Category: TNL CAMPAIGN

പ്രകൃതിയോടൊപ്പം കൂട്ടുകൂടാന്‍ കൊച്ചിയില്‍ നിന്ന് പോകാവുന്ന നാലിടങ്ങള്‍

വേറിട്ട 4 ഇടങ്ങള്‍. പോകുന്ന വഴി ആസ്വദിക്കാം. ലക്ഷ്യസ്ഥാനം അതിനേക്കാള്‍ രസകരം. പതിവു ലക്ഷ്യസ്ഥാനങ്ങളേക്കാള്‍ വ്യത്യസ്തമായ ഇടങ്ങളാണു പരിചയപ്പെടുത്തുന്നത്. ചുമ്മാ അടിച്ചുപൊളിക്കൂട്ടങ്ങള്‍ക്കുള്ള കേന്ദ്രങ്ങളല്ല ഇവ. ഈ സ്ഥലങ്ങളിലേക്കു പോകുംവഴി അടിച്ചുപൊളി കേന്ദ്രങ്ങളും സന്ദര്‍ശിക്കാമെന്നു മാത്രം. സാധാരണ മലയാളി വിനോദ സഞ്ചാരികള്‍ നോട്ടമിടുന്ന സ്ഥലങ്ങള്‍ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ. ഇതു ലക്ഷ്യസ്ഥാനത്തിന്റെ തനിമകൊണ്ടും പ്രകൃതിയുമായുള്ള ഇണക്കംകൊണ്ടും സഞ്ചാരികള്‍ക്കു സ്വാസ്ഥ്യം സമ്മാനിക്കുന്ന ഇടങ്ങള്‍. താമസം ആഡംബരപൂര്‍ണമാകണം എന്നില്ല. ആധുനിക സൗകര്യങ്ങളും ഉണ്ടാകില്ല. നാലോ അഞ്ചോ രാത്രി തങ്ങാനുള്ള വകുപ്പുമില്ല. പക്ഷേ, ഒന്നോ രണ്ടോ രാത്രി പ്രകൃതിയുമായി രമിച്ച്, സ്വസ്ഥമായിരിക്കാം, നടക്കാം, കാഴ്ചകള്‍ കാണാം, അനുഭവിക്കാം. ബനവാസി കാട് അതിരിട്ടുനില്‍ക്കുന്ന ഗ്രാമങ്ങള്‍. അതിനു നടുവിലാണു പുരാതന നഗരമായ ബനവാസി. 3 വശത്തുകൂടിയും വരദ നദി ഒഴുകുന്നു. നെല്ലും ഗോതമ്പും കരിമ്പും മുതല്‍ പൈനാപ്പിളും സുഗന്ധവ്യഞ്ജനങ്ങളുംവരെ വിളയുന്ന ഫലപുഷ്ടിയുള്ള മണ്ണ്. കലയും സംഗീതവും നിറഞ്ഞ അന്തരീക്ഷം. എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച ശിവപ്രതിഷ്ഠയുള്ള മധുകേശ്വര ക്ഷേത്രമാണു മുഖ്യ ആകര്‍ഷണം, ... Read more

ടൂറിസത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയേക്കും: ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കാനുള്ള വഴിയൊരുങ്ങുന്നു. ടൂറിസത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കണമെന്ന ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭ്യര്‍ഥനമാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്‌ ഹൗസില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. ഈ മാസം 15നാണ് മുഖ്യമന്ത്രി ടൂറിസം മേഖലയിലുള്ളവരുമായി ചര്‍ച്ച നടത്തുന്നത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുക്കും. ഹർത്താലിൽനിന്ന് ആശുപത്രി, പാൽ, പത്രം മുതലായവ അവശ്യ സർവീസുകളെ ഒഴിവാക്കുന്നതുപോലെ ടൂറിസം മേഖലയേയും ഒഴിവാക്കേണ്ടത് ആവശ്യമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് ഹർത്താൽ പ്രയാസമുണ്ടാക്കുമെന്നത് കണക്കിലെടുത്ത് ടൂറിസം മേഖലയെ ഒഴിവാക്കാൻ ഹർത്താൽ സംഘടിപ്പിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഹര്‍ത്താലുകള്‍ ടൂറിസത്തെ ബാധിക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സംഘടിപ്പിച്ച സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കണം എന്നാണ് സിപിഎം നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. സര്‍വകക്ഷി യോഗം വിളിക്കണമെന്ന് സിപിഎം സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ... Read more

ഹര്‍ത്താലില്‍ നിന്ന് ടൂറിസത്തെ ഒഴിവാക്കല്‍; പിന്തുണയുമായി കേന്ദ്ര സര്‍ക്കാരും – മുഖ്യമന്ത്രിക്ക് കണ്ണന്താനത്തിന്‍റെ കത്ത്

ഹർത്താലുകളിൽ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കാനുള്ള നീക്കത്തിന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്‍റെ പിന്തുണ. ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ണന്താനം മുഖ്യമന്ത്രിക്ക് കത്തയച്ചു. ഹർത്താലുകളിൽ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിന് തന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും പൂർണ പിന്തുണ കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം വാഗ്ദാനം ചെയ്തു . ഹർത്താലുകൾ കേരളത്തിന്‍റെ ടൂറിസം മേഖലക്ക് ഗണ്യമായ ആഘാതം ഏൽപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ കണ്ണന്താനം ചൂണ്ടിക്കാട്ടി. ഈ പ്രശ്നത്തിന് കൂട്ടായ ശ്രമത്തിലൂടെ എത്രയും വേഗം പരിഹാരം കാണാൻ കഴിയുമെന്നും കണ്ണന്താനം പ്രതീക്ഷ പ്രകടിപ്പിച്ചു . ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ അഭിപ്രായത്തോട് കെപിസിസി പ്രസിഡന്റ് എംഎം ഹസനും യോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കുന്നതിനൊപ്പം ടൂറിസ്റ്റുകള്‍ക്ക് കേരളത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. സര്‍വകകക്ഷി യോഗത്തില്‍ എല്ലാ ഹര്‍ത്താലിനെയും നിയന്ത്രിക്കാനുള്ള സമന്വയമാണ് വേണ്ടതെന്നും എംഎം ഹസന്‍ പ്രസ്താവനയില്‍ ... Read more

ഹര്‍ത്താല്‍ നിയന്ത്രിക്കണമെന്ന് കോണ്‍ഗ്രസും: അഭിപ്രായ സമന്വയത്തിന് വഴിയൊരുങ്ങുന്നു

ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ അഭിപ്രായത്തോട് യോജിപ്പെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കുന്നതിനൊപ്പം ടൂറിസ്റ്റുകള്‍ക്ക് കേരളത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. സര്‍വകകക്ഷി യോഗത്തില്‍ എല്ലാ ഹര്‍ത്താലിനെയും നിയന്ത്രിക്കാനുള്ള സമന്വയമാണ് വേണ്ടതെന്നും എംഎം ഹസന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തില്‍ രണ്ടു പ്രമുഖ പാര്‍ട്ടികള്‍ ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് നിലപാട് എടുത്തതോടെ ഈ വിഷയത്തില്‍ സമന്വയത്തിന് വഴിയൊരുങ്ങുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന ചര്‍ച്ചക്ക് തുടക്കമിട്ടത്. ഹർത്താലിൽനിന്ന് ആശുപത്രി, പാൽ, പത്രം മുതലായവ അവശ്യ സർവീസുകളെ ഒഴിവാക്കുന്നതുപോലെ ടൂറിസം മേഖലയേയും ഒഴിവാക്കേണ്ടത് ആവശ്യമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത്.. കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് ഹർത്താൽ പ്രയാസമുണ്ടാക്കുമെന്നത് കണക്കിലെടുത്ത് ടൂറിസം മേഖലയെ ഒഴിവാക്കാൻ ഹർത്താൽ സംഘടിപ്പിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഹര്‍ത്താലുകള്‍ ടൂറിസത്തെ ബാധിക്കുമെന്നു ... Read more