Tag: വസന്തോത്സവം

ഷാര്‍ജയില്‍ വസന്തോത്സവം ആരംഭിച്ചു

യു.എ.ഇ.യിലെ ശൈത്യാവസ്ഥ ചൂടുകാലത്തേക്ക് വഴിമാറുമ്പോള്‍ വര്‍ണാഭമായ ആഘോഷങ്ങള്‍ക്കും തുടക്കമാവുന്നു. ഷാര്‍ജയിലെ സാംസ്‌കാരികാഘോഷമായ വസന്തോത്സവം ഇന്നലെ ആരംഭിച്ചു. എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അല്‍ മുംതസ പാര്‍ക്കിലാണ് വസന്തോത്സവം നടക്കുന്നത്. പാര്‍ക്കിലെത്തുന്ന നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ആസ്വാദ്യകരമായ വിധമാണ് വസന്തോത്സവം ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 12 വരെ നീളുന്ന ആഘോഷത്തില്‍ വാരാന്ത്യദിനങ്ങളില്‍ പ്രധാന പരിപാടികള്‍ അരങ്ങേറും. അറബ് സംസ്‌കാരവും ചരിത്രവും വിളിച്ചറിയിക്കുന്ന പൈതൃകാഘോഷം, നാടന്‍കലാമേള, സംഗീതവിരുന്ന് തുടങ്ങിയവയെല്ലാം വാരാന്ത്യങ്ങളില്‍ ഉണ്ടായിരിക്കും. വൈകീട്ട് അഞ്ചുമുതല്‍ രാത്രി 9.40 വരെ അല്‍ മുംതസ പാര്‍ക്കില്‍ വസന്തോത്സവം ഉണ്ടായിരിക്കും.

പൂക്കളുടെ മഹോത്സവത്തിന് ഇന്നു സമാപനം

പത്തു നാള്‍ കനകക്കുന്നിനെ പറുദീസയാക്കിയ വസന്തോത്സവത്തിന് ഇന്നു കൊടിയിറങ്ങും. പതിനായിരക്കണക്കിനു സന്ദര്‍ശകരാണ് പൂക്കളുടെ മഹാമേള കാണാന്‍ ഓരോ ദിവസവും കനകക്കുന്നിലേക്ക് ഒഴുകിയെത്തിയത്. സസ്യലോകത്തെ അതിമനോഹര പുഷ്പങ്ങളും അത്യപൂര്‍വ ചെടികളുംകൊണ്ടു സുന്ദരമാണ് വസന്തോത്സവ നഗരിയായ കനകക്കുന്നും പരിസരവും. മേള സമാപിക്കുന്ന ഇന്ന് അവധി ദിനംകൂടിയായതിനാല്‍ പതിവിലുമേറെ സന്ദര്‍ശകര്‍ എത്തുമെന്നാണു പ്രതീക്ഷ. വസന്തോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച എല്ലാ പുഷ്പങ്ങളും പൂച്ചെടികളും അതേപടി ഇന്നും ആസ്വദിക്കാന്‍ അവസരമുണ്ട്. കനകക്കുന്നിന്റെ പ്രവേശ കവാടത്തില്‍ തുടങ്ങി സൂര്യകാന്തിയില്‍ അവസാനിക്കുന്ന വഴിയുടെ ഇരു വശങ്ങളിലും കനകക്കുന്ന് കൊട്ടാരത്തിന്റെ ചുറ്റിലുമായാണു പതിനായിരക്കണക്കിനു വര്‍ണപ്പൂക്കളും ചെടികളും പ്രദര്‍ശനത്തിനുവച്ചിരിക്കുന്നത്. ഓര്‍ക്കിഡുകള്‍, ആന്തൂറിയം, ഡാലിയ, വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള ജമന്തിപ്പൂക്കള്‍, റോസ്, അലങ്കാരച്ചെടികള്‍, കള്ളിമുള്ള് ഇനങ്ങള്‍, അഡീനിയം, ബോണ്‍സായ് തുടങ്ങിയവയാണു പ്രധാന ആകര്‍ഷണം. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് ഇന്നലെ മേള കാണാനെത്തിയത്. വൈകിട്ടു സൂര്യകാന്തി ഓഡിറ്റോറിയത്തില്‍ നടന്ന പുഷ്പരാജ – പുഷ്പറാണി മത്സരവും ആസ്വാദകരുടെ മനംകവര്‍ന്നു. വസന്തോത്സവം സമാപിക്കുന്ന ഇന്ന് രാവിലെ പത്തിന് കനകക്കുന്നിലേക്കു പ്രവേശനം ... Read more

ഓരോ നക്ഷത്രങ്ങൾക്കുമുണ്ട് ഓരോ മരങ്ങൾ

കനകക്കുന്നിൽ നടക്കുന്ന വസന്തോത്സവത്തിലെ നക്ഷത്രമരങ്ങളുടെ പ്രദർശനം ജനശ്രദ്ധയാകർഷിക്കുന്നു. അശ്വതി മുതൽ രേവതി വരെ ഓരോ ജന്മ നക്ഷത്രത്തിനും അനുയോജ്യമായ മരങ്ങൾ ഏതൊക്കെയെന്ന് ആസ്വാദകർക്കു പരിചയപ്പെടുത്തിക്കൊടുക്കുക്കാൻ കഴിയുന്ന രീതിയിലാണു നക്ഷത്രമരങ്ങളുടെ പ്രദർശനം. 27 നക്ഷത്രങ്ങൾക്കായി 27 ഇനം മരങ്ങൾ കൽപ്പിക്കപ്പെട്ടിരിക്കുന്നതായാണു വിശ്വാസം. ഭരണി നക്ഷത്രക്കാർക്ക് നെല്ലിയാണെങ്കിൽ ഉത്രം നക്ഷത്രക്കാർക്ക് ഇത്തി വൃക്ഷമാണ്. അശ്വതികാർക്ക് കാഞ്ഞിരം, പൂയത്തിന് അരയാൽ അങ്ങനെ നീളുന്നു നക്ഷത്രങ്ങളുടേയും മരങ്ങളുടേയും പട്ടിക. അതാതു നക്ഷത്രക്കാർ യോജിച്ച വൃക്ഷതൈകൾ വീട്ടുവളപ്പിൽ നട്ടു പിടിപ്പിച്ചു പരിപാലിക്കുന്നതിനനുസരിച്ച് സമ്പൽസമൃദ്ധിയുണ്ടാകുമെന്നാണു വിശ്വാസം. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിലെ ഫർമാകോഗ്‌നോസി വിഭാഗമാണു നക്ഷത്ര മരങ്ങൾ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.

ആസ്വാദക മനം നിറച്ച് മ്യൂസിയം-സൂ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിഭാഗത്തിന്റെ ഉദ്യാനം

മ്യൂസിയം-സൂ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിഭാഗത്തിന്റെ ഉദ്യാനം വസന്തോത്സവത്തില്‍ നിറക്കാഴ്ചയാകുന്നു. പുഷ്പമേള കാണാനെത്തുന്ന ആസ്വാദകര്‍ക്ക് കാഴ്ചാ വിരുന്നൊരുക്കുന്ന പുഷ്പങ്ങളും സസ്യങ്ങളും ഇലച്ചെടികളുമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. നാല്‍പ്പത്തിയഞ്ചോളം ഇനത്തില്‍പെട്ട 1300 ഓളം സസ്യങ്ങളും പുഷ്പങ്ങളുമാണ് വസന്ത വിസ്മയം തീര്‍ക്കുന്നത്. അഗലോനിമ, ബിഗോണിയ, ക്രോട്ടണ്‍, പോയിന്‍സ്റ്റിയ തുടങ്ങിയ ഇലച്ചെടികളും ആസ്റ്റര്‍, മേരിഗോള്‍ഡ്, സീനിയ തുടങ്ങിയ പൂച്ചെടികളും ദീര്‍ഘകാലം നില്‍ക്കുന്ന പുഷ്പങ്ങളായ ബൊഗൈന്‍ വില്ല, കാനാ, യൂഫോര്‍ബിയ, തുടങ്ങി വൈവിദ്യമായ ഒട്ടനേകം സസ്യങ്ങളെയും കാണികള്‍ക്ക് പരിചയപ്പെടാന്‍ സാധിക്കും. ഇവ കൂടാതെ ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരമായ റോസാ പുഷ്പങ്ങളുടെ വൈവിധ്യമായ പ്രദര്‍ശനവും ഗാര്‍ഡന്റെ മനോഹാരിതക്ക് മാറ്റു കൂട്ടുന്നു. മ്യൂസിയം-സൂ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിഭാഗം സൂപ്രണ്ട് രാജഗോപാലിന്റെ നേതൃത്വത്തില്‍ നാല്‍പ്പതോളം ജീവനക്കാരാണ് പുഷ്പ പരിപാലനത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

ഇരപിടിയൻ ചെടികളെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ വസന്തോത്സവ നഗരിയിലേക്കു വരൂ…

സസ്യലോകത്തെ അത്ഭുതമായ ഇരപിടിയൻ ചെടികളെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കനകക്കുന്നിലെ വസന്തോത്സവ നഗരിയിലേക്കു വരൂ. ചെറുകീടങ്ങളെ ആകർഷിച്ചു ഭക്ഷണമാക്കുന്ന നെപ്പന്തസ് വിഭാഗത്തിൽപ്പെട്ട കീടഭോജിസസ്യങ്ങളെ നേരിൽക്കാണാം. കൊതുകിനെയും വണ്ടിനെയുമൊക്കെ കുടംപോലുള്ള പിറ്റ്ചർ എന്ന കെണിയിൽ വീഴ്ത്തി വിഴുങ്ങുന്ന നെപ്പന്തസ് ചെടികൾ വസന്തോത്സവത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാളിലാണ് കീടഭോജി സസ്യങ്ങളുടെ പ്രദർശനം. നെപ്പന്തസ് ചെടികളുടെ രണ്ട് ഇനങ്ങളാണ് വസന്തോത്സവത്തിൽ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. ലോകത്തെ ഇരപിടിയൻ സസ്യങ്ങളിലെ പ്രധാന ഇനത്തിലൊന്നാണ് നെപ്പന്തസ് ചെടികൾ. ഇലയുടെ അഗ്രത്തിൽ മധ്യഭാഗത്തുനിന്ന് ഊർന്നിറങ്ങി കിടക്കുന്ന സഞ്ചിയുടെ ആകൃതിയിൽ രൂപപ്പെട്ടിരിക്കുന്ന പിറ്റ്ചറിലേക്കു പ്രാണികളെ ആകർഷിച്ചാണു കെണിയിൽപ്പെടുത്തുന്നത്. സഞ്ചിയുടെ ഉൾഭാഗം മെഴുകുരൂപത്തിലുള്ളതായതിനാൽ കെണിയിൽപ്പെട്ടുപോകുന്ന ഇരകൾക്ക് രക്ഷപ്പെടുക പ്രയാസം. സഞ്ചിക്കുള്ളിൽ സ്രവിപ്പിക്കുന്ന ദഹനരസങ്ങളുപയോഗിച്ച് ഇരയെ ദഹിപ്പിച്ച് ആഹാരമാക്കി ഭക്ഷിക്കും. ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ കനകക്കുന്ന് കൊട്ടാരത്തിനോടു ചേർന്നു തയാറാക്കിയിട്ടുള്ള ഓർക്കിഡുകളുടെ അതിമനോഹര സ്റ്റാളിനുള്ളിലാണ് നെപ്പന്തസ് ചെടികളുടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്. വസന്തോത്സവം 2019ൽ വർണം ... Read more

കനകക്കുന്നിന്റെ ഹൃദയംകവർന്ന് മലബാറിന്റെ സ്വന്തം കിളിക്കൂടും ഉന്നക്കായയും…

മലബാർ ഭക്ഷണമെന്നു കേൾക്കുമ്പോൾ നാവിൽ രുചിയുടെ വള്ളംകളി തുടങ്ങും. ടേസ്റ്റിന്റെ മാജിക്കാണു മലബാറിന്റെ തനതു പലഹാരങ്ങൾ. തെക്കൻ കേരളത്തിന് അത്ര പരിചിതമല്ലാത്ത മലബാർ വിഭവങ്ങൾകൊണ്ട് രൂചിയുടെ പൂക്കാലം സൃഷ്ടിച്ചിരിക്കുകയാണ് വസന്തോത്സവ നഗരിയിൽ കുടുംബശ്രീ. കഫെ കുടുംബശ്രീയുടെ സ്റ്റാളിൽ മലബാർ വിഭവങ്ങൾ വാങ്ങാൻ തിരക്കോടു തിരക്ക്. സ്‌പെഷ്യൽ മലബാർ പലഹാരങ്ങളായിരുന്നു ഇന്നലെ കഫെ കുടുംബശ്രീ സ്റ്റാളിലെ പ്രധാന ആകർഷണം. മലബാറിേെന്റതു മാത്രമായ കിളിക്കൂടും ഉന്നക്കായയും കായ്‌പ്പോളയുമെല്ലാം കഴിക്കാൻ വലിയ തിരക്കാണു കഫെ കുടുംബശ്രീയുടെ സ്റ്റാളിൽ. ഉരുളക്കിഴങ്ങും ചിക്കനും സേമിയയും ചേർത്തുണ്ടാക്കുന്ന കിളിക്കൂടിന് 20 രൂപയാണു വില. ഇന്നലെ ചൂടുമാറും മുൻപേ കിളിക്കൂട് എല്ലാം വിറ്റുപോയെന്ന് കഫെ കുടുംബശ്രീ പ്രവർത്തകർ പറയുന്നു. ഏത്തപ്പഴം ഉപയോഗിച്ചുണ്ടാക്കുന്ന മലബാർ സ്‌പെഷ്യൽ ഉന്നക്കായ, കായ്‌പോള എന്നിവയ്ക്കും ആവശ്യക്കാരേറെ. അവധിദിനമായ ഇന്ന് തിരക്ക് ഏറെ പ്രതീക്ഷിക്കുന്നതിനാൽ ഇന്നും മലബാർ വിഭവങ്ങളുടെ വലിയ നിര കഫെ കുടുംബശ്രീയുടെ സ്റ്റാളിലുണ്ടാകും. ഇതിനു പുരമേ പഴംപൊരി അടക്കമള്ള മറ്റു നാടൻ പലഹാരങ്ങളും കുടുംബശ്രീ സ്റ്റാളിലുണ്ട്. ... Read more

പഴയമയുടെ രുചിവിരുന്നൊരുക്കി ഗോത്ര ഭക്ഷ്യമേള

ഗോത്രവർഗ രുചിക്കൂട്ടുകളുടെ നേർക്കാഴ്ച ഒരുക്കി വസന്തോത്സവ വേദിയിൽ ഗോത്രഭക്ഷ്യമേള. അകന്നുപോകുന്ന ഗോത്ര രുചികൾ, കാട്ടറിവുകൾ തുടങ്ങിയവയെല്ലാം ഇവിടെ പുനർജനിക്കുന്നു. കിർത്താഡ്‌സിന്റെ നേതൃത്വത്തിലാണ് കനകക്കുന്നിൽ ഗോത്ര ഭക്ഷ്യമേള നടക്കുന്നത്. പതിനേഴോളം പച്ചില മരുന്നുകളുടെ രഹസ്യകൂട്ടിൽ തയാറാക്കുന്ന മരുന്നുകാപ്പിയാണ് ഗോത്ര ഭക്ഷ്യ മേളയിലെ താരം. വിതുര കല്ലാർ മുല്ലമൂട് നിവാസിയായ ചന്ദ്രിക വൈദ്യയും കുടുംബവും ചേർന്നാണ് രുചിക്കൂട്ടൊരുക്കുന്നത്. ഓരോ ദിവസവും ഓരോ വിഭവങ്ങളാണ് ഗോത്ര ഭക്ഷ്യമേളയിൽ ആസ്വാദകർക്കായി ഒരുക്കിയിരിക്കുന്നത്. റാഗി പഴംപൊരി, പറണ്ടക്കായ പായസം, കാച്ചിൽ പുഴുങ്ങിയത്, ചേമ്പ് പുഴുങ്ങിയത്, മരച്ചീനി, കല്ലിൽ അരച്ചെടുത്ത കാന്താരിമുളക് ചമ്മന്തി തുടങ്ങിയവ ഗോത്ര ഭക്ഷ്യമേളയിലെ വിഭവങ്ങളാണ്. കാടിന്റെ മാന്ത്രിക രുചിക്കൂട്ടിൽ മാത്രമല്ല, അവ കാണികൾക്കു വിളമ്പുന്ന രീതിയിലും വ്യത്യസ്ഥത പുലർത്തുന്നുണ്ട്. പൂർണമായും പരിസ്ഥിതിയോട് ഇണങ്ങി നിൽക്കുന്ന രീതിയിൽ കൂവളയിലയിലാണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്.

പ്രകൃതിയിലേക്കുള്ള വഴിക്കണ്ണുമായി ഹരിതകേരളം മിഷൻ

പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിലേക്കു വിരൽചൂണ്ടുന്ന ഹരിത കേരളം മിഷൻ സ്റ്റാൾ വസന്തോത്സവവേദിയുടെ ശ്രദ്ധയാകർഷിക്കുന്നു. പൂർണമായും പ്രകൃതിദത്ത വസ്തുകൾ ഉപയോഗിച്ച് കേരളീയ തനിമയിൽ ഒരുക്കിയ സ്റ്റാൾ കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. ഹരിതകേരളം മിഷന്റെ വിവിധ പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രദർശനമാണ് ഇവിടെ പ്രധാനമായുള്ളത്. പരിസ്ഥിതി സൗഹൃദത്തിനു പ്രാധാന്യം നൽകിയാണ് സ്റ്റാളിന്റെ നിർമിതി. പ്ലാസ്റ്റിക് രഹിതമായ സ്റ്റാൾ നാട്ടറിവുകളുടെ ദൃശ്യവിരുന്നൊരുക്കുന്നതുകൂടിയാണ്. ഹരിത ഭവനം എന്നു പേരിട്ടിരിക്കുന്ന സ്റ്റാളിന്റെ മധ്യത്തിൽ ജലചക്രവുമായി ഇരിക്കുന്ന കർഷകന്റെ മാതൃകയാണ് ആരെയും ആകർഷിക്കുന്നതാണ്. പ്രകൃതിയോട് ഇഴുകിച്ചേർന്നുള്ള ജീവിതം, ഹരിത ജീവിതരീതി തുടങ്ങിയവയാണ് സ്റ്റാളിലെ മാതൃകയിലൂടെ ഹരിതകേരളം മിഷൻ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ. മാലിന്യമുക്തമായ സമൂഹത്തിനു മാത്രമേ പരിസ്ഥിതി സൗഹൃദ സുസ്ഥിരവികസനം എന്ന പുതിയൊരു സംസ്‌കാരത്തിനു തുടക്കം കുറിക്കാൻ കഴിയൂ. ഇതിനായുള്ള കർമ പദ്ധതിയാണ് ഹരിതകേരളം മിഷൻ മുന്നോട്ടുവയ്ക്കുന്നത്.

പൈതൃക ഗ്രാമം കാണാം.. സർഗാലയത്തിലേക്കു വരൂ…

കേരളത്തിലെ അഞ്ചു പൈതൃക ഗ്രാമങ്ങളുടെ തനത് കാഴ്ചകളുമായി സർഗാലയ ക്രാഫ്റ്റ് വില്ലേജ് വസന്തോത്സവത്തിന്റെ സുന്ദര കാഴ്ചയാകുന്നു. പൈതൃക ഗ്രാമങ്ങളിൽനിന്നുള്ള കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയുമാണു സർഗാലയയിലുള്ളത്. കോഴിക്കോട് ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിലെ കലാകാരന്മാരാണ് കനകക്കുന്നിലെ പൈതൃകഗ്രാമങ്ങളുടെ സൃഷ്ടിക്കു പിന്നിൽ. വിവിധ രൂപങ്ങളിലുള്ള മൺപാത്ര നിർമാണം സർഗാലയയിൽ നേരിട്ടു കാണാം. നിലമ്പൂർ, അരുവാക്കോട് എന്നിവിടങ്ങളിൽനിന്നുള്ള കലാകാരന്മാരാണു തത്സമയം മൺപാത്രങ്ങൾ നിർമിക്കുന്നത്. മുട്ടത്തറയിൽനിന്നുള്ള ദാരുശിൽപ്പകലയും സർഗാലയിൽ ആസ്വദിക്കാം. വിവിധ തടികളിലും മുളയിലും തീർത്ത ശിൽപ്പങ്ങൾ വാങ്ങാം. പെരുവമ്പിൽനിന്നുള്ള വാദ്യോപകരണങ്ങൾ, പയ്യന്നൂർ തെയ്യം, ചേർത്തലയിൽനിന്നുള്ള കയർ ഉത്പന്നങ്ങൾ എന്നിവയും സർഗാലയയിലുണ്ട്. ദേശീയ – അന്തർദേശീയ പ്രദർശനങ്ങളിൽ വമ്പൻ വിപണിയുള്ള കരകൗശല ഉത്പന്നങ്ങളാണ് സർഗാലയലുള്ളത്. വസന്തോത്സവം അവസാനിക്കുന്ന 20 വരെ സർഗാലയുള്ള സ്റ്റാളിൽ പ്രദർശനവും വിൽപ്പനയുമുണ്ടാകും.

വെള്ളത്തിനടിയിലുമുണ്ട് ചെടികളുടെ മനോഹര താഴ്‌വര

വെള്ളത്തിനടിയിലുമുണ്ട് മനോഹരമായ ഒരു സസ്യലോകം. കനകക്കുന്നിലെ വസന്തോത്സവവേദിയിൽ ജലത്തിനടിയിലെ ഈ മനോഹാരിത കൺനിറയെ കാണാം. കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസ് ഒരുക്കിയിരിക്കുന്ന ജലസസ്യ പ്രദർശനത്തിൽ വിദേശത്തും നാട്ടിലുമുള്ള നൂറോളം ചെടികൾ അണിനിരത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പിക്കുന്ന ജലസസ്യമായ കടുകുപച്ചയാണു മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ സ്റ്റാളിലെ മുഖ്യ ആകർഷണം. പലനിറത്തിലും രൂപത്തിലുമുള്ള ഇലച്ചെടികളും ഇവിടെ ധാരാളമുണ്ട്. ജലസസ്യങ്ങൾക്ക് ആസ്വാദകർ ഏറെയുണ്ടെന്ന തിരിച്ചറിവിൽനിന്നാണ് ഇവയുടെ മനോഹര പ്രദർശനം സംഘടിപ്പിക്കാൻ എം.ബി.ജി.ഐ.പി.എസ്. തീരുമാനിച്ചത്. ജലനാഗച്ചെടി, നീർവാഴ, ഷേബ, കാട്ടുണിണർവാഴ, ജലച്ചീര, മാങ്ങാനാറി തുടങ്ങി രൂപത്തിലും പേരിലും കൗതുകമുണർത്തുന്നവയാണ് എല്ലാം. ജലസസ്യങ്ങളിൽ അപൂർവമായ ഇരപിടിയൻ സഞ്ചിച്ചെടിയും പ്രദർശനത്തിനുണ്ട്. എറണാകുളം ജില്ലയിൽ മാത്രം കണ്ടുവരുന്ന കിണർവാഴ, കണ്ണൂരിലെ മാടായിയിൽ മാത്രമുള്ള കൃഷ്ണാമ്പൽ എന്നിവയും സന്ദർശകശ്രദ്ധയാകർഷിക്കുന്നു.

പൂക്കാലം കാണാൻ പൂരത്തിരക്ക്

വസന്തം നിറച്ചാർത്തൊരുക്കുന്ന കനക്കുന്നിന്റെ വഴികളിൽ ആഘോഷത്തിന്റെ ഉത്സവത്തിമിർപ്പ്. വസന്തോത്സവക്കാഴ്ച കാണാൻ തലസ്ഥാനത്തേക്കു വൻ ജനപ്രവാഹം. അവധിദിനമായ ഇന്നലെ പതിനായിരക്കണക്കിന് ആളുകളാണു പുഷ്പമേള ആസ്വദിക്കാനെത്തിയത്. പൂക്കളും പൂച്ചെടികളും ചേരുന്ന സസ്യലോകത്തിന്റെ മാസ്മരിക കാഴ്ചകൾക്കൊപ്പം കൊതിയൂറുന്ന ഭക്ഷ്യമേളയും വസന്തോത്സവത്തിലുണ്ട്. വലിയ തിരക്കാണ് ഭക്ഷ്യമേളയുടെ സ്റ്റാളുകളിൽ അനുഭവപ്പെടുന്നത്. കനകക്കുന്നിന്റെ നടവഴി അവസാനിക്കുന്ന സൂര്യകാന്തിയിലാണ് നാവിൽ വെള്ളമൂറുന്ന ഭക്ഷ്യമേള അരങ്ങേറുന്നത്. കുടുംബശ്രീയും കെ.റ്റി.ഡി.സിയും സ്വകാര്യ സ്ഥാപനങ്ങളുമൊക്കെ രുചിയുടെ മേളപ്പെരുക്കം തീർത്ത് ഇവിടെ നിറഞ്ഞു നിൽക്കുന്നു. സസ്യ, സസ്യേതര ഇനങ്ങളിലായി ഉത്തര – ദക്ഷിണേന്ത്യൻ വിഭവങ്ങളുടെ നീണ്ട നിരയാണ് സ്റ്റാളുകളിലെല്ലാം. കൂടാതെ നാടൻ-കുട്ടനാടൻ-മലബാറി രുചികളും ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നു. രാമശേരി ഇഡ്‌ലിയും കുംഭകോണം കോഫിയും കെ.ടി.റ്റി.സിയുടെ രാമശേരി ഇഡ്‌ലി മേളയാണ് ഭക്ഷ്യമേളയുടെ മുഖ്യ ആകർഷണം. പൊന്നിയരിയും ഉഴുന്നും ആട്ടിയുണ്ടാക്കുന്ന രാമശേരി ഇഡ്‌ലിയുടെ രുചി ഒട്ടും ചോരാതെ കനകക്കുന്നിലെ സ്റ്റാളിൽ കിട്ടും. ഒരു സെറ്റിന് 90 രൂപയാണ് കെ.റ്റി.ഡി.സിയുടെ സ്റ്റാളിലെ വില. വെങ്കായ – തക്കാളി ഊത്തപ്പം, മസാലദോശ, പ്ലെയിൻ ദോശ ... Read more

വസന്തം പൂവിട്ടു… ഇനി പത്തുനാൾ കനകക്കുന്നിൽ പൂക്കളുടെ മഹോത്സവം

കനകക്കുന്നിനെ പറുദീസയാക്കി വസന്തോത്സവത്തിനു പ്രൗഢഗംഭീര തുടക്കം. പതിനായിരക്കണക്കിനു വർണപ്പൂക്കൾ കനകക്കുന്നിന്റെ നടവഴികളിൽ വസന്തം വിരിയിച്ചു നിരന്നു. സസ്യലോകത്തെ അത്യപൂർവമായ സുന്ദരക്കാഴ്ചകളും നിരവധി. ഈ മനോഹര കാഴ്ച കാണാൻ ഇന്നു രാവിലെ മുതൽ ആസ്വാദകരെ അനന്തപുരി കനകക്കുന്നിലേക്കു ക്ഷണിക്കുകയാണ്. കനകക്കുന്നിന്റെ പ്രവേശനകവാടം മുതൽ സുര്യകാന്തിവരെ നീളുന്ന വഴികളികളിലൂടെ നടന്നു വർണക്കാഴ്ചകൾ ആസ്വദിക്കാൻ കഴിയുംവിധമാണു പൂച്ചട്ടികൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധതരത്തിലും നിറത്തിലുമുള്ള ഓർക്കിഡുകൾ, ആന്തൂറിയം, ഡാലിയ, വിവിധതരം ജമന്തിപ്പൂക്കൾ, വിവിധ ഇനത്തിൽപ്പെട്ട റോസ്, ക്ലിറ്റോറിയ, അലങ്കാരച്ചെടികൾ, ഔഷധസസ്യങ്ങൾ, കള്ളിമുൾച്ചെടികൾ, ഇലച്ചെടികൾ, അഡീനിയം, ബോൺസായ് പ്രദർശനം തുടങ്ങിയവയാണ് മുഖ്യ ആകർഷണം കാണാനുള്ളതിനു പുറമേ ചെടികളുടേയും വിത്തുകളുടേയും വിൽപ്പനയ്ക്കുള്ള സ്റ്റാളുകളും ധാരാളമുണ്ട്. സംസ്ഥാന വനം – വന്യജീവി വകുപ്പ് ഒരുക്കുന്ന വനക്കാഴ്ച, ഹോർട്ടികോർപ്പിന്റെ തേൻകൂട്, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കിയ ജലസസ്യ പ്രദർശനം, ടെറേറിയം, കാവുകളുടെ നേർക്കാഴ്ച തുടങ്ങിയവയും വസന്തോത്സവത്തിന്റെ മനംകവരുന്ന കാഴ്ചകളാണ്. അത്യുത്പാദന ശേഷിയുള്ള വിത്തുകളുടേയും വിളകളുടേയും പ്രദർശനമൊരുക്കി കൃഷിവകുപ്പും മേളയുടെ സജീവ സാന്നിധ്യമാകുന്നു. ജൈവവളങ്ങൾ, വിവിധ ... Read more

കാട് കാണാം, കനകക്കുന്നിലേക്കു വരൂ…

ആന, കാട്ടുപോത്ത്, മാന്‍, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ജീവസുറ്റ രൂപങ്ങള്‍കൊണ്ടു വിസ്മയം തീര്‍ക്കുകയാണ് വസന്തോത്സവത്തിലെ വനം വകുപ്പ് സ്റ്റാള്‍. മൃഗങ്ങളുടെ ശബ്ദത്തിനൊപ്പം പ്രകാശ വിന്യാസവും കൂടിയാകുമ്പോള്‍ കണ്‍മുന്നില്‍ കൊടും കാട് കാണാം. നിബിഡവനത്തിന്റെ വന്യ പ്രതീതിയോട് കൂടിയാണ് സ്റ്റാളിന്റെ ക്രമീകരണം. വനം സംരക്ഷിക്കുകയെന്ന സന്ദേശം പൊതുജനങ്ങളിലേക്കെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആര്‍ട്ടിസ്റ്റ് ജിനനാണ് വനക്കാഴ്ചയ്ക്കു പിന്നില്‍. പ്രളയം ബാധിച്ച വനത്തിലെ ആരും കാണാത്ത ചിത്രങ്ങളും വനം വകുപ്പ് സ്റ്റാളില്‍ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. ദുര്‍ഘടമായ ഉള്‍വനത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഈ ചിത്രങ്ങള്‍. അപൂര്‍വ വനവിഭവങ്ങളുടെ വില്‍പ്പനയും ഇതോടൊപ്പമുണ്ട്. രാവിലെ പത്തു മുതലാണു വസന്തോത്സവ വേദിയായ കനകക്കുന്നിലേക്കു പ്രവേശനം അനുവദിക്കുന്നത്. ടിക്കറ്റ്മുഖേനയാണു പ്രവേശനം. അഞ്ചു വയസുവരെയുള്ള കുട്ടികള്‍ക്കു ടിക്കറ്റ് വേണ്ട. അഞ്ചു മുതല്‍ 12 വരെ പ്രായമുള്ളവര്‍ക്ക് 20രൂപയും 12നു മേല്‍ പ്രായമുള്ളവര്‍ക്ക് 50 രൂപ യുമാണു ടിക്കറ്റ് നിരക്ക്. കനകക്കുന്നിന്റെ പ്രവേശന കവാടത്തിനു സമീപം സംസ്ഥാന സഹകരണ ബാങ്കിന്റെ കൗണ്ടറുകളില്‍നിന്നു ടിക്കറ്റുകള്‍ ... Read more

വസന്തോത്സവം വർഷംതോറും ക്രിസ്മസ് അവധിക്കാലത്ത് നടത്താൻ ആലോചന; കടകംപള്ളി

പൂക്കളുടെ മഹാമേളയായ വസന്തോത്സവം വർഷംതോറും ക്രിസ്മസ് അവധിക്കാലത്തു നടത്താൻ ആലോചിക്കുന്നതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ടൂറിസം വകുപ്പിന്റെ പുതിയ ഉത്പന്നമായി വസന്തോത്സവം മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കനകക്കുന്നിൽ വസന്തോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മുൻ വർഷത്തേക്കാൾ വർണവൈവിധ്യമാർന്ന പുഷ്പമേളയാണ് ഇത്തവണത്തെ വസന്തോത്സവമെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ പേർ ഇത്തവണ കനകക്കുന്നിലെത്തുമെന്നാണു പ്രതീക്ഷ. വിദേശികളെയടക്കം കൂടുതലായി പ്രതീക്ഷിക്കുന്നുണ്ട്. ഡിസംബറിലെ അവധിക്കാലത്തു വസന്തോത്സവം സംഘടിപ്പിച്ചാൽ കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കാനാകുമെന്ന അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. കൃത്യമായ തീയതികളിൽ എല്ലാ വർഷവും വസന്തോത്സവം നടത്താൻ കഴിയുമോയെന്നാണു വകുപ്പ് പരിശോധിക്കുന്നത്. അങ്ങനെയായാൽ ടൂറിസം കലണ്ടറിൽ ഡിസംബർ അവധിക്കാലം വസന്തോത്സവ കാലമായി അടയാളപ്പെടുത്താനാകും. ദേശീയ – രാജ്യാന്തര വിനോദ സഞ്ചാരികളെ ഇതിലേക്ക് ആകർഷിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. തലസ്ഥാന നഗരിക്കു പൂക്കാലം സമ്മാനിച്ച് കനകക്കുന്നിലെ വസന്തോത്സവത്തിന്റെ ഉദ്ഘാടനം ബഹു: മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. Posted by Kadakampally Surendran on ... Read more

വസന്തോത്സവത്തിന് ഇന്നു തിരിതെളിയും നഗരത്തിന് ഇനി പത്തുനാള്‍ നിറവസന്തം

തലസ്ഥാന നഗരിക്കു പൂക്കാലം സമ്മാനിച്ച് കനകക്കുന്നില്‍ ഇന്നു വസന്തോത്സവത്തിനു തിരിതെളിയും. വൈകിട്ട് അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയന്‍ വസന്തോത്സവം ഉദ്ഘാടനം ചെയ്യും. ജനുവരി 20 വരെയാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പൂക്കളുടെ മഹാമേള. വസന്തോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പതിനായിരക്കണക്കിന് ഇനം പൂക്കളും ചെടികളും കനകക്കുന്നില്‍ എത്തിക്കഴിഞ്ഞു. ഓര്‍ക്കിഡ്, ബോണ്‍സായി, ആന്തൂറിയം ഇനങ്ങളുടെ പവലിയന്‍, ജവഹര്‍ലാല്‍ നെഹ്റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്ന വനക്കാഴ്ച, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തയാറാക്കുന്ന ജലസസ്യങ്ങളുടെ പ്രദര്‍ശനം, ടെറേറിയം, കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബട്ടര്‍ഫ്ളൈ പാര്‍ക്ക്, തുടങ്ങിയവ ഇത്തവണത്തെ വസന്തോത്സവത്തിന്റെ പ്രത്യേകതകളാകുമെന്നും മന്ത്രി പറഞ്ഞു. വി.എസ്.എസ്.സി, മ്യൂസിയം – മൃഗശാല, സെക്രട്ടേറിയറ്റ്, ജവഹര്‍ലാല്‍ നെഹ്റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള വന ഗവേഷണ കേന്ദ്രം, നിയമസഭാ മന്ദിരം, കേരള കാര്‍ഷിക സര്‍വകലാശാല, ആയൂര്‍വേദ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സര്‍വകലാശാല ബോട്ടണി വിഭാഗം, കിര്‍ത്താഡ്സ്, അഗ്രി – ഹോര്‍ട്ടി ... Read more