Tag: ഷില്ലോങ്

കുറഞ്ഞ ചിലവില്‍ ഇന്ത്യ കാണാന്‍ അവസരമൊരുക്കി സ്വപ്‌നതീരം

മുഴപ്പിലങ്ങാട് സഹകരണ ബാങ്കിന്റെ ടൂറിസം ശാഖയായ സ്വപ്നതീരം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കുന്നു. രാജസ്ഥാന്‍യാത്രയില്‍ ജോധ്പുര്‍, മെഹ്‌റാഗഞ്ച കോട്ട, ഉമൈദ് ഭവന്‍ കൊട്ടാരം, ഗോള്‍ഡന്‍ ഫോര്‍ട്ട്, സാം മരുഭൂമി, കല്‍ബെലിയ ഡാന്‍സ്, ഉദയപുര്‍, അജ്മീര്‍ ദര്‍ഗ, പുഷ്‌കര്‍ തടാകം, ജയ്‌സാല്‍മീര്‍, ലോസ്റ്റ് വില്ലേജ്, ജയ്പുര്‍, ഹവായ് മഹല്‍, ജല്‍ മഹല്‍, അമ്പര്‍കോട്ട, ജന്ദര്‍മന്ദര്‍, സിറ്റി പാലസ്, സെന്‍ട്രല്‍ മ്യൂസിയം എന്നിവ കാണാനവസരമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. 26,000 രൂപയാണ് ചാര്‍ജ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മേഘാലയ യാത്ര നവംബര്‍ 24ന് ആരംഭിക്കും. എലഫന്റ് ഫോള്‍സ്, മൗസ്മായ് കേവ്‌സ്, ചിറാപുഞ്ചി, മൗളിങ്നോഗ്, ലിവിങ് റൂട്ട് ബ്രിഡ്ജ്, ഷില്ലോങ്, കാസിരംഗ നാഷണല്‍ പാര്‍ക്ക്, കാമഖ്യ ക്ഷേത്രം, ഉമാനന്ദക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. 28,000 രൂപയാണ് ചാര്‍ജ്. നവംബര്‍ 30ന് ആരംഭിക്കുന്ന യാത്രയില്‍ ഇന്ത്യാ – ചൈന അതിര്‍ത്തിയായ നാഥുലയും സിക്കിമും സന്ദര്‍ശിക്കും. 25,000 രൂപയാണ് ചാര്‍ജ്. ഡിസംബര്‍ 24ന് ആഗ്ര, ... Read more

ചൂളംവിളികളുടെ ഗ്രാമം; കോങ്‌തോങ്

ഷില്ലോങിലെ കോങ്‌തോങ് എന്ന ഗ്രാമത്തിനൊരു വലിയ പ്രത്യേകതയുണ്ട്. അവിടെ അവര്‍ക്കായി ഒരു പ്രത്യേക സംസാരരീതിയുണ്ട്. സാധാരണ ഭാഷയ്‌ക്കൊപ്പം അവര്‍ക്കായി മാത്രമൊരു ഭാഷ. വ്യത്യസ്ത ഈണങ്ങളുള്ള ചൂളം വിളിയാണ് ചില സമയങ്ങളില്‍ അവര്‍ ഉപയോഗിക്കുന്നത്. നമ്മുടെ നാട്ടിലൊക്കെ അരുമപ്പേര് വിളിക്കുന്നതുപോലെ അവര്‍ക്കും ഉണ്ട് രണ്ട് പേര്. ഒന്ന് യഥാര്‍ത്ഥ പേര്, മറ്റൊന്ന് ഈ ചൂളംവിളി പേര്. അവര്‍ പരസ്പരം വിളിക്കുന്നത് ഈ പേരാണ്. ആയിരത്തില്‍ താഴെ മാത്രം ആളുകള്‍ താമസിക്കുന്ന ഗ്രാമത്തില്‍ ഓരോരുത്തര്‍ക്കും ഓരോ പേരാണ്. ഒരാള്‍ക്കുള്ള ഈ ട്യൂണ്‍ നെയിം വേറൊരാള്‍ക്കുണ്ടാകില്ല. അയാള്‍ മരിക്കുന്നതോടുകൂടി അയാളുടെ ഈ പേരും ഇല്ലാതാകുന്നു. അവരുടെ യഥാര്‍ത്ഥ പേര് വിളിക്കുന്നത് തന്നെ വളരെ വിരളമാണ്. ആ ഗ്രാമത്തില്‍ ചെന്നുകഴിഞ്ഞാല്‍ മൊത്തത്തിലൊരു സംഗീതമയമാണ്. പ്രകൃതിയില്‍ നിന്നുമാണ് അവര്‍ ഈ പേര് സ്വീകരിക്കുന്നത്. കിളികളുടെ ശബ്ദവും, അരുവിയൊഴുകുന്ന ശബ്ദവുമെല്ലാം ഇവരുടെ പേരുകളായി മാറിയേക്കാം. നാട്ടില്‍ ഒരാളുടെ യഥാര്‍ത്ഥ പേര് മറ്റൊരാള്‍ക്ക് അറിയില്ലെങ്കിലും ഈ ചൂളംവിളിയുടെ താളത്തിലുള്ള പേര് അറിയും.