Tag: lost and found

മാതൃകയാക്കാവുന്ന ജനീവ മാതൃക; മുരളി തുമ്മാരുകുടി എഴുതുന്നു

കളഞ്ഞുകിട്ടുന്ന സാധനങ്ങൾ ഏൽപ്പിക്കാൻ നഗരസഭകൾ പ്രത്യേക ഓഫീസുകൾ സജ്ജമാക്കിക്കൂടേ? യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. പോസ്റ്റിന്റെ പൂർണ രൂപം; മാതൃകയാകാത്ത വാർത്തകൾ.. “കളഞ്ഞു കിട്ടിയ പണം (മാല, ബാഗ്, പാസ്‌പോർട്ട്) തിരിച്ചു കൊടുത്ത് യുവാവ് / യുവതി / ഓട്ടോ ഡ്രൈവർ മാതൃകയായി”. ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോഴേ വായിക്കുന്ന ഒരു വാർത്തയാണിത്. അന്നൊക്കെ എനിക്ക് സന്തോഷം തോന്നുമായിരുന്നു. പിന്നീടാണ് ഒരു കാര്യം മനസ്സിലായത്. കളഞ്ഞുകിട്ടുന്ന സാധനം തിരിച്ചുകൊടുക്കുന്നത് സാധാരണമല്ലാത്ത, അതായത് ശരാശരി ആളുകൾ അന്യന്റെ മുതൽ യാതൊരു വിഷമവുമില്ലാതെ അനുഭവിക്കുന്ന, ലോകത്താണ് ആരെങ്കിലും കളഞ്ഞുകിട്ടുന്ന വസ്തു തിരിച്ചു കൊടുക്കുന്നത് വാർത്തയാകുന്നത്. അതൊരു വാർത്തയല്ലാതാകുന്ന കേരളമാണ് കൂടുതൽ പുരോഗമനപരം. കളഞ്ഞുകിട്ടുന്ന മുതൽ തിരിച്ചു കൊടുക്കുന്നവർക്ക് പ്രോത്സാഹനം കൊടുക്കേണ്ട എന്നല്ല ഉദ്ദേശിച്ചത്. അതിനായി ജനീവയിലുള്ള നല്ലൊരു സംവിധാനം നമുക്ക് കണ്ടു പഠിക്കാവുന്നതാണ്. ജനീവയിൽ എവിടെയും എന്തെങ്കിലും സാധനം ഉടമസ്ഥരില്ലാതെ കണ്ടാൽ അതേൽപ്പിക്കാനായി മാത്രം ഒരു ഓഫിസ് ഉണ്ട്. ... Read more