Category: News

India issues new travel advisory, as COVID19 spreads at an alarming rate

The Ministry of Health and Family Welfare has issued a fresh set of guidelines in view of the emerging global scenario regarding the COVID19, in super-session of all earlier advisories. The updated advisory states that all regular (sticker) visas/e-visas (including VoA for Japan and South Korea) granted to nationals of Italy, Iran, South Korea and Japan, issued on or before 03.03.2020 and who have not yet entered India, stand suspended with immediate effect. Those requiring to travel to India due to compelling reasons, may seek fresh visas from the nearest Indian embassy/consulate. Indian citizens are advised to refrain from travel ... Read more

മികച്ച കടുവ സങ്കേതത്തിനുള്ള ദേശീയ അവാര്‍ഡ് പെരിയാര്‍ കടുവ സങ്കേതം ഏറ്റുവാങ്ങി

രാജ്യത്തെ മികച്ച കടുവസങ്കേതത്തിനുള്ള ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ അവാര്‍ഡ് പെരിയാര്‍ കടുവ സങ്കേതത്തിനു ലഭിച്ചു. കടുവ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തല്‍, കടുവസംരക്ഷണരീതികളും മാതൃകകളും, കാട്ടുതീ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് രാജ്യത്തെ കടുവ സങ്കേതങ്ങളില്‍ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 93.75 ശതമാനം പോയന്റുകള്‍ കരസ്ഥമാക്കി പെരിയാര് ടൈഗര്‍ റിസര്‍വും മഹാരാഷ്ട്രയിലെ പെഞ്ച് കടുവാ സങ്കേതവും ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടർ ജനറലും സ്പെഷ്യൽ സെക്രട്ടറിയുമായ സിദ്ധാനന്ദദാസിൽ നിന്നും പെരിയാർ ടൈഗർ റിസർവ്വ് ഫീൽഡ് ഡയറക്ടർ കെ.ആർ.അനൂപ് അവാർഡ് ഏറ്റുവാങ്ങി.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമായി ന്യു മാഹിയിൽ ‘ലോറൽ സ്വിമ്മിoഗ്‌ പൂൾ’ !

സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമായി നീന്തൽ പരിശീലനത്തിന് അവസരമൊരുക്കിക്കൊണ്ട് ന്യു മാഹിയിൽ ആധുനിക സൗകര്യങ്ങളോടെ ”ലോറൽ സ്വിമ്മിoഗ്‌ പൂൾ ” പ്രവർത്തനമാരംഭിച്ചിരിക്കുന്നു. മയ്യഴിയോട് ചേർന്നുകിടക്കുന്ന ന്യുമാഹിയിലെ ഉസ്സൻമൊട്ടയിൽ ദേശീയപാതക്കരികിൽ രണ്ടര ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പ്രകൃതിരമണീയമായ ലോറൽ ഗാർഡനോട് ചേർന്ന് ആധുനികവും കാലാനുസൃതവും വിശാലവുമായ ”ലോറൽ സ്വിമ്മിoഗ് പൂൾ ”അഥവാ ആധുനിക നീന്തൽ കുളത്തിൻറെ നിർമ്മാണം പൂർത്തിയായി . സ്ത്രീകൾക്കായുള്ള സ്വിമ്മിoഗ്‌ പൂൾ ആയതുകൊണ്ടുതന്നെ പുറത്തുനിന്നും അകത്തേക്കുള്ള കാഴ്ച്ചകൾക്ക് അശേഷം ഇടനൽകാതെ പൂർണ്ണമായും സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് രൂപകൽപ്പന നിർവ്വഹിച്ച ഈ നീന്തൽകുളം കേരളത്തിൽത്തന്നെ ആദ്യത്തേതാണെന്നതും എടുത്തുപറയാവുന്ന പ്രത്യേകത, അരലക്ഷം ലിറ്റർ ജലസംഭരണ ശേഷിയുള്ള സ്വിമ്മിoഗ് പൂളിലെ ജലം ദിവസേന ഫിൽറ്റർ ചെയ്യുകയും അണുവിമുക്തമാക്കിക്കൊണ്ട് ശുദ്ധീകരക്കുവാനുമുള്ള ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. അഞ്ച് വയസ്സുമുതൽ 50 വയസ്സുവരെ പ്രായത്തിലുള്ള സ്ത്രീകൾക്ക് നീന്തൽ പഠിക്കാൻ അവസരം ലഭിക്കുന്ന ഇവിടെ നീന്തൽ പരിശീലി പ്പിക്കുന്നതിനായി വിദഗ്ധപരിശീലനം സിദ്ധിച്ച രണ്ട്‌ വനിതകളുടെ സേവനവും ലഭ്യമാണ് . പ്രവാസിയും ലോറൽ ... Read more

ദിപാവലി ആഘോഷിക്കാൻ ഷാർജയിൽ ‘ഇന്ത്യൻ രാവ്’

ദീപാവലി ആഘോഷങ്ങൾക്ക് നിറം പകരാൻ ഉത്സവ രാവൊരുക്കി ഷാർജ ഫ്ലാഗ് ഐലൻഡ്. പാട്ടും നൃത്തവും ഫാഷൻ പരേഡുകളുമടക്കം വൈവിധ്യമാർന്ന പരിപാടികളാണ് ‘ഇന്ത്യൻ രാവിന്റെ’ ഭാഗമായി ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നായ ദിപാവലിയുടെ ആവേശം പ്രവാസി സമൂഹത്തിന് സമ്മാനിക്കുന്നതിനോടൊപ്പം ഇന്ത്യൻ സാംസ്‌കാരിക വൈവിധ്യം ഇതര രാജ്യക്കാർക്ക് പരിചയപ്പെടുത്താൻ കൂടിയാണ്  ‘ഇന്ത്യൻ നൈറ്റ്’  ഒരുക്കുന്നത്. റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ ബോളിവുഡ് നൃത്ത സംവിധായകൻ സൽമാൻ യുസഫ് ഖാൻ നയിക്കുന്ന  ഡാൻസ് ഷോയാണ് ഇന്ത്യൻ നെറ്റിലെ കലാവിരുന്നിന്റെ പ്രധാന ആകർഷണം. മലയാളി ഗായകൻ നിഖിൽ മാത്യു, തമിഴ് നടനും സംഗീതജ്ഞനുമായ എംജെ ശ്രീറാം എന്നിവരും വേദിയിലെത്തും. ബോളിവുഡ്, കോളിവുഡ് ഡാൻസ് പ്രദര്ശനങ്ങളോടൊപ്പം പരമ്പരാഗത കഥക് നൃത്തപ്രദർശനം,   ഫാഷൻ ഷോ എന്നിവയും കലാവിരുന്നിന്റെ ഭാഗമാണ്. തനത് രുചികളും ഇന്ത്യൻ രുചികളുമൊരുങ്ങുന്ന ചെറു ഭക്ഷണ ശാലകൾ, ജുവലറി – വസ്ത്ര  പ്രദർശനം എന്നിവയെല്ലാം ചേരുന്ന ഇന്ത്യയുടെ വൈവിധ്യം ആഘോസിക്കുന്ന വിധത്തിലാണ് ഇന്ത്യൻ രാവ് സംഘടിപ്പിക്കുന്നത്. ഏറ്റവും മികച്ചതും വ്യത്യസ്തവുമായ വസ്ത്രം ധരിച്ചെത്തുന്ന പുരുഷൻ, സ്ത്രീ, ദമ്പതിമാർ, കുടുംബം എന്നിവർക്ക് സമ്മാനം നേടാനും അവസരമുണ്ട്. “യുഎഇയിലെ ഇന്ത്യൻ സമൂഹത്തിനായി ഇങ്ങനെയൊരു ആഘോഷം ഒരുക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ട്. ദിപാവലി പോലെയുള്ള ഒരു പ്രധാന ആഘോഷം അതിന്റെ എല്ലാ പൊലിമയോടും കൂടി അവതരിപ്പിക്കുമ്പോൾ നാട് വിട്ടു കഴിയുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിനും അതേപോലെ മറ്റു രാജ്യക്കാർക്കും അത് വേറിട്ട അനുഭവമാവും. ഷാർജയിലെ കുടുംബ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രമായ ഫ്ലാഗ് ഐലൻഡിൽ വെച്ചാവുമ്പോൾ ആഘോഷത്തിന്റെ മാറ്റ് പിന്നെയും കൂടും” – ഫ്ലാഗ് ഐലൻഡ് ജനറൽ മാനേജർ ഖുലൂദ്‌ അൽ ജുനൈബി പറഞ്ഞു. വെള്ളിയാഴ്ച (25 October 2019) വൈകുന്നേരം 3 മുതൽ രാത്രി പന്ത്രണ്ടു വരെയാണ് ഇന്ത്യൻ രാവ് അരങ്ങേറുന്നത്. പ്രവേശനം സൗജന്യമാണ്.

സുസ്ഥിര ടൂറിസം ലീഡേഴ്സില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്ററര്‍ കെ.രൂപേഷ് കുമാറും

K Rupesh Kumar, RT Mission ടൂറിസം മാഗസിനുകളില്‍ ഒന്നായ ലണ്ടനില്‍ നിന്നുള്ള കോണ്ടേനാസ്റ്റ് ട്രാവലര്‍ 50 സുസ്ഥിര ടൂറിസം നേതാക്കളില്‍ ഒരാളായി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു . 50 സുസ്ഥിര ടൂറിസംനേതാക്കളെ തെരഞ്ഞെടുത്തതില്‍ മുപ്പതാമതായാണ് കെ. രൂപേഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കാലം മുതല്‍ അതിന്റെ ഭാഗമായ രൂപേഷ് കുമാര്‍ ലോകം ശ്രദ്ധിച്ച കേരള ഉത്തരവാദിത്ത ടൂറിസം മോഡലിന്റെ രൂപകല്‍പ്പനയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ടതില്‍ 4 പേര്‍ കേരളത്തില്‍ നിന്നാണ്. രൂപേഷ് കുമാറിന് പുറമേ സി.ജി.എച്ച് ഹോട്ടല്‍സ് ഉടമ ജോസ് ഡൊമിനിക്ക്, ബ്ലൂയോണ്ടര്‍ ടൂര്‍ കമ്പനി ഉടമ ഗോപിനാഥ് പാറയില്‍, കബനി കമ്യൂണിറ്റി സര്‍വ്വീസസ് സ്ഥാപകന്‍ സുമേഷ് മംഗലശേരി എന്നിവരാണ് സുസ്ഥിര ടൂറിസം നേതാക്കളായി പ്രസ്തുത ലിസ്റ്റില്‍ ഇടം നേടിയത് മലയാളികള്‍. കോണ്ടേ നാസ്റ്റ് ട്രാവറലിന്റെ സുസ്ഥര ടൂറിസം നേതാക്കളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട ഉത്തരവാദിത്ത ... Read more

ടൂറിസം മേഖലയില്‍ നിര്‍മ്മിത ബുദ്ധിയുടെ പ്രാധാന്യം ചര്‍ച്ച ചെയ്യാന്‍ ഐസിടിടി സമ്മേളനം

ലോകത്തെമ്പാടുമുള്ള ടൂറിസം മേഖലയെ നിര്‍ണായകമായി സ്വാധീനിക്കുന്ന നിര്‍മ്മിത ബുദ്ധി ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയില്‍ എങ്ങനെ പ്രായോഗികമാക്കാമെന്നതിനെക്കുറിച്ച്  കൊച്ചിയില്‍ ചേരുന്ന ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ടൂറിസം ടെക്നോളജി (ഐസിടിടി) ചര്‍ച്ച ചെയ്യും.  സെപ്റ്റംബര്‍ 26, 27 തിയതികളില്‍ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ്  സമ്മേളനം. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ (അറ്റോയി), കേരള ടൂറിസത്തിന്‍റെ സഹകരണത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്. ലോകത്തെമ്പാടും വിനോദസഞ്ചാര മേഖലയിലെ  വിവരശേഖരണവും യാത്രാരീതികളും  വിവരസാങ്കേതികവിദ്യയ്ക്ക് വിട്ടുകൊടുക്കുകയാണ് ഇപ്പോള്‍ യാത്രികര്‍ ചെയ്യുന്നത്.  നിര്‍മിതബുദ്ധിയടക്കം വിവരസാങ്കേതികവിദ്യയിലെ വിപ്ലവകരമായ ഈ മാറ്റങ്ങള്‍ നല്കുന്ന അനന്തസാധ്യതകള്‍ ഇന്ത്യയിലും ക്രിയാത്മകമായി എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന വിഷയത്തിലാണ് ഐസിടിടിയിലെ ചര്‍ച്ചകള്‍. അഞ്ഞൂറോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.  വ്യക്തിനിഷ്ഠമായ ഇഷ്ടാനിഷ്ടങ്ങളാണ് ഇപ്പോള്‍ വിനോദസഞ്ചാരികള്‍ക്കുള്ളത്. അത്തരം മാനസികാവസ്ഥകളെ എങ്ങനെ വിവരസാങ്കേതികവിദ്യയുടെ പിന്തുണയോടെ മനസിലാക്കിയെടുക്കാമെന്നാണ് ഈ മേഖലയിലുള്ളവര്‍ പരിശോധിക്കുന്നത്.  സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴിയും ടൂറിസം സംബന്ധിയായ വിവരശേഖരണം നടത്തി അതുപയോഗിച്ച് മികച്ച നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും  നല്‍കാന്‍ നിര്‍മ്മിത ബുദ്ധിയിലധിഷ്ഠിതമായ ആപ്പുകള്‍ക്ക് ... Read more

സഞ്ചാരികൾക്കുവേണ്ടി കേരളത്തിൽനിന്നും ഒരു ട്രാവൽ ആപ്പ്

ഇനി എങ്ങോട്ടു ട്രിപ്പ് പോവണമെന്ന് ചിന്തിച്ചു് സമയം കളയണ്ട. നിങ്ങളുടെ അടുത്തുള്ള ടൂറിസ്റ്റ് സ്പോട്ടുകൾ കിലൊമീറ്റർ സഹിതം അറിയാൻ കഴിയുന്ന പുതുപുത്തൻ ആപ്പാണ് ട്രിപ്പ് അൺടോൾഡ് എന്ന സ്ഥാപനം പുറത്തിറക്കിയിരിക്കുന്നത്. മൊബൈലിലെ ജി പി എസ്  സംവിധാനത്തിന്റെ സഹായത്തോടുകൂടി നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ 100 കിലൊമീറ്റർ ചുറ്റളവിലുള്ള  എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളും ഇനി ആപ്പിലൂടെ അറിയാം. ഓരോരുത്തരുടെയും  ഇഷ്ടാനുസരണം സ്ഥലങ്ങൾ കണ്ടെത്താം എന്നതും ആപ്പിന്റെ പ്രതേകതയാണ്. ഫാമിലി, അഡ്വഞ്ചർ, റൊമാന്റിക്, ഹെറിറ്റേജ്, പീസ് എന്നിങ്ങനെ നിങ്ങളുടെ ഇഷ്ടാനുസരണം സ്ഥലങ്ങൾ ഫിൽറ്റർ ചെയ്യുന്നതിനും ഹിൽ സ്റ്റേഷൻ, ബീച്ച്, ഫോർട്ട് തുടങ്ങി ഒരു വിഭാഗം സ്ഥലങ്ങൾ മാത്രം ലിസ്റ്റ് ചെയ്തു എടുക്കുന്നതിനും ഇതിൽ സാധിക്കും. www.tripuntold.com എന്ന വെബ്‌സൈറ്റ് വഴിതന്നെ മൊബൈലിലും കമ്പ്യൂട്ടറിലും ഇത് ആപ്പ് ആയി ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. കേരളത്തിലെയുൾപ്പെടെ ഇന്ത്യയിലെ അധികം അറിയപ്പെടാത്തതും തിരക്കുകുറഞ്ഞതുമായ ടൂറിസ്റ്റ് സ്പോട്ടുകൾവരെ ഇതിനോടകം ട്രിപ്പ് അൺടോൾഡിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. സ്ഥലങ്ങൾക്ക് ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനും, യാത്രാവിവരണങ്ങൾ എഴുതുന്നതിനും സംശയങ്ങൾ ... Read more

ഇവയാണ് ഇന്ത്യയിലെ കസ്റ്റംസ് നിയമങ്ങള്‍

ഒരു യാത്രക്കാരന് 50,000 രൂപ വരെ മൂല്യമുള്ള സാധനങ്ങള്‍ കൊണ്ടു പോകാം. 2 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് അനുവദിച്ചിരിക്കുന്ന ബാഗേജില്‍ കുട്ടികളുടേതായ സാധനങ്ങള്‍ മാത്രമേ പാടുള്ളൂ. വീസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ക്ക് പ്രത്യേക ബാഗേജ് ആനുകൂല്യവുമുണ്ട്. ഇത്തരക്കാര്‍ക്ക് ‘ട്രാന്‍സ്ഫര്‍ ഓഫ് റെസിഡന്‍സ്’ എന്ന പേരില്‍ കുറച്ചധികം സാധനങ്ങള്‍ കൊണ്ടു പോകാം. 3 മുതല്‍ 6 മാസം വരെ ഗള്‍ഫില്‍ നിന്ന വ്യക്തിക്ക് 60,000 രൂപ മൂല്യമുള്ള സാധനങ്ങള്‍ കൊണ്ടു പോകാം. 6 മാസം മുതല്‍ 1 വര്‍ഷം വരെയുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയുടെയും 2 വര്‍ഷത്തില്‍ കൂടുതല്‍ നിന്നവര്‍ക്ക് 5 ലക്ഷം രൂപയുടെയും സാധനങ്ങള്‍ കൊണ്ടു പോകാം. 2 വര്‍ഷത്തിനിടെ ഒരു മാസം നാട്ടില്‍ നിന്നവര്‍ക്കും പരിഗണന ലഭിക്കും. എല്‍സിഡി, പ്ലാസ്മ ടിവികള്‍ ബാഗേജില്‍ പെടാത്തവയാണ്. ഇവയ്ക്ക് 35 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും 3 ശതമാനം വിദ്യാഭ്യാസ സെസ്സും നല്‍കണം. ലാപ്ടോപുകളും ബാഗേജില്‍ ഉള്‍പ്പെടില്ല. ഇവയ്ക്ക് പക്ഷേ നികുതി ... Read more

ഊബറില്‍ വിളിച്ചാല്‍ ഇനി ഓട്ടോയുമെത്തും

ഊബറില്‍ വിളിച്ചാല്‍ കാര്‍ മാത്രമല്ല, ഇനി ഓട്ടോയുമെത്തും. ഊബര്‍ ഓട്ടോ സര്‍വീസ് ഇന്നലെ മുതല്‍ നഗരത്തില്‍ ആരംഭിച്ചു. കാറിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഓട്ടോയില്‍ യാത്ര ചെയ്യാം. ആദ്യ രണ്ട് ട്രിപ്പുകളില്‍ 50 % ഇളവും ലഭിക്കും. ചാര്‍ജ് എത്രയാകുമെന്നു നേരത്തെ അറിയാമെന്നതിനാല്‍ ഡ്രൈവറുമായി തര്‍ക്കിക്കേണ്ട കാര്യവുമില്ല. ഓണ്‍ലൈനായും പണമടയ്ക്കാം. ദിവസങ്ങള്‍ക്ക് മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സേവനമാണ് ഇന്നലെ മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഓണ്‍ലൈനായി ഊബറിന്റെ ഭാഗമാകാം. നിരക്കു സംബന്ധിച്ചു കൂടുതല്‍ വ്യക്തതയായിട്ടില്ല. നിലവിലെ മീറ്റര്‍ ചാര്‍ജിലും താഴെയായിരിക്കുമോ എന്നാണു അറിയേണ്ടത്. തുടക്കമായതിനാല്‍ ഓട്ടോറിക്ഷകളുടെ എണ്ണവും പരിമിതമാണ്.

വായുമലീകരണം ഒഴിവാക്കാന്‍ കരിയിലപ്പെട്ടികളുമായി തിരുവനന്തപുരം നഗരസഭ

പരിസ്ഥിതി സംരക്ഷണത്തിന് കൂടുതല്‍ നടപടികളുമായി തിരുവനന്തപുരം നഗരസഭ. വായുമലീകരണം ഒഴിവാക്കാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നഗരസഭ കരിയിലപ്പെട്ടികള്‍ സ്ഥാപിച്ചു. കരിയിലകള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലീകരണം ഒഴിവാക്കുകയാണ് നടപടിയുടെ ലക്ഷ്യം. വായുമലിനീകരണം ഒഴിവാക്കാനുള്ള നോ ബേണ്‍ ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. അതിനായി നഗരത്തിന്റെ പ്രധാനയിടങ്ങളിലാണ് പെട്ടികള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇങ്ങനെ ശേഖരിക്കുന്ന കരിയിലകള്‍ എയ്‌റോബിക് ബിന്നുകളിലിട്ട് ജൈവവളമാക്കും. ഇതിനായി നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കും. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായാണ് കരിയിലപ്പെട്ടികള്‍ സ്ഥാപിച്ചത്. വീടുകളില്‍ നിന്നും കരിയിലകള്‍ ശേഖകരിക്കാനും പദ്ധതിയുണ്ട്. കാര്‍ബണ്‍ രഹിത നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുകയാണ് നഗരസഭയുടെ ലക്ഷ്യം.

നിറമാര്‍ന്ന മണല്‍ത്തരികള്‍ നിറഞ്ഞ ബീച്ചുകള്‍ പരിചയപ്പെടാം

ബീച്ചുകളിലെ സായന്തനങ്ങളും പുലരികളുമെല്ലാം പലരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്. കടല്‍കാറ്റേറ്റ് ഇളം ചൂടുള്ള മണല്‍പുറങ്ങളില്‍ വിശ്രമിക്കാന്‍ കൊതിയുള്ളവരായിരിക്കും നമ്മില്‍ പലരും. വെള്ള മണല്‍ വിരിച്ച കടല്‍തീരങ്ങള്‍ മാത്രമാണ് നമുക്ക് ഏറെ പരിചിതം. എന്നാല്‍ ചില കടല്‍ തീരങ്ങളുണ്ട്.. കറുപ്പും ചുവപ്പും പിങ്കും നിറങ്ങള്‍ കൊണ്ട് മണല്‍പാകിയ വിരിച്ചവ. അങ്ങനെയുള്ള കടല്‍ത്തീരങ്ങളിലേക്കു ഒരു യാത്ര പോയാലോ? ഗോസോയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലായാണ് സാന്‍ ബ്ലാസ് ബീച്ച് സ്ഥിതി ചെയ്യുന്നത്. വളരെ ചെറിയൊരു ബീച്ചാണിതെങ്കിലും മനോഹരവും ഭംഗിയേറിയതുമാണ്. തെളിഞ്ഞ ജലവും നീന്താനുള്ള സൗകര്യങ്ങളും യാത്രികര്‍ക്കിടയില്‍ സാന്‍ ബ്ലാസിനു വലിയ സ്വീകാര്യത നല്‍കുന്നുണ്ട്. ഈ ബീച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ മണല്‍ത്തരികള്‍ തന്നെയാണ്. ഓറഞ്ച് നിറത്തിലുള്ള മണല്‍വിരിച്ച ബീച്ചാണ് സാന്‍ ബ്ലാസ്. ഉയര്‍ന്ന നിരക്കിലുള്ള അയണ്‍ ഓക്സൈഡാണ് മണല്‍തരികള്‍ക്കു ഓറഞ്ച് നിറം സമ്മാനിക്കുന്നത്. കടലിന്റെയും ഈ തീരത്തിന്റെയും സൗന്ദര്യംകൊണ്ട് സാന്‍ ബ്ലാസ് സഞ്ചാരികളുടെ ഇഷ്ടതാവളമാണ്. പിങ്ക് ബീച്ച്- കൊമോഡോ ദ്വീപ്, ഇന്തോനേഷ്യ ഇന്‍ഡോനേഷ്യയിലെ പതിനേഴായിരം ദ്വീപുകളിലൊന്നാണ് കൊമോഡോ. ... Read more

ഗതാഗത നിയമ ലംഘനം; നാല് മാസം കൊണ്ട് റദ്ദാക്കിയത് 9577 ലൈസന്‍സ്

കേരളത്തില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ നാല് മാസം കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത് 9577 ലൈസന്‍സ്. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍വരെയുള്ള നാല് മാസത്തിനിടെ ഏറ്റവും കൂടുതല്‍ ലൈസന്‍സുകള്‍ റദ്ദാക്കിയത് വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ചെയ്തതിനായിരുന്നു. വാഹനമോടിക്കുന്നതിനിടെയുള്ള ഫോണ്‍വിളിയുടെ പേരില്‍ 777 പേരുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത്. പരമാവധി ആറ് മാസം വരെ ലൈസന്‍സ് റദ്ദാക്കാന്‍. മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ 584 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്തു. അമിതവേഗത്തിന്റെ പേരില്‍ 431 പേരുടെയും ലൈസന്‍സും അമിതഭാരം കയറ്റിയതിന് 177 പേരുടെയും സിഗ്‌നല്‍ തെറ്റിച്ചതിന് 53 പേരുടെയും ലൈസന്‍സുകളും നാല് മാസത്തിനിടെ കേരളത്തില്‍ റദ്ദാക്കിയതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. എന്നാല്‍ 2017ലും 2018ലും ഏറ്റവുമധികം ലൈസന്‍സുകള്‍ റദ്ദാക്കിയത് മദ്യപിച്ചു വാഹനമോടിച്ചതിന്റെ പേരിലാണ്. 2017 ല്‍ 8548 പേര്‍ക്കും 2018 ല്‍ 11,612 പേര്‍ക്കും ഇക്കാരണത്താല്‍ ലൈസന്‍സ് നഷ്ടമായി. എന്നാല്‍ ഈ വര്‍ഷം അമിത വേഗവും അമിത ... Read more

ടൈംസ് സ്‌ക്വയറില്‍ ഇടം പിടിച്ച് കേരളത്തിന്റെ ഹ്യൂമന്‍ ബൈ നേച്ചര്‍

ന്യൂയോര്‍ക്ക് നഗരത്തിലെ ടൈംസ് സ്‌ക്വയറിലും കേരളത്തിന്റെ ‘ഹ്യൂമന്‍ ബൈ നേച്ചര്‍’ എന്ന പരസ്യക്യാമ്പയിന്‍ ഇടംപിടിച്ചു. സംസ്ഥാന ടൂറിസം വകുപ്പാണ് ആഗോളാടിടിസ്ഥാനത്തിലുള്ള ക്യാമ്പയിന് തുടക്കം കുറിച്ചത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം അടിവരയിട്ട് പറഞ്ഞ് ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്താന്‍ തക്കശേഷിയുള്ള മനോഹരമായ ദൃശ്യാവിഷ്‌കാരമാണ് ‘ഹ്യൂമന്‍ ബൈ നേച്ചര്‍’. ദിവസേന ധാരാളം പേര്‍ ഒരുമിച്ചുകൂടുന്ന ടൈംസ് സ്‌ക്വയര്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളില്‍ ഒന്നാണ്. അവിടെയുള്ള കേരളത്തിന്റെ പരസ്യം പ്രതിദിനം 1.5 ദശലക്ഷം ആളുകള്‍ കാണുമെന്നാണ് കരുതുന്നത്. 2019 ഫിബ്രവരിയിലാണ് ഡെല്‍ഹിയില്‍വെച്ച് ‘ഹ്യൂമന്‍ ബൈ നേച്ചര്‍’ ക്യാമ്പയിന് തുടക്കം കുറിച്ചത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം അടിവരയിട്ട് പറയുന്ന 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം സ്റ്റാര്‍ക് കമ്മ്യൂണിക്കേഷന്‍ ആണ് നിര്‍മ്മിച്ചത്. തനിമയും വൈവിധ്യവും ഒരേപോലെ ഇഴചേര്‍ത്ത് തയ്യാറാക്കിയ ചിത്രത്തില്‍ കേരളത്തിന്റെ പ്രധാന ഭൂപ്രദേശങ്ങളെല്ലാം ഇടംപിടിച്ചിട്ടുണ്ട്. കേരളത്തനിമയുടെ പരിഛേദം തന്നെയാണ് ഓരോ ഫ്രെയിമുകളും. കനേഡിയന്‍ സ്വദേശിയായ ജോയ് ലോറന്‍സാണ് മനോഹരമായ ... Read more

ഇന്ത്യന്‍ യാത്രികര്‍ക്ക് ഇനി ആമസോണ്‍ വഴി വിമാനടിക്കറ്റും ബുക്ക് ചെയ്യാം

വിനോദോപാധികള്‍ മുതല്‍ ഭക്ഷണം വരെ സകലതും ലഭ്യമാകുന്ന ആമസോണ്‍ ആപ്പ് വഴി ഇനിമുതല്‍ ഇന്ത്യക്കാര്‍ക്ക് വിമാനടിക്കറ്റും ബുക്ക് ചെയ്യാം.മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലിയര്‍ ട്രിപ്പുമായി സഹകരിച്ചാണ് ആമസോണ്‍ പുതിയ സംവിധാനം നടപ്പാക്കിയിരിക്കുന്നത്.വിസ്റ്റാര യുകെ, ഗോഎയര്‍,സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ തുടങ്ങിയ കമ്പനികളുടെയെല്ലാം ടിക്കറ്റുകള്‍ ലഭ്യമാണ്. ആഭ്യന്തര വിമാന ടിക്കറ്റുകളാണ് ഇതിലൂടെ ബുക്ക് ചെയ്യാനാകുക. ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ യാതൊരുവിധ അധിക നിരക്കുകളും ഈടാക്കില്ല എന്നതാണ് സവിശേഷത. കാന്‍സല്‍ ചെയ്യുന്നതിനുള്ള പിഴമാത്രം നല്കി യാല്‍ മതി. ആമസോണ്‍ വെബ്സൈറ്റിലും ആപ്പിലും കാണുന്ന ഫ്‌ളൈറ്റ് ഐക്കണുകള്‍ വഴിയാണ് ഉപഭോക്താക്കള്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ക്ലിയര്‍ ട്രിപ്പിന്റെ വെബ്സൈറ്റിലുംആമസോണ്‍ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. കാഷ്ബാക്ക് ഓഫറുള്‌പ്പെ ടെയുള്ള ആനുകൂല്യങ്ങളുമായാണ് ആമസോണ്‍ വ്യോമഗതാഗത സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്. ആമസോണ്‍ പ്രൈം ഉപയോഗിക്കുന്നവര്ക്ക്ത കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് ആമസോണ്‍ പേയുടെ ഡയറക്ടര്‍ ഷാരിക് പ്ലാസ്റ്റിക്വാല പറഞ്ഞു.

അടുത്ത സീസണില്‍ പുതിയ കോവളം

വരുന്ന ടൂറിസം സീസണില്‍ എത്തുന്ന സഞ്ചാരികള്‍ കാണാന്‍ പോകുന്നതു പുതിയ കോവളം തീരം. 20 കോടി രൂപയുടെ സമഗ്ര തീര വികസന പദ്ധതി രണ്ടാഴ്ചക്കുള്ളില്‍ തുടങ്ങും. 3 മാസം മുന്‍പ് വകുപ്പു മന്ത്രി ഉദ്ഘാടനം ചെയ്ത വികസന പദ്ധതി സാങ്കേതിക അനുമതി വൈകുന്നതിനാല്‍ തുടങ്ങാന്‍ വൈകുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ചില ഭാഗത്തെ ഭൂമി ലഭ്യത സംബന്ധിച്ച സാങ്കേതിക തടസ്സങ്ങളാണു കാരണമെന്നും ഇക്കാര്യത്തില്‍ ഉടന്‍ അനുകൂല തീരുമാനമുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു. 2 ഘട്ടങ്ങളിലുള്ള വികസനം ഒരേ സമയം പൂര്‍ത്തിയാകുന്ന വിധത്തിലാണ് ആസൂത്രണം. സമുദ്ര-ഹവ്വാ, ലൈറ്റ്ഹൗസ്-ഹവ്വാ ബീച്ചുകളെ പരസ്പരം ബന്ധിപ്പിച്ചുള്ള നവീന നടപ്പാതയാണു പ്രധാനം. സാധാരണ ഇരിപ്പിടങ്ങള്‍ക്കു പകരം ബോട്ട് മാതൃകയില്‍ കസേരയും തെങ്ങിന്‍തടിയില്‍ നടപ്പാലവുമെന്നതാണു മറ്റൊന്ന്. ഒപ്പം ലേസര്‍ ഷോയുമുണ്ടാവും. സ്വാഗത കവാടവും കല്‍മണ്ഡപങ്ങളും പൂന്തോട്ടങ്ങളും സഞ്ചാരികളെ വരവേല്‍ക്കാനുണ്ടാവും. ഓരോ ബീച്ചിലും ടോയ്ലറ്റ് സമുച്ചയം, കോഫീഷോപ്പ് അടക്കമുള്ള സൗകര്യങ്ങളുമുണ്ടാവും. ഇവ കൂടാതെ സൈക്കിള്‍ട്രാക്ക്, റോളര്‍സ്‌കേറ്റിങ് ഏരിയ എന്നിവ പുതുമയാണ്. പൊലീസ് ഔട്ട് പോസ്റ്റ്, ... Read more