Tag: Election COmmission

കര്‍ണ്ണാടകയിലേക്കാണോ യാത്ര എങ്കില്‍ ഇക്കാര്യങ്ങള്‍ സൂക്ഷിച്ചോളൂ..

കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളും അവധിക്കാല യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നത് കര്‍ണ്ണാടകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയില്‍ കൂടി യാത്രചെയ്യുമ്പോള്‍ വഴിച്ചെലവിനും താമസത്തിനും ഷോപ്പിങ്ങിനുമായി 50,000 രൂപയില്‍ കൂടുതല്‍ കൈവശം വയ്ക്കരുതെന്നു മുന്നറിയിപ്പ്. ഇനി അഥവാ പണം കയ്യില്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ രേഖകള്‍ എടുക്കാന്‍ മറക്കരുത്. രേഖകളില്ലാത്ത പണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നു കണ്ണൂര്‍ കലക്ടര്‍ മിര്‍ മുഹമ്മദ് അലി മുന്നറിയിപ്പു നല്‍കി. കേരളത്തില്‍ നിന്ന് നിരവധി കുടുംബങ്ങളാണു അവധിക്കാലത്തു കര്‍ണ്ണാടക സന്ദര്‍ശിക്കാന്‍ പോകാറുള്ളത്. കുടക്, മൈസൂര്‍, ബെംഗളൂരു തുടങ്ങിയ പ്രദേശങ്ങള്‍ കേരളത്തിലെ സഞ്ചാരികളുടെ ഇഷ്ട പ്രദേശങ്ങളുമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണു പണം കൊണ്ടു പോകുന്നതിനു നിയന്ത്രണം വന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുത്താല്‍ കൃത്യമായ രേഖകള്‍ നല്‍കിയാല്‍ സാധാരണ രീതിയില്‍ തിരിച്ചു നല്‍കാറുണ്ട്. എന്നാല്‍ വഴിച്ചെലവിനുള്ള പണം തല്‍ക്കാലം കയ്യില്‍ നിന്നു പോകുന്നതു പ്രയാസമുണ്ടാക്കും. മാത്രമല്ല പിന്നീടു തുക തിരികെ വാങ്ങുന്നതിനു നൂലാമാലകളുമുണ്ടാകും. ആവശ്യങ്ങള്‍ക്കുള്ള പണം അതാതു സമയത്തു പിന്‍വലിക്കുകയും ഷോപ്പിങ്ങിനു പരമാവധി ... Read more

20 എംഎല്‍എമാര്‍ അയോഗ്യര്‍: തെര.കമ്മീഷനെതിരെ എഎപി

ന്യൂഡല്‍ഹി : ഡല്‍ഹി സര്‍ക്കാരിനും ആം ആദ്മി പാര്‍ട്ടിക്കും തിരിച്ചടിയായി 20 എംഎല്‍എമാരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ അയോഗ്യരാക്കി. ഇരട്ടപ്പദവി വിവാദത്തിലാണ് നടപടി. എംഎല്‍എ മാരെ അയോഗ്യരാക്കാന്‍ കമ്മീഷന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു. ഡല്‍ഹിയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പു കമ്മീഷന്‍ സമ്പൂര്‍ണ യോഗത്തിലാണ് തീരുമാനം. തീരുമാനം വന്നതിനു പിന്നാലെ കോണ്‍ഗ്രസുംബിജെപിയും അയോഗ്യതാ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തപ്പോള്‍ എഎപി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. അധികാരമേറ്റ് ആദ്യമാസത്തിനകം 21 എംഎല്‍എമാരെ കേജരിവാള്‍ പാര്‍ലമെണ്ടറി സെക്രട്ടറിമാരായി നിയമിച്ചിരുന്നു. ഇതില്‍ രജൗറി ഗാര്‍ഡന്‍ എംഎല്‍എ ജര്‍ണയില്‍ സിംഗ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാജിവെച്ചു. മറ്റ് 20 പേര്‍ക്കെതിരെയാണ് നടപടി. അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ ആണ് എഎപി എംഎല്‍എമാര്‍ക്കെതിരെ നിയമപോരാട്ടം നടത്തിയത്. എഴുപതംഗ നിയമസഭയില്‍ എഎപിക്ക് 66 എംഎല്‍എമാരുണ്ട്. അയോഗ്യതാ തീരുമാനം ഭരണത്തെ ബാധിക്കില്ലങ്കിലും ധാര്‍മികതാപ്രശ്നം പ്രതിപക്ഷം ഉയര്‍ത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താല്‍പ്പര്യപ്രകാരമാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് എഎപി നേതാവ് സൌരഭ് ഭരദ്വാജ് ആരോപിച്ചു.