Category: Places to See

തലച്ചോറിനെ അറിയാന്‍ ബ്രെയിന്‍ മ്യൂസിയം

നമ്മളുടെ ചിന്തകളെ മുഴുവന്‍ കോര്‍ത്തിണക്കി പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ക്രോഡീകരിക്കുകയും ചെയ്യുന്നതില്‍ മസ്തിഷ്‌കം വഹിക്കുന്ന പങ്ക് ചെറുതല്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ ആന്തരികാവയവങ്ങള്‍ കാണണമെന്ന് ആഗ്രഹമുണ്ടോ? മസ്തിഷ്‌കത്തിനെ കാണാനും അവയെക്കുറിച്ച് കൂടുതലറിയാനും താത്പര്യമുള്ളവര്‍ക്കായി ഒരു മസ്തിഷ്‌ക മ്യൂസിയം തന്നെ നമ്മുടെ നാട്ടിലുണ്ട്. ബെംഗളൂരുവിലാണ് മസ്തിഷ്‌ക മ്യൂസിയം സ്ഥിതി ചെയ്യുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട്‌ ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് എന്ന നിംഹാന്‍സിലാണ് രാജ്യത്തെ ആദ്യത്തെ ബ്രെയിന്‍ മ്യൂസിയത്തിന്റെ സ്ഥാനം. നിംഹാന്‍സിലെ ന്യൂറോപതി വിഭാഗത്തിന്റെ കീഴിലാണ് മസ്തിഷ്‌ക മ്യൂസിയത്തിന്റെ പ്രവര്‍ത്തനം. ഗവേഷണത്തിനും വൈദ്യശാസ്ത്ര പഠനങ്ങള്‍ക്കുമായി കഴിഞ്ഞ 35 വര്‍ഷങ്ങളായി ശേഖരിച്ച, പല തരത്തിലും വലുപ്പത്തിലുമുള്ള മസ്തിഷ്‌കങ്ങളാണ് പ്രദര്‍ശനത്തിനായി മ്യൂസിയത്തില്‍ ഒരുക്കിയിട്ടുള്ളത്. നിംഹാന്‍സിലെ ന്യൂറോപതി വിഭാഗത്തിന്റെ തലവനായ ഡോയ എസ് ശങ്കറാണ് ഈ മ്യൂസിയത്തിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നത്. നമ്മുടെ മസ്തിഷ്‌കത്തെ കുറിച്ചുള്ള എല്ലാ അറിവും പൊതുജനങ്ങള്‍ക്കും പ്രാപ്യമാകണം എന്ന ചിന്തയാണ് നിംഹാന്‍സില്‍ ഇത്തരത്തിലൊരു പ്രദര്‍ശനം ഒരുക്കാനുള്ള പ്രേരണ. ദിവസേന നിരവധി സന്ദര്‍ശകരാണ് ഇവിടെയെത്തുന്നത്. തലച്ചോറിനെ ... Read more

മനസ്സ് കുളിര്‍പ്പിക്കാന്‍ ഇരുപ്പ് വെള്ളച്ചാട്ടം

കര്‍ണാടക ജില്ലയിലെ ബ്രഹ്മഗിരി മലനിരകളില്‍ സ്ഥിതിചെയ്യുന്ന അതിമനോഹരമായൊരു വെള്ളച്ചാട്ടമാണ് ഇരുപ്പ് വെള്ളച്ചാട്ടം. വിരാജ്‌പേട്ടില്‍ നിന്നുമ 48 കിലോമീറ്റര്‍ അകലെ നാഗര്‍ഹോള ദേശീയ പാതയോട് ചേര്‍ന്നാണ് ഇതിന്റെ സ്ഥാനം. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഒരു വണ്‍ ഡേ ട്രിപ്പിനു പറ്റിയ ഇടമാണിത്. തിരുനെല്ലി ക്ഷേത്രം, വയനാട് തോല്‍പ്പെട്ടി സഫാരി, നാഗര്‍ഹോള (രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്) സഫാരി എന്നിവയും സമയ ലഭ്യതയ്ക്ക് അനുസരിച്ച് ഈ യാത്രയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കേവലമൊരു യാത്ര എന്നതിലുപരി കുടുംബത്തോടോപ്പമെത്തി കുളിച്ചുല്ലസിക്കാന്‍ പറ്റുന്നൊരിടം കൂടിയാണിത്. ഒഴുക്ക് കൂടുതലുള്ള സമയത്ത് വെള്ളത്തിലിറങ്ങുന്നതും കുളിക്കുന്നതുമൊക്കെ അല്പം ശ്രദ്ധയോടെയാവണമെന്നുമാത്രം. അന്‍പത് രൂപയാണ് ആളൊന്നിന് പ്രവേശന ഫീസായി ഈടാക്കുന്നത്. ടിക്കറ്റ് നല്‍കുന്നിടത്തുനിന്നും വെള്ളച്ചാട്ടം വരെ കുറച്ച് ദൂരം നടക്കാനുണ്ട്. കുടിവെള്ളമല്ലാതെ മറ്റ് ആഹാര സാധനങ്ങളോ, പ്ലാസ്റ്റിക് കവറുകളോ ഇവിടെ അനുവദിക്കുന്നതല്ല. ടിക്കറ്റ് എടുക്കുന്ന സ്ഥലത്തിനോട് ചേര്‍ന്ന് വാഹനങള്‍ പാര്‍ക്ക് ചെയ്യാനും, ആഹാരം കഴിക്കാനുമൊക്കെ സ്ഥലം സൗകര്യപ്പെടുത്തിയിട്ടുണ്ട്

അയ്യമ്പാറ- അതിമനോഹര കാഴ്ച്ച!

  നിങ്ങള്‍ കോട്ടയത്തെ അയ്യമ്പാറയില്‍ പോയിട്ടുണ്ടോ? ദിവ്യ ദിലീപ് എഴുതുന്നു അയ്യമ്പാറ യാത്രാനുഭവം    അതിമനോഹര സ്ഥലമാണ് അയ്യമ്പാറ. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാറക്കുന്നുകള്‍. കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ടയ്ക്ക് അടുത്തുള്ള സ്ഥലം. എന്‍റെ വീട്ടില്‍ നിന്നും അയ്യമ്പാറയ്ക്ക് അധിക ദൂരമില്ല. അങ്ങനെയാണ് അവിടെ ഒരു ഫോട്ടോ ഷൂട്ട്‌ പ്ലാന്‍ ചെയ്തത്. നാൽപതേക്കറോളം വിസ്‌തൃതിയിൽ പരന്നുകിടക്കുന്നതാണ് പാറക്കൂട്ടം. ഈരാറ്റുപേട്ടയിൽനിന്ന്‌ തീക്കോയി വഴി അരമണിക്കൂർകൊണ്ട് അയ്യമ്പാറയിലെത്താം. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പാറക്കൂട്ടത്തിലേക്ക്‌ റോഡിൽനിന്ന്‌ കാലെടുത്തുവെയ്ക്കാം. പ്രവേശനഭാഗം ഒഴികെ ബാക്കി മൂന്നുവശവും അഗാധഗർത്തമാണ്. നാലുമണിക്കുശേഷം ഇവിടെ വീശുന്ന ചെറിയ തണുപ്പോടെയുള്ള കാറ്റ് ആകർഷകമാണ്. മേഘങ്ങളില്ലെങ്കിൽ സൂര്യാസ്തമയത്തിന്റെ മനോഹര കാഴ്ചയും അയ്യമ്പാറയിൽ കാണാം. സമുദ്രനിരപ്പിൽനിന്ന്‌ രണ്ടായിരത്തിലധികം അടി ഉയരത്തിലാണ് അയ്യമ്പാറ. ഈരാറ്റുപേട്ടക്കാർക്ക് സുപരിചിതമെങ്കിലും ഇല്ലിക്കക്കല്ലും വാഗമണ്ണും പോകുന്നവർ പലരും അറിയാത്ത ഒരിടം എന്ന് പറയാം. ഇവിടെനിന്നാൽ ഈരാറ്റുപേട്ട ടൗൺ ഉൾപ്പെടെ കിലോമീറ്ററുകൾ ദൂരക്കാഴ്ച ലഭ്യമാവും. ഒരു ചെറിയ ഫോട്ടോഷൂട്ട് പ്ലാൻ ചെയ്താണ് പോയത്. നമ്മളിത്തിരി ക്രേസി ആയതോണ്ട് പാറപ്പുറത്തൂന്നൊരു ... Read more

ഗുജറാത്തിലെ അത്ഭുത ദ്വീപുകള്‍

ചരിത്രം കഥ പറയുന്നയുന്നൊരു അത്ഭുത ദ്വീപ് ഗുജറാത്തിലുണ്ട്. പോര്‍ച്ചുീസ് സംസ്‌ക്കാരവും ഇന്ത്യന്‍ സംസ്‌ക്കാരവും ഒത്തു ചേര്‍ന്ന് വേറിട്ട് അനുഭവം സമ്മാനിക്കുന്ന ദ്വീപാണ് ഗുജറാത്തിലെ ദിയു ദ്വീപ്. ഗുജറാത്തിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമായതിനാല്‍ തന്നെ സംസ്ഥാനത്തിന്റെ തനത് രുചി വിഭവങ്ങള്‍ കൂടി ഇവിടെ എത്തുന്നവര്‍ക്ക് രുചിക്കാം. ഗുജറാത്തിലെ സൗരാഷ്ട്ര ജില്ലയുടെ തെക്കേമുനമ്പിലാണ് ദിയു ദ്വീപ് സ്ഥിതി ചെയ്യുന്നത്. കേന്ദ്ര ഭരണ പ്രദേശം കൂടിയാണ് ദിയു ദ്വീപ് സ്ഥിതി ചെയ്യുന്ന ഇടം പ്രധാന കാഴ്ചകള്‍: ഗംഗേശ്വര്‍ ക്ഷേത്രം – ദിയുവില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ഫാദും ഗ്രാമത്തിലാണ് ഗംഗേശ്വര്‍ ക്ഷേത്രം. ഗുഹയ്ക്കുള്ളിലായാണ് ക്ഷേത്രം. പ്രതിഷ്ഠ ശിവനാണ്. നഗോവ ബീച്ച് – ദിയുവില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് മനോഹരമായ നഗോവ തീരം. അര്‍ധവൃത്താകൃതിയിലാണ് ഈ തീരം. ദിയുവിലെ തന്നെ ഏറ്റവും വലുതും ശാന്തമനോഹരവുമായ മറ്റൊരു ബീച്ചാണ് ഗോഗ്ല. വാട്ടര്‍ സ്‌പോര്‍ട്‌സുകള്‍ നടക്കുന്നത് ഇവിടെയാണ്. മറ്റൊരു ബീച്ച് ദിയുവില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ... Read more

അക്ഷരപ്രേമികള്‍ക്കായി ഒരിടം; ലിയുവാണ്‍ ലൈബ്രറി

പുസ്തക പ്രേമികളുടെ പറുദീസയാണ് ലിയുവാണ്‍ ലൈബ്രറി. ദിവസങ്ങള്‍ കഴിയും തോറും നൂറ്കണക്കിന് പുസ്തകപ്രേമികളാണ് ഇവിടേക്ക് എത്തുന്നത്. ബെയിജിങ്ങില്‍ ചെസ്‌നട്ട്, വാല്‍നട്ട്, പീച്ച് മരങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരു താഴ്‌വാരത്തിലാണ് ഈ ലൈബ്രറി സ്ഥിതി ചെയ്യുന്നത്. ഈ മരങ്ങളുടെയൊക്കെ തന്നെ ചില്ലകള്‍ കൊണ്ട് തന്നെയാണ് ലൈബ്രറി അലങ്കിരിച്ചിരിക്കുന്നത്. 2012ലാണ് ലൈബ്രറി പ്രവര്‍ത്തനം തുടങ്ങിയത്. അന്നുമുതല്‍ ഓരോ ആഴ്ചാവസാനവും നൂറുകണക്കിനു പേരെത്തുന്നു. മിക്കവരും എത്തുന്നത് ലൈബ്രറിയുടെ ഡിസൈനില്‍ ആകൃഷ്ടരായാണ്. 40 പേര്‍ക്കാണ് ഒരേ സമയം അകത്ത് നില്‍ക്കാനാവുക. വരിനിന്ന് വേണം അകത്ത് കയറാന്‍. ആഴ്ചാവസാനം മാത്രമേ ഈ ലൈബ്രറി തുറക്കൂ.മരം കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളിലിരുന്നും, നിലത്തിരുന്നുമൊക്കെ വായിക്കാം. ^ ഇപ്പോള്‍ അകത്ത് ചിത്രങ്ങളെടുക്കുന്നത് നിരോധിച്ചിരിക്കുകയാണ്. കാരണം, ചിലരൊക്കെ ചിത്രങ്ങളെടുക്കാനായി മാത്രം ഇവിടെ വരാറുണ്ടായിരുന്നു. അതിനായുള്ള വസ്ത്രങ്ങളില്‍ വരെ വരുമായിരുന്നു. അതുകൊണ്ടാണ് ചിത്രങ്ങളെടുക്കുന്നത് തടയുന്നതെന്നും ലൈബ്രറിയുടെ ഉടമ പറയുന്നു. മനോഹരമായ ചുറ്റുപാടില്‍ വായിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അതിന് അവസരം നല്‍കുക മാത്രമാണ് ചെയ്യാനാഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

വെള്ളായണിക്കായലിന് ഇനി അക്ഷരം കൂട്ട്

വെള്ളായണികായല്‍ക്കാറ്റിന്റെ കുളിര്‍മ നുകരാന്‍ എത്തുന്നവര്‍ക്കിന് കൂട്ടിന് കലയുടെ സൗന്ദര്യവും വായനയുടെ സുഖവും നുകരാം. കാലയിന്റെ വവ്വാമൂല എന്ന് പറയുന്ന ഭാഗമാണ് ഹരിതവീഥിയാകുന്നത്. സന്ദര്‍ശകര്‍ക്ക് ഹരിതവീഥിയോട് ചേര്‍ന്ന് തയ്യാറാക്കിയ വായനശാലയില്‍ നിന്നും പുസ്തകങ്ങള്‍ സൗജന്യമായി വായിക്കാം. വായന എന്ന ആശയം പഞ്ചായത്തോ മറ്റ് അധികാരികളോ മുന്‍കൈയെടുത്ത് തുടങ്ങിയ പദ്ധതിയല്ല. മുട്ടയ്ക്കാട് വിദ്യാ ഭവനില്‍ വിവേക് നായരാണ് തന്റെ സ്വകാര്യ ശേഖരമായിരുന്ന പുസ്തകങ്ങള്‍ കായല്‍ സന്ദര്‍ശകര്‍ക്ക് വായനയ്ക്കായി ഒരുക്കിയിരിക്കുന്നത്. ക്യാമറ അസിസ്റ്റന്റാണ് വിവേക്. വൈകുന്നേരങ്ങളില്‍ കായലിനരികില്‍ എത്താറുള്ള വിവേക് കായലിനരികേ പത്രവായനക്കായി നിരവധിപേരെത്തുന്നത് ശ്രദ്ധിച്ചു. തുടര്‍ന്നാണ് വിവേകിന് എന്തുകൊണ്ട് പത്രത്തോടൊപ്പം പുസ്തകങ്ങളും കായല്‍ക്കരയിലെത്തിച്ചു കൂടേയെന്ന് ചിന്തിച്ചത്. തന്റെ ആശയം വാര്‍ഡ് അംഗമായ വെങ്ങാനൂര്‍ ശ്രീകുമാറിനോട് പറയുകയും അനുവാദം വാങ്ങുകയും ചെയ്തു. ജോലി സമയം കഴിഞ്ഞാല്‍ കായല്‍ തീരത്ത് പുസ്തകങ്ങളുമായി വിവേക് എത്തും. കഥകളും നോവലും ജീവചരിത്രവും എല്ലാം ഉള്‍പ്പെടുന്ന ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങള്‍ക്ക് വായനക്കാര്‍ ഏറെ ഉണ്ടെന്നറിഞ്ഞതോടെ മിച്ചം പിടിക്കുന്ന തുകയില്‍ നിന്നും പുതിയ ... Read more

സിനിമകളില്‍ നമ്മളെ വിസ്മയിപ്പിച്ച ഈ സ്ഥലത്താണ് മുകേഷ് അംബാനിയുടെ മകളുടെ വിവാഹം

മുകേഷ് അംബാനിയുടെയും, നിത അംബാനിയുടേയും മകള്‍ ഇഷ അംബാനിയുടെ വിവാഹം ആര്‍ഭാടമായി കഴിഞ്ഞ ദിവസം ഇറ്റലിയില്‍ കഴിഞ്ഞു. ആനന്ദ് പിരാമലുമായുള്ള ഇഷയുടെ വിവാഹനിശ്ചയത്തിന്റെ വേദിയാണ് എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചത്. ഹോളിവുഡ് താരങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം തന്നെയാണ് അംബാനി മകളുടെ വിവാഹ നിശ്ചയത്തിന് തെരഞ്ഞെടുത്തത്. വേറെ ഏതുമല്ല, ഇറ്റലിയിലെ ലേക് കോമോ എന്ന റിസോര്‍ട്ട് ഏരിയയിലാണത്. അതിമനോഹരമായ വിന്റേജ് സ്‌റ്റൈല്‍ കെട്ടിടങ്ങളുടെ ഒരു കൂട്ടം തന്നെയാണ് അത്. ലേക് കോമോയിലെ ‘വില്ല ഡിസ്റ്റെ’ എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിലായിരുന്നു ആഘോഷം. ആല്‍പ്‌സ് പര്‍വതമടിത്തട്ടില്‍ മനോഹരമായൊരു സ്ഥലം തന്നെയായിരുന്നു അത്. തടാകവും പൂക്കളും പച്ചവിരിച്ച പുല്‍ത്തകിടുകളുമായി അത് ലോകത്തിലെ തന്നെ റൊമാന്റിക് ഇടമായി നിലനില്‍ക്കുന്നു.   വിന്റേജ് സ്‌റ്റൈലിലാണ് വില്ല ഡിസ്റ്റേയും പണി കഴിപ്പിച്ചിരിക്കുന്നത്. 1568ല്‍ പണി കഴിപ്പിച്ച വില്ല ഡിസ്റ്റെയില്‍ ഒരു രാത്രി കഴിയാന്‍ നല്‍കേണ്ടത് എഴുപതിനായിരമോ അതിലധികമോ ആണ്. പതിനാറാം നൂറ്റാണ്ടിലെ ഏറ്റവും മനോഹരമായ നിര്‍മ്മിതികളിലൊന്നായാണ് ലേക് കോമോയുടെ തീരത്തുള്ള ... Read more

ഏഷ്യയിലെ ഏറ്റവും വലിയ കേബിള്‍ പാലം കൊല്‍ക്കത്തയില്‍

ഒരു വന്‍നദിയുടെ ഇരു കരകളെ ബന്ധിപ്പിക്കുന്നതിനായി ഇരുപത്തിരണ്ട് വര്‍ഷം കൊണ്ട്  നിര്‍മ്മിച്ച പാലമുണ്ട് ഇന്ത്യയില്‍. ഏഷ്യയിലെ ഏറ്റവും വലിയ കേബിള്‍ പാലമെന്ന ഖ്യാതിയുള്ള ആ പാലത്തിന്റെ പേര് വിദ്യാസാഗര്‍ സേതു എന്നാണ്. ലോകപ്രശസ്തമായ ഹൗറ പാലത്തിന് കൂട്ടായിട്ടാണ് ഈ പലം പണിതുയര്‍ത്തിയത്. നിര്‍മാണചാതുര്യം കൊണ്ട് ഹൗറയെക്കാള്‍ വിസ്മയിപ്പിക്കുന്നതാണ് വിദ്യാസാഗര്‍ സേതു. കൊല്‍ക്കത്തയിലെ ജനപ്പെരുപ്പവും വാഹനബാഹുല്യവുമാണ് ഹൂഗ്ലി നദിക്കു കുറുകെ രണ്ടാമതൊരു പാലം നിര്‍മിക്കാനുള്ള പ്രധാന കാരണം. 1972 ലാണ് വിദ്യാസാഗര്‍ സേതുവിന്റെ ശിലാസ്ഥാപനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നിര്‍വഹിച്ചത്. പിന്നീട് വര്‍ഷങ്ങളോളം നിര്‍മാണങ്ങള്‍ ഒന്നും നടക്കാതിരുന്ന പാലത്തിന്റെ പണികള്‍ പുനരാരംഭിച്ചത് 1979 ലാണ്. എന്‍ജിനീയറിങ് വിസ്മയം എന്നുതന്നെ വിശേഷിപ്പിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളാണ് പിന്നീട് ഉണ്ടായത്. ഏകദേശം 823 മീറ്റര്‍ നീളത്തില്‍ 35 മീറ്റര്‍ വീതിയിലാണ് പാലം പണിതിരിക്കുന്നത്. ഒരു ഫാന്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍, ഏകദേശം 128 മീറ്റര്‍ ഉയരമുള്ള രണ്ടു തൂണുകളില്‍ നിന്നും 152 കേബിളുകളിലാണ് പാലത്തെ ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്. ... Read more

ചൂളംവിളികളുടെ ഗ്രാമം; കോങ്‌തോങ്

ഷില്ലോങിലെ കോങ്‌തോങ് എന്ന ഗ്രാമത്തിനൊരു വലിയ പ്രത്യേകതയുണ്ട്. അവിടെ അവര്‍ക്കായി ഒരു പ്രത്യേക സംസാരരീതിയുണ്ട്. സാധാരണ ഭാഷയ്‌ക്കൊപ്പം അവര്‍ക്കായി മാത്രമൊരു ഭാഷ. വ്യത്യസ്ത ഈണങ്ങളുള്ള ചൂളം വിളിയാണ് ചില സമയങ്ങളില്‍ അവര്‍ ഉപയോഗിക്കുന്നത്. നമ്മുടെ നാട്ടിലൊക്കെ അരുമപ്പേര് വിളിക്കുന്നതുപോലെ അവര്‍ക്കും ഉണ്ട് രണ്ട് പേര്. ഒന്ന് യഥാര്‍ത്ഥ പേര്, മറ്റൊന്ന് ഈ ചൂളംവിളി പേര്. അവര്‍ പരസ്പരം വിളിക്കുന്നത് ഈ പേരാണ്. ആയിരത്തില്‍ താഴെ മാത്രം ആളുകള്‍ താമസിക്കുന്ന ഗ്രാമത്തില്‍ ഓരോരുത്തര്‍ക്കും ഓരോ പേരാണ്. ഒരാള്‍ക്കുള്ള ഈ ട്യൂണ്‍ നെയിം വേറൊരാള്‍ക്കുണ്ടാകില്ല. അയാള്‍ മരിക്കുന്നതോടുകൂടി അയാളുടെ ഈ പേരും ഇല്ലാതാകുന്നു. അവരുടെ യഥാര്‍ത്ഥ പേര് വിളിക്കുന്നത് തന്നെ വളരെ വിരളമാണ്. ആ ഗ്രാമത്തില്‍ ചെന്നുകഴിഞ്ഞാല്‍ മൊത്തത്തിലൊരു സംഗീതമയമാണ്. പ്രകൃതിയില്‍ നിന്നുമാണ് അവര്‍ ഈ പേര് സ്വീകരിക്കുന്നത്. കിളികളുടെ ശബ്ദവും, അരുവിയൊഴുകുന്ന ശബ്ദവുമെല്ലാം ഇവരുടെ പേരുകളായി മാറിയേക്കാം. നാട്ടില്‍ ഒരാളുടെ യഥാര്‍ത്ഥ പേര് മറ്റൊരാള്‍ക്ക് അറിയില്ലെങ്കിലും ഈ ചൂളംവിളിയുടെ താളത്തിലുള്ള പേര് അറിയും.

100 മികച്ച ഡെസ്റ്റിനേഷന്‍ പട്ടികയില്‍ ഇടം നേടി നാല് ഇന്ത്യന്‍ സ്ഥലങ്ങള്‍

ലോകത്തെ മികച്ച സ്ഥലങ്ങളുടെ ആദ്യ വാര്‍ഷിക പട്ടികയുമായി ടൈം മാഗസിന്‍. തീം പാര്‍ക്കുകള്‍, ബാറുകള്‍, ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പുതിയ കണ്ടുപിടുത്തങ്ങള്‍, ഗുണനിലവാരം, സൗകര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ വെച്ചാണ് വ്യവസായ പ്രമുഖരും, പത്രാധിപന്മാരും ചേര്‍ന്ന് 2018-ലെ മികച്ച സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയത്. 48 രാജ്യങ്ങള്‍, ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നും 100 സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. വിയറ്റ്‌നാമിലെ ബാന ഹില്‍സിലെ ഗോള്‍ഡന്‍ ബ്രിഡ്ജ് മുതല്‍ മോസ്‌കോയിലെ സര്‍യ്യാദിയ പാര്‍ക്ക് വരെയാണ് പട്ടികയിലുള്ളത്. 2017 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ പാര്‍ക്കില്‍ പത്ത് മില്യണ്‍ സന്ദര്‍ശകരാണ് ഇതുവരെയെത്തിയത്. ഇന്ത്യയിലെ നാല് സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. ന്യൂഡല്‍ഹിയിലെ സുന്ദര്‍ നഴ്‌സറി, രാജസ്ഥാനിലെ ആഡംബര ഹോട്ടലായ അലില ഫോര്‍ട്ട് ബിഷന്‍ഗര്‍, അവാര്‍ഡ് നേടിയ ഇന്ത്യന്‍ അസെന്റ് റെസ്റ്റോറന്റ്, ചണ്ഡിഗഡിലെ ഒബ്‌റോയ് സുഖ്വിലാസ് റിസോര്‍ട്ട് ആന്‍ഡ് സ്പാ എന്നിവയാണ് തിരഞ്ഞെടുത്ത സ്ഥലങ്ങള്‍. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അസെന്റ് ഹോട്ടല്‍ നിരവധി അവാര്‍ഡുകളാണ് വാങ്ങിക്കൂട്ടിയിട്ടുള്ളത്. ഇവിടുത്തെ പ്രശസ്തനായ ഷെഫായ മനിഷ് മെഹ്രോത്ര ... Read more

സെല്‍ഫി ഭ്രമം അതിരുകടന്നു; ബോഗ്ലെ സീഡ്സ് ഫാമിലെ സൂര്യകാന്തി പാടം അടച്ചു പൂട്ടി

മനോഹരമായ സ്ഥലങ്ങള്‍ തേടി പോകുന്നവരാണ് സഞ്ചാരികള്‍. എന്നാല്‍ സഞ്ചാരികളുടെ അതിബാഹുല്യം മൂലം പല ഡെസ്റ്റിനേഷനുകളും അടച്ചുവെന്ന വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. നമ്മടെ കേരളത്തിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മില്‍ഗ്രോവിലെ ഒരു പ്രധാന ഫോട്ടോ ഡെസ്റ്റിനേഷനും ഇത്തരത്തില്‍ അടച്ചുപൂട്ടിയ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അമിതമായ സെല്‍ഫി ഭ്രമമാണ് ഈ മനോഹരമായിടത്തേക്കുള്ള യാത്ര വിലക്കിന് കാരണമായത്. സഞ്ചാരികളുടെ അധിക ഒഴുക്ക് മൂലം പ്രദേശം ആകെ താറുമാറായി. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലെ ഒരു ചെറു പട്ടണം ആണ് മില്‍ഗ്രോവ്. 1969-ലാണ് സഫാരി റോഡില്‍ സ്ഥിതി ചെയുന്ന ബോഗ്ലെ സീഡ്സ് ഫാം പ്രവര്‍ത്തനം ആരംഭിച്ചത്. പൂത്തു നില്‍ക്കുന്ന സൂര്യകാന്തി പാടമാണ് ഈ ഫാമിലെ പ്രധാന ആകര്‍ഷണം. വിനോദ സഞ്ചാരികള്‍ ഇവിടെ സെല്‍ഫി എടുക്കാന്‍ വേണ്ടി എത്താറുണ്ട്. ‘ആദ്യത്തെ എട്ട് ദിവസം ഞങ്ങള്‍ പൊതുജനങ്ങള്‍ക്കായി ഫാം തുറന്നു കൊടുത്തു. ആദ്യം എല്ലാം നന്നായി പോയി, എല്ലാവരും സന്തോഷത്തിലായിരുന്നു,’- ഫാം ഉടമസ്ഥന്‍ ബാറി ബോഗ്ലെ പറഞ്ഞു. പിന്നീട് എല്ലാം താറുമാറായതോടെ ... Read more

അവിവാഹിതര്‍  തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട 10 സ്ഥലങ്ങൾ

യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. എന്നാല്‍ വ്യക്തമായ ധാരണയില്ലാതെയാവും നമ്മളില്‍ പലരും യാത്ര പോകുക. ചില നേരങ്ങളില്‍ അത് രസകരമാകുമെങ്കിലും സമയ നഷ്ടവും സാമ്പത്തിക നഷ്ടവുമൊക്കെ വരുത്തിവയ്ക്കും. അതിനാല്‍ വ്യക്തമായ പ്ലാനോടെയാവട്ടെ നിങ്ങളുടെ യാത്രകള്‍. അവിവാഹിതരായവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട കുറച്ചു സ്ഥലങ്ങള്‍ പാരീസ് ചരിത്രം ഉറങ്ങുന്ന ഈഫില്‍ ടവറും നഗരത്തിന്റെ മനോഹാരിതയും പാരീസ് എന്ന നഗരം നിങ്ങളെ ആകര്‍ഷിക്കും. പാരീസിനെ കുറിച്ച് ഒന്നും പറയേണ്ടതില്ല. അവിവാഹിതരായവര്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ നഗരം ഗോവ ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമാണെങ്കിലും ഒരുക്കിവച്ചിരിക്കുന്ന കാഴ്ചകള്‍ വലുതാണ്. ഗോവയില്‍ ഒരു അവിവാഹിതന് കിട്ടാതതായി ഒന്നുമില്ല. ഗോവ ബീച്ചിന്റെ ഭംഗിയും ഒന്ന് വെറെതന്നെ പ്രാഗ് യൂറോപ്യന്‍ സംസ്‌കൃതിയുടെ കേന്ദ്രം. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ഈ പുരാതന നഗരത്തിന് കഥകള്‍ ഒരുപാടുണ്ട് പറയാന്‍. നിങ്ങള്‍ക്ക് സ്വാതന്ത്ര്യം ആഘോഷിക്കാനുള്ള എല്ലാ വഴികളും നഗരം ഒരുക്കിത്തരും. കൊ ഫി ഫി തായ്‌ലന്റിലെ ഈ മനോഹര ദ്വീപിലേക്കുള്ള യാത്ര നിങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരിക്കും. ... Read more

അക്ഷരപ്രിയര്‍ക്കിഷ്ടമുള്ള ഇടങ്ങള്‍

രൂപത്തിലും ഭംഗിയിലും പുസ്തകത്തിന്റെ എണ്ണത്തിലും ലോകത്തിലെ മനോഹരമായ ഗ്രന്ഥശാലകളിലേക്ക് ഒരു യാത്ര പോകാം. അപൂര്‍വ്വമായ നിര്‍മ്മാണ ശൈലികള്‍ ഈ ഗ്രന്ഥശാലകളെ വ്യത്യസ്തമാക്കുന്നു. സ്റ്റിഫ്ട്ബിബ്ലിയോതേക് ആഡ്‌മോണ്ട്, ഓസ്ട്രിയ ലോകത്തെ ഏറ്റവും വലിയ മൊണാസ്റ്ററി ഗ്രന്ഥശാല ആണ് ഇത്. 1776ലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. ബരാക്ക് ആര്‍ക്കിടെക്ച്ചര്‍, ചിത്രങ്ങള്‍, ലിഖിതങ്ങള്‍ എന്നിവയാണ് പ്രത്യേകതകള്‍. ബബ്ലിയോടെക ഡോ കോണ്‍വെന്റോ ഡി മഫ്ര, പോര്‍ച്ചുഗല്‍ 88 മീറ്റര്‍ നീളമുണ്ട് ഈ ഗ്രന്ഥശാലയ്ക്ക്. അലമാരകളില്‍ 36,000ത്തോളം തുകല്‍ പുസ്തകങ്ങള്‍ ഉണ്ട്. ട്രിനിറ്റി കോളേജ് ലൈബ്രറി, ഡബ്ലിന്‍, അയര്‍ലണ്ട് അയര്‍ലണ്ടിലെ ഏറ്റവും വലിയ ഗ്രന്ഥശാലയാണ് ട്രിനിറ്റി കോളേജ് ലൈബ്രറി. കെല്‍സിലെ പുസ്തകം ഇവിടെയുണ്ട്. ലാറ്റിന്‍ ഭാഷയില്‍ എഴുതപ്പെട്ട ക്രിസ്തീയ സുവിശേഷങ്ങളുടെ കയ്യെഴുത്ത് പ്രതികളാണ് കെല്‍സിലെ പുസ്തകം. ബിബ്ലിയോടെക സ്‌റാറ്റലെ ഒററ്റോറിയനാ ഡെ ഗിറോലമിനി, നാപ്പൊളി, ഇറ്റലി 1566 മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ ഗ്രന്ഥശാല നാപ്പൊളിലെ ഏറ്റവും പഴയ ഗ്രന്ഥശാല ആണ്. സ്റ്റിഫ്ട്ബിബ്ലിയോതേക് ക്രെംസ്മണ്‍സ്റ്റര്‍, ക്രെംസ്മണ്‍സ്റ്റര്‍, ഓസ്ട്രിയ 1680-89 കാലഘട്ടത്തിലാണ് മൊണാസ്റ്ററി ഗ്രന്ഥശാല ... Read more

ഇന്ത്യയിലെ മനോഹരമായ സൈക്കിള്‍ റൂട്ടുകള്‍

സൈക്കിള്‍ യാത്ര നമുക്കൊപ്പോളും ബാല്യത്തിന്റെ ഓര്‍മ്മയാണ് കൊണ്ട് തരുന്നത്. നമ്മള്‍ യാത്ര പോകുന്ന മിക്കയിടങ്ങളും നടന്നു കാണുക വിഷമം പിടിച്ച കാര്യമാണ്. ഒരു സൈക്കിളില്‍ ആണെങ്കില്‍ കാശു ചിലവ് കുറവും കാഴ്ചകള്‍ കാണാന്‍ കൂടുതല്‍ അവസരവും ആരോഗ്യപരമായി മെച്ചപ്പെട്ട കാര്യവുമാണ്. ഇന്ത്യയിലെ വ്യത്യസ്തവും മനോഹരവുമായ സൈക്കിള്‍ റൂട്ടുകളെ കുറിച്ച് അറിയാം. മാംഗളൂര്‍ – ഗോവ നാഷണല്‍ ഹൈവേ 17 മാംഗളൂരിനെ ഗോവയുമായി ബന്ധിപ്പിക്കുന്നു. ബംഗ, കലംഗുതെ ബീച്ചുകള്‍ പോകുന്ന വഴിയില്‍ സന്ദര്‍ശിക്കാവുന്നതാണ്. സെന്റ് മേരീസ് ഐലന്‍ഡില്‍ പ്രകൃതി പാറക്കെട്ടുകള്‍ കൊണ്ട് തീര്‍ത്ത വിസ്മയവും, ക്ഷേത്രങ്ങളുടെ നഗരമായ ഗോകര്‍ണവും, ദൂത് സാഗര്‍ വെള്ളച്ചാട്ടവും സന്ദര്‍ശിക്കാം. മണാലി – ലേ സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയൊരു റൂട്ടാണ് ഇത്. ഹെയര്‍പിന്‍ വളവുകളും, പ്രതീക്ഷിക്കാത്ത വഴികളും, വെല്ലുവിളി ഉയര്‍ത്തുന്ന കാലാവസ്ഥയുമാണ് ഈ റൂട്ടിന്റെ പ്രത്യേകത. നിങ്ങള്‍ക്ക് റോത്തംഗ്, തംങ്‌ലംങ് ലാ പാതകളിലൂടെയും യാത്ര ചെയ്യാം, മഞ്ഞ് മൂടിയ മലകളും ലഡാക് താഴ്വരയിലെ മനോഹരമായ ഗ്രാമങ്ങളും കാണാം. ... Read more

രുചി പെരുമയുടെ രാജ്യം മെക്‌സിക്കോ

ലോകത്തെ ഏറ്റവും പഴക്കം ചെന്ന ക്യുസീനുകളിലൊന്നാണ് യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള പരമ്പരാഗത മെക്‌സിക്കന്‍ വിഭവങ്ങള്‍. 9000 വര്‍ഷത്തോളം പഴക്കമുള്ള മായന്‍ സംസ്‌കാരത്തില്‍ തുടങ്ങുന്നതാണ് മെക്‌സിക്കോയുടെ രുചിപ്പെരുമ. തുടര്‍ന്നുവന്ന പതിനൊന്നോളം സംസ്‌കാരങ്ങളിലൂടെ വികാസം പ്രാപിച്ചതാണ് മെക്‌സിക്കന്‍ പാരമ്പര്യ രുചികളും പാചക വിദ്യയും. മായന്‍ സംസ്‌കാരകാലത്ത് തന്നെ ചോളം തോട് നീക്കിയെടുത്ത് പാചകത്തിന് ഉപയോഗിച്ചിരുന്നു. മെക്‌സിക്കന്‍ ഡിഷുകള്‍ക്ക് ഓരോ പ്രദേശത്തും പ്രാദേശിക വകഭേദങ്ങളുമുണ്ട്. രുചിക്കൂട്ട് 1200 ബിസിയില്‍ തന്നെ മെക്‌സിക്കോയില്‍ ചോളം കൃഷി തുടങ്ങിയിരുന്നു. ക്വെറ്റ്‌സുകുവാലോ എന്ന ദൈവത്തിന്റെ സമ്മാനമാണ് ചോളം എന്നാണ് മെക്‌സിക്കന്‍ ജനത വിശ്വസിച്ചിരുന്നത്. ചോളം ഉപയോഗിച്ചുള്ള ടോര്‍ടില ഒരു പരമ്പരാഗത മെക്‌സിക്കന്‍ വിഭവമാണ്. പുല്‍ച്ചാടി, വണ്ട്, ഉറുമ്പിന്‍മുട്ട, ഇഗ്വാന, ആമ മുട്ട, ടര്‍ക്കി കോഴി എന്നിവ ഉപയോഗിച്ചുള്ള വിഭവങ്ങളുമുണ്ടായിരുന്നു. പൂക്കളും ഇക്കാലത്ത് പാചകത്തിനായി ഉപയോഗിച്ചിരുന്നു. ചോളം, ബീന്‍സ്, സ്‌ക്വാഷ്, അമരന്ത്, ചിയ, ബട്ടര്‍ഫ്രൂട്ട്, തക്കാളി,വാനില, കൊക്കോ, അഗാവെ, ടര്‍ക്കി കോഴി, മധുരക്കിഴങ്ങ്, കാക്റ്റസ്, സ്പിറുലിന,ചില്ലി പെപ്പര്‍, തുടങ്ങിയവ ... Read more