Author: Tourism News live

കര്‍ണ്ണാടകയിലേക്കാണോ യാത്ര എങ്കില്‍ ഇക്കാര്യങ്ങള്‍ സൂക്ഷിച്ചോളൂ..

കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളും അവധിക്കാല യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നത് കര്‍ണ്ണാടകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയില്‍ കൂടി യാത്രചെയ്യുമ്പോള്‍ വഴിച്ചെലവിനും താമസത്തിനും ഷോപ്പിങ്ങിനുമായി 50,000 രൂപയില്‍ കൂടുതല്‍ കൈവശം വയ്ക്കരുതെന്നു മുന്നറിയിപ്പ്. ഇനി അഥവാ പണം കയ്യില്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ രേഖകള്‍ എടുക്കാന്‍ മറക്കരുത്. രേഖകളില്ലാത്ത പണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നു കണ്ണൂര്‍ കലക്ടര്‍ മിര്‍ മുഹമ്മദ് അലി മുന്നറിയിപ്പു നല്‍കി. കേരളത്തില്‍ നിന്ന് നിരവധി കുടുംബങ്ങളാണു അവധിക്കാലത്തു കര്‍ണ്ണാടക സന്ദര്‍ശിക്കാന്‍ പോകാറുള്ളത്. കുടക്, മൈസൂര്‍, ബെംഗളൂരു തുടങ്ങിയ പ്രദേശങ്ങള്‍ കേരളത്തിലെ സഞ്ചാരികളുടെ ഇഷ്ട പ്രദേശങ്ങളുമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണു പണം കൊണ്ടു പോകുന്നതിനു നിയന്ത്രണം വന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുത്താല്‍ കൃത്യമായ രേഖകള്‍ നല്‍കിയാല്‍ സാധാരണ രീതിയില്‍ തിരിച്ചു നല്‍കാറുണ്ട്. എന്നാല്‍ വഴിച്ചെലവിനുള്ള പണം തല്‍ക്കാലം കയ്യില്‍ നിന്നു പോകുന്നതു പ്രയാസമുണ്ടാക്കും. മാത്രമല്ല പിന്നീടു തുക തിരികെ വാങ്ങുന്നതിനു നൂലാമാലകളുമുണ്ടാകും. ആവശ്യങ്ങള്‍ക്കുള്ള പണം അതാതു സമയത്തു പിന്‍വലിക്കുകയും ഷോപ്പിങ്ങിനു പരമാവധി ... Read more

Marriot signs distribution cooperation agreement with Saudi

American multinational hospitality chain Marriot International, had signed distribution cooperation agreement with a travel group in Saudi, for establishing direct connectivity for boosting tourism. The agreement has been signed, after the concluding day of the Arabian Travel Market, held in Dubai. The new move thus allows Marriott International to have direct access to the wide-reaching networks in Saudi Arabia via the Kingdom’s Al Tayyar Travel Group. “We will add by 2025 another 25 resorts across the country,” said Sohail Pedari, Director of Global sales at Marriott International in Saudi Arabia. Meanwhile, Saudi plans to provide individual visas for the first ... Read more

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തീരങ്ങളില്‍ പ്രത്യക്ഷപ്പെട്ട് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ശക്തി കുറഞ്ഞതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്ച്ച രാവിലെ വരെ മഴയ്ക്ക് സാധ്യതയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീരങ്ങളില്‍ കാറ്റും മഴയും ശക്തി പ്രാപിച്ച വ്യാഴാഴ്ച്ച മുതല്‍ കാലാവസ്ഥ കേന്ദ്രം പ്രഖ്യാപിച്ച മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് ഇപ്പോഴും തുടരുന്നുണ്ടെന്ന് അറിയിച്ചു. വടക്കു പടിഞ്ഞാറന്‍ ദിശയില്‍നിന്ന് ശക്തമായ കാറ്റുണ്ടാകും. ഇതു 35-45 കിലോമീറ്റര്‍ വരെ വേഗം പ്രാപിച്ചേക്കും. തീരദേശത്തും ലക്ഷദ്വീപിനുമുകളിലുമായിരിക്കും കൂടുതലായും കാറ്റുവീശുക. ഇവിടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കൊച്ചു കിച്ച… കിച്ചണിലെ വലിയ കിച്ച..

കിച്ചയ്ക്ക് പ്രായം ഏഴു വയസായതേയുള്ളൂ. കൊച്ചിയിലെ ചോയ്സ് സ്കൂളില്‍ രണ്ടാം ക്ലാസില്‍ നിന്ന് മൂന്നാം ക്ലാസിലേക്ക് പോകാനൊരുങ്ങുന്നു. മണ്ണപ്പം ചുട്ടോ കുട്ടികള്‍ക്കൊപ്പം കഞ്ഞീം കറിയും വെച്ചോ കളിക്കേണ്ട പ്രായം എന്നോ പറഞ്ഞു പോകാന്‍ വരട്ടെ. ആള്‍ ചില്ലറക്കാരനല്ല. ഏഴു വയസിനിടെ ലോകത്തിലെ പ്രമുഖ ടിവി ഷോകളിലൊക്കെ കിച്ച പങ്കെടുത്തുകഴിഞ്ഞു. ഫേസ്ബുക്ക് ലക്ഷങ്ങള്‍ നല്‍കി കിച്ചയുടെ ഒരു വീഡിയോ വാങ്ങി. കിച്ചട്യൂബ് എന്ന യൂ ട്യൂബ് ചാനലില്‍ നിന്നും പ്രതിമാസം ലക്ഷങ്ങള്‍ വേറെയും വരുമാനം. അങ്ങനെ ശരിക്കും വിസ്മയക്കുരുന്നാണ് നിഹാല്‍ രാജ് എന്ന കിച്ച. ലോകം നമിച്ച കിച്ച അമേരിക്കയിലെ എന്‍ബിസി ചാനലിലെ ലിറ്റില്‍ ബിഗ്‌ ഷോട്സ് പരിപാടിയാണ് ഏറ്റവും ഒടുവില്‍ കിച്ച ചെയ്തത്. ലോക പ്രശസ്ത ടെലിവിഷന്‍ ആങ്കര്‍ സ്റ്റീവ് ഹാര്‍വെയ്ക്കൊപ്പമായിരുന്നു കിച്ചയുടെ മിന്നും പ്രകടനം. ലിറ്റില്‍ ബിഗ്‌ ഷോട്സില്‍ പങ്കെടുത്ത പ്രായം കുറഞ്ഞ താരമാണു കുഞ്ഞു കിച്ച. കോക്കനട്ട് മുസ്സെയും ഫലൂദയുമാണ്‌ കിച്ച പരിപാടിയില്‍ തയ്യാറാക്കിയത്. കുട്ടികളുടെ പാട്ടുകാരിയായ അല്‍ ... Read more

ലിഗയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ്

വിദേശ വനിത ലിഗയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ്. പൊലീസ് സര്‍ജന്മാരുടെ പ്രാഥമിക അഭിപ്രായം ഇതാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശ് അറിയിച്ചു. നിരവധിപേരെ ചോദ്യം ചെയ്യുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിക്കും. കഴിഞ്ഞ മാര്‍ച്ച് പതിമൂന്നിനാണ് കോവളത്തു ചികിത്സയ്ക്ക് എത്തിയ ലിഗ സ്ക്രോമാനെ കാണാതായത്. ലിഗയെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുന്നതിനിടെ ആ മാസം 21നാണ്  ചെന്തലക്കരയിലെ കണ്ടല്‍ക്കാട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുന്നത്. അതേസമയം, ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചെന്നു സംശയിക്കുന്ന തോണി നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നും വിരലടയാള വിദഗ്ദര്‍ തെളിവുകള്‍ ശേഖരിച്ചു. ലിഗയെ ഇവിടേയ്ക്കു കൂടിക്കൊണ്ടുവന്നവരെന്നു സംശയിക്കുന്ന നാലുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ലിഗ ഇവര്‍ക്കൊപ്പം സഞ്ചരിച്ചുവെന്നു കരുതുന്ന വഴികളും പൊലീസ് പരിശോധിച്ചു.

മാഥേരാന്‍:വാഹനങ്ങളില്ലാത്ത സ്വര്‍ഗം

സഞ്ചാരികളുടെ സ്വര്‍ഗം എന്നാണ് മാഥേരാന്‍ കുന്നുകള്‍ അറിയപ്പെടുന്നത്. മഹാരാഷ്ട്രയിലെ രണ്ടു വന്‍നഗരങ്ങള്‍ക്കിടയില്‍ പച്ചപ്പിന്റെ ചെറിയ തുരുത്താണ് ഈ ഇടം. സഹ്യാദ്രി മലമുകളില്‍ സ്ഥിതി ചെയ്യുന്ന മാഥേരാന് വലിയൊരു പ്രത്യേകതയുണ്ട്. വാഹനങ്ങളില്‍ നിന്ന് ഉണ്ടാകുന്ന മലിനീകരണത്തില്‍ നിന്ന് അനുദിനം നശിക്കുന്ന നഗരങ്ങളെ പോലെയാവരുത് തങ്ങളുടെ ഗ്രാമം എന്ന നടപടിയുടെ ഭാഗമായി മാഥേരാനില്‍ വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണ് ഇവിടെ. മോട്ടോര്‍ വാഹനങ്ങള്‍ക്ക് വിലക്കുള്ള ഏഷ്യയിലെ ഏക ഹില്‍ സ്റ്റേഷനാണ് മാഥേരാന്‍. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് മാഥേരാന്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹില്‍സ്റ്റേഷനായ മഥേരാന്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു പരിസ്ഥിതി ലോല പ്രദേശം കൂടിയാണ്. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് വാഹനങ്ങളെ ഗ്രാമവാസികള്‍ നിയന്ത്രിക്കുന്നത്. മാഥേരാന്‍ ഹരിത ഉദ്യാനമായി കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ മോട്ടോര്‍ വാഹനങ്ങള്‍ അനുവദനീയമല്ലാതായത്. അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ മുനിസിപ്പാലിറ്റിയുടെ നടത്തിപ്പിന് കീഴില്‍ വരുന്ന ഒരു ആംബുലന്‍സ് മാത്രമാണ് ഇവിടെയുള്ള ... Read more

സൗദിയില്‍ ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകും

സൗദി അറേബ്യയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ ലൈസന്‍സ് അനുവദിക്കുന്നതോടെ ഡ്രൈവര്‍ തസ്തികകളില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 24 മുതല്‍ വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ സൗദി മന്ത്രിസഭ തീരുമാനിച്ചിരുന്നു. സൗദിയില്‍ രണ്ടുലക്ഷം ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 10 ലക്ഷം വിദേശികള്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ട്. ഡിസംബര്‍ ആകുന്നതോടെ നിലവിലുള്ള കൂടുതല്‍ വിദേശ ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനാണ് സാധ്യത. വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചതോടെ വിദേശ ഡ്രൈവര്‍മാരുടെ നിയമനം ഗണ്യമായി കുറഞ്ഞു. വിദേശ റിക്രൂട്ട്‌മെന്‍റ് നടക്കുന്നില്ല. ജൂണ്‍ മുതല്‍ വനിതകള്‍ക്ക് മാത്രമായി വനിതാ ടാക്‌സികളും രംഗത്തെത്തും. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ടാക്‌സി സേവനം നല്‍കുന്ന ഊബര്‍, കരിം തുടങ്ങിയ കമ്പനികള്‍ സ്വദേശി വനിതകള്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കുന്നതിന് കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

South European activists join hands against mass tourism

Activists from over 14 southern European cities were grouped together to fight against the mass tourism activities in European cities and staged their protest in Barcelona. The protesters urge the government to “establish limits to the tourist industry” and even promote its “decrease”. The activists demand government to reduce mass tourism programmes, as they create pollution, ecological imbalances and traffic congestion. The activists’ first action was to release a manifesto denouncing how mass tourism causes rents to soar, local shops to disappear, creates low wage jobs and generates pollution. The rising number of International tourist arrivals to the European Union has reached ... Read more

Maharashtra to be made wellness, Bollywood tourism hub

The Maharashtra Tourism Development Corporation (MTDC) is collaborating with various institutions as part of its Mahabhraman initiative, to promote tourism in different sectors. MTDC is planning to boost tourism in agriculture, food, villages, education, and Bollywood. MTDC is associating with Nitin Chandrakant Desai Studio’s Film World, a Bollywood theme park at Karjat, to give tourists an experience of the Hindi film industry. The tour would include visits to film sets and setting up of an Artists of Talent Street. The Street will provide a platform for budding artists to showcase their skills. “The aim is to motivate artists in the ... Read more

Ford Freestyle launched in India

If you are looking for a hatchback that offers the same feel and comfort as that of an SUV, the new Ford Freestyle is the answer. The new model has resemblance with its ancestor Figo, but made completely different out of the box in terms of designing and performance. The new model has a decent ground clearance with over 190mm, more than that of Figo. The interior is also refined with new dashboard much similar from a mid-variant Eco spot. A 6.5-inch touchscreen infotainment system, that offers seamless connectivity is the main attraction of the segment. Ford also has introduced ... Read more

ലൈംഗികത്തൊഴിലാളികള്‍ക്ക് ന്യൂസിലാന്‍ഡ് വിസ നല്‍കും

ലൈംഗികത്തൊഴിലാളികള്‍ക്ക് വിസ നല്‍കാനൊരുങ്ങി ന്യൂസിലാന്‍ഡ്‌. വിസ അപേക്ഷയിലെ തൊഴില്‍ സംബന്ധിച്ച കോളത്തില്‍ ലൈംഗികവൃത്തിയും തൊഴിലായി രേഖപ്പെടുത്താമെന്നാണ് ന്യൂസിലന്‍ഡിന്‍റെ പുതിയ തീരുമാനം. ഇമിഗ്രേഷന്‍ വെബ്സൈറ്റിലാണ് ഇതു സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചത്. വൈദഗ്ധ്യമുള്ള തൊഴില്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ലൈംഗികവൃത്തിയെ കുടിയേറ്റ വിസയ്ക്കുള്ള അപേക്ഷയില്‍ പരിഗണിക്കുക. ഓസ്ട്രേലിയന്‍ ആന്‍ഡ് ന്യൂസിലന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപ്പേഷന്‍ (ആന്‍സ്‌കോ) അനുശാസിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് മാത്രമേ ഈ വിഭാഗത്തില്‍ അപേക്ഷിക്കാനാവൂ. സ്‌കില്‍ ലെവല്‍ 5 വേണമെന്നാണ് ആന്‍സ്‌കോയുടെ വ്യവസ്ഥ. മണിക്കൂറില്‍ ലഭിക്കുന്ന പ്രതിഫലം, ആഴ്ച്ചയില്‍ ലഭിക്കുന്ന പ്രതിഫലം എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് ആന്‍സ്‌കോ യോഗ്യത നിശ്ചയിക്കുക. കൂടാതെ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും സെക്കണ്ടറി വിദ്യാഭ്യാസ യോഗ്യതയും നിര്‍ബന്ധമാണ്‌. 2003ലാണ് ലൈംഗികവൃത്തി നിയമപരമാക്കാന്‍ ന്യൂസിലാന്‍ഡ് തീരുമാനിച്ചത്. ലൈംഗികത്തൊഴിലാളികള്‍ക്ക് നേരെയുള്ള ചൂഷണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള തീരുമാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവില്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് മികച്ച ജീവിതസാഹചര്യങ്ങളും തൊഴില്‍ സാഹചര്യങ്ങളുമൊരുക്കുന്ന രാജ്യങ്ങളിലൊന്നാണ് ന്യൂസിലാന്‍ഡ്.

ഇവരുടേയും കൂടിയാണ് പൂരം….

പൂരം കഴിഞ്ഞു പൂരപറമ്പില്‍ നിന്നും രണ്ട് ദേവതമാരും ഉപചാരം ചൊല്ലി പിരിഞ്ഞു. ഇനി അടുത്ത കൊല്ലമെന്ന് പറഞ്ഞ് പൂരപ്രേമികളും.പൂരാവേശം ലോകം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞിട്ട് കൊല്ലങ്ങളായി. പൂരപ്രേമികളും ആനപ്രേമികളും നിറഞ്ഞ ആള്‍ക്കൂട്ടത്തിന് നടുവില്‍ നാം തിരിച്ചറിയാതെ പോകുന്നു ചില മുഖങ്ങള്‍. അങ്ങനെ ചില മുഖങ്ങള്‍ ഉണ്ടിവിടെ. തന്റെ പ്രിയപ്പെട്ട ഗജപുത്രന്മാര്‍ക്കു കഴിക്കാന്‍ പഴമോ മറ്റോ ചെറിയൊരു പൊതിയില്‍ കരുതി അവരെ തൊട്ടും തലോടിയും നമസ്‌ക്കരിച്ചും പൂരപ്പറമ്പുകളില്‍ സ്ഥിരം സാന്നിധ്യമായ മുഖങ്ങള്‍. വര്‍ഷങ്ങളായി മുടക്കം കൂടാതെ ദേവകിയമ്മയും, ടൈറ്റസേട്ടനും പല പൂരങ്ങള്‍ക്കും നിറസാന്നിധ്യമാണ്. ഈ കൊല്ലത്തെ തൃശ്ശൂര്‍പൂരത്തിന് ദേവകിയമ്മ തിരുവമ്പാടി ചന്ദ്രശേഖരനെ തൊട്ട് നമസ്‌കരിക്കുന്ന ചിത്രമാണിത്. പൂരലഹരിയില്‍  മുഴുകി  നില്‍ക്കുന്ന ടൈറ്റസേട്ടന്‍ ടൈറ്റസേട്ടനെ പോലെ ദേവകിയമ്മയെ പോലെ ഒരുപാടുപേരുണ്ട് നമ്മുടെ കണ്ണില്‍പ്പെടാത്തവര്‍ ഒരു ആയുഷ്‌ക്കാലത്തിന്റെ ഏറിയപങ്കും പൂരപ്പറമ്പുകളില്‍ വൃശ്ചിക മഞ്ഞും മേടച്ചൂടും ഏറ്റുവാങ്ങി മേളത്തിന് താളം പിടിച്ചും കരിയുടെ നിഴല്‍പ്പറ്റിയും കരിമരുന്നിന്റെ പുക ശ്വസിച്ചും ആര്‍ക്കും പിടികൊടുക്കാത്തവര്‍. ആരോടും പരാതിയോ പരിഭവമോ പറയാത്തവര്‍. അവരുടെ ... Read more

സന്ദര്‍ശകര്‍ പെരുകി; ബീച്ച് അടച്ചു

സഞ്ചാരികള്‍ പെരുകിയതോടെ രാജ്യത്തെ പ്രശസ്ത ബീച്ച് ഫിലിപ്പൈന്‍സ് അടച്ചു. ഇനി ആറു മാസം ബൊറെക്കെ ബീച്ചിനു വിശ്രമമാണ്. ശ്വാസം വിടാന്‍കഴി കഴിയാത്രത്ത ജനത്തിരക്കും മാലിന്യ നിക്ഷേപവുമായിരുന്നു ബീച്ചില്‍. ഫിലിപ്പൈന്‍സ് പ്രസിഡന്റിന്‍റെ നിര്‍ദേശ പ്രകാരമാണ് ബീച്ച് അടച്ചത്. കടലോരത്ത് കുളിച്ചും പഞ്ചാര മണലില്‍ വിശ്രമിച്ചും കഴിഞ്ഞ സഞ്ചാരികളെയോക്കെ ബീച്ചില്‍ നിന്ന് ഒഴിപ്പിച്ചു. ശാന്തമായിരുന്ന ബീച്ച് ഇപ്പോള്‍ യുദ്ധ സമാനമായ അന്തരീക്ഷത്തിലാണ്. തലങ്ങും വിലങ്ങും പൊലീസുകാര്‍ മാത്രം. ബീച്ചില്‍ കടകള്‍ തുറക്കാന്‍ അനുവദിച്ചിട്ടുണ്ട്. പക്ഷെ സഞ്ചാരികളെ ഇവിടേക്ക് കടത്തിവിടുന്നില്ല. 40,000 പേര്‍ താമസിക്കുന്ന ദ്വീപിലേക്ക് തിരിച്ചറിയല്‍ കാര്‍ഡുള്ള നാട്ടുകാരെ മാത്രമേ കടത്തിവിടുന്നുള്ളൂ. ബീച്ചിനു മൂന്നു കിലോമീറ്റര്‍ ദൂര പരിധിയില്‍ കടലില്‍ ബോട്ടുകള്‍ക്ക് വിലക്കാണ്. മീന്‍ പിടിക്കാനും നാട്ടുകാര്‍ക്കേ അനുമതിയുള്ളൂ. ചൈന, കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് ബൊറെക്കെയില്‍ എത്തുന്നവരില്‍ അധികവും. തീരങ്ങളില്‍ അനധികൃത കയ്യേറ്റം വ്യാപകമാണ്. ചിലേടങ്ങളില്‍ ഒഴിഞ്ഞ കുപ്പികള്‍ കൂടിക്കിടന്നു മലകള്‍ തീര്‍ത്തിരിക്കുന്നു.ഇത്തരം സാഹചര്യത്തിലാണ് ബീച്ച് അടക്കുന്നത്. ലിയാനാര്‍ഡോ ഡി കാപ്രിയോ നായകനായ ... Read more

Pakistan tourist arrivals up by 300 per cent

Pakistan, with its improved security arrangements, has attracted 1.75 million tourists in 2017, registering a 300 per cent growth since past few years. The country recorded a significant increase in the annual tourism rate and business traveling. Domestic travelers have increased 30 per cent. According to Jovago, the top hotel booking and e-commerce website in Pakistan, hotel bookings has increased by 80-90 per cent in 2017. Recently the Pakistan Tourism Development Corporation (PTDC) and the University of Management and Technology (UMT) Lahore signed a MoU for the sponsorship of PTDC’s publicity material including banners, website, seminars and conferences. Products and service ... Read more

ശബ്ദമലിനീകരണ നിയന്ത്രണം: ഹോണ്‍ ഉപയോഗിക്കാത്ത ഓരോ റോഡ് വരുന്നു

നിരത്തുകളില്‍ ശബ്ദമലിനീകരണം നിയന്ത്രിക്കാന്‍ എല്ലാ വിധ ആധുനിക സജ്ജീകരണവുമുള്ള പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനായി ആദ്യം ബോധവല്‍ക്കരണം നടത്തും. രണ്ടാം ഘട്ടമായി 112 ഡെസിബന് മുകളില്‍ ഹോണുപയോഗിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ കേസെടുക്കും. സംസ്ഥാനത്തെ 14 ജില്ലയിലെയും ഓരോ റോഡ് ഹോണ്‍ രഹിത റോഡായി മാറ്റാന്‍ ശ്രമിക്കുന്നത്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഡ്രൈവര്‍മാരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ വിവിധ മോട്ടോര്‍വാഹന തൊഴിലാളി യൂണിയനുകളും സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.