Tag: soudhi arabia

പുരാവസ്തു ടൂറിസം പദ്ധതിയുമായി സൗദി: മദായിന്‍ സാലെ താല്‍ക്കാലികമായി അടച്ചു

ലോകപൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ച സൗദിയിലെ മദായിന്‍ സാലെ ഉള്‍പ്പെടുന്ന അല്‍ ഉലയിലെ ചരിത്രപ്രാധാന്യമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പുരാവസ്തു പര്യവേഷണത്തിനായി സമഗ്ര പദ്ധതിക്ക് തുടക്കം കുറിച്ചു. അല്‍ ഉല റോയല്‍ കമ്മീഷനാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. 2020ല്‍ പദ്ധതി തീരും വരെ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും. സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നവീകരിക്കുന്നത്. പുരാവസ്തു സംരക്ഷണം, പുരാവസ്തു ഗവേഷണം, വിനോദ സഞ്ചാരമേഖല വികസനം എന്നിവയ്ക്കായി അന്തര്‍ദേശീയ തലത്തില്‍ സഹകരണം തേടാന്‍ സൗദി ടൂറിസം വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അല്‍ഉല റോയല്‍ കമ്മീഷന്‍ പുതിയ പദ്ധതി വിഭാവനം ചെയ്തത്. ഈ വര്‍ഷം ലോക പൈതൃക പട്ടികയില്‍ ഇടംനേടിയ മദായിന്‍ സാലെ ജോര്‍ദാനിലെ പെട്രയിലുണ്ടായിരുന്ന നെബാത്തിയന്‍ വംശ സാമ്രജ്യത്തിന്‍റെ ഉത്തരദേശ ആസ്ഥാനമായിരുന്നു. മധ്യപൂര്‍വേഷ്യയില്‍ മറ്റെങ്ങും കാണാത്ത മരുഭൂമിയും പാറകളും ഈ പ്രദേശത്തെ വേറിട്ടതാക്കുന്നു. പാറകള്‍ തുരന്നുണ്ടാക്കിയ 2000ത്തിലധികം വര്‍ഷം പഴക്കമുള്ള ലിഹാനിയന്‍- നെബാത്തിയന്‍ ... Read more

സൗദിയില്‍ ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകും

സൗദി അറേബ്യയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ ലൈസന്‍സ് അനുവദിക്കുന്നതോടെ ഡ്രൈവര്‍ തസ്തികകളില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 24 മുതല്‍ വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ സൗദി മന്ത്രിസഭ തീരുമാനിച്ചിരുന്നു. സൗദിയില്‍ രണ്ടുലക്ഷം ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 10 ലക്ഷം വിദേശികള്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ട്. ഡിസംബര്‍ ആകുന്നതോടെ നിലവിലുള്ള കൂടുതല്‍ വിദേശ ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനാണ് സാധ്യത. വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചതോടെ വിദേശ ഡ്രൈവര്‍മാരുടെ നിയമനം ഗണ്യമായി കുറഞ്ഞു. വിദേശ റിക്രൂട്ട്‌മെന്‍റ് നടക്കുന്നില്ല. ജൂണ്‍ മുതല്‍ വനിതകള്‍ക്ക് മാത്രമായി വനിതാ ടാക്‌സികളും രംഗത്തെത്തും. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ടാക്‌സി സേവനം നല്‍കുന്ന ഊബര്‍, കരിം തുടങ്ങിയ കമ്പനികള്‍ സ്വദേശി വനിതകള്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കുന്നതിന് കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

സൗദി അറേബ്യ കാൻ ഫെസ്റ്റിവലിലേക്ക്​

സൗദി അറേബ്യ ചരിത്രത്തില്‍ ആദ്യമായി കാൻ ഫിലിം ഫെസ്​റ്റിവലിൽ പങ്കെടുക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രമേളയിൽ പ്രവേശനം ലഭിക്കുകവഴി സൗദിയിലെ സിനിമപ്രവർത്തകർക്ക്​ തങ്ങളുടെ കഴിവുകൾ ലോകത്തെ അറിയിക്കാനുള്ള അവസരമാണ്​ ഒരുങ്ങുന്നത്​. 71മത്​ കാൻ ഫെസ്​റ്റിവൽ മേയ്​ മാസം എട്ടുമുതൽ 19 വരെയാണ്​ നടക്കുക. സൗദി ജനറൽ കൾച്ചർ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സൗദി ഫിലിം കൗൺസിൽ ഇതിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ്​. കിങ്​ അബ്​ദുൽ അസീസ്​ സെന്‍റര്‍ ​ഫോർ വേൾഡ്​ കൾച്ചർ നിർമിച്ച പരീക്ഷണ സിനിമയായ ‘ജൂദ്​’ കാനിലേക്ക്​ സമർപ്പിച്ചിട്ടു​ണ്ടെന്നാണ്​ സൂചന. ആൻഡ്രൂ ലങ്കാസ്​റ്റർ സംവിധാനം ചെയ്​ത ഇൗ ചിത്രം ജിദ്ദ, തബൂക്ക്​, ഹാഇൽ എന്നിവിടങ്ങളിലാണ്​ ചിത്രീകരിച്ചത്​. ഇസ്​ലാമിന്​ മുമ്പുള്ള കാവ്യങ്ങളിൽ നിന്നാണ്​ ചിത്രത്തി​​​ന്‍റെ ഇതിവൃത്തം ഉരുത്തിരിഞ്ഞത്​. സഫിയ അൽമർറി, ഹുസ്സാം അൽഹുൽവ എന്നിവരുടേതാണ്​ തിരക്കഥ.

സൗദി അറേബ്യയിലെ ആദ്യ തിയേറ്റര്‍ 18ന് തുറക്കും

മൂന്ന് പതിറ്റാണ്ടിനു ശേഷം സൗദി അറേബ്യയില്‍ ഈ മാസം 18 മുതല്‍ സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷമാണ് തിയേറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സൗദി ഭരണകൂടം നീക്കിയത്. അമേരിക്കന്‍ തിയേറ്റര്‍ കമ്പനിയായ എ.എം.സി. എന്‍റര്‍ടെയിന്‍മെന്‍റിനാണ് സിനിമാ പ്രദര്‍ശനത്തിനുള്ള ആദ്യ ലൈസന്‍സ് ലഭിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ 15 നഗരങ്ങളിലായി 40 തിയേറ്ററുകള്‍ എ.എം.സി തുറക്കും. 2030 ആകുന്നതോടെ ഇതു നൂറു തികയ്ക്കാനാണ് പദ്ധതി. സൗദി ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മന്ത്രാലയത്തിന്‍റെ ലൈസൻസ് അമേരിക്കൻ കമ്പനിക്ക് ലഭിച്ചു. റിയാദിലെ അൽഅഖീഖ് ഏരിയയിലെ കിങ് അബ്ദുല്ല ഫൈനാൻഷ്യൽ ഡിസ്ട്രിക്ടിലായിരിക്കും തിയേറ്റർ. സ്ത്രീകൾക്കും പുരുഷന്മാരോടൊപ്പം സിനിമാ കാണാം. പത്ത് ഡോളറിനു തുല്യമായ നിരക്കായിരിക്കും ടിക്കറ്റിന്. സൗദിയിൽ സിനിമയുടെ വരവ് അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം കഴിഞ്ഞ ഡിസംബറിലാണ് അമേരിക്കൻ സിനിമാ കമ്പനിയുമായി സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടുമായി രാജ്യത്ത് സിനിമ യാഥാർഥ്യമാക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചത്. ജനസംഖ്യയിൽ എഴുപതു ശതമാനവും യുവാക്കൾ ഉള്ളതും ഗൾഫിലെ ... Read more

സൗദി വ്യോമപാതയിലൂടെ ഇസ്രയേലിലേയ്ക്ക് വിമാനം പറന്നു

പതിറ്റാണ്ടുകള്‍ക്കുശേഷം സൗദി അറേബ്യയുടെ വ്യോമപാതയിലൂടെ ഇസ്രയേലിലേയ്ക്ക് വിമാനം പറന്നു. എയര്‍ ഇന്ത്യയുടെ വിമാനമാണ് സൗദി വ്യോമപാതയിലൂടെ ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ പറന്നിറങ്ങിയത്. സൗദി ഉള്‍പ്പെടെ മിക്ക അറബ് രാജ്യങ്ങളും ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് വ്യോമപാത അനുവദിക്കാറുമില്ല. എയര്‍ ഇന്ത്യക്ക് പറക്കാന്‍ അനുമതി നല്‍കിയതോടെ സൗദി ഭരണകൂടവും ഇസ്രയേലും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയാണെന്നാണ് വിലയിരുത്തല്‍. നിലവില്‍ ചെങ്കടലിന് മുകളിലൂടെ ഇസ്രയേല്‍ വിമാനങ്ങള്‍ മുംബൈയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് എയര്‍ ഇന്ത്യ ഇസ്രയേലിലേക്ക് നടത്തുക. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍. ഒമാന്‍, സൗദി അറേബ്യ, ജോര്‍ദാന്‍ എന്നിവിടങ്ങളിലൂടെയാണ് വിമാനം ഇസ്രയേലിലെത്തുക. ഇതോടെ ഇസ്രയേലിലേക്കെത്താനുള്ള സമയം രണ്ട് മണിക്കൂറിലേറെ ലാഭിക്കാനാകും.