Author: Tourism News live

Hop on this Electric bus when in Goa

Next time when you are visiting Goa, make sure that you hop on the brand new electric cars. The Government of Goa is on a new milestone by deploying new electric buses, as part of the green protocol for its public transportation system. The first phase of the programme will be on a trial basis and if it succeeds the government would extend the service by adding 100 more buses. The project has been done in association with Kadamba Transport Corporation Ltd (KTCL) and assures it to be 100 per cent electric with zero emission from each service. The bus ... Read more

പത്തിടങ്ങളെ വിനോദസഞ്ചാര മുഖങ്ങളാക്കും

ന്യൂഡല്‍ഹി: രാജ്യത്തെ പത്തിടങ്ങളെ  ഇന്ത്യയുടെ വിനോദസഞ്ചാര മുഖങ്ങളാക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. 110  സംരക്ഷിത സ്മാരകങ്ങളെ ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ കീഴില്‍ നവീകരിക്കും. ബജറ്റ് പ്രസംഗത്തിലാണ് ജയ്റ്റ്ലി ഇക്കാര്യം പറഞ്ഞത്. 

UAE weather alert: ‘Very rough sea’ for next 48 hours

The National Centre of Meteorology has sent out weather warnings  for UAE. The NCM reports that the weather in Dubai would be partly cloudy in general and hazy at times. There will be moderate winds in general, freshening at times over the land, causing blowing dust/sand over some exposed areas and fresh to strong winds at times over the sea. The relative humidity will increase by night and tomorrow early morning over some internal areas. “Sea will be rough to very rough in the Arabian Gulf and rough in Oman sea”, NCM said in a release. Waves as high as ... Read more

കേരളത്തിന്റെ കായല്‍ സൗന്ദര്യത്തില്‍ മതി മറന്ന് തസ്ലീമ നസ്‌റിന്‍

ആലപ്പുഴയിലെ കായല്‍ കാഴ്ച്ചകളെക്കുറിച്ചും ഹൗസ് ബോട്ട് സഞ്ചാരത്തെക്കുറിച്ചും പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ കുറിച്ചതിങ്ങനെ: ‘ഇവിടം സ്വര്‍ഗതുല്യം, ഗംഭീരമായ ഭക്ഷണം, കാഴ്ചകള്‍ അതിസുന്ദരം’. കായല്‍സൗന്ദര്യം നുകരാന്‍ ബുധനാഴ്ചയാണ് തസ്ലീമ ആലപ്പുഴയില്‍ എത്തിയത്. സുരക്ഷാഭീഷണി ഉള്ളതിനാല്‍ കനത്ത പോലീസ് സുരക്ഷയിലായിരുന്നു കായല്‍ സവാരി. ഡോഗ്-ബോംബ് സ്‌ക്വാഡുകള്‍, അഗ്നിസുരക്ഷാസേന ഉള്‍പ്പെടെ 200ലധികം പോലീസുകാര്‍ ഉള്‍പ്പെടുന്ന വിപുലമായ സുരക്ഷ ക്രമീകരണമാണ് ഹൗസ് ബോട്ട് സഞ്ചാരത്തിന് മുന്നോടിയായി ഒരുക്കിയത്. സി.പി സാബുവിന്റെ ഉടമസ്ഥതയിലുള്ള സി പി ഹൗസ് ബോട്ട്‌സിന്റെ 9 വണ്ടേഴ്‌സ് എന്ന ഹൗസ്‌ബോട്ടില്‍ ബുധനാഴ്ച്ച 12ന് ആരംഭിച്ച സഞ്ചാരം വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. തസ്ലീമയെ ഏറെ ആകര്‍ഷിച്ചത് കായല്‍ വിഭവങ്ങള്‍ തന്നെ. കിഴക്കിന്റെ വെനീസിനെ സ്വര്‍ഗതുല്യമെന്ന് അവര്‍ വിശേഷിപ്പിച്ചതിന്റെ പ്രധാന കാരണവും ഭക്ഷണവൈവിധ്യം തന്നെയായിരുന്നു.

കേന്ദ്ര ബജറ്റ് : പ്രധാന നിര്‍ദേശങ്ങള്‍

കേന്ദ്ര ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍  വികസന ഇന്ത്യക്ക് ആരോഗ്യ ഇന്ത്യ 50 കോടി ഇന്ത്യക്കാരെ 5 ലക്ഷം രൂപ ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരും ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ നികുതിഭാരം ലഘൂകരിക്കും റയില്‍ -റോഡ്‌ മേഖലക്ക് ചരിത്രത്തിലെ ഉയര്‍ന്ന വിഹിതം. ട്രെയിനുകളില്‍ വൈഫൈ-സിസിടിവി സൗകര്യങ്ങള്‍. 600 റയില്‍വേ സ്റ്റെഷനുകള്‍ നവീകരിക്കും ക ര്‍ഷക വരുമാനം ഇരട്ടിയാക്കും. ഭക്ഷ്യ സംസ്കരണത്തിനുള്ള വിഹിതം ഇരട്ടിയാക്കി. ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതിക്ക് 500 കോടി എട്ടു കോടി സ്ത്രീകള്‍ക്ക് കൂടി സൌജന്യ പാചകവാതകം. 10000 കോടിയുടെ മത്സ്യ- കന്നുകാലി  നിധി. കന്നുകാലി കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മത്സ്യത്തൊഴിലാളികള്‍ക്കും കിസാന്‍ കാര്‍ഡ് 2 കോടി ശൌചാലയങ്ങള്‍ നിര്‍മിക്കും. ഗ്രാമീണ റോഡ്‌ പദ്ധതി പ്രകാരം 321 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഏകലവ്യ സ്കൂള്‍

Mesmeric Eclipse

A Moment that was anticipated by millions across the world has finally happened yesterday. A complete lunar eclipse witnessed by people of all age groups with a smile on their face as they were lucky to watch the event that occurs once in 150 years. Aravind GS of Tourism News Live captures the historic episode…

Google celebrates work and life of Madhavikutty

Early drafts of the Doodle Search engine giant Google today honoured Kamala Das with a doodle. The Doodle by artist Manjit Thapp celebrates Kamala Das on the publication date of her autobiography, “My Story,” released in 1976. “Today we celebrate poet and author Kamala Das. “Das’s life and work had a boldness and shape-shifting quality, whether it was the many genres she wrote in or the various languages in which she expressed herself. She was determined to live life on her own terms, resisting labels such as “feminist” and choosing different names for herself over the course of her life,” ... Read more

ബസ് ചാര്‍ജ് വര്‍ധന ഉടന്‍?

തിരുവനന്തപുരം: കേരളത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പണിമുടക്ക് ഒഴിവാക്കാന്‍ ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് വാഹന ഉടമകളുടെ ആവശ്യം.ഇത്തരം നടപടികളിലേക്ക് പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇന്ധനവില കൂട്ടിയത് മോട്ടോര്‍ വാഹന വ്യവസായത്തെ ദോഷകരമായി ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് ബുധനാഴ്ച രാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക്‌ നടത്തുമെന്ന് ബസ് ഉടമകള്‍ പ്രഖ്യാപിച്ചിരുന്നു.മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ സമരം മാറ്റിയത്.മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

സ്വകാര്യ ബസുകള്‍ക്കിനി ഒരേ നിറം

സംസ്ഥാനത്തെ നിരത്തുകളിലൂടെ ഓടുന്ന സ്വകാര്യ ബസുകള്‍ക്കിന് ഒരേ നിറം. നിറം ഏകീകരിക്കാനുള്ള നടപടികള്‍ ഇന്ന് മുതല്‍ തുടങ്ങും. സംസ്ഥാന ഗതാഗത അതോററ്റിയുടെ തീരുമാനപ്രകാരമാണ് നിറം മാറ്റം. ഇനിമുതല്‍ സിറ്റി ബസുകള്‍ പച്ചയും ഓര്‍ഡിനറി ബസുകള്‍ നീലയും ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ മെറൂണ്‍ നിറവുമായിരിക്കും. പരിക്ഷ്‌കരിച്ച എല്ലാ ബസുകള്‍ക്കും അടിവശത്ത് വെള്ള നിറത്തില്‍ മൂന്ന് വരകള്‍ ഉണ്ടാവും.   ചട്ടപ്രകാരമുള്ള നിറങ്ങള്‍ക്ക് പുറമേ സ്റ്റിക്കറുകളോ മറ്റു ചിത്രങ്ങളോ അനുവദിക്കില്ല. ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ബസുകള്‍ക്കും ഫിറ്റ്‌നസ് പരിശോധനയ്ക്ക് എത്തുന്ന ബസുകള്‍ക്കും പുതിയ നിറം നിര്‍ബന്ധമാക്കി. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നിനുള്ളില്‍ നിറം മാറ്റം പൂര്‍ണമാകും.

ഇന്ത്യക്കാര്‍ വിദേശത്ത് ഉല്ലാസയാത്ര പോകുന്നത് എങ്ങോട്ട് ?

ന്യൂഡല്‍ഹി: ഇന്ത്യക്കാരധികവും വിദേശത്ത് ഉല്ലാസയാത്ര പോകുന്നത് ദുബൈയിലേക്ക്.തായ് ലാന്‍ഡ്,ഫ്രാന്‍സ്,സിംഗപ്പൂര്‍,മലേഷ്യ എന്നിവയാണ് തൊട്ടു പിന്നില്‍.സൗദി അറേബ്യ,ബഹറൈന്‍,അമേരിക്ക എന്നിവിടങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തുന്നവരും കുറവല്ല. എക്സ്പെഡിയ ഗ്രൂപ്പും വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്ന സിഎപിഎയും ചേര്‍ന്ന് പുറത്തുവിട്ട കണക്കിലാണ് ഈ വിവരങ്ങള്‍.അമേരിക്കക്ക് പോകുന്ന ഇന്ത്യക്കാരില്‍ അധികവും ബിസിനസ് കാര്യങ്ങള്‍ക്ക് പോകുന്നവരാണ്.ഇതില്‍ 18% പേര്‍ മാത്രമേ ഉല്ലാസയാത്ര എന്ന നിലയില്‍ പോകുന്നുള്ളൂ. ഇന്ത്യക്കാരായ സഞ്ചാരികളില്‍ അധികംപേര്‍ക്കും 5-6 മണിക്കൂര്‍ കൊണ്ട് വിനോദകേന്ദ്രത്തില്‍ എത്താനാണ് താല്‍പ്പര്യം. ഫ്രാന്‍സാണ് നീണ്ടയാത്ര നടത്തിയ അധികം പേരുടെയും ഇഷ്ടയിടം.അമേരിക്കയും സ്വിറ്റ്സര്‍ലാണ്ടും ഈ ഗണത്തില്‍ തൊട്ടുപിന്നിലുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വിമാനയാത്രക്കാരില്‍ 30% മാത്രമേ ഉല്ലാസ യാത്രക്ക് പോയവരുള്ളൂ.ആകെ ഇന്ത്യന്‍ യാത്രികരില്‍ 48ലക്ഷം.ആഗോള തലത്തിലെ 53ശതമാനത്തിന് അടുത്തെങ്ങുമില്ല ഇത്. 2016ല്‍ വിദേശത്തേക്ക് പോയ ഇന്ത്യക്കാരായ വിമാന സഞ്ചാരികളുടെ എണ്ണം 2.2കോടിയായിരുന്നു.ജോലി,പഠനം, ബന്ധുക്കളെ കാണല്‍, ഉല്ലാസയാത്ര തുടങ്ങി പല ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്തവരാണ് ഇവര്‍. വിദേശത്തേക്ക് പോകുന്ന യാത്രക്കാരുടെ 26% ബിസിനസ് ആവശ്യങ്ങള്‍ക്ക് പോകുന്നവരാണ്.2025ഓടെ വിദേശത്തേക്ക് ഉല്ലാസ യാത്ര ... Read more

കേന്ദ്ര ബജറ്റ് ഇന്ന്: പ്രതീക്ഷയോടെ ടൂറിസം മേഖല

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് മണിക്കൂറുകള്‍ മാത്രം.പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ടൂറിസം മേഖല. കേരളീയനായ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായ ശേഷമുള്ള ആദ്യ ബജറ്റില്‍ സംസ്ഥാനത്തെ ടൂറിസം മേഖലക്ക് കാര്യമായ പ്രാമുഖ്യം കിട്ടുമോ എന്നതും ആകാംക്ഷയുണര്‍ത്തുന്നു, വിദേശനാണ്യം നേടുന്ന കയറ്റുമതിക്ക് ലഭ്യമാക്കുന്ന ആനുകൂല്യങ്ങള്‍ ടൂറിസം മേഖലക്കും ലഭ്യമാക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.ടൂറിസം മേഖലയില്‍ നിന്നുള്ള വിദേശ നാണ്യ വരുമാനത്തില്‍ 20ശതമാനത്തിലേറെ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് ബജറ്റിന് മുന്നോടിയായി വെച്ച സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു. മാറുമോ നികുതിഘടന? ടൂറിസം മേഖലയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ് നികുതി പരിഷ്കരണം. ജിഎസ്ടി നടപ്പാക്കിയതോടെ സര്‍വത്ര ആശയക്കുഴപ്പമായി.കേന്ദ്ര സര്‍ക്കാര്‍ പോംവഴികള്‍ നിര്‍ദ്ദേശിക്കുന്നെങ്കിലും ആത്യന്തിക പരിഹാരം ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ടൂറിസത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്ന തായ്ലാന്‍ഡ്,മലേഷ്യ, സിംഗപ്പൂര്‍,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി മത്സരിക്കാന്‍ ആഗോള തലത്തിലെ നികുതി കണക്കിലെടുക്കണമെന്ന് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്)നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഹോട്ടലുകളുടെ നികുതി കുറയ്ക്കുന്നത് ടൂറിസം മേഖലക്ക് കൂടുതല്‍ പ്രോത്സാഹനമാകും.നിലവില്‍ 2500-7500 നിരക്കിലുള്ള ഹോട്ടലുകള്‍ക്കും ... Read more

Jodrell bank observatory for UNESCO world heritage status

Jodrell bank, a British observatory situated at the Lower Withington, United Kingdom, has been nominated as the UNESCO world heritage site. Built-in 1945 by Sir Bernard Lovell, a radio astronomer, the observatory was built to investigate cosmic rays. It manages a number of radio telescopes as part of the Jodrell bank centre for Astrophysics. The main telescope in the observatory is the Lovell Telescope, which is the third largest turntable telescope followed by Mark 2, grade 1 and grade 2. Photo Courtesy :Youtube.com Last year a couple of other sites were declared by UNESCO from the UK that includes Kew ... Read more

ഉത്തരവാദിത്ത ടൂറിസത്തെ പിന്തുണച്ച് മാതംഗി സത്യമൂര്‍ത്തി

കോട്ടയം: കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം പ്രശംസനീയമെന്ന്‍ കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി. കേരളത്തിന്‍റെ കലാ-സാംസ്കാരിക-സാമൂഹിക മേഖലകളെ കോർത്തിണക്കി ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തുന്ന പ്രവർത്തനങ്ങളെ മാതംഗി സത്യമൂർത്തി അഭിനന്ദിച്ചു. മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ അയ്മനത്ത് നടന്ന പ്രത്യേക ടൂറിസം ഗ്രാമസഭാ സമ്മേളനത്തിൽസംസാരിക്കുകയായിരുന്നു മാതംഗി സത്യമൂർത്തി. സംസ്ഥാന ടൂറിസം മേഖലയിലെ വികസനയത്നങ്ങള്‍ക്കു പിന്തുണ നല്‍കുമെന്നും മാതംഗി സത്യമൂര്‍ത്തി പറഞ്ഞു. അയ്മനം ഗ്രാമ പഞ്ചായത്തും ഉത്തരവാദിത്ത ടൂറിസം മിഷനും സംയുക്തമായാണ് ഗ്രാമസഭ സംഘടിപ്പിച്ചത്. മിഷൻ കോ-ഓർഡിനേറ്റർ രൂപേഷ് കുമാര്‍ പ്രത്യേക ടൂറിസം ഗ്രാമ സഭ ഉദ്ഘാടനം ചെയ്തു . അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്കെ ആലിച്ചൻ അധ്യക്ഷനായിരുന്നു. മീനച്ചിലാർ സംരക്ഷണ പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ. കെ അനിൽകുമാർ, കുമരകം ഡെസ്റ്റിനേഷൻ കോ-ഓർഡിനേറ്റർ ഭഗത് സിംഗ് വിഎസ് തുടങ്ങിയവർ ആശംസകളർപ്പിച്ചു.  

ഇതിനേക്കാള്‍ വിലക്കുറവില്‍ എവിടെക്കിട്ടും ? ചിക്കന്‍ സിക്സ്റ്റി ഫൈവിന് 50 രൂപ

കൊച്ചി: വിലക്കുറവില്‍ മലയാളിയെ അതിശയിപ്പിച്ച ജയില്‍ വകുപ്പ് വീണ്ടും ഭക്ഷണപ്രിയരെ അമ്പരിപ്പിക്കുന്നു. ചിക്കന്‍ 65ന് അമ്പതുരൂപയും ചില്ലി ഗോപിക്ക് 20 രൂപയും. കൊച്ചി കാക്കനാട് ജില്ലാ ജയിലിലാണ് തുടക്കമിട്ടത്. ഹോട്ടലുകളില്‍ ചിക്കന്‍ 65ന്200 രൂപയും ചില്ലി ഗോപിക്ക് എണ്‍പത് രൂപയുമാണ് വില. അതീവ ശുചിത്വത്തിലാണ് ജയിലില്‍ ഭക്ഷണം തയ്യാറാക്കുന്നതെന്ന് സൂപ്രണ്ട് ജി ചന്ദ്രബാബു പറഞ്ഞു. രണ്ടു രൂപയ്ക്കു ചപ്പാത്തി,25രൂപക്ക് ചിക്കന്‍ കറി,15 രൂപക്ക് വെജിറ്റബിള്‍ കറി,60 രൂപക്ക് ചില്ലി ചിക്കന്‍ എന്നിങ്ങനെയായിരുന്നു ഇതുവരെ ജയില്‍ വിഭവങ്ങള്‍. യന്ത്രത്തിലാണ് ചപ്പാത്തി ചുട്ടെടുക്കുന്നത്.

കേരളത്തിലും വന്നു ഡ്രൈവിംഗിന് സ്മാര്‍ട്ട് കാര്‍ഡ്

തിരുവനന്തപുരം: ലാമിനേറ്റ് ചെയ്ത പേപ്പര്‍ കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ പഴങ്കഥയാകുന്നു.പുത്തന്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി പ്ലാസ്റ്റിക് കാര്‍ഡ് രൂപത്തിലേക്ക് മാറുകയാണ് കേരളത്തിലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍. ആര്‍ടി ഓഫീസുകളായ കുടപ്പനക്കുന്ന്‍,ആലപ്പുഴ,കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സമ്പ്രദായം നടപ്പാക്കി.ക്യുആര്‍ കോഡ്,ഹോട്ട് സ്ടാമ്പ് ഹോളോഗ്രാം ,ഗില്ലോഷേ പാറ്റെണ്‍,മൈക്രോ ലെന്‍സ്‌,ഗോള്‍ഡന്‍ നാഷണല്‍ എംബ്ലം,മൈക്രോ ടെസ്റ്റ്‌ വിത്ത് ഇന്‍റന്‍ഷനല്‍ എറര്‍ എന്നിവ പുതിയ കാര്‍ഡിലുണ്ടാകും. കാര്‍ഡ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഗതാഗത കമ്മീഷണര്‍ കെ പദ്മകുമാര്‍ നിര്‍വഹിച്ചു.