Tag: Kerala

യാത്രക്കാരേ ഇതിലേ..ഇതിലേ.. ടൂറിസം ന്യൂസ് ലൈവിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ടൂറിസം രംഗത്തെ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ നിന്നും ആദ്യ സമ്പൂര്‍ണ വാര്‍ത്താ പോര്‍ട്ടലിനു ഇന്ന് തുടക്കം. വൈകിട്ട് 3 ന് തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ https://tourismnewslive.com ഉദ്ഘാടനം ചെയ്യും. കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, കെടിഡിസി എംഡി ആര്‍ രാഹുല്‍, സികെടിഐ ചെയര്‍മാന്‍ ഇഎം നജീബ്, കേരള ട്രാവല്‍ മാര്‍ട്ട്സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം, തിരുവനന്തപുരം പ്രസ്സ്ക്ലബ് പ്രസിഡണ്ട്‌ ജി രാജീവ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ ആശംസയര്‍പ്പിക്കും. ടൂര്‍- ട്രാവല്‍ രംഗത്തെ മികച്ച പ്രൊഫഷണല്‍ കൂട്ടായ്മയായ ATTOI ആണ് ടൂറിസം ന്യൂസ് ലൈവിന്‍റെ നടത്തിപ്പുകാര്‍. ടൂറിസം രംഗത്തെ ഏറ്റവും പുതിയ വാര്‍ത്തകള്‍, യാത്രക്കാര്‍ക്കുള്ള മുന്നറിയിപ്പുകള്‍, യാത്രാ വിവരണങ്ങള്‍, ഫോട്ടോ- വീഡിയോ വിശദീകരണങ്ങള്‍ എന്നിവ ടൂറിസം ന്യൂസ് ലൈവിലുണ്ട്. വൈകിട്ട് നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് ടൂറിസം ന്യൂസ് ലൈവിന്‍റെ ഫേസ്ബുക്ക് പേജ് http://www.faebook.com/tourismnewslive.com ല്‍ തത്സമയ സംപ്രേഷണം ... Read more

Tourism News Live Launches Today

In an attempt to help travellers and the travel/tourism business fraternity, Association of Tourism Trade Organisations India (ATTOI), is all set launch Tourism News Live today. Tourism News Live is a 24 hours complete travel and tourism news portal, a one-of-its-kind attempt from Kerala. Hon. Minister for Tourism, Kadakampally Surendran will launch the website. The event is scheduled to be held at 3 PM on January 22, 2018 at Hotel South Park in Thiruvananthapuram. Kerala Tourism Director P Balakiran, KTDC MD R Rahul, CKTI Chairman E Najeeb, Kerala Travel Mart Society President Baby Mathew Somatheeram, Trivandrum Press Club G Rajeev, ... Read more

Points to Ponder during Agasthyakoodam Trek

When you are heading up the dense forests and slippery boulders of Agasthyakoodam, you need to be very careful as it is a difficult climb. What would a trekker keep in mind while climbing the steep Agasthyarkoodam? Here’s some expert advice from Viswanath of Summiters India, who has climbed the peak more than 10 times!

ഹജ്ജ് സബ്സിഡി കേന്ദ്രം നിര്‍ത്തി

ടിഎന്‍എല്‍ ബ്യൂറോ Photo Courtesy: hajcommittee ന്യൂഡല്‍ഹി : ഹജ്ജ് സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. ചില ഏജന്‍സികള്‍ക്ക് മാത്രമാണ് സബ്സിഡി ഗുണം ചെയ്തതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഹജ്ജിനു പോകാന്‍ കപ്പലിലും സൗകര്യം ഒരുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 2018നകം സബ്സിഡി നിര്‍ത്തലാക്കുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഹജ്ജ് സബ്സിഡിക്കായി നീക്കി വെയ്ക്കുന്ന തുക മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് വിനിയോഗിക്കും. കഴിഞ്ഞ വര്‍ഷം 450 കോടിയോളം രൂപയാണ് സബ്സിഡിക്കായി നീക്കിവെച്ചത്. സബ്സിഡി ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാന്‍ നേരത്തെ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്ര തീരുമാനം 1.70ലക്ഷം തീര്‍ഥാടകരെ ബാധിക്കും. കേരളത്തില്‍ നിന്ന് പ്രതിവര്‍ഷം പതിനായിരത്തിലധികം പേരാണ് ഹജ്ജിനു പോകുന്നത്. Photo Courtesy: hajcommittee ഹജ്ജ് യാത്രയുടെ വിമാനക്കൂലിക്ക് സര്‍ക്കാര്‍ വിമാനക്കമ്പനികള്‍ക്ക് നല്‍കുന്ന സബ്സിഡിയാണ്ഹജ്ജ് സബ്സിഡി എന്ന് പൊതുവേ അറിയപ്പെടുന്നത്. 1974ല്‍ ഇന്ദിരാഗാന്ധിയാണ്‌സബ്സിഡി തുടങ്ങിയത്

ആയുര്‍വേദത്തിന്‍റെ സ്വന്തം കേരള

മനുഷ്യന്‍റെ ശാരീരികവും ആത്മീയതയും മാനസികവുമായ ഉണര്‍വിന് പുരാതന കാലംതൊട്ടേ ആയുര്‍വേദം നിലകൊള്ളുന്നു. കേരളം ആയുര്‍വേദത്തിന്‍റെ മുഖ്യകേന്ദ്രമാണ്. ആയുര്‍വേദത്തിന്‍റെ അവിഭാജ്യമായ പാരമ്പര്യം കേരളത്തിനു അവകാശപ്പെട്ടതാണ്. നൂറ്റാണ്ടുകളായി ആയുര്‍വേദ വൈദ്യര്‍ ആയുര്‍ദൈര്‍ഘ്യമാര്‍ന്ന മനുഷ്യരാശിയുടെ നിലനില്‍പ്പിനു പ്രധാന പങ്കു വഹിക്കുന്നു. വര്‍ഷംതോറും ആയുര്‍വേദ ചികിത്സക്ക് കേരളത്തിലെത്തുന്നവരുടെ തോത് വളരെ കൂടുതലാണ്. Pic: www.keralatourism.org വിദേശികളും സ്വദേശികളുമായ നിരവധി സഞ്ചാരികള്‍ ദിനംപ്രതി ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ അന്വേഷിച്ചു കേരളത്തിലെ വിവിധ സ്ഥലങ്ങളിലെത്തുന്നു. മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിന്‍റെ ആയുര്‍വേദ രംഗം മുഖ്യധാരയും അതുപോലെ ബദല്‍ ചികിത്സാ രീതിയുമാണ്‌. കേരളത്തിന്‍റെ കാലാവസ്ഥ ആയുര്‍വേദധാര വളരുന്നതില്‍ മുഖ്യപഖു വഹിക്കുന്നു. ഔഷധ സസ്യങ്ങളുടെ ലഭ്യത, വന സമ്പത്ത്, തണുപ്പ് കാലം തുടങ്ങിയവയും ആയുര്‍വേദ ചികിത്സാ രംഗത്തിനു മുതല്‍ക്കൂട്ടാണ്. ഓരോ കാലാവസ്ഥക്കനുസരിച്ച ചികിത്സാ സമ്പ്രദായമാണ് ആയുര്‍വേദം അനുശാസിക്കുന്നത്. അതിനാല്‍ എല്ലാ സീസണിലും ചികിത്സക്ക് സഞ്ചാരികളെത്തും. കാലവര്‍ഷമാണ് ചികിത്സക്ക് തിരഞ്ഞെടുക്കാവുന്ന അനുയോജ്യ സമയം. പ്രകൃതി തണുക്കുന്നതോടെ മനുഷ്യനും തണുക്കാന്‍ തുടങ്ങും. ശരീരം ചികില്‍സയോട് ... Read more

മാറുന്ന കേരളം മരിയന്‍റെ കണ്ണിലൂടെ

പഴമയുടെ പൊലിമ പറഞ്ഞിരിക്കുന്നവര്‍ ക്ഷമിക്കുക. മരിയന്‍ പറയുന്നത് പുതുമയിലേക്കുള്ള വളര്‍ച്ചയെക്കുറിച്ചാണ്. രണ്ടു ദശാബ്ദത്തിനിടെ കേരളത്തിനുണ്ടായ മാറ്റം അടുത്തറിഞ്ഞ വിനോദ സഞ്ചാരിയാണ് സ്വീഡന്‍ സ്വദേശി മരിയന്‍ ഹാര്‍ഡ്. പതിനാറു വര്‍ഷത്തിനിടെ കൊല്ലത്തില്‍ രണ്ടു തവണയെങ്കിലും കേരളം കാണാനെത്തും മരിയന്‍ . കേരളത്തെക്കുറിച്ച് ‘പേള്‍ ഓഫ് സൗത്ത് ഇന്ത്യ’ എന്നൊരു പുസ്തകവും രചിച്ചിട്ടുണ്ട് ഈ സ്വീഡന്‍ യാത്രിക. അടിസ്ഥാന സൗകര്യ വികസനത്തിലും ജീവിത നിലവാരത്തിലും മലയാളിയുടെ വളര്‍ച്ച കണ്ണഞ്ചിക്കുന്ന വേഗത്തിലായിരുന്നെന്നു മരിയന്‍ ടൂറിസം ന്യൂസ്‌ ലൈവിനോട് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഈ രംഗത്ത്‌ ഏറെ വളര്‍ന്നു. വിനോദ സഞ്ചാരിക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്. സുന്ദരമായ കടലോരങ്ങള്‍ , പച്ച വിരിച്ച മലയോരങ്ങള്‍, മൊട്ടക്കുന്നുകള്‍ , അരുവികള്‍, ജലാശയങ്ങള്‍ അങ്ങനെ പലതും. സഞ്ചാരിക്ക് മനം നിറയാന്‍ ഇതിലധികം എന്ത് വേണമെന്ന് മരിയന്‍. വിനോദ സഞ്ചാരത്തിലൂന്നി മുന്നോട്ടു പോകാനാണ് ഇന്ന് പല രാജ്യങ്ങളുടെയും ശ്രമം. ചില വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ചരിത്രവും വികസനവുമായി മല്ലടിക്കുന്നു. എന്നാല്‍ ... Read more

Higher Inbound Tourist Arrivals in Kerala

Though the tourism industry has been hit by the GST and the liquor cap, Kerala managed to attract travellers from across the world in 2017. The state has registered 4.23 per cent overall growth rate of tourist arrivals from Jan 2017 to September 2017 compared to the same period last year.

Kerala is ever growing, ever enchanting

Sweden-national Marianne Hard af Segerstad flies almost twice a year to Kerala for the past fifteen plus years and has penned almost four tour guides about the place, is all enthusiastic about the growth the God’s own Country has witnessed. In an exclusive interview to Tourism News Live, she recollects her first experience here and tells us how Kerala has changed… “The infrastructure, quality and standard of living and facilities have increased manifold in Kerala in the recent years when compared to other developing states,” says Marianne, Co-Owner of Ganesha Travel, who has been visiting the God’s own Country at ... Read more

കൊട്ടാരക്കെട്ടുകളുടെ അനന്തപുരി

നിരവധി കൊട്ടാരക്കെട്ടുകൾ തലസ്ഥാനത്ത് തലയുയർത്തി നിൽക്കുന്നു. കൊട്ടാരം നിറഞ്ഞ രാജവീഥികളിലൂടെ 

കേരളത്തില്‍ ശൈത്യകാലത്ത് കണ്ടിരിക്കേണ്ട 10 ഇടങ്ങള്‍

മൂന്നാര്‍ ഹില്‍ സ്‌റ്റേഷന്‍ തദ്ദേശ വിദേശ ടൂറിസ്റ്റുകള്‍ക്കിടയില്‍ കേരളത്തിന്റെ ജനപ്രീതി വര്‍ധിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയ ഇടമാണ് മൂന്നാര്‍. സമുദ്രനിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ മൂന്നു നദികള്‍ ഇവിടെ ഒന്നിച്ചു ചേരുന്നു. വിശാലമായ തേയില തോട്ടങ്ങള്‍, കോളോണിയല്‍ പാരമ്പര്യം പേറുന്ന ബംഗ്ലാവുകള്‍, വെള്ളച്ചാട്ടങ്ങള്‍, ശീതകാലാവസ്ഥ എന്നിവയാണ് മൂന്നാറിനെ ശ്രദ്ധേയമാക്കുന്നത്.ട്രക്കിംഗിനും മലനിരകളിലെ ബൈക്ക് സഞ്ചാരത്തിനും താത്പര്യമുള്ളവരെയും മൂന്നാര്‍ നിരാശപ്പെടുത്തില്ല. ഇരവികുളം ദേശീയോദ്യാനം മൂന്നാറില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയായി വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവില്‍ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. പശ്ചിമഘട്ടത്തിന്റെ ചെരുവില്‍ 2000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ് ആനമുടി കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ആനമുടി. പശ്ചിമഘട്ടത്തിലെ ഏലമലകളില്‍ ആണ് ആനമുടി. ഇരവികുളം ദേശീയോദ്യാനത്തിന് തെക്ക് ഭാഗത്തായാണ് ആനമുടി സ്ഥിതിചെയ്യുന്നത്.2,695 മീറ്റര്‍ (8,842 അടി) ഉയരമുള്ള ആനമുടി തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ... Read more