Category: Top Stories Malayalam

കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കും

കൊച്ചി രാജ്യാന്തര വിമാനത്താവളം വീണ്ടും പ്രവര്‍ത്തനസജ്ജമായി. ഇന്‍ഡിഗോയുടെ ബെംഗളൂരുവില്‍ നിന്നുള്ള വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ആദ്യമിറങ്ങുക. ആദ്യം പറന്നുയരുന്നതും (3.25) ഈ വിമാനം തന്നെയായിരിക്കും. ഇതുള്‍പ്പെടെ 32 വിമാനങ്ങള്‍ ഇന്നു വന്നുപോകും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ജെറ്റ് എയര്‍വേയ്‌സിന്റെയും മസ്‌കത്തില്‍ നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്‌സിന്റെ ദുബായ്, ഗോ എയറിന്റെ ഷാര്‍ജ, ഇത്തിഹാദിന്റെ അബുദാബി, എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ വിമാനങ്ങളുമെത്തി മടങ്ങുന്നുണ്ട്. ബാക്കി എല്ലാം ആഭ്യന്തര സര്‍വീസുകളാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ സര്‍വീസുകളും പുനരാരംഭിക്കാന്‍ കഴിയുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍ അറിയിച്ചു. ആയിരത്തിലേറെപ്പേര്‍ എട്ടു ദിവസവും 24 മണിക്കൂറും ജോലി ചെയ്താണു വിമാനത്താവളം പുനരാരംഭിക്കാവുന്ന നിലയിലാക്കിയത്. കഴിഞ്ഞ 15നാണു വിമാനത്താവളം അടച്ചത്. വിമാനത്താവളത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റുമതിലില്‍ രണ്ടര കിലോമീറ്റര്‍ തകര്‍ന്നു. പാര്‍ക്കിങ് ബേ, ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. റണ്‍വേയില്‍ ചെളി അടിഞ്ഞുകൂടി. ഏതാണ്ട് 300 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വെള്ളം ഇറങ്ങിയതോടെ 20 ... Read more

കടലിന്റെ മക്കളുടെ ത്യാഗത്തിനും സേവനത്തിനും സര്‍ക്കാരിന്റെ ആദരവ്

സംസ്ഥാനം വിറങ്ങലിച്ച പേമാരിയിലും വെളളപ്പൊക്കത്തിലും ദുരിതമനുഭവിച്ച 65000 ആളുകളെ ആശയുടെയും സന്തോഷത്തിന്റെയും പുറംതുരുത്തുകളിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ 3000 ത്തൊളം മത്സ്യത്തൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നു. കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തമാണ് ആഗസ്റ്റിലുണ്ടായത്. ദുരന്തം അറിഞ്ഞ ഉടന്‍ തന്നെ വിവിധ ജില്ലകളില്‍ നിന്ന് ഔട്ട്‌ബോട് എഞ്ചിന്‍ ഘടിപ്പിച്ച 669 വളളങ്ങളിലായി മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നോട്ട് വരികയുണ്ടായി. ഉത്തരവ് കാത്തു നില്‍ക്കാതെ സ്വന്തം നടിന്റെ രക്ഷയ്ക്കായി കൈ, മെയ്യ് മറന്ന് പ്രവര്‍ത്തിച്ച മത്സ്യത്തൊഴിലാളികളുടെ സേവനം ആദരിക്കപ്പെടേണ്ടതാണെന്നുളള സമൂഹത്തിന്റെ പൊതുവികാരം കണക്കിലെടുത്താണ് സര്‍ക്കാര്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്. ചടങ്ങിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളെ പൊന്നട അണിയിച്ച് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ആഗസ്റ്റ് 29-ന് വൈകുന്നേരം 4 മണിക്ക് കനകകുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ ചേരുന്ന ‘ആദരം 2018’ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കും ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കശുവണ്ടി വ്യവസായ വകുപ്പ് ... Read more

അടിമുടി മാറ്റത്തിനൊരുങ്ങി റെയില്‍വേ

റെയില്‍വേ അടിമുടി മാറ്റത്തിന്റെ പാതയിലാണ്. കാലത്തിന് അനുസരിച്ചുളള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് റെയില്‍വേയെ പരിഷ്‌കരിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇതിലുടെ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ കഴിയുമെന്നും റെയില്‍വേ ഉന്നതവൃത്തങ്ങള്‍ വിശ്വസിക്കുന്നു. ദീര്‍ഘദൂര യാത്രകള്‍ പലപ്പോഴും യാത്രക്കാര്‍ക്ക് മടുപ്പ് ഉളവാക്കാറുണ്ട്. ഇതിന് പരിഹാരം കാണാനുളള ശ്രമത്തിലാണ് റെയില്‍വേ. ഇതിലുടെ ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയും റെയില്‍വേ വെച്ചുപുലര്‍ത്തുന്നു. ട്രെയിനില്‍ ഷോപ്പിങിനുളള സൗകര്യം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചാണ് റെയില്‍വേ ഗൗരവമായി ആലോചിക്കുന്നത്. പ്രീമിയം ട്രെയിനുകളില്‍ നടപ്പിലാക്കി വിജയിച്ചാല്‍ മറ്റു ദീര്‍ഘദൂര ട്രെയിനുകളിലും വ്യാപിപ്പിക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. ഡിസംബറോടെ ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിക്കാനാണ് പദ്ധതി. വെസ്റ്റേണ്‍, സെന്‍ട്രല്‍ റെയില്‍വേകളാണ് ഇതിനെ കുറിച്ച് ആലോചിക്കുന്നത്. പെര്‍ഫ്യൂംസ്, ബാഗുകള്‍, വാച്ചുകള്‍, ഉള്‍പ്പെട യാത്രയ്ക്ക് ആവശ്യമായ ഉത്പനങ്ങല്‍ ട്രെയിനില്‍ ലഭ്യമാക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. ടിക്കറ്റ് ഇതര വരുമാനം 1200 കോടി രൂപയായി ഉയര്‍ത്താന്‍ വിവിധ സോണുകളോട് റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നീക്കം. സെപ്റ്റംബറില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാനാണ് വെസ്റ്റേണ്‍ ... Read more

സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് ഇനി മധുബനി തിളക്കത്തില്‍

ബിഹാറിലെ ദര്‍ഭാംഗയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വ്വീസ് നടത്തുന്ന സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസിനാണ് ചിത്രകാരികള്‍ മധുബനിയുടെ ചാരുത നല്‍കിയത്. സമ്പര്‍ക്ക് ക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ ഒന്‍പത് ബോഗികള്‍ ചിത്രം വരച്ച് തീരുന്നതിനായി ഒരു മാസമാണ് വേണ്ടി വന്നത്. 50 ചിത്രകാരികളാണ് ബിഹാറിന്റെ തനത് ചിത്രംവര ശൈലിയായ ‘മധുബനി’ ബോഗികളിലേക്ക് പകര്‍ത്തിയത്. രാത്രിയും പകലും ഒരുപോലെ സമയമെടുത്താണ് ഇവര്‍ ഇത് വരച്ച് തീര്‍ത്തതെന്ന് റെയില്‍വേ അറിയിച്ചു. ഡല്‍ഹിയില്‍ നിന്നും വ്യാഴാഴ്ച രാവിലെയാണ് ചിത്രാലംകൃതമായ ട്രെയിന്‍ യാത്ര ആരംഭിച്ചത്. ചിത്രകലാരീതി രാജ്യമെങ്ങും പ്രചരിപ്പിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലേക്കും പര്യടനം നടത്താന്‍ റെയില്‍വേ സൗകര്യം ഒരുക്കണമെന്ന് സമസ്തിപൂര്‍ ഡിവിഷണല്‍ മാനേജര്‍ രവീന്ദ്രകുമാര്‍ ജെയിന്‍ ആവശ്യപ്പെട്ടു.   അധികം വൈകാതെ ട്രെയിന്‍ മുഴുവന്‍ മധുബനി രീതിയില്‍ ചിത്രംവരയ്ക്കാനാണ് റെയില്‍വേയുടെ തീരുമാനം.

വിപണി കീഴടക്കാന്‍ സാംസങ് ഗ്യാലക്‌സി എ8 സ്റ്റാര്‍ എത്തി

ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ഗ്യാലക്‌സി എ8 സ്റ്റാറുമായി വിപണി കീഴടക്കാന്‍ സാംസങ് എത്തി. കഴിഞ്ഞ ജനുവരിയില്‍ സാംസങ് വിപണിയിലെത്തിച്ച ഗ്യാലക്‌സി എ8 ന്റെ അപ്‌ഡേറ്റ് ചെയ്ത മോഡലാണ് ഗ്യാലക്‌സി എ8 സ്റ്റാര്‍. 34,990 രൂപ മുതലാണ് ഗ്യാലക്‌സി എ8 സ്റ്റാറിന്റെ വില ആരംഭിക്കുന്നത്. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി -സൂപ്പര്‍ അമോള്‍ഡ് (AMOLED) ഇന്‍ഫിനിറ്റി ഡിസ്പ്ലേയും ഡ്യുവല്‍ റിയര്‍ ക്യാമറകളുമാണ് എ8 സ്റ്റാറിന്റെ പ്രത്യേകത. വീഡിയോ കാണാനും മറ്റുമായി മികച്ച ഡിസ്പ്ലേ റേഷ്യോയും (18.5:9) എ8 സ്റ്റാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വശങ്ങളില്‍ മെറ്റല്‍ ബോഡിയും 2.5 ഡിയിലും 3 ഡിയിലുമുള്ള കര്‍വ്ഡ് ഗ്ലാസ്സ് ബോഡിയുമാണ് എ8 സ്റ്റാറിനുള്ളത്. 16 എം.പി, 24 എംപി സെന്‍സറുകളുടെ കോമ്പിനേഷനാണ് ഈ ഫോണിനെ ഡ്യുവല്‍ ഇന്റലിക്യാം ആക്കി മാറ്റുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. കുറഞ്ഞ പ്രകാശത്തിലും മികച്ച ഫോട്ടോ ക്വാളിറ്റി ഉറപ്പുവരുത്താവുന്ന f/1.7 അപേര്‍ച്ചറുകളോട് കൂടിയ ക്യാമറ സെന്‍സറുകളാണ് ഇരുക്യാമറകളിലും നല്‍കിയിരിക്കുന്നത്. 24 എംപിയാണ് മുന്‍വശത്തെ ക്യാമറ. ... Read more

കുതിരാന്‍ തുരങ്കം തുറന്നു

കുതിരാന്‍ തുരങ്കങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയായ തുരങ്കം ഇന്ന് തുറന്നു. എന്നാല്‍ കര്‍ശന നിയന്ത്രണത്തോട് കൂടിയായവും തുരങ്കത്തിലൂടെയുള്ള ഗതാഗതം. വെള്ളപ്പൊക്ക ദുരിത്വാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി പോകുന്ന വാഹനങ്ങളെ മാത്രമേ തുരങ്കത്തിലൂടെ കയറ്റി വിടുകയുള്ളൂ. പൊലീസ് വാഹനം, ആംബുലന്‍സ്, മറ്റു അത്യാവശ്യ വാഹനങ്ങള്‍ മാത്രമേ തുരങ്കത്തിലൂടെ കയറ്റി വിടുകയുള്ളു. മറ്റു വാഹനങ്ങളെ കര്‍ശനമായി നിയന്ത്രിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അഞ്ചു ദിവസത്തേക്ക് വേണ്ടി മാത്രമാണ് തുരങ്കം തുറന്ന കൊടുത്തത്. രാവിലെ 8 മണിയ്ക്ക് തുറന്ന തുരങ്കം രാത്രി 9 മണിയ്ക്ക് അടയ്ക്കും.

പ്രളയക്കെടുതി: പതിനൊന്ന് ഓണ ചിത്രങ്ങളുടെ റിലീസ് മാറ്റി

കൊച്ചി: ഓണത്തിന് തീയറ്ററുകളില്‍ എത്താനിരുന്ന പതിനൊന്ന് സിനിമകളുടെ റിലീസ് തീയതി പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റി. ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി, സേതുവിന്റെ മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗ് ഉള്‍പ്പടെ പതിനൊന്ന് സിനിമകളുടെ റിലീസാണ് മാറ്റിയത്. കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ യോഗം ചേര്‍ന്നാണ് റിലീസ് മാറ്റാമെന്ന് തീരുമാനിച്ചത്. അമല്‍ നീരദിന്റെ ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍, ടൊവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി, വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി, ബിജു മേനോന്‍ നായകനാകുന്ന പടയോട്ടം എന്നിവയാണ് ഓണത്തിന് തീയറ്ററുകളില്‍ എത്താനിരുന്ന ചിത്രങ്ങള്‍. കനത്ത മഴയും പ്രളയവും മൂലം സിനിമകളുടെ റിലീസ് നീട്ടുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ബിഗ് സിനിമകള്‍ റിലീസ് ചെയ്താല്‍ തീയറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്തില്ലെന്ന് യോഗം വിലയിരുത്തി. പ്രളയക്കെടുതി ഒരുപരിധി വരെ മാറിയ ശേഷം ഓണചിത്രങ്ങള്‍ ആദ്യം എന്ന നിലയ്ക്കാകും ഇനി റിലീസുകള്‍ നടക്കുക

പ്രായം കൂടും തോറും ഈ വാഹനങ്ങള്‍ക്ക് മൂല്യം കൂടും

1. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് കൊളോണിയല്‍ കാലം ഇന്ത്യയ്ക്കു നല്‍കിയ വിലപ്പെട്ട സമ്മാനങ്ങളിലൊന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്. ബ്രിട്ടീഷ് കമ്പനി റോയല്‍ എന്‍ഫീല്‍ഡ് നിര്‍മിച്ച 4-സ്‌ട്രോക്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ മോട്ടോര്‍ സൈക്കിള്‍ ആണിത്. 1971 ല്‍ റോയല്‍ എന്‍ഫീല്‍ഡ് കമ്പനി നിലച്ചു. ഇപ്പോള്‍ ഈ ബ്രിട്ടീഷ് കമ്പനിയുടെ പിന്തുടര്‍ച്ചക്കാര്‍ ആയ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സ് ( ചെന്നൈ , ഇന്ത്യ) ആണ് ഈ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മിക്കുന്നത്. ദീര്‍ഘദൂരം യാത്ര ചെയ്യാനിഷ്ടപ്പെടുന്നവര്‍ക്ക് ഇന്ത്യയില്‍ ഏക ആശ്രയമായിരുന്നു ഒരുകാലത്ത് ഈ 350സിസി ബൈക്കുകള്‍. 1994ല്‍ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ആദ്യ 500 സിസി ബൈക്ക് പുറത്തിറങ്ങി. 2. യമഹ ആര്‍ എക്‌സ് 100 ഒരു കാലത്ത് കാമ്പസുകളുടെ ആവേശമായിരുന്നു ഈ മെലിഞ്ഞ സുന്ദരന്‍. ഇവന്റെ പേര് ഇരുചക്ര വാഹന പ്രേമികളുടെ ചുണ്ടിലും നെഞ്ചിലും ഇന്നും മായാതെ അവശേഷിക്കുന്നു. 1985 ലാണ് ജപ്പാന്‍ കമ്പനിയായ യമഹ ആര്‍എക്‌സ് 100 നു രൂപം കൊടുക്കുന്നത്. ... Read more

പോക്കോ എഫ്1 ഇന്ത്യയില്‍ ഇറങ്ങി

ഷവോമിയുടെ ഉപബ്രാന്റായ പോക്കോഫോണിന്റെ ആദ്യഫോണ്‍ പോക്കോ എഫ്1 ഇന്ത്യയില്‍ ഇറങ്ങി. ഫ്‌ലാഗ്ഷിപ്പ് ബ്രാന്റുകളെ വെല്ലാന്‍ വേണ്ടിയാണ് പോക്കോഫോണ്‍ ഇറങ്ങുന്നത് എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്പാണ് ഈ ഫോണിനുള്ളത്. 8ജിബി റാം ശേഷിയുള്ള ഫോണിന് ഒപ്പം 256 ജിബി ഇന്റേണല്‍ മെമ്മറി ശേഷിയാണ് ഫോണിനുള്ളത്. പോക്കോ എഫ്1 20,000 രൂപയ്ക്ക് 30,000 രൂപയ്ക്കും ഇടയിലാണ് ഫോണിന്റെ വില. മുന്‍പ് ഫ്‌ലാഗ്ഷിപ്പ് കില്ലര്‍ എന്ന് വിശേഷിക്കപ്പെട്ട വണ്‍പ്ലസ് 6നെക്കാള്‍ വിലകുറവാണ് ഈ ഫോണിന് എന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്ന് പതിപ്പായാണ് പോക്കോ എഫ്1 എത്തുന്നത്. 6ജിബിറാം, 64ജിബി പതിപ്പ്, 6ജിബി റാം 128 ജിബി പതിപ്പ്, 8ജിബി 256 ജിബി പതിപ്പ്. ഒരു 20,000-30,000 റേഞ്ചില്‍ ഉള്‍പ്പെടുന്ന സാധാരണ ഫോണുകളെക്കാള്‍ മികച്ചതാണ് ഈ ഫോണിന്റെ ബില്‍ഡ്. പോളി കാര്‍ബണേറ്റ് ബോഡിയാണ് ഫോണിനുള്ളത്. ഇതിന് ഒപ്പം തന്നെ വിലകൂടിയ കെവ്‌ലര്‍ ബോഡി പതിപ്പും ലഭിക്കും. 40,00 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി. ... Read more

കേള്‍ക്കാം ഈ വാട്ടര്‍പാര്‍ക്കുകളുടെ ദയനീയ കഥ

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിനോദവേളകള്‍ക്കായി തിരഞ്ഞെടുക്കുന്ന രസകരമായ ഇടമാണ് വാട്ടര്‍തീം പാര്‍ക്കുകള്‍. സന്ദര്‍ശകരായി എത്തുന്ന എല്ലാവരിലും ആഹ്‌ളാദം നിറയ്ക്കാന്‍ ഇവിടുത്തെ വിനോദങ്ങള്‍ക്ക് നിഷ്പ്രയാസം കഴിയും. വേനല്‍ അവധികളിലാണ് കൂടുതലാളുകള്‍ ഇവിടേക്ക് പോകുന്നത്. എന്നാല്‍ ഒരുകാലത്ത് പ്രശസ്തമായിരുന്ന എന്നാല്‍ അകാലത്തില്‍ താഴിട്ട് പൂട്ടേണ്ടി വന്ന വാട്ടര്‍ തീം പാര്‍ക്കുകളെ പരിചയപ്പെടാം. ഹൊയ് തുയ് ടിയെന്‍ ഇന്‍ ഹുയ്, വിയറ്റ്‌നാം ലോകത്തിലെ ഏറ്റവും പ്രശസ്തമായിരുന്ന വാട്ടര്‍ പാര്‍ക്ക് ആണിത്. വിയറ്റ്‌നാമിലെ ഏറ്റവും പ്രശസ്തമായ, വിനോദ സഞ്ചാരികള്‍ ഏറ്റവും കൂടുതലെത്തുന്ന പാര്‍ക്കുകളിലൊന്ന്. 3 മില്യണ്‍ ഡോളര്‍ ചെലവാക്കി, 2004 ലാണ് മുഴുവന്‍ നിര്മിതിയും പൂര്‍ത്തിയാക്കി ഈ പാര്‍ക്ക് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. പക്ഷേ, കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം പൂട്ടേണ്ടിവന്നു. സഫാരി ലഗൂണ്‍ വാട്ടര്‍ പാര്‍ക്ക്, പാന്‍ഡാന്‍, സെലന്‍ഗോര്‍, മലേഷ്യ ഒരു ഷോപ്പിംഗ് സെന്ററിന്റെ ഏറ്റവും മുകളിലായാണ് ഈ പാര്‍ക്കിന്റെ സ്ഥാനം. തെക്കു കിഴക്കനേഷ്യയിലെ ഏറ്റവും വലിയ തീം പാര്‍ക്കെന്ന വിശേഷണത്തോടെയാണ് സഞ്ചാരികള്‍ക്കുവേണ്ടി 1998 ല്‍ ഈ ... Read more

കേരളത്തിന് കൈത്താങ്ങായി കെഎസ്ആര്‍ടിസി

പ്രളയക്കെടുതിയില്‍ കേരളം മുങ്ങിത്താഴുമ്പോഴും മുടങ്ങാതെ സര്‍വീസ് നടത്തി ഒരുനാടിന്റെ മുഴുവന്‍ പ്രിയപ്പെട്ട പൊതു ഗതാഗത സംവിധാനമായി മാറിയിരിക്കുകയാണ് കെ എസ് ആര്‍ ടി സി.വെള്ളം കയറിയതിനെ തുടര്‍ന്ന് ആലപ്പുഴ-ചങ്ങനാശ്ശേരി തിരുവല്ല റോഡുകള്‍ ഒരു തരത്തിലും ഉപയോഗിക്കാനാകാത്ത സ്ഥിതി വന്നപ്പോള്‍ മാത്രം നിര്‍ത്തിവച്ച സര്‍വ്വീസുകള്‍ ഇപ്പോള്‍ വീണ്ടും ഓടിത്തുടങ്ങുകയും ചെയ്തു. ഇതിനുപുറമേയാണ് രക്ഷാപ്രവര്‍ത്തകരെ യഥാസ്ഥാനങ്ങളിലെത്തിക്കാന്‍ നടത്തിയ പ്രത്യേക സര്‍വീസുകള്‍. മഴ തുടങ്ങിയപ്പോള്‍ തന്നെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവച്ചിരുന്നത് ആലപ്പുഴയില്‍ യാത്രക്ലേശം വര്‍ധിപ്പിച്ചിരുന്നു. ഈ സ്ഥാനത്താണ് ലാഭേച്ഛയില്ലാതെ കെ എസ് ആര്‍ ടി സി പ്രശ്നബാധിത റൂട്ടുകളില്‍ സ്പെഷ്യല്‍ സര്‍വ്വീസുകളും നടത്തിയത്. വെള്ളം കയറിയതിനാല്‍ പൂര്‍ണമായും ഒറ്റപ്പെട്ട റൂട്ടുകളില്‍ ജീവനക്കാര്‍ ഇപ്പോഴും വണ്ടിയോടിക്കുന്നതും ശ്രദ്ധേയം. നിലവില്‍ ജില്ലയിലെ ഏഴ് ഡിപ്പോകളിലെ വിവിധ റൂട്ടുകളിലായി 226 ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ചേര്‍ത്തല,ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ ഡിപ്പോകളില്‍ നിന്നായി 348 ബസുകളാണ് സര്‍വ്വീസ് നടത്തേണ്ടിയിരുന്നത്. ഇവയില്‍ 85 ബസുകള്‍ പൂര്‍ണമായും വെള്ളം കയറിയ ... Read more

അയ്യപ്പഭക്തര്‍ ശബരിമലയാത്ര ഒഴിവാക്കണം: ഹൈക്കോടതി

പമ്പയിലെയും പരിസരപ്രദേശങ്ങളിലെയും നിലവിലെ പ്രതികൂല സാഹചര്യത്തില്‍ ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ,ഭക്തരെ ഓണക്കാലത്തെ പൂജകള്‍ക്കായി ശബരിമലയിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം, ഭക്തര്‍ ഓണക്കാലത്ത് നടതുറക്കുന്ന അഞ്ച് ദിവസങ്ങളില്‍ ശബരിമലയിലേക്ക് എത്തേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.പമ്പാനദി ഗതിമാറി ഒഴുകുന്നതും പമ്പയിലെ പ്രധാന പാലങ്ങള്‍ തകര്‍ന്ന നിലയിലുമുള്ള സ്ഥിതിവിശേഷവുമാണ് ഇപ്പോഴത്തേത്. ആയതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണം.എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഭക്തര്‍ ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ തയ്യാറാകണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.ക്ഷേത്ര നട 23 ന് വൈകിട്ട് തുറന്ന് പതിവ് പൂജകള്‍ക്ക്‌ശേഷം 28 ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും.

ഇവരാണ് താജ് മഹലിന്റെ അപരന്‍മാര്‍

ഉദാത്ത പ്രണയത്തിന്റെ സ്മാരകമായ താജ് മഹല്‍ നിഗൂഢ രഹസ്യങ്ങളുടെ കൂടെ കലവറയാണ്. ഷാജഹാന്‍ തന്റെ ഭാര്യ മുംതാസിന്റ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ച താജ് മഹല്‍ പോലെ മറ്റൊരു സൃഷ്ടിയും ഉണ്ടാകാതിരിക്കാന്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ അതിന്റെ നിര്‍മ്മാണബുദ്ധികളുടെ കൈകള്‍ വെട്ടി കളഞ്ഞിരുന്നു എന്നൊക്കെയുള്ള കഥകളാണ് താജ്മഹലിന്റെ പിന്നിലുള്ളത്. എന്നാല്‍ താജ് മഹലിന്റെ തനി പകര്‍പ്പുകള്‍ ആയും അതിനോട് രൂപസാദൃശ്യമുള്ളതായും ഉള്ള ചില നിര്‍മ്മിതികള്‍ ഇന്ത്യയിലുണ്ട്. അത്തരത്തില്‍ അഞ്ച് താജ് നിര്‍മ്മിതികളെ പറ്റിയാണ് പറയുന്നത്. 1. താജ് മഹല്‍, കോട്ട, രാജസ്ഥാന്‍ രാജസ്ഥാനിലെ കോട്ട നഗരം ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളുള്ള സ്ഥലമാണ്!. ആ ഏഴ് മഹാത്ഭുതങ്ങളും ഇവിടുത്തെ ഒരു ടൂറിസ്റ്റ് പാര്‍ക്കിലാണ് സ്ഥിതി ചെയ്യുന്നത്. താജ്ഹലിന്റെ പകര്‍പ്പും ഈ പാര്‍ക്കില്‍ ഇടം നേടിയിട്ടുണ്ട്. 2. മിനി താജ് മഹല്‍, ബുലന്ദ്ശഹര്‍, ഉത്തര്‍പ്രദേശ് മുംതാസിന് വേണ്ടി ഷാജഹാന്‍ നിര്‍മ്മിച്ചത് പോലെ തന്നെ തന്റെ ഭാര്യയ്ക്ക് വേണ്ടി ഒരു പോസ്റ്റ്മാസ്റ്റര്‍ നിര്‍മ്മിച്ചതാണ് ഈ മിനി താജ് മഹല്‍. ... Read more

സംസ്ഥാനത്തെ ഗതാഗത സംവിധാനം സാധാരണ നിലയിലായി

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി-ട്രെയിന്‍ സര്‍വ്വീസുകള്‍ സാധാരണനിലയിലായി. തിരുവനന്തപുരത്തു നിന്നുള്ള ദീര്‍ഘദൂര ബസുകള്‍ ഓടിത്തുടങ്ങി.തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍, എറണാകുളം-ഷൊര്‍ണ്ണൂര്‍-തൃശൂര്‍ പാതകളിലെ തടസ്സങ്ങള്‍ കൂടി മാറി. 28 പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും. തിരുവനന്തപുരത്തു നിന്നുള്ള ദീര്‍ഘദൂര ട്രെയിനുകളായ മാവേലി, മംഗ്‌ളൂര്‍, അമൃത എക്‌സ്പ്രസ്സുകളുടെ സര്‍വ്വീസിന്റെ കാര്യത്തില്‍ ഇന്ന് വൈകീട്ട് തീരുമാനമാകും. കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മാറിയിരിക്കുകയാണ്.എം.സി.റോഡ് വഴിയും ദേശീയപാത വഴിയുമുള്ള സര്‍വീസുകള്‍ നടക്കുന്നു. വെള്ളം ഇറങ്ങാത്തതിനാല്‍ കുട്ടനാട് ,ആലുവ-പറവൂര്‍ റൂട്ട്, കൊടുങ്ങല്ലൂര്‍ – പറവൂര്‍ റൂട്ട് എന്നിവടങ്ങളിലെ സര്‍വീസുകള്‍ തടസപ്പെട്ടു. മൂന്നാര്‍ ഡിപ്പോയിലെ സര്‍വീസുകള്‍ തുടങ്ങിയിട്ടില്ല. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സ്‌പെഷ്യല്‍ ബസ്സുകള്‍ നാളെ മുതല്‍ സര്‍വ്വീസ് തുടങ്ങും.

അധിക സര്‍വീസുകളുമായി ജെറ്റ് എയര്‍വേസ്

കേരളം പ്രളയ ദുരന്തത്തില്‍ നിന്നും കരകയറിത്തുടങ്ങി. പ്രളയത്തെ തുടര്‍ന്ന് യാത്രമുടങ്ങിയവര്‍ക്ക് ആശ്വാസവുമായി ജെറ്റ് എയര്‍വെയ്സ്. ഞായറാഴ്ച മുതല്‍ കൂടുതല്‍ കേരളത്തില്‍ നിന്നും കൂടുതല്‍ ജെറ്റ് എയര്‍വേസ് സര്‍വീസുകള്‍ ആരംഭിച്ചു. ആറ് അന്താരാഷ്ട്ര സര്‍വീസുകളും നാല് ആഭ്യന്തര സര്‍വീസുകളുമാണ് ജെറ്റ് എയര്‍വേസ് അധികമായി നടത്തുക. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് ആഭ്യന്തര റൂട്ടുകളില്‍ അധിക സര്‍വീസുകള്‍. 21, 22 തീയതികളിലാണ് ആറ് അന്താരാഷ്ട്ര സര്‍വീസുകള്‍. ഞായറാഴ്ച മുതല്‍ 26 വരെയുള്ള എല്ലാ ദിവസങ്ങളിലുമാണ് നാല് വീതം ആഭ്യന്തര സര്‍വീസുകള്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് എല്ലാ സര്‍വീസുകളും. 21-ന് രാവിലെ 7.55 ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പുറപ്പെട്ട് 10.35 ഓടെ അവിടെ എത്തുന്ന വിമാനം തിരിച്ച് ദുബായില്‍ നിന്ന് ഉച്ചയ്ക്ക് 12.10 ന് പുറപ്പെടും. ഈ വിമാനം തിരുവനന്തപുരത്ത് വൈകീട്ട് ആറു മണിയോടെ എത്തും. ഇതേ സമയത്ത് 22നു ദുബായിലേക്കും അവിടേ നിന്ന് തിരിച്ചും സര്‍വീസുണ്ട്. കൂടാതെ അന്ന് വൈകീട്ട് ഏഴ് മണിക്ക് ദമാമിലേക്കും ... Read more