Tag: കാനഡ

നിറമാര്‍ന്ന മണല്‍ത്തരികള്‍ നിറഞ്ഞ ബീച്ചുകള്‍ പരിചയപ്പെടാം

ബീച്ചുകളിലെ സായന്തനങ്ങളും പുലരികളുമെല്ലാം പലരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്. കടല്‍കാറ്റേറ്റ് ഇളം ചൂടുള്ള മണല്‍പുറങ്ങളില്‍ വിശ്രമിക്കാന്‍ കൊതിയുള്ളവരായിരിക്കും നമ്മില്‍ പലരും. വെള്ള മണല്‍ വിരിച്ച കടല്‍തീരങ്ങള്‍ മാത്രമാണ് നമുക്ക് ഏറെ പരിചിതം. എന്നാല്‍ ചില കടല്‍ തീരങ്ങളുണ്ട്.. കറുപ്പും ചുവപ്പും പിങ്കും നിറങ്ങള്‍ കൊണ്ട് മണല്‍പാകിയ വിരിച്ചവ. അങ്ങനെയുള്ള കടല്‍ത്തീരങ്ങളിലേക്കു ഒരു യാത്ര പോയാലോ? ഗോസോയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലായാണ് സാന്‍ ബ്ലാസ് ബീച്ച് സ്ഥിതി ചെയ്യുന്നത്. വളരെ ചെറിയൊരു ബീച്ചാണിതെങ്കിലും മനോഹരവും ഭംഗിയേറിയതുമാണ്. തെളിഞ്ഞ ജലവും നീന്താനുള്ള സൗകര്യങ്ങളും യാത്രികര്‍ക്കിടയില്‍ സാന്‍ ബ്ലാസിനു വലിയ സ്വീകാര്യത നല്‍കുന്നുണ്ട്. ഈ ബീച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ മണല്‍ത്തരികള്‍ തന്നെയാണ്. ഓറഞ്ച് നിറത്തിലുള്ള മണല്‍വിരിച്ച ബീച്ചാണ് സാന്‍ ബ്ലാസ്. ഉയര്‍ന്ന നിരക്കിലുള്ള അയണ്‍ ഓക്സൈഡാണ് മണല്‍തരികള്‍ക്കു ഓറഞ്ച് നിറം സമ്മാനിക്കുന്നത്. കടലിന്റെയും ഈ തീരത്തിന്റെയും സൗന്ദര്യംകൊണ്ട് സാന്‍ ബ്ലാസ് സഞ്ചാരികളുടെ ഇഷ്ടതാവളമാണ്. പിങ്ക് ബീച്ച്- കൊമോഡോ ദ്വീപ്, ഇന്തോനേഷ്യ ഇന്‍ഡോനേഷ്യയിലെ പതിനേഴായിരം ദ്വീപുകളിലൊന്നാണ് കൊമോഡോ. ... Read more

കൊച്ചിക്കായല്‍ ചുംബിച്ച് ആഡംബര റാണി

അത്യാഡംബര ഉല്ലാസ യാത്രാ കപ്പലായ ‘ക്യൂന്‍ മേരി 2’ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. ചെന്നൈയില്‍ നിന്ന് ഇന്നലെ രാവിലെ 6 മണിയോടെ എറണാകുളം വാര്‍ഫില്‍ എത്തിയ കപ്പലില്‍ 2149 സഞ്ചാരികളും 1240 ജീവനക്കാരും ഉണ്ടായിരുന്നു. ഇംഗ്ലണ്ട്, ഫ്രാന്‍സ്, യുഎസ്, കാനഡ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ഏറെയും. കൊച്ചിയില്‍ ഇറങ്ങിയ സംഘത്തിലെ ചിലര്‍ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ എന്നിവിടങ്ങളിലേക്കു പോയി. വൈകിട്ട് 6നു കപ്പല്‍ അബുദാബിയിലേക്കു തിരിച്ചു. ഒരു മാസത്തിലേറെയായി പര്യടനം നടത്തുന്നവരാണു കപ്പലില്‍ ഉള്ളത്. കപ്പലിലെ യാത്രക്കാര്‍ക്ക് ആസ്റ്റര്‍ മെഡ്സിറ്റി മെഡിക്കല്‍ സഹായം ലഭ്യമാക്കി. യാത്രക്കാര്‍ക്കു മെഡിക്കല്‍ സഹായം ലഭ്യമാക്കാനായി ആശുപത്രിയുടെ ബൈക്ക് ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തിയിരുന്നു. നഗരത്തില്‍ വിവിധ സ്ഥലങ്ങളിലെ സന്ദര്‍ശനവേളയില്‍ ബൈക്ക് ആംബുലന്‍സ് യാത്രക്കാരെ അനുഗമിച്ചു.

ബജാജ് ഡോമിനോര്‍; അന്റാര്‍ട്ടിക്ക കീഴടക്കുന്ന ആദ്യ ഇന്ത്യന്‍ ബൈക്ക്

ചരിത്രം കുറിച്ച് ബജാജ് ഡോമിനോര്‍, ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളെന്ന് പെരുമ ഇനി ബജാജ് ഡൊനിമോറിന് സ്വന്തം. മൂന്ന് റൈഡര്‍മാര്‍ ഡൊമിനോറില്‍ 51000 കിലോമീറ്റര്‍ പിന്നിട്ടത് വെറും 99 ദിവസം കൊണ്ടാണ്. ലോകത്തിലെ തന്നെ ദുര്‍ഘട പാതകളില്‍ ആദ്യ അഞ്ചില്‍ സ്ഥനമുള്ള പാതയാണ് ദക്ഷിണ ധ്രുവത്തിലേക്കുള്ള പാത. യാത്ര ആരംഭിച്ച സംഘം പ്രതിദിനം 515 കിലോമീറ്റരാണ് പിന്നിട്ടിരുന്നത്. യാത്ര അവസാനിക്കുന്ന ദിനം വരെ ഒറ്റ യന്ത്രതകരാര്‍ പോലും ഡൊമിനോര്‍ വരുത്തിയില്ല. ദീപക് കാമത്ത്, പി എസ് അവിനാഷ്, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട സംഘം അലാസ്‌കയിലെ കോള്‍ഡ് ഫുട്ട്, കാനഡയിലെ പര്‍വത പ്രദേശങ്ങളിലെ ടുക്റ്റയാടുക്, നോര്‍ത്ത് അമേരിക്കയിലെ റൂട്ട് 66, മരുഭൂമിയില്‍ ബൊളിവിയന്‍ ഡാകര്‍ റാലിക്ക് ആതിഥ്യമരുളുന്ന റോഡുകളുമൊക്കെ പിന്നിട്ടാണ് അന്റാര്‍ട്ടിക്കയോളമെത്തിയത്. ഏറ്റവും ന്യായവിലയ്ക്കു ലഭിക്കുന്ന അഡ്വഞ്ചര്‍ ടൂറര്‍ എന്നതായിരുന്നു അവതരണവേളയില്‍ ‘ഡൊമിനറി’ന്റെ പെരുമ. ബജാജ് ഓട്ടോയാവട്ടെ അടുത്തുതന്നെ നവീകരിച്ച ‘ഡൊമിനര്‍ 400’ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിക്കാനുള്ള ഒരുക്കത്തിലുമാണ്. എങ്കിലും സാങ്കേതിക വിഭാഗത്തില്‍ ... Read more

തിരുവനന്തപുരത്ത് എത്തിയാല്‍ കാണാം അന്താരാഷ്ട്ര ബഹിരാകാശ നിലയം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ഒരാഴ്ച കാണാനുള്ള സുവര്‍ണാവസരമാണ് കേരളത്തിലെ വാനനിരീക്ഷകര്‍ക്ക് കൈവന്നിരിക്കുന്നത്. രാത്രികാലങ്ങളില്‍ രണ്ട് മിനിറ്റ് മുതല്‍ 4 മിനിറ്റ് വരെ തിരുവനന്തപുരത്ത് സ്‌പേസ് സ്റ്റേഷന്‍ ദൃശ്യമാകും. വെള്ളിയാഴ്ചയോടെ കേരളത്തിന്റെ ആകാശത്ത് നിന്നും സ്‌പേസ് സ്റ്റേഷന്‍ മാറുമെന്നും നാസ അറിയിച്ചിട്ടുണ്ട്. നിലയത്തിന്റെ സോളാര്‍ പാനലുകളിലെ വെളിച്ചം ഭൂമിയിലേക്ക് പ്രതിഫലിക്കുന്നതാണ് ആകാശക്കാഴ്ചയില്‍ വ്യക്തമാവുക. പകല്‍ സമയത്ത് നിലയത്തെ കാണാമെങ്കിലും രാത്രിയാണ് കൂടുതല്‍ ദൃശ്യമാവുക. തീവ്രപ്രകാശത്തോടെ കടന്നുപോകുന്ന നിലയം ഇന്ന് രാത്രി 7.25 ന് രണ്ട് മിനിറ്റ് നേരവും നാളെ രാവിലെ 5.18 ന് നാല് മിനിറ്റും ദൃശ്യമാകും. വടക്ക് പടിഞ്ഞാറ് ഭാഗത്തായി പ്രത്യക്ഷപ്പെടുന്ന നിലയത്തെ കണ്ണുകള്‍ കൊണ്ട് കാണാന്‍ സാധിക്കുമെങ്കിലും മ്യൂസിയത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ദൂരദര്‍ശിനിയിലൂടെ വ്യക്തമായി കാണാന്‍ കഴിയും. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മിനിറ്റും ബുധനാഴ്ച ഒരു മിനിറ്റില്‍ താഴെയുമാണ് ഐഎസ്എസിനെ കാണാന്‍ കഴിയുക. വ്യാഴാഴ്ച മൂന്ന് മിനിറ്റോളം വീണ്ടും പ്രത്യക്ഷമാവുമെന്നും നാസയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയില്‍ നിന്ന് 400 കിലോ ... Read more

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരിയില്‍ നടക്കും. ഡി. സി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് സംഘടിപ്പിക്കുന്നത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. കോഴിക്കോട് കടപ്പുറത്ത് വെച്ച് നാലു ദിവസങ്ങളില്‍ അഞ്ച് വേദികളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ ഇത്തവണ വെയില്‍സ് രാജ്യമാണ് അതിഥിയായി എത്തുന്നത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ക്കൊപ്പം സാമൂഹിക രാഷ്ടീയ പ്രവര്‍ത്തകര്‍, ചിന്തകര്‍, അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, കാനഡ, സ്‌പെയ്ന്‍, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും മേളയില്‍ പങ്കെടുക്കാനെത്തും.

മൂല്യമിടിഞ്ഞ് വീണ്ടും രൂപ; ഡോളറിന് 72 രൂപ പിന്നിട്ടു

വിനിമയ മൂല്യമിടിഞ്ഞ് വീണ്ടും രൂപ ഡോളറിന് 72 രൂപ പിന്നിട്ടു. സര്‍വകാല റെക്കോര്‍ഡോടെയാണ് രൂപയുടെ മൂല്യം ദിനംപ്രതി താഴുന്നത്. ഇത്രയേറെ താഴ്ന്നിട്ടും റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ ഇടപ്പെട്ടിട്ടില്ല. അമേരിക്ക, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാര യുദ്ധത്തിലേക്ക് തിരിയുന്നു എന്ന ആശങ്കയാണ് ആഗോള നിക്ഷേപകരെ സ്വാധീനിച്ചത്. ഇതേ തുടര്‍ന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂട്ടതോടെ പണം പിന്‍വലിച്ച് അമേരിക്കയിലേക്കും ഡോളറിലേക്കും മാറ്റാന്‍ തുടങ്ങിയതോടെയാണ് ഡോളറിന് കരുത്ത് കൂടിയതും മറ്റു കറന്‍സികള്‍ ക്ഷീണത്തിലായത്.   പല വികസ്വര രാജ്യങ്ങളിലും കറന്‍സിക്കു ഭീമമായ ഇടിവു സംഭവിച്ചിട്ടുണ്ട്. അര്‍ജന്റീന, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ഇന്തൊനീഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ കറന്‍സികളുടെയും മൂല്യം ഇടിയുകയാണ്. വ്യാപാരയുദ്ധം പടര്‍ന്നാല്‍ വികസ്വര രാജ്യങ്ങളിലെ വിപണിയെ ബാധിക്കുമെന്ന ആശങ്കയാണ് നിക്ഷേപകരെ വന്‍ തോതില്‍ പണം പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുന്നത്.