Tag: thambaram

താംബരത്തുനിന്നു കേരളത്തിന്‍റെ തെക്കൻ ജില്ലകളിലേക്ക് കൂടുതൽ സ്ഥിരം സർവീസുകൾ പരിഗണനയില്‍

താംബരത്തുനിന്നു കേരളത്തിന്‍റെ തെക്കൻ ജില്ലകളിലേക്കു കൂടുതൽ സ്ഥിരം സർവീസുകൾ പരിഗണിക്കുമെന്ന് റെയിൽവേ അധികൃതര്‍ പറഞ്ഞു. കൂടാതെ തമിഴ്നാടിന്‍റെ തെക്കൻ മേഖലകളിലേക്കുള്ള ട്രെയിനുകൾ താംബരത്തുനിന്ന് ആരംഭിക്കാനും റെയിൽവേ പദ്ധതിയിടുന്നുണ്ട്. താംബരം–ചെങ്കോട്ട–കൊല്ലം റൂട്ടിൽ ഏപ്രിൽ മുതൽ ആരംഭിച്ച പ്രത്യേക സർവീസുകൾ വിജയമായതോടെ ഈ റൂട്ടിൽ സ്ഥിരം സർവീസുകൾ ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്നു റെയിൽവേ അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ കൊല്ലത്തുനിന്നു ട്രെയിനുകൾ പ്രഖ്യാപിച്ചാലും അവ എഗ്‌മൂർ വരെ നീട്ടാൻ കഴിയില്ലെന്നാണു റെയിൽവേ അധികൃതർ നൽകുന്ന സൂചന. എഗ്‌മൂർ, സെൻട്രൽ സ്റ്റേഷനുകളിലെ തിരക്കു പരിഗണിച്ചാണ് താംബരത്തെ മൂന്നാം ടെർമിനലായി ഉയർത്തിയത്. തെക്കൻ മേഖലയിലേക്കുള്ള ട്രെയിനുകൾ താംബരത്തുനിന്ന് ആരംഭിക്കാൻ പദ്ധതിയുള്ളതിനാൽ ഇതിനുള്ള സാധ്യതയില്ല. വർക്കല ശിവഗിരി, വേളാങ്കണ്ണി എന്നീ സ്ഥലങ്ങളെ ഉൾപ്പെടുത്തി താംബരം–കൊല്ലം പാതയെ തീർഥാടന പാതയായി ഉയർത്തുന്ന കാര്യവും റെയിൽവേയുടെ പരിഗണനയിൽ ഉണ്ടെന്നാണു വിവരം. ശബരിമലയിലേക്കുള്ള പ്രധാന പാതയായും ഇതിനെ മാറ്റിയേക്കും. ചെങ്കോട്ട–കൊല്ലം പാതയെ തെൻമലയിലേക്കുള്ള വിനോദ സഞ്ചാര പാതയായി ഉയർത്തിയാൽ മികച്ച വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്നും വിലയിരുത്തലുണ്ട്. ... Read more

താംബരം- തെന്മല ചുറ്റി അഞ്ചുനാള്‍ പുതിയ പാക്കേജുമായി റെയില്‍വേ

വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ച താംബരം-കൊല്ലം റെയില്‍ പാതയുടെ വേനലവധിക്കാലത്തെ ഐ ആര്‍ സി ടി സി വിനോദ സഞ്ചാര പാക്കേജ് പ്രഖ്യാപിച്ചു. നാലു രാത്രിയും അഞ്ചു പകലും അടങ്ങിയതാണ് പാക്കേജ്. 6000 മുതലാണ് നിരക്ക്. തിങ്കളാഴ്ച്ച വൈകിട്ട് 5.30ന് താംബരത്ത് നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ ചൊവ്വാഴ്ച്ച രാവിലെ 5.15ന് തെങ്കാശിയിലെത്തും .തെങ്കാശിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കുറ്റാലം വെള്ളച്ചാട്ടം, മെയിന്‍ ഫാള്‍സ്, കുത്രാലനത്താര്‍ ക്ഷേത്രം എന്നിവ അന്നേ ദിവസം സന്ദര്‍ശിക്കാം. ചൊവ്വാഴ്ച രാവിലെ 5.15ന് ട്രെയിന്‍ തെങ്കാശിയിലെത്തും. കുറ്റാലം വെള്ളച്ചാട്ടം, മെയിന്‍ ഫാള്‍സ്, കുത്രാലനത്താര്‍ ക്ഷേത്രം എന്നിവ അന്നേ ദിവസം സന്ദര്‍ശിക്കാം. മൂന്നാം ദിനം ആര്യങ്കാവിലെ പാലരുവി വെള്ളച്ചാട്ടം, തെന്മല ഇക്കോ ടൂറിസം മേഖല, കല്ലട അണക്കെട്ട് എന്നിവ സന്ദര്‍ശിക്കാം.നാലാം ദിനം അഗസത്യാര്‍ വെള്ളച്ചാട്ടം, താമര ഭരണി നദി, പാപനാശം ക്ഷേത്രം എന്നിവ സന്ദര്‍ശിച്ചശേഷം തെങ്കാശി റെയില്‍വേ സ്റ്റേഷനിലെത്തും. അഞ്ചാം ദിവസം രാവിലെ അഞ്ചിനു താംബരം റയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തും.ഹോട്ടലിലെ മുറി ... Read more

താംബരം എക്സ്പ്രസില്‍ വിസ്റ്റാഡോം കോച്ച് വരുന്നു

ആഭ്യന്തര വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിന് താംബരം എക്സ്പ്രസിൽ ഗ്ലാസ് കോച്ചുകൾ വരുന്നു. താംബരം സ്‌പെഷൽ സൂപർ എക്‌സ്പ്രസ് സ്ഥിരം സർവീസാകുമ്പോഴാണ് മൂന്നുവശവും ഗ്ലാസുകൾ കൊണ്ട് നിർമിച്ചതും 180 ഡിഗ്രി കറങ്ങുന്ന ആഡംബര കസേരകൾ ഘടിപ്പിച്ച ശീതീകരിച്ച ബോഗിയുംകൂടി ഉൾപ്പെടുത്തുന്നത്. വിസ്റ്റാഡോം കോച്ച് എന്നാണ് ഇതിനു റെയിൽവേ നൽകിയിരിക്കുന്ന പേര്. പരീക്ഷണാടിസ്ഥാനത്തിൽ ഒരു ബോഗിയാകും ആദ്യം വരിക. വിജയകരമെങ്കിൽ താംബരം എക്‌സ്പ്രസിൽ കൂടുതൽ ബോഗികൾ ഘടിപ്പിക്കുകയും മറ്റ് ട്രെയിനുകളിലും ഗ്ലാസ് ബോഗി ഉൾപ്പെടുത്തുകയും ചെയ്യും. നിലവിൽ ആന്ധ്രാപ്രദേശിലെ അരക്ക് വാലി ഹിൽ സ്റ്റേഷൻ ഭാഗത്താണ് ഈ ട്രെയിൻ ഓടിക്കുന്നത്. ചെങ്കോട്ട പിന്നിടുമ്പോൾ പശ്ചിമഘട്ടം മലനിരകളുടെ 20 കിലോമീറ്ററോളം ദൂരംവരുന്ന ദൂരക്കാഴ്ച കാണാം. ഭഗവതിപുരം സ്റ്റേഷൻ പിന്നിടുമ്പോൾ മലമടക്കുകളിലെ പച്ചപ്പിനെ തൊട്ടുരുമ്മിയുള്ള യാത്ര. തുടർന്ന് ഒരു കിലോമീറ്ററോളം ദൂരംവരുന്ന കൂറ്റൻ തുരങ്കം. ഒരുവശം തമിഴ്‌നാടും മറുവശം കേരളവും. തുരങ്കം കഴിഞ്ഞാല്‍ പാണ്ഡ്യൻപാറ മുട്ടകുന്നുകളും കടമാൻപാറ ചന്ദനത്തോട്ടങ്ങളുടെ ദൂരക്കാഴ്ചയും പതിമൂന്നുകണ്ണറ പാലവും കഴുതുരുട്ടി ആറിന്‍റെ ദൂരക്കാഴ്ചയും ... Read more

താബരം- കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി

കേരളത്തിനും ചെന്നൈ മലയാളികള്‍ക്കുമുള്ള റെയില്‍വേയുടെ വിഷുക്കൈനീട്ടം താംബരത്തു നിന്നു കൊല്ലത്തേക്കു ചൂളം വിളിച്ചെത്തും. ചെന്നൈ താംബരം മുതല്‍ കൊല്ലം വരെ ചെങ്കോട്ട പാതയില്‍ മൂന്നു മാസത്തേക്കു റെയില്‍വേ സ്‌പെഷല്‍ ഫെയര്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു.തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായിരിക്കും താംബരത്തു നിന്നു കൊല്ലത്തേക്കു ട്രെയിന്‍. കൊല്ലത്തു നിന്നു താംബരത്തേക്കു ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ട്രെയിനുണ്ടാകും. ആദ്യ ട്രെയിന്‍ ഒന്‍പതിനു പുറപ്പെടും.അവസാന ട്രെയിന്‍ ജൂണ്‍ 27ന്. ഗേജ് മാറ്റത്തിന് ശേഷം കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഈ പാതയില്‍ ഓടിയ സര്‍വീസിന്റെ വന്‍ വിജയമാണ്. മൂന്ന് മാസത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കാന്‍ റെയില്‍വേയെ പ്രേരിപ്പിച്ചത്.ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. തുടക്കമെന്ന നിലയില്‍ സ്‌പെഷല്‍ ഫെയര്‍ സര്‍വീസ് സ്വാഗതം ചെയ്യുന്നുവെങ്കിലും കേരളത്തിലേക്ക് ഈ പാതയിലൂടെ സ്ഥിരം സര്‍വീസ് വേണമെന്നു തന്നെയാണു ചെന്നൈ മലയാളികളുടെ ആവശ്യം.പാതയുടെ ഔദ്യോഗിക ഉദ്ഘാടനം പത്തിനു കേന്ദ്ര സഹമന്ത്രി പുനലൂരില്‍ നിര്‍വഹിക്കുമ്പോള്‍ ഈ പ്രഖ്യാപനമുണ്ടാകുമോയെന്നാണു കാത്തിരിക്കുന്നത്.ഗേജ് മാറ്റത്തിനായി പാത അടയ്ക്കുന്നതിനു മുന്‍പ് എഗ്മൂറില്‍ ... Read more

താംബരം- കൊല്ലം റെയില്‍ പാത തീര്‍ഥാടന, വിനോദ സഞ്ചാര ഇടനാഴിയാവും

ചെങ്കോട്ട- കൊല്ലം ബ്രോഡ് ഗേജ് പാതയില്‍ വീണ്ടും തീവണ്ടി ഓടിയതോടെ ഇരു സംസ്ഥാനങ്ങള്‍ക്ക് മുന്നിലും വികസിച്ചു വരുന്നത് അനന്ത സാധ്യതകളാണ്. ഇരു സംസ്ഥാനങ്ങള്‍ക്കുമിടയിലെ തീര്‍ഥാടന, വിനോദ സഞ്ചാര കണ്ണിയാക്കി മാറ്റുന്നതിനുള്ള എല്ലാ സാധ്യതകളും ഈ പാതയ്ക്കുണ്ട്. ഗേജ് മാറ്റത്തിനായി അടയ്ക്കുന്നതിനു മുന്‍പ് കൊല്ലത്തു നിന്നു നാഗൂരിലേക്കു ഇവിടെ നിന്നു ട്രെയിനുണ്ടായിരുന്നു. എഗ്മൂര്‍ ട്രെയിന്‍ എന്ന പേരില്‍ ചെന്നൈയില്‍ നിന്നു കൊല്ലത്തേക്കു ഓടിയിരുന്ന ട്രെയിന്‍ ഇപ്പോള്‍ പൊതിഗൈ എക്‌സ്പ്രസായി സര്‍വീസ് നടത്തുന്നുണ്ട്. പ്രതിദിന സര്‍വീസായ ഈ ട്രെയിന്‍ കൊച്ചുവേളിയിലേക്കു നീട്ടിയാല്‍ ചെന്നൈയ്ക്കും ദക്ഷിണ കേരളത്തിനുമിടയിലെ തിരക്കുള്ള പാതയായി ഇതു മാറും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണു കൊല്ലം-ചെങ്കോട്ട പാത. ചെന്നൈയില്‍ നിന്ന് വരുന്ന തീര്‍ഥാടകര്‍ക്ക് പുനലൂരില്‍ ഇറങ്ങി പത്തനാപുരം, പത്തനംതിട്ട വഴി ശബരിമലയിലേക്ക് പോകാന്‍ വളരെ എളുപ്പമാണ്. ഇപ്പോള്‍ കോട്ടയത്തും ചെങ്ങന്നൂരിലും ഇറങ്ങുന്നതുപോലെ തന്നെ അടുത്താണ് പുനലൂരും. ശബരിമല സ്‌പെഷല്‍ ട്രെയിനുകള്‍ ഇതുവഴി ആരംഭിച്ചാല്‍ മെയിന്‍ ലൈനിലെ ... Read more

താംബരം- കൊല്ലം റൂട്ടില്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിയേക്കും

കൊല്ലം-ചെങ്കോട്ട റെയില്‍പാതയിലെ ഗേജ്മാറ്റത്തിനു ശേഷം ദക്ഷിണ റെയില്‍വേ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ച സ്‌പെഷ്യല്‍ ട്രെയിന്‍ സൂപ്പര്‍ ഹിറ്റ്. ചെന്നൈയില്‍നിന്നു മാര്‍ച്ച് മുപ്പതിനു വൈകിട്ട് 5.30നു കൊല്ലത്തേക്കു പുറപ്പെട്ട വേനല്‍ക്കാല സ്‌പെഷ്യല്ലിലും, തിരിക 31നു കൊല്ലത്തുനിന്നു പുറപ്പെട്ട മടക്ക ട്രെയിനിലും റിസര്‍വ്ഡ് ടിക്കറ്റുകള്‍ നേരത്തേ വിറ്റുതീര്‍ന്നതായി റെയില്‍വേ അധികൃതര്‍ പറയുന്നു.സര്‍വീസ് ജനപ്രിയമായ സാഹചര്യത്തില്‍ വേനല്‍ക്കാല അവധി പരിഗണിച്ച് വാരാന്ത്യങ്ങളില്‍ താംബരം-കൊല്ലം റൂട്ടില്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിക്കാനുള്ള സാധ്യതയുണ്ടെന്നു റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗേജ് മാറ്റവുമായി ബന്ധപ്പെട്ട് ഏഴുവര്‍ഷം മുന്‍പു കൊല്ലം-ചെങ്കോട്ട പാതയിലെ സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു. കൊല്ലം-ചെന്നൈ, കൊല്ലം-നാഗൂര്‍, കൊല്ലം-മധുര എന്നീ റൂട്ടുകളില്‍ മൂന്നു ജോഡി എക്‌സ്പ്രസ് ട്രെയിനുകളും, കൊല്ലം-തെങ്കാശി, കൊല്ലം-തിരുനെല്‍വേലി റൂട്ടില്‍ രണ്ടു ജോഡി പാസഞ്ചര്‍ ട്രെയിനുകളും റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നു. ഗേജ് മാറ്റം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇവ പുനരാരംഭിക്കണമെന്ന ആവശ്യം യാത്രക്കാര്‍ ഇതിനകം തന്നെ ഉയര്‍ത്തിയിട്ടുണ്ട്. ചെന്നൈ സെന്‍ട്രല്‍, എഗ്മൂര്‍ സ്റ്റേഷനുകളിലെ തിരക്കു പരിഗണിച്ച് താംബരത്തെ മൂന്നാം ടെര്‍മിനലായി മാറ്റുമെന്നു ദക്ഷിണ ... Read more

എഗ്മൂറിൽ നിന്നു താംബരത്തേക്ക് പൈതൃക യാത്ര പോകാം

രാജ്യത്തെ ഏറ്റവും പഴക്കമുള്ള സ്റ്റീം ലോക്കോമോട്ടീവായ ഇ.ഐ.ആർ– 21 ഉപയോഗിച്ച് എഗ്മൂറിൽ നിന്നു താംബരത്തേക്കുള്ള പൈതൃക ട്രെയിൻ യാത്രയ്ക്ക് ഉടൻ തുടക്കമാകും. വേനലവധിക്കാലം കൂടി കണക്കിലെടുത്താണു യാത്രയ്ക്കു ദക്ഷിണ റെയിൽവേ തുടക്കമിടുന്നത്. നിലവിൽ വിശേഷ അവസരങ്ങളിൽ പ്രദർശനത്തിനു മാത്രമായാണ് ഇ.ഐ.ആർ 21 എൻജിൻ ഓടിക്കാറുള്ളത്. പൈതൃക ട്രെയിനിൽ രണ്ടു കോച്ചുകളുണ്ടാകും. ഓരോ കോച്ചിലും 20 പേർക്കു യാത്ര ചെയ്യാനാകും. സർവീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഇ.ഐ.ആർ-21 പെരമ്പൂർ ലോക്കോ വർ‌ക്‌ഷോപ്പിൽ മിനുക്കു പണികളിലാണ്. പൈതൃക ട്രെയിൻ യാത്രയ്ക്കു മുതിർന്നവർക്കു 750 രൂപയും കുട്ടികൾക്കു 600 രൂപയുമായിരിക്കും നിരക്ക്. വരുമാന സമാഹരണത്തിന്‍റെ ഭാഗമായി പൈതൃക സർവീസുകൾ തുടങ്ങാൻ റെയിൽവേ ബോർഡ് ചെയർമാനായി സ്ഥാനമേറ്റയുടൻ അശ്വനി ലൊഹാനി എല്ലാ മേഖലാ റെയിൽവേകൾക്കും നിർദേശം നൽകിയിരുന്നു.