Tag: Kerala Tourism

വിനോദ സഞ്ചാര മേഖലകള്‍ ഇനി പോലീസ് നിയന്ത്രണത്തില്‍

വിനോദ സഞ്ചാര മേഖലകള്‍ ഇനി പോലീസ് നിയന്ത്രണത്തില്‍. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. കോവളത്ത് വിദേശ വനിതയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തെ തുടര്‍ന്നാണ് പുതിയ നടപടി. ടൂറിസ്റ്റ് മേഖലകളില്‍ കച്ചവടക്കാര്‍ക്ക് പുതിയ നിബന്ധനകള്‍ നിലവില്‍ വന്നു. കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയും, പോലീസ് ക്ലിയറന്‍സും, പ്രത്യേക യൂണിഫോമും നിലവില്‍ വരും. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഏത് ഭാഷയിലും സംസാരിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഉണ്ടായിരിക്കും. ബീച്ചുകളിലും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബറ്റാലിയന്‍ പോലീസിനെ നിയമിക്കുമെന്ന്്. മന്ത്രി അറിയിച്ചു.

ഡി ടി പി സികളില്‍ ഉദ്യോഗാര്‍ത്ഥി നിയമനം: ടൂറിസം ഐച്ഛിക വിഷയമായിയെടുത്തവരെ നിയമിക്കണമെന്ന് ആവശ്യം

വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുള്ള ഡി ടി പി സികളില്‍ ഉദ്യോഗാര്‍ത്ഥി നിയമനത്തിന് ടൂറിസം ഐച്ഛിക വിഷമായിയെടുത്തവരെ നിയമിക്കണം എന്ന് കേരളത്തിലെ ടൂറിസം വിദ്യാര്‍ത്ഥികളുടെയും വിദഗ്ദരുടെയും കൂട്ടായ്മയായ ടൂറിസം പ്രൊഫഷണല്‍സ് അസോസിയേഷന്‍ ഓഫ് കേരള വ്യക്തമാക്കി. ഡി റ്റി പി സിയുടെ വിവിധ മേഖകളില്‍ നടത്തിയ പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നതിനെത്തുടര്‍ന്നാണ് അസോസിയേഷന്‍ ഇക്കാര്യം വ്യകതമാക്കിയത്. നിലവില്‍ നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികളുടെ മുഴുവന്‍ യോഗ്യതകളും പരിശോധിക്കണം എന്ന് അസോസിയേഷന്‍ വ്യക്തമാക്കി. ടൂറിസം വകുപ്പില്‍ അസിസ്റ്റന്റ് ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നേരിട്ടുള്ള നിയനം നടത്തുന്നില്ല പകരം ഏതെങ്കിലും ഡിഗ്രി ഉള്ളവരെ പ്രമോഷന്‍ കൊടുത്താണ് നിയമിക്കാറുള്ളത്. ഇതില്‍ മാറ്റം വരുത്തി ടൂറിസം ഡിഗ്രി നിര്‍ബന്ധമാക്കി ഈ തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കണമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഉത്തരവാദിത്ത ടൂറിസം മിഷനിലും ഉദ്യോഗാര്‍ത്ഥികളുടെ നിയമനത്തില്‍ അതാത് ജില്ലകളില്‍ ടൂറിസം ഡിഗ്രിയുള്ളവരെ നിയമിക്കണം എന്നും അല്ലാത്ത പക്ഷം മിഷന്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കാലതാമസം വരികയും ഇത് ടൂറിസം മേഖലയെ ബാധിക്കുമെന്നും അസോസിയേഷന്‍ ... Read more

ടൂറിസം മന്ത്രിയെ കണ്ട് നന്ദി പറഞ്ഞ് വിദേശ വനിതയുടെ സഹോദരി ഇല്‍സ

കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ വനിതയുടെ സഹോദരി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ട് നന്ദി അറിയിച്ചു. വിദേശ വനിതയെ കാണാതായ സമയം മുതല്‍ എല്ലാ നിയമ സഹായങ്ങളും നല്‍കി കൂടെ നിന്ന സര്‍ക്കാരിനും ടൂറിസം വകുപ്പിനും നന്ദി അറിയിക്കാന്‍ വേണ്ടിയാണ് വിദേശ വനിതയുടെ സഹോദരി ഇല്‍സ ടൂറിസം മന്ത്രിയെ സന്ദര്‍ശിച്ചത്. ഇനിയും കേരളത്തിലേക്ക് വരുമെന്നും കേരള സര്‍ക്കാരും ടൂറിസം മന്ത്രിയും തങ്ങളുടെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്ക് ചേരുകയും ഒപ്പം നില്‍ക്കുകയും ചെയ്തത് മറക്കാനാകില്ലെന്നും ഇല്‍സ പറഞ്ഞു. മടക്കയാത്രയ്ക്കുള്ള ടിക്കറ്റും കേരള ടൂറിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മന്ത്രി ഇല്‍സയ്ക്ക് സമ്മാനിച്ചു. രണ്ട് ദിവസം കൂടി കേരളത്തില്‍ തങ്ങിയ ശേഷമായിരിക്കും വിദേശ വനിതയുടെ ചിതാഭസ്മവുമായി നാട്ടിലേയ്ക്ക് മടക്കയാത്രയെന്ന് ഇല്‍സ പറഞ്ഞു. സഹോദരിയുടെ മൃതദേഹം കണ്ടെത്തിയ രണ്ട് യുവാക്കള്‍ക്ക് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയ്ക്ക് പുറമെ ഒരു ലക്ഷം രൂപ തങ്ങളുടെ കുടുംബത്തിന്‍റെ വകയായി നല്‍കാനുള്ള സന്നദ്ധത ഇല്‍സ മന്ത്രിയെ അറിയിച്ചു. ആ യുവാക്കളുടെ വിദ്യാഭ്യാസ ... Read more

കുറുവ ദ്വീപിലെ സന്ദര്‍ശകരുടെ എണ്ണം കൂട്ടി

കുറുവ ദ്വീപിലെ ഒരു ദിവസത്തെ സന്ദര്‍ശകരുടെ എണ്ണം 950 ആയി. ദിവസേന 3000 പേരെത്തുന്ന ദ്വീപില്‍ സന്ദര്‍ശകരുടെ എണ്ണം 400 ആയി പരിമിതപ്പെടുത്താനായിരുന്നു തീരുമാനം. കുറുവദ്വീപിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കു പരിസ്ഥിതിയെ ബാധിക്കുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണു വനംവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഗണ്യമായി സന്ദര്‍ശകരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരെ പ്രദേശവാസികളും, സമരസമിതിയും മുന്നോട്ട് വന്നിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ സീസണില്‍ കുറുവാ ദ്വീപ് തുറന്നതിനുശേഷം പാല്‍വെളിച്ചം, പാക്കം ഭാഗത്തുനിന്ന് 200 പേര്‍ക്ക് വീതമാണ് പ്രവേശനം നല്‍കിയിരുന്നത്.

ടൂറിസത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയേക്കും: ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കാനുള്ള വഴിയൊരുങ്ങുന്നു. ടൂറിസത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കണമെന്ന ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭ്യര്‍ഥനമാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്‌ ഹൗസില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. ഈ മാസം 15നാണ് മുഖ്യമന്ത്രി ടൂറിസം മേഖലയിലുള്ളവരുമായി ചര്‍ച്ച നടത്തുന്നത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുക്കും. ഹർത്താലിൽനിന്ന് ആശുപത്രി, പാൽ, പത്രം മുതലായവ അവശ്യ സർവീസുകളെ ഒഴിവാക്കുന്നതുപോലെ ടൂറിസം മേഖലയേയും ഒഴിവാക്കേണ്ടത് ആവശ്യമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് ഹർത്താൽ പ്രയാസമുണ്ടാക്കുമെന്നത് കണക്കിലെടുത്ത് ടൂറിസം മേഖലയെ ഒഴിവാക്കാൻ ഹർത്താൽ സംഘടിപ്പിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഹര്‍ത്താലുകള്‍ ടൂറിസത്തെ ബാധിക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സംഘടിപ്പിച്ച സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കണം എന്നാണ് സിപിഎം നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. സര്‍വകക്ഷി യോഗം വിളിക്കണമെന്ന് സിപിഎം സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ... Read more

വിനോദസഞ്ചാരികളോട് മാന്യതയോടെ പെരുമാറിയില്ലെങ്കില്‍ നടപടി: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കേരളത്തിലെത്തുന്ന വിദേശ–ആഭ്യന്തര-തദ്ദേശീയ വിനോദസഞ്ചാരികളോട് മാന്യതയോടെ പെരുമാറണമെന്നും ഇതിനു വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇടുക്കിയിലെ വിവിധ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിനോദസഞ്ചാര മേഖലയിൽ തെറ്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തും. വിദേശ വനിതയുടെ കൊലപാതകം കേരളത്തിലെ ടൂറിസം മേഖലയ്ക്കു അപമാനമായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സർക്കാരിന്‍റെ ഭാഗത്തുനിന്നും സ്വീകരിക്കുന്നതിനാണ് ടൂറിസം റെഗുലേറ്ററി കമ്മീഷൻ രൂപീകരിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വികസനപ്രവർത്തനങ്ങളും സുരക്ഷയും വർധിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സമിതികൾ രൂപീകരിക്കും. ഉത്തരവാദിത്ത ടൂറിസം എല്ലാ ജില്ലയിലും കാര്യക്ഷമമാക്കും. പ്രാദേശിക ടൂറിസവും ഉത്തരവാദിത്ത ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായുള്ള സർവേകൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ടൂറിസം വികസനത്തിനായി പദ്ധതിയുമായി ആരെങ്കിലും മുന്നോട്ടുവന്നാൽ വിനോദസഞ്ചാര വകുപ്പിൽ നിന്നും പണം അനുവദിക്കും. വണ്ടിപ്പെരിയാർ സത്രം ടൂറിസം പദ്ധതിയുടെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കുന്ന സത്രം ടൂറിസം പദ്ധതിക്ക് തുടക്കംകുറിക്കാൻ അവസരം ... Read more

300 കോടി ചെലവില്‍ പത്മനാഭന്‍റെ നിധിശേഖര പ്രദര്‍ശനശാലയ്ക്ക് വഴിയൊരുങ്ങുന്നു

ശ്രീപത്മനാഭസ്വാമി ക്ഷേത്രനിലവറകളിലെ അമൂല്യനിധിയുടെ പ്രദര്‍ശനശാലയ്ക്ക് വഴിയൊരുങ്ങുന്നു. 300 കോടി രൂപ മുടക്കി നിധിയുടെ പ്രദർശനശാലയൊരുക്കാനുള്ള നിർദേശം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും തിരുവനന്തപുരത്തെ വിവിധ സംഘടനകളുമായി ചർച്ച ചെയ്തു. സുപ്രീം കോടതിയുടെയും തിരുവിതാംകൂർ രാജകുടുംബത്തിന്‍റെയും അനുവാദം ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന നിലപാടാണ് ചര്‍ച്ചയ്ക്കു ശേഷം എടുത്തത്.  പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം പ്രദർശനശാലയൊരുക്കാമെന്ന നിർദേശം ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചു. ലോകത്തു ലഭ്യമായ ഏറ്റവും ശാസ്ത്രീയമായ സുരക്ഷയൊരുക്കുന്നതുൾപ്പെടെ 300 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സന്ദർശകരിൽ നിന്നു മാത്രം പ്രതിവർഷം 50 കോടിരൂപയുടെ വരുമാനമുണ്ടാകുമെന്നും വിലയിരുത്തുന്നു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ചേംബർ ഓഫ് കൊമേഴ്സ്, ട്രിവാൻഡ്രം സിറ്റി കണക്ട്, ട്രിവാൻഡ്രം അജൻഡ ടാസ്ക് ഫോഴ്സ്, കോൺഫെഡറഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രീസ് എന്നിവരുടെ നേതൃത്വത്തില്‍ കരടുപദ്ധതിക്കു രൂപംനൽകി. നിധിപ്രദർശനം കേരളത്തിന്‍റെ വിനോദസഞ്ചാരമേഖലയുടെ കുതിപ്പിനു വഴിയൊരുക്കും. സുപ്രീം കോടതിയുടെയും സംസ്ഥാന സർക്കാരിന്‍റെയും രാജകുടുംബത്തിന്‍റെയും അനുമതിയുണ്ടെങ്കിൽ ഫണ്ട് അനുവദിക്കാൻ തടസ്സമില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം ... Read more

ടൂറിസ്റ്റുകൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക്  മതിയായ സുരക്ഷ ഉറപ്പാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോവളത്ത് മരണപ്പെട്ട ലാത്വിയൻ വനിതക്ക് ആദരമർപ്പിച്ച് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹസംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അസാധാരണമായ കൂട്ടായ്മയ്ക്കാണ്  നിശാഗന്ധി ഓഡിറ്റോറിയം സാക്ഷ്യം വഹിച്ചത്. നിശാഗന്ധിയുടെ ചരിത്രത്തിൽ എന്നെങ്കിലും ഇത്തരം ഒരു കൂട്ടായ്മ നടന്നതായി തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ഇതൊരു മഹത്തായ ഒത്തുചേരലാണ്. ചിലരുടെ കെണിയിൽ അകപ്പെട്ട് അതിക്രൂരമായാണ് അവർ കൊലചെയ്യപ്പെട്ടത്. ദൈവത്തിന്റെ സ്വന്തം നാടിനു  തല കുനിച്ച് നിൽക്കേണ്ടി വന്നുവെന്നും മന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ  ഉണ്ടായിട്ടുണ്ടെങ്കിലും കേരളം വേറിട്ട് നിന്നിരുന്നു. വ്യക്തമായ തെളിവുകളോടെ  കുറ്റവാളികളെ പിടികൂടാൻ നമുക്ക് സാധിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ടൂറിസം കേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷ ഒരുക്കാൻ പൊലീസിന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. വിദേശ യുവതിയുടെ സഹോദരി ഇലീസയുടെ സഹോദരീ സ്നേഹത്തിനു മുന്നിൽ കേരളമാകെ പ്രണാമം അർപ്പിക്കുന്നു. യുവതിയുടെ മൃതദേഹം ജന്മനാട്ടിലേക്ക്  കൊണ്ടുപോകാനുള്ള എല്ലാ ഏർപ്പാടുകളും ... Read more

സൗന്ദര്യോത്സവത്തിനായി അഞ്ചുരുളി ഒരുങ്ങുന്നു

ഇടുക്കിയുടെ സൗന്ദര്യവും കൂളിര്‍മയും ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സുന്ദരിയാണ് അഞ്ചുരുളി. അനന്ത വിസ്തൃതിയില്‍ പടര്‍ന്നുകിടക്കുന്ന ഇടുക്കി ജലാശയവും ജലാശയത്തെ ചൂഴ്ന്നുനില്‍ക്കുന്ന കാനനഭംഗിയും കല്യാണത്തണ്ട് മലനിരകളും ഇരട്ടയാര്‍ ഡാമില്‍നിന്നു ജലമെത്തിക്കുന്നതിനായി നിര്‍മിച്ച അഞ്ചുരുളി ടണല്‍മുഖവും തടാക മധ്യത്തിലെ ഇടത്തുരുത്തും വിനോദസഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ്. ഈ മനോഹാരിത ആവോളം ആസ്വദിക്കാന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെയും പൊതുജന പങ്കാളിത്തത്തോടെയും സംഘടിപ്പിക്കുന്ന അഞ്ചുരുളി സൗന്ദര്യോത്സവത്തിന് ഈമാസം 16നു തിരിതെളിയും. 27നു സമാപിക്കും. ഇതിനു മുന്നോടിയായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. ഇടുക്കി താലൂക്കിന്റെ കിഴക്ക് സ്ഥിതിചെയ്യുന്ന, കാര്‍ഷിക-കുടിയേറ്റ-ആദിവാസി ഗോത്രവിഭാഗ പൈതൃകങ്ങള്‍ കുടികൊള്ളുന്ന കാഞ്ചിയാര്‍ പഞ്ചായത്തിലാണ് അഞ്ചുരുളി വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്. വിശാലമായ ഇടുക്കി ജലാശയത്തിനുള്ളില്‍ ഉരുളി കമഴ്ത്തിയതു പോലെ അഞ്ചു കുന്നുകള്‍ സ്ഥിതി ചെയ്യുന്നതിനാലാണ് അഞ്ചുരുളി എന്ന പേരു ലഭിച്ചത്. ദിവസേന ആയിരക്കണക്കിന് ആളുകളാണ് അഞ്ചുരുളി വെള്ളച്ചാട്ടവും ഭംഗിയും ആസ്വദിക്കാനെത്തുന്നത്. സൗന്ദര്യോത്സവത്തില്‍ ആസ്വാദകര്‍ക്കായി ഒട്ടേറെ പരിപാടികളാണു സംഘാടകര്‍ ഒരുക്കുന്നത്. ഹൈഡല്‍ ടുറിസവുമായി ബന്ധപ്പെട്ട് ... Read more

തേക്കടിയില്‍ സത്രം ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

തേക്കടിയുടെ ഭംഗി നുകരാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്ന സത്രം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ദിനംപ്രതി സഞ്ചാരികളുെട എണ്ണം വര്‍ധിച്ചു വരുന്ന ഇടമാണ് തേക്കടി. സത്രം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ തദ്ദേശവാസികള്‍ക്ക് കൂടുതല്‍ തെഴിലവസരങ്ങള്‍ സൃഷിടിക്കാനും അടിസ്ഥാന വികസന രംഗത്ത് മുന്നേറുവാനും സാധിക്കും. സത്രം പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം തിങ്കളാഴ്ച്ച രാവിലെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ത്രിതല പഞ്ചായത്ത് സാരഥികളും, രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന പരിപാടി ഇ എസ് ബിജിമോള്‍ എം എല്‍ എയുടെ അദ്ധ്യക്ഷതയിലാണ് നടക്കുന്നത്. ചടങ്ങില്‍ മുഖ്യാതിഥി ഇടുക്കി എം പി ജോയ്‌സ് ജോര്‍ജ്ജാണ്.

പാഞ്ചാലിമേട് കൂടുതല്‍ സൗകര്യങ്ങളോട് ഒരുങ്ങുന്നു

ദിനംപ്രതി സഞ്ചാരികളുടെ എണ്ണം കൂടി വരുന്ന പാഞ്ചാലിമേട്ടില്‍ സഞ്ചാരികള്‍ക്ക് ടൂറിസം വകുപ്പ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നു. പാഞ്ചാലിമേട് ടൂറിസം പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇ എസ് ബിജിമോള്‍ എം എല്‍ എയുടെയും പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനുവിന്റെയും  നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ പദ്ധതി തിങ്കളാഴ്ച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പീരുമേട് എം എല്‍ എ ഇ എസ് ബിജിമോളുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഇടുക്കി എം പി അഡ്വ ജോയ്‌സ് ജോര്‍ജ് ആണ് മുഖ്യാതിഥി. നിറഞ്ഞ മൊട്ട കുന്നുകളും അടിവാരങ്ങളും ദൂരക്കാഴ്ച്ചകളും ഇളം കാറ്റിന്റെ കുളിര്‍മ നുകരാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കൂടൂതല്‍ സുര്ക്ഷ ഉറപ്പ് നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

AYUSH minister to inaugurate ATTOI’s Yoga Ambassador’s Tour

ATTOI (Association of Tourism Trade Organizations, India), in association with Ministry of Ayush and Kerala Tourism, is organising a tour of yoga professionals from across the world to the birthplace of yoga. The 10-day educational tour, Yoga Ambassadors Tour, is organised as part of the various programmes organised by the ministry on the International Yoga Day with the support of Kerala Tourism. Yoga Tour operators, Wellness Magazine professionals, and Yoga Teachers from across the world are being invited for familiarizing the Global audience about Kerala and it’s richness. The Yoga Ambassadors were selected by a team of experts based on specific ... Read more

വിദേശവനിതയുടെ കൊലപാതകം: കേരള ടൂറിസത്തെ പഠിപ്പിക്കുന്നത്‌

ലാത്വിയന്‍ സ്വദേശിയും അയര്‍ലണ്ട് നിവാസിയുമായ വനിത അടുത്തിടെ കോവളത്തിന്‌ സമീപം കൊല്ലപ്പെട്ട സംഭവം കേരള ടൂറിസത്തെ ചിലത് പഠിപ്പിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികളാണ് പ്രധാനം. കേരളം വിനോദ സഞ്ചാരികള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കാതിരുന്ന സ്ഥലമായിട്ടും ഇത്തരം സംഭവങ്ങള്‍ കേരള ടൂറിസത്തിന് തലവേദന സൃഷ്ടിക്കും. കേരള ടൂറിസത്തിന് വിദേശ വനിതയുടെ മരണം നല്‍കുന്ന പാഠമെന്ത്? ടൂറിസം ന്യൂസ് ലൈവ് പരിശോധിക്കുന്നു. മാറേണ്ട കേരളം സംസ്ഥാനത്തിന് വര്‍ഷാവര്‍ഷം 25,000 കോടി രൂപ നേടിത്തരികയും ലക്ഷക്കണക്കിന്‌ പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്ന മേഖലയാണ് ടൂറിസം. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ ടൂറിസം മേഖലയ്ക്കു തിരിച്ചടിയാണ്.ഹര്‍ത്താല്‍ ദിനങ്ങളില്‍ വിദേശ സഞ്ചാരികള്‍ ഭക്ഷണമോ വാഹനമോ കിട്ടാതെ വലയേണ്ടി വരുമെന്ന് വിദേശ രാജ്യങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കാറുണ്ട്. ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശം സ്വാഹതാര്‍ഹാമാണ്. സര്‍വകക്ഷി യോഗം അടക്കം ഇക്കാര്യത്തില്‍ തുടര്‍ തീരുമാനം കൈക്കൊള്ളാനുള്ള നടപടികളാണ് ഇനി ആവശ്യം. മനോരമ ദിനപ്പത്രത്തിലെ എന്‍ എസ് മാധവന്‍റെ പംക്തിയില്‍ ... Read more

ടൂറിസം സംയോജിപ്പിച്ച് കണ്ണൂരില്‍ സാഹസിക മാസം

കണ്ണൂരിലെ സംസ്ക്കാരവും ചരിത്രവും സമന്വയിപ്പിച്ച് ടൂറിസത്തിനു പ്രാധാന്യം നല്‍കി വേനക്കാല ടൂറിസം പദ്ധതി ഈ മാസം ആറിനു ആരംഭിക്കും. സാഹസിക മാസം (മന്ത് ഓഫ് അഡ്വഞ്ചര്‍) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ  പ്രഖ്യാപനം  മന്ത്രി കെകെ ശൈലജ  പ്രഖ്യാപിച്ചു. നാലു ഞായറാഴ്ചകളിലായി നാലു സാഹസിക പരിപാടികളാണ് സാഹസിക മാസത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.   സൈക്കിള്‍യജ്ഞം, മാരത്തോണ്‍ ഓട്ടം, നീന്തല്‍, കയാക്കിംഗ് എന്നിവയാണ് സാഹസികര്‍ക്കും കായികപ്രേമികള്‍ക്കുമായി ഒരുക്കുന്നത്. ഈ മാസം 6,13,20,27 തിയ്യതികളിലാണ് സാഹസിക പരിപാടികള്‍ നടക്കുക. കണ്ണൂര്‍ മുതല്‍ മുഴപ്പിലങ്ങാട് വരെ നീളുന്ന സൈക്കിള്‍യജ്ഞത്തോടെയാണ് സാഹസികമാസത്തിന് തുടക്കം കുറിക്കുക. സൈക്കിളുമായി വരുന്ന ആര്‍ക്കും സൈക്കിള്‍സവാരിയില്‍ പങ്കെടുക്കാം. മുഴപ്പിലങ്ങാട് ബീച്ചില്‍ മൂന്നു കിലോമീറ്റര്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ സഹകരണത്തോടെയാണ് സൈക്കിള്‍ സവാരി സംഘടിപ്പിക്കുന്നത്. രണ്ടാമത്തെ ഞായറാഴ്ച തലശേരി ഹെരിറ്റേജ് മാരത്തോണ്‍ നടക്കും.  10.5 കിലോമീറ്റര്‍ മാരത്തോണ്‍, ചരിത്രത്തെ അടുത്തറിയാനുള്ള ഒരു അവസരം കൂടിയാകും. തലശേരി കോട്ട, തിരുവങ്ങാട് ക്ഷേത്രം, ഗുണ്ടര്‍ട്ടിന്റെ പ്രതിമ, സെന്റ് പാട്രിക്‌സ് ചര്‍ച്ച് തുടങ്ങിയ ... Read more

കേരള ടൂറിസത്തെ അഭിനന്ദിച്ച് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി

ടൂറിസം രംഗത്ത് കേരളം മികച്ച നേട്ടം കൈവരിച്ചെന്ന് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ഷേഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ. കേരളത്തിന്‍റെ ടൂറിസം ഭാവി പ്രകൃതിദത്ത ടൂറിസത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചു ദിവസത്തെ കേരള സന്ദര്‍ശത്തിനെത്തിയ അദ്ദേഹം അൽ അമാൻ-വികെഎൽ ഗ്രൂപ് ചെയർമാൻ ഡോക്ടർ വർഗീസ് കുര്യൻ ചിറ്റാറിൽ ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. മനോഹരമാണ് കേരളം. നല്ല ജനങ്ങൾ, നല്ല പെരുമാറ്റം, നല്ല ശുദ്ധവായുവും ജലവും പ്രകൃതി ഒരുക്കിയ കാഴ്ചകളും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. മാത്രവുമല്ല പണ്ടു മുതലേ ബഹ്‌റൈനും കേരളവും തമ്മില്‍ നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്. ഷേഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ അഭിപ്രായപ്പെട്ടു. മൂഴിയാർ, കക്കി തുടങ്ങിയ കിഴക്കൻ വനമേഖലകളും സന്ദർശിച്ചു. ബഹ്റൈൻകാരുടെ ടൂറിസം പറുദീസയായി കേരളത്തെ മറ്റുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ ഉപദേഷ്ടാവ് അലി നെയ്മി, ഓഫിസ് ഡയറക്ടർ സൗദ് ഹവ്വ എന്നിവരും ഉപപ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രാജു എബ്രഹാം എംഎൽഎ, വികെഎൽ ഗ്രൂപ് ചെയർമാൻ ... Read more