Category: Top Stories Malayalam

ഇടുക്കിയിലെത്താം ഈ വഴികളിലൂടെ

ഇടുക്കിയിലെ പ്രധാന സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുവാന്‍ നിലവില്‍ യാത്ര സാധ്യമായ വഴികള്‍ തൊടുപുഴ -ചെറുതോണി തൊടുപുഴ-വണ്ണപ്പുറം-ചേലച്ചുവട് – ചുരുളി – ചുരുളി പതാല്‍ കരിമ്പന്‍ – ചെറുതോണി ഈ റോഡില്‍ ചെറു വാഹനങ്ങള്‍ കടന്നു വരും. എന്നാല്‍ ചുരുളിയില്‍ നിന്ന് കരിമ്പന്‍ന്‍ റോഡ് ബ്‌ളോക്ക് ആണ്. അതുകൊണ്ട് ചെറുതോണി വരേണ്ട വാഹനങ്ങള്‍ (കഴിവതും 4×4 മാത്‌റം ) ചേലച്ചുവട് നിന്നും ചുരുളി എത്തിയ ശേഷം ആല്‍പാറ വഴി (Right turn ) തിരിഞ്ഞ് അല്പം കഴിഞ്ഞ് left turn കുട്ടപ്പന്‍ സിറ്റിയ്ക്കുള്ള കുത്തു കയറ്റം കയറി(സൂക്ഷിക്കുക 1000 കിലോ load മാത്രം കയറ്റുക ,വീതി കുറഞ്ഞ കുത്ത് കയറ്റം.) കരിമ്പന്‍ ടൗണില്‍ എത്തി അവീടെ നിന്നും മെയിന്‍ റോഡില്‍ ചെറുതോണി ,കുയിലിമല ലേയ്ക്ക് പോകാം . കട്ടപ്പന-എറണാകുളം കട്ടപ്പന-കുട്ടിക്കാനം-മുണ്ടക്കയം-പൊന്‍കുന്നം-പാലാ-ഏറ്റുമാനൂര്‍-എറണാകുളം കട്ടപ്പന കോട്ടയം റൂട്ടില്‍ KSRTC ബസ് ഓടാന്‍ തുടങ്ങി കട്ടപ്പന – ചെറുതോണി – കളക്ടറേറ്റ് കട്ടപ്പന – ഇരട്ടയാര്‍ – ... Read more

എറണാകുളം-തൃശ്ശൂര്‍ റോഡില്‍ ഗതാഗതം പുനരാരംഭിച്ചു

ആലുവ, പറവൂര്‍ മേഖലയില്‍ വെള്ളം ഇറങ്ങിത്തുടങ്ങി. ആലുവ മാര്‍ത്താണ്ഡവര്‍മ പാലംവഴി തൃശൂര്‍ ഭാഗത്തേക്കു റോഡ് ഗതാഗതം പുനരാരംഭിച്ചു. കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വൈറ്റില മൊബിലിറ്റി ഹബ്ബിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. എറണാകുളം സ്റ്റാന്‍ഡില്‍നിന്നു തൃശൂരിലേക്ക് 15 മിനിറ്റ് ഇടവിട്ട് കെഎസ്ആര്‍ടിസി സര്‍വീസുണ്ട്. അതേസമയം, ഇടപ്പള്ളി-പന്‍വേല്‍ ദേശീയപാതയില്‍ ഗതാഗതം പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. വരാപ്പുഴ-പറവൂര്‍ ഭാഗത്തു ചെറിയപ്പിള്ളി പാലത്തിന് അപ്പുറവും ഇപ്പുറവും പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. കൊച്ചി നഗരത്തിനു വടക്കു പടിഞ്ഞാറുള്ള ഏഴു ദ്വീപുകളില്‍ ജലനിരപ്പു താണുകൊണ്ടിരിക്കുന്നു

വെള്ളമിറങ്ങുന്നു; വീട്ടിലേക്ക് മടങ്ങുന്നവര്‍ സൂക്ഷിക്കുക

മഴക്കെടുതിയില്‍ തകര്‍ന്ന കേരളക്കരയില്‍ സ്ഥിതിഗതികള്‍ ശാന്തമാകുകയാണ്. മഴയുടെ അളവില്‍ ഇന്നലെ വൈകുന്നേരം മുതല്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് തിരികെ കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏറെയാണ്. വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണമെന്നാണ് ഡോ. ഷിനു ശ്യാമളന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ് പാമ്പുകള്‍ ധാരാളമായി വെള്ളം ഇറങ്ങുന്ന വീടുകളില്‍ കണ്ടു വരുന്നു. സൂക്ഷിക്കുക. (എന്റെ ബന്ധുക്കളുടെ വീടുകളില്‍ ഒന്നാണ് താഴെ) 1.പാമ്പ് കടിച്ചാല്‍ പാമ്പിനെ പിടിക്കാന്‍ സമയം കളയേണ്ടതില്ല. 2. കടിച്ച ഭാഗം കഴിവതും അനക്കാതെയിരിക്കുക. 3. മുറിവില്‍ പച്ചമരുന്നു വെച്ചു സമയം കളയാതെ ആശുപത്രിയില്‍ എത്തിക്കുക. 4. മുറിവിന്റെ മുകളില്‍ 1, 2 ഇഞ്ച് വിട്ട് ചെറിയ തുണി കൊണ്ട് കെട്ടുക. ഒരുപാട് മുറുക്കി കെട്ടരുത്. ഒരു വിരല്‍ കടക്കുന്ന മുറുക്കത്തില്‍ മാത്രം കെട്ടുക. 5.രോഗിയെ ഉടനെ ആശുപത്രിയില്‍ എത്തിക്കുക.

കേരളത്തിന് കൈത്താങ്ങായി ടൂറിസം മേഖല

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായമെത്തിക്കാന്‍ കേരള ടൂറിസവും കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും കൈകോര്‍ക്കുന്നു. തിരുവനന്തപുരം ജവഹര്‍ നഗര്‍ ലയണ്‍സ് ക്ലബ്ബിനു സമീപത്തുള്ള യൂണിവേഴ്സ്റ്റി വുമണ്‍സ് അസോസിയേഷന്‍ ഹാളില്‍ ദുരിതബാധിത പ്രദേശങ്ങളിലേക്കുള്ള ആവശ്യ വസ്തുക്കള്‍ സ്വീകരിക്കും. ആവശ്യ വസ്തുക്കള്‍: കുടിവെള്ളം പുതപ്പുകള്‍ കിടക്കവിരി മരുന്നുകള്‍ സാനിറ്ററി നാപ്കിന്‍ അടിവസത്രങ്ങള്‍ (സ്ത്രീകളുടെയും, പുരുഷന്‍മാരുടേയും) നൈറ്റി പ്ലാസ്റ്റിക്ക് മാറ്റ് കുട്ടികളുടെ വസ്ത്രങ്ങള്‍ ബേബി ഡയപ്പറുകള്‍ അരി അവല്‍ റസ്‌ക്ക് പഞ്ചസാര ശര്‍ക്കര മെഴുക്തിരി, തീപ്പെട്ടി രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം പത്ത് മണി വരെ സാധനങ്ങള്‍ സ്വീകരിക്കും. കൂടാതെ സാധനങ്ങള്‍ എത്തിക്കുവാന്‍ സാധിക്കാത്തവര്‍ക്ക്  വോളന്റിയേഴ്‌സിനെ വിളിക്കാം അവര്‍ വന്ന് സാധനങ്ങള്‍ സ്വീകരിക്കും Contact : Bindu K K : 9061727460 Manu : 9846700065 #DOOR TO DOOR COLLECTION #contact : Vinod : 9447161619 Gafoor : 9605040033 Nahas Shams :9567635661 Janeesh : 9995037470

പ്രളയക്കെടുതിയില്‍ കേരളം; ഈ റോഡിലൂടെ യാത്ര വേണ്ട

ദിവസങ്ങളായി കേരളത്തില് തുടരുന്ന മഴ മൂലം സംസ്ഥാനത്തിന്റെ മിക്ക ഇടങ്ങളും ജലത്തില്‍ മുങ്ങി. വെള്ളക്കെട്ട് മാറുന്നത് വരെ കേരളത്തിലെ ഈ റോഡുകളിലൂടെ യാത്ര വേണ്ട കൊല്ലം കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെ, എം സി റോഡില്‍ അകമണ്‍ ഭാഗത്ത് റോഡിന്റെ ഒരു ഭാഗത്ത കൂടി മാത്രം ഗതാഗതം അനുവദിക്കുന്നൊള്ളൂ പത്തനംതിട്ട തിരുവല്ല- കുമ്പഴ (ടി കെ)റോഡ്, പുനലൂര്‍-മൂവാറ്റുപുഴ, അടൂര്‍-പത്തനംതിട്ട, മണ്ണാരുക്കുളഞ്ഞി-പമ്പ, എം സി റോഡില്‍ ചെങ്ങന്നൂര്‍ മുതല്‍ തിരുമൂലപുരം വരെ ആലപ്പുഴ എം സി റോഡില്‍ മുളക്കുഴ, ചെങ്ങന്നൂര്‍ ടൗണ്‍, മുണ്ടന്‍കാവ്, കല്ലിശ്ശേരി, മഴുക്കീര്‍ പ്രാവിന്‍കൂട് ജംക്ഷന്‍, അങഅങാടിക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലും, അമ്പലപ്പുഴ-തിരുവല്ല റോഡിലെ ചില പ്രദേശങ്ങള്‍, മാന്നാര്‍-തിരുവല്ല റോഡിലെ പരുമല, എടത്വ-ഹരിപ്പാട് റോഡ്, നീരേറ്റുപ്പുറം-കിടങ്ങറ റോഡ്, ചെങ്ങന്നൂര്‍-പാണ്ടനാട് റോഡ്. കോട്ടയം ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്, എം സി റോഡ്, ചങ്ങനാശ്ശേരി-തിരുവല്ല റോഡ്, വൈക്കം തലയോലപറമ്പ്, ഇടുക്കി തൊടുപ്പുഴ-പുളിയന്‍മല സംസ്ഥാനപാത, കൊച്ചി-ധനുഷ്‌കോടി ദേശീയപാത, മൂന്നാര്‍-മറയൂര്‍-ഉദുമല്‍പേട്ട ദേശീയപാത, കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാത, കുട്ടിക്കാനം-കട്ടപ്പന ... Read more

പ്രളയക്കെടുതിയില്‍ യുവതിക്ക് സുഖപ്രസവം

എയര്‍ലിഫ്റ്റിങിലൂടെ രക്ഷപ്പെടുത്തിയ യുവതിക്ക് ആശുപത്രിയില്‍ സുഖപ്രസവം. കേരളത്തിലെ പ്രളയക്കെടുതിയില്‍ കുടുങ്ങിപ്പോയ യുവതിയെയാണ് രക്ഷാപ്രവര്‍ത്തകര്‍  ഹെലികോപ്റ്ററിലെത്തി എയര്‍ലിഫ്റ്റിങിലൂടെ രക്ഷപ്പെടുത്തിയത്. കെട്ടിടത്തിന്റെ മുകളിലായിരുന്ന യുവതിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും യുവതിയെ സഞ്ജീവനി  ആശുപത്രിയിലേക്ക് മാറ്റിയതായ വിവരവും നാവികസേനയുടെ ട്വിറ്റര്‍ പേജിലൂടെ നേരത്തെ പങ്കുവെച്ചിരുന്നു.ആലുവയ്ക്കടുത്ത ചെങ്ങമനാട് കളത്തിങ്ങല്‍ വീട്ടില്‍ സജിത ജബീലാണ് നാവികസേനയുടെ സഹായത്തില്‍ പുതിയ ജീവിതത്തിനു തുടക്കമിട്ടത്. ഇതിനുപിന്നാലെയാണ് യുവതിയുടെ പ്രസവം കഴിഞ്ഞ വാര്‍ത്തയും, യുവതിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന വിവരവും നാവികസേന പുറത്തുവിട്ടിരിക്കുന്നത്. യുവതിയും ആണ്‍കുഞ്ഞും സുരക്ഷിതരാണെന്നും, സുഖമായിരിക്കുന്നുവെന്നും നാവികസേനയുടെ ട്വീറ്റില്‍ പറയുന്നുണ്ട്.

പരിഭ്രാന്തി വേണ്ട; പമ്പുകള്‍ കാലിയാവില്ല

മഴക്കെടുതി കേരളത്തില്‍ ദുരിതം വിതയ്ക്കുമ്പോള്‍ പമ്പ് ഉടമകള്‍ക്ക് നിര്‍ദേശവുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ – സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനു മുന്‍ഗണന നല്‍കണമെന്നാണ് പ്രധാന നിര്‍ദേശം. കൂടാതെ, കരുതല്‍ ശേഖരമായി ഓരോ പമ്പുകളും കുറഞ്ഞത് 3000 ലിറ്റര്‍ ഡീസലും 1000 ലിറ്റര്‍ പെട്രോളും കരുതണമെന്നും പമ്പ് ഉടമകളോട് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി നിര്‍ദേശിച്ചു. നിര്‍ദേശം പാലിക്കാത്തപക്ഷം ദുരന്ത നിവാരണ നിയമം സെക്ഷന്‍ 56 പ്രകാരം ഒരു വര്‍ഷത്തേക്ക് തടവ് അടക്കമുള്ള ശിക്ഷ ലഭിക്കുമെന്നും ഉത്തരവിലുണ്ട്. കേരളം പ്രളയക്കെടുതിയിലായതോടെ തിരുവനന്തപുരം ജില്ലയില്‍ ഇന്ധനക്ഷാമം രൂക്ഷമാണെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പുണ്ട്. സംസ്ഥാനത്ത് പെട്രോള്‍ ക്ഷാമമെന്ന വ്യാപക പ്രചരണത്തെത്തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ആളുകള്‍ വന്‍തോതില്‍ ഇന്ധനം വാങ്ങാന്‍ എത്തുന്നത്. ചിലയിടങ്ങളില്‍ സ്റ്റോക് തീര്‍ന്നതോടെ പമ്പുകള്‍ രാവിലെ തന്നെ അടച്ചു. പലരും കന്നാസുകളിലും മറ്റുമായി ഇന്ധനം ... Read more

മഴകുറയുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

വെള്ളം ഇറങ്ങി തുടങ്ങിയതോടെ ആളുകള്‍ വീടുകളിലേക്ക് തിരിച്ചു പോകാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങി. അതോടു കൂടി ഏറ്റവും കൂടുതല്‍ ആളുകള്‍ വിളിച്ചു അന്വേഷിച്ചത് വീട് വൃത്തി ആക്കാന്‍ ഡെറ്റോള്‍ കിട്ടുമോ എന്നത് ആണ്. ഡെറ്റോള്‍ എന്നത് മണം കൊണ്ട് നല്ലത് ആണെങ്കിലും ശക്തം ആയ ഒരു അണുനശീകരണ ഉപാധി അല്ല എന്ന് നാം തിരിച്ചറിയണം. അല്‍പം ദുര്‍ഗന്ധം ഉണ്ടെങ്കിലും, വെള്ളപൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകള്‍ അണു വിമുക്തം ആക്കാനും ഏറ്റവും നല്ല മാര്‍ഗം ക്ലോറിനേഷന്‍ തന്നെ ആണ്. ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ച് വീടുകളില്‍ തന്നെ എങ്ങിനെ അണുനശീകരണം നടത്താം എന്ന് ചുവടെ വിവരിക്കുന്നു. തയ്യാറാക്കിയത്: ഡോ. വി. ജിതേഷ് (സൂപ്രണ്ട്, ജില്ല ആശുപത്രി, മാനന്തവാടി) കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി 1. സാധാരണ വാങ്ങാന്‍ ലഭിക്കുന്ന ബ്ലീച്ചിംഗ് പൌഡറില്‍ 30 മുതല്‍ 40 ശതമാനം വരെ ആണ് ക്ലോറിന്റെ അളവ്. 33% ക്ലോറിന്‍ ഉണ്ട് എന്ന നിഗമനത്തില്‍ ആണ് ഇനി ... Read more

ജടായു എര്‍ത്ത് സെന്റര്‍ ഉദ്ഘാടനം മാറ്റി

സംസ്ഥാനത്തെ പ്രളയ ദുരിതം കണക്കിലെടുത്ത് കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത്‌സ് സെന്ററിന്റെ ഉദ്ഘാടനം മാറ്റിവെച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ജടായു എര്‍ത്ത്സ് സെന്റര്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ദുരന്ത ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ജടായു എര്‍ത്ത്‌സ് സെന്ററിലെ ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്കിയതായി ജടായു എര്‍ത്ത്‌സ് സെന്റര് സിഎംഡി രാജീവ് അഞ്ചല്‍ വ്യക്തമാക്കി.

കൊച്ചി വിമാനത്താവളം ശനിയാഴ്ച തുറന്നേക്കില്ലെന്ന് സിയാല്‍

നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം ശനിയാഴ്ചയും തുറക്കാന്‍ സാധിക്കില്ലെന്ന് സിയാല്‍ അധികൃതര്‍ സൂചന നല്‍കി. പെരിയാറില്‍ ഉയരുന്ന ജലനിരപ്പില്‍ ആലുവയും വിമാനത്താവളം പരിസരവും മുങ്ങികിടക്കുന്നതിനാല്‍ വെള്ളമിറങ്ങുന്നതിന് വരെ വിമാനം ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രദേശമാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. അതു കൊണ്ട് തന്നെ വെള്ളം പമ്പ് ചെയ്ത് കളയാന്‍ കഴിയില്ല. ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍ പെരിയാറിലെ വെള്ളപ്പൊക്കത്തിന് ശമനമില്ല. വിമാനത്താവളത്തില്‍ റണ്‍വേയിലും ഏപ്രിണിലുമെല്ലാം വെള്ളം നിറഞ്ഞിരിക്കുകയാണ്. ശനിയാഴ്ച വരെ തുടര്‍ച്ചയായി നാല് ദിവസം വിമാനത്താവളം അടച്ചിടാനാണ് നേരത്തെ സിയാല്‍ അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തുറക്കുന്നതി ഇതിലും വൈകുമെന്നാണ് കരുതുന്നത്. വിദേശത്ത് പേകേണ്ടവര്‍, വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നവര്‍ അതനുസരിച്ച് യാത്രയില്‍ മാറ്റം വരുത്തേണ്ടി വരും. കാര്‍ഗോ ടെര്‍മിനലും, വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം എത്തിക്കുന്ന സോളാര്‍ പാടത്തിലും വെള്ളം കയറിയ നിലയിലാണ്.

ദുരിത പെയ്ത്തിന് നടുവില്‍ വൈദ്യുതിയില്ലെങ്കിലും ഫോണ്‍ ചാര്‍ജ് ചെയ്യാം

കനത്തമഴയെത്തുടര്‍ന്ന് പ്രളയബാധിത പ്രദേശങ്ങളില്‍ പലയിടങ്ങളിലും വൈദ്യുതി ബന്ധം അധികൃതര്‍ വിച്ഛേദിച്ചിരിക്കുകയാണ്. മഴ നിര്‍ത്താതെ പെയ്യുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് പോലും പുറത്തിറങ്ങാനാകാതെ കുടുങ്ങികിടക്കുകയാണ്. ദൗത്യസേനാംഗങ്ങളോടും, രക്ഷാപ്രവര്‍ത്തകരുമായി ആശയവിനിമയം നഷ്ടപെടാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് കരുതേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ വൈദ്യുതി ഇല്ലെങ്കില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയില്ല. ഈ അടിയന്തിര ഘട്ടത്തില്‍ ടി വി റിമോട്ടിലും ക്ലോക്കിലുള്ള ബാറ്ററികളും ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യാവുന്നതാണ്. കയ്യിലുള്ള യുഎസ്ബി ചാര്‍ജര്‍ കേബിള്‍ പകുതിയായി മുറിക്കുക. ഫോണില്‍ കുത്തുന്ന പിന്‍ ഉള്ള കേബിള്‍ ഭാഗം എടുക്കുക. കേബിളിന്റെ മുറിച്ച അറ്റത്ത് നാല് കേബിളുകള്‍ കാണാം. ഇതില്‍ ചുവപ്പ്, കറുപ്പ് കേബിളുകള്‍ എടുക്കുക. ഈ കേബിളുകളുടെ അറ്റത്തെ പ്ലാസ്റ്റിക് ആവരണം കളയുക. ശേഷം റിമോട്ടില്‍ ഇടുന്ന മൂന്ന് ബാറ്ററികള്‍ എടുക്കുക. ബാറ്ററികള്‍ ഒന്നിന് പിറകില്‍ ഒന്നായി വെച്ച്, പേപ്പര്‍ കൊണ്ട് ചുറ്റി കെട്ടുകയോ, ടാപ്പ് ഒട്ടിച്ച് പരസ്പരം ബന്ധിപ്പിക്കുകയോ ചെയ്യുക. പോസിറ്റീവ് ഭാഗം മുകളിലേക്ക് ആയി ... Read more

മഴയില്‍ ഈ യാത്ര അരുതേ

മഴക്കാലത്ത് കുടയും ചൂടി ഇരുചക്ര വാഹന യാത്ര നടത്തുന്നവരുടെ കാഴ്ച്ച അടുത്തകാലത്തായി കൂടി വരികയാണ്. ചെറുപ്പകാരാണ് ഇത്തരം സാഹസിക യാത്രകരില്‍ ഭൂരിഭാഗവും. കുട്ടികളുമൊത്ത് യാത്ര ചെയ്യുമ്പോള്‍ അപ്രതീക്ഷിതമായി മഴ എത്തുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ യാത്രയ്ക്ക് മുതിരുന്നത്. ഇത്തരം സാഹസികയാത്ര കൊണ്ടുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും തങ്ങളുടെ ചെയ്തിയുടെ ഗൗരവത്തെക്കുറിച്ച് പലരും ബോധവാന്മാരല്ല. കാഴ്ച മറയല്‍ പുറകിലിരിക്കുന്നയാള്‍ മുന്നിലേക്കു കുട നിവര്‍ത്തിപ്പിടിച്ചാല്‍ ഓടിക്കുന്നയാളുടെ കാഴ്ച മറയുന്നു. അതുപോലെ പലപ്പോഴും ഓടിക്കുന്നയാള്‍ നനയാതിരിക്കാന്‍ കുടയുടെ മുന്‍ഭാഗം താഴ്ത്തിപ്പിടിക്കുന്നതും കാണാം. പൊതുവേ മഴക്കാലത്തെ റോഡുകളില്‍ ബൈക്കുകള്‍ക്ക് അപകട സാധ്യതയേറുന്ന സാഹചര്യത്തില്‍ ഇത്തരം സാഹസങ്ങള്‍ കൂടിയാകുമ്പോള്‍ അപകടം ഉറപ്പാണ്. നിയന്ത്രണം നഷ്ടപ്പെടും ബൈക്കിന്റെ പിന്‍സീറ്റിലിരിക്കുന്നവര്‍ കുട നിവര്‍ത്തുമ്പോള്‍ സ്വാഭാവികമായും വാഹനം ഓടുന്നതിന്റെ എതിര്‍ദിശയില്‍ ശക്തമായ കാറ്റ് വീശും. കനത്ത കാറ്റില്‍ കുടയിലുള്ള നിയന്ത്രണവും ബൈക്കിന്റെ നിയന്ത്രണവും നഷ്‌പ്പെടും. അപകടം ഉറപ്പ്. ബാലന്‍സ് ഒരു കയ്യില്‍ കുടപിടിച്ചു മറുകൈകൊണ്ടു ബൈക്കോടിക്കുന്നവരും കുറവല്ല. ബൈക്കിന്റെ ക്ലച്ചും ബ്രേക്കും കൃത്യമായി ഉപയോഗിക്കാന്‍ ഒരുകൈ ... Read more

ജടായുവിനെ കാണാന്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം

പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ജടായു എര്‍ത്ത്‌സ് സെന്റര്‍ നാളെ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ജടായു എര്‍ത്ത്‌സ് സെന്ററിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ബുധനാഴ്ച തുടങ്ങി. www.jatayuearthscenter.com എന്ന വെബ്‌സൈറ്റ് വഴിയാണ് ബുക്കിംഗ് നടത്തേണ്ടത്. ആഗസ്റ്റ് 17 വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ജടായു എര്‍ത്ത്‌സ് സെന്റര്‍ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.ഈ മാസം 18 മുതല്‍ ഡിസംബര്‍ മാസം വരെയുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ പണമടച്ച് ബുക്ക് ചെയ്യാനാകും. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ജടായു എര്‍ത്ത്‌സ് സെന്ററിന് സമീപത്തുള്ള ചെറിയ വ്യാപാരസ്ഥാപനങ്ങളിലൂടെയും ടിക്കറ്റ് എടുക്കാനാകും.ഓണ്‍ലൈനായി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സന്ദര്‍ശന സമയം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ കൃത്യമായി അറിയാനാകും. ബുക്ക് ചെയ്ത പ്രകാരമെത്തുന്നവര്‍ക്ക് ആര്‍.എഫ്.ഐഡി സംവിധാനമുള്ള വാച്ചുകള്‍ നല്കും. കവാടങ്ങള്‍ കടക്കുന്നതിനും, കേബിള്‍ കാറില്‍ യാത്ര ചെയ്യുന്നതിനും ഈ വാച്ചുകളിലെ ഡിജിറ്റല്‍ സംവിധാനത്തിലൂടെയാകും അനുമതി ലഭിക്കുക.ശീതള പാനീയങ്ങളും ലഘു ഭക്ഷണവും അടക്കം കഫറ്റീരിയയില്‍ ... Read more

മരണപ്പെട്ടവര്‍ക്കായൊരു ആഡംബര ഹോട്ടല്‍

മരണം നമ്മളെ കൊണ്ടുപോകുന്നതിന് മുമ്പായി ചെയ്തു തീര്‍ക്കാന്‍ ഒരു നീളന്‍ ലിസ്റ്റുമായി  നടക്കുന്നവരാണ് മിക്കവരും. അതിലൊരു ആഗ്രഹമാവും ആഡംബര ഹോട്ടലിലെ സുഖജീവിതം. എന്നാല്‍ ആ  ആഗ്രഹം പൂര്‍ത്തിയാക്കാതെ മരിച്ച് പോകുന്നവര്‍ക്ക്  പൂര്‍ത്തകരണത്തിന് ജപ്പാനിലൊരു ഏര്‍പ്പാടുണ്ട്. മരണാനന്തരം മൃതദേഹങ്ങളെ ആഡംബര സൗകര്യങ്ങളോടെ സുഖപ്രദമായ അന്ത്യവിശ്രമത്തിന് ഹോട്ടലിലേയ്ക്ക് അയയ്ക്കാം. ജപ്പാനിലുള്ള ഒസാകയിലാണ് ആഡംബര ഹോട്ടല്‍. ദി ഹോട്ടല്‍ റിലേഷന്‍ അല്ലെങ്കില്‍ ‘ഇതായി ഹോട്ടേരു’ എന്നാണ് ഇതിന്റെ പേര്. ഈ ആഡംബര ഹോട്ടലില്‍ മൃതശരീരം സൂക്ഷിച്ചുവയ്ക്കുന്നത് ജപ്പാനിലെ ഒരു പ്രവണതയായി ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ജപ്പാനില്‍ ശ്മശാനങ്ങള്‍ വളരെ കുറവാണ്. ഉള്ള ശ്മശാനങ്ങള്‍ വളരെയധികം അകലത്തിലുമാണ്. ഒരു മൃതദേഹം ശ്മശാനങ്ങളില്‍ എത്തുന്ന സമയത്ത്, മറ്റ് സംസ്‌കാരചടങ്ങുകള്‍ നടക്കുകയാണെങ്കില്‍, എത്തിക്കുന്ന മൃതശരീരം സൂക്ഷിക്കുന്നതിന് ഗ്ലാസ് കൊണ്ട് ആവരണം ചെയ്ത പ്രത്യേക പെട്ടിയുണ്ട്. ഈ ഹോട്ടലിലെ മുറികളില്‍ ഡബിള്‍ബെഡും ടെലിവിഷനും ഫര്‍ണിച്ചറുമാണുള്ളത്. ഇടത്തരം മുറികളും പണം കൂടുതല്‍ നല്‍കിയാല്‍ കുറച്ച് കൂടി ആഡംബരമുള്ള മുറികളും ഇവിടെ ലഭ്യമാണ്. ജപ്പാനിലെ ജനസംഖ്യയില്‍ ... Read more

ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്കിനി കളര്‍കോഡ്

ഡല്‍ഹിയിലെ വാഹനങ്ങള്‍ക്ക് കളര്‍ കോഡ് സ്റ്റിക്കറുകള്‍ പതിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് സുപ്രീംകോടതിയുടെ അനുമതി. ഉപയോഗിക്കുന്ന ഇന്ധനം മാനദണ്ഡമാക്കി സെപ്റ്റംബര്‍ 30 മുതല്‍ പദ്ധതി നടപ്പാക്കാന്‍ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് അനുമതി നല്‍കി. ഇതനുസരിച്ച് പെട്രോള്‍, സിഎന്‍ജി വാഹനങ്ങളില്‍ ഇളംനീല കളറിലുള്ള സ്റ്റിക്കറും ഡീസല്‍ വാഹനങ്ങള്‍ക്ക് ഓറഞ്ച് നിറത്തിലെ സ്റ്റിക്കറും പതിക്കാനാണ് തീരുമാനം. വായു മലിനീകരണം ഏറിയ ദിനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനം അടിസ്ഥാനമാക്കി വാഹനങ്ങള്‍ നിരത്തിലെത്താതെ നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കും. ഹോളോഗ്രാം അടിസ്ഥാനമാക്കുന്ന കളര്‍ സ്റ്റിക്കറാകും വാഹനങ്ങളില്‍ പതിക്കുക. പാരീസില്‍ നടപ്പാക്കിവരുന്ന മാതൃകയുടെ ചുവടുപിടിച്ചാണ് സര്‍ക്കാരിന്റെ നീക്കം. നിലവില്‍ മലിനീകരണതോത് ഏറിയ ദിവസങ്ങളില്‍ വാഹന നമ്പറുകളിലെ ഒറ്റ-ഇരട്ട അക്കങ്ങള്‍ അടിസ്ഥാനമാക്കി അവ നിരത്തില്‍ നിന്ന് ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഇതിനേക്കാള്‍ ശാസ്ത്രീയമായി മലിനീകരണ നിയന്ത്രണ നടപടികള്‍ നടപ്പാക്കാന്‍ കളര്‍കോഡിങ്ങിലൂടെ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പച്ച നമ്പര്‍ പ്ലേറ്റുകള്‍ നടപ്പാക്കുന്നതു പരിഗണിക്കാന്‍ വാദത്തിനിടെ ഗതാഗത ... Read more