Tag: KSRTC

വിഷു സ്‌പെഷ്യല്‍ സര്‍വീസ് നടത്തും

കാവേരി വിഷയത്തില്‍ നാളെ പ്രഖ്യാപിച്ചിരുന്ന കര്‍ണാടക ബന്ദ് മാറ്റിയതോടെ ബെംഗളൂരുവില്‍ നിന്നുള്ള വിഷു സ്‌പെഷല്‍ സര്‍വീസുകളിലെ അനിശ്ചിതത്വം നീങ്ങി. ഇരുപതോളം സ്‌പെഷല്‍ ബസുകളാണ് കേരള ആര്‍ടിസി പ്രഖ്യാപിച്ചരുന്നത്. നാളെ പകല്‍ സര്‍വീസുകള്‍ മുടങ്ങിയാല്‍ അധിക സര്‍വീസുകള്‍ക്കുള്ള ബസുകള്‍ നാട്ടില്‍നിന്നെത്താന്‍ ബുദ്ധിമുട്ട് നേരിടുമായിരുന്നു. കര്‍ണാടക ആര്‍ടിസിക്കും സ്‌പെഷല്‍ ഉള്‍പ്പെടെ നാളെ കേരളത്തിലേക്ക് എഴുപതോളം സര്‍വീസുകളുണ്ട്. ബന്ദ് മാറ്റിയതിനാല്‍ ഈ സര്‍വീസുകളും മുടങ്ങില്ല. കഴിഞ്ഞയാഴ്ച ബന്ദ് പ്രഖ്യാപിച്ചതിനു പിന്നാലെ നാളെ ബെംഗളൂരുവില്‍നിന്നു പുറപ്പെടുന്ന ബസുകളിലെ ടിക്കറ്റ് വില്‍പന മന്ദഗതിയില്‍ ആയിരുന്നു. ഒട്ടേറെപ്പേര്‍ നാളെകൂടി അവധി കണക്കാക്കി യാത്ര ഒരുദിവസം മുന്‍പേ നിശ്ചയിച്ചു. ഇതോടെ ഇന്നത്തെ സര്‍വീസുകളില്‍ തിരക്കേറുകയും ചെയ്തു. പതിവു സര്‍വീസുകളിലെ ടിക്കറ്റുകളിലേറെയും തീര്‍ന്നതിനാല്‍ കേരള ആര്‍ടിസി ഇന്നു കണ്ണൂരിലേക്കു ഒരുസ്‌പെഷലും അനുവദിച്ചിട്ടുണ്ട്. ദീര്‍ഘദൂര സ്വകാര്യ ബസുകളും ഇന്നു താരതമ്യേന കുറഞ്ഞ നിരക്കിലാണ് സര്‍വീസ് നടത്തുന്നത്. എറണാകുളം (650-1400 രൂപ), കോട്ടയം (760-1400), തിരുവനന്തപുരം (850-1450), കോഴിക്കോട് (630-1000), കണ്ണൂര്‍ (665-1350 രൂപ) എന്നിങ്ങനെയാണ് ... Read more

കെ. എസ്. ആര്‍. ടി. സി സിംഗിള്‍ ഡ്യൂട്ടി: സംഘടനകളുമായി ചര്‍ച്ച ഇന്ന്

കെ. എസ്. ആര്‍. ടി. സിയിലെ കണ്ടക്ടര്‍, ഡ്രൈവര്‍ വിഭാഗങ്ങളില്‍ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് ഇന്ന് യൂണിനുകളുമായി ചര്‍ച്ച നടത്തും. വെള്ളിയാഴ്ച്ച തീരുമാനിച്ച ചര്‍ച്ച തിങ്കളാഴ്ച്ചയിലേക്ക് മാറ്റി വെക്കുകയായിരുന്നു. നിര്‍ദേശങ്ങള്‍ എഴുതി സമര്‍പ്പിക്കാന്‍ എം ഡി സംഘടനകളോട് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ചര്‍ച്ച നടക്കുന്നത്. ഓര്‍ഡിനറി ബസുകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനത്തില്‍ ഭൂരിഭാഗം തെഴിലാളി സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ സമവായത്തിന് വേണ്ടി ഡ്യൂട്ടി പരിക്ഷ്‌ക്കരണം മാറ്റി വെച്ചു. ഇന്ന് നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമേ ഡ്യൂട്ടി പരിക്ഷ്‌കരണത്തെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കു. സിംഗിള്‍ഡ്യൂട്ടി സംവിധാനം സ്ഥാപനത്തിനു നേട്ടമാണെങ്കിലും തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് നടപ്പാക്കുക എന്നത് മാനേജ്മെന്റിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ്. കണ്ടക്ടര്‍, ഡ്രൈവര്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തിന് മറ്റു ജോലികള്‍ ഉള്ളതായി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ഡബിള്‍ഡ്യൂട്ടി സംവിധാനത്തില്‍ ... Read more

നാളെ സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി

ദളിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത തിങ്കളാഴ്ച്ച പതിവ് പോലെ സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി. അന്നേ ദിവസം ജോലിക്കെത്താന്‍ ജീവനക്കാരോട് കെ എസ് ആര്‍ ടി സി എം ഡി നിര്ഡദേശം നല്‍കി. ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷമത്തോടെ സര്‍വീസ് നടത്താനും ഡിപ്പോകള്‍ക്ക് എം ഡിയുടെ നിര്‍ദേശമുണ്ട്. ഉത്തരേന്ത്യയിലെ ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് വിവിധ ദലിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തുടര്‍ച്ചായായുണ്ടാകുന്ന ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച്ച സര്‍വീസ് നടത്തുമെന്ന് സ്വകാര്യ ബസുകള്‍ നേരത്തെ അറിയിച്ചിരുന്നു. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യാപാര വ്യവസായ ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു.

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്‌ക്കരിക്കുന്നു

കെഎസ്ആര്‍ടിസി യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്തുള്ള ഡ്യൂട്ടി പരിഷ്‌ക്കരണം ഉടന്‍ നടപ്പാക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി എ. ഹേമചന്ദ്രന്‍. ഡ്രൈവര്‍മാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച് യൂണിയനുമായി തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമാകുമെന്നും അദ്ദേഹം അറിയിച്ചു ശമ്പളം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ക്ക് രൂപം നല്‍കിക്കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ഓരോ ഡിപ്പോയില്‍ നിന്നുമുള്ള ദീര്‍ഘദൂര സര്‍വീസുകളുടെ കണക്കെടുത്തിട്ടുണ്ട്. ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക നടപ്പാക്കിയ സര്‍വീസുകള്‍ മികച്ച കളക്ഷനോടെയാണ് ഓടുന്നത്. രാത്രികാല ദീര്‍ഘദൂര ബസുകളില്‍ രണ്ടു ഡ്രൈവര്‍മാരെ നിയോഗിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് നടപ്പാക്കും. ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസിക്ക് മുന്‍വിധിയോ പിടിവാശിയോ ഇല്ല. തൊഴിലാളി യൂണിയനുകളുടെ അഭിപ്രായം കൂടി കണക്കിലെടുക്കുമെന്നും ഹേമചന്ദ്രന്‍ പറഞ്ഞു.

കേരള ആര്‍ടിസിയുടെ വിഷു സ്പെഷ്യല്‍ വണ്ടികള്‍ പ്രഖ്യാപിച്ചു

ഈസ്റ്റർ തിരക്കു കഴിയും മുമ്പേ വിഷു സ്പെഷലുകളുമായി കേരള ആർ.ടി.സി. ഏപ്രിൽ 12നും 13നുമായി ബെംഗളൂരുവിൽ നിന്ന് 22 സ്പെഷലുകളാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. ഇവയിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ചു കൂടുതൽ സ്പെഷലുകൾ അനുവദിക്കും. ആവശ്യമെങ്കിൽ ഏപ്രിൽ 14നും നാട്ടിലേക്ക് അധിക സർവീസുകൾ ഉണ്ടാകും. വിഷുവിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്കായി 15നും 16നുമായി 18 സ്പെഷലുകളും അനുവദിച്ചതായി കേരള ആർ.ടി.സി അധികൃതർ അറിയിച്ചു. ടിക്കറ്റ് ചാർജ് കർണാടക ആർ.ടി.സിയിൽ 1700 രൂപ വരെയും ദീർഘദൂര സ്വകാര്യ ബസുകളിൽ 3000 രൂപവരെയുമാണ് സ്പെഷൽ സർവീസുകൾക്ക് ഈടാക്കുന്നത്. എന്നാൽ 900 രൂപയിൽ താഴെ നിരക്കിലാണ് കേരള ആർ.ടി.സിയുടെ സ്പെഷൽ ബസുകൾ സർവീസ് നടത്തുന്നത്. അതേസമയം, സേലം വഴി സ്പെഷൽ പ്രഖ്യാപിക്കാത്തത് ഇത്തവണയും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. മുൻകാലങ്ങളിൽ തൃശൂരിലേക്കു സേലം വഴി സ്പെഷൽ സർവീസുകൾ അനുവദിച്ചിരുന്നു. ഇത്തവണയും തൃശൂർ, എറണാകുളം, കോട്ടയം ഭാഗങ്ങളിലേക്കു സേലം, പാലക്കാട് വഴി സ്പെഷൽ വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കേരള ആർ.ടി.സിയെക്കാൾ മുമ്പേ കർണാടക ... Read more

ദീര്‍ഘദൂര ബസുകളില്‍ നില്‍പ്പു യാത്ര: ചട്ടം ഭേദഗതി ചെയ്യുമെന്ന് ഗതാഗത മന്ത്രി

കെ.എസ്.ആർ.ടി.സി അതിവേഗ ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നത് നിർത്തലാക്കിയ ഹൈകോടതി ഉത്തരവ് മറികടക്കാൻ ചട്ടത്തിൽ ഭേദഗതി വരുത്തുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. കോടതി ഉത്തരവ് മറികടക്കുന്നതിന് നിയമഭേദഗതി വരുത്താമെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. ഒരു നിശ്ചിത ശതമാനം യാത്രക്കാർക്ക് നിന്നു യാത്ര ചെയ്യാൻ അനുവദിക്കുന്ന തരത്തിലാണ് മോട്ടോർ വാഹന ചട്ടം ഭേദഗതി വരുത്തുക. ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ നില്‍പ്പ്  യാത്ര പാടില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.  എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് ബസ്സുകളിൽ ആളുകളെ നിര്‍ത്തി യാത്ര ചെയ്യുന്നതിനാണ് ഹൈക്കോടതി വിലക്ക്. ഉയര്‍ന്ന ചാര്‍ജ് നല്‍കി യാത്ര ചെയ്യുന്നവര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. കെ.എസ്.ആർ.ടി.സി ലക്ഷ്വറി ബസുകൾക്കും ഹൈക്കോടതി ഉത്തരവ് ബാധകമാണ്

സീറ്റിനും വിധിക്കും മദ്ധ്യേ പെരുവഴിയിലായ യാത്രക്കാര്‍

അതിവേഗ ബസില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ട് പോകാനാവില്ലന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി ബസിലെ സ്ഥിരം യാത്രക്കാരിയും വിദ്യാര്‍ഥിയുമായ ഐറിന്‍ എല്‍സ ജേക്കബ് എഴുതുന്നു ചിത്രം കടപ്പാട് : മാധ്യമം, വി ആര്‍ രാഗേഷ് നാലു കൊല്ലം മുൻപത്തെ സംഭവമാണ്. ഡിഗ്രി ഫസ്റ്റ് ഇയർ കാലം. സ്വാഭാവികമായും കെഎസ്ആര്‍ടിസിയിൽ തന്നെയാണ് കോളേജിൽ പോകുന്നത്. (പ്രൈവറ്റ് ബസ് ഇല്ലാഞ്ഞിട്ടല്ല) ചങ്ങനാശ്ശേരി വരെ പോവാൻ രണ്ട് കൺസഷൻ കാർഡുണ്ടായിരുന്നു. നാരകത്താനി-തിരുവല്ലയും തിരുവല്ല- ചങ്ങനാശ്ശേരിയും. ഇതിൽ ഈ ആദ്യത്തെ കാർഡെടുത്തിരിക്കുന്നത് 8.20 ന് വരുന്ന കെഎസ്ആര്‍ടിസി കണ്ടിട്ടാണ്. ചുങ്കപ്പാറ- തിരുവല്ല. അതിനു പോയാൽ സമയത്തെത്തും. കാര്യങ്ങൾ അങ്ങനെ പൊക്കോണ്ടിരുന്നപ്പോ ഡ്രൈവർ മാറി. ഞാനിറങ്ങി നിൽക്കും, കൈകാണിക്കും. പക്ഷേ വണ്ടി നിർത്തുകേല. പല തവണയായി. ഈ വണ്ടി നിർത്താതെ പോയാൽ മെനക്കേടാണ്. നടക്കണം, കവല എത്തണം. അവിടുന്ന് ബസ് കേറി രണ്ട് കിലോമീറ്റർ അപ്പുറം എത്തിയാലേ പിന്നെ ഏതേലും വഴി വരുന്ന തിരുവല്ല വണ്ടി കിട്ടൂ. അങ്ങനെ തെള്ളു ... Read more

ദീര്‍ഘദൂര ബസുകളില്‍ നില്‍പ്പു യാത്ര നിരോധിച്ച് ഹൈക്കോടതി

ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ നില്‍പ്പ്  യാത്ര പാടില്ലെന്ന് ഹൈക്കോടതി  . സീറ്റുകള്‍ക്ക് അനുസരിച്ച് മാത്രമേ ആളുകളെ കയറ്റാവൂ. എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് ബസ്സുകളിൽ ആളുകളെ നിര്‍ത്തി യാത്ര ചെയ്യുന്നതിനാണ് ഹൈക്കോടതി വിലക്ക്. ഉയര്‍ന്ന ചാര്‍ജ് നല്‍കി യാത്ര ചെയ്യുന്നവര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് സുപ്രധാന ഉത്തരവ്. കെ.എസ്.ആർ.ടി.സി ലക്ഷ്വറി ബസ്സുകൾക്കും ഹൈക്കോടതി ഉത്തരവ് ബാധകമാണ്. അതേസമയം ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുന്നത് ആലോചിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. എം.ഡി എ. ഹേമചന്ദ്രന്‍ അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെതിരേ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

രാത്രിയാത്ര ബുദ്ധിമുട്ടാവില്ല; ഇറങ്ങേണ്ടിടത്ത് ബസ് നിര്‍ത്തും

സ്‌കാനിയ, വോള്‍വോ ഉള്‍പ്പടെയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തിക്കൊടുക്കണമെന്ന് പുതിയ ഉത്തരവ്. മിന്നല്‍ സര്‍വീസിനെ പുതിയ ഉത്തരവില്‍ നിന്ന് ഒഴിവാക്കി. രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു വരെ യാത്രക്കാര്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്നാണ് ഗതാഗത വകുപ്പിന്‍റെ ഉത്തരവ്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്‌കാനിയ,സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയ സര്‍വീസുകളും സര്‍ക്കുലര്‍ പ്രകാരം യാത്രക്കാരുടെ ആവശ്യാനുസരണം സ്റ്റോപ്പുകളില്‍ നിര്‍ത്തേണ്ടി വരും. നിലവില്‍ ഫെയര്‍ ചാര്‍ജ് അനുസരിച്ചും ഗതാഗത വകുപ്പ് മുന്നോട്ടുവച്ച മാനദണ്ഡങ്ങള്‍ പ്രകാരവുമാണ് ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തുന്നത്. സ്റ്റോപ്പുകള്‍ പരിമിതപ്പെടുത്തി രാത്രിമാത്രം ഓടിക്കുന്ന സ്റ്റേജ് ക്യാരേജ് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ക്ലാസ് സര്‍വീസാണ് മിന്നല്‍. ഇവയുടെ സ്റ്റോപ്പുകള്‍ സംബന്ധിച്ച് ഓണ്‍ലൈനിലും അല്ലാതെയും വിവരം ലഭ്യമാകാന്‍ സാധിക്കും എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. റൂള്‍ 206 പ്രകാരം സൂപ്പര്‍ ഡീലക്സ് ശ്രേണിയില്‍പെട്ട മിന്നലിന് ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ്. സുരക്ഷിതത്വം കണക്കിലെടുത്ത് രാത്രികാലങ്ങളില്‍ സ്ത്രീ യാത്രക്കാര്‍ ... Read more

പഴയ ബസ് പുതിയ റൂട്ട് : വീണ്ടും ഫ്ലാഗ് ഓഫും

തിരുവനന്തപുരത്ത് ഒരിക്കല്‍ ഫ്ലാഗ് ഓഫ് ചെയ്ത് പിന്നീട് വര്‍ഷങ്ങളോളം ഒതുക്കിയിട്ട കെഎസ്ആര്‍ടിസി ബസ് ഇന്ന് മുതല്‍ കൊച്ചിയില്‍ ഓടിത്തുടങ്ങും.33 ലക്ഷം മുടക്കി വാങ്ങിയ സിഎന്‍ജി ബസ് ഹരിത വാഹനം എന്ന പേരില്‍ 2016 ജനുവരി 8 ന് മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ ഫ്ലാഗ് ഓഫ് ചെയ്തതാണ്. സിഎന്‍ജി ഇന്ധനം ലഭ്യമാകാത്തതിനാല്‍ ഉദ്ഘാടനശേഷം ബസ് സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പില്‍ ഒതുക്കിയിട്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ കൊച്ചിയില്‍ സിഎന്‍ജി ലഭ്യമായിത്തുടങ്ങിയതോടെ തുരുമ്പെടുത്തു കിടന്ന ബസിനെ കൊച്ചിക്ക്‌ കൊണ്ടുപോയി. ബസ് കഴുകിയ ശേഷം ലോറിയിലാണ് കൊച്ചിക്ക്‌ കൊണ്ട് പോയത്.

സര്‍വീസുകള്‍ നിര്‍ത്തി കെഎസ്ആര്‍ടിസി കട്ടപുറത്ത്

കെഎസ്ആര്‍ടിസി കടക്കെണിയില്‍ വലയുന്നതിനോടൊപ്പം ബസുകള്‍ക്കും ക്ഷാമം. പണം കൊടുക്കാത്തതിനാല്‍ അറ്റകുറ്റപണികള്‍ നിലച്ചതോടെ വേനല്‍ക്കാലത്തു പകുതിയോളം എസി ബസുകള്‍ കട്ടപ്പുറത്ത്. പഴക്കം ചെന്ന ബസുകള്‍ക്കു പകരം ലഭിക്കാതെ ആയതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ നിര്‍ത്തലാക്കിത്തുടങ്ങി. അടുത്ത മാസമാവുന്നതോടെ ഇപ്പഴോടുന്ന ബസുകള്‍ അഞ്ചു വര്‍ഷം തികയും ആ ബസുകള്‍ക്ക പകരം ലഭിച്ചില്ലെങ്കില്‍ അത്രയും തന്നെ ദീര്‍ഘദൂര സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരും. JNnurm പദ്ധതിയുടെ ഭാഗമായി ലഭിച്ച 750 ലോഫ്ലോര്‍ ബസുകള്‍ പത്തു വര്‍ഷം പിന്നിടുകയാണ്. നിലവില്‍ ഈ ബസുകള്‍ മാറ്റി നല്‍കുന്നതിന് പദ്ധതിയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വാങ്ങിയ ബസുകള്‍ എല്ലാം നിരത്തിലറങ്ങി കഴിഞ്ഞു. എന്നാല്‍ പല കാരണത്താന്‍ ബസുകള്‍ വാങ്ങുന്നത് നിലച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. ഗതാഗത മന്ത്രി സ്ഥാനം മൂന്നു തവണയാണു മാറിയത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 1000 ബസുകള്‍ വാങ്ങാന്‍ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയായില്ല. 324 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ടെങ്കിലും നിരത്തില്‍ ബസ് ഓടിത്തുടങ്ങാന്‍ ഇനിയും വൈകും. എസി ... Read more

പത്തനംതിട്ട- ചെങ്ങന്നൂര്‍ ലോഫ്ലോർ  ബസ് സര്‍വീസ് തുടങ്ങി

കെഎസ്ആര്‍ടിസിയുടെ ലോഫ്ലോർ നോണ്‍ എസി ബസ് പത്തനംതിട്ട-ചെങ്ങന്നൂര്‍ റെയില്‍ വേ സ്റ്റേഷന്‍ റൂട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങി. 6,800 രൂപയുടെ റെക്കോഡ് വരുമാന നേട്ടമാണ് പരീക്ഷണ ഓട്ട ദിനത്തില്‍ ലഭിച്ചത്. കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട ഡിപ്പോയില്‍ നിന്നുള്ള രണ്ട് ബസുകളാണ് പത്തനംതിട്ട- ചെങ്ങന്നൂര്‍ റെയില്‍വേ സ്‌സ്റ്റേഷന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് സ്റ്റേഷനില്‍ വേഗത്തില്‍ എത്തുവാന്‍ വേണ്ടിയാണ് ബസ് സര്‍വീസ്.കോഴഞ്ചേരിക്ക് പോകാതെ പകരം തെക്കേമലയില്‍ നിന്നു നേരെ ആറുമുള,ആറാട്ടുപുഴ വഴി ചെങ്ങന്നൂര്‍ എത്തിചേരുകയാണ് ബസ്. പരീക്ഷണ ഓട്ടം വിജയിച്ചാല്‍ ചെങ്ങന്നൂര്‍- പത്തനാപുരം റൂട്ടില്‍ ചെയിന്‍ സര്‍വീസാക്കി മാറ്റാനാണ് ഉദ്ദേശ്യമെന്ന് കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ രാജന്‍ ആചാരി പറഞ്ഞു. ആറു ബസുകളാണ് ഇതിന് ഉദ്ദേശിക്കുന്നത്. ചെങ്ങന്നൂര്‍, കോന്നി, പത്തനാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകള്‍ കൂടി ഇതിനായി പ്രയോജനപ്പെടുത്താമെന്നാണ് കണക്കുകൂട്ടല്‍.

ഈസ്റ്ററിന് നാട്ടിലെത്താന്‍ 24 സ്‌പെഷ്യല്‍ ബസുകള്‍

ഈസ്റ്റര്‍ തിരക്കില്‍ ആശ്വാസമായി കെ എസ് ആര്‍ ടി സി 24 ബസുകള്‍ കൂടി അനുവദിച്ചു. നേരത്തെ പ്രഖ്യാപിച്ച 28 സ്‌പെഷ്യല്‍ ബസുകള്‍ക്ക് പുറമെ 27 മുതല്‍ 30 വരെ ബെംഗ്‌ളൂരുവില്‍ നിന്ന് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, ബത്തേരി എന്നിവടങ്ങളിലേക്കും 31 മുതല്‍ ഏപ്രില്‍ രണ്ടു വരെ നാട്ടില്‍ നിന്ന് തിരികെയുമാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാവുക. നാലു ദിവസങ്ങളായി 52 സ്‌പെഷ്യല്‍ ബസുകളാണ് കെ എസ് ആര്‍ ടി സി ഇതുവരെ പ്രഖ്യാപിച്ചത്. തിരക്ക് കൂടുന്നത് അനുസരിച്ച് തൃശ്ശൂര്‍ കോഴിക്കോട് ഭാഗങ്ങളിലേക്ക് അധിക സ്‌പെഷ്യല്‍ അനുവദിക്കുമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു. ബുക്കിങ്ങ് ആരംഭിച്ച ടിക്കറ്റുകള്‍ കെ എസ് ആര്‍ ടി സി ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ബെംഗ്ലൂരു കൗണ്ടര്‍ വഴിയും ലഭ്യമാണ്. നേരത്തെ പ്രഖ്യാപിച്ച് 28 സ്‌പെഷ്യല്‍ ബസുകള്‍ക്ക് പുറമെയാണ് അധിക ബസുകള്‍ കെ എസ് ആര്‍ ടി സി പ്രഖ്യാപിച്ചത്. ... Read more

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ നിര്‍ത്തലാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി

ദേശസാത്കൃത പാതകളില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ നിര്‍ത്തലാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി. മേധാവി എ ഹേമചന്ദ്രന്‍. സ്വകാര്യബസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ക്ലാസ് ബസുകളുടേതിന് തുല്യമായ സമയക്രമം നിശ്ചയിച്ച സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നല്‍കിയ കത്തിലാണ് ഇക്കാര്യം ഉന്നയിച്ചിട്ടുള്ളത്. 2017 ജൂലായ് 26ന് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശസാത്കൃത ഉത്തരവ് പരിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താവുന്ന പരമാവധി ദൂരം 140 കിലോമീറ്ററാക്കി നിജപ്പെടുത്തി ഓര്‍ഡിനറി ബസുകളാക്കാനായിരുന്നു തീരുമാനം. ഇത് നടപ്പാക്കണമെന്നാണ് കത്തിലെ ആവശ്യം. ഫ്‌ളീറ്റ് ഓണര്‍ നിയമപ്രകാരം സംസ്ഥാനത്ത് ദീര്‍ഘദൂര സൂപ്പര്‍ക്ലാസ് ബസുകള്‍ ഓടിക്കാനുള്ള അവകാശം കെ.എസ്.ആര്‍.ടി.സി.ക്കാണ്. ഇതുലംഘിച്ച് ഒട്ടേറെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഓടുന്നുണ്ട്. ദേശസാത്കൃത സ്‌കീമിലെ 18-ാം വ്യവസ്ഥ അനുസരിച്ച് സംസ്ഥാനത്തിനകത്ത് സ്വകാര്യ ക്യാരേജുകള്‍ക്ക് ഓര്‍ഡിനറിയായി മാത്രമേ സര്‍വീസ് നടത്താന്‍ അനുമതിയുള്ളൂ. അതുകൊണ്ട് ദേശസാത്കൃത സ്‌കീമിന്‍റെ പൂര്‍ണപ്രയോജനം പൊതുമേഖലാ സ്ഥാപനത്തിന് ലഭിക്കുന്നവിധം ക്രമീകരിക്കണമെന്നും കത്തില്‍ പറയുന്നു. ഇതേ ആവശ്യങ്ങളുന്നയിച്ച് മുന്‍മേധാവി എം ... Read more

യാത്രാനിരക്ക് കൂട്ടി കെ എസ് ആര്‍ ടി സി ആഡംബര ബസുകള്‍

വ്യാഴാഴ്ച മുതല്‍ ലോ ഫ്‌ളോര്‍ എസി, നോണ്‍ എസി,വോള്‍വോ, സ്‌കാനിയ ബസുകള്‍ നിരക്ക് കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുക്കിയ നിരക്കില്‍ ലോ ഫ്‌ളോര്‍ നോണ്‍ എസി ബസുകളുടെ മിനിമം നിരക്ക് എട്ടു രൂപയില്‍ നിന്ന് 10 രൂപയാക്കി. കിലോമീറ്റര്‍ ചാര്‍ജ് 70 പൈസയില്‍ നിന്ന് 80 ആക്കി. ഇനി മുതല്‍യാത്രക്കാര്‍ക്ക് മിനിമം നിരക്കില്‍ അഞ്ചുകിലോമീറ്റര്‍ സഞ്ചരിക്കാം. ലോ ഫ്ളോര്‍ എ.സി. ബസുകളുടെ മിനിമം നിരക്ക് 20 രൂപയാക്കി. 15 രൂപയ്ക്കുമുകളിലുള്ള ടിക്കറ്റിന് സെസ് കൂടി ഈടാക്കുന്നതിനാല്‍ 21 രൂപ നല്‍കേണ്ടിവരും. കിലോമീറ്ററിനുള്ള നിരക്ക് 1.50 രൂപയായി തുടരും  ഇതോടൊപ്പം ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന മള്‍ട്ടി ആക്സില്‍ സ്‌കാനിയ വോള്‍േവാ ബസുകളുടെ നിരക്കും കൂട്ടി. 80 രൂപയാണ് ഇനി മിനിമം നിരക്ക്. മിനിമം നിരക്കില്‍ 20 കിലോമീറ്റര്‍ സഞ്ചരിക്കാം. കിലോമീറ്റര്‍ നിരക്ക് 1.91 രൂപയില്‍നിന്ന് രണ്ടാക്കി ഉയര്‍ത്തി. സൂപ്പര്‍ എയര്‍ എക്സ്പ്രസ് ബസിന്റെ മിനിമം നിരക്ക് 28 രൂപയാക്കി. നിലവില്‍ 25 ആയിരുന്നു. ... Read more