Tag: egmore

ട്രെയിന്‍ റൂട്ട് മാറ്റം തുടരുന്നു

ആര്‍ക്കോണം യാഡില്‍ ട്രാക്കിന്റെ വളവു കുറയ്ക്കുന്ന ജോലികള്‍ തുടരുന്നതിനാല്‍ ഇന്നും ഈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണമുണ്ടാകുമെന്നു ദക്ഷിണ റെയില്‍വേ അറിയിച്ചു. ബെംഗളൂരു, കോയമ്പത്തൂര്‍ റൂട്ടിലുള്ള മിക്ക ട്രെയിനുകളും റദ്ദാക്കിയതിനാല്‍ മറ്റു ട്രെയിനുകളില്‍ തിരക്കു കൂടാനും സാധ്യതയുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചിനു ചെന്നൈയില്‍ നിന്നു പുറപ്പെടേണ്ട ചെന്നൈ സെന്‍ട്രല്‍-മംഗളൂരു എക്‌സ്പ്രസ് (12685) രാത്രി 10.15നും രാത്രി 8.55നു പുറപ്പെടേണ്ട ആലപ്പി എക്‌സ്പ്രസ് (22639) രാത്രി 11നുമാണു യാത്ര തിരിച്ചത്. ഇരു ട്രെയിനുകളും ചെന്നൈ എഗ്മൂര്‍, വില്ലുപുരം, കാട്പാടി റൂട്ടില്‍ വഴിതിരിച്ചു വിട്ടതിനാലും വൈകി യാത്ര പുറപ്പെട്ടതിനാലും ഇന്നു കേരളത്തില്‍ വൈകിയേ എത്തൂ. ഇന്നു കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന മറ്റു ട്രെയിനുകളുടെ റൂട്ടിലും സ്റ്റോപ്പുകളിലുമുള്ള മാറ്റങ്ങള്‍ ചുവടെ. സില്‍ചാര്‍-തിരുവനന്തപുരം എക്‌സ്പ്രസ് (12508) ഗുണ്ടൂര്‍, റെനിഗുണ്ട, മേല്‍പാക്കം, ജോലാര്‍പേട്ട റൂട്ടില്‍ വഴിതിരിച്ചു വിടും. ചെന്നൈ സെന്‍ട്രല്‍, ആര്‍ക്കോണം സ്റ്റേഷനുകളില്‍ നിര്‍ത്തില്ല. തിരുത്തണ്ണിയില്‍ രണ്ടു മിനിറ്റ് നിര്‍ത്തും. ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസ് (13351) ഗുണ്ടൂര്‍, റെനിഗുണ്ട, മേല്‍പാക്കം, ... Read more

എഗ്മൂറിൽ നിന്നു താംബരത്തേക്ക് പൈതൃക യാത്ര പോകാം

രാജ്യത്തെ ഏറ്റവും പഴക്കമുള്ള സ്റ്റീം ലോക്കോമോട്ടീവായ ഇ.ഐ.ആർ– 21 ഉപയോഗിച്ച് എഗ്മൂറിൽ നിന്നു താംബരത്തേക്കുള്ള പൈതൃക ട്രെയിൻ യാത്രയ്ക്ക് ഉടൻ തുടക്കമാകും. വേനലവധിക്കാലം കൂടി കണക്കിലെടുത്താണു യാത്രയ്ക്കു ദക്ഷിണ റെയിൽവേ തുടക്കമിടുന്നത്. നിലവിൽ വിശേഷ അവസരങ്ങളിൽ പ്രദർശനത്തിനു മാത്രമായാണ് ഇ.ഐ.ആർ 21 എൻജിൻ ഓടിക്കാറുള്ളത്. പൈതൃക ട്രെയിനിൽ രണ്ടു കോച്ചുകളുണ്ടാകും. ഓരോ കോച്ചിലും 20 പേർക്കു യാത്ര ചെയ്യാനാകും. സർവീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഇ.ഐ.ആർ-21 പെരമ്പൂർ ലോക്കോ വർ‌ക്‌ഷോപ്പിൽ മിനുക്കു പണികളിലാണ്. പൈതൃക ട്രെയിൻ യാത്രയ്ക്കു മുതിർന്നവർക്കു 750 രൂപയും കുട്ടികൾക്കു 600 രൂപയുമായിരിക്കും നിരക്ക്. വരുമാന സമാഹരണത്തിന്‍റെ ഭാഗമായി പൈതൃക സർവീസുകൾ തുടങ്ങാൻ റെയിൽവേ ബോർഡ് ചെയർമാനായി സ്ഥാനമേറ്റയുടൻ അശ്വനി ലൊഹാനി എല്ലാ മേഖലാ റെയിൽവേകൾക്കും നിർദേശം നൽകിയിരുന്നു.