Tag: ഇംഗ്ലണ്ട്

കൊച്ചിക്കായല്‍ ചുംബിച്ച് ആഡംബര റാണി

അത്യാഡംബര ഉല്ലാസ യാത്രാ കപ്പലായ ‘ക്യൂന്‍ മേരി 2’ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. ചെന്നൈയില്‍ നിന്ന് ഇന്നലെ രാവിലെ 6 മണിയോടെ എറണാകുളം വാര്‍ഫില്‍ എത്തിയ കപ്പലില്‍ 2149 സഞ്ചാരികളും 1240 ജീവനക്കാരും ഉണ്ടായിരുന്നു. ഇംഗ്ലണ്ട്, ഫ്രാന്‍സ്, യുഎസ്, കാനഡ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ഏറെയും. കൊച്ചിയില്‍ ഇറങ്ങിയ സംഘത്തിലെ ചിലര്‍ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ എന്നിവിടങ്ങളിലേക്കു പോയി. വൈകിട്ട് 6നു കപ്പല്‍ അബുദാബിയിലേക്കു തിരിച്ചു. ഒരു മാസത്തിലേറെയായി പര്യടനം നടത്തുന്നവരാണു കപ്പലില്‍ ഉള്ളത്. കപ്പലിലെ യാത്രക്കാര്‍ക്ക് ആസ്റ്റര്‍ മെഡ്സിറ്റി മെഡിക്കല്‍ സഹായം ലഭ്യമാക്കി. യാത്രക്കാര്‍ക്കു മെഡിക്കല്‍ സഹായം ലഭ്യമാക്കാനായി ആശുപത്രിയുടെ ബൈക്ക് ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തിയിരുന്നു. നഗരത്തില്‍ വിവിധ സ്ഥലങ്ങളിലെ സന്ദര്‍ശനവേളയില്‍ ബൈക്ക് ആംബുലന്‍സ് യാത്രക്കാരെ അനുഗമിച്ചു.

കേരളത്തിന്റെ സ്വന്തം ചുണ്ടന്‍ വള്ളങ്ങളിനി തേംസിന്റെ ഓളങ്ങളിലും

കേരളത്തിന്റെ ഓളപരപ്പിലെ കരിനാഗങ്ങള്‍ ഇനി തേംസ് നദിയേയും ഇളക്കി മറിക്കും. ഇംഗ്ലണ്ടിലെ തേംസ് നദിയില്‍ നമ്മുടെ ചുണ്ടന്‍ വള്ളങ്ങള്‍ ഓളം തീര്‍ക്കുന്നത് കാണാന്‍ ഇനി ദിവസങ്ങള്‍ മാത്രം. വള്ളങ്ങളെ ഇംഗ്ലണ്ടിലേക്ക് എത്തിക്കുന്ന നടപടി ക്രമങ്ങള്‍ കൃത്യമായി പൂര്‍ത്തിയാകുകയാണെങ്കില്‍ ചുണ്ടന്‍ വേഗത്തില്‍ കടല്‍ കടക്കും. സെപ്റ്റംബറില്‍ ഇംഗ്ലണ്ടിലെ തേംസ് റിവര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള ക്ഷണമാണ് ചുണ്ടന്‍ വള്ളത്തിലൂടെ കേരളത്തിന് ലഭിച്ചിരിക്കുന്നത്. പ്രദര്‍ശനങ്ങളും സാംസ്‌കാരിക പരിപാടികളും കാണാന്‍ ലോകമെങ്ങുമുള്ള സഞ്ചാരികള്‍ വിരുന്നെത്തുന്ന ആഘോഷമാണിത്. സ്‌പൈസ് റൂട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന യോഗത്തിനിടയിലാണ് ബ്രിട്ടീഷ് കൗണ്‍സില്‍ അധികൃതര് കേരളത്തിലെ മന്ത്രിമാരോടും ടൂറിസം അധികൃതരോടും ഇത് സംബന്ധിച്ച ആവശ്യമുന്നയിച്ചത്. കഴിഞ്ഞവര്‍ഷം വന്‍തോതില്‍ വിനോദസഞ്ചാരികള്‍തേംസ് റിവര്‍ ഫെസ്റ്റിവലിന് എത്തിയിരുന്നു. കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകളും സംസ്‌കാരവും വിദേശികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും പ്രചാരണം നല്‍കുന്നതിനും നല്ലൊരു വേദിയായിരിക്കും ഈ ഫെസ്റ്റിവല്‍എന്നാണ് അധികൃതര്‍ കണക്കാക്കിയിരിക്കുന്നത്. പ്രളയകാലഘട്ടത്തില്‍ നഷ്ടമായ ടൂറിസം വളര്‍ച്ച തിരിച്ചുപിടിക്കുന്നതിന് ഇത്തരം ആഘോഷങ്ങള്‍ പ്രയോജപ്പെടുമെന്നും ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് കരുതുന്നുണ്ട്. ജില്ലയില്‍ ... Read more

ഇവിടെ വെച്ചാണ് വിവാഹമെങ്കില്‍ സംഗതി ‘കളറാ’കും !

എല്ലാ ദമ്പതികളും അവരുടെ വിവാഹം വ്യത്യസ്തവും മനോഹരവുമാക്കാനാണ് ശ്രമിക്കുന്നത്. മറ്റൊരാളും ചെയ്യാത്ത പരീക്ഷണങ്ങള്‍ വിവാഹത്തില്‍ പരീക്ഷിക്കുന്നവരുമുണ്ട്. കല്യാണത്തിന് ഏറ്റവും കൂടുതല്‍ കാശ് ചിലവാക്കുന്നവരാണ് ഇന്ത്യക്കാര്‍. നിങ്ങളുടെ പരിസരത്തുള്ള സ്ഥലങ്ങള്‍ അല്ലാതെ വ്യത്യസ്തമായ സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ കല്യാണം നടത്താനും മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിക്കാനുമായി ഈ ലോകത്ത് കുറെ സ്ഥലങ്ങള്‍ ഉണ്ട്. അങ്ങനെ ചില സ്ഥലങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇംഗ്ലണ്ട് രാജകീയമായോ അല്ലെങ്കില്‍ സാധാരണ രീതിയിലോ കല്യാണം കഴിക്കാന്‍ പറ്റിയ സ്ഥലമാണ് ഇംഗ്ലണ്ട്. ഒരു ഫെയറിടെയില്‍ കല്യാണം ആണ് ലക്ഷ്യമെങ്കില്‍ ചാറ്‌സ്വാര്‍ത്ത് ഹൗസ് ആണ് പറ്റിയ ഇടം. തേംസിലേക്ക് പോകുന്ന യാറ്റില്‍ ഒരു വിവാഹ പാര്‍ട്ടിയും സംഘടിപ്പിക്കാം. ബിഗ് ബെന്‍, ലണ്ടന്‍ ഐ എന്നിവ പോകുന്ന വഴി നിങ്ങള്‍ക്ക് കാണാം. ജപ്പാന്‍ ജപ്പാനിലെ ചെറി ബ്ലോസം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. ജാപ്പനീസ് ചെറി മരങ്ങളുടെ പൂക്കളെയാണ് ചെറി ബ്ലോസം എന്ന പറയുന്നത്. ഒരാഴ്ച മാത്രമേ ഈ മരങ്ങള്‍ പൂത്തു നില്‍കാറുള്ളൂ. ഇങ്ങനെ ... Read more

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരിയില്‍ നടക്കും. ഡി. സി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് സംഘടിപ്പിക്കുന്നത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. കോഴിക്കോട് കടപ്പുറത്ത് വെച്ച് നാലു ദിവസങ്ങളില്‍ അഞ്ച് വേദികളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ ഇത്തവണ വെയില്‍സ് രാജ്യമാണ് അതിഥിയായി എത്തുന്നത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ക്കൊപ്പം സാമൂഹിക രാഷ്ടീയ പ്രവര്‍ത്തകര്‍, ചിന്തകര്‍, അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, കാനഡ, സ്‌പെയ്ന്‍, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും മേളയില്‍ പങ്കെടുക്കാനെത്തും.

കേരളത്തിന്‌ സഹായങ്ങള്‍ നല്‍കി എമ്മ പ്ലെയ്‌സനും സംഘവും മടങ്ങി

ഇന്ത്യയുടെ ആത്മാവിനെ തേടി ഇംഗ്ലണ്ടില്‍ നിന്നെത്തിയ എമ്മ പ്ലെയ്‌സനും സംഘവും സംസ്ഥാനത്തിന് കൈത്താങ്ങായി മാറി. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ഭംഗി ആസ്വദിക്കാനെത്തിയ സംഘം കാണുന്നത് പ്രളയം കവര്‍ന്ന നാടിന്റെ തിരിച്ചുവരവിനെയാണ്. പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല. തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ മലയാളികള്‍ക്ക് നല്‍കണം. അതിനായി ഓട്ടോയില്‍ കയറുന്ന ഭഷ്യസാധനങ്ങള്‍ വാങ്ങി വിവിധ ഇടങ്ങില്‍ സൗജന്യമായി വിതരണം ആരംഭിച്ചു. ഇംഗ്ലണ്ടില്‍ നിന്നെത്തിയ എമ്മ പ്ലെയ്‌സന്‍, മാതറിക് ജോണ്‍ എന്നിവരടങ്ങുന്ന നാല് സുഹൃത്തുക്കളാണ് ഇന്ത്യയിലെത്തിയത് ഓട്ടോ വാടകയ്ക്ക് എടുത്താണ് ഇവര്‍ പ്രധാനമായും നാട് ചുറ്റി കാണുന്നത്. അതീജീവനത്തിന്റെ പാതയില്‍ മുന്നേറുന്ന കേരളത്തിനെ ഇവര്‍ തങ്ങളാല്‍ ആവും വിധം സഹായിച്ചു. സ്‌കൂളുകള്‍, വിവിധ ക്യാമ്പുകളിലെത്തിയ സംഘം കുട്ടികള്‍ക്കുള്ള പഠനോപകരങ്ങളും എത്തിച്ച് നല്‍കി. സ്വച്ഛതാ ഹി സേവയുടെ ഭാഗമായി നെടുംങ്കണ്ടം കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കാളികളായി. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം പാടിയും ആടിയും ആശവിനിമയങ്ങള്‍ നടത്തിയാണ് ആറംഗ സംഘം മടങ്ങിയത്.