Category: Top Stories Malayalam

ബംഗാളിലെ ചൈനാ ടൗണിന് 300 വയസായി

300 വര്‍ഷം പിന്നിട്ടൊരു ചൈനീസ് അമ്പലമുണ്ട് കല്‍ക്കട്ടയില്‍. ചൈനീസ് സംസ്‌ക്കാരത്തെയും പൈതൃകത്തേയും ഊട്ടിയുറപ്പിക്കുന്ന ക്ഷേത്രം എന്നാല്‍ ചൈനക്കാരുടേതല്ല ഇന്ന്. കുറച്ചൊന്ന് പുറകോട്ട് സഞ്ചരിക്കണം ഈ ക്ഷേത്രത്തിനെ കുറിച്ചറിയാന്‍. 300 വര്‍ഷം പഴക്കമുള്ള വിശ്വാസത്തിന് തുടക്കം കുറിച്ചത് ടോങ് ആച്യൂ എന്ന കച്ചവടക്കാരനാണ്.18ാം നൂറ്റാണ്ടില്‍ കച്ചവടത്തിനായി കല്‍കട്ടയിലെത്തിയതായിരുന്നു ടോങ്. 1718ലാണ് ആച്ചിപ്പൂര്‍ ക്ഷേത്രം പണികഴിപ്പിച്ചത്.അതായത് ടോങ് കച്ചവടത്തിനായി കല്‍കട്ടയില്‍ എത്തുന്നതിന് രണ്ടു കൊല്ലം മുമ്പ്. അതു കൊണ്ട് തന്നെ കല്‍ക്കത്തയിലെ ആദ്യ ചൈനീസ് ബന്ധത്തിന് തെളിവാണ് ഈ ആച്ചിപൂര്‍ ക്ഷേത്രം. ആച്ചിപൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നയിടത്ത് ഇന്ന് ഒരു ചൈനക്കാരന്‍ പോലുമില്ല.പക്ഷേ ആ സ്ഥലത്തിനെ ഇന്ന് എല്ലാവരും വിളിക്കുന്നത് ചൈന ടൗണ്‍ എന്നാണ്. ടോങ്ങിന്റെ പിന്‍തലമുറക്കാര്‍ നോക്കി വന്നിരുന്ന ക്ഷേത്രം ഇന്നിപ്പോള്‍ ഫാറുല്‍ ഹക്കിന്റെ നടത്തിപ്പിലാണ്. എന്റെ മുത്തശ്ശന്‍മാരായിരുന്നു ഈ ക്ഷേത്രം നോക്കി നടത്തിയിരുന്നത് അവരില്‍ നിന്ന് കിട്ടിയതാണ് എനിക്കീ ക്ഷേത്രം. എന്റെ മുന്‍തലമുറയില്‍ ഉള്ളവര്‍ക്ക് ഇവിടുത്തെ ചടങ്ങുകളെക്കുറിച്ചറിയാമായിരുന്നു അവര്‍ ആ രീതിയില്‍ ... Read more

ലോകത്തെ ആദ്യ സോഷ്യല്‍ മീഡിയ സൂട്ട് ദുബൈയില്‍

ആരാധകര്‍ നല്‍കിയ ഒരു മില്യണ്‍ ലൈക്കിന്റെ ഭാഗമായി അറ്റ്‌ലാന്‍ഡിസ്, ദി പാം ലോകത്തെ ആദ്യ സോഷ്യല്‍ മീഡിയ സ്യൂട്ട് തുറക്കാന്‍ ഒരുങ്ങുന്നു. ദുബൈയിലെ പ്രശസ്ത റിസോര്‍ട്ടില്‍ ഇന്ന് മുതലാണ് സ്യൂട്ട് ലോഞ്ച് ചെയ്യുന്നത്. ഒരു രാത്രി അറ്റ്‌ലാന്റിസ് ഫാന്‍ സ്യൂട്ടില്‍ ഫേസ്ബുക്ക് ആരാധകര്‍ക്ക് താമസിക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്. എല്ലാ ദിവസവും ബുക്ക് ചെയ്യാവുന്ന ഈ സൗകര്യം ഡിസംബര്‍ 2018 വരെയാണുള്ളത്. സോഷ്യല്‍ മീഡിയ സ്യൂട്ടില്‍ നിന്ന് നോക്കിയാല്‍ ദി പാം ദ്വീപിന്റെ മനോഹരമായ കാഴ്ചകള്‍ കാണാം. ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ മുറി തുറക്കാന്‍ വേണ്ടി ഡോറില്‍ ഫേസ്ബുക്ക് ലോഗിന്‍ ചെയ്യണം. അതിന് ശേഷം മുറിയില്‍ എത്തുന്ന അതിഥികള്‍ക്ക് ഫേസ്ബുക്ക് ഫാന്‍ ചാനല്‍ ടിവിയില്‍ കാണാം. മുറിയിലെ പ്രത്യേക ഇന്റര്‍കോം സിസ്റ്റം ഉപയോഗിച്ച് അതിഥികള്‍ക്ക് സ്വകാര്യ സേവകനെ ‘പോക്ക്’ ചെയ്യാം. തങ്ങളുടെ എല്ലാ നിമിഷങ്ങളും കൂട്ടുകാരുമായും കുടുംബവുമായി ഷെയര്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക ഫേസ്ബുക്ക് ലൈവ് ലോഞ്ച് സ്യൂട്ടില്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ അതിഥികള്‍ക്ക് ... Read more

ഊബര്‍, ഒല ടാക്സികള്‍ പണിമുടക്കുന്നു

ഊബർ, ഒല ഡ്രൈവർമാർ ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, പൂണെ, ഹൈദരാബാദ് എന്നീ നഗരങ്ങളിലെ ഊബര്‍, ഒല ടാക്സികളാണ് പണിമുടക്കുന്നത്. മഹാരാഷ്ട്ര നവ നിർമാൺ സേനയുടെ ടാക്‌സി യൂണിയൻ ആഹ്വാനം നൽകിയ പണിമുടക്കിന് മറ്റു യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആപ് അധിഷ്ഠിത ടാക്സികൾ ചുരുങ്ങിയ കാലംകൊണ്ടാണു ജനപ്രിയ യാത്രാ സംവിധാനമായി മാറിയത്. ഇത്തരത്തില്‍ ഏകദേശം മുപ്പതിനായിരത്തില്‍ കൂടുതല്‍ ക്യാബുകള്‍ ഓരോ നഗരത്തിലുമുണ്ട്. ഓഫിസിലേക്കും മറ്റുമുള്ള പതിവു യാത്രയ്ക്കു വരെ സ്വന്തം വാഹനം ഒഴിവാക്കി ഇവയെ ആശ്രയിക്കുന്നവരുണ്ട്. ഊബർ, ഒല കമ്പനികൾ വലിയ വാഗ്ദാനങ്ങൾ നൽകി ഡ്രൈവർമാരെ വഞ്ചിച്ചിരിക്കുകയാണെന്ന് സമരത്തിന് ആഹ്വാനം ചെയ്ത മഹാരാഷ്ട്ര നവനിർമാൺ സേനയുടെ യൂണിയൻ നേതാവ് സഞ്ജയ് നായിക് പറഞ്ഞു. അഞ്ചു ലക്ഷം മുതൽ ഏഴു ലക്ഷം വരെ രൂപ മുടക്കി കാർ വാങ്ങിയ ഡ്രൈവർമാർക്കു മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാനാവാത്ത അവസ്ഥയാണ്. പ്രതിമാസം ഒന്നര ലക്ഷം രൂപ വരെ വരുമാനമാണു കമ്പനികൾ വാഗ്ദാനം ... Read more

ചെന്നൈ ആലന്തൂര്‍ മെട്രോ സ്റ്റേഷനു സമീപം ഇന്റര്‍മോഡല്‍ സ്‌ക്വയര്‍ നിർമിക്കും

ആലന്തൂര്‍ മെട്രോ സ്റ്റേഷനു സമീപം 54,400 ചതുരശ്ര മീറ്ററില്‍ വിവിധ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഇന്റര്‍മോഡല്‍ സ്‌ക്വയര്‍ നിര്‍മിക്കുമെന്നു സിഎംആര്‍എല്‍. പദ്ധതിക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി മെട്രോ ഉദ്യോഗസ്ഥര്‍ അറിയിച്ചു.കത്തിപ്പാറ ഫ്‌ലൈഓവറിനോടു ചേര്‍ന്നാണു സ്‌ക്വയര്‍ നിര്‍മിക്കുന്നത്. പതിനാലുകോടി രൂപയാണു പദ്ധതി ചെലവ്. ബസ് ടെര്‍മിനല്‍, കാത്തിരിപ്പുകേന്ദ്രം, എടിഎം, പാര്‍ക്കിങ് സൗകര്യം, ഫുട്പാത്ത് എന്നിവ സ്‌ക്വയറില്‍ ഉള്‍പ്പെടുത്തും. കരാര്‍ നല്‍കി ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണു മെട്രോ അധികൃതര്‍ ലക്ഷ്യമിടുന്നത്. ഗിണ്ടി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കോയമ്പേട് എന്നിവിടങ്ങളിലേക്കുള്ള ബസുകള്‍ക്കു നിര്‍ത്താനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. നിലവില്‍ മെട്രോ സ്റ്റേഷനു മുന്‍പിലാണു ബസ് നിര്‍ത്തുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ യാത്രക്കാര്‍ക്കു തിരക്കേറിയ ജിഎസ്ടി റോഡ് മുറിച്ചുകടക്കാതെ ബസ് സ്റ്റോപ്പിലെത്താം. കാല്‍നട യാത്രക്കാര്‍ക്കു റോഡ് മുറിച്ചുകടക്കാതെ ബസ് സ്റ്റോപ്പിലെത്താം. കാല്‍നട യാത്രക്കാര്‍ക്കു റോഡ് മുറിച്ചുകടക്കാനും സ്‌ക്വയര്‍ ഉപയോഗിക്കാം. ആലന്തൂര്‍ സ്റ്റേഷനെ കൂടാതെ ചെന്നൈ സെന്‍ട്രല്‍ ഭൂഗര്‍ഭ സ്റ്റേഷനോടു ചേര്‍ന്നും ഈ സൗകര്യം ഒരുക്കുമെന്നു സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ജിയോയുടെ പിറവി വെളിപ്പെടുത്തി മുകേഷ് അംബാനി

ഇന്ത്യൻ ടെലികോം മേഖലയിൽ ഒന്നര വർഷത്തിനുള്ളിൽ ചരിത്രസംഭവമായി മാറിയ റിലയൻസ് ജിയോയുടെ പിന്നണി രഹസ്യങ്ങൾ വെളിപ്പെടുത്തി മുകേഷ് അംബാനി. 2011ല്‍ തന്‍റെ മകൾ ഇഷയാണ് ജിയോ പദ്ധതി ആദ്യമായി മുന്നോട്ടുവെച്ചതെന്ന് അംബാനി പറഞ്ഞു. ലണ്ടനിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അംബാനി. അമേരിക്കയിലെ യാലെ സർവ്വകലാശാലയിൽ പഠിക്കുന്ന കാലത്ത് ഇഷ അവധിക്ക് വീട്ടിൽ വന്നപ്പോഴാണ് ജിയോ ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. പഠനത്തിന്‍റെ ഭാഗമായി അവൾക്ക് ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ കുറച്ചു റിപ്പോർട്ടുകൾ തയ്യാറാക്കാനുണ്ടായിരുന്നു. അന്ന് വീട്ടിലെ ഇന്‍റര്‍നെറ്റിന്‍റെ വേഗത്തെ കുറിച്ചു മകൾ പറഞ്ഞ പരാതിയും അംബാനി ഓർത്തെടുത്തു. ഇതേക്കുറിച്ച് ഇഷയുടെ സഹോദരൻ ആകാശ് പറഞ്ഞത് ഇങ്ങനെ, ‘പഴയ തലമുറയ്ക്ക് ആ ഭാഗ്യം ലഭിച്ചില്ല. പഴയ കാലത്ത് ടെലികോം ശബ്ദം മാത്രമായിരുന്നു, കോളുകൾ വിളിച്ചാലും സ്വീകരിച്ചാലും ജനങ്ങൾ പണം നൽകേണ്ടിവന്നു, എന്നാൽ ഇന്നത്തെ കാലത്ത് എല്ലാം ഡിജിറ്റലാണ്’. ഇഷയും ആകാശും ഈ ആശയം മുന്നോട്ടുവെക്കുന്ന സമയത്ത് ഇന്ത്യയിൽ ഇന്‍റര്‍നെറ്റ് നെറ്റ്‌വർക്ക് വേഗം പരിതാപകരമായിരുന്നു. കുറഞ്ഞ ഡേറ്റ ഉപയോഗിക്കാൻ ... Read more

മീടൂ കാംപയിനിന്‍റെ ഭാഗമായി ജെന്നിഫര്‍ ലോപസും

ലൈംഗികാതിക്രമങ്ങൾക്കെതിരായി ഹോളിവുഡിൽ നടന്ന മീടൂ കാംപയിനിന്‍റെ ഭാഗമായി ​ഗായിക ​ജെന്നിഫർ ലോപസും. ഒരു മാഗസിന്​ നൽകിയ അഭിമുഖത്തിലാണ്​ തനിക്കു നേരെയുണ്ടായ പീഡനത്തെ കുറിച്ച്​ അവർ തുറന്നു പറഞ്ഞത്. ത​​ന്‍റെ ആദ്യകാല സിനിമയിലെ ഒരു സംവിധായകനു​ ​നേരെയാണ്​ അവർ ആരോപണം ഉന്നയിച്ചത്​. എന്നാൽ വ്യക്​തിയു​ടെ പേര്​ വെളിപ്പെടുത്തിയിട്ടില്ല. മറ്റുള്ളവർക്ക്​ നേരെ ഉണ്ടായതു പോലെ ഒരു ലൈംഗികാതിക്രമം താൻ നേരിട്ടിട്ടില്ല. എന്നാൽ, ഒരു സംവിധായകൻ തന്നോട്​ മാറിടം കാണിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. ആ സമയം വളരെ ഭയ​ന്നെങ്കിലും താൻ അയാളുടെ ആവശ്യം നിരസിച്ചു- ലോപസ്​ വ്യക്​തമാക്കി. ഹോളിവുഡിലെ നിരവധി സ്​ത്രീകൾ ലൈംഗികാതിക്രമത്തിന്​ ഇരയായെന്ന്​ മീടു കാംപയിനിലൂടെ തുറന്നു പറഞ്ഞിരുന്നു. പിന്നീട് കാംപയിന്‍ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ഏറ്റെടുത്തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ജെന്നിഫര്‍ ലോപ്പസിന്‍റെ തുറന്നുപറച്ചില്‍.

ഗ്രൂപ്പുകൾക്ക് വാട്​സ്​ആപ്പില്‍ പുതിയ ഫീച്ചർ

ഗ്രൂപ്പുകൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച്​ വാട്​സ്​ആപ്പ്​. ഗ്രൂപ്പിനെ കുറിച്ചുള്ള വിവരണം ഉൾപ്പെടുത്തുന്നതിനുള്ള സംവിധാനമാണ്​ കമ്പനി അവതരിപ്പിച്ചത്​. ആൻഡ്രോയിഡ്​, വിൻഡോസ്​ ഫോണുകളിലാവും പുതിയ അപ്​ഡേഷൻ ആദ്യം ലഭ്യമാകുക. ഗ്രൂപ്പിലെ പ്രത്യേക അംഗത്തിന്​ ഇതിനെ സംബന്ധിച്ചുള്ള വിവരണം ഉൾപ്പെടുത്താനുള്ള സംവിധാനമാണ്​​ വാട്​സ്ആപ്പ് നൽകുക. ചാറ്റ്​ വിൻഡോയിൽ തന്നെ ഗ്രൂപ്പിനെ സംബന്ധിച്ചുള്ള വിവരണവും ലഭ്യമാകും. ഗ്രൂപ്പി​ലേക്ക്​ ആളുകളെ ക്ഷണിച്ചുള്ള ഇൻവിറ്റേഷൻ ലിങ്കിലും ഇൗ വിവരണം കാണാൻ സാധിക്കും. ഇതിനൊപ്പം ഗ്രൂപ്പ്​ മെമ്പർമാരെ സേർച്ച്​ ചെയ്​ത്​ കണ്ടെത്താനുള്ള സംവിധാനവും വാട്​സ്​ആപ്പ്​ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്​. ​ഐഫോണിൽ ഇൗ സംവിധാനം നേരത്തെ തന്നെ ഉൾപ്പെടുത്തിയിരുന്നു.

ഈസ്റ്റർ: സുവിധ, സ്പെഷൽ ഫെയർ ട്രെയിനുകൾ പ്രഖ്യാപിച്ചു

ഈസ്റ്റർ ആഘോഷത്തിനു ചെന്നൈയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള തിരക്കു കുറയ്ക്കാൻ സുവിധ, സ്പെഷ്യൽ ഫെയർ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു. ടിക്കറ്റ് ബുക്കിങ് ഇന്നു രാവിലെ ആരംഭിച്ചു. ചെന്നൈ സെൻട്രൽ–എറണാകുളം ജങ്ങ്ഷന്‍ (82641) സുവിധ ഈ മാസം 28നു രാത്രി എട്ടു മണിക്ക് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.45ന് എറണാകുളം  ടൗണില്‍ എത്തും. സ്റ്റോപ്പുകൾ–ആർക്കോണം, കട്പാഡി, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ. എറണാകുളം ജങ്ങ്ഷന്‍–ചെന്നൈ സെൻട്രൽ (06060) സ്പെഷ്യൽ ഫെയർ ട്രെയിൻ 29നു രാത്രി 7.30നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 8.30നു ചെന്നൈയിൽ എത്തും. സ്റ്റോപ്പുകൾ– ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട്, കാട്പാഡി, ആർക്കോണം, പെരമ്പൂർ. ചെന്നൈ എഗ്‍മൂർ–എറണാകുളം ജങ്ങ്ഷന്‍ (06067) സ്പെഷൽ ഫെയർ ട്രെയിൻ ഏപ്രിൽ ഒന്നിനു രാത്രി 10.15നു പുറപ്പെട്ടു പിറ്റേദിവസം രാവിലെ 10.50ന് എറണാകുളം ജങ്ങ്ഷനില്‍ എത്തും. സ്റ്റോപ്പുകൾ–ആർക്കോണം, കാട്പാഡി, ജോലാർപേട്ട്, സേലം, ഈറോഡ്, ... Read more

ഷവോമി എക്‌സേഞ്ച് ഓഫര്‍ ഓണ്‍ലൈന്‍ വഴിയും

എം.ഐ ഹോം സ്‌റ്റോറുകള്‍ വഴി നല്‍കി വന്നിരുന്ന എക്‌സ്‌ചേഞ്ച് ഓഫര്‍ ഇനിമുതല്‍ ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ എം.ഐ ഡോട്ട് കോമിലും ലഭിക്കും. ചൊവ്വാഴ്ചയാണ് എക്‌സ്‌ചേഞ്ച് ഓഫര്‍ കമ്പനി വെബ്‌സൈറ്റിലേക്ക് വ്യാപിപ്പിച്ചത്. ഓഫര്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഇന്‍സ്റ്റന്‍റ് എക്‌സ്‌ചേഞ്ച് കൂപ്പണ്‍ ഉപയോഗിച്ച് പഴയ ഫോണിന് പകരം പുതിയ ഫോണ്‍ വാങ്ങാം. ഈ ഓഫര്‍ ലഭിക്കുന്നതിനായി മി ഡോട്ട് കോമില്‍ ഒരുക്കിയിട്ടുള്ള എക്‌സ്‌ചേഞ്ച് ഓഫര്‍ പ്രത്യേക പേജില്‍ കൈമാറ്റം ചെയ്യാനുദ്ദേശിക്കുന്ന സ്മാര്‍ട്‌ഫോണ്‍ തിരഞ്ഞെടുക്കുക. ഹാന്‍റ്സെറ്റിന്‍റെ നിലവിലെ അവസ്ഥയും വിപണി മൂല്യവും കണക്കാക്കി ഷവോമി ഒരു എക്‌സ്‌ചേയ്ഞ്ച് മൂല്യം നിശ്ചയിക്കും. ഈ വില സ്വീകാര്യമെങ്കില്‍ ഐ.എം.ഇ.ഐ നമ്പര്‍ നല്‍കി അത് അംഗീകരിക്കുക. തുടര്‍ന്ന് എം.ഐ അക്കൗണ്ടില്‍ എക്‌സ്‌ചേ്ഞ്ച് വാല്യൂ കൂപ്പണ്‍ ക്രെഡിറ്റ് ആകും. ഒരു പുതിയ സ്മാര്‍ട്‌ഫോണ്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ഈ കൂപ്പണ്‍ ഉപയോഗിക്കാം. ഫോണ്‍ കൈപ്പറ്റുന്ന സമയത്ത് പഴയ ഫോണ്‍ നല്‍കിയാല്‍ മതി. പ്രവര്‍ത്തനക്ഷമമായതും ബാഹ്യമായ കേടുപാടുകളില്ലാത്തതുമായ സ്മാര്‍ട്‌ഫോണുകള്‍ മാത്രമേ എക്‌സ്‌ചേഞ്ച് ... Read more

ടി.വി.എസ് അപ്പാച്ചെ ആര്‍.ടി.ആര്‍ 160 4വി പുതിയ രൂപത്തില്‍ ഇന്ത്യയില്‍

രാജ്യത്തെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ടി.വി.എസ് അപ്പാച്ചെ ആര്‍.ടി.ആര്‍ 160 മോഡലിന്‍റെ പുതിയ പതിപ്പ് ആര്‍.ടി.ആര്‍ 160 4വി പുറത്തിറക്കി. മുന്ന് വകഭേദങ്ങളില്‍ ലഭ്യമാകുന്ന അപ്പാച്ചെയ്ക്ക് 81,490 രൂപ മുതല്‍ 89,990 രൂപ വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.  മുന്‍ മോഡലില്‍ നിന്ന് രൂപത്തിലും കരുത്തിലും കാര്യമായ മാറ്റങ്ങള്‍ സഹിതമാണ് ആര്‍.ടി.ആര്‍ 160 4വി എത്തിയത്. അപ്പാച്ചെ ശ്രേണിയിലെ ആര്‍.ടി.ആര്‍ 200 4വി മോഡലിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഫ്യുവല്‍ ടാങ്ക് എക്‌സ്റ്റന്‍ഷനും എക്‌സ്‌ഹോസ്റ്റും. സുഖകരമായ യാത്രയ്ക്ക് മോണോഷോക്ക് സസ്‌പെന്‍ഷനും ഇതിലേക്ക് കടമെടുത്തിട്ടുണ്ട്. ഇന്ത്യയില്‍ ആര്‍.ടി.ആര്‍ 160 ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ കരുത്ത് നല്‍കുന്ന ബൈക്കായിരിക്കും പുതിയ 160 അപ്പാച്ചെ എന്നാണ് കമ്പനി പറയുന്നത്. മുന്‍ മോഡലിനെക്കാള്‍ കൂടുതല്‍ എന്‍ജിന്‍ കരുത്തും ഇതില്‍ ലഭിക്കും. 159.7 സി.സി എന്‍ജിന്‍ ഇ.എഫ്‌.ഐ മോഡലില്‍ 16.8 ബി.എച്ച്.പി പവറും 14.8 എന്‍.എം ടോര്‍ക്കും കാര്‍ബറേറ്റര്‍ പതിപ്പില്‍ 16.5 ബിഎച്ച്പി പവറും 14.8 എന്‍എം ടോര്‍ക്കും ... Read more

മഴ കനിഞ്ഞു: കുളിര്‍മതേടി വീണ്ടും സഞ്ചാരികള്‍ എത്തിത്തുടങ്ങി

കടുത്ത ചൂടിനെ ശമിപ്പിച്ചു  പെയ്ത വേനല്‍ മഴ കനിഞ്ഞ് ജലപാതകളില്‍ നീരൊഴുക്ക്. തമിഴ്‌നാടിന്റെ അതിര്‍ത്തി മേഖലയില്‍ രണ്ടു ദിവസമായി പെയ്ത മഴ മൂലം കുറ്റാലം ഉള്‍പ്പെടെയുള്ള വെള്ളച്ചാട്ടങ്ങളിലേക്ക് സഞ്ചാരികള്‍ എത്തി തുടങ്ങി.   ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കാരണം കാറ്റും മഴയും തുടരുകയാണ്. കടുത്ത വേനല്‍ തുടരുന്നതിനാല്‍ വറ്റിയിരുന്ന നീര്‍ ചാലുകളില്‍ പ്രതീക്ഷിക്കാതെ ലഭിച്ച മഴ കാരണം നീരൊഴുക്ക് വര്‍ധിച്ചു. വരള്‍ച്ചകാരണം സഞ്ചാരികള്‍ എത്താതിരുന്ന ജലപാതങ്ങളിലേക്ക് കുളിര്‍മതേടി വീണ്ടും സഞ്ചാരികള്‍ വന്നുതുടങ്ങി. അതേസമയം കേരളത്തില്‍ പാലരുവി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വേനല്‍കാരണം അടച്ചിട്ടിരിക്കുകയാണ്.

കൂടുതല്‍ സഞ്ചാരികളെ ലക്ഷ്യമിട്ട് ഉത്തരാഖണ്ഡ്; പുത്തന്‍ കേന്ദ്രങ്ങള്‍ വികസിപ്പിക്കും

നൈനിറ്റാള്‍, മസൂറി,ഹരിദ്വാര്‍,ഋഷികേശ് എന്നിവയ്ക്ക് പുറമേ കൂടുതല്‍ ഇടങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. തീം അധിഷ്ടിത 13 കേന്ദ്രങ്ങളാകും വികസിപ്പിക്കുക. ത്രിവേന്ദ്ര സിംഗ് റാവത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റതിന്‍റെ വാര്‍ഷിക ദിനമായ മാര്‍ച്ച് 18ന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. മുന്‍സിയാരി, മുക്തെശ്വര്‍ എന്നിവിടങ്ങളില്‍ തേയില കൃഷിയാകും ഉയര്‍ത്തിക്കാട്ടുക. കടാര്‍മളില്‍ ധ്യാനം, ലോഹാഗട് ഹില്‍ സ്റ്റേഷന്‍, പരാഗ് ഫാമില്‍ അമ്യൂസ്മെന്റ് പാര്‍ക്ക്,ചോപ്തയില്‍ ഇക്കോ ടൂറിസം, തെഹരി തടാകത്തില്‍ ജലകേളി എന്നിങ്ങനെയാകും വികസിപ്പിക്കുക. ഉത്തരാഖണ്ഡ് സംസ്ഥാനം മുഴുവന്‍ വിനോദസഞ്ചാരികളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹാക്കര്‍ പിടിമുറുക്കി എയര്‍ ഇന്ത്യ കുടുങ്ങി

എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഇന്നു പുലര്‍ച്ചയോടെ ഹാക്ക് ചെയ്യപ്പെട്ടു. മണിക്കൂറുകള്‍ക്കു ശേഷം അക്കൗണ്ട് പുനഃസ്ഥാപിച്ചു. തുര്‍ക്കിയില്‍നിന്നുള്ള I ayyildtiz എന്ന ഹാക്കര്‍ സംഘമാണ് ഇതിന പിന്നിലെന്നാണ് സൂചന. ഇന്നു പുലര്‍ച്ചയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെത്. ഈ സമയത്ത് പ്രത്യക്ഷപ്പെട്ട ടര്‍ക്കിഷ് ഭാഷയിലുള്ള ചില ട്വീറ്റുകളാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ചുള്ള സൂചന നല്‍കിയത്. തുര്‍ക്കി അനുകൂല ട്വീറ്റുകള്‍ ഈ സമയത്ത് പേജില്‍ പ്രതക്ഷ്യപ്പെട്ടിരുന്നു. ഇതുകൂടാതെ ഒരു ട്വീറ്റ് കൂടി പേജില്‍ പിന്‍ ചെയ്തിട്ടുമുണ്ടായിരുന്നു. എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും റദ്ദാക്കിക്കിയിരിക്കുന്നു. ഇനി ടര്‍ക്കിഷ് വിമാനത്തില്‍ യാത്ര ചെയ്യാം എന്നായിരുന്നു ട്വീറ്റ്. ഇതോടെയാണ് പേജ് ഹാക്ക് ചെയ്യപെട്ടു എന്ന വിവരം പുറത്തെത്തിയത്. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വിലാസം @airindian എന്നതില്‍ നിന്നും @airindiaTR എന്നാക്കി ഹാക്കര്‍ മാറ്റുകയായിരുന്നു.

റിയാദില്‍ ഇന്ത്യൻ പാസ്പോർട്ട്‌ സേവനങ്ങൾക്ക് പുതിയ അപേക്ഷ

റിയാദില്‍ ഇന്ത്യൻ പാസ്​പോർട്ട്​ സേവനങ്ങൾക്ക്​ ഏപ്രിൽ ഒന്ന്​ മുതൽ പുതിയ അപേക്ഷ ഫോറം. പാസ്​പോർട്ട്​ പുതിയത്​ എടുക്കാനും പുതുക്കാനും വ്യക്​തി വിവരങ്ങൾ തിരുത്താനും പുതിയത്​ കൂട്ടിച്ചേർക്കാനും ഇനി മുതൽ ഒ​റ്റ അപേക്ഷാ ​ഫോറം മതി. ഇതോടെ നടപടിക്രമങ്ങൾ ലളിതമായി. റിയാദിലെ ഇന്ത്യൻ എംബസിയാണ്​ പുതിയ പരിഷ്​കാരം ഏർപ്പെടുത്തിയത്. പാസ്​പോർ​ട്ട്​ പുതിയത്  എടുക്കുന്നതിനും നിലവിലുള്ളത്​ പുതുക്കുന്നതിനും ഒരേ ഫോറം തന്നെയാണ്​ നിലവിലുമുള്ളത്​. എന്നാൽ പാസ്​പോർട്ടിലെ പേര്​ മാറ്റൽ, ഭാര്യ/ഭർത്താവി​​​ന്‍റെ പേര്​ ചേർക്കൽ/ഒഴിവാക്കൽ​/തിരുത്തൽ, മാതാപിതാക്കളുടെ പേര്​ തിരുത്തൽ, ജനന തിയ്യതി/ജനന സ്ഥലം തിരുത്തൽ, ഫോ​ട്ടോ​/ വിലാസം​/ഒപ്പ്​​ മാറ്റൽ, ഇ.സി.ആർ സ്​റ്റാറ്റസ്​ മാറ്റൽ എന്നീ സേവനങ്ങൾക്ക്​​ വെവ്വേറെ ഫോറങ്ങൾ കൂടി അനുബന്ധമായി നൽകണമായിരുന്നു. ഇതിനാണ്​​ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്​. എല്ലാ സേവനങ്ങൾക്കും ഒറ്റ ഫോറം ഉപയോഗിച്ചാൽ മതി. ഏപ്രിൽ ഒന്നുമുതൽ പുതിയ ​ഫോറത്തിലുള്ള അപേക്ഷ മാത്രമേ സ്വീകരിക്കൂ. ​ പുതിയ ​ഫോറം ഇന്ത്യൻ എംബസിയുടെ വെബ്​സൈറ്റിൽ നിന്ന്​ ഡൗൺലോഡ്​ ചെയ്​ത്​ ഉപയോഗിക്കാം.

ബാംഗ്ലൂരില്‍ ക്രോസ് ചെയ്യാം സ്മാര്‍ട്ടായി

മെട്രോപൊളിറ്റന്‍ നഗരത്തില്‍ റോഡ് മുറിച്ച് കടക്കാന്‍ ഇനി മണിക്കൂറുകള്‍ കാത്തുനില്‍ക്കണ്ട. നഗരത്തില്‍ മൂന്നിടങ്ങളില്‍ കൂടി ആകാശപാത തുറന്നു. ഡൊറാളൂര്‍ ഇന്നര്‍ റിങ് റോഡ് ജംഗ്ഷന്‍, എയര്‍പോര്‍ട്ട് റോഡിലെ ശാന്തി സാഗര്‍ ഹോട്ടലിന് സമീപം, വിശ്വേശരയ്യ മ്യൂസിയം റോഡ് എന്നിവടങ്ങളിലാണ് സ്‌ക്കൈവോക്കുകള്‍ വന്നത്. ല്ഫ്റ്റ്, സിസിടിവി തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള സ്‌ക്കൈവോക്ക് ബെംഗ്‌ളൂരു നഗരവികസനമന്ത്രി കെ ജെ ജോര്‍ജാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. റോഡ് മുറിച്ച് കടക്കുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് അപകടം സംഭവിക്കുന്നത് പതിവാണ് ഈ സാഹചര്യത്തിലാണ് ബിബിഎംപി നടപ്പാലങ്ങള്‍ സ്ഥാപിച്ചത്. സ്വകാര്യ ഏജന്‍സികള്‍ക്കാണ് പാലങ്ങളുടെ സംരക്ഷണ ചുമതലയുള്ളത്. നഗരത്തില്‍ വിവിധ ഇടങ്ങളില്‍ നടപ്പാലങ്ങള്‍ ഉണ്ടെങ്കിലും അതുപയോഗിക്കാതെ റോഡ് മുറിച്ച് കടക്കുന്നവര്‍ ധാരാളമാണ്. ഇങ്ങനെ ഉണ്ടാവുന്ന അപകടങ്ങള്‍ തടയാന്‍ ഉയരം കൂടി ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്കായി നഗരത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നടപ്പാലം സ്ഥാപിക്കുമെന്ന് മന്ത്രി കെ ജി ജോര്‍ജ് പറഞ്ഞു.