Category: Kerala

കുറിഞ്ഞി ഉദ്യാനം; അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനൊരുങ്ങി സര്‍ക്കാര്‍

വട്ടവട, കൊട്ടക്കമ്പൂര്‍ മേഖലയിലെ ആള്‍ത്താമസമില്ലാത്ത പ്രദേശങ്ങള്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമാക്കിയേക്കും. ഉദ്യാനത്തിന്റെ പരിധിയില്‍നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കുന്നതിന് പകരമായാണ് ഈ ഭൂമി കൂട്ടിച്ചേര്‍ക്കുക. ഇരുപത്തി ഒന്‍പതാം തീയതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. 3200 ഹെക്ടറുള്ള കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി നിലനിറുത്തിക്കൊണ്ടാവും അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കുക. ജനവാസമേഖലകളെ ഒഴിവാക്കണമെന്ന ആവശ്യം ലാന്‍ഡ് റവന്യൂ കമ്മിഷണറും ദേവികുളം സബ്കലക്ടറും പരിശോധിച്ച് വരികയാണ്. എത്രപരാതികള്‍ പരിശോധിച്ചു, കൈയ്യേറ്റം സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ചേരുന്ന യോഗം ചര്‍ച്ചചെയ്യും. കൊട്ടകമ്പൂര്‍, വട്ടവട എന്നിവിടങ്ങളിലെ 58, 62 ബ്്‌ളോക്കുകളിലാണ്പട്ടയമുണ്ടെന്ന്പറയപ്പെടുന്ന ഭൂമികൂടുതലുംഉള്ളത്. ഇത് ഒഴിവാക്കുകുകയാണെങ്കിലും ചേര്‍ന്നുകിടക്കുന്ന ജനവാസമില്ലാത്ത ഭൂമി കുറിഞ്ഞി ഉദ്യാനത്തോട് ചേര്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

മുഖം മിനുക്കി കോട്ടയം ജൂബിലി പാര്‍ക്ക്

കോട്ടയം നഗരസഭ ജൂബിലി പാര്‍ക്കിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാന്‍ തീരുമാനം. നവീകരണപ്രവര്‍ത്തനങ്ങള്‍ തിരുവഞ്ചാര്‍ രാധാകൃഷ്ണന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ വിലയിരുത്തിയതിന് ശേഷമാണ് വേഗത്തിലാക്കാന്‍ തീരുമാനമായത്. ഫണ്ട് അനുവദിക്കാതെ ഇരുന്നതിനെത്തുടര്‍ന്ന് കാട് കയറി നശിച്ച നഗരസഭയുടെ കീഴിലുള്ള പാര്‍ക്ക് എം എല്‍ എയുടെ ഫണ്ട് ഉപയോഗിച്ചാണ് പുതുക്കി പണിയുന്നത്. പുല്ല് പിടിപ്പിക്കല്‍, പ്ലംമ്പിങ് ജോലികള്‍, കുട്ടികള്‍ക്കുള്ള ശുചിമുറികളുടെ നിര്‍മ്മാണം എന്നിവയാണ് ഇനി പൂര്‍ത്തിയാക്കേണ്ടത്. പുല്ല് സ്ഥാപിക്കുന്നതിനായി കൂടുതല്‍ മണ്ണ് എത്തിക്കണം. ഇതിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി വേണം. പാര്‍ക്കിനു പിന്നില്‍ ശുചിമുറികള്‍ സ്ഥാപിക്കാനുള്ള നീക്കം സമീപവാസികള്‍ തടഞ്ഞു. പകരം പുതിയ സ്ഥലംകണ്ടെത്തി ശുചിമുറികള്‍ നിര്‍മിക്കാനാണ് തീരുമാനം. രണ്ടരക്കോടിയിലേറെ രൂപ പാര്‍ക്കിന്റെ നവീകരണത്തിനായി ചെലവിട്ടു. കോട്ടയം നഗരത്തില്‍ കുട്ടികള്‍ക്കായി ഒരു പൊതു കളിസ്ഥലമില്ലെന്ന പരാതിയാണ് പാര്‍ക്കിന്റ നവികരണത്തോടെ അവസാനിക്കുന്നത്. ജില്ലാ കലക്ടര്‍ പി.കെ. സുധീര്‍ബാബു, നഗരസഭ അധ്യക്ഷ പി.ആര്‍. സോന എന്നിവരും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സ്‌കൂള്‍ അവധിക്ക് ... Read more

കുട്ടിപട്ടാളങ്ങളുടെ ഇഷ്ട കേന്ദ്രമാണ് ഈ പോലീസ് സ്റ്റേഷന്‍

ജനമൈത്രി പോലീസ് സ്റ്റേഷനുകളുടെകാലമാണ് ഇന്ന് കേരളത്തില്‍ പോലീസ് എന്ന് കേട്ടാല്‍ ഭയം വരുന്ന കാലമൊക്കെ മാറി. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷം പകരുന്ന ഇടമാണ് പോലീസ് സ്റ്റേഷന്‍. മൃഗശാലയും, കാടും, ഡാമും കാണാന്‍ പോകുന്നത് പോലെ കുട്ടികള്‍ വരുന്ന ഇടമായ് മാറിയിരിക്കുകയാണ് നഗരത്തിലെ ഒരു പോലീസ് സ്റ്റേഷന്‍. ഫോര്‍ട്ട് പോലീസ് സ്റ്റേഷനാണ് മറ്റു പോലീസ് സ്റ്റേഷനുകളില്‍ നിന്ന് വ്യത്യസ്തമാകുന്നത്. ചാങ്ങ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ കുട്ടികള്‍ ഈ വര്‍ഷത്തെ വിനോദ യാത്രയ്ക്ക് എത്തിയത് ഈ പോലീസ് സ്റ്റേഷനിലേക്കാണ്. ശിശു സൗഹൃദ പോലീസ് സ്റ്റേഷനിലെത്തിയ കുരുന്നുകള്‍ക്ക് അവിടെ നിന്ന് ലഭിച്ചത് വിഭിന്നമായ അനുഭവമായിരുന്നു. സിനിമയിലും ടിവിയിലുമെല്ലാം കണ്ട് പരിച്ചരിച്ച ഇടമായിരുന്നില്ല കുട്ടികള്‍ക്ക് ഈ പോലീസ് സ്റ്റേഷന്‍. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ നിറഞ്ഞ ചുമരുകള്‍ കളിക്കാന്‍ പാര്‍മെല്ലാം കണ്ട കുട്ടികള്‍ക്ക് പൊലീസിനോടുള്ള ഭയം മാറാന്‍ താമസമുണ്ടായില്ല. തുടര്‍ന്ന് സന്ദര്‍ശനത്തിന് എത്തിയ കുട്ടികളോട് ഫോര്‍ട്ട് സബ് ഡിവിഷന്‍ അസി. പൊലീസ് കമ്മീഷണര്‍ ജെ കെ ദിനില്‍ സ്റ്റേഷന്റെ ... Read more

സ്വകാര്യ ടൂറിസ്റ്റ് ബസുകളില്‍ അലങ്കാരങ്ങള്‍ വേണ്ട; ഹൈക്കോടതി

നിരത്തുകളില്‍ കരാറടിസ്ഥാനത്തില്‍ ഓടുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകളില്‍ നിമാനുസൃതമാല്ലാത്ത ലൈറ്റുകളും അതിത്രീവ ശബ്ദസംവിധാനവും വാഹനത്തിന്റെ ബോഡിയുടെ വശങ്ങളില്‍ ചിത്രങ്ങളും അനുവദിക്കരുതെന്ന് ഹൈക്കോടതി. ഇക്കാര്യങ്ങളില്‍ മോട്ടോര്‍ വാഹനനിയമവും ചട്ടവും കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ നിര്‍ദേശിച്ചു. വിനോദയാത്രയ്ക്കും മറ്റും വാടകയ്ക്ക് ഓടുന്ന ബസുകളുള്‍പ്പെടെയുള്ള സ്വകാര്യബസുടമകളുടെ ഹര്‍ജികളിലാണിത്. നിയമപ്രകാരമല്ലാത്ത എല്‍.ഇ.ഡി., ലേസര്‍ ലൈറ്റുകളും അതിതീവ്ര ശബ്ദസംവിധാനവും ചിത്രങ്ങളുമുള്‍പ്പെടെ നീക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ നോട്ടീസ് ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കി. അനധികൃത ലൈറ്റുകളും മറ്റും നീക്കി ബസ് പരിശോധനയ്ക്ക് ഹാജരാക്കാനാണ് നോട്ടീസെന്ന് കോടതി ചൂണ്ടിക്കാട്ടി. അതില്‍ സ്വാഭാവികനീതി ലംഘനമില്ല തുടര്‍ പരിശോധനകളില്‍ നിയമലംഘനം കണ്ടാല്‍ മാത്രമേ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള നടപടി ആരംഭിക്കൂ. ഈ നടപടി മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചാണ് നടത്തുകയെന്നും കോടതി വ്യക്തമാക്കി. പരിശോധനയ്‌ക്കെത്തുന്ന വാഹനങ്ങളില്‍ ചെറിയവീഴ്ചകള്‍ കണ്ടാല്‍ പരിഹരിക്കാന്‍ ന്യായമായ സമയം നല്‍കാനും കോടതി നിര്‍ദേശിച്ചു.

മൈനസ് തണുപ്പില്‍ മൂന്നാര്‍; കൊളുക്ക് മലയടക്കം വിനോദസഞ്ചാരികളുടെ വന്‍ തിരക്ക്

തുടര്‍ച്ചയായ 19ാം ദിവസവും തണുത്തുറയുകയാണ് മൂന്നാര്‍. ചൊവ്വാഴ്ച രാവിലെ കണ്ണന്‍ദേവന്‍ കമ്പനിയുടെ ചെണ്ടുവാരയില്‍ തണുപ്പ് മൈനസ് നാലിലെത്തി. സൈലന്റുവാലി, ലക്ഷ്മി, സെവന്‍മല, ചൊക്കനാട് , മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ മൈനസ് രണ്ടാണ് രേഖപ്പെടുത്തിയത്.   തുടര്‍ച്ചയായ മഞ്ഞുവീഴ്ചമൂലം 888 ഹെക്ടര്‍ സ്ഥത്തെ തെയില കൃഷി കരിഞ്ഞുണങ്ങി. 27.82 ലക്ഷം കിലോ ഗ്രാം ഗ്രീന്‍ ലീഫും, 7.09 ലക്ഷം ബ്ലാക്ക് ടീയും നശിച്ചിട്ടുണ്ട്. ജനുവരി മാസത്തോടെ എത്തിയ തണുപ്പ് നീണ്ടുപോകുന്നത് തെയില കന്പനികള്‍ക്ക് വന്‍ തിരിച്ചടിയാണ്. മൂന്നാറില്‍ തണുപ്പ് മൈനസില്‍ എത്തിയതോടെ മീശപ്പുലിമലയടക്കമുള്ള വിനോദ സഞ്ചാരമേഖലകളില്‍ സന്ദര്‍ശകരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രജനനകാലത്തോട് അനുബന്ധിച്ച് രാജമല അടച്ചെങ്കിലും വിനോദ സഞ്ചാരികളുടെ കടന്നുവരവില്‍ കുറവില്ലെന്ന് ടൂറിസം വകുപ്പും പറയുന്നു. രാവിലെ പത്ത് മണിവരെയും വൈകുന്നേരങ്ങളില്‍ 3 മണി കഴിഞ്ഞുമാണ് തണുപ്പ് ശക്തി പ്രാപിക്കുന്നത്. കബളിവസ്ത്രങ്ങള്‍ ധരിച്ചാണ് പ്രദേശവാസികളടക്കം ജോലിസ്ഥലങ്ങളില്‍ എത്തുന്നത്.

മിഠായിത്തെരുവില്‍ വാഹനങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍

കോഴിക്കോട് മിഠായിത്തെരുവില്‍ വാഹനങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി വീണ്ടും വ്യാപാരികള്‍. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുമായുള്ള മുഖാമുഖത്തിലാണ് വ്യാപാരികള്‍ ഈ ആവശ്യം ഉന്നയിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച മുഖാമുഖത്തിലാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ പരാതികള്‍ കേട്ടത്. മിഠായിത്തെരുവില്‍ വാഹനം അനുവദിക്കണമെന്ന് വ്യാപാരികള്‍ പറഞ്ഞു. കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ പ്രകടനവും പൊതുയോഗവും കലാപരിപാടികളും നിരോധിക്കണമെന്നും ഇത് കച്ചവടത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമായിരുന്നു കച്ചവടക്കാരുടെ പ്രധാന പരാതി. മാനാഞ്ചിറയിലെ പാര്‍ക്കിംഗ് പ്രശ്നം, മാങ്കാവ് അടക്കമുള്ള സ്ഥലങ്ങളിലെ ഗതാഗതക്കുരുക്ക്, ബസുകളുടെ വേഗത ഇങ്ങനെ നീണ്ടു പരാതികള്‍. പത്ത് ദിവസത്തിനകം പരാതിസ്ഥലങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്താമെന്ന് കമ്മീഷണര്‍ പറഞ്ഞു. വ്യാപാരികളുടേയും ജനങ്ങളുടേയുമെല്ലാം സഹകരണത്തോടെ കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഗ്രീന്‍ പ്രോട്ടോക്കോളുമായി കളക്ടര്‍ വാസുകി

ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. പൊങ്കാല മഹോത്സവ ദിനങ്ങളിൽ ക്ഷേത്ര പരിസരത്ത് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ഡോ. കെ വാസുകി അറിയിച്ചു. പൊങ്കാല മഹോത്സവത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ ചേർന്ന ഉദ്യോഗസ്ഥതല യോഗമാണ് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഫെബ്രുവരി 20നാണ് ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല. ഫെബ്രുവരി 12 മുതൽ 21 വരെയാണ് പൊങ്കാല മഹോത്സവം. ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള 21 കോർപ്പറേഷൻ വാർഡുകളിൽ പൂർണമായി ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപിച്ചു. പൊങ്കാലയ്ക്ക് വരുന്ന ഭക്തജനങ്ങൾ പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ എന്നിവ കൊണ്ടുവരുന്നത് ഒഴിവാക്കണം. മൺകപ്പ്, സ്റ്റീൽ പാത്രങ്ങൾ, പാം പ്ലേറ്റ്‌സ് എന്നിവ ഉപയോഗിക്കണം. ഉത്സവവുമായി ബന്ധപ്പെട്ട് തുറക്കുന്ന താത്കാലിക കടകളിലടക്കം പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കാൻ അനുവദിക്കില്ല. പ്ലാസ്റ്റിക് കവറുകളിൽ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ അടച്ചുപൂട്ടും. പ്ലാസ്റ്റിക്കിന് പകരം ബ്രൗൺ കവറുകളിൽ ഭക്ഷ്യസാധനങ്ങൾ വിൽക്കാവുന്നതാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഉത്സവത്തിനായി ലൈസൻസ് നൽകുന്ന താത്കാലിക വ്യാപാര സ്ഥാപനങ്ങളിൽ ... Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസ് ആരംഭിക്കും

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി. കേരളത്തിലെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ എര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി സി.ഇ.ഒ മാരുമായി നടത്തിയ യോഗത്തിലാണ് ഉറപ്പുലഭിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് മറ്റു വിമാനത്താവളങ്ങളിലേക്കാള്‍ അമിതനിരക്ക് ഈടാക്കുന്നത് കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പുതുതായി ആരംഭിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളായ ദുബായ്, ഷാര്‍ജ, അബുദാബി, മസ്‌ക്കറ്റ്, ദോഹ, ബഹ്റൈന്‍, റിയാദ്, കുവൈത്ത്, ജിദ്ദ തുടങ്ങിയ മേഖലകളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആവശ്യമാണ്. കൂടാതെ, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളായ സിംഗപൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്ക് വര്‍ധിച്ച ആവശ്യമുണ്ട്. നിലവില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസാണ് നാലു അന്താരാഷ്ട്ര സര്‍വീസുകള്‍ കണ്ണൂരില്‍ നിന്ന് നടത്തുന്നത്. കണ്ണൂരില്‍ നിന്ന് വിദേശ വിമനക്കമ്പനികള്‍ക്ക് സര്‍വീസിനുള്ള അനുമതി നല്‍കിയിട്ടില്ല. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കണം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് ... Read more

വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെ ഇരവികുളം ദേശീയോദ്യാനം ഇന്ന് അടക്കും

ഇരവികുളം ദേശീയോദ്യാനം ഇന്ന് അടക്കും. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെയാണ് പാര്‍ക്ക് അടച്ചതെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി പറഞ്ഞു. ഇത്തവണ വരയാടുകളുടെ പ്രജനനം നേരത്തെ ആരംഭിച്ചിരുന്നു. വനപാലകര്‍ പാര്‍ക്കില്‍ നടത്തിയ പരിശോധനയില്‍ വരയാടുകളുടെ കുട്ടികളെ കണ്ടത്തി. ഇതോടെയാണ് പാര്‍ക്ക് അടക്കുന്നതിന് അധികൃതര്‍ തീരുമാനമെടുത്തത്. വരയാടിന്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് നടപടി. സാധരണ ഏപ്രില്‍ അവസാനമാണ് ദേശീയോദ്യാനം തുറക്കുന്നത്. പ്രസവ കാലം നീണ്ടാല്‍ ദേശീയോദ്യാനം തുറക്കാന്‍ വൈകുമെന്നും ആര്‍ ലക്ഷ്മിപറഞ്ഞു. കഴിഞ്ഞ വര്‍ഷം 102 കുട്ടികളാണ് പുതിയതായി പിറന്നത്. വംശനാശം നേരിടുന്ന മരയാടുകളുടെ സംരക്ഷണത്തിനായി വാച്ചര്‍മാരുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കാട്ടുതീ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രപുലര്‍ത്തുന്നതിനാണ് ഇത്തരമൊരു നടപടി. നീലഗിരി താര്‍യെന്ന് അറിയപ്പെടുന്ന വരയാടുകള്‍ മൂന്നാറിലെ മീശപ്പുലിമല, കൊളുക്കുമല തുടങ്ങിയ മേഖലകളിലും ധാരാളമായി ഉണ്ട്. ചെങ്കുത്തായ മലച്ചെരുവുകളിലും അടിവാരങ്ങളിലുമാണ് ഇവ പ്രസവിക്കുന്നത്. പുലി, ചെന്നായടക്കമുള്ള മൃഗങ്ങളില്‍ നിന്നുള്ള ആക്രമണം തടയുന്നതിനാണ് വരയാടുകള്‍ ഇത്തരം മേഖലകള്‍ പ്രസവത്തിനായി തെരഞ്ഞെടുക്കുന്നത്.

അഷ്ടമുടിക്കായല്‍-കടല്‍ ടൂറിസത്തിന് വന്‍ പദ്ധതികള്‍ ഒരുങ്ങുന്നു

പടപ്പക്കര കുതിരമുനമ്പില്‍നിന്ന് മണ്‍റോത്തുരുത്തിലെ മണക്കടവിലേക്ക് ശില്പചാരുതയോടെ പാലം നിര്‍മിക്കും. ഫിഷറീസ് മന്ത്രിയും കുണ്ടറ എം.എല്‍.എ.യുമായ ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ സ്വപ്നപദ്ധതിയാണിത്. ഒരു കിലോമീറ്റര്‍ വരുന്ന പാലത്തിന് നൂറുകോടി രൂപ ചെലവ് വരും. പാലം വരുന്നതോടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കഴിഞ്ഞ മണക്കടവ്, പടപ്പക്കര, കുണ്ടറ, മണ്‍റോത്തുരുത്ത് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഗുണകരമാകും. അഷ്ടമുടിക്കായലും കടലും ഉള്‍പ്പെടുന്ന സമഗ്ര ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് പാലം വരുന്നത്. ടൂറിസം മന്ത്രിയും മേഴ്‌സിക്കുട്ടിയമ്മയും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് പാലത്തിന്റെ അന്വേഷണവും ഗവേഷണവും നടത്തി. അപ്ഗ്രഡേഷന്‍ ഓഫ് കോസ്റ്റല്‍ ഏരിയ എന്ന സ്‌കീമില്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. 40 ലക്ഷം രൂപ ഇതിനായി ഫിഷറീസ് വകുപ്പ് അനുവദിച്ചിരുന്നു. കേരള സ്റ്റേറ്റ് കോസ്റ്റല്‍ െഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ പാലത്തിന്റെ പ്രൊപ്പോസല്‍ ടൂറിസം വകുപ്പിനു നല്‍കും. കിഫ്ബിയുടെ സഹായം പ്രതീക്ഷിക്കുന്നു. ഇതിനു പുറമേ തങ്കശ്ശേരിയെ ഭാവിയില്‍ വിനോദസഞ്ചാര ഹബ്ബ് ആക്കി മാറ്റും. മൈറന്‍ ബീച്ച്, കപ്പലില്‍ വന്നിറങ്ങുന്ന വിനോദസഞ്ചാരികള്‍ക്കായി െറസ്റ്റാറന്റുകള്‍, ... Read more

കണ്ണൂരില്‍ നിന്ന് കുവൈത്ത് ,മസ്‌കത്ത് സര്‍വീസ് ബുക്കിങ് തുടങ്ങി

രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു മസ്‌കത്തിലേക്കും കുവൈത്തിലേക്കും നേരിട്ടുള്ള സര്‍വീസുകള്‍ക്ക് ബുക്കിങ് തുടങ്ങി. മസ്‌കത്തിലേക്ക് ഗോ എയറും കുവൈത്തിലേക്ക് ഇന്‍ഡിഗോയുമാണു ബുക്കിങ് തുടങ്ങിയത്. ദോഹയിലേക്കുള്ള ബുക്കിങ്ങും ഇന്‍ഡിഗോ തുടങ്ങി. ഫെബ്രുവരി 28 മുതലാണു മസ്‌കത്ത് സര്‍വീസ്. ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണുണ്ടാവുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.45നു പുറപ്പെട്ട് പ്രാദേശിക സമയം അര്‍ധരാത്രി 00.05ന് മസ്‌കത്തിലെത്തുന്ന തരത്തിലും തിരികെ ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പ്രാദേശിക സമയം രാത്രി 01.05നു മസ്‌കത്തില്‍ നിന്നു പുറപ്പെട്ട് രാവിലെ ആറിനു കണ്ണൂരില്‍ എത്തുന്ന തരത്തിലുമാണു സര്‍വീസുകള്‍. കണ്ണൂര്‍ – മസ്‌കത്ത് റൂട്ടില്‍ 4999 രൂപ മുതലും മസ്‌കത്ത് – കണ്ണൂര്‍ റൂട്ടില്‍ 5299 രൂപ മുതലുമാണു ടിക്കറ്റ് നിരക്ക്. മാര്‍ച്ച് 15 മുതല്‍ ആഴ്ചയില്‍ ആറു ദിവസം വീതമാണു കുവൈത്തിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസ്. രാവിലെ 5.10നു പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 8നു കുവൈത്തില്‍ എത്തുന്ന തരത്തിലും പ്രാദേശിക സമയം 9നു കുവൈത്തില്‍ നിന്നു ... Read more

പൂക്കളുടെ മഹോത്സവത്തിന് ഇന്നു സമാപനം

പത്തു നാള്‍ കനകക്കുന്നിനെ പറുദീസയാക്കിയ വസന്തോത്സവത്തിന് ഇന്നു കൊടിയിറങ്ങും. പതിനായിരക്കണക്കിനു സന്ദര്‍ശകരാണ് പൂക്കളുടെ മഹാമേള കാണാന്‍ ഓരോ ദിവസവും കനകക്കുന്നിലേക്ക് ഒഴുകിയെത്തിയത്. സസ്യലോകത്തെ അതിമനോഹര പുഷ്പങ്ങളും അത്യപൂര്‍വ ചെടികളുംകൊണ്ടു സുന്ദരമാണ് വസന്തോത്സവ നഗരിയായ കനകക്കുന്നും പരിസരവും. മേള സമാപിക്കുന്ന ഇന്ന് അവധി ദിനംകൂടിയായതിനാല്‍ പതിവിലുമേറെ സന്ദര്‍ശകര്‍ എത്തുമെന്നാണു പ്രതീക്ഷ. വസന്തോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച എല്ലാ പുഷ്പങ്ങളും പൂച്ചെടികളും അതേപടി ഇന്നും ആസ്വദിക്കാന്‍ അവസരമുണ്ട്. കനകക്കുന്നിന്റെ പ്രവേശ കവാടത്തില്‍ തുടങ്ങി സൂര്യകാന്തിയില്‍ അവസാനിക്കുന്ന വഴിയുടെ ഇരു വശങ്ങളിലും കനകക്കുന്ന് കൊട്ടാരത്തിന്റെ ചുറ്റിലുമായാണു പതിനായിരക്കണക്കിനു വര്‍ണപ്പൂക്കളും ചെടികളും പ്രദര്‍ശനത്തിനുവച്ചിരിക്കുന്നത്. ഓര്‍ക്കിഡുകള്‍, ആന്തൂറിയം, ഡാലിയ, വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള ജമന്തിപ്പൂക്കള്‍, റോസ്, അലങ്കാരച്ചെടികള്‍, കള്ളിമുള്ള് ഇനങ്ങള്‍, അഡീനിയം, ബോണ്‍സായ് തുടങ്ങിയവയാണു പ്രധാന ആകര്‍ഷണം. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് ഇന്നലെ മേള കാണാനെത്തിയത്. വൈകിട്ടു സൂര്യകാന്തി ഓഡിറ്റോറിയത്തില്‍ നടന്ന പുഷ്പരാജ – പുഷ്പറാണി മത്സരവും ആസ്വാദകരുടെ മനംകവര്‍ന്നു. വസന്തോത്സവം സമാപിക്കുന്ന ഇന്ന് രാവിലെ പത്തിന് കനകക്കുന്നിലേക്കു പ്രവേശനം ... Read more

പൊള്ളാച്ചി ടോപ്പ് സ്‌ളിപ്പില്‍ സഞ്ചാരികളുടെ മനം കവര്‍ന്ന് ആനപ്പൊങ്കല്‍

18 ആനകളെ പങ്കെടുപ്പിച്ച് കൊണ്ട് കേരള അതിര്‍ത്തിയായ പൊള്ളാച്ചി ടോപ്പ് സ്‌ളിപ്പില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പൊങ്കല്‍ ആഘോഷം നടന്നു. വ്യത്യസ്തമായ ആനപൊങ്കല്‍ കാണാന്‍ ടോപ്പ് സ്‌ളിപ്പില്‍ നൂറ് കണക്കിന് സഞ്ചാരികളും സമീപ ഗോത്രവര്‍ഗ കോളനികളില്‍ നിന്നുള്ള നാട്ടുകാരും ഉദ്യോഗസ്ഥരും എത്തിയിരുന്നു. ആനകളെ നിരയായി നിര്‍ത്തി പൊങ്കല്‍, കരിമ്പ്, തേങ്ങ എന്നിവ നല്‍കി. ആനകളുടെ മുന്‍പില്‍ നിന്ന് സെല്‍ഫിയെടുക്കുന്ന സഞ്ചാരികളുടെ തിരക്കായിരുന്നു. ആനമല ടൈഗര്‍ റിസര്‍വ് ഡയറ്കടര്‍ ഗണേശന്‍, ഡെപ്യൂട്ടി ഡയറ്കര്‍ മാരിമുത്തു, നവീന്‍കുമാര്‍, കാശി ലിംഗം എന്നിവര്‍ നേതൃത്വം നല്‍കി. ആനകള്‍ പൊങ്കല്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നത് തമിഴ്‌നാട്ടില്‍ ടോപ്പ് സ്‌ളിപ്പില്‍ മാത്രമാണ്.

പച്ചരി കൊണ്ടുണ്ടാക്കാം സൂപ്പര്‍ വൈന്‍

വ്യത്യസ്തമായ വൈന്‍ രുചികള്‍ അന്വേഷിക്കുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന രുചികരമായ രുചിക്കൂട്ടാണിത്. പച്ചരി വൈന്‍ തയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ? പച്ചരി – 3/4 കപ്പ് പഞ്ചസാര – 1 1/4 കിലോ യീസ്റ്റ് – 2 ടീസ്പൂണ്‍ ചെറുനാരങ്ങാ നീര് – 2 ടേബിള്‍ സ്പൂണ്‍ കുരുവുള്ള കറുത്ത ഉണക്ക മുന്തിരിങ്ങ – 3/4 കപ്പ് വെള്ളം – 3 കുപ്പി തയാറാക്കുന്ന വിധം യീസ്റ്റ് ഒരു കപ്പ് ചെറുചൂടുവെള്ളത്തില്‍ ഇട്ട് അടച്ചു വെക്കുക. പച്ചരി കഴുകി വാരി വൃത്തിയാക്കിയ ഉണക്ക മുന്തിരിയും പഞ്ചസാരയും ചെറുനാരങ്ങാ നീരും വെള്ളവും ചേര്‍ത്ത് ഒരു ഭരണിയിലാക്കി ഇളക്കിയ ശേഷം യീസ്റ്റും ചേര്‍ത്ത് അടച്ച് കെട്ടി വയ്ക്കുക. 18 ദിവസം രാവിലെയും വൈകിട്ടും ഇളക്കി വയ്ക്കുക. ശേഷം ഒരു രാത്രി മുഴുവന്‍ അനക്കാതെ വയ്ക്കണം, അതിനുശേഷം തുറന്ന് അരിച്ച് നീരു മാത്രം എടുക്കുക.

അന്താരാഷ്ട്ര നാടകോത്സവത്തിനൊരുങ്ങി തൃശ്ശൂര്‍

തൃശ്ശൂരില്‍ ഞായറാഴ്ച തുടങ്ങുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന് മുന്നോടിയായി സഞ്ചരിക്കുന്ന നാടകാവതരണവുമായി സ്‌കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ത്ഥികള്‍. നാടകോത്സവത്തിന്റെ വിളംബര ജാഥയില്‍ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. സാമൂഹിക പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു നാടകത്തിലെ ഓരോ കഥാപാത്രങ്ങളും. ഞായറാഴ്ച മന്ത്രി എ.കെ ബാലന്‍ പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവം ഉദ്ഘാടനം ചെയ്യും. ശ്രീലങ്കയില്‍ നിന്നുള്ള ജനകാരാലിയ നാടക സംഘം അവതരിപ്പിക്കുന്ന ‘ബിറ്റര്‍ നെക്ടര്‍’ ആണ് ആദ്യ നാടകം. ആറ് വിദേശ നാടകങ്ങള്‍ അടക്കം 13 നാടകങ്ങളാണ് മേളയിലുണ്ടാവുക.സംഗീത നാടക അക്കാദമി,സാഹിത്യ അക്കാദമി,പാലസ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് നാടകങ്ങള്‍ അരങ്ങേറുക.