Category: Alerts

സാഗർ വരുന്നു; കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

ഏദൻ ഗൾഫ് തീരത്തു രൂപപ്പെട്ട സാഗർ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി. കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കും ലക്ഷദ്വീപിനുമാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗത്തിൽ വീശുന്ന ശക്തമായ കാറ്റ് 90 കിലോമീറ്റർ വരെ വേഗമാർജിക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂർ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മത്സ്യബന്ധനത്തിനു പോകുന്നവർ അടുത്ത 48 മണിക്കൂർ സമയത്തേക്ക് ഗൾഫ് ഓഫ് ഏദൻ തീരങ്ങളിലും അതിന്‍റെ പടിഞ്ഞാറൻ, തെക്കു പടിഞ്ഞാറൻ മേഖലയിലെ അറബിക്കടലിന്‍റെ സമീപ പ്രദേശങ്ങളിലേക്കും പോകാൻ പാടില്ല എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുകൾ ജാഗ്രത പാലിക്കണമെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി ആവശ്യമെങ്കിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ജില്ലാ ... Read more

വീണ്ടും പൊടിക്കാറ്റും മഴയും: 20 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിർദേശം

അടുത്ത 48 മണിക്കൂര്‍ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ഇരുപതു സംസ്ഥാനങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത കാറ്റും ഇടിമിന്നലുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, തിരുവനന്തപുരം ജില്ലകൾക്കാണു ജാഗ്രതാനിർദേശം. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, ബിഹാർ, അസം, മേഘാലയ, ബംഗാൾ, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര, ഉത്തർ പ്രദേശ്, ജാർഖണ്ഡ്, സിക്കിം, ഒഡീഷ, തെലങ്കാന, വടക്കൻ കർണാടക, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയത്. ഇവിടങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ന്യൂഡൽഹിയിൽ മഴയും ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റും ഉണ്ടാകുമെന്നാണു മുന്നറിയിപ്പ്. എവിടേക്കെങ്കിലും യാത്ര പുറപ്പെടും മുമ്പ് കാലാവസ്ഥാ മുന്നറിയിപ്പ് നോക്കണമെന്ന് ജനങ്ങൾക്കു നിർദേശമുണ്ട്. ഡൽഹി മെട്രോ സർവീസുകളിലും കാലാവസ്ഥയ്ക്കനുസരിച്ച് നിയന്ത്രണമുണ്ടാകും. കാറ്റിന്‍റെ വേഗം കൂടുന്നതിന്‍ അനുസരിച്ചായിരിക്കും ട്രെയിൻ നിയന്ത്രണം. ... Read more

ഇടിയോടു കൂടിയ കനത്ത മഴ; 20 സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റും ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒഡീഷ, ജാർഖണ്ഡ്, ബിഹാർ, ഹരിയാന, ചണ്ഡിഗഢ്, ഡൽഹി, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര, കേരളം, ബംഗാൾ, സിക്കിം, പഞ്ചാബ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശമുണ്ട്. ബുധനാഴ്ചയുണ്ടായ കനത്ത പൊടിക്കാറ്റിൽ 73 പേർ കൊല്ലപ്പെട്ട ഉത്തർപ്രദേശിൽ ശക്തമായ മഴയും കാറ്റുമുണ്ടാകും. സംസ്ഥാനത്തിന്‍റെ പടിഞ്ഞാറൻ മേഖലകൾ കേന്ദ്രീകരിച്ചായിരിക്കുമിത്. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഇടിയോടും മിന്നലോടും കൂടിയ കൊടുങ്കാറ്റുണ്ടാകാൻ സാധ്യതയുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് ഹരിയാനയില്‍ ഇന്നും നാളെയും സർക്കാർ, സ്വകാര്യ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പൊടിക്കാറ്റിനെയും കൊടുങ്കാറ്റിനെയും നേരിടാനുള്ള സുരക്ഷാ മാർഗങ്ങൾ ഹരിയാന റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് ഡിപ്പാർട്ട്മെന്‍റ് മുന്നറിയിപ്പായി നൽകിയിട്ടുണ്ട്.

ഈ മാസം ഒമ്പതു മുതല്‍ കേരളത്തില്‍ കൂടുതല്‍ വേനല്‍മഴ

ഈ മാസം ഒമ്പതു മുതല്‍ കേരളത്തില്‍ കൂടുതല്‍ വേനല്‍മഴ കിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒമ്പതാം തിയ്യതിയോടെ ശ്രീലങ്കയ്ക്ക് കിഴക്കുഭാഗത്ത് അന്തരീക്ഷച്ചുഴി രൂപപ്പെടാനിടയുണ്ട്. ഇത് കന്യാകുമാരി തീരത്ത് എത്തുന്നതോടെ കേരളത്തില്‍ നല്ല മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. അതേസമയം, ഉത്തരേന്ത്യയില്‍ വീശിയടിച്ച കനത്തകാറ്റിലും മഴയിലും 125 പേര്‍ മരിച്ചു. 200ല്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്കുണ്ട്.  ഉത്തർപ്രദേശിലെ ചില ഭാഗങ്ങളിലും രാജസ്ഥാനിലും ശക്തിയായ പൊടിക്കാറ്റ് വീണ്ടും വീശിയടിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിര്‍ദേശം തുടരുകയാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാറ്റും മഴയും കൂടുതല്‍ നാശം വിതച്ചത്.  

കേരളത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും മഴക്കും സാധ്യത

കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളില്‍ നാളെ  മുതല്‍ ഏഴുവരെ ശക്തമായ കാറ്റിനും ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളം, പശ്ചിമബംഗാള്‍, അസം,മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒറീസ, കർണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ഉത്തരേന്ത്യയില്‍ ശക്തമായ പൊടിക്കാറ്റും മഴയും വരും ദിവസങ്ങളില്‍ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാണ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിലും പേമാരിയിലും നൂറിലധികം ആളുകള്‍ മരിക്കുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

29ന് ട്രെയിനുകള്‍ വൈകിയോടും

പാലക്കാട് ഡിവിഷനില്‍ റെയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സമയം ക്രമീകരിച്ചു. ഈ മാസം 29നാണ് ട്രെയിനുകള്‍ക്ക് നിയന്ത്രണമുള്ളത്. രാവിലെ 5.55ന് തൃശ്ശൂരില്‍ നിന്നും പുറപ്പെടുന്ന തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (56603) ഒരു മണിക്കൂര്‍ വൈകി 6.55ന് പുറപ്പെടും. 27ന് നിസാമുദ്ധീനില്‍ നിന്നും പുറപ്പെടുന്ന നിസാമുദ്ദീന്‍-തിരുവനന്തപുരം (22656) പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 29ന് കാരക്കാട്-ഷോര്‍ണൂര്‍ പരിധിയില്‍ 70 മിനിറ്റ് നിര്‍ത്തിയിടും. നിസാമുദ്ദീന്‍-എറണാകുളം മംഗള (12618) സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 60 മിനിറ്റ് വൈകിയോടും.  

കടലാക്രമണവും ഉയര്‍ന്ന തിരമാലകളും ഇന്നും

കേരളതീരത്ത് കടലാക്രമണവും ഉയര്‍ന്ന തിരമാലകളും ഇന്നു രാത്രിവരെ തുടരുമെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ കടല്‍ രൂക്ഷമാകും. അതുകൊണ്ടു തീരവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. അഞ്ചു മുതല്‍ ഏഴ് അടിവരെയുള്ള വന്‍തിരമാലകള്‍ക്കു സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്. ഇന്ന് അർധരാത്രിവരെ കടല്‍ക്ഷോഭം അനുഭവപ്പെടും. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം ശംഖുമുഖം തീരത്തു സഞ്ചാരികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. കടലാക്രമണം ശക്തമായതിനാലും തീരവും അടുത്തുള്ള റോഡും ഭാഗികമായി തകര്‍ന്നതിനാലുമാണു നടപടി. സംസ്ഥാനത്തിന്‍റെ തീരപ്രദേശങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ കടലാക്രമണം അനുഭവപ്പെടുകയാണ്. തിരത്തള്ളല്‍ എന്നറിയപ്പെടുന്ന പ്രതിഭാസമാണ് വന്‍തിരമാലകള്‍ക്കു കാരണമായതെന്ന് സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു.

ഇന്‍റര്‍സിറ്റി എക്സ്പ്രസ് വൈകും

ഇന്ന് വൈകീട്ട്  അഞ്ചരയ്ക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്നും പുറപ്പെടേണ്ട തിരുവനന്തപുരം-ഗുരുവായൂർ ഇന്‍റര്‍സിറ്റി എക്സ്പ്രസ്സ് (16342) നാലു മണിക്കൂര്‍ വൈകിയാണ് പുറപ്പെടുക. രാത്രി ഒമ്പതുമണിക്കാണ് ട്രെയിന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ട്രെയിന്‍ എറണാകുളം ജംഗ്ഷൻ വരെ മാത്രമേ സർവീസ് നടത്തുകയുള്ളു, നാളെ രാവിലെ മൂന്നേകാലിനു ഗുരുവായൂരില്‍ നിന്നും പുറപ്പെടുന്ന  ഗുരുവായൂർ- തിരുവനന്തപുരം ഇന്‍റര്‍സിറ്റി എക്സ്പ്രസ്സ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദു ചെയ്തു. ആയതിനാല്‍ ട്രെയിന്‍ രാവിലെ 5.25ന് എറണാകുളം ജംഗ്ഷനിൽ നിന്നാണ് സർവീസ് ആരംഭിക്കുക. പെയറിങ് ട്രെയിനായ തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്‍റര്‍സിറ്റി  എക്സ്പ്രസ്  വൈകി എത്തിയതിനാലാണ് സർവീസുകളിൽ മാറ്റം ഏർപ്പെടുത്തിയത്.

ശംഖുമുഖത്ത് താൽക്കാലിക സന്ദർശക നിയന്ത്രണം

തിരുവനന്തപുരം: അടുത്ത രണ്ടു ദിവസത്തേയ്ക്ക് പൊതു ജനങ്ങളും, വിനോദ സഞ്ചാരികളും ശംഘുമുഖം കടപ്പുറം സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നു ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. കടല്‍ക്ഷോഭം മൂലം തീരം കടലെടുക്കുന്ന സാഹചര്യം നിലവിലുള്ളതിനാല്‍ ഇന്ന് മുതല്‍ അടുത്ത രണ്ട് ദിവസത്തേയ്ക്ക് ശംഖുംമുഖം ബീച്ചില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ജില്ലാ കളക്ടറുടെഉത്തരവിനെത്തുടര്‍ന്നാണിത്. കടപ്പുറത്തേയ്ക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശംഖുംമുഖം എ.സി.പിയെയും മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡി.റ്റി.പി.സി സെക്രട്ടറിയെയും ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി. അടുത്ത ദിവസങ്ങളിലും വന്‍ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാലാണ് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റുമായ ജില്ലാ കളക്ടറുടെ നടപടി വന്നിട്ടുള്ളത്.വിനോദസഞ്ചാരികളും നാട്ടുകാരും ശംഖുംമുഖം ബീച്ചില്‍ പ്രവേശിക്കാതെ സഹകരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്

കടല്‍ ഇന്നുരാത്രി വരെ പ്രക്ഷുബ്ധമാകും: വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കേരളത്തിന്‍റെ തീരമേഖലയിൽ കടൽക്ഷോഭം ഇന്നു രാത്രി വരെ തുടരുമെന്ന് ദേശീയ സമുദ്ര ഗവേഷണകേന്ദ്രം. മൂന്നു മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ട്. തീരപ്രദേശത്തുള്ളവരും വിനോദ സഞ്ചാരികളും തീരക്കടലിൽ മൽസ്യബന്ധനത്തിനു പോകുന്നവരും ജാഗ്രത പുലർത്തണമെന്നും സമുദ്രഗവേഷണകേന്ദ്രം അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ ഇന്നു രാത്രി 11.30 വരെ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുവാൻ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരമേഖലകളിൽ വ്യാപകമായ നാശനഷ്ടമാണു കടൽക്ഷോഭം മൂലമുണ്ടായത്. നൂറുകണക്കിനു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഒട്ടേറെ വീടുകൾ തകർന്നു. വലിയതുറയിൽ നേരത്തെയുള്ള അഞ്ചു ക്യാംപുകൾക്കു പുറമെ ഒരു ദുരിതാശ്വാസക്യാംപ് കൂടി തുടങ്ങി.

കേരളാതീരത്ത്‌ ഉയരത്തിലുള്ള തിരമാലകളടിക്കാന്‍ സാധ്യത

ലക്ഷദ്വീപ് മേഖലയിലും ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തിലും ബംഗാളിലും തീരമേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് അറിയിച്ചു. കേരളാ തീരത്ത് 2.5 -3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരപ്രദേശങ്ങളിൽ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ട്. ഈ പ്രതിഭാസം രണ്ടു ദിവസം നീണ്ടുനില്‍ക്കും. ആഴക്കടലിൽ തിരമാലകളുടെ ശക്തി വളരെ കുറവായിരിക്കും. മത്സ്യത്തൊഴിലാളികളും തീരദേശനിവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേലിയേറ്റ സമയത്തു തിരമാലകൾ ശക്തി പ്രാപിക്കാനും ആഞ്ഞടിക്കുവാനും സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേർന്ന് മീൻപിടിക്കുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കേണ്ടതാണ്. വിനോദ സഞ്ചാരികൾ കടൽ കാഴ്ച്ച കാണാൻ പോകരുതെന്ന നിർദ്ദേശവുമുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ ബോട്ടുകൾ തീരത്തു നിന്ന് കടലിലേയ്ക്കും കടലിൽ നിന്ന് തീരത്തിലേയ്ക്കും കൊണ്ടുപോകുന്നത് ഒഴിവാക്കുക.

കനത്ത മഴയും കാറ്റും; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

മാലിദ്വീപിന്‍റെയും ലക്ഷദ്വീപിന്‍റെയും തീരങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 40 കി.മീ മുതല്‍ 50 കി.മീ വരെ വേഗതയുളള കാറ്റ് വീശുവാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തെക്കന്‍ കേരളത്തില്‍ ഏഴു മുതല്‍ 11 സെന്‍റിമീറ്റര്‍ വരെ മഴ പെയ്യാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ (മേഖല) ജാഗ്രതാ നിര്‍ദേശം നല്‍കി.

സൂപ്പര്‍ ടൈഫൂണ്‍ ടോക്കിയോവില്‍ വന്‍ദുരന്തം വിതയ്ക്കും; സര്‍വേ റിപ്പോര്‍ട്ട്

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്ന അതിശക്തമായ കൊടുങ്കാറ്റ് ‘സൂപ്പർ ടൈഫൂൺ’ ജപ്പാനിൽ സംഭവിക്കുകയാണെങ്കില്‍ വൻദുരന്തമായിരിക്കുമെന്ന് സർവേ റിപ്പോര്‍ട്ട്. ജപ്പാന്‍റെ തലസ്ഥാനമായ ടോക്കിയോ നഗരത്തിന്‍റെ മധ്യഭാഗത്തിൽ മൂന്നിലൊന്നും വെള്ളത്തിനടിയിലാകും. 40 ലക്ഷത്തോളം ജനങ്ങളെ ഇത് ബാധിക്കും. 1.37 കോടിയാണ് ടോക്കിയോവിലെ ജനസംഖ്യ. ടോക്കിയോവിലെ പ്രാദേശിക ഭരണകൂടമാണ് സർവെയുടെ റിപ്പോർട്ട് പുറത്തുവിട്ടത്. കൊടുങ്കാറ്റിനെത്തുടർന്ന് തിരമാലകൾ ഉയരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ വിലയിരുത്താനായിരുന്നു സർവേ. സൂപ്പർ ടൈഫൂൺ ആഞ്ഞടിച്ചാൽ തിരമാലകൾ ഉയർന്നുപൊങ്ങി കരയിലേക്കു കയറുമെന്നത് ഉറപ്പാണ്. തുടർന്ന് സെൻട്രൽ ടോക്കിയോയുടെ 212 ചതുരശ്ര കിലോമീറ്റർ വരുന്ന പ്രദേശവും വെള്ളത്തിനടിയിലാകും. ഇവിടെ 33 അടി ഉയരത്തിലായിരിക്കും വെള്ളം കയറുകയെന്നും സർവേ പറയുന്നു. നഗരത്തിലെ കച്ചവട–വിനോദ കേന്ദ്രങ്ങളും റയിൽവേ ലൈനുകളും വെള്ളത്തിനടിയിലാകും. ടോക്കിയോവിനു കിഴക്കുഭാഗത്ത് ഒരാഴ്ചയോളം വെള്ളപ്പൊക്കം തുടരും. ടോക്കിയോ തുറമുഖത്തു നിന്നുള്ള വെള്ളം സമീപ നദികളിലൂടെ എത്തുമ്പോഴാണ് ഈ പ്രശ്നം. ഈ സാഹചര്യത്തിൽ മുന്നറിയിപ്പു സംവിധാനം കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് ടോക്കിയോ നഗരം. പുനരധിവാസ നടപടികൾ എത്രമാത്രം കാര്യക്ഷമമായി ... Read more

ആന്ധ്രയിലും തെലങ്കാനയിലും പോകുന്നവര്‍ ജാഗ്രതൈ; കയ്യില്‍ കറന്‍സി കരുതുക

ആന്ധ്രയിലും തെലങ്കാനയിലും പോകുന്നവര്‍ കയ്യില്‍ കറന്‍സി നോട്ടുകളും കരുതുക. ഇരു സംസ്ഥാനങ്ങളും കടുത്ത പണക്ഷാമത്തിലാണ്.  ദൈനംദിനാവശ്യത്തിനു ചെലവാക്കാൻ പണമില്ലാതെ ഇവിടുത്തെ ബാങ്കുകൾ ബുദ്ധിമുട്ടുന്നു.പ്രശ്നം പരിഹരിക്കാൻ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നാണു പണം കൊണ്ടുവരുന്നത്’. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ ബാങ്കുകളിലും എടിഎമ്മുകളിലും രണ്ടു മാസത്തിലേറെയായി പണം കുറവാണ്. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നാണു തെലങ്കാനയിലേക്കു പണം എത്തിക്കുന്നത്. ഒഡിഷ, തമിഴ്നാട് എന്നിവിടങ്ങളിലെ പണമാണ് ആന്ധ്ര ഉപയോഗിക്കുന്നത്. വലിയ ബാങ്കുകളുടെ എടിഎമ്മിൽ മാത്രമേ പണമുള്ളൂ. പല ചെറിയ ബാങ്കുകളും മൂന്നു മാസത്തോളമായി എടിഎമ്മുകൾ അടച്ചിട്ടിരിക്കുകയാണ്. തെലങ്കാനയിൽ എസ്ബിഐയ്ക്ക് 2,200 എടിഎമ്മുകളാണുള്ളത്. 1500 എണ്ണം ബാങ്ക് നേരിട്ടും 700 എടിഎമ്മുകൾ സ്വകാര്യ ഏജൻസിയുമാണു കൈകാര്യം ചെയ്യുന്നത്. ആകെ 1400–1500 എടിഎമ്മുകൾ മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ.പ്രവർത്തിക്കുന്ന എല്ലാ എടിഎമ്മുകളുടെ മുന്നിലും നീണ്ട നിരയാണ്. സാമൂഹിക സുരക്ഷാ പെൻഷനുകള്‍, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ പണമെടുക്കാൻ ജനം പോസ്റ്റ് ഓഫിസുകളിലും വ്യാപകമായി എത്തുന്നുണ്ട്. പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) തട്ടിപ്പിനു പിന്നാലെ, പാപ്പരാകുന്ന ധനകാര്യ ... Read more

താജ്മഹല്‍ കാണാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്: പ്രവേശനം മൂന്നു മണിക്കൂര്‍ മാത്രം

ഏപ്രില്‍ ഒന്ന് മുതല്‍ താജ്മഹലില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം മൂന്നു മണിക്കൂര്‍ മാത്രം. പ്രണയത്തിന്‍റെ അനശ്വര സ്മാരകത്തില്‍ സന്ദര്‍ശകരുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലാണ് കേന്ദ്ര പുരാവസ്തു വകുപ്പിന്‍റെ തീരുമാനം. പുതിയ തീരുമാനം നടപ്പാക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു. സന്ദര്‍ശകരെ നിയന്ത്രിക്കല്‍ സിഐഎസ്എഫിന് വലിയ തലവേദനയാണ്. അവധി ദിവസങ്ങളില്‍ അന്‍പതിനായിരത്തിലേറെപ്പേരാണ് താജ് മഹലില്‍ എത്തുന്നത്. പതിനഞ്ചു വയസിനു താഴെയുള്ളവര്‍ക്ക് ടിക്കറ്റ് വേണ്ടാത്തതിനാല്‍ അവരുടെ എണ്ണം കണക്കില്‍ വരുന്നുമില്ല.