Category: Adventure Tourism

പറക്കും കപ്പില്‍ ദുബൈ നഗരം ചുറ്റാം

ദുബൈ ജെ.ബി.ആറില്‍ തുടങ്ങിയിരിക്കുന്ന ‘പറക്കും കപ്പാ’ണ് ഇപ്പോള്‍ ദുബൈയിലെ താരം. സാഹസികതയിലും വിനോദത്തിനും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന നഗരമാണ് ദുബൈ. അതുകൊണ്ടുതന്നെ സാഹസികരായ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദുബൈ ഒരുക്കിയ താരമാണ് പറക്കും കപ്പ്. 40 മീറ്റര്‍ ഉയരത്തില്‍ തൂങ്ങിക്കിടക്കുന്ന പറക്കും കപ്പ് സന്ദര്‍ശകര്‍ക്ക് ദുബൈയുടെ നഗരസൗന്ദര്യം സാഹസികമായി കാണാന്‍ അവസരമൊരുക്കുന്നു. പറക്കും കപ്പില്‍, കപ്പിന്‍റെ ആകൃതിയില്‍ വട്ടത്തില്‍ കസേരകള്‍ ഘടിപ്പിച്ചിരിക്കുന്നു. സീറ്റിലിരുന്നശേഷം ബെല്‍റ്റ് ധരിക്കുക. കസേരയ്ക്കു താഴെ കാലുകള്‍ വായുവിലേക്ക് തൂക്കിയാണിരിപ്പ്. പതുക്കെ കപ്പ് മുകളിലേക്ക് ഉയരും. ഏറ്റവുംമുകളില്‍ ചെന്ന് നില്‍ക്കും. അവിടെയെത്തിയാല്‍ ജ്യൂസോ ലഘുഭക്ഷണമോ കഴിക്കാം. നഗരസൗന്ദര്യം ആസ്വദിക്കാം. ഇഷ്ടംപോലെ സെല്‍ഫിയുമെടുക്കാം. രാവിലെ 10 മുതല്‍ രാത്രി പന്ത്രണ്ടര വരെയാണ് കപ്പിന്‍റെ പറക്കല്‍ സമയം. കുട്ടികള്‍ക്ക് 60 ദിര്‍ഹവും മുതിര്‍ന്നവര്‍ക്ക് 80 ദിര്‍ഹവുമാണ് പറക്കും കപ്പില്‍ കയറാന്‍ നല്‍കേണ്ട ചാര്‍ജ്.

ജബല്‍ ജൈസ് മലനിരകളില്‍ രാത്രിയിലും സാഹസിക യാത്ര

ചൂടുകാലം ആകുന്നതോടെ രാത്രിയിലും സിപ് ലൈൻ യാത്രയ്ക്ക് അവസരമൊരുക്കുകയാണ് റാസല്‍ഖൈമ ജബൽ ജൈസ് മലനിരകളിലെ സിപ് ലൈന്‍ സാഹസിക വിനോദ സഞ്ചാര കേന്ദ്രം. കൂടുതല്‍ സഞ്ചാരികള്‍ മലഞ്ചാട്ടം ഹരമാക്കിയതോടെ രണ്ടു സിപ് ലൈന്‍ കേബിളുകള്‍ കൂടി ജബല്‍ ജൈസില്‍ ഇനിയുണ്ടാകും. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ സിപ് ലൈനിലൂടെ ഇനി ദിവസവും 400 പേർക്ക് ഉയരങ്ങളിലൂടെ യാത്ര നടത്താം. ജബൽ ജൈസ് മലനിരകളിൽ സമുദ്രനിരപ്പിനെ അപേക്ഷിച്ചു താപനില 10 ഡിഗ്രി കുറവാണ്. സമുദ്രനിരപ്പിൽ നിന്ന് 1934 മീറ്റർ ഉയരത്തിൽ സ്ഥാപിച്ച സിപ് ലൈൻ ആണിത്. ചൂടുകാലത്തും തണുപ്പുകാലത്തും ഇവിടേക്കു സന്ദർശക പ്രവാഹമാണ്. ഉയരമുള്ള മലയിൽ നിന്ന് ഉയരം കുറഞ്ഞ മലയിലേക്കു വലിച്ചുകെട്ടിയ കേബിളിൽ തൂങ്ങിയുള്ള സാഹസിക യാത്രയാണിത്. മണിക്കൂറിൽ 120 മുതൽ 150 വരെ കിലോമീറ്ററിലാണ് യാത്ര. സിപ് ലൈൻ മൂന്നു കിലോമീറ്ററോളം അകലമുള്ള മലനിരകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. ശരീരഭാരം ചുരുങ്ങിയത് 45 കിലോയും പരമാവധി 150 കിലോയും 120 ... Read more

കൊളുക്കുമലയിലേക്ക് ഓഫ് റോഡ് യാത്ര

ഓഫ്റോഡ്‌ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് കൊളുക്കുമലയിലേക്ക് പോകാം. അവിടേക്ക് നടത്തിയ ബുള്ളറ്റ് യാത്രയെക്കുറിച്ച്  മാഹിന്‍   ഷാജഹാന്‍ എഴുതുന്നു. കുട്ടിക്കാലം മുതൽ കണ്ട സ്വപ്നമായിരുന്നു കോട പുതച്ച മലമടക്കുകളിൽ കൂടിയൊരു ബുള്ളറ്റ് യാത്ര. കുറച്ചു മാസങ്ങൾക്കു മുൻപ് സുഹൃത്ത് നജീമുമായി ചേർന്ന് ആ ആഗ്രഹം നിറവേറി. മൂന്നാർ-കൊളുക്കുമല യാത്രയിലൂടെ! മലനിരകളുടെയും, തേയിലത്തോട്ടങ്ങളുടെയും ഇടയിലൂടെ കോടമഞ്ഞിനെ വകഞ്ഞു മാറ്റി കാഴ്ചകൾക്കു മുന്നേ പാഞ്ഞ ശബ്ദവുമായി ബുള്ളറ്റിൽ മൂന്നാർ എത്തിയപ്പോൾ മനസ്സിൽ കയറിക്കൂടിയതായിരുന്നു ഒരു ഓഫ് റോഡ് യാത്ര, ചില തേടലുകൾക്കുത്തരമായി വീണു കിട്ടിയ പേരാണ് കൊളുക്കുമല. മൂന്നാറിൽ നിന്നും 32കിലോമീറ്റര്‍ മാറി സൂര്യനെല്ലി വഴിയാണ് കൊളുക്കുമല പോകേണ്ടത്. സൂര്യനെല്ലിയെത്തിയപ്പോൾ ഉച്ചയ്ക്ക് മൂന്നു മണിയോടടുത്തിരുന്നു. പിന്നെയും പത്തു കിലോമീറ്ററോളമുണ്ട് കൊളുക്കു മലയിലേക്ക്. ടിക്കറ്റെടുത്ത് മല കയറാൻ തുടങ്ങുമ്പോഴേ താഴെ നിന്നും താക്കീതിന്‍റെ സ്വരത്തിൽ പലരും പറഞ്ഞിരുന്നു ജീപ്പ് യാത്രയാകും നല്ലതെന്ന്.പക്ഷെ  കൊല്ലത്തു നിന്നും ഇത്രയും ദൂരം വന്ന ഞങ്ങൾക്ക് മനസ്സിൽ പതിയുന്ന യാത്രയാകണം ഇതെന്ന് തോന്നിയതിനാൽ ബുള്ളറ്റുമായുള്ള ... Read more

കരകാണാ കടലലമേലെ പറക്കാം ചെറായിയില്‍….

തിരകളെ കീഴടക്കി മണിക്കൂറുകള്‍ കടലിലൂടെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന സാഹസികത എല്ലാവരുടെയും ഉള്ളിലുണ്ടാകും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മടിക്കണ്ട. ചെറായിലേക്ക് വണ്ടി കയറിക്കോളൂ. സാഹസികരെയും കാത്ത് ഓളങ്ങള്‍ കാത്തിരിപ്പുണ്ട്. വെള്ളക്കെട്ടുകളും തെങ്ങിന്‍തോപ്പുകളും നെല്‍പ്പാടങ്ങളും ഇതിന്‍റെ നടുക്ക് കടലും. ഇതാണ് ചെറായി. എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിലെ മനോഹരമായ ബീച്ചും സാഹസികതയും നിറഞ്ഞ കടല്‍ത്തീരം. ചെറായിയില്‍ സാഹസിക ജല കായിക വിനോദത്തിനെത്തുന്ന സഞ്ചാരികള്‍ക്ക് കടലില്‍ സാഹസികത നടത്താന്‍ സഹായിക്കുന്നത് ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്‍റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ചെറായി വാട്ടര്‍ സ്പോര്‍ട്സ് എന്ന സ്ഥാപനമാണ്‌. ബമ്പര്‍ റൈഡ്, ബനാന റൈഡ്, കാറ്റാമാരന്‍, സ്പീഡ് ബോട്ട് റൈഡ്, കയാക്കിംഗ്, വിന്‍ഡ് സര്‍ഫിംഗ്, വാട്ടര്‍ സ്കൈ, ബൂഗി ബോര്‍ഡ്സ്, ലേ ലോ റൈഡ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ സഞ്ചാരികള്‍ക്ക് ചെറായി വാട്ടര്‍ സ്പോര്‍ട്സിന്‍റെ സഹായത്തോടെ കടലില്‍ ചെയ്യാം. കൂടാതെ കയാക്കിംഗ്, വിന്‍ഡ് സര്‍ഫിംഗ്, കാറ്റാമാരന്‍ എന്നിവയില്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ ട്രെയിനിങ്ങും കൊടുക്കുന്നുണ്ട്. സഞ്ചാരികള്‍ക്കും ട്രെയിനിംഗ് ആവിശ്യമുണ്ടെങ്കില്‍ അതിനും ഇവിടെ ... Read more

കാടു കയറാം പെണ്ണുങ്ങളേ… ഇങ്ങോട്ടു പോരൂ..

ചെന്തുരുണി വന്യജീവി സങ്കേതത്തില്‍ സ്ത്രീകള്‍ക്കായി ആരംഭിച്ച ‘തരുണി ഷീ’ പാക്കേജിന് ആവശ്യക്കാരേറുന്നു. ട്രെക്കിങും, ബോട്ടിങും, കാട്ടിനുള്ളിലെ താമസവും, ഭക്ഷണവും ഉള്‍പ്പെടുന്നതാണ് പാക്കേജ്. തരുണീ ഷീ പാക്കേജില്‍ ഭക്ഷണം പാകം ചെയ്യുന്നത് മുതല്‍ ബീറ്റ് ഫോറസ്റ്റ് ഗൈഡുകള്‍ വരെ വനിതകളാണ്. ഉച്ചക്ക് 3.30ന് ജീപ്പില്‍ ട്രെക്കിങ്ങിനു പോകും. അത് കഴിഞ്ഞാല്‍ ബോട്ടിംഗ്. രാത്രി കാടിനുള്ളലെ വീട്ടില്‍ താമസിക്കാം. സുരക്ഷയ്ക്കായി  വീടിനു പുറത്ത് വനിതാ ഗൈഡിന്‍റെ സേവനമുണ്ടാകും. പിറ്റേദിവസം ഉച്ചവരെയാണ് പാക്കേജ്. രണ്ടുപേരടങ്ങുന്ന ടീമിന് 7500 രൂപയാണ് നിരക്ക്. സന്ദര്‍ശകരുടെ എണ്ണം അനുസരിച്ച് നിരക്കില്‍ വ്യത്യാസം വരും. മണിക്കൂര്‍ അനുസരിച്ചുള്ള പാക്കേജും ലഭ്യമാണ്. ഒരാള്‍ക്ക്‌ 500 രൂപ നിരക്കില്‍ പത്തുപേര്‍ക്ക് ജീപ് ട്രെക്കിങിനും വനം വകുപ്പ് അവസരമൊരുക്കും.

കൊളുക്കുമലയിലേക്ക് കൂടെപ്പോകാം കാര്‍ത്തിക്കിനൊപ്പം

മൂന്നാറില്‍ നിന്നും 35കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊളുക്കുമലയിലെത്താം. ചിന്നക്കനാലില്‍ നിന്ന് സൂര്യനെല്ലി പോകുന്ന വഴിയാണ് സമുദ്രനിരപ്പില്‍ നിന്നും 8000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കൊളുക്കുമലയുള്ളത്. 2002 മുതലാണ്‌ ഇവിടേയ്ക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയത്. അന്നുമുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഇവിടെത്തുന്ന സഞ്ചാരികളെ കൊളുക്കുമല കാണിക്കുന്ന ഗൈഡ് കാര്‍ത്തിക് ടൂറിസം ന്യൂസ്‌ ലൈവിനോട് സംസാരിച്ചു. ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നവനാണ് ഞാന്‍. ഇവിടെ ടൂറിസം ആരംഭിച്ചതുമുതല്‍ സഞ്ചാരികളെയും കൊണ്ട് ഞാന്‍ മലകയറുന്നു. സീസണ്‍ ആവുമ്പോള്‍ ഒരുദിവസം മൂന്നു തവണ സവാരി നടത്തും. 12 കിലോമീറ്ററാണ് മലയിലേക്കുള്ള ദൂരം. അതില്‍ 7 കിലോമീറ്റര്‍ ഓഫ്‌റോഡാണ്. മൂന്നുമണിക്കൂറെടുക്കും ഈ ദൂരം പോയി തിരിച്ചുവരാന്‍. വിദേശികളാണ് കൂടുതലും കൊളുക്കുമലയുടെ മുകളില്‍ പോവാറുള്ളത്. സാഹസികര്‍ക്ക് പറ്റിയ സ്ഥലമാണിത്. ഓരോ തവണയും മലയുടെ മുകളിലേക്ക് ജീപ്പ് ഓടിക്കുമ്പോള്‍ ഓരോ അനുഭവമാണ് ലഭിക്കുക. എന്നും വ്യത്യസ്ഥ കാഴ്ചകളാണ്. ചിലപ്പോഴൊക്കെ മുയല്‍, മുള്ളന്‍പന്നി തുടങ്ങിയ മൃഗങ്ങളെയും കാണാം. മലക്കുമുകളില്‍ എല്ലായിപ്പോഴും തണുപ്പാണ്. അവിടെ ... Read more

കടലാഴങ്ങളെ ക്യാമറയില്‍ പകര്‍ത്താം; അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫി പരിശീലനം കൊച്ചിയില്‍

തിരുവന്തപുരത്ത് നടന്ന വിജയകരമായ ഒന്നാം ഘട്ട പരിശീലനത്തിന് ശേഷം അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രാഫി പരിശീലനവുമായി ബോണ്ട് സഫാരി കോവളം കൊച്ചിയില്‍. ഫെബ്രവരി 22ന് എറണാകുളത്തെ ഹോട്ടല്‍ ഐബിസില്‍ നടക്കുന്ന പരിശീലനം അനൂപ് ജെ കാട്ടൂക്കാരന്‍,ഡോ.ക്യാപ്പ്റ്റന്‍ ശാന്തനു,സുബിന്‍ ജെ കളരിക്കല്‍,ഷിബിന്‍ സെബാസ്റ്റ്യന്‍,അനീഷ് ബെനഡിക്റ്റ് എന്നിവര്‍ നയിക്കും. സാഹസികതയും ഫോട്ടാഗ്രാഫിയും ഒന്നിക്കുന്ന അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രാഫിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് http://www.bondsafarikovalam.com/workshop/ എന്ന സെറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.

അതിരില്ലാ ആകാശത്തേക്ക്…വാഗമണ്‍ വഴി

ആകാശപ്പറവകളായി വാനിലൂടെ പറന്നുയരാന്‍ ഇഷ്ട്മുള്ളവരാണ് പലരും. ഒരിക്കലെങ്കിലും ആകാശം കീഴടക്കാന്‍ കഴിഞ്ഞാല്‍ അത്രയും സന്തോഷം. വാഗമണ്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിലെ ആകാശപ്പറവകളെ കാണാം… ചിത്രം: വാഗമണ്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ അസോസിയേഷന്‍

വരൂ പോകാം ഇന്ത്യയിലെ മികച്ച അഞ്ച് പൈതൃക തീവണ്ടിയിലൂടെ

സഞ്ചാരികള്‍ യാത്രക്കായി അവരവരുടെ ഇഷ്ടത്തിനാണ് വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ചില യാത്രകള്‍ക്ക് അത് സാധിക്കില്ല, അത്തരത്തിലൊരു യാത്രയാണ് മലയോര തീവണ്ടി പാതയിലൂടെയുള്ള യാത്ര . അതു അനുഭവിക്കണമെങ്കില്‍ കളിപ്പാട്ടം പോലെ തോന്നിപ്പിക്കുന്ന ആ തീവണ്ടിയിലൂടെ യാത്ര ചെയ്യുക തന്നെ വേണം. ഇന്ത്യയില്‍ 19 മുതല്‍ 20 നൂറ്റാണ്ടുകള്‍ക്കിടയിലാണ് ടോയി തീവണ്ടികള്‍ പണികഴിപ്പിച്ചത്. ഭാരതത്തിന് അഭിമാനിക്കാവുന്ന ആ അഞ്ച് പൈതൃക തീവണ്ടികള്‍ ഇതാ… കല്‍ക്ക-ഷിംല റെയില്‍വേ, ഹിമാചല്‍ പ്രദേശ് ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്ന ഷിംല സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. 1903ല്‍ ബ്രിട്ടീഷ്‌കാര്‍ പണി കഴിപ്പിച്ച ടോയ് തീവണ്ടി 20 റെയില്‍വേ സ്റ്റേഷനുകള്‍, 103 ടണലുകള്‍, 800 പാലങ്ങള്‍, 900 അവിശ്വസനീയമായ വളവുകളും കടന്ന് ഇന്നും ദിവസവും ഓടുന്നുണ്ട്. ചണ്ഡീഗഡിനടുത്ത് നിന്നുള്ള കല്‍ക്കിയില്‍ നിന്നും അഞ്ച് മണിക്കൂറാണ് തീവണ്ടി യാത്ര. എന്നാല്‍ സഞ്ചാരപ്രിയരായ യാത്രക്കാര്‍ തിരഞ്ഞെടുക്കുന്നത് ബരോഗില്‍ നിന്നുള്ള യാത്രയാണ്. ഏറ്റവും ദൈര്‍ഘ്യമേറിയ ടണലുകളും മനോഹരമായ പ്രകൃതി ദൃശ്യവും ആരംഭിക്കുന്നത് ബരോഗില്‍ നിന്നാണ്. ... Read more

ബ്രഹ്മഗിരി-സാഹസികതക്ക് ചിറകുവെയ്ക്കാം

എപ്പോഴും പുതിയ വഴികള്‍ തേടുന്നവരാണ് സാഹസികര്‍. ഓരോ പാതകളും കീഴടക്കി പ്രകൃതിയുടെ മറ്റതിരുകള്‍ തേടി വീണ്ടും യാത്ര തിരിക്കും. കാടും മലകളും പുഴയും തേടിയുള്ള യാത്ര. സാഹസികര്‍ക്ക് തെരഞ്ഞെടുക്കാവുന്ന സ്ഥലമാണ്  ബ്രഹ്മഗിരി മലനിരകള്‍. വയനാട് ജില്ലയുടേയും കര്‍ണാടകയിലെ കുടക് ജില്ലയുടേയും അതിർത്തി പങ്കിടുന്ന മലനിരകളാണ് ബ്രഹ്മഗിരിക്കുന്നുകള്‍. 1608 മീറ്റര്‍ ഉയരമുള്ള ബ്രഹ്മഗിരി കേരളത്തിലെ  പ്രധാന വിനോദ സഞ്ചാര ആകർഷണ കേന്ദ്രമാണ്. ഹിന്ദുമത വിശ്വാസസപരമായും പ്രാധാന്യമുള്ള സ്ഥലമാണ് ബ്രഹ്മഗിരിക്കുന്നുകള്‍. ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം ബ്രഹ്മഗിരിയുടെ വയനാട് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. പുരാതന രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ള ഈ ക്ഷേത്രം ഭക്തരുടെ പ്രധാന ആരാധനാകേന്ദ്രമാണ്. 1740 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷിപാതാളം ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. പുരാതനകാലത്ത് ഋഷികൾ തപസ്സുചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഗുഹയാണിതെന്ന് പറയപ്പെടുന്നു. കര്‍ണാടകയില്‍ ഈ ഗുഹ മുനിക്കല്‍ ഗുഹ എന്നും അറിയപ്പെടുന്നു. ഇവ രണ്ടും കേരളത്തിന്‍റെ അതിർത്തിക്കുള്ളിലാണ്. തിരുനെല്ലിയോട് ചേര്‍ന്ന ഇരുപ്പു വെള്ളച്ചാട്ടം ബ്രഹ്മഗിരിയുടെ കർണ്ണാടകത്തിന്‍റെ ഭാഗത്തായി ... Read more

ഇനി പറക്കാം വാഗമണ്ണില്‍…

വാഗമണ്‍: ജീവിതത്തില്‍ ഒരിക്കല്‍ പോലും പറക്കാന്‍ കൊതിക്കാത്തവരായി ആരാണുള്ളത്. എങ്കില്‍ ഇതാ ആ ആഗ്രഹമുള്ളവരെ വാഗമണ്‍ താഴ്വരകള്‍ വിളിക്കുന്നു. 2018 അന്തരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിന് വാഗമണ്ണില്‍ തുടക്കമായി. pic courtesy: www.paraglide.co.za വെറും പറക്കല്‍ മാത്രമല്ല വാഗമണ്ണില്‍ നടക്കുന്നത്,  സ്വപ്നങ്ങള്‍ക്ക്‌ മുകളിലൂടെ  പറന്ന് അതിരുകള്‍ ഭേദിച്ച് ലക്ഷ്യം കാണുക എന്നതാണ് പരിപാടിയുടെ  പ്രധാന ഉദ്ദേശമെന്ന് സംഘാടകര്‍ അറിയിച്ചു.  ഫെബ്രുവരി 18 വരെ നടക്കുന്ന അന്തരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിന് വാഗമണ്‍ കുന്നിലെ അഡ്വഞ്ചര്‍ പാര്‍ക്ക്‌ ഒരുങ്ങി കഴിഞ്ഞു. pic courtesy: www.paraglide.co.za ഇടുക്കി ജില്ലാ  ടൂറിസം പ്രമോഷന്‍ കൗൺസിലും  വിശ്വാസ് ഫൗൺണ്ടേഷനും ചേര്‍ന്നാണ് 2006 മുതല്‍ നടക്കുന്ന  പാരാഗ്ലൈഡിംഗ് ഫെസ്റ്റ് നടത്തുന്നത്. ഫെസ്റ്റിനോട് അനുബന്ധിച്ച് നിരവധി സാഹസിക വിനോദങ്ങള്‍ ഉള്‍പെടെ  അതിസാഹസികര്‍ക്ക് വേണ്ടിയുള്ള ത്രില്‍സോണ്‍, പരാ ഗ്ലൈഡിംഗ് പറക്കല്‍ പരിശീലനം, എയിറോ സ്പോര്‍ട്സ് മത്സര ഇനങ്ങള്‍ ,  മറ്റു കായിക വിനോദങ്ങള്‍, കാണികള്‍ക്കായി സാംസ്ക്കാരിക പരിപാടികളും നടക്കുന്നുണ്ട്.  

റണ്‍ മൂന്നാര്‍ റണ്‍… മൂന്നാര്‍ മാരത്തോണ്‍ ഫെബ്രുവരിയില്‍

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടേയും (സായ്) അസോസിയേഷന്‍ ഓഫ് ഇന്‍റര്‍നാഷണല്‍ മാരത്തോണ്‍സ് ആന്‍ഡ്‌ ഡിസ്റ്റന്‍സ് റൈസസ് (എഐഎംഎസ്) ന്‍റെയും സഹകരണത്തോടെ കെസ്ട്രല്‍ അഡ്വഞ്ചര്‍ ഹോളിഡയ്സ് ഫെബ്രുവരി 10 മുതല്‍ രണ്ടു ദിവസത്തെ മൂന്നാര്‍ മാരത്തോണ്‍ സങ്കടിപ്പിക്കുന്നു. മാരത്തോണ്‍ മൂന്നാറിനെ സാഹസിക വിനോദ സഞ്ചാ കേന്ദ്രമാക്കി വളര്‍ത്തുമെന്നും ജനങ്ങള്‍ക്കിടയില്‍ ആരോഗ്യബോധം സൃഷ്ടിക്കുന്നതില്‍ പങ്കുവഹിക്കുമെന്നും മരത്തോണിന്‍റെ ചുമതല വഹിക്കുന്ന ശ്രീരാം വെങ്കടരാമന്‍ ഐ.എ.എസ്. അറിയിച്ചു. Picture Courtasy: munnarmarathon.com സമുദ്രനിരപ്പില്‍ നിന്നുയര്‍ന്ന പ്രദേശങ്ങളില്‍ നടക്കുന്ന മാരത്തോണ്‍ മത്സരത്തിന്‍റെ രണ്ടാമത്തെ വേദിയാണ് മൂന്നാര്‍. ഇതിനു മുമ്പ് ലഡാക്കിലാണ് നടന്നിട്ടുള്ളത്. അള്‍ട്രാ ചലഞ്ച്, റണ്‍ ഫണ്‍, ഹാഫ് മാരത്തോണ്‍, ഫുള്‍ മാരത്തോണ്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. അൾട്രാ ചലഞ്ച് ഫെബ്രുവരി 10ന് രാവിലെ 5 മണിക്ക് ആരംഭിക്കും. തേയില തോട്ടള്‍, യൂക്കാലിപ്റ്റിസ് മലനിരകള്‍, മട്ടപ്പെട്ടി ഡാം എന്നിവ കടന്ന് 71 കിലോമീറ്റര്‍ ദൂരം താണ്ടണം. ഈ വിഭാഗത്തിൽ പങ്കെടുക്കുന്നവർക്ക് കുറഞ്ഞത് 18 വയസ്സ് പൂര്‍ത്തിയാവണം. കൂടാതെ ... Read more

കാടു കയറാം തൊമ്മന്‍കുത്തിലേക്ക്

പി ഹർഷകുമാർ സാഹസികത നിറഞ്ഞ ചെറു യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരിക്കലെങ്കിലും സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സ്ഥലമാണ് ഇടുക്കിയിലെ ‘തൊടുപുഴയില്‍’ സ്ഥിതിചെയ്യുന്ന ‘തൊമ്മന്‍കുത്ത്’ വെള്ളച്ചാട്ടം. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന വനപ്രദേശമാണ് തൊമ്മന്‍കുത്ത്. നിരവധി വെള്ളച്ചാട്ടങ്ങള്‍ കൂടിച്ചേര്‍ന്ന് വലിയൊരു പുഴയായി ഒഴുകുന്ന തൊമ്മന്‍കുത്തില്‍ ഇപ്പോള്‍ ട്രക്കിങിന്റെ കാലമാണ്. നവംബര്‍ മുതല്‍ മെയ് വരെയാണ് ട്രക്കിങിനായി തൊമ്മന്‍കുത്ത് സഞ്ചാരികള്‍ക്കു മുന്നില്‍ തുറക്കുക. മറ്റു മാസങ്ങളില്‍ തൊമ്മന്‍കുത്തിലെത്തി പുഴയുടെ ഭംഗികണ്ട് മടങ്ങാം. ഈ സമയം 10 വെള്ളച്ചാട്ടങ്ങള്‍ പുഴയില്‍ രൂപപ്പെടും. ട്രക്കിങ് ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കും ധൈര്യമായി തിരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലമാണ് തൊമ്മന്‍കുത്ത്. നവംബര്‍ മുതല്‍ മെയ് വരെയാണ് ഇവിടെ ട്രക്കിങ് കാലം. 250 രൂപയാണ് പാസ് നിരക്ക്. ട്രക്കിങ് സംഘത്തില്‍ കുറഞ്ഞത് രണ്ടുപേരെങ്കിലും ഉണ്ടാവണം. രാവിലെ എട്ടിന് ആരംഭിക്കുന്ന ട്രക്കിങ് വൈകിട്ട് അഞ്ചിന് അവസാനിക്കും. രണ്ടുദിവസം മുമ്പ് വിളിച്ചു ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രാമാണ് ട്രക്കിങിന് അവസരം. ട്രക്കിങ് ആരംഭിക്കുന്നതിന് മുമ്പ് കാണാന്‍പോകുന്ന സ്ഥലങ്ങളെക്കുറിച്ച് ഗൈഡ് സഞ്ചാരികള്‍ക്ക് വിശദീകരിക്കും. ഇങ്ങനെ ലഭിക്കുന്ന ... Read more

അവര്‍ ആറുപേര്‍, ആ കടലും താണ്ടി

ന്യൂഡല്‍ഹി: ആറു ധീര വനിതകള്‍ കടല്‍യാത്രയില്‍ പുതിയ ചരിത്രം എഴുതി. ഇന്ത്യന്‍ നാവികസേനയുടെ ആറംഗ വനിതാസംഘം സമുദ്ര യാത്രയിലെ എവറസ്റ്റ് എന്നറിയപ്പെടുന്ന തെക്കേ അമേരിക്കയിലെ ഹോണ്‍ മുനമ്പ്‌ കീഴടക്കി. ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ഐഎന്‍എസ് വി തരിണിയില്‍ കഴിഞ്ഞ സെപ്തംബറിലാണ് ലോകം ചുറ്റാനിറങ്ങിയത്. കടല്‍ യാത്രയിലെ ഏറ്റവും ദുഷ്കരമായ മേഖലയാണ് ഹോണ്‍ മുനമ്പ്‌. പ്രതികൂല കാലാവസ്ഥയും പ്രക്ഷുബ്ധമായ കടലുമാണ് ഇവിടെ. മുനമ്പ്‌ താണ്ടിയ സംഘം വഞ്ചിയില്‍ ദേശീയ പതാക ഉയര്‍ത്തി. സെപ്തംബര്‍ 10നാണ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ 56 ഇഞ്ച്‌ നീളമുള്ള തരിണിയുടെ യാത്ര ഗോവയില്‍ ഫ്ലാഗ് ഓഫ് ചെയ്തത്. ഓസ്ട്രേലിയയിലെ ആദ്യ നങ്കൂരമിടലിന് ശേഷം കഴിഞ്ഞ മാസം ആദ്യത്തോടെ ന്യൂസിലാണ്ടിലെ ലിറ്റില്‍ടൌണ്‍ തുറമുഖത്തെത്തിയിരുന്നു. ലഫ്. കമാണ്ടര്‍ വര്‍ത്തിക ജോഷിയുടെ നേതൃത്വത്തിലുള്ളതാണ്സംഘം. നാവിക സാഗര്‍ പരിക്രമ എന്നാണ് പര്യവേക്ഷണത്തിനു പേര്. ഇന്ത്യയുടെ സ്ത്രീ ശക്തി ലോകത്തിനു വ്യകതമാക്കുക കൂടിയാണ് പര്യവേക്ഷണ ലക്‌ഷ്യം. നേരത്തെ മലയാളി ലഫ്. കമാണ്ടര്‍ അഭിലാഷ് ടോമി ... Read more

അതിരുകള്‍ ആകാശം കടക്കാത്തതെന്ത് ?

ഔദ്യോഗിക സഞ്ചാരികള്‍ അല്ലാതെ ആര്‍ക്കും ബഹിരാകാശ സഞ്ചാരം സാധ്യമാകാത്തത് എന്തുകൊണ്ട്? പണമുണ്ടേല്‍ നമുക്ക് ചന്ദ്രനിലും ബഹിരാകാശത്തും പോകാനാവില്ലേ ? രാജേഷ്‌ Photo Courtesy: Santhosh George Kulangara സഞ്ചാരത്തിന് അതിരുകളില്ലന്നാണ് പറയാറ്. എന്നാല്‍ ആകാശം കടന്നു യാത്ര ചെയ്യുന്നത് കൃത്യമായ പരിശീലനം ലഭിച്ച ബഹിരാകാശ സഞ്ചാരികളും ചാന്ദ്ര ദൌത്യക്കാരും മാത്രം. . എന്തുകൊണ്ടാണ് സ്വകാര്യ കമ്പനികള്‍ക്ക് ഇതുവരെ സഞ്ചാരികളെ ആകാശത്തിനപ്പുറം എത്തിക്കാന്‍ കഴിയാതെ പോയത്. കൊതിച്ചവര്‍ നിരവധി ബഹിരാകാശ യാത്രാ പരിശീലനത്തിലാണ് സന്തോഷ്‌ ജോര്‍ജ് കുളങ്ങര എന്ന് മലയാളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. വിര്‍ജിന്‍ ഗാലറ്റ് കമ്പനിയാണ് സന്തോഷ്‌ ജോര്‍ജിനെയടക്കം ബഹിരാകാശം കാണിച്ച് തിരികെ കൊണ്ട് വരാന്‍ പദ്ധതിയിട്ടത്. പരിശീലനവും നടന്നു. പക്ഷെ ഇത് വരെ സന്തോഷ് ജോര്‍ജ് കുളങ്ങരക്ക് ബഹിരാകാശത്ത് പോകാനായില്ല. പരിശീലനം തുടരുന്നതായാണ് സന്തോഷ് ജോര്‍ജ് ഏറ്റവും ഒടുവില്‍ ഒരു മാധ്യമത്തോട് പറഞ്ഞത് . രണ്ടു യാത്രികരെ ഈ വര്‍ഷം ചന്ദ്രന്‍ കാണിക്കുമെന്ന് സ്പേസ് എക്സ് എന്ന കമ്പനി ... Read more