Tag: കുണ്ടറ

അഷ്ടമുടിക്കായല്‍-കടല്‍ ടൂറിസത്തിന് വന്‍ പദ്ധതികള്‍ ഒരുങ്ങുന്നു

പടപ്പക്കര കുതിരമുനമ്പില്‍നിന്ന് മണ്‍റോത്തുരുത്തിലെ മണക്കടവിലേക്ക് ശില്പചാരുതയോടെ പാലം നിര്‍മിക്കും. ഫിഷറീസ് മന്ത്രിയും കുണ്ടറ എം.എല്‍.എ.യുമായ ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ സ്വപ്നപദ്ധതിയാണിത്. ഒരു കിലോമീറ്റര്‍ വരുന്ന പാലത്തിന് നൂറുകോടി രൂപ ചെലവ് വരും. പാലം വരുന്നതോടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കഴിഞ്ഞ മണക്കടവ്, പടപ്പക്കര, കുണ്ടറ, മണ്‍റോത്തുരുത്ത് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഗുണകരമാകും. അഷ്ടമുടിക്കായലും കടലും ഉള്‍പ്പെടുന്ന സമഗ്ര ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് പാലം വരുന്നത്. ടൂറിസം മന്ത്രിയും മേഴ്‌സിക്കുട്ടിയമ്മയും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് പാലത്തിന്റെ അന്വേഷണവും ഗവേഷണവും നടത്തി. അപ്ഗ്രഡേഷന്‍ ഓഫ് കോസ്റ്റല്‍ ഏരിയ എന്ന സ്‌കീമില്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. 40 ലക്ഷം രൂപ ഇതിനായി ഫിഷറീസ് വകുപ്പ് അനുവദിച്ചിരുന്നു. കേരള സ്റ്റേറ്റ് കോസ്റ്റല്‍ െഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ പാലത്തിന്റെ പ്രൊപ്പോസല്‍ ടൂറിസം വകുപ്പിനു നല്‍കും. കിഫ്ബിയുടെ സഹായം പ്രതീക്ഷിക്കുന്നു. ഇതിനു പുറമേ തങ്കശ്ശേരിയെ ഭാവിയില്‍ വിനോദസഞ്ചാര ഹബ്ബ് ആക്കി മാറ്റും. മൈറന്‍ ബീച്ച്, കപ്പലില്‍ വന്നിറങ്ങുന്ന വിനോദസഞ്ചാരികള്‍ക്കായി െറസ്റ്റാറന്റുകള്‍, ... Read more

മുളവനയിലെ ദളവാ ഗുഹ

മുളവനയിലെ ദളവാ ഗുഹ ഇന്നും ചുരുളഴിയാത്ത രഹസ്യമാണ്. നൂറ്റാണ്ടുകളായി കൊല്ലം കുണ്ടറ നിവാസികള്‍ ഗുഹയെ പറ്റി നിരവധി കഥകളാണ് കേള്‍ക്കുന്നത്. തിരുവിതാംകൂര്‍ ഭരണകാലത്ത് മാര്‍ത്താണ്ഡവ വര്‍മ്മ മഹാരാജാവ് നിര്‍മ്മിച്ചതാണെന്നും എന്നാല്‍ ബ്രിട്ടീഷ് ഭരണകാലത്ത് വിദേശ പട്ടാളമാണിത് നിര്‍മ്മിച്ചതെന്നും വേലുത്തമ്പി ദളവ ഇതുവഴിയാണ് രക്ഷപ്പെട്ടതെന്നും മറ്റൊരു കഥ. ഗുഹയ്ക്കുള്ളില്‍ വാളും പരിചയും നിധിയും തോക്കുമൊക്കെയുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കാഞ്ഞിരകോട് അഷ്ടമുടിക്കായലിന്റെ കരയില്‍ സമാനമായ രീതിയില്‍ ഗുഹയുടെ വായ കാണാം. രാജഭരണകാലത്ത് പ്രധാന യാത്രാമാര്‍ഗം യാനങ്ങളായിരുന്നു. രാജാക്കന്മാരോ നാടുവാഴികളോ ബ്രിട്ടീഷുകാരോ മുളവനയില്‍നിന്ന് രഹസ്യമായി കായല്‍ത്തീരത്തെത്തി ജലമാര്‍ഗം രക്ഷപ്പെടുന്നതിനായി നിര്‍മിച്ചതാവാനും സാധ്യതയുണ്ടെന്ന് അഭിപ്രായമുണ്ട്. വെടിക്കോപ്പുകള്‍ (ഗുണ്ട്) സൂക്ഷിച്ചിരുന്ന ‘അറ’ എന്ന ‘ഗുണ്ട് അറ’ യാണ് പിന്നീട് കുണ്ടറയായതെന്ന് മതമുണ്ട്. പടപ്പക്കര പടക്കപ്പല്‍ കരയായിരുന്നെന്നും പഴമക്കാര്‍ പറയുന്നു. മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് എട്ടുവീട്ടില്‍ പിള്ളമാരില്‍നിന്ന് രക്ഷപ്പെടാനായി കേരളപുരത്തും മുളവനയിലുമൊക്കെ ഒളിച്ചുതാമസിച്ചിരുന്നത്രേ. ആ കാലഘട്ടത്തില്‍ രാജാവിന്റെ രക്ഷയ്ക്കായി നിര്‍മിച്ചതാവാനും സാധ്യതയുണ്ട്. വേലുത്തമ്പി ദളവ ഗുഹവഴി കായലിലെത്തി വള്ളത്തിലാണ് മണ്ണടിയിലെത്തിയതെന്ന് അഭ്യൂഹങ്ങളുണ്ട്. മുളവനയില്‍ ... Read more