Tag: KSRTC

E-buses to roll on Kerala roads

Photo courtesy: Syed Shiyaz Mirza The first electric bus of KSRTC will be launched on 18th June 2018. The trial run will be at Trivandrum for 15 days. Later it will be extended to Kochi and Calicut. Gold Stone Infratech Ltd, Secunderabad is the manufactures of the bus. Their BYD K9 model of the e-bus is opted by KSRTC. It is a 40 seater bus with modern amenities like CCTV camera, GPS and other entertainment facilities. These buses have already been in the fleet of Andhara Pradesh, Karnataka, Himachal Pradesh, Maharashtra and Telangana public transports. Buses are manufactured with the technological ... Read more

കോഴിക്കോട് വഴി വോള്‍വോ- സ്‌കാനിയ ബസുകള്‍ ഓടില്ല ;24 വരെ ബുക്കിങ് നിര്‍ത്തിവച്ചു

മഴയെ തുടര്‍ന്നു പ്രധാന റോഡുകളില്‍ ഗതാഗത തടസ്സം തുടരുന്നതിനാല്‍ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്നു കോഴിക്കോട് വഴിയുള്ള കേരള ആര്‍ടിസി വോള്‍വോ-സ്‌കാനിയ മള്‍ട്ടി ആക്‌സില്‍ സര്‍വീസുകള്‍ റദ്ദാക്കി. ഈ മാസം 24 വരെ ഇവയുടെ ബുക്കിങ് നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. താമരശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ മാനന്തവാടി, തൊട്ടില്‍പാലം, കുറ്റ്യാടി വഴിയാണ് സംസ്ഥാനാന്തര ബസുകള്‍ സര്‍വീസ് നടത്തുന്നത്. പലയിടത്തും വളരെ ഇടുങ്ങിയ പാതയിലൂടെ വോള്‍വോ-സ്‌കാനിയ ബസുകള്‍ സര്‍വീസ് നടത്തുന്നത് അപകടകരമാണ്. ഇതേ തുടര്‍ന്നാണ് പ്രധാന പാതകള്‍ തുറക്കും വരെ ഈ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ബെംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നിനും 2.15നും 3.30നുമുള്ള തിരുവനന്തപുരം, രാത്രി 10.30നുള്ള കോഴിക്കോട്, മൈസൂരുവില്‍ നിന്നു വൈകിട്ട് 5.30നും 6.45നും പുറപ്പെടുന്ന തിരുവനന്തപുരം വോള്‍വോ-സ്‌കാനിയ സര്‍വീസുകളാണ് റദ്ദാക്കിയത്. ഇവയുടെ ഓണ്‍ലൈന്‍ ബുക്കിങ്ങും നിര്‍ത്തിവച്ചു. കഴിഞ്ഞ മൂന്നു ദിവസവും ഈ ബസുകള്‍ സര്‍വീസ് നടത്തിയില്ല. കര്‍ണാടക ആര്‍ടിസിയും കണ്ണൂര്‍ ഭാഗത്തു നിന്നുള്ള മള്‍ട്ടി ആക്‌സില്‍ ബസ് സര്‍വീസുകള്‍ ... Read more

അതിവേഗ കെഎസ്ആര്‍ടിസി വണ്ടികളില്‍ ഇനി നിന്ന് യാത്ര ചെയ്യാം

കെ എസ് ആര്‍ ടി സി അതിവേഗ സര്‍വ്വീസുകളില്‍ ഇനി മുതല്‍ നിന്ന് യാത്ര ചെയ്യാം. മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്ത് ഗതാഗത വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. പൊതു ജന താല്‍പര്യം മുന്‍ നിര്‍ത്തിയാണ് തീരുമാനമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസുകളില്‍ നിലവില്‍ നിന്ന് യാത്ര ചെയ്യാനുണ്ടായിരുന്ന വിലക്കാണ് നീങ്ങിയത്. യാത്ര വിലക്കി കഴിഞ്ഞ മാര്‍ച്ചിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. അതിവേഗ സര്‍വ്വീസുകളി്ല്‍ നിന്ന് യാത്ര അനുവദിക്കരുതെന്നും സീറ്റുകളുടെ എണ്ണം അനുസരിച്ച് മാത്രമേ യാത്രക്കാരെ കയറ്റാവൂയെന്നുമുള്ള ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ ചട്ടം ഭേദഗതി ചെയ്യാവുന്നതാണെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് മോട്ടോര്‍ വാഹന ചട്ടം 2, 267 എന്നിവയാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഇതോടെ സൂപ്പര്‍ എക്‌സ് പ്രസ് , സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസുകളിലെ വിലക്കാണ് നീങ്ങുന്നത്.പൊതു ജനതാല്‍പര്യാര്‍ത്ഥമാണ് ചട്ടം ഭേദഗതി ചെയ്‌തെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു . അതി വേഗ സര്‍വ്വീസുകളില്‍ നിലവില്‍ നിന്ന് ... Read more

കെഎസ്ആർടിസി ഇലക്ട്രിക് ബസ് 18 മുതൽ തലസ്ഥാനത്ത്

കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ഈ മാസം 18 മുതൽ ആരംഭിക്കും. തിരുവനന്തപുരം നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ബസ്സോടുക. 40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസിൽ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. കർണാടക, ആന്ധ്ര, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് തലസ്ഥാനത്തും പരീക്ഷണ സർവീസ് നടത്തുക. ഇതു വിജയിക്കുകയാണെങ്കിൽ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകൾ സർവീസിനിറക്കാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്. വില കൂടുതലായതിനാൽ നേരിട്ടു ബസ് വാങ്ങുന്നതിനു പകരം ഇലക്ട്രിക് ബസുകൾ വാടകയ്ക്കെടുത്ത് ഓടിക്കാൻ കെഎസ്ആർടിസി നേരത്തേ തീരുമാനിച്ചിരുന്നു. കിലോമീറ്റർ നിരക്കിൽ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആർടിസി നൽകും. ബസിന്‍റെ മുതൽമുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉൾപ്പെടെയുള്ളവ കരാർ ഏറ്റെടുക്കുന്ന കമ്പനിയാണു വഹിക്കേണ്ടത്. 1.5 കോടി മുതലാണ് ഇ–ബസുകളുടെ വില. ഒരു ചാർജിങ്ങിൽ 150 കിലോമീറ്റർ വരെ ഓടാവുന്ന ബസുകളാണു നിലവിൽ സർവീസ് നടത്തുക.

റമസാന്‍ സ്‌പെഷലുകളുമായി കേരള ആര്‍ടിസി

റമസാന്‍ അവധിക്കു കേരള ആര്‍ടിസി ബെംഗളൂരുവില്‍നിന്നു മൂന്നു ദിവസങ്ങളിലായി 30 സ്‌പെഷല്‍ ബസുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 13 മുതല്‍ 15 വരെ കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കാണ് അധിക സര്‍വീസുകളുണ്ടാവുക. റമസാനു ശേഷം മടങ്ങുന്നവര്‍ക്കായി 15 മുതല്‍ 17 വരെ നാട്ടില്‍നിന്നു ബെംഗളൂരുവിലേക്കും ഇത്രതന്നെ സ്‌പെഷലുകള്‍ ഉണ്ടായിരിക്കും. തിരക്കനുസരിച്ചു വരുംദിവസങ്ങളില്‍ കൂടുതല്‍ സ്‌പെഷലുകള്‍ അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ടിക്കറ്റുകള്‍ കെഎസ്ആര്‍ടിസി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. ഫോണ്‍: 080-26756666 (സാറ്റ്ലൈറ്റ് ബസ് സ്റ്റാന്‍ഡ്), 9483519508 (മജസ്റ്റിക്), 080-22221755 (ശാന്തിനഗര്‍), 080-26709799 (കലാശി പാളയം), 8762689508 (പീനിയ)

മൂലഗംഗലിലെ ആദ്യ ആനവണ്ടിക്ക് ഊഷ്മള വരവേല്‍പ്

ഇനി ഈ വനപാത ആനകള്‍ക്ക് മാത്രമുള്ളതല്ല. രാവും പകലും കാട്ടാനകള്‍ മാത്രമിറങ്ങുന്ന വനപാതയില്‍  ആദ്യ ആനവണ്ടി വിദൂര ആദിവാസി ഊരായ മൂലഗംഗലില്‍ എത്തി. ഊരിലെത്തിയ ആദ്യ കെ എസ് ആര്‍ ടി സി ബസിന് വഴി നീളെ വന്‍ സ്വീകരണമാണ് ലഭിച്ചത്. ഷോളയൂരില്‍ നിന്നു 12 കിലോമീറ്റര്‍ ദൂരമുണ്ട് മൂലഗംഗലിലേക്ക്. റോഡ് ടാറിട്ടു വര്‍ഷങ്ങളായെങ്കിലും വല്ലപ്പോഴും വന്നുപോകുന്ന സ്വകാര്യബസും ടാക്‌സി ജീപ്പുകളുമായിരുന്നു യാത്രയ്ക്ക് ആശ്രയം. ഒരു കെഎസ്ആര്‍ടിസി ബസ് ഇവരുടെ സ്വപ്നമായിരുന്നു. അട്ടപ്പാടിയിലെ ആദിവാസി ക്ഷേമ പദ്ധതികളുടെ സോഷ്യല്‍ ഓഡിറ്റിങ്ങിനായി ഹൈക്കോടതി നിര്‍ദേശ പ്രകാരം ഊരിലെത്തിയ ജില്ലാ ജഡ്ജി കെ.പി.ഇന്ദിരയുടെ മുന്നിലും ആദിവാസികള്‍ സ്വപ്നം പങ്കുവച്ചു. ഇവരുടെ സ്വപ്നം സാക്ഷാല്‍കരിക്കാന്‍ ജഡ്ജി കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരിയുടെ സഹായം തേടി. മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് അനുവദിച്ചു. ഇന്നലെ മൂലഗംഗല്‍ ഊരില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബസിന്റെ ആദ്യ യാത്ര ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി അധ്യക്ഷയും ജില്ലാ ജഡ്ജുമായ ... Read more

ഫുഡ് സ്റ്റോപ്പുമായി കെ എസ് ആര്‍ ടി സി വരുന്നു

നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ പുതുവഴികളുമായി കോര്‍പറേഷന്‍. ഇതിന്റെ ഭാഗമായി ‘ഫുഡ് സ്റ്റോപ്’ അനുവദിക്കാനാണ് കെഎസ്ആര്‍സിയുടെ തീരുമാനം. ഇതിനുള്ള കമ്മീഷന്‍ കോര്‍പറേഷന്‍ നേരിട്ടു വാങ്ങും. ഇതിനു താത്പര്യമുള്ള ഹോട്ടലുകളെ കണ്ടെത്തുന്നതിന് കെഎസ്ആര്‍ടിസി ടെന്‍ഡര്‍ വിളിക്കും. ഒരു ബസിന് 500 രൂപ ആദ്യഘട്ടത്തില്‍ തന്നെ ഫുഡ് സ്റ്റോപ് ഫീസ് ആയി കിട്ടുമെന്നാണ് കോര്‍പറേഷന്‍ കണക്കുകൂട്ടന്നത്. നിലവില്‍ കമ്മീഷനായി ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പതിവായി നിര്‍ത്തുന്ന ഹോട്ടലില്‍ നിന്നും ജീവനക്കാര്‍ക്ക് സൗജന്യ ഭക്ഷണമാണ് ലഭിക്കുന്നത്. ഈ പദ്ധതി നേരത്തെ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ നടത്തി വിജയിച്ചതാണ്. ഇതേ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയും സമാനമായ ആശയം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഒരു വര്‍ഷത്തെ കാലവധിയില്‍ ടെന്‍ഡര്‍ നല്‍കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.

ഹര്‍ത്താലുകളില്‍നിന്ന് കെഎസ്ആര്‍ടിസിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടോമിന്‍ ജെ തച്ചങ്കരി

അടിയ്ക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ നഷ്ടത്തില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കെഎസ്ആര്‍ടിസിയെ കൂടുതല്‍ നഷ്ടത്തിലേയ്ക്ക് തള്ളിവിടുന്നതുകൊണ്ട് ഈ ഹര്‍ത്താലുകളില്‍നിന്ന് കെ.എസ്ആര്‍ടിസി സര്‍വീസുകളെ ഒഴിവാക്കണമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടോമിന്‍ ജെ.തച്ചങ്കരിരാഷ്ട്രീയ കക്ഷികളോടും സംഘടനകളോടും അഭ്യര്‍ഥിച്ചു. സര്‍വീസുകള്‍ നടത്താന്‍ കഴിയാത്തതിന്റെ പേരിലുള്ള നഷ്ടത്തിനുപുറമെ ഹര്‍ത്താല്‍ അനുകൂലികള്‍ പലപ്പോഴും കെഎസ്ആര്‍ടിസി ബസുകളെ അക്രമത്തിനിരയാക്കുന്നതിന്റെ പേരിലുള്ള നഷ്ടം കൂടി കോര്‍പറേഷനു സഹിക്കേണ്ടിവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആശുപത്രികള്‍,പാല്‍വിതരണം,പത്രവിതരണം എന്നിവയെപ്പോലെ കെഎസ്ആര്‍ടിസിയെയും അവശ്യസര്‍വീസായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. പ്രാദേശികാടിസ്ഥാനത്തില്‍ നടത്തുന്ന ഹര്‍ത്താലുകള്‍ പോലും കനത്ത ആഘാതമാണ് കെഎസ്ആര്‍ടിസിക്കുണ്ടാക്കുന്നത്. ജനങ്ങളുടെ സ്ഥാപനമാണെന്നതുകൊണ്ട് അവരുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ബാധ്യത ഒരു വശത്ത്,സ്വന്തം സ്വത്തിനും ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കേണ്ട ബാധ്യത മറുവശത്ത്. രണ്ടിനുമിടയില്‍ നട്ടം തിരിയുന്ന സ്ഥിതിയാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിക്ക്. ഈ ദുരിതത്തില്‍നിന്ന് കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ എല്ലാ രാഷ്ട്രീയകക്ഷികളും മുന്‍കൈയെടുക്കണമെന്നും ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് അഭിപ്രായ സമന്വയമുണ്ടാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ടോമിന്‍ തച്ചങ്കരി അഭ്യര്‍ഥിച്ചു. ടൂറിസം മേഖലയെ സംരക്ഷിക്കാന്‍ ഈ മേഖലയിലുള്ള സംഘടനകള്‍ ഈയിടെ ... Read more

യാത്രാക്ലേശത്തിനു പരിഹാരം: ചെന്നൈ-എറണാകുളം കെഎസ്ആര്‍ടിസി ഉടനെ

ഉത്സവകാല സീസണുകളില്‍ ചെന്നൈയില്‍ നിന്നും നാട്ടിലെത്താന്‍ ടിക്കെറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. കെഎസ്ആര്‍ടിസി ഒരു മാസത്തിനുള്ളില്‍ ചെന്നൈയില്‍ നിന്നും സര്‍വീസ് നടത്തും. ചെന്നൈ-എറണാകുളം സ്ഥിരം സര്‍വീസ് കൂടാതെ ഓണമടക്കമുള്ള ഉത്സവകാലങ്ങളിലും മധ്യവേനലവധിക്കാലത്തും പ്രത്യേക സര്‍വീസുകള്‍ നടത്താനും തീരുമാനമായി. അടുത്ത ദിവസങ്ങളില്‍ വിജ്ഞാപനം പുറത്തിറങ്ങും. സര്‍വീസിനുള്ള ബസുകളും തയ്യാറായി വരുന്നു. ചെന്നൈ, ബെംഗളൂരു നഗരങ്ങളിലെ മലയാളികള്‍ അനുഭവിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ വേനല്‍ക്കാലത്ത് 16 പുതിയ സര്‍വീസുകള്‍ ആരംഭിക്കാനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്. ഇതില്‍ കൂടുതലും ബെംഗളൂരുവിലേക്കാണ്. ചെന്നൈയിലേക്ക് ഒരു സര്‍വീസാണുള്ളത്. ചെന്നൈ-എറണാകുളം റൂട്ടിലാണത്. ഇതുകൂടാതെ ഓണം, പുതുവത്സരം, പൂജ, ക്രിസ്മസ്, ദീപാവലി, പൊങ്കല്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രത്യേക സര്‍വീസുകളും നടത്തും. ഒരോ ഉത്സവകാലങ്ങളിലും 15 ദിവസമായിരിക്കും സര്‍വീസ്. മധ്യവേനലവധിയോടനുബന്ധിച്ച് മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 15 വരെയായിരിക്കും ഒരോ വര്‍ഷവും സര്‍വീസ് നടത്തുക. വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം ആക്ഷേപങ്ങള്‍ സ്വീകരിക്കും. അത് കഴിഞ്ഞാല്‍ വേണ്ട തിരുത്തലുകള്‍ വരുത്തി സര്‍സുകള്‍ തുടങ്ങാന്‍ സാധിക്കും. ... Read more

കണ്ടക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി ഹാജര്‍

ബസ് കണ്ടക്ടറായി കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരി. ലോക തൊഴിലാളി ദിനത്തിലാണ് തച്ചങ്കരി ബസ് കണ്ടക്ടറായി പുതിയ വേഷമണിഞ്ഞത്. ഇന്നു രാവിലെ 10.45നു പുറപ്പെട്ട തിരുവനന്തപുരം– ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചറിലാണ് തിരുവല്ല വരെ തച്ചങ്കരി കണ്ടക്ടറായത്. ഇന്നലെയാണ് കെഎസ്ആർടിസി കണ്ടക്ടർ ലൈസൻസിനുള്ള പരീക്ഷ തച്ചങ്കരി പാസായത്. ആകെയുള്ള 20 ചോദ്യങ്ങളിൽ 19നും ശരിയുത്തരം നൽകിയായിരുന്നു തച്ചങ്കരിയുടെ വിജയം. മൂന്നുവർഷത്തെ കാലാവധിയുള്ള ലൈസൻസാണ് ലഭിച്ചിരിക്കുന്നത്. ലൈസൻസ് കയ്യിൽ കിട്ടിയതോടെ ജോലിക്കു കയറുകയായിരുന്നു അദ്ദേഹം. അധികം വൈകാതെ ഡ്രൈവറുടെ വേഷത്തിലും തച്ചങ്കരിയെത്തും. ഹൈവി വെഹിക്കിൾ ഡ്രൈവർ ലൈസൻസിനായി അപേക്ഷ നൽകി. 20 ദിവസത്തിനകം ലൈസൻസ് കിട്ടുമെന്നാണ് പ്രതീക്ഷ.

മൂന്ന് അധിക സ്‌റ്റോപ്പുകള്‍ കൂടി അനുവദിച്ച് കെ എസ് ആര്‍ ടി സി

ബെംഗളൂരുവില്‍ നിന്ന് മലബാര്‍ ഭാഗത്തേക്കുള്ള കേരള ആര്‍ ടി സി ബസുകള്‍ക്ക് മൂന്ന് സ്റ്റോപുകള്‍ കൂടി അനുവദിച്ചു. രാജരാജേശ്വരി നഗര്‍ മെഡിക്കല്‍ കോളേജ്, മൈസൂരു റോഡിലെ ക്രൈസ്റ്റ് കോളേജ്, ഐക്കണ്‍ കോളേജ് എന്നിവയ്ക്ക് മുന്നിലാണ് പുതിയ സ്റ്റോപുകള്‍. ബെംഗളൂരുവില്‍ നിന്ന് മൈസൂരു റോഡ് വഴി പോകുന്ന എല്ലാ സ്‌കാനിയ, സൂപ്പര്‍ഫാസ്റ്റ്, ഡീലക്‌സ്, എക്‌സ്പ്രസ് ബസുകളും ഇവിടെ നിര്‍ത്തുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. ഈ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളികളുടെയും വിദ്യാര്‍ഥികളുടെയും അഭ്യര്‍ഥന മാനിച്ചാണ് സ്റ്റോപ്പ് അനുവദിച്ചത്. ഈ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കു കേരള ആര്‍ടിസി ബസ് പിടിക്കാന്‍ ഇതുവരെ സാറ്റ്ലൈറ്റ് ബസ് സ്റ്റാന്‍ഡിലോ, കെങ്കേരിയിലോ എത്തേണ്ടിയിരുന്നു. രാവിലെ ഏഴുമുതല്‍ രാത്രി 11.55 വരെയായി നാല്‍പതിലേറെ കെഎസ്ആര്‍ടിസി ബസുകളാണ് മൈസൂരു വഴി നാട്ടിലേക്കുള്ളത്.

കെഎസ്ആര്‍ടിസിയുടെ ‘ചങ്ക്’ തച്ചങ്കരിയെ സന്ദര്‍ശിച്ചു

കെഎസ്ആർടിസിയെ ചങ്ക് ആക്കിയ കോളജ് വിദ്യാർഥിനി റോസ്മി കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയെ തിരുവനന്തപുരത്ത് സന്ദര്‍ശിച്ചു. ഈരാറ്റുപേട്ട ‌ഡിപ്പോയിലെ ആർഎസ്‌സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരെ പരാതി പറയാൻ ഫോൺ വിളിച്ചതോടെയാണ് റോസ്മിയും ചങ്കും സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഈ ഫോൺ വിളി വൈറലായതോടെ ബസ് തിരിച്ച് ഈരാറ്റുപേട്ടയിലെത്തിക്കാനും ബസിന് ചങ്ക് എന്നു പേരിടാനും തച്ചങ്കരി നിർദേശിച്ചു.  ‘അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാർ. എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത്? ആലുവ ഡിപ്പോയിൽ ഇത്ര ദാരിദ്ര്യമാണോ?’ ഇതായിരുന്നു ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കെഎസ്ആർടിസിയിലേക്കു വിളിച്ച് റോസ്മി ചോദിച്ചത്. ഈരാറ്റുപേട്ട–കൈപ്പള്ളി–കോട്ടയം–കട്ടപ്പന ലിമിറ്റഡ് സ്റ്റോപ്പായി സര്‍വീസ് നടത്തുന്ന വേണാട് ബസ് ആലുവ ഡിപ്പോയിലക്കു മാറ്റിയതിനെക്കുറിച്ചു പരാതി പറയാനായിരുന്നു പെൺകുട്ടി വിളിച്ചത്. ഫോണിന്‍റെ ഇങ്ങേതലയ്ക്കലുള്ള ആലുവ കെഎസ്ആർടിസി ഡിപ്പോയിലെ ഇൻസ്പെക്ടർ സിടി ജോണി റോസ്മിക്ക് ആശ്വാസകരമായ മറുപടിയും നൽകി. അതിനിടെ കണ്ണൂരെത്തിയ  ബസ് ആരാധികയുടെ ഹൃദയത്തിന്‍റെ വിളികേട്ട് വൈകാതെ ഈരാറ്റുപേട്ടയിലെത്തി. ബസ്സിന് ചങ്ക് ... Read more

പൂരം പ്രേമികളെ തൃശ്ശൂര്‍ എത്തിക്കാന്‍ കെഎസ്ആര്‍ടിസിയും

പൂരങ്ങളുടെ പൂരം കാണാനെത്താന്‍ കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസ്സുകളും. തൃശൂര്‍ ജില്ലയ്ക്കകത്തും മറ്റു ജില്ലയിലുമുള്ള പൂരം പ്രേമികളെ വടക്കുനാഥന്‍റെ അടുത്തെത്തിക്കാനാണ് ഇത്തവണ കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തുന്നത്. കോഴിക്കോട്, നിലമ്പൂർ, കോട്ടയം, എറണാകുളം, പാലാ, ഗുരുവായൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽനിന്നു പൂരം സർവീസുകൾ നടത്തും. നാളെ രാവിലെ പത്തുമുതലാണ് പ്രത്യേക ബസ്സുകള്‍ ഓടിത്തുടങ്ങുക. ഉച്ചയോടെ ഇവ തൃശൂരിലെത്തും. 26നു പുലര്‍ച്ചെ വെടിക്കെട്ടു കഴിഞ്ഞാലുടൻ തിരികെ ഇതേ റൂട്ടുകളിലേക്ക് മടക്ക സർവീസുകളുണ്ട്. തൃശൂർ ഡിപ്പോയിലെ 750 ബസുകളും സർവീസ് നടത്താനായി അറ്റകുറ്റപ്പണി നടത്തി ഒരുക്കിയിട്ടുണ്ടെന്ന് സോണൽ ഓഫിസർ കെടി സെബി പറഞ്ഞു. ജീവനക്കാരെയും ക്രമീകരിച്ചിട്ടുണ്ട്. കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയുടെ നിർദേശപ്രകാരമാണു ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.

കണ്ണൂർ – പഴയങ്ങാടി – പയ്യന്നൂർ റൂട്ടിൽ കെഎസ്ആർടിസി അനുവദിച്ചു

കണ്ണൂർ – പഴയങ്ങാടി – പയ്യന്നൂർ റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസിനു തുടക്കം. കണ്ണൂർ ഡിപ്പോയിൽനിന്ന് ആറു ബസുകളും പയ്യന്നൂർ ഡിപ്പോയിൽനിന്ന് അഞ്ചു ബസുകളുമാണു ചെയിൻ സർവീസ് നടത്തുക. ചെയിൻ സർവീസുകളുടെ ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. ഈ റൂട്ടിലൂടെയുള്ള യാത്രയിൽ കണ്ണൂർ – പയ്യന്നൂർ ദൂരത്തിൽ എട്ടു കിലോമീറ്ററും യാത്രാനിരക്കിൽ മൂന്നു രൂപയും കുറവുണ്ടാകും. സർവീസുകൾ കാര്യക്ഷമമാക്കുന്നതിനോടൊപ്പം കണ്ണൂർ ഡിപ്പോയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഡിപ്പോയിലെ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിച്ച് കരാറുകാരനെ ഏൽപിച്ചിട്ടും പണി മുന്നോട്ടു നീങ്ങുന്നില്ല. ഇതിനെതിരെ നിയമനടപടികളിലേക്കു കടക്കുന്നതിനു മുമ്പ് കരാറുകാരന് ഒരവസരം കൂടി നൽകുമെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ്‌ ബസുകളുടെ യാത്രാസമയം വര്‍ധിപ്പിച്ച തീരുമാനം മരവിപ്പിച്ചു

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ യാത്രാസമയം വര്‍ധിപ്പിച്ച  സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറിന് ഒരു കിലോമീറ്റര്‍ പിന്നിടാന്‍ രണ്ടു മിനിറ്റും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പിന് 1.45 മിനിറ്റും അനുവദിച്ച തീരുമാനമാണ് മരവിപ്പിച്ചത്. കെഎസ്ആര്‍ടിസി ബസുകളേക്കാള്‍ വേഗത്തില്‍ സ്വകാര്യ ബസുകള്‍ക്ക് ഓടിയെത്താവുന്ന അവസ്ഥയുണ്ടായതോടെ രണ്ടു സര്‍വീസുകളും തമ്മില്‍ അനാവശ്യ മത്സരം ഉണ്ടായി. ഇതു സംബന്ധിച്ച പരാതി കെഎസ്ആര്‍ടിസി ഉന്നയിച്ചതിനെത്തുടര്‍ന്നാണ് നടപടി മരവിപ്പിച്ചത്. സ്വകാര്യ ഓര്‍‌ഡിനറി ബസുകള്‍ക്ക് ഒരു കിലോമീറ്റര്‍ പിന്നിടാന്‍ 2.15 മിനിട്ടെന്ന സ്ഥിതി പുനസ്ഥാപിക്കപ്പെടുമെന്നാണ് സൂചന.  ഈ മാസം 21 ന് ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ പുതിയ സമയക്രമം തീരുമാനിക്കും. അതേസമയം, 2015 ഓഗസ്റ്റ് 20ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലൂടെ സൂപ്പര്‍ ക്ലാസ് വിഭാഗത്തില്‍ സര്‍വീസ് നടത്തിയിരുന്ന എല്ലാ സ്വകാര്യ ബസുകള്‍ക്കും ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി വിഭാഗത്തില്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്ത സൂപ്പര്‍ ക്ലാസ് റൂട്ടില്‍ അതേസമയത്ത് അതേ സ്റ്റോപ്പില്‍ സര്‍വീസ് ... Read more