Category: Special

ലീല ആന്റിയാണ് താരം

ലീല ഇപ്പോള്‍ ആ പഴയ വീട്ടമ്മയല്ല. തന്റെ എഴുപത്തിനാലാം വയസ്സില്‍ ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്കില്‍ പങ്കുവെച്ച അനുഭവത്തിലൂടെ സൂപ്പര്‍സ്റ്റാറായിരിക്കുകയാണ്. താന്‍ നടത്താന്‍ പോകുന്ന അടുത്ത ഗോവന്‍ യാത്രയുടെ പങ്കുവെക്കലിലൂടെയാണ് ലീല വ്യത്യസ്തയായിരിക്കുന്നത്. ലീലയ്ക്ക് ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ടിരുന്നു. മൂത്ത സഹോദരനും ഭാര്യയ്ക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസവും കുറവായിരുന്നു. വിവാഹം കഴിഞ്ഞാണ് ഭര്‍ത്താവിനൊപ്പം ബോംബെയിലെത്തിയത്. കുഞ്ഞുകുടുക്കയില്‍ ഭര്‍ത്താവ് നല്‍കുന്ന പണം ഒളിപ്പിച്ച് വച്ച് വീട്ടിലെ അത്യാവശ്യങ്ങള്‍ക്കും, മക്കള്‍ക്ക് സമ്മാനങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്യുന്ന സാധാരണ വീട്ടമ്മ. ഭര്‍ത്താവിന്റെ മരണം അവരെ തളര്‍ത്തി. ജീവിതം വീടിനുള്ളിലായി. പക്ഷെ, എഴുപത്തിനാലാമത്തെ വയസില്‍ അവര്‍ ഒരു ‘ഓള്‍ഡീസ്’ ഗ്രൂപ്പില്‍ ചേര്‍ന്നു. യാത്രകള്‍ പോയിത്തുടങ്ങി. താന്‍ ഗോവയ്ക്ക് പോകാനൊരുങ്ങുകയാണെന്നും അവിടെ ചെന്ന ശേഷം സെല്‍ഫി അയക്കാമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. മറുപടി കമന്റില്‍ ലീല ആന്റി എന്ന കാപ്ഷനോടെ ഹ്യുമന്‍സ് ഓഫ് ബോംബെ തന്നെ ലീലയുടെ ഗോവയില്‍ നിന്നുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. ആ ചിത്രത്തിന് താഴെ ... Read more

പ്ലാനറ്റ് ‘ഭൂമി’യല്ല, പ്ലാസ്റ്റിക് ‘ഭൂതം’; തലസ്ഥാനത്തിന്റെ മാലിന്യം കടൽ തിരിച്ചേൽപ്പിച്ചു

തലസ്ഥാനത്തിന്റെ പ്ലാസ്റ്റിക്ക് മാലിന്യം എത്രത്തോളം ഭീകരമെന്നറിയണമെങ്കിൽ വേളി പൊഴിയിലേക്കു വരൂ. പാർവതി പുത്തനാറിലേക്ക് തിരുവനന്തപുരം  നിവാസികൾ വലിച്ചെറിഞ്ഞ മാലിന്യങ്ങളാണ് പൊഴിക്കരികെ കടൽ തിരികെ നിക്ഷേപിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത തോരാമഴയെത്തുടർന്ന് വേളി പൊഴി മുറിച്ചിരുന്നു. ഇതോടെ പാർവതി പുത്തനാറിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും പായലും കടലിലേക്ക് ഒഴുകി. കടലാകട്ടെ ഇത് തീരത്തു തന്നെ ഉപേക്ഷിച്ചു. ജലപാതാ വികസന പദ്ധതിയുടെ ഭാഗമായി പാർവതീ പുത്തനാറിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. വള്ളക്കടവ്, ചാക്ക ഭാഗങ്ങളിൽ ശുചീകരണം തുടങ്ങിയെങ്കിലും നീക്കം ചെയ്ത മാലിന്യങ്ങൾ വശത്തു തന്നെ കുന്നുകൂട്ടി ഇട്ടിരിക്കുകയാണ്. മാലിന്യങ്ങൾ വെള്ളത്തിൽ നിന്ന് നീക്കം ചെയ്‌തെങ്കിലും ഇവിടെ നീരൊഴുക്ക് സുഗമമായിരുന്നില്ല. ശുചീകരിച്ച സ്ഥലത്തേക്ക് കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകിയെത്തിയതാണ് കാരണം. ഇവയൊക്കെ പൊഴി മുറിച്ചതോടെ കടലിലേക്ക് ഒഴുകി. ശുചീകരണം നടത്തിക്കൊണ്ടിരുന്ന യന്ത്രം മാലിന്യങ്ങൾ കുരുകി തകരാറിലുമായി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാറ്റ് ക്രോപ് കമ്പനി മൂന്നു മാസം കൊണ്ട് കോവളം മുതൽ ആക്കുളം വരെയുള്ള 16 ... Read more

മാതൃകയാക്കാവുന്ന ജനീവ മാതൃക; മുരളി തുമ്മാരുകുടി എഴുതുന്നു

കളഞ്ഞുകിട്ടുന്ന സാധനങ്ങൾ ഏൽപ്പിക്കാൻ നഗരസഭകൾ പ്രത്യേക ഓഫീസുകൾ സജ്ജമാക്കിക്കൂടേ? യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. പോസ്റ്റിന്റെ പൂർണ രൂപം; മാതൃകയാകാത്ത വാർത്തകൾ.. “കളഞ്ഞു കിട്ടിയ പണം (മാല, ബാഗ്, പാസ്‌പോർട്ട്) തിരിച്ചു കൊടുത്ത് യുവാവ് / യുവതി / ഓട്ടോ ഡ്രൈവർ മാതൃകയായി”. ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോഴേ വായിക്കുന്ന ഒരു വാർത്തയാണിത്. അന്നൊക്കെ എനിക്ക് സന്തോഷം തോന്നുമായിരുന്നു. പിന്നീടാണ് ഒരു കാര്യം മനസ്സിലായത്. കളഞ്ഞുകിട്ടുന്ന സാധനം തിരിച്ചുകൊടുക്കുന്നത് സാധാരണമല്ലാത്ത, അതായത് ശരാശരി ആളുകൾ അന്യന്റെ മുതൽ യാതൊരു വിഷമവുമില്ലാതെ അനുഭവിക്കുന്ന, ലോകത്താണ് ആരെങ്കിലും കളഞ്ഞുകിട്ടുന്ന വസ്തു തിരിച്ചു കൊടുക്കുന്നത് വാർത്തയാകുന്നത്. അതൊരു വാർത്തയല്ലാതാകുന്ന കേരളമാണ് കൂടുതൽ പുരോഗമനപരം. കളഞ്ഞുകിട്ടുന്ന മുതൽ തിരിച്ചു കൊടുക്കുന്നവർക്ക് പ്രോത്സാഹനം കൊടുക്കേണ്ട എന്നല്ല ഉദ്ദേശിച്ചത്. അതിനായി ജനീവയിലുള്ള നല്ലൊരു സംവിധാനം നമുക്ക് കണ്ടു പഠിക്കാവുന്നതാണ്. ജനീവയിൽ എവിടെയും എന്തെങ്കിലും സാധനം ഉടമസ്ഥരില്ലാതെ കണ്ടാൽ അതേൽപ്പിക്കാനായി മാത്രം ഒരു ഓഫിസ് ഉണ്ട്. ... Read more

ദക്ഷിണ ഗംഗോത്രി, ഇന്ത്യ, പി ഒ അന്റാര്‍ട്ടിക്ക

അന്റാര്‍ട്ടിക്കയില്‍ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു പോസ്റ്റ് ഓഫീസുണ്ട്. 1988ല്‍ അന്റാര്‍ട്ടിക്കയിലേക്കുള്ള ഇന്ത്യന്‍ സംഘത്തിന്റെ മൂന്നാമത്തെ പര്യടനത്തിലാണ് ആദ്യമായി ഇന്ത്യ അന്റാര്‍ട്ടിക്കയില്‍ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത്. അന്റാര്‍ട്ടിക്കയില്‍ ഇന്ത്യയുടെ ആദ്യ സയന്റിഫിക് ബേസ് സ്റ്റേഷനായ ദക്ഷിണ ഗംഗോത്രിയിലാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. അതിമനോഹരമായ ഭൂപ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന ഈ പോസ്റ്റ് ഓഫീസ് മറ്റ് പല ജോലികള്‍ കൂടി നിര്‍വ്വഹിച്ചിരുന്നു. ഐസ് മെല്‍റ്റിംഗ് പ്ലാന്റ്, ലബോറട്ടറീസ്, സ്റ്റോറേജ്, അക്കൊമൊഡേഷന്‍, റിക്രിയേഷന്‍ ഫെസിലിറ്റീസ്, ക്ലിനിക്ക്, ബാങ്ക് കൗണ്ടര്‍ എന്നിവയൊക്കെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അന്റാര്‍ട്ടിക്കയിലെ താപനില -25 ഡിഗ്രി മുതല്‍ -128 ഡിഗ്രി വരെയാണ്. അതുകൊണ്ട്, ഇവിടെ താമസിക്കുക അതീവ ദുഷ്‌കരമാണ്. എങ്കിലും പല രാജ്യങ്ങളില്‍ നിന്നായി 5000ത്തോളം ആളുകള്‍ ഇവിടുത്തെ പല റിസര്‍ച്ച് ഷെല്‍ട്ടറുകളില്‍ താമസിക്കുന്നു. ഗോവ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പോസ്റ്റാണ് 1988 ജനുവരി 26ന് ദക്ഷിണ ഗംഗോത്രി പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത്. ശാസ്ത്രജ്ഞനായ ജി.സുധാകര്‍ റാവു ആയിരുന്നു ആദ്യ പോസ്റ്റ് മാസ്റ്റര്‍. 1987ലാണ് സെവന്‍ത്ത് ... Read more

യാക്കുസ സഞ്ചരിച്ചു 25 രാജ്യങ്ങളില്‍; ഒപ്പം മുള സൈക്കിളും

യാക്കുസ സോളോ തന്റെ മുള സൈക്കിളുമായി ലോകം ചുറ്റാനിറങ്ങിയിട്ട് കുറച്ചുകാലമായി. നാഗാലാന്റുകാരനാണ് ഈ യുവാവ്. യാത്രയുടെ ലക്ഷ്യം കുറച്ച് വിചിത്രമാണ്. തന്റെ നാടായ നാഗാലാന്റിനെ കുറിച്ച്, അവിടുത്തെ ജനങ്ങളെ കുറിച്ച്, സംസ്‌കാരത്തെ കുറിച്ച് ഒക്കെ ലോകത്തെ അറിയിക്കുകയെന്നതാണ് യാക്കുസയുടെ ലക്ഷ്യം. തന്റെ യാത്രയെ കുറിച്ച് യാക്കുസ പറയുന്നതിങ്ങനെ: ആദ്യമായി ഈ മുള സൈക്കിള്‍ കാണുമ്പോള്‍ ആള്‍ക്കാര്‍ക്ക് അദ്ഭുതം തോന്നും. ഇതുപോലൊരു സൈക്കിള്‍ കണ്ടിട്ടേയില്ലെന്ന് പറഞ്ഞ് അടുത്തു വരും. ഫോട്ടോയെടുക്കലാവും അടുത്ത ലക്ഷ്യം. അങ്ങനെ ഫോട്ടോയൊക്കെ എടുത്ത് കഴിയുമ്പോ അവര്‍ വലിയൊരു സംഭാഷണം തുടങ്ങും. ഈ സൈക്കിള്‍ എവിടെ നിന്നുണ്ടാക്കിയതാണെന്ന് ചോദിക്കും. ഞാന്‍ പറയും, ഇത് നാഗാലാന്റില്‍ വച്ച് നിര്‍മ്മിച്ചതാണ്. അതും സ്വയം ഉണ്ടാക്കിയത്. പിന്നീട്, ഞാനെന്റെ കൊച്ചുനാടിനെ കുറിച്ച് പറയും. അവിടുത്തെ ജീവിതം, അവിടുത്തെ മനുഷ്യര്‍, കല എല്ലാം… അഭ്യുദയാകാംക്ഷികള്‍ നല്‍കുന്ന പണത്തോടൊപ്പം സര്‍ക്കാരിന്റെ സഹായവുമുണ്ട് യാക്കുസയ്ക്ക്. എട്ട് മാസത്തിനുള്ളില്‍ 25 രാജ്യങ്ങള്‍, 13,000 കിലോമീറ്റര്‍ സഞ്ചരിച്ചു കഴിഞ്ഞു യാക്കുസ. ഇന്ത്യക്കാരാല്‍ ... Read more

കുപ്പിക്കുള്ളിലെ സാറയുടെ പ്രണയം താണ്ടിയത് മുന്നൂറ് കിലോമീറ്റര്‍

പ്രണയം പറയാന്‍ പല വഴികളാണ് കമിതാക്കള്‍ തിരഞ്ഞെടുക്കുന്നത്. തന്റെ പങ്കാളിയോടുള്ള പ്രണയം പറയാന്‍ സാറ തിരഞ്ഞെടുത്ത വഴിയാണിന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഒന്നാം വിവാഹ വാര്‍ഷിക സമ്മാനമായി പ്രണയലേഖനമെഴുതി ചെറിയ വിസ്‌കിക്കുപ്പിയില്‍ നിക്ഷേപിച്ച് കടലില്‍ ഒഴുക്കി വിടുകയായിരുന്നു സാറ. മുന്നൂറിലധികം കിലോമീറ്റര്‍ താണ്ടി കടലിലൂടെ ഒഴുകി ഒടുവില്‍ ആ പ്രണയലേഖനം സ്‌കോട്‌ലാന്‍ഡിന്റെ തീരത്തടിഞ്ഞു. ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ചതിന്റെ ഓര്‍മ്മയ്ക്ക് ഇന്ന് ഞാന്‍ നിങ്ങള്‍ക്കായി ഈ കത്ത് എഴുതുന്നു.നമ്മുടെ സ്‌നേഹം കാലങ്ങളെ അതിജീവിക്കട്ടെ. സ്‌കൈയിലെ കടലില്‍ നമ്മളിത് ഒഴുക്കുകയാണ് .സ്‌നേഹപൂര്‍വ്വം സാറ എന്നാണ് പ്രണയലേഖനം അവസാനിക്കുന്നത്. സ്‌കോട്‌ലന്‍ഡിന്റെ പടിഞ്ഞാറന്‍ തീരമായ ഐല്‍ ഓഫ് സ്‌കൈപില്‍ നിന്ന് നിക്ഷേപിച്ച ബോട്ടില്‍ ഇക്കഴിഞ്ഞ ദിവസം തെക്കന്‍ തീരമായ അയര്‍ഷ്രൈനില്‍ നിന്നും എലിസ വില്‍സണാണ് കണ്ടെടുത്തത്.സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആഴ്ചയിലൊരിക്കല്‍ ബീച്ചില്‍ നിന്നും പ്ലാസ്റ്റികും ബോട്ടിലുകളും നീക്കം ചെയ്യാന്‍ എത്തിയതാണ് എലിസ. കാറ്റും കോളും നിറഞ്ഞ ഒരു വല്ലാത്ത ദിവസത്തിലാണ് തനിക്ക് ഈ സമ്മാനം തീരത്ത് ... Read more

കുളിക്കാം ക്രൂഡ് ഓയിലില്‍ അസര്‍ബൈജാനില്‍ എത്തിയാല്‍

കാലത്തെഴുന്നേറ്റ് ദേഹമാസകലം എണ്ണതേച്ചൊരു കുളി മലയാളികളുടെ പതിവാണ്. കുളി നിര്‍ബന്ധമുള്ള നമ്മള്‍ തിരഞ്ഞെടുക്കുന്നതോ പച്ചവെള്ളം അല്ലെങ്കില്‍ ചൂടുവെള്ളം അതിനപ്പുറമൊരു ഓപ്ഷന്‍ നമ്മള്‍ക്കില്ല. എന്നാല്‍ അങ്ങ് ദൂരെ അസൈര്‍ബജാനില്‍ ആളുകള്‍ കുളിക്കുന്നത് എന്തിലാണെന്ന് അറിയുമോ ക്രൂഡ് ഓയിലില്‍. കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുമെങ്കിലും ക്രൂഡ് ഓയില്‍ കുളി ചില്ലറക്കാര്യമല്ല. നിരവധി രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കാന്‍ കഴിയും ഈ കുളിക്ക്. കറുത്ത സ്വര്‍ണം എന്നറിയപ്പെടുന്ന ക്രൂഡ് ഓയിലിന്റെ വലിയ ശേഖരമുള്ള നാടാണ് അസര്‍ബൈജാന്‍. കഴിഞ്ഞ നൂറ്റിയെഴുപതു വര്‍ഷങ്ങളായി ഏറ്റവും മൂല്യമേറിയ എണ്ണശേഖരത്തിന്റെ പേരിലാണ് ഈ നാട് അറിയപ്പെടുന്നത്. അസര്‍ബൈജാന്റെ തലസ്ഥാനമായ ബാകുവില്‍ നിന്നും 320 കിലോമീറ്റര്‍ പടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്ന ചെറിയൊരു പട്ടണമാണ് നഫ്റ്റാലന്‍. ഈ നാടാണ് ക്രൂഡ് ഓയില്‍ കുളിയ്ക്ക് വലിയ പ്രചാരം നല്‍കിയത്. 1926 ലാണ് നഫ്റ്റാലന്‍ റിസോര്‍ട്ട് സ്ഥാപിക്കപ്പെട്ടു. ഒമ്പതു ഹോട്ടലുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. വസന്തത്തിന്റെ ആരംഭം മുതല്‍ തന്നെ ഇവിടുത്തെ ഹോട്ടലുകളില്‍ ആള്‍ത്തിരക്കേറും. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള സഞ്ചാരികള്‍ ഈ സമയത്ത് ... Read more

ആനത്തലയോളം സ്നേഹം .. ആനവണ്ടിയുടെ സ്നേഹ ഗാഥകൾ…

കെഎസ്ആർടിസി എന്നാൽ യാത്രക്കാരെ കണ്ടാൽ അവരെ കയറ്റാതെ ചീറിപ്പാഞ്ഞ വാഹനം, വെള്ളാന വണ്ടി എന്നൊക്കെ ജനങ്ങൾ ആക്ഷേപിച്ച കാലം മാറുന്നു. ആനവണ്ടി ഇന്ന് ആനയോളം വലുപ്പമുള്ള സ്നേഹത്തിന്റെ പ്രതീകമാണ്. സ്ഥിരമായി യാത്ര ചെയ്ത ചങ്കു വണ്ടിയെ മറ്റൊരു ഡിപ്പോയിലേക്കു മാറ്റുന്നതിനെതിരെ ട്രാൻസ്‌പോർട് അധികൃതരോടുള്ള പെൺകുട്ടിയുടെ പരാതി സോഷ്യൽ മീഡിയയിൽ വൈറലായത് അടുത്തിടെയായിരുന്നു. ഇതേതുടർന്ന് എംഡി ടോമിൻ ജെ തച്ചങ്കരി ഇടപെട്ട് ആ വണ്ടിയെ വീണ്ടും പഴയ ഡിപ്പോയിലയച്ചതും ചങ്കുവണ്ടി എന്ന് പേരിട്ടിട്ടും ഏറെ നാളായില്ല. ഒറ്റപ്പെട്ട ചില മോശത്തരങ്ങൾ ചില ജീവനക്കാരിൽ നിന്ന് ഇപ്പോഴും തുടരുന്നെങ്കിലും ആനവണ്ടി ആളാകെ മാറിയിട്ടുണ്ട്. ജനങ്ങൾ എന്ന പാപ്പാന് മുന്നിൽ അനുസരണയുള്ള കൊമ്പനായി മാറുകയാണ് കെഎസ് ആർടിസി. എംഡി മുതൽ ജീവനക്കാർ വരെ ഇപ്പോൾ നല്ലതേ കേൾപ്പിക്കുന്നുള്ളൂ. അത്തരം സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിൽ നേരത്തെ മുതൽ സജീവമാണ് ആലപ്പുഴയിലെ കണ്ടക്ടർ ഷെഫീഖ് ഇബ്രാഹിം. കടുത്ത ആനവണ്ടി പ്രേമിയും ലഹരി വിരുദ്ധ പ്രവർത്തകനുമായ ഷെഫീഖ് ഇബ്രാഹിം ... Read more

മസാമി എന്ന ഏകാന്തജീവിയുടെ കഥ

മൂന്ന് പതിറ്റാണ്ട് ഒരു മനുഷ്യായിസിന്റെ സുവര്‍ണ്ണ കാലം ഒരുവന്‍ ഏകാന്ത ജീവിതം നയിച്ച കഥയാണിവിടെ പറയുന്നത്. നഗരജീവിതം ഇഷ്ടപെടാത്ത മസാമി സ്വന്തം നാട്ടില്‍ നിന്ന് ഓടിയെത്തിയതാണ് ഈ ദ്വീപില്‍. താന്‍ ആശിച്ച പോലെ തന്നെ ജീവിച്ചു ദ്വീപില്‍. ഒന്നും രണ്ടുമല്ല 30 കൊല്ലം. എന്നാല്‍, ആരോഗ്യസ്ഥിതി മോശമാണെന്നറിഞ്ഞതിനെത്തുടര്‍ന്ന് മസാമിയെ തിരിച്ചുവിളിച്ചിരിക്കുകയാണ് ജപ്പാനീസ് അധികൃതര്‍. ദ്വീപില്‍ ജീവിക്കാനുള്ള അധികാരവും 82 കാരനായ മസാമിയില്‍ നിന്ന് പിന്‍വലിച്ചു. ദ്വീപില്‍ തന്നെ മരിക്കാനായിരുന്നു മസാമിയുടെ ആഗ്രഹം. കാരണം മുപ്പതുവര്‍ഷമായി അതാണയാളുടെ വീട്. സൊടോബനാരി എന്ന ദ്വീപിലെ ഒരേയൊരു താമസക്കാരനാണിയാള്‍. 1989 ലാണ് ഇയാള്‍ നാടുവിട്ട് കാട്ടിലേക്ക് വന്നത്. ഒറ്റയ്ക്ക് താമസിക്കുന്നവരെ കുറിച്ചെഴുതുന്ന ഒരു സഞ്ചാരിയാണ് ഇദ്ദേഹത്തെ കുറിച്ചെഴുതിയത്. അതിനുശേഷം ഇയാള്‍ ‘നഗ്‌നസന്യാസി’ എന്നറിയപ്പെട്ടുതുടങ്ങി. ഇപ്പോള്‍, ആ ദ്വീപിലെത്തിയ ഒരാളാണ് മസാമിയെ അവശനായി കണ്ടത്. അയാള്‍ പോലീസിനെ വിളിക്കുകയായിരുന്നു. അതോടെ, പോലീസെത്തി ഇഷിഗാക്കി സിറ്റിയില്‍ നിന്നും 60 കിലോ മീറ്ററകലെയുള്ള ഗവണ്‍മെന്റിന്റെ അധീനതയിലുള്ള വീട്ടിലേക്ക് ഇയാളെ എത്തിക്കുകയുമായിരുന്നു. ... Read more

ഇവള്‍ ഫ്രീലി കാടിന്റെ പുത്രി

എല്ലാവരേയും പോലെയായിരുന്നു ഫ്രീലി, തിരക്ക് പിടിച്ച ലോകത്തിന്റെ ആരവങ്ങളിലും ആഘോഷങ്ങളിലും പങ്ക് ചേര്‍ന്നവള്‍. എന്നാല്‍ ദിനചര്യയയിലെ മാറ്റമില്ലാത്ത കാര്യങ്ങളില്‍ അവള്‍ക്ക് മടുപ്പ് അനുഭവപ്പെട്ട് തുടങ്ങി. ഓസ്‌ട്രേലിയയിലെ യുട്യൂബറും വീഗന്‍ ബ്ലോഗറുമായ ഫ്രീലിയെന്ന യുവതിയാണ് ബോള്‍ഡായ തീരുമാനവുമായി ആറുമാസം മുമ്പു കാട്ടിലേക്കിറങ്ങിയത്. യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് ഫ്രീലി ഇങ്ങനെയൊരു തീരുമാനത്തിലെത്തി ചേര്‍ന്നത്. മടുത്ത നഗരജീവിതത്തില്‍ തനിക്ക് കൂട്ടായി തന്റെ ജീവിതപങ്കാളിയെ മാത്രമാണ് കൂടെ കൂട്ടിയത്.വസ്ത്രം എന്ന ആര്‍ഭാടം പോലും താന്‍ തിരഞ്ഞെടുത്ത സ്വാതന്ത്രത്തിന് തടസ്സമാവരുതെന്ന് തീരുമാനിച്ചവള്‍ അവയൊക്കെ ഉപേക്ഷിച്ചു. നഗരജീവിതം മടുത്ത് കാനനജീവിതം തിരഞ്ഞെടുത്ത മുപ്പത്തേഴു വയസ്സുകാരിയായ യുവതി കാട്ടില്‍ കിട്ടുന്ന കായ്കനികള്‍ ഭക്ഷിച്ച്, കാട്ടരുവിയിലെ വെള്ളം കുടിച്ച് കാടിനുള്ളില്‍ താല്‍ക്കാലികമായൊരു വീടു കെട്ടിയാണ് പങ്കാളിയോടൊപ്പം ജീവിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ പുതിയ ആഘോഷങ്ങളെക്കുറിച്ച് ഫ്രീലി പറയുന്നതിങ്ങനെ: ‘കഴിഞ്ഞ ആറുമാസമായി ഞാന്‍ എന്റെ മുടി കളര്‍ ചെയ്യുന്നില്ല, യാതൊരുവിധ മേക്കപ്പ് സാധനങ്ങളും ഉപയോഗിക്കുന്നില്ല. ശരീരത്തിലെ രോമങ്ങള്‍ നീക്കം ചെയ്യാറില്ല, മഴയില്‍ക്കുളിച്ച് കായ്കനികള്‍ ഭക്ഷിച്ച് സ്വതന്ത്രയായി ജീവിക്കുന്നു’. ഈ ... Read more

തേക്കടിയുടെ നല്ല ടൂറിസം പാഠം ; ആശയം-ആവിഷ്കാരം ടിഡിപിസി

  ടൂറിസത്തെ വളർത്തുന്നതിൽ മാത്രമല്ല ചിലേടത്തെങ്കിലും ടൂറിസം രംഗത്തുള്ളവരുടെ ശ്രദ്ധ. ചുറ്റുമുള്ള പരിസ്ഥിതിയെക്കുറിച്ചും അവർക്ക് കരുതലുണ്ട്. അത്തരം കരുതലിന്റെ കാഴ്ചകളാണ് തേക്കടിയിൽ നിന്നുള്ളത്. ടൂറിസം രംഗത്തെ നല്ല പാഠമാണ് തേക്കടി ഡെസ്റ്റിനേഷൻ പ്രൊമോഷൻ കൗൺസിൽ (ടിഡിപിസി )നൽകുന്നത്. പ്ലാസ്റ്റിക് രഹിത തേക്കടി ലോകത്തെങ്ങും വിനോദ സഞ്ചാര കേന്ദ്രങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് പ്ലാസ്റ്റിക് മാലിന്യം. തേക്കടിയും ഇതിൽ നിന്ന് മുക്തമായിരുന്നില്ല. എന്നാൽ ടിഡിപിസി ഒരു വർഷം മുൻപ് എടുത്ത തീരുമാനം നിർണായകമായി. ടിഡിപിസി അംഗങ്ങളുടെ ഹോട്ടലുകളിലും റിസോർട്ടുകളിലും പ്ലാസ്റ്റിക് കുപ്പിവെള്ളം ഒഴിവാക്കുക. ഇതോടെ തേക്കടിയിലെ മുൻനിര റിസോർട്ടുകളിൽ നിന്ന് പ്ലാസ്റ്റിക് കുപ്പി വെള്ളം പടിയിറങ്ങി. ശുദ്ധജല പ്ലാന്റുകൾ സ്ഥാപിച്ചായിരുന്നു റിസോർട്ടുകൾ പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളത്തെ കെട്ടുകെട്ടിച്ചത്. ഒരു മാസം 26,630 കുപ്പിവെള്ളത്തിൽ നിന്നാണ് തേക്കടി രക്ഷപെട്ടത്. കുപ്പിയേ വിട… കുഴലേ വിട… കഴിഞ്ഞ വർഷം പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളത്തെ പടിയിറക്കിയ ടിഡിപിസി ഇത്തവണ പരിസ്ഥിതി ദിനത്തിൽ കണ്ണു വെച്ചത് പ്ലാസ്റ്റിക് സ്ട്രോകളെയാണ്. ... Read more

വിവാഹ പാർട്ടി ജങ്കാറിൽ ; ആലപ്പുഴയിൽ നിന്നൊരു വേറിട്ട കല്യാണ വാർത്ത

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് ആസൂത്രണം ചെയ്ത വെഡ്ഡിങ് ഡസ്റ്റിനേഷന്റെ ചുവട് പിടിച്ച് ആലപ്പുഴയും .   വേമ്പനാട്ടുകായല്‍ പരപ്പാണ് ലേക്ക് വെഡ്ഡിങ് എന്ന കൗതുകമായ  ചടങ്ങുകള്‍ക്ക് വേദിയായത്. ഡോക്ടര്‍ ജിനോയും ജിക്‌സയും തമ്മിലുള്ള വിവാഹം നടന്നത് കായല്‍പരപ്പില്‍ ജങ്കാറില്‍ സജ്ജീകരിച്ച പ്രത്യേക വിവാഹവേദിയില്‍ വെച്ചാണ്. പുന്നമട സെന്റ് മേരീസ് പള്ളിയില്‍ താലികെട്ടിന് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വധൂവരന്മാരെ ജങ്കാറിലേക്ക് ആനയിച്ചത്. ജങ്കാറില്‍ പ്രത്യേക ക്വയറും ഒരുക്കിയിരുന്നു. ഇവരുവരും ചേര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടതോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഒപ്പം ചാറ്റല്‍ മഴയുമെത്തി. പ്രിയപ്പെട്ടവര്‍ നവ ദമ്പതികളെ അനുമോദിച്ചു. കായല്‍ക്കരയിലുള്ള കനോയ് വില്ലയില്‍ പ്രത്യേകം തയാറാക്കിയ പന്തലിലായിരുന്നു വിവാഹസല്‍ക്കാരം നടന്നത്. വിദേശ നാടുകളില്‍ ബീച്ച് വെഡ്ഡിങ് നടക്കുന്നതായി അറിയാമെങ്കിലും കായല്‍ പരപ്പിലെ ഇത്തരമൊരു ചടങ്ങ് ആദ്യം അമ്പരപ്പിച്ചെന്ന് ജിനോയും ജിക്സിയും പറഞ്ഞു. കൊച്ചിയിലും ആലപ്പുഴയിലും കൊല്ലത്തും ടൂറിസം വള്ളംകളികള്‍ സംഘടിപ്പിച്ചിട്ടുള്ള സി.പി ഇന്റഗ്രേറ്റഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ചടങ്ങുകള്‍ ക്രമീകരിച്ചത്. കായല്‍ ടൂറിസത്തിലേക്ക് ... Read more

വിലാസം: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റോഫീസ്

ഒരു പകലിന്റെ ക്ഷീണം മുഴുവന്‍ ഇറക്കിവെച്ച് വൈകുന്നേരം വീട്ടിലേക്ക് എത്തുമ്പോള്‍ നമ്മളെ കാത്തൊരു കത്തിരിക്കുന്നത് ഒന്നു ചിന്തിച്ച് നോക്കൂ… എത്ര മനോഹരമായിരിക്കും ആ അനുഭവം. ആ കത്ത് ലോകത്തെ ഏറ്റവും ഉയരം കൂടിയ പോസ്റ്റോഫീസില്‍ നിന്നാണെങ്കിലോ ആകാംഷ നമുക്ക് അടക്കാനാവില്ല. എന്നാല്‍ അങ്ങനെയൊരു പോസ്റ്റോഫീസുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 15,500 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹിമാചല്‍ പ്രദേശിലെ സ്പിറ്റി വാലിയിലെ ഖാസയില്‍ നിന്നും 23 കിലോമീറ്റര്‍ ദൂരെയാണ് ഹിക്കിം എന്ന ഗ്രാമം. 1983ല്‍ ആരംഭിച്ച പോസ്റ്റോഫീസാണ് ഹിക്കിമിലേത്. ആരംഭം മുതല്‍ ഇവിടെ ഒരേയൊരും പോസ്റ്റ്മാനേയുള്ളു റിന്‍ചെന്‍ ചെറിംഗ്. തന്റെ 22ാം വയസ്സില്‍ തുടങ്ങിയ സേവനം ഇന്നും അദ്ദേഹം തുടരുന്നു. തപാല്‍ കവറുകളും അദ്ദേഹത്തിന്റെ കൈകളും തമ്മില്‍ ഇന്നും പിരിയാന്‍ സാധിക്കാത്ത സുഹൃത്തുക്കളെ പോലെയാണ്. 161 നിവാസികള്‍ മാത്രമുള്ള ഒരു ചെറിയ പട്ടണം. ആശയവിനിമയത്തിന് ടെലിഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്ത നാട്. അവിടെ കത്തല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. താഴ്‌വരയിലെ മറ്റ് പോസ്റ്റോഫീസുകളെ പോളെ ... Read more

ഈ അമ്പലത്തില്‍ പ്രതിഷ്ഠ കൈപത്തിയാണ്

പരശുരാമന്‍ സൃഷ്ടിച്ച കേരളത്തിലെ നാല് അംബിക ക്ഷേത്രങ്ങളില്‍ പ്രസിദ്ധമാണ് കല്ലേകുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രം. പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ് ഈ ക്ഷേത്രം. ജലത്തില്‍ പ്രതക്ഷ്യപ്പെട്ട അംബിക ആയതിനാല്‍ ഹേമാംബിക എന്നും അറിയപ്പെടുന്നു. കന്യാകുമാരിയില്‍ ബാലാംബികയായും വടകര ലോകനാര്‍കാവില്‍ ലോകാംബികയായും കൊല്ലൂരില്‍ മൂകാംബികയായും അകത്തേത്തറയില്‍ ഹേമാംബികയെയുമായാണ് പരശുരാമന്‍ പ്രതിഷ്ഠിച്ചത് . പ്രഭാതത്തില്‍ സരസ്വതീ ദേവിയെയും മധ്യാഹ്നത്തില്‍ ലക്ഷ്മീദേവിയായും സന്ധ്യക്ക് ദുര്‍ഗാദേവിയായും ഐശ്വര്യപ്രദായിനിയായ ഹേമാംബികയെ ആരാധിക്കുന്നു. ഉപദേവതാ പ്രതിഷ്ഠകളൊന്നുംതന്നെ ഇല്ലാത്ത ഒരു ക്ഷേത്രമാണ ശ്രീകോവിലിലെ പ്രതിഷ്ഠ ഭക്തരെ അനുഗ്രഹിക്കുന്ന രൂപത്തില്‍ രണ്ടു കൈപ്പത്തികളായതിനാല്‍ കൈപ്പത്തിക്ഷേത്രം എന്നും അറിയപ്പെടുന്നു.ഭാരതത്തില്‍ കൈപ്പത്തി പ്രതിഷ്ഠയുള്ള ഏകക്ഷേത്രവും ഇതാണ്. കൈപ്പത്തിവിഗ്രഹത്തിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ദേവിയുടെ മൂലസ്ഥാനം കരിമലയിലാണ് . കുറൂര്‍ മനയിലെ നമ്പൂതിരി ദേവിയുടെ ഉപാസകനായിരിന്നു.പ്രായാധിക്യത്താല്‍ ദേവിയെ നിത്യവും പൂജിക്കാന്‍ പോവാന്‍ കഴിയാതെ വന്നു.അവസാന പൂജ കഴിഞ്ഞു വീട്ടിലെത്തിയ നമ്പൂതിരിക്ക് ദേവിയുടെ സ്വപ്നദര്‍ശനമുണ്ടായി. പൂജയില്‍ സംപ്രീതയായതിനാല്‍ തുടര്‍ന്നും പൂജചെയ്യാന്‍ കുറൂര്‍ മനയുടെ അടുത്തുള്ള കുളത്തില്‍ പ്രത്യക്ഷയാകുമെന്നും പൂര്‍ണരൂപം ... Read more

കടുത്ത വേനലിലും ഉരുകാത്ത മഞ്ഞ് ഗുഹയുടെ കഥ

ഒരിടത്തൊരിടത്തൊരു മഞ്ഞ് ഗുഹയുണ്ട് എത്ര വേനലായാലും ഉരുകാത്ത ഗുഹ. കേള്‍ക്കുമ്പോള്‍ തോന്നും ഗുഹ അന്റാര്‍ട്ടിക്കയിലോ മറ്റോ ആണെന്ന്. എന്നാല്‍ സംഭവം ചൈനയിലാണ്. ലോകത്തിലെ ഏറ്റവും വലിയ മഞ്ഞു ഗുഹകളില്‍ ഒന്നാണ് ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലുള്ള മലനിരകള്‍. 85 മീറ്റര്‍ വരെ നീളമുള്ള മഞ്ഞു നിറഞ്ഞു കിടക്കുന്ന ഗുഹകള്‍ ഈ പ്രദേശത്തുണ്ട്. മഞ്ഞു മൂടിയ ഈ ഗുഹകള്‍ കാണാന്‍ അതിമനോഹരമാണ്. ഇത് കാണാനായി നിരവധി സഞ്ചാരികളാണ് വര്‍ഷംതോറും ഇവിടേയ്ക്ക് വരുന്നത്. ഗുഹയ്ക്കകത്ത് ഗോവണി സ്ഥാപിച്ചാണ് ആളുകള്‍ക്ക് കയറാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. ഈ മേഖലയില്‍ നിരവധി മഞ്ഞുഗുഹകള്‍ ഉണ്ടെങ്കിലും മറ്റൊന്നിനും ഇല്ലാത്തൊരു പ്രത്യേകത ഇവിടെ തന്നെയുള്ള നിഗ്വു എന്ന ഗുഹയ്ക്കുണ്ട്. കടുത്ത വേനലില്‍ പോലും ഉരുകാത്ത മഞ്ഞു പാളികളാണ് നിഗ്വു ഗുഹയുടെ പ്രത്യേകത. സമീപത്തുള്ള ഗുഹകളിലെയും മലമുകളിലെയും മഞ്ഞെല്ലാം ഉരുകിയൊലിച്ചാലും നിഗ്വു ഗുഹയിലെ മഞ്ഞ് ശൈത്യകാലത്തെന്ന പോലെ തന്നെ നിലനില്‍ക്കും. വേനല്‍ക്കാലത്തെ ഈ മേഖലയിലെ താപനില 1921 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. മഞ്ഞ് ഗുഹകള്‍ കാണപ്പെടുന്ന ... Read more