Category: Alerts

കനത്ത കാറ്റിനും മഴയ്ക്കും സാധ്യത; കടലില്‍ പോകുന്ന വിനോദ സഞ്ചാരികള്‍ക്ക് വിലയ്ക്ക്

കന്യാകുമാരിക്കു തെക്കായി ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറ്‌ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച്  ലക്ഷ്യദ്വീപ് ഭാഗത്തേയ്ക്ക് നീങ്ങുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് തീവ്ര ന്യൂന്യമാര്‍ദ്ദമായി മാറി.  കാറ്റിനൊപ്പം കടലിനും ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശത്ത്‌ ജാഗൃതാ നിര്‍ദേശം നല്‍കി. വിനോദ സഞ്ചാരികളോട് കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കി. കൊച്ചിയില്‍ നിന്നും വിനോദ സഞ്ചാരത്തിനു കടലില്‍ പോയ ചെറുകപ്പലുകള്‍ തീരത്തേയ്ക്ക് തിരിച്ചു വിളിച്ചു. ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ വിനോദസഞ്ചാര കപ്പലുകള്‍ കടലില്‍ പോകില്ല. ബേപ്പൂരില്‍ നിന്നും ലക്ഷ്യദ്വീപിലേയ്ക്ക് പോകുന്ന ബോട്ടുകള്‍ നിര്‍ത്തിവെച്ചു. കടലില്‍ പോയ ബോട്ടുകള്‍ ലക്ഷ്യദ്വീപ് തീരത്ത്‌ അടുപ്പിച്ചു. തെക്കന്‍ കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ ശക്തമായ മഴലഭിക്കും. കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലിൽ കാറ്റിന്‍റെ വേഗം മണിക്കൂറിൽ 65 കിലോമീറ്റർ വരെയാകും. തിരമാല 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ ആഞ്ഞടിക്കും. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ... Read more

സംസ്ഥാനത്തെ വനങ്ങളില്‍ ട്രെക്കിംഗ് നിരോധിച്ചു: വനമേഖലകളില്‍ വിനോദ സഞ്ചാരത്തിനും നിയന്ത്രണം

സംസ്ഥാനത്തെ വനങ്ങളില്‍ ട്രെക്കിംഗ് നിരോധിച്ചു. വന്യജീവി സങ്കേതങ്ങളിലാണ് ട്രെക്കിംഗ് താല്‍കാലികമായി നിരോധിച്ചത്.  തേനി ദുരന്തത്തിന്‍റെ പാശ്ചാത്തലത്തിലാണ് നടപടി.ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വനമേഖലകളിലെ വിനോദ സഞ്ചാരത്തിനും നിയന്ത്രണമുണ്ട്‌. വനംവകുപ്പിന്‍റെ അനുമതിയില്ലാതെ ട്രെക്കിംഗ് നടത്തിയവരാണ് തേനിയില്‍ അപകടത്തില്‍പ്പെട്ടതെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ പല ഭാഗങ്ങളിലും കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തതും നടപടിക്ക് കാരണമായി. വേനലായതോടെ വനങ്ങളിലും കൊടും ചൂടായിട്ടുണ്ട്.  കാട്ടുതീ പടരാനുള്ള സാധ്യത, വന്യ മൃഗങ്ങള്‍ ജലാശയങ്ങള്‍ തേടി പതിവ് കേന്ദ്രങ്ങളില്‍ നിന്ന് പുറത്തേക്കു വരാനുള്ള സാധ്യത എന്നിവയും ട്രെക്കിംഗ് നിരോധനത്തിന് പിന്നിലുണ്ട്. കേരളത്തിലെ വനമേഖലകളിൽ ടൂറിസ്റ്റുകളെ കൊണ്ട് പോകുന്നതിൽ നിയന്ത്രണം വേണമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് ടൂർ ഓപ്പറേറ്റേഴ്‌സിനും, ടൂർ പാക്കേജ് നടത്തുന്നവർക്കുമാണ് ടൂറിസം വകുപ്പ് നിർദ്ദേശം നൽകിയത്. പെരിയാര്‍ ടൈഗര്‍ റിസേര്‍വിലെ ബോട്ടിംഗ് ഒഴികെയുള്ള സാഹസിക വിനോദങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടു.

ചൈനീസ് ബഹിരാകാശ നിലയം ഉടന്‍ ഭൂമിയില്‍ പതിക്കും; കേരളത്തില്‍ ജാഗ്രത

ചൈനയുടെ ആദ്യ ബഹിരാകാശ നിലയമായ ‘ടിയാൻഗോങ്–1’ ആഴ്ചകൾക്കുള്ളിൽ ഭൂമിയിൽ പതിക്കുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. എന്നാൽ എവിടെയാണ് നിലയം പതിക്കുകയെന്ന കാര്യത്തിൽ ആർക്കും ധാരണയില്ല. നിലയം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചാൽ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ എന്നാണ് ശാസ്ത്രജ്ഞരുടെ നിലപപാട്. നിലയം പതിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കേരളവും ഉൾപ്പെട്ടിട്ടുള്ളതായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ഇഎസ്എ നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎസിന്‍റെ എയ്റോ സ്പേസ് കോർപറേഷന്‍റെ നിഗമനമനുസരിച്ച് ടിയാൻഗോങ്–1 ഏപ്രിൽ ആദ്യം ഭൗമാന്തരീക്ഷത്തിലേക്കു തിരികെ പ്രവേശിക്കും. എന്നാൽ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ പ്രവചനപ്രകാരം ഈ മാസം 24നും ഏപ്രിൽ 19നും ഇടയ്ക്ക് നിലയം താഴേക്കു പതിക്കും. 2016ലാണ് നിലയത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ചൈന അറിയിച്ചത്. നിലയത്തിന്‍റെ ഒരു ഭാഗം ഭൂമിയിൽ പതിക്കാനുള്ള സാധ്യതയുണ്ടെന്ന് എയ്റോ സ്പേസ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. 2011ലാണ് 8500 ടൺ ഭാരമുള്ള ‘ടിയാൻഗോങ് 1’ ബഹിരാകാശ നിലയം ചൈന വിക്ഷേപിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്‍റെ മാതൃകയിൽ ചൈന വികസിപ്പിച്ചതാണ് ടിയാൻഗോങ്. ചൈനീസ് ശാസ്ത്രജ്ഞർക്കു മാസങ്ങളോളം ബഹിരാകാശത്തു ... Read more

കേരളം വറചട്ടിയിലേക്കോ? പാലക്കാട്ട് താപനില 40 ഡിഗ്രി; മുന്നറിയിപ്പുമായി മുഖ്യമന്ത്രിയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ചൂടിന് കാഠിന്യമേറും. കൊടും വേനല്‍ വരും മുന്‍പേ പാലക്കാട്ട് താപനില നാല്‍പ്പതു ഡിഗ്രി സെല്‍ഷ്യസ് എത്തി. കഴിഞ്ഞവര്‍ഷം വേനലിന്‍റെ ഉച്ചസ്ഥായിയില്‍ പാലക്കാട്ട് താപനില 41.3 ഡിഗ്രിയെത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ആഗോള താപനില വര്‍ഷാവര്‍ഷം ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ചൂണ്ടിക്കാട്ടി. പോയവര്‍ഷം കേരളത്തില്‍ ഭേദപ്പെട്ട വേനല്‍ മഴ ലഭിച്ചത് സ്ഥിതി മെച്ചപ്പെടുത്തി. ഇക്കൊല്ലവും വേനല്‍ മഴ തുണച്ചേക്കും. രാജ്യത്തെ മറ്റിടങ്ങളിലെ താപനിലയുമായി തട്ടിച്ചു നോക്കിയാല്‍ തീര സംസ്ഥാനമായ കേരളത്തിലെ സ്ഥിതി മെച്ചമാണെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. അതിനിടെ ചൂടുകാലത്ത് പാലിക്കേണ്ട  നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. പൊതുജനങ്ങള്‍ രാവിലെ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.. ഈ സമയത്ത് തുറസായ ഇടങ്ങളില്‍ തൊഴിലെടുക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം സംസ്ഥാനം ... Read more

കുറുവയിലേക്ക് പോകുന്നവര്‍ ജാഗ്രതൈ: അപകടമുണ്ടായാല്‍ പെട്ടതു തന്നെ

കല്‍പ്പറ്റ: കുറുവ ദ്വീപ്‌ അടക്കം കല്‍പ്പറ്റ,മേപ്പാടി തുടങ്ങിയവക്ക് സമീപമുള്ള വനങ്ങളിലേക്ക് യാത്ര പോകുന്നവര്‍ ജാഗ്രതൈ. സൗത്ത് വയനാട് വനം ഡിവിഷന്‍റെ പരിധിയിൽ ഇക്കോ ടൂറിസം നടത്തുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിയില്ല. ഇതോടെ ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തുന്ന സഞ്ചാരികൾക്ക് അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയില്ലാതായി. മുമ്പ് ഇക്കോ ടുറിസം കേന്ദ്രത്തിൽ അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടുമില്ല.. 2012 നവംബർ 13ന് വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും ഇതു സംബന്ധിച്ച് കത്ത് നൽകിയിരുന്നു. സൗത്ത് വയനാട് വനം ഡിവിഷന്റെ 2012-2013 മുതൽ 2021-22 വരെയുള്ള വർക്കിങ്ങ് പ്ലാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രലായം അംഗീകരിച്ചത് ഇക്കോ ടൂറിസം ഒഴിവാക്കിയാണ്.1980 ലെ വന സംരക്ഷണ നിയമ പ്രകാരമാണ് ഇക്കോ ടൂറിസത്തിന് നിയന്ത്രണമേർപ്പെടുത്തിയത്. വനം വകുപ്പിൽ നടപ്പിലാക്കുന്ന പദ്ധതികൾ വർക്കിങ്ങ് പ്ലാനിൽ ഉൾപ്പെടുത്തി മുൻകൂർ നൽകി കേന്ദ്ര വനം പരിസ്ഥിതി ... Read more

സൈലന്‍റ് വാലിയില്‍ കാട്ടുതീ

വേനല്‍ കടുത്തതോടെ സൈലന്‍റ് വാലി ബഫര്‍സോണ്‍ മലനിരകളില്‍ കാട്ടുതീ പടര്‍ന്നു. കിലോമീറ്ററുകളോളം പടര്‍ന്നു പിടിച്ച കാട്ടുതീ വന്യജീവികള്‍ക്കും ജൈവ സമ്പത്തിനും നാശമുണ്ടാക്കി. മലമുകളിലെ ഏറ്റവും മുകളിലാണ് തീ പടര്‍ന്നത്. പാറക്കെട്ടുകളും പുല്ലും നിറഞ്ഞ പ്രദേശമാണിത്. കാട്ടുതീ കൂടുതല്‍ പടര്‍ന്നാല്‍ മണ്ണൊലിപ്പും മലയിടിച്ചും ഉണ്ടാകാന്‍ സാധ്യതയുണ്ട്. തീ നിയന്ത്രണവിധേയമാക്കാന്‍ വനം വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും നിലവിലെ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. പത്തിലധികം ഹെക്ടര്‍ വനഭൂമി അഗ്നിക്കിരയായെന്ന് അധികൃതര്‍ അറിയിച്ചു. തീ നിയന്ത്രിക്കാന്‍ വനം വകുപ്പ് നടപടി ഊര്‍ജിതമാക്കുമെന്ന് ഡി.എഫ്.ഒ വി.പി. ജയപ്രകാശ് പറഞ്ഞു.

ഉത്തരേന്ത്യയില്‍ ഭൂചലനം

ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുശ് മലനിരകളാണ്‌ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. കശ്മീരിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.  ഇതുവരെ ആളപായം റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. ഡല്‍ഹി മെട്രോ ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.  

ശ്രീലങ്കന്‍ ടൂറിസത്തിന് തിരിച്ചടി : സ്ത്രീകള്‍ക്ക് മദ്യ വിലക്ക് തുടരും

Photo Courtesy: thejournal കൊളംബോ : ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് മദ്യം വാങ്ങാനും വില്‍ക്കാനും അനുവദിച്ച ഉത്തരവ് പിന്‍വലിച്ചു. ടൂറിസം മന്ത്രാലയത്തിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്‌ കഴിഞ്ഞ ദിവസം എക്സൈസ് നിയമത്തില്‍ ഭേദഗതി വരുത്തി ധനമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. മദ്യശാലകളുടെ പ്രവര്‍ത്തന സമയ പരിധി കൂട്ടണമെന്നും വിനോദസഞ്ചാരികളായ സ്ത്രീകള്‍ക്ക് മദ്യം വാങ്ങാന്‍ അനുമതി നല്‍കണമെന്നും ശ്രീലങ്കന്‍ ടൂറിസം മന്ത്രാലയം ഏറെനാളായി ആവശ്യപ്പെട്ടു വരികയായിരുന്നു. ഇത് അംഗീകരിച്ചാണ് കഴിഞ്ഞ ദിവസം ലങ്കന്‍ ധനമന്ത്രി മംഗള സമരവീര ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിനെതിരെ പലരും രംഗത്തെത്തിയതോടെയാണ് ശ്രീലങ്കയുടെ മറുകണ്ടം ചാടല്‍. ശ്രീലങ്കയുടെ ബുദ്ധമത പാരമ്പര്യത്തിന് നിരക്കുന്നതല്ല മദ്യം പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നയമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഫെബ്രുവരി പത്തിന് നടക്കാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഇത് മുഖ്യ ആയുധമാക്കുമെന്നും സര്‍ക്കാര്‍ കണക്കു കൂട്ടി. തുടര്‍ന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നിര്‍ദ്ദേശാനുസരണം ധനമന്ത്രി നേരത്തെ പുറപ്പെടുവിച്ച ഇളവ് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് മദ്യം വില്‍ക്കാനും വാങ്ങാനും വിലക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ... Read more

കാട്ടുതീ : ചെമ്പ്രയിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്

വയനാട്ടിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ചെമ്പ്രമലയിൽ ജനുവരി പതിനഞ്ചു മുതൽ വിനോദ സഞ്ചാരികൾക്ക് വിലക്ക്. കാട്ടുതീ പടർന്ന സാഹചര്യത്തിലാണ് ടൂറിസം അധികാരികൾ ഉത്തരവ് പുറപ്പെടുവിച്ചത്. പോയ വർഷം ഫെബ്രുവരിയിലുണ്ടായ വൻ തീപിടുത്തം കാരണം ആറു മാസമാണ് ചെമ്പ്രയിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

പരസ്പരം മുന്നറിയിപ്പുമായി തുര്‍ക്കിയും അമേരിക്കയും

അങ്കാര: അവരവരുടെ രാജ്യങ്ങളിലെ വിനോദ സഞ്ചാരികള്‍ക്ക് പരസ്പരം മുന്നറിയിപ്പ് നല്‍കുകയാണ് അമേരിക്കയും തുര്‍ക്കിയും. ആദ്യം അമേരിക്കയുടെ വക-തുര്‍ക്കി സന്ദര്‍ശിക്കുന്ന അമേരിക്കക്കാര്‍ക്ക് ആയിരുന്നു ആദ്യ മുന്നറിയിപ്പ്. സുരക്ഷാ കാരണങ്ങളാല്‍ അമേരിക്കന്‍ സഞ്ചാരികള്‍ തുര്‍ക്കി സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം എന്നായിരുന്നു നിര്‍ദേശം. അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ തുര്‍ക്കി തിരിച്ചടിച്ചു. ആസൂത്രിത അറസ്റ്റ് ഒഴിവാക്കാന്‍ അമേരിക്ക സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനായിരുന്നു തുര്‍ക്കിയുടെ മുന്നറിയിപ്പ് . Photo Courtesy: Looklex അങ്കാരയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഫിലിപ്പ് കോസ്നേറ്റിനെ വിളിച്ചു വരുത്തി തുര്‍ക്കി രോഷം അറിയിക്കുകയും ചെയ്തു. പാകിസ്താന്‍, സുഡാന്‍ , ഗ്വാട്ടിമാല രാജ്യങ്ങള്‍ക്കൊപ്പം സുരക്ഷിത യാത്ര കഴിയാത്ത ഇടമായാണ് അമേരിക്ക തുര്‍ക്കിയെയും പെടുത്തിയത്. നാറ്റോ സഖ്യ രാജ്യങ്ങളായ അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം മോശമാവാന്‍ തുടങ്ങിയത് ഒരു വര്ഷം മുന്‍പാണ്. തുര്‍ക്കി ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നില്‍ അമേരിക്കയാണെന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍.