Tag: New Delhi

വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ എത്തും: പുതിയ ആപ്പുമായി ഡല്‍ഹി ഗതാഗത വകുപ്പ്

വിരല്‍ത്തുമ്പില്‍ വിവരങ്ങളെത്തിക്കാനുള്ള പദ്ധതിയുമായി ഡല്‍ഹി ഗതാഗത വകുപ്പ്. വിവിധ സേവനങ്ങള്‍ ഉള്‍പ്പെടുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ അടുത്തയാഴ്ച മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാകും. 15 ദിവസത്തേക്ക് ഇവ ഉപയോഗിച്ചശേഷം പൊതുജനങ്ങളില്‍നിന്നും വിദഗ്ധരില്‍നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാകും ആപ്ലിക്കേഷന്‍ പൂര്‍ണമായി അവതരിപ്പിക്കുക. ‘ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട്’ എന്നു പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഗതാഗത വകുപ്പിന്റെ വിവിധ സേവനങ്ങള്‍, ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള സംവിധാനങ്ങള്‍, അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ വിവരം അറിയിക്കാനുള്ള സംവിധാനം എന്നിവയെല്ലാം ഇതിലുണ്ട്. സംസ്ഥാനാന്തര ബസ് സര്‍വീസിന്റെ വിശദാംശങ്ങളും ലഭിക്കും. റിക്ഷാ, ടാക്‌സി ഡ്രൈവര്‍മാരെക്കുറിച്ചുള്ള പരാതികളും സമര്‍പ്പിക്കാം. നിലവില്‍ വകുപ്പിന്റെ ഹെല്‍പ്ലൈന്‍ നമ്പരിലൂടെയാണ് ഇത്തരം പരാതികള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇവയ്ക്കു പലപ്പോഴും വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ആപ്ലിക്കേഷനിലൂടെ പരാതി സമര്‍പ്പിക്കുമ്പോള്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് കാണുന്നവിധത്തിലുള്ള ചിത്രവും അപ്ലോഡ് ചെയ്യണം. നമ്പര്‍ പ്ലേറ്റ് വിശലകനം ചെയ്ത് ഉടമയെ കണ്ടത്തി അവര്‍ക്കു പരാതിയുടെ പകര്‍പ്പു ലഭ്യമാക്കുന്ന സാങ്കേതിക ... Read more

തലസ്ഥാനനഗരിയില്‍ പരിഷ്‌ക്കരിച്ച പാര്‍ക്കിങ്ങ് നിരക്ക് നിലവില്‍ വരുന്നു

തലസ്ഥാന നഗരിയില്‍ വാഹന പാര്‍ക്കിങ്ങ് സംവിധാനം കാര്യക്ഷമമായി പരിഷ്‌ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള കരടു നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കി. വാണിജ്യ മേഖലകളില്‍ പാര്‍ക്കിങ്ങിനു വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങിയ കരടു നയം താമസിയാതെ നടപ്പാക്കാനൊരുങ്ങുകയാണു ഗതാഗത വകുപ്പ്. ഇതിന്റെ ഭാഗമായി നയം സംബന്ധിച്ചു പൊതുജനങ്ങളുടെ അഭിപ്രായം തേടി കരടു രേഖ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നയം നടപ്പാക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സംഘത്തിനു ഗതാഗത വകുപ്പ് രൂപം നല്‍കി. പൊതുസ്ഥലത്തു സൗജന്യ പാര്‍ക്കിങ് പൂര്‍ണമായി ഒഴിവാക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സൗജന്യ പാര്‍ക്കിങ് മുതലെടുത്ത് വാഹനങ്ങള്‍ അനാവശ്യമായി മണിക്കൂറുകള്‍ ഒരേ സ്ഥലത്തു നിര്‍ത്തിയിടുന്നതും ഇതുമൂലം ഗതാഗത കുരുക്കുണ്ടാകുന്നതും കണക്കിലെടുത്താണു നീക്കം. മണിക്കൂര്‍ അടിസ്ഥാനത്തില്‍ നിരക്ക് നിശ്ചയിച്ചാല്‍, അനാവശ്യ പാര്‍ക്കിങ് ഒഴിവാക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വാര്‍ഷിക, പ്രതിമാസ നിരക്കിന്റെ അടിസ്ഥാനത്തില്‍ സ്ഥിര പാര്‍ക്കിങ് അനുവദിക്കുന്ന രീതി ഒഴിവാക്കാനും കരടു രേഖ ശുപാര്‍ശ ചെയ്യുന്നു. ഭവന മേഖലകളില്‍ അമിത പാര്‍ക്കിങ് നിരക്ക് ഈടാക്കരുതെന്നാണു ഗതാഗത വകുപ്പിന്റെ ... Read more

ജെ എന്‍ യുവില്‍ കറങ്ങാന്‍ ഇനി ഇ-റിക്ഷയും

ജവഹര്‍ലാല്‍ നെഹ്‌റു ക്യാമ്പസില്‍ കറങ്ങാന്‍ ഇനി ഇ-റിക്ഷയും. ഒരാള്‍ക്ക് 10 രൂപ നിരക്കില്‍ ക്യാമ്പസിനുള്ളിലെ യാത്രകള്‍ക്ക് ഉപകരിക്കുന്ന ഇ-റിക്ഷ സംവിധാനം ഇന്നലെ മുതല്‍ സര്‍വീസ് ആരംഭിച്ചു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ ജെ എന്‍ യുവിലെ റസിഡന്‍ഷ്യല്‍ മേഖലകള്‍, ഹോസ്റ്റല്‍, ഷോപ്പിംങ് കോംപ്ലക്‌സ്, ലൈബ്രറി, അക്കാദമിക് ബില്‍ഡിങ് തുടങ്ങിയ എല്ലാ പ്രധാന ഗേറ്റുകളുമായി ബന്ധിപ്പിച്ച് കൊണ്ടാണ് സര്‍വീസ് നടത്തുന്നത്. രാവിലെ 7.30 മുതല്‍ രാത്രി 9.30 വരെ പത്ത് ഇ-റിക്ഷകളാണ് ക്യാമ്പസിനുള്ളില്‍ സര്‍വീസ് നടത്തി വരുന്നത്.വരും മാസങ്ങളില്‍ കൂടുതല്‍ ഇ-റിക്ഷകള്‍ ക്യമ്പസിനുള്ളില്‍ ഇറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

JNU to offer new courses on Religious Tourism

Jawaharlal Nehru University (JNU), the public central university located at New Delhi is all about to introduce new courses, that includes PG Diploma course in Religious Tourism. The university has also proposed courses on PG Diploma in Kalp Vedanga, PG diploma course in Vaastu Shastra. India having a diversity in religious and architectural aspect could benefit a lot from these quality educations, that offer better employment opportunity for the coming generations. Meanwhile, the next phase of new courses would add  Sanskrit journalism and classical music that exhibit rich tradition of India. At present, the university offers MA, MPhil, PhD programmes ... Read more

ഡല്‍ഹിയെ ലോകോത്തര നഗരമാക്കാന്‍ പദ്ധതിയിട്ട് ഡിഡിഎ

ഡല്‍ഹി വികസന അതോററ്റി 8032 കോടി രൂപയുടെ പദ്ധതിയിലൂടെ ഡല്‍ഹിയെ ലോകോത്തര നഗരമാക്കുമെന്ന് പ്രഖ്യാപിച്ചു.ഡിഡിഎ ചെയര്‍മാന്‍ കൂടിയായ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ബജറ്റ് അവതരണം. വാണിജ്യ, പാര്‍പ്പിട സമുച്ചയങ്ങള്‍ക്കായി 3633 കോടി രൂപ ചെലവിടും. ഭൂമി ഏറ്റെടുക്കുന്നതിനും, അധിക നഷ്ടപരിഹാരം നല്‍കുന്നതിനുമായി 765 കോടി രൂപ വകയിരുത്തി. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതിയുടെ രൂപ വീതിച്ചു. ഭൂമി വികസനത്തിന് 2348 കോടി രൂപ. മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1286 കോടി. നഗരത്തില്‍ ഡിഡിഎയ്ക്കു ലഭ്യമായ സ്ഥലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ടെന്‍ഡര്‍ ക്ഷണിക്കും. ദ്വാരകയില്‍ 200 ഹെക്ടര്‍, രോഹിണിയില്‍ 259 ഹെക്ടര്‍, നരേലയില്‍ 218 ഹെക്ടര്‍ എന്നീ സ്ഥലങ്ങളിലാണു വികസന പ്രവര്‍ത്തനങ്ങള്‍. നരേലയില്‍ റെയില്‍വേ മേല്‍പാലം നിര്‍മിക്കും. പദ്ധതിയുടെ ഭാഗമായി 15 വികസന പദ്ധതികളും 14 പുതിയ പാര്‍പ്പിട പദ്ധതികളും ആരംഭിക്കും. രോഹിണി, ദ്വാരക, ശാഹ്ദ്ര, മയൂര്‍ പ്ലേസ്, നേതാജി സുഭാഷ് പ്ലേസ് എന്നിവിടങ്ങളില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കും. ... Read more

അയല്‍ വിനോദ സഞ്ചാര ബസുകള്‍ ഇനി സരായ് കലേ ഖാനില്‍ നിന്ന്

ഡല്‍ഹിയില്‍ മേയ് ഒന്നു മുതല്‍ അയല്‍ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ ലട്യന്‍സ് മേഖലയില്‍ നിന്നു സരായ് കലേ ഖാന്‍ ഐ എസ് ബി ടിയിലേക്ക് മാറ്റാന്‍ ഗതാഗത വകുപ്പ് തീരുമാനം. ബിക്കാനീര്‍ ഹൗസ്, ഹിമാചല്‍ ഭവന്‍, ചന്ദര്‍ലോക് ബില്‍ഡിങ് എന്നിവിടങ്ങളില്‍ നിന്നാണു നിലവില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്. ബിക്കാനീര്‍ ഹൗസില്‍നിന്നു സര്‍വീസുകള്‍ മാറ്റാന്‍ രാജസ്ഥാന്‍ ഗതാഗത വകുപ്പിനോടു സുപ്രീം കോടതി അടുത്തിടെ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണു മറ്റു സംസ്ഥാന ബസ് സര്‍വീസുകളും ലട്യന്‍സ് മേഖലയില്‍നിന്നു നീക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചത്. നഗരത്തിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണു നടപടി. ഡീസലില്‍ ഓടുന്ന അന്യസംസ്ഥാന ബസുകള്‍ ലട്യന്‍സ് മേഖലയില്‍ വ്യാപക മലിനീകരണമുണ്ടാക്കുന്നതു കണക്കിലെടുത്താണു നടപടി. ജയ്പുര്‍, അജ്മീര്‍, ഷിംല, മണാലി, ഹരിദ്വാര്‍, ഡെറാഡൂണ്‍, ധരംശാല എന്നിവിടങ്ങളിലക്കാണു നിലവില്‍ ലട്യന്‍സില്‍നിന്നു സര്‍വീസുള്ളത്.

കേരള എക്‌സ്പ്രസ് മേയ് 24 വരെ എറണാകുളം ജംഗ്ഷനില്‍ വരില്ല

തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് (12625) ഏപ്രില്‍ 10 മുതല്‍ മേയ് 24 വരെ എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനില്‍ പോകാതെ എറണാകുളം ടൗണ്‍ സ്റ്റേഷന്‍ വഴിയാകും ഓടുന്നത്. എറണാകുളം ടൗണ്‍ സ്റ്റേഷനില്‍നിന്നു പുറപ്പെടുന്ന സമയം ഉച്ചതിരിഞ്ഞ് 3.50 ആണ്. 12626 ന്യൂഡല്‍ഹി – തിരുവനന്തപുരം കേരള എക്‌സ്പ്രസ് പഴയപോലെ എറണാകുളം ജംഗ്ഷന്‍ വഴി തന്നെ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ അറിയിച്ചു.

ഇന്ത്യയേയും നേപ്പാളിനേയും ബന്ധിപ്പിച്ച് റെയില്‍വെ ലൈന്‍ വരുന്നു

ഇന്ത്യയേയും നേപ്പാളിനേയും ബന്ധിപ്പിച്ച് കാഡ്മണ്ഠു-ന്യൂഡല്‍ഹി റെയില്‍വെ ലൈന്‍ വരുന്നു. ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ നേപാളി പ്രധാനമന്ത്രി കെ. പി ഓലിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഹൈദരബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് പുതിയ റെയില്‍ പാതയെ കുറിച്ചുള്ള പ്രഖ്യാപനമുണ്ടായത്.   പ്രതിരോധം, സുരക്ഷ എന്നീ വിഷയത്തിലേക്ക് വരുമ്പോള്‍ അതിര്‍ത്തികള്‍ ദുരുപയോഗം ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ല. നേപ്പാളില്‍ ജലഗതാഗതവും റെയില്‍ഗതാഗതവും മെച്ചപ്പെടുത്താന്‍ ഇന്ത്യ സഹകരിക്കും.ഇരുരാജ്യങ്ങളും തമ്മിലുള്ളത് ദൃഢമായ ബന്ധമാണുള്ളതെന്നും മോദി പറഞ്ഞു. നേപ്പാളിന്റെ വികസനത്തില്‍ ഇന്ത്യന്‍ സംഭാവനയുടെ വളരെ നീണ്ട ചരിത്രമുണ്ട്. ഭാവിയിലും നേപ്പാളിന്റെ വികസനത്തിന് ഇന്ത്യ മുന്‍ഗണന നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തിന് നേപ്പാള്‍ വളരയെധികം പ്രധാന്യമാണ് നല്‍കുന്നതെന്ന് കെ.പി ഓലി പറഞ്ഞു.

Uber, Ola drivers on nation-wide strike

The online peer to peer cab service, Uber and Ola drivers from Mumbai, New Delhi, Bangalore, Pune and Hyderabad had declared, a national wide infinite strike from Saturday midnight. The drivers collectively have put forward over 6 demands against the corporates. The advertisement from Uber and Ola are misguiding the drivers, as they fail to generate revenue to return their monthly vehicle EMI. The main problem faced by the drivers from the states, was the increasing number of cars and fewer customers, which further raised suicides among the drivers, due to the accumulation of bank debts. Frequent fine collection from ... Read more