരിച്ചു. ഡല്‍ഹിയുടെ സമീപ നഗരങ്ങളായ നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലും പുകമഞ്ഞിന്‍റെ പ്രശ്നങ്ങളുണ്ട്. റോഡുകളിലെ പുകമൂടിയതിനാല്‍ അപകട സാധ്യതയുമുണ്ട്.

വാട്ട് എ വാട്സ്ആപ്പ്…സേവനവും ബിസിനസും വിരല്‍ത്തുമ്പില്‍

വാട്സ്ആപ്പ് വഴിയും ഇനി ബിസിനസ്‌ നടത്താം. ചെറുകിട ബിസിനസ് ചെയ്യുന്നവര്‍ക്ക് സന്തോഷിക്കാം. ബിസിനസ്ക്കാര്‍ക്ക് അവരുടെ ഉപഭോക്താക്കളുമായി വളരെ എളുപ്പത്തില്‍ സംവദിക്കാം. ബുക്ക്‌ മൈ ഷോ, മേക്ക് മെയ്‌ ട്രിപ്പ്‌ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ പുതിയ വാട്ട്സ്ആപ്പില്‍ ലഭ്യമാവും. തുടക്കത്തില്‍ ഇന്‍ഡോനേഷ്യ, ഇറ്റലി, മെക്സിക്കോ, യു.കെ, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ഈ സേവനം ലഭ്യമാവുക. വരുന്ന ആഴ്ചകളില്‍ മറ്റു രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. ആണ്ട്രോയിഡ്, ഐഫോണ്‍ വേര്‍ഷനുകളാണ് പുറത്തിറക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. 1.3 ബില്ല്യന്‍ വാട്ട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ഈ ബിസിനസ്‌ ആപ്പ് സേവനം ലഭിക്കും. ബിസിനസ് വിവരങ്ങള്‍, ഇ-മെയില്‍, വെബ്സൈറ്റ് അഡ്രസ്‌, കടകളുടെ അഡ്രസ്‌ തുടങ്ങിയവ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉപപോക്താവിനെ വാട്സ്ആപ്പ് സഹായിക്കും. ഇതിലെ സ്മാര്‍ട്ട് മെസ്സേജിംഗ് ടൂള്‍ ഉപയോഗിച്ച് വളരെ വേഗത്തില്‍ വിവരങ്ങള്‍ കൈമാറാം. നിങ്ങളുടെ വാട്സ്ആപ്പ് നമ്പര്‍ ബിസിനസ് നമ്പറായി മാറ്റണം. വാട്സ്ആപ്പ് വഴി ഉപഭോക്താക്കളോട് ആശയ വിനിമയം നടത്തുന്നതിലൂടെ ഇന്ത്യയിലും ബ്രസീലിലും 80 ശതമാനം ചെറുകിട ... Read more

സഞ്ചാരികള്‍ പെരുവഴിയില്‍ : ഗോവയില്‍ ടാക്സി സമരം

പനാജി : വിനോദസഞ്ചാരികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിച്ച് ഗോവയില്‍ ടാക്സി സമരം. ടാക്സികളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കണമെന്ന ഉത്തരവിനെതിരെയാണ് സമരം. സമരം നേരിടാന്‍ ഗോവ സര്‍ക്കാര്‍ അവശ്യ സേവന നിയമം (എസ്മ) പ്രയോഗിച്ചെങ്കിലും ഫലവത്തായില്ല. സംസ്ഥാനത്തെ 18,000 ടാക്സികള്‍ പണിമുടക്കില്‍ പങ്കു ചേര്‍ന്നു. Representational image സഞ്ചാരികള്‍ പലരും വിമാനത്താവളത്തിലും റയില്‍വേ സ്റ്റേഷനിലും കുടുങ്ങി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കദംബ ബസ് സര്‍വീസ് ഇവിടങ്ങളില്‍ പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തി. ടാക്സി ഡ്രൈവര്‍മാര്‍ ആസാദ് മൈതാനിയില്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തി. സംസ്ഥാനത്തെങ്ങും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു. അക്രമം നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ടാക്സി ഡ്രൈവര്‍മാരുടെ ആവശ്യം ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ നിരാകരിച്ചു. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയതെന്നും ഫെബ്രുവരി 24 നകം വാഹനങ്ങളില്‍ ഇവ സ്ഥാപിച്ചേ മതിയാവൂ എന്നും ഗോവ മുഖ്യമന്ത്രി പ്രതികരിച്ചു

Sri Lanka re-imposes liquor ban on women

Photo Courtesy: thejournal For more than four decades, the women in Sri Lanka have been banned from buying alcohol and working in bars and liquor stores. For much to the delight of the travel community, the government has recently lifted the ban only to re-impose it in a couple of days’ time. The government lifted the ban, only to reverse its decision less than a week later. Just days after the finance minister Mangala Samaraweera revoked the 1979 ban, Sri Lanka’s president Maithripala Sirisena, re-imposed the ban. The ban was lifted after repeated requests from the tourism industry to extend ... Read more

Run Munnar, Run!

Kestrel Adventure Holidays, in association with Sports Authority of India (SAI) and Association of International Marathons and Distance Races (AIMS), is about to conduct two-day Munnar Marathon from February 10, 2018. photo courtesy:munnarmarathon.com “The marathon would boost Munnar as an adventure tourism destination as well as in creating a health consciousness among the people,” said Sriram Venkataraman IAS, Employment and Training Department Director, who is also the chief leader of the Marathon. The Marathon, second in terms of altitude after Ladakh marathon, consists of 4 categories such as Ultra Challenge, Run for Fun, Half Marathon and Full Marathon. photo courtesy:munnarmarathon.com ... Read more

ശ്രീലങ്കന്‍ ടൂറിസത്തിന് തിരിച്ചടി : സ്ത്രീകള്‍ക്ക് മദ്യ വിലക്ക് തുടരും

Photo Courtesy: thejournal കൊളംബോ : ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് മദ്യം വാങ്ങാനും വില്‍ക്കാനും അനുവദിച്ച ഉത്തരവ് പിന്‍വലിച്ചു. ടൂറിസം മന്ത്രാലയത്തിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്‌ കഴിഞ്ഞ ദിവസം എക്സൈസ് നിയമത്തില്‍ ഭേദഗതി വരുത്തി ധനമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. മദ്യശാലകളുടെ പ്രവര്‍ത്തന സമയ പരിധി കൂട്ടണമെന്നും വിനോദസഞ്ചാരികളായ സ്ത്രീകള്‍ക്ക് മദ്യം വാങ്ങാന്‍ അനുമതി നല്‍കണമെന്നും ശ്രീലങ്കന്‍ ടൂറിസം മന്ത്രാലയം ഏറെനാളായി ആവശ്യപ്പെട്ടു വരികയായിരുന്നു. ഇത് അംഗീകരിച്ചാണ് കഴിഞ്ഞ ദിവസം ലങ്കന്‍ ധനമന്ത്രി മംഗള സമരവീര ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിനെതിരെ പലരും രംഗത്തെത്തിയതോടെയാണ് ശ്രീലങ്കയുടെ മറുകണ്ടം ചാടല്‍. ശ്രീലങ്കയുടെ ബുദ്ധമത പാരമ്പര്യത്തിന് നിരക്കുന്നതല്ല മദ്യം പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നയമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഫെബ്രുവരി പത്തിന് നടക്കാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഇത് മുഖ്യ ആയുധമാക്കുമെന്നും സര്‍ക്കാര്‍ കണക്കു കൂട്ടി. തുടര്‍ന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നിര്‍ദ്ദേശാനുസരണം ധനമന്ത്രി നേരത്തെ പുറപ്പെടുവിച്ച ഇളവ് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് മദ്യം വില്‍ക്കാനും വാങ്ങാനും വിലക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ... Read more

ഓണ്‍ലൈന്‍ ആണോ… ഇന്‍സ്റ്റാഗ്രാം അറിയിക്കും

ഇമേജ് സ്ട്രീമിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാമിലെ മെസേജിംഗ്  ഡയറക്ടിന് ഉപയോക്താക്കള്‍ ഏറെയാണ്‌. എന്നാല്‍ ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഒരു സന്ദേശം ലഭിച്ചാല്‍ അയാള്‍ ഓണ്‍ലൈനിലാണോ എന്നറിയാനുള്ള സംവിധാനമുണ്ട്. ഏറെ ജനപ്രീതിയുള്ള ഇന്‍സ്റ്റഗ്രാമില്‍ അതില്ലായിരുന്നു. ഇനി മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ സൗകര്യം ലഭ്യമാകും. ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ ആണോ എന്നും എപ്പോഴാണ് ഓണ്‍ലൈനില്‍ അവസാനം വന്നത് എന്നും ഇന്‍സ്റ്റഗ്രാമില്‍ കാണാം. നിങ്ങളുടെ എല്ലാ ഫോളോവര്‍മാര്‍ക്കും നിങ്ങള്‍ ഓണ്‍ലൈനിലുണ്ടോ എന്നറിയാന്‍ പറ്റുമോ അതോ ഡയറക്ടര്‍ വഴി ആശയവിനിമയം നടത്തിയവര്‍ക്ക് മാത്രമാണോ അറിയാന്‍ പറ്റുകയെന്നും വ്യക്തമല്ല. നിങ്ങള്‍ ഓണ്‍ലൈനില്‍ ആണെങ്കില്‍ ‘Active now’ എന്ന് നിങ്ങളുടെ പേരിനരികില്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയും. അതേ സമയം വാട്സ്ആപ്പിലെ പോലെ ‘ലാസ്റ്റ് സീന്‍’ ഓപ്ഷന്‍ ഓഫ് ചെയ്തുവെക്കാനുള്ള സൗകര്യം ഇന്‍സ്റ്റഗ്രാമിലുണ്ടാവും.

അവര്‍ ആറുപേര്‍, ആ കടലും താണ്ടി

ന്യൂഡല്‍ഹി: ആറു ധീര വനിതകള്‍ കടല്‍യാത്രയില്‍ പുതിയ ചരിത്രം എഴുതി. ഇന്ത്യന്‍ നാവികസേനയുടെ ആറംഗ വനിതാസംഘം സമുദ്ര യാത്രയിലെ എവറസ്റ്റ് എന്നറിയപ്പെടുന്ന തെക്കേ അമേരിക്കയിലെ ഹോണ്‍ മുനമ്പ്‌ കീഴടക്കി. ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ഐഎന്‍എസ് വി തരിണിയില്‍ കഴിഞ്ഞ സെപ്തംബറിലാണ് ലോകം ചുറ്റാനിറങ്ങിയത്. കടല്‍ യാത്രയിലെ ഏറ്റവും ദുഷ്കരമായ മേഖലയാണ് ഹോണ്‍ മുനമ്പ്‌. പ്രതികൂല കാലാവസ്ഥയും പ്രക്ഷുബ്ധമായ കടലുമാണ് ഇവിടെ. മുനമ്പ്‌ താണ്ടിയ സംഘം വഞ്ചിയില്‍ ദേശീയ പതാക ഉയര്‍ത്തി. സെപ്തംബര്‍ 10നാണ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ 56 ഇഞ്ച്‌ നീളമുള്ള തരിണിയുടെ യാത്ര ഗോവയില്‍ ഫ്ലാഗ് ഓഫ് ചെയ്തത്. ഓസ്ട്രേലിയയിലെ ആദ്യ നങ്കൂരമിടലിന് ശേഷം കഴിഞ്ഞ മാസം ആദ്യത്തോടെ ന്യൂസിലാണ്ടിലെ ലിറ്റില്‍ടൌണ്‍ തുറമുഖത്തെത്തിയിരുന്നു. ലഫ്. കമാണ്ടര്‍ വര്‍ത്തിക ജോഷിയുടെ നേതൃത്വത്തിലുള്ളതാണ്സംഘം. നാവിക സാഗര്‍ പരിക്രമ എന്നാണ് പര്യവേക്ഷണത്തിനു പേര്. ഇന്ത്യയുടെ സ്ത്രീ ശക്തി ലോകത്തിനു വ്യകതമാക്കുക കൂടിയാണ് പര്യവേക്ഷണ ലക്‌ഷ്യം. നേരത്തെ മലയാളി ലഫ്. കമാണ്ടര്‍ അഭിലാഷ് ടോമി ... Read more

Avani to open new hotel in Laos

Avani Hotels & Resorts Avani Hotels & Resorts launches its first hotel in the historic town of Luang Prabang, a UNESCO World Heritage Site in northern Laos. The 53-room hotel is located on a narrow peninsula at the joining of the Nam Khan and Mekong Rivers. Currently known as the Azerai Hotel, the rebrand will be completed in March 2018. The French neo-classical architectural design resembles the style of the grand villas found in Luang Prabang. The hotel is situated on the doorstep of the famous night market where guests will find locally made appliqué blankets, Hmong batik fabrics, lamps, ... Read more

കള്ള് ചെത്താനും ഓല മെടയാനും വിദേശികള്‍ : അമ്പരക്കേണ്ട..കേരളത്തില്‍ത്തന്നെ

വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് ടൂര്‍ പാക്കേജിന്‍റെ ഭാഗമായി കുമരകത്ത് വിദേശ വിനോദ സഞ്ചാരികള്‍ എത്തിത്തുടങ്ങി. സര്‍ക്കാരിന്‍റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലാണ് ഇത് നടപ്പാക്കുന്നത്. 27 അംഗ കനേഡിയന്‍ സംഘമാണ് ആദ്യമെത്തിയത്. കുമരകം കൂടാതെ കോവളം, വൈത്തിരി, അമ്പലവയല്‍, തേക്കടി, ബേക്കല്‍, കുമ്പളങ്ങി എന്നിവിടങ്ങളിലും വില്ലേജ് ടൂര്‍ എക്സ്പീരിയന്‍സ് ടൂര്‍ പാക്കേജ് നടപ്പാക്കിയിട്ടുണ്ട്. ഗ്രാമീണരുടെ ജീവിതവുമായും അവരുടെ തൊഴില്‍ മേഖലയുമായും ബന്ധപ്പെട്ട് അവരോടൊപ്പം വിദേശികള്‍ക്ക് പ്രവര്‍ത്തിക്കാം. ഓല മെടച്ചില്‍, വലവീശിയുള്ള മീന്‍ പിടിത്തം, പായ നെയ്ത്ത്, തെങ്ങു കയറ്റം, കള്ള്ചെത്ത് തുടങ്ങി ഈ പ്രദേശങ്ങളിലെ എല്ലാ ജോലികളും സഞ്ചാരിക്ക് ചെയ്യാം. ഇതിലൂടെ വരുമാനവും സമ്പാദിക്കാം. picture courtasy : www.keralatourism.org കുമരകം ലേക്ക് റിസോര്‍ട്ടില്‍ നിന്നും രാവിലെത്തന്നെ സംഘം കവണാറിലെത്തി. അവിടുന്ന് കായല്‍ കടന്ന് വിരിപ്പുകാല, ആറ്റുചിറ, മാഞ്ചിറ പ്രദേശങ്ങളിലെത്തി. തെങ്ങുകയറ്റവും, കള്ള്ചെത്തും, കയര്‍ പിരിക്കലുമെല്ലാം വിദേശികള്‍ക്ക് നവ്യാനുഭവമായി. അഞ്ചു ദിവസത്തെ ടൂര്‍ പക്കേജിലാണ് സംഘം എത്തിയിരിക്കുന്നത്. മൂന്നു ദിവസം കുമരകത്തും രണ്ടു ... Read more