Tag: thenmala eco tourism

പാലരുവി വെള്ളച്ചാട്ടം തുറന്നു

ഫെബ്രുവരിയിൽ സഞ്ചാരികൾക്ക് നിരോധനമേർപ്പെടുത്തിയിരുന്ന തെന്മല പാലരുവി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം പുനരാരംഭിച്ചു. കിഴക്കൻ മേഖലയിൽ വേനൽമഴ ശക്തിപ്പെട്ട്‌ പാലരുവി ജലപാതം പൂർവസ്ഥിതിയിലായതോടെയാണ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. ഇവിടേക്ക്‌ വന്നവരിൽ അധികവും തമിഴ്‌നാട്ടിൽനിന്നുള്ളവരായിരുന്നു. കുറ്റാലം വെള്ളച്ചാട്ടവും കണ്ടാണ് പലരും പലരുവിയിലേക്ക് വരുന്നത്. കുറ്റാലം വെള്ളച്ചാട്ടം പൂർവസ്ഥിതിയിലാവാൻ ഇനിയും തമിഴ്‌നാട്ടിൽ മഴ ലഭിക്കണം. പ്രവേശനകവാടത്തിൽനിന്ന് വെള്ളച്ചാട്ടത്തിലേക്കുള്ള നാലുകിലോമീറ്റർ ദൂരം പാലരുവി ഇക്കോ ടൂറിസത്തിന്‍റെ വാഹനത്തിലാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത്.

അവധിക്കാലം: ടൂറിസം പാക്കേജുകളുമായി തൃശൂര്‍ ഡിടിപിസി

വേനലവധിക്കാലം അടിച്ചുപൊളിക്കാൻ തൃശൂര്‍ ജില്ലാ ടൂറിസം ഡിപ്പാര്‍ട് മെന്‍റ് വിവിധ ടൂറിസം പാക്കേജുകള്‍ അവതരിപ്പിച്ചു. മസിനഗുഡി–ഊട്ടി, ഇക്കോട്രിപ്പ്, പറമ്പിക്കുളം വൈൽഡ് ലൈഫ് സഫാരി, തെന്മല ഇക്കോ സഫാരി, വയനാട്, മുസിരിസ് ഹെറിറ്റേജ് ടൂർ, കായല്‍ യാത്ര, മൂന്നാർ ഹിൽ യാത്ര, രാമേശ്വരം ധനുഷ്കോടി യാത്ര, പഴനിയാത്ര, കടൽയാത്ര, മൂകാംബിക–മുരുഡേശ്വർ–ഉഡുപ്പി, ആലപ്പുഴ സഞ്ചാരം എന്നിവയാണു പ്രധാന പാക്കേജുകൾ. മസിനഗുഡി– ഊട്ടി നാടുകാണി ചുരത്തിലൂടെയാണ് യാത്ര. നിലമ്പൂർ തേക്ക് മ്യൂസിയം, മുതുമല ടൈഗർ റിസർവ്, ഊട്ടിയിലെ നീഡിൽ റോക്ക്, ഷൂട്ടിങ് പോയിന്‍റ്, ബോട്ടിങ്, ബോട്ടാണിക്കൽ ഗാർഡൻ എന്നിവ സന്ദർശിക്കും. ഭക്ഷണം, താമസം, യാത്ര, പ്രവേശന ഫീസ് എന്നിവ ഉൾപ്പെടെ ഒരാൾക്കു 4,335 രൂപയാണു ചാർ‌ജ്. വയനാട് വയനാട് സഫാരിയിൽ താമരശ്ശേരി ചുരം, പൂക്കോട് തടാകം, എടയ്ക്കൽ ഗുഹ, വയനാട് മ്യൂസിയം, തോൽപ്പെട്ടി ജീപ്പ് സഫാരി, തിരുനെല്ലി ക്ഷേത്രം, കുറുവാ ദ്വീപ്, ബാണാസുരസാഗർ ഡാം എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്. താമസം, ഭക്ഷണം, എന്നിവയുൾപ്പെടെ 3250 രൂപയാണു ചാർജ്. ... Read more

തെന്മലയില്‍ ബോട്ട് സവാരി പുനരാരംഭിച്ചു

തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ തെന്മല അണക്കെട്ടില്‍ നിര്‍ത്തിവച്ചിരുന്ന ബോട്ട് സവാരി പുനരാരംഭിച്ചു. എന്നാല്‍ വനത്തിലെ ട്രെക്കിംഗിനു ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചിട്ടില്ല. ബോട്ടിങ് കേന്ദ്രത്തിലേക്കോ ബോട്ട് യാത്രാവേളയിലോ സഞ്ചാരികള്‍ വനത്തിലൂടെ കടന്നുപോകുന്നില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സവാരി പുനരാരംഭിക്കുന്നതിന് അനുമതി ലഭിച്ചതെന്ന് ഇക്കോ ടൂറിസം അധികൃതര്‍ അറിയിച്ചു. നിലവില്‍ ആംബുലന്‍സ് ബോട്ട് ഉള്‍പ്പെടെ മൂന്ന് ബോട്ടുകളാണ് അണക്കെട്ടില്‍ സവാരി നടത്തുന്നത്. ഇതില്‍ ആംബുലന്‍സ് ബോട്ടിന് 10 സീറ്റും മറ്റു രണ്ട് ബോട്ടുകള്‍ക്ക് 25 വീതം സീറ്റുമാണുള്ളത്. സഞ്ചാരികള്‍ കുറവാണെങ്കില്‍ ആംബുലന്‍സ് ബോട്ടാണ് യാത്രയ്ക്കായി വിട്ടുനല്‍കുന്നത്. ചരക്കുസേവന നികുതിയും ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ പ്രവേശിക്കുന്നതിനുള്ള ഫീസുമടക്കം ഒരാള്‍ക്ക്‌ 245 രൂപയാണ് ഫീസ്. ശെന്തുരുണി വന്യജീവി സങ്കേതത്തിലാണ് തെന്മല അണക്കെട്ടും വനപ്രദേശങ്ങളും ഉള്‍പ്പെടുന്നത്. ഇതിനാലാണ് ഇവിടെ ബോട്ടിങ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം ലഭിച്ചത്.