പൊള്ളാച്ചി ടോപ്പ് സ്‌ളിപ്പില്‍ സഞ്ചാരികളുടെ മനം കവര്‍ന്ന് ആനപ്പൊങ്കല്‍

18 ആനകളെ പങ്കെടുപ്പിച്ച് കൊണ്ട് കേരള അതിര്‍ത്തിയായ പൊള്ളാച്ചി ടോപ്പ് സ്‌ളിപ്പില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പൊങ്കല്‍ ആഘോഷം നടന്നു. വ്യത്യസ്തമായ ആനപൊങ്കല്‍ കാണാന്‍ ടോപ്പ് സ്‌ളിപ്പില്‍ നൂറ് കണക്കിന് സഞ്ചാരികളും സമീപ ഗോത്രവര്‍ഗ കോളനികളില്‍ നിന്നുള്ള നാട്ടുകാരും ഉദ്യോഗസ്ഥരും എത്തിയിരുന്നു.


ആനകളെ നിരയായി നിര്‍ത്തി പൊങ്കല്‍, കരിമ്പ്, തേങ്ങ എന്നിവ നല്‍കി. ആനകളുടെ മുന്‍പില്‍ നിന്ന് സെല്‍ഫിയെടുക്കുന്ന സഞ്ചാരികളുടെ തിരക്കായിരുന്നു.
ആനമല ടൈഗര്‍ റിസര്‍വ് ഡയറ്കടര്‍ ഗണേശന്‍, ഡെപ്യൂട്ടി ഡയറ്കര്‍ മാരിമുത്തു, നവീന്‍കുമാര്‍, കാശി ലിംഗം എന്നിവര്‍ നേതൃത്വം നല്‍കി.

ആനകള്‍ പൊങ്കല്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നത് തമിഴ്‌നാട്ടില്‍ ടോപ്പ് സ്‌ളിപ്പില്‍ മാത്രമാണ്.