Category: Special

പ്ലാസ്റ്റിക്കിനെ അപ്രത്യക്ഷമാക്കാന്‍ എന്‍സൈമിനെ കണ്ടെത്തി

ഭൂമിയെ വിഴുങ്ങുന്ന വില്ലനെ ഒഴിവാക്കാന്‍ ഒടുവില്‍ പരിഹാരം കണ്ടെത്തി. മലിനീകരണത്തില്‍ ഏറിയ പങ്ക് വഹിക്കുന്ന പ്ലാസ്റ്റിക്കിനെ നശിപ്പിക്കുവാന്‍ ബ്രിട്ടനിലെ പോര്‍ട്‌സ്മൗത്ത് സര്‍വകലാശാലയും യു എസ് ഊര്‍ജവകുപ്പിന് കീഴിലുള്ള നാഷണല്‍ റിന്യൂവബിള്‍ എനര്‍ജി ലാബോറട്ടറിയിലെ ഗവേഷകരും ചേര്‍ന്ന് പുതിയ എന്‍സൈമിനെ കണ്ടെത്തി. ലോകത്തിന് തന്നെ തികച്ചും അപ്രതീക്ഷിതമായൊരു കണ്ടുപിടുത്തമാണ് 2016ല്‍ ജപ്പാനിലെ കിയോ സര്‍വ്വകലാശാലയിലെയും, കോട്യോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേയും ഗവേഷക സംഘം കണ്ടെത്തിയ ഇഡിയോനെല്ല സ്‌കായെന്‍സിസ് എന്ന ബാക്ടീരിയ. ഇതിന്റെ ഘടനയെ വിശദമായി പരിശോധിക്കുന്നതിനിടയിലാണ് പോളി എതിലീന്‍ ടെറിഫ്തലേറ്റ് അഥവാ പി. ഇ. ടി എന്ന പ്ലാസ്റ്റിക്കിനെ പോലും വിഘടിപ്പിക്കാന്‍ സകായെന്‍സിസ് 201-എഫ്6 എന്ന എന്‍സൈമിന് സാധിക്കുമെന്ന് കണ്ടെത്തിയത്. സൃഷ്ടിക്കപ്പെടുന്ന എന്തിനും ഒരിക്കല്‍ നാശമുണ്ടാകുമെന്ന് പറയാറുണ്ട്. അതിന് അടിവരയിടുകയാണ് ഈ കണ്ടുപിടുത്തം. വലിയ അളവില്‍ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യത്തെ അപ്രത്യക്ഷമാക്കാന്‍ ഈ എന്‍സൈമിനാവുമെങ്കില്‍ പ്ലാസ്റ്റിക്കുകളുടെ അന്ത്യവും അടുത്തിരിക്കുന്നു. പ്ലാസ്റ്റിക് മലിനീകരണം തടയാന്‍ ഒരു മാര്‍ഗം ഉരുത്തിരിഞ്ഞു വരികയാണ് ഇതിലൂടെ. തിങ്കളാഴ്ച്ചയാണ് പ്രൊസീഡിങ്‌സ് ... Read more

വീഡിയോ കാണൂ..അകത്താക്കിയ കോഴിമുട്ടകള്‍ ശര്‍ദ്ദിക്കുന്ന മൂര്‍ഖന്‍; സംഭവം വയനാട്ടില്‍

പാമ്പുകളുടെ തോഴന്‍ വയനാട്ടിലെ വി പി സുജിത്തിന്  സാധാരണ വരാറുള്ള ഫോണ്‍കോള്‍ പോലൊന്നായിരുന്നു അതും. മാനന്തവാടി തലപ്പുഴ കാപ്പാട്ടുമല കുറ്റിവാള്‍ ഗിരീഷിന്‍റെ കോഴിക്കൂട്ടില്‍ മൂര്‍ഖന്‍ കയറി.അടയിരുന്ന കോഴിയെ കൊല്ലുകയും വിരിയാറായ ഏഴു മുട്ടകള്‍ അകത്താക്കുകയും ചെയ്തു. സുജിത്ത് എത്തി മൂര്‍ഖനെ കോഴിക്കൂട്ടില്‍ നിന്ന് പൊക്കി. പിന്നീട് കക്ഷിയെ പോകാന്‍ അനുവദിച്ചപ്പോഴാണ് മുട്ടകള്‍ ഒന്നൊന്നായി ശര്‍ദ്ദിച്ചത്. നാട്ടുകാരനായ രമേഷ് കുറ്റിവാൾ പകര്‍ത്തിയ ദൃശ്യം സുജിത്ത് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു. വീഡിയോ കാണാം:  

അവിശ്വസനീയം ഈ കിറുക്കന്‍ യാത്ര;കൈയ്യില്‍ പണമില്ല, ആഹാരം കരിക്കിന്‍ വെള്ളം

യാത്രയിലൂടെ ലോകത്തിനെ അറിയാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍. ഒരു മാസം നീണ്ട യാത്ര, കയ്യില്‍ പണമില്ല, ജീവിച്ചത് കരിക്കിന്‍ വെള്ളം മാത്രം കുടിച്ച്. അതേ വിശ്വസിക്കാന്‍ കുറച്ച് പ്രയാസമെങ്കിലും ഈ കിറുക്കന്‍ യാത്ര നടത്തിയത് അനൂജും ഇഷാന്തുമാണ്. ആരംഭിച്ച യാത്ര പണമില്ലെന്ന് കരുതി പകുതിക്ക് വെച്ചവര്‍ ഉപേക്ഷിച്ചില്ല. യാത്രാമധ്യേ ഇരുവരും പണം സമ്പാദിച്ചത് ട്രെയിനില്‍ നൃത്തം ചെയ്തും മറ്റ് ജോലികള്‍ ചെയുതുമാണ്. ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. തുടക്കത്തില്‍ ആസ്വദിച്ചു ആരംഭിച്ച യാത്ര എന്നാല്‍ ദിവസങ്ങള്‍ കഴിയും തോറും ഹരം കുറഞ്ഞ് വന്നു. യാത്രയുടെ ആ ചൂട് ഒന്നടങ്ങിയെന്ന് മനസ്സിലാക്കിയപ്പോഴാണ് പുതിയ പദ്ധതിയിലേക്ക് എത്തിയത്. 30 ഡേയ്‌സ് കോക്കോനട്ട് വാട്ടര്‍ ഫാസ്റ്റ്. ഒറീസയില്‍ ചിലവിടാന്‍ നീക്കി വെച്ച 30 ദിവസം അവര്‍ അതിനായി തിരഞ്ഞെടുത്തു. ഒരു മാസം വെറും കരിക്കിന്‍ വെള്ളം കുടിച്ച് മാത്രം ജീവിക്കുക. പദ്ധതി തുടങ്ങിയ മൂന്നാം ദിനം തന്നെ ഇഷാന്ത് ആയുധം വെച്ച് കീഴടങ്ങി. കരിക്കിന്‍വെള്ളം ... Read more

എന്‍റെ സലിംഭായി !!!

(അന്തരിച്ച സലിം പുഷ്പനാഥിനെ സുഹൃത്ത് വിനു വി നായര്‍ അനുസ്മരിക്കുന്നു) ‘സലിം നിങ്ങൾ വാക്കുപാലിച്ചില്ല’ നമ്മൾ പരിചയപ്പെട്ട അന്നുമുതൽ ഞാൻ ആവശ്യപ്പെട്ട ഒന്നായിരുന്നു താങ്കളുടെ അച്ഛൻ കോട്ടയം പുഷ്പനാഥ് എന്ന ആ പ്രശസ്ത മലയാളം ഡിക്ടറ്റീവ് നോവലിസ്റ്റിനെ പരിചയപ്പെടുത്തണം എന്ന് എന്നെ ചെറുപ്പത്തിൽ വായനയുടെ വിശാല ലോകത്തേക്ക്‌ കൈപിടിച്ച് കയറ്റിയ ആ മനുഷ്യനെ പരിചയപെടുത്താതെ നിങ്ങൾക്ക് എങ്ങിനെ വിടപറയാൻ ആകും?  അതുപോലെ നമ്മൾ ഒരുമിച്ചു മുംബൈ താജ് ഹോട്ടലിലെ കാഴ്ചകളെ കുറിച്ചുള്ള ഒരു ഫോട്ടോ ഫീച്ചർ, മുംബൈ നഗരത്തിലെ തെരുവുകളെക്കുറിച്ചുള്ള സമഗ്ര പഠനം ….ഇതെല്ലം ഉപേക്ഷിച്ച് .. എങ്ങിനെ സലിംഭായി നിങ്ങൾ … സലിം പുഷ്പനാഥ് ..എനിക്ക് എന്നും നിങ്ങള്‍  ഒരു സ്വകാര്യ അഹങ്കാരം ആയിരുന്നു. ആദ്യമായി വേൾഡ് ട്രാവൽ മാര്‍ട്ടിന് എന്നെ ലണ്ടനിലേക്ക് കൂട്ടികൊണ്ടുപോകുമ്പോൾ നമ്മൾ പങ്കുവച്ച നിമിഷങ്ങൾ. പ്രതിഫലം ഇച്ഛിക്കാതെ എനിക്ക് മാഗസിനുകളിലേക്കു നൽകിയിട്ടുള്ള കവർ ഫോട്ടോകൾ… മറ്റുള്ളവരുടെ വളർച്ചയിൽ  നിങ്ങള്‍   എന്നും സന്തോഷവാനായിരുന്നു. നമ്മളെ കുറ്റം പറയുന്നത് ... Read more

വനിതകള്‍ക്കായി ലഡാക്കിലൊരു വഴികാട്ടി: ദി ലഡാക്കി വുമണ്‍സ്

സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകളാല്‍ നടത്തുന്ന ട്രാവല്‍ കമ്പനി ദൂരയെങ്ങുമല്ല ജമ്മു കാശ്മീരിലെ ലഡാക്കിലാണ് അങ്ങനെയൊരു കമ്പനിയുള്ളത്. വനിതകളെ ലഡാക്കിലെ ഗൈഡുകളായി നിയമിച്ച ദി ലഡാക്കി വുമണ്‍സ് ട്രാവല്‍ കമ്പനി.വനിതയാത്രികര്‍ക്ക് മാത്രമായി സേവനം നടത്തുന്ന ട്രാവല്‍ കമ്പനി. സേവനം സ്ത്രീകള്‍ക്ക് മാത്രമാണ് എന്നാല്‍ സ്ത്രീകളുടെ ഒപ്പം വരുന്ന പുരുഷന്‍മാരെയും ഇവര്‍ സ്വാഗതം ചെയ്യുന്നുണ്ട്. ലഡാക്കിലെ സ്ഥലങ്ങള്‍ കാണുക, ട്രെക്കിംഗ് എന്നിവയാണ് ഇവര്‍ നല്‍കുന്ന ഓഫര്‍. പ്രാദേശിക പങ്കാളിത്തം കൊണ്ടും മറ്റുള്ളവര്‍ക്ക് മാതൃകയാണ് ഈ കമ്പനി. നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഇവിടെ ലഭ്യമായിരിക്കും. ലഡാക്കിലെ മറ്റുള്ള സ്ത്രീകളെ പോലെയല്ലായിരുന്നു തിന്‍ലാസ് കൊറോള്‍. ഭര്‍ത്താവ് ജോലിക്ക് പോകുമ്പോള്‍ വീട്ടുജോലികള്‍ ചെയ്തിരിക്കുന്ന സാധാരണ സ്ത്രീകളെ പോലെയല്ലായിരുന്നു ഇവര്‍. ലഡാക്കിലെ ആദ്യത്തെ പരിശീലനം നേടിയ വനിത ട്രെക്കിംഗ് ഗൈഡായിരുന്നു തിന്‍ലാസ്. 15 വര്‍ഷമായി ഇവര്‍ ഇത് പ്രാക്ടീസ് ചെയ്തിരുന്നു. ഇതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് ഉദാഹരണമായി സമൂഹത്തില്‍ തിന്‍ലാസിന് ഒരു സ്ഥാനമുണ്ടായി. ഇതിന്റെ ഫലമായി 2009ല്‍ ദി ലഡാക്കി വുമണ്‍സ് ട്രാവല്‍ ... Read more

വേനലെത്തി; പാമ്പുകളെ സൂക്ഷിക്കുക

വേനലായി. വിഷപ്പാമ്പുകളുടെ കടിയേറ്റുള്ള മരണങ്ങളും പതിവായി. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് 295 പേർ. 2015ൽ 128 പേർ, 2016 ൽ 86 പേർ ,2017 ൽ 81 പേരുമാണ് മരിച്ചത്.  2017 ൽ ഏറ്റവും പേർ പാമ്പുകടിയേറ്റ് മരിച്ചത് പാലക്കാട് ജില്ലയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 44  പേരാണ് ഇവിടെ പാമ്പുകടിയേറ്റ് മരിച്ചത്. പത്തനംതിട്ടയാണ് പാമ്പുകടി മരണം കൂടുതലായി നടന്ന രണ്ടാമത്തെ ജില്ല. 22 പേരാണ് 2017ൽ ഇവിടെ പാമ്പുകടിച്ച് മരിച്ചത്. കൊല്ലത്ത് കഴിഞ്ഞ വർഷം 15 പേർ മരിച്ചു. മൂർഖന്‍റെ  മുട്ട വിരിയുന്നതും അണലി പ്രസവിക്കുന്നതുമെല്ലാം വേനല്‍ക്കാലത്താണ്. പാമ്പുകളെ അകറ്റാന്‍ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വേനൽകാലത്തു പാമ്പുകൾ വെള്ളം തേടി ഇറങ്ങാറുണ്ട്. അടുക്കള ഭാഗങ്ങളിൽ പാത്രം കഴുകിയതും മറ്റും, തങ്ങിക്കിടക്കുന്ന വെള്ളം കുടിക്കാൻ ഇവയെത്തും. വിറക്, തൊണ്ട്, പഴയ സാധനങ്ങൾ തുടങ്ങിയവ കൂട്ടിയിടുന്നതിനിടയിലും പാമ്പുകൾ പതിയിരിക്കാറുണ്ട്. ഇരുമ്പിന്റെ സ്റ്റാൻ‍ഡ് പോലെ ഉയർന്നുനിൽക്കുന്നവയില്‍ വിറകും മറ്റു ... Read more

പേരിന്‍റെ പേരില്‍ പോര്

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ. പേരില്‍ പലതുമുണ്ടെന്ന് ഗുജറാത്തിലെ ഓട്ടോ ഡ്രൈവര്‍ രാജ് വീര്‍ ഉപാധ്യായ പറയും. പേര് മാറ്റാനുള്ള രാജ് വീറിന്‍റെ അപേക്ഷ രാജ്കോട്ട് ഗസറ്റ് ഓഫീസ് തള്ളി. ഇതോടെ പേരുമാറ്റം നിയമയുദ്ധത്തിന് വഴിതുറക്കുകയാണ്. പേരിന്‍റെ പോര് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗുരു ബ്രാഹ്മിന്‍ സമുദായാംഗമാണ് 34കാരനായ രാജ് വീര്‍ ഉപാധ്യായ. യുക്തിവാദിയായ തന്‍റെ പേര് മതാധിഷ്ടിതമാകണമെന്നാണ് രാജ് വീര്‍ പറയുന്നത്. അങ്ങനെ പേരിലും മത നിരപേക്ഷത കൊണ്ടുവരാന്‍ രാജ് വീര്‍ തീരുമാനിച്ചു.  തലപുകഞ്ഞ് ഒരു പേരും   കണ്ടെത്തി. ആര്‍ വി 15567782. ആര്‍ വി എന്നത് രാജ് വീറിന്‍റെ ചുരുക്കപ്പേര്. ഒപ്പമുള്ള സംഖ്യ സ്കൂളിലെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നമ്പരും. ആര്‍ വി 15567782 തന്‍റെ പേര് ആര്‍ വി 15567782 എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് രാജ് വീര്‍ കഴിഞ്ഞ മേയില്‍ അഹമ്മദാബാദ് കലക്ട്രേറ്റിനെ സമീപിച്ചു.ഗസറ്റില്‍ പരസ്യം ചെയ്യണം എന്നായിരുന്നു മറുപടി. അങ്ങനെയാണ് രാജ് വീര്‍ പുതിയ പേര് ... Read more

മംഗളാ മണി; മരംകോച്ചും മഞ്ഞിനെ തോല്‍പ്പിച്ച മനക്കരുത്ത്

അമ്പത്തിയാറാം വയസ് വരെ മഞ്ഞ് വീഴ്ച്ച കണ്ടിട്ടില്ലാത്ത മംഗളാ മണിക്ക് അപൂര്‍വ്വ നേട്ടം. മഞ്ഞ് വീഴുന്നത് പോലും കാണാന്‍ താല്‍പര്യമില്ലാതിരുന്ന  ഐ എസ് ആര്‍ ഒ  ശാസ്ത്രജ്ഞ  മംഗളാ മണി  മരം കോച്ചുന്ന മഞ്ഞില്‍ കുളിച്ച്  പിന്നിട്ടത് 403 ദിവസങ്ങള്‍.   മൈനസ് 90 ഡിഗ്രി സെല്‍ഷ്യസിലായിരുന്നു ഈ ദിവസങ്ങളില്‍ മംഗളാ മണി . അന്റാര്‍ട്ടിക്കയിലേയ്ക്ക് തിരിച്ച 23 അംഗ സംഘത്തിലെ ഏക വനിത അംഗമായിരുന്നു മംഗള മണി. കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു അന്റാര്‍ട്ടിക്കയിലെ കാലാവസ്ഥയെന്ന് മംഗള മണി പറയുന്നു . തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ ശേഷവും ഇടയ്ക്കിടെ ചൂട് പിടിക്കേണ്ട രീതിയിലായിരുന്നു ജീവിതം 2016-17 കാലഘട്ടത്തിലെ ധ്രുവ  പര്യടനത്തില്‍ റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും വനിതകള്‍  മുന്നോട്ടു വരാന്‍ ഇല്ലാത്തപ്പോഴാണ്   മംഗള മണിക്ക് നറുക്ക് വീഴുന്നത്. . ആഴ്ചകള്‍ നീണ്ട   പരിശീലനത്തിനു ശേഷമാണ് അന്റാര്‍ട്ടിക്കയിലെ എര്‍ത്ത് സ്റ്റേഷനിലേയ്ക്ക് പോകാന്‍ അര്‍ഹത നേടാനായത്. തുടര്‍ച്ചയായ വൈദ്യ പരിശോധനയും ശാരീരിക മാനസിക പരിശോധനകള്‍ക്കും ... Read more

രണ്ടു സംസ്ഥാനങ്ങള്‍: ടൂറിസം വികസന ലക്ഷ്യവുമായി രണ്ടു വനിതകള്‍

സ്വന്തം സംസ്ഥാനത്തെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കാന്‍ പുത്തന്‍ പദ്ധതികളുമായി രണ്ടു വനിതാ മന്ത്രിമാര്‍. ആന്ധ്രയിലെ ടൂറിസം മന്ത്രി അഖിലപ്രിയയും ജമ്മു കശ്മീരിലെ ടൂറിസം സഹ മന്ത്രി പ്രിയാ സേഥിയുമാണ്‌ ഇവര്‍. ഇരുവരും വികസന സ്വപ്‌നങ്ങള്‍ ടൂറിസം ന്യൂസ് ലൈവിനോട് പങ്കുവെച്ചു. അഖിലപ്രിയ ലക്‌ഷ്യം ടൂറിസത്തില്‍ ആന്ധ്ര നമ്പര്‍ വണ്‍ ആന്ധ്രാ പ്രദേശിനെ മികച്ച വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അഖില പ്രിയ പറയുന്നു.973 കിലോമീറ്റര്‍ തീരദേശമുള്ള ആന്ധ്രക്ക് ടൂറിസം വികസനത്തില്‍ വലിയ സാധ്യതയാണ്. വെള്ളച്ചാട്ടങ്ങളും നിരവധി ക്ഷേത്രങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉതകുന്നതാണ്. ആന്ധ്രാ ഭക്ഷണവും നൃത്തവും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാവുമെന്നതില്‍ സംശയമില്ലന്നും അഖിലപ്രിയ പറഞ്ഞു. ഓസ്ട്രേലിയന്‍ സര്‍വകലാശാലയില്‍ നിന്നും എംബിഎ നേടിയ അഖിലപ്രിയ അമ്മ ഭൂമ ശോഭ നാഗി റെഡ്ഡി അപകടത്തില്‍ മരിച്ചതിനെതുടര്‍ന്നാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. അച്ഛന്‍ ഭൂമി നാഗി റെഡ്ഡി ആന്ധ്രയിലെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു. സ്ത്രീകള്‍ ഇന്നും വിവേചനം നേരിടുന്നുണ്ട്. രാഷ്ട്രീയത്തിലായാലും ഭരണത്തിലായാലും- ഉദാഹരണം താന്‍ തന്നെയെന്നും ... Read more

കടുവയും കരടിയും പൊരിഞ്ഞ യുദ്ധം: പോരില്‍ ജയം ആര്‍ക്ക്? വീഡിയോ കാണാം.

Pic.Courtesy: Youtube കാട്ടിലെ കരുത്തരുടെ പോര് കണ്‍മുന്നില്‍ കാണുക. അത്തരം അപൂര്‍വ അനുഭവമാണ് മഹാരാഷ്ട്രയിലെ തഡോബ ദേശീയ വനത്തില്‍ സഞ്ചാരികള്‍ക്ക് ലഭിച്ചത്. 30000 ഏക്കര്‍ വരുന്ന വനത്തില്‍ ആറു കടുവകളെയുള്ളൂ. പക്ഷെ ഇവരാണ് ഇവിടം ഭരിക്കുന്നത്‌. വേനലായതോടെ ജലാശയങ്ങളൊക്കെ ഈ കടുവകളുടെ കാവലിലായി. വെള്ളവും കുടിക്കാം വെള്ളം കുടിക്കാനെത്തുന്ന മൃഗങ്ങളെ വേട്ടയാടുകയും ചെയ്യാം. Pic.Courtesy: Youtube ചൂട് 35 ഡിഗ്രിയിലെത്തിയ ദിവസമാണ് അത് സംഭവിച്ചത്. കരടിയും കുഞ്ഞും വെള്ളം കുടിക്കാനായി വരുന്നു. ഏഴു വയസ്സുള്ള മറ്റ്കസൂര്‍ എന്ന കടുവ കുഞ്ഞു കരടിയെ  ആക്രമിക്കുന്നു.  അതോടെ കുഞ്ഞിനെ ഒതുക്കി നിര്‍ത്തി അമ്മക്കരടി കടുവക്ക്പി നേരെ വന്നു. പിന്നെ ഇരുവരും പൊരിഞ്ഞ പോരായിരുന്നു. ഒടുവില്‍ കടുവയെ കരടി തുരത്തി. പോരില്‍ രണ്ടാള്‍ക്കും പരിക്കുമേറ്റു. വനത്തിനു സമീപത്തെ ബാംബൂ ഫോറസ്റ്റ് സഫാരി ലോഡ്ജിലെ അക്ഷയ് കുമാര്‍ ഒരു സംഘം സഞ്ചാരികളുമായി കാട് കാണാനിറങ്ങിയപ്പോഴാണ് മൃഗയുദ്ധം കണ്ടത്. ഇവര്‍ വീഡിയോയില്‍ ഇത് പകര്‍ത്തുകയും ചെയ്തു. വീഡിയോ കാണാം.

ഉഗ്ര വിഷസര്‍പ്പങ്ങളുടെ സ്വര്‍ഗം: കാലുകുത്തിയാല്‍ മരണം ഉറപ്പ്

ഭൂമിയില്‍ പാമ്പുകള്‍ക്കൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ബ്രസീലിലാണ്. ക്യുമെഡാ ഗ്രാന്‍റ് എന്ന ദ്വീപാണ് കൊടും വിഷമുള്ള പാമ്പുകളുടെ സ്വര്‍ഗം. ഇവിടേയ്ക്ക് മനുഷ്യര്‍ക്ക്‌ പ്രവേശനം ഇല്ല. വിലക്ക് ലംഘിച്ച് ദ്വീപില്‍ കടന്നാല്‍ പാമ്പ്‌ കടിയേറ്റ് മരണം ഉറപ്പ്.സാവോപോളോയില്‍ നിന്ന് 32കിലോമീറ്റര്‍ അകലെയാണ് പാമ്പ്‌ ദ്വീപ്‌. കുന്തത്തലയന്‍ സ്വര്‍ണ പാമ്പുകളുടെ സ്വര്‍ഗം ദ്വീപ്‌ നിറയെ കുന്തത്തലയന്‍ അണലികളാണ്. ആറടി മുതല്‍ വിവിധ അളവുകളിലുള്ള പാമ്പുകളെ ഇവിടെക്കാണാം. ദ്വീപ്‌ നിറയെ കുന്തത്തലയന്‍ സ്വര്‍ണ അണലികളാണെങ്കിലും മറ്റെങ്ങും ഇവയെ കാണാനില്ലാത്തതിനാല്‍ അതീവ സംരക്ഷണ പട്ടികയിലാണ് ഈ പാമ്പുകള്‍. ഓരോ ചതുരശ്ര മീറ്ററിലും ഒന്ന് മുതല്‍ അഞ്ചു വരെ പാമ്പുകളെക്കാണാം. കടിയേറ്റാല്‍ മാസം പോലും ഉരുക്കുന്ന കൊടും വിഷമാണ് ഈ പാമ്പുകള്‍ക്കെന്നാണ് പറയുന്നത്. ദ്വീപിലെത്തുന്ന പക്ഷികളും അവിടെയുള്ള ജീവികളുമാണ് ഇവയുടെ ആഹാരം. ദുരൂഹത നിറഞ്ഞ ദ്വീപ്‌ കടല്‍ നടുവില്‍ പച്ചപ്പും കുന്നുകളുമൊക്കെയായി കാണാന്‍ മനോഹരമാണ് ദ്വീപ്‌. സ്ഥല സൗന്ദര്യം കണ്ടാല്‍ ടൂറിസ്റ്റുകള്‍ക്ക് പ്രിയംകരമാവേണ്ട ഇടം. എന്നാല്‍ ദൂരെ നിന്ന് കാണാമെന്നല്ലാതെ ... Read more

അലി അച്ഛനായി; മിസ്സൈലിനും തകര്‍ക്കാനാവാത്ത അത്ഭുതക്കുരുന്നിന്‍റെ കഥ

ചിത്രം : ഡയിലി മെയില്‍ ഓണ്‍ലൈന്‍ 2003ലെ ഗള്‍ഫ് യുദ്ധത്തില്‍ എല്ലാം തീര്‍ന്നെന്ന് കരുതിയതാണ് അലി. സഖ്യസേനയുടെ ബോംബ്‌ അലി അബ്ബാസിന്‍റെ വീട്ടിനുമേല്‍ പതിക്കുമ്പോള്‍ അവനു പ്രായം പന്ത്രണ്ട്. കുടുംബത്തിലെ പതിനാറു പേരും കൊല്ലപ്പെട്ട ആ ആക്രമണത്തില്‍ അലി അബ്ബാസ് രക്ഷപെട്ടത് തലനാരിഴക്കാണ്. അയല്‍ക്കാരന്‍ ഡ്രൈവറാണ് ചോരയില്‍ കുളിച്ച കുഞ്ഞലിയെ അന്ന് ആശുപത്രിയിലെത്തിച്ചത്. മിസൈല്‍ ആക്രമണത്തില്‍ അലിയുടെ ഇരു കൈകളും നഷ്ടപ്പെട്ടിരുന്നു. ദേഹമാസകലം പരിക്കേറ്റ അലിക്ക് അധികം ആയുസില്ലന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി.വര്‍ഷങ്ങള്‍ക്കിപ്പുറം ആ പയ്യന്‍ അലിക്ക് ഇപ്പോള്‍ 27 വയസായിരിക്കുന്നു. ആയുസില്ലന്നു വിധിച്ച അലി ഇന്ന് ഒരു കുഞ്ഞിന്‍റെ അച്ഛനായിരിക്കുന്നു. 2010ല്‍ ഇംഗ്ലീഷ് പൗരത്വം ലഭിച്ച അലി അബ്ബാസിന്‍റെ ഭാര്യ സൈനബ് ഇറാക്കിലാണ്. അവിടെയാണ് ഇപ്പോള്‍ അലി. കുഞ്ഞിനു പേര് യൂസഫ്‌. അവനാണിനി എന്‍റെ എല്ലാം. എന്‍റെ ഭാവിയും എന്‍റെ വീടും എല്ലാം അവനാണ്-അലി അബ്ബാസ് പറയുന്നു. അവന്‍റെ കൈകളാണ് ഇനി എന്‍റെ കൈകള്‍,അവനുവേണ്ടി എന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യും – പ്രതീക്ഷയിലാണ് അലി…ആഹ്ലാദത്തിലും.. ... Read more

ആറാം വട്ടവും ആറ്റുകാലെത്തി ആറംഗ സംഘവുമായി

ഡാനിയേല (ന്യൂസ് 18, കൗമുദി ടിവി എന്നിവിടങ്ങളില്‍ ജേര്‍ണലിസ്റ്റ് ആയിരുന്ന ലക്ഷ്മി ഇന്ദിര കണ്ട പൊങ്കാലക്കാഴ്ച )   ബ്രസീല്‍ സ്വദേശി ഡാനിയേലക്ക് ആറ്റുകാല്‍ പൊങ്കാലയില്‍ ഇത് ആറാമൂഴമായിരുന്നു. അമ്പലത്തറ മില്‍മാ ജംഗ്ഷനിലായിരുന്നു ഡാനിയേല പൊങ്കാലയിട്ടത്. ഫെസ്ബുക്കിനു മുന്‍പ് ഓര്‍ക്കുട്ട് സോഷ്യല്‍ മീഡിയയില്‍ കൂടൊരുക്കിയ കാലത്താണ് ഡാനിയേല ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്ന് ജീവിത പങ്കാളിയെ കണ്ടെത്തിയത്. ഓര്‍ക്കുട്ടിലെ കൂട്ട് പേരൂര്‍ക്കടക്കാരന്‍ നാരായണനെ അങ്ങ് സാവോപോളോയിലെ ഡാനിയേലയുടെ ഹൃദയത്തിലേക്ക് അടുപ്പിച്ചു. കല്യാണം കഴിഞ്ഞ് പത്തു വര്‍ഷം മുന്‍പ് 2008ലാണ് ഡാനിയേല ആദ്യം പൊങ്കാലക്കെത്തിയത്. ഇടയ്ക്ക് നാലു വര്‍ഷം എത്തിച്ചേരാനായില്ല. അപ്പോള്‍ ബ്രസീലില്‍ വ്രത ശുദ്ധിയോടെ ഡാനിയേല പൊങ്കാലയിട്ടു. വെറുമൊരു കൌതുകമല്ല ഡാനിയേലക്ക് പൊങ്കാല. ആത്മസമര്‍പ്പണമെന്ന് ഈ അമൃതാനന്ദമയീ ഭക്തയുടെ മറുപടി. പ്രകൃതി ചികിത്സകയായ ഡാനിയേല ഇത്തവണ അവിടെ നിന്ന് ആറംഗ സംഘത്തെയും കൂട്ടിയാണ് ആറ്റുകാലില്‍ വന്നത്. സംഘത്തിലെ മറ്റുള്ളവര്‍ക്ക് പൊങ്കാല പുതുമയായിരുന്നു. അവരെ സഹായിക്കാന്‍ നാട്ടുകാരും കൂടി. അങ്ങനെ ബ്രസീല്‍ സംഘത്തിനു ... Read more

ചില്ല് തകരാന്‍ ഇനി സൂചി മതി, വൈറലായ ആയോധനകലയുടെ വീഡിയോ

സൂചി കൊണ്ട് ഗ്ലാസ് പാളി തകര്‍ക്കാനാവുമോ? എന്നാല്‍ ഷാവോലിന്‍ സന്ന്യാസിമാര്‍ക്ക് ഇതിനാവുമെന്ന് തെളിയിക്കുന്ന വീഡിയോ അവര്‍ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തു. 72 ഷാവേലിന്‍ രഹസ്യ കലകളിലൊന്നാണ് ഈ സൂചിയേറ്. പത്തുവര്‍ഷം നീണ്ട കഠിന അഭ്യാസത്തിലൂടെയാണ് ഈ വിദ്യ ഇവര്‍ പഠിച്ചെടുത്തത്. സ്ലോ മോസ് ഗയ്‌സ് അണ് വീഡിയോ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചില്ല് കൊണ്ടെങ്ങനെ ഗ്ലാസ് തകരുന്നു എന്നതിന്റെ മന്ദഗതിയിലുള്ള ചിത്രീകരണം വിശദമായി കാണിക്കുന്നുണ്ട്. രണ്ടാഴ്ച്ച കൊണ്ട് ഈ വീഡിയോ 20 ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. ഒരു പ്ലെയിന്‍ ഗ്ലാസിന് പുറകില്‍ ബലണ്‍ പിടിച്ച് നില്‍ക്കുന്ന വ്യക്തി. മറുഭാഗത്ത് നിന്ന് ഷാവേലിന്‍ സന്ന്യാസി തന്റെ സര്‍വ ശക്തിയും എടുത്ത് ഗ്ലാസിലേക്ക് സൂചി എറിയുന്നു. കണ്ണിമ ചിമ്മുന്ന നേരത്തിനുള്ളില്‍ ബലൂണ്‍ പൊട്ടുന്നു.

ആ ചിത്രം മധുവിന്‍റെതല്ല, എന്റേത്: ഫൈസി

കടപ്പാട്: വാട്സ്ആപ് അട്ടപ്പാടിയില്‍ കൊലചെയ്യപ്പെട്ട മധു പഠിക്കുമ്പോള്‍ ടോപ്‌. മധു മാനസികരോഗിയാകാന്‍ കാരണം കാമുകി. സോഷ്യല്‍ മീഡിയയില്‍ ഈ കഥയും മധു കേക്ക് മുറിക്കുന്ന ചിത്രവും പ്രചരിക്കുകയാണ്. കഥ ആരുടെയോ ഭാവനയെങ്കിലും കഥക്കൊപ്പമുള്ള ചിത്രം മറ്റൊരു യുവാവിന്‍റെതായിരുന്നു. ചിത്രത്തിലെ യഥാര്‍ത്ഥ ആളിനെ  ടൂറിസം ന്യൂസ് ലൈവ് കണ്ടെത്തി. ദുബൈ മറീനയിലെ ഇറ്റാലിയന്‍ റസ്റ്റോറന്റ് മാനേജരായി പ്രവര്‍ത്തിക്കുന്ന  ഫൈസി ഡെയ്സണ്‍.  തിരുവനന്തപുരം പൂന്തുറ സ്വദേശിയായ  ഫൈസി തെറ്റിദ്ധാരണ പരത്തുന്ന  രീതിയില്‍ തന്‍റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ സൈബര്‍ പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ്. ഫൈസി ഇപ്പോള്‍ നാട്ടിലുണ്ട്. ലീവിനു വന്നതാണ്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമല്ലാത്ത ഇദ്ദേഹം സുഹൃത്തുക്കള്‍ പറഞ്ഞാണ് കാര്യം അറിയുന്നത്. കൊച്ചിയില്‍ കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ   പഠനകാലത്ത്‌ എടുത്ത ഫോട്ടോയാണ് മധുവിന്‍റെതെന്ന് പറഞ്ഞ് പ്രചരിക്കുന്നത്. ഫോട്ടോ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച ആളിന് ഫൈസി മെസേജ് അയച്ചെങ്കിലും ഇതുവരെ മറുപടി കിട്ടിയില്ല. ആ കഥ ഇങ്ങനെ  മധുവിന്‍റെ കഥ എന്ന് പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്  ഇങ്ങനെ: നമ്മുടെ മധു പഠിക്കുന്ന ... Read more