Tag: Go air

Thailand Tourism, with Go Air, organizes FAM trip to Phuket

The Tourism Authority of Thailand, New Delhi (TAT), in collaboration with Go Air, hosted 10 travel agents from Tier II and Tier II cities on a Trade FAM trip from 26th – 29th August 2019. The focus was on a specific customer segment- Phuket as a family destination. The purpose of this trip was to acquaint the agents with services and offerings of Go Air and experience new and existing products of Phuket as a family destination and also meet the sellers of Phuket directly through a B2B networking event. TAT Phuket welcomed all the FAM participants and 30 buyers ... Read more

തകര്‍പ്പന്‍ മണ്‍സൂണ്‍ ഓഫറുമായി ഗോ എയര്‍

ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സില്‍ ഒന്നായ ഗോഎയര്‍ കാലവര്‍ഷ യാത്ര നിരക്കുകള്‍ പ്രഖ്യാപിച്ചു. 1299 രൂപയില്‍ തുടങ്ങുന്ന നിരക്കുകളാണ് ഗോ എയര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 24 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ ഗോ എയറിന്റെ ഉപഭോക്താക്കള്‍ക്ക് ഈ നിരക്കുകള്‍ ലഭ്യമാകും. ജൂണ്‍ 5 അര്‍ദ്ധരാത്രി മുതല്‍ ജൂണ്‍ 7 അര്‍ദ്ധരാത്രി വരെയാണ് ബുക്കിങ്ങ് കാലവധി. ഈ ഓഫറിന്റെ കീഴില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ മടക്കി നല്കാത്തവയാണ്. ആദ്യം ബുക്ക് ചെയ്യുന്ന അടിസ്ഥാനത്തിലാണ് സീറ്റുകള്‍ ലഭ്യമാകുന്നത്. ഗ്രൂപ്പ് ബുക്കിങ്ങുകള്‍ക്ക് ഈ ഓഫര്‍ ബാധകമല്ല. റൂട്ട്, ഫ്‌ലൈറ്റ്, സമയം, ദിവസം എന്നിവയുടെ അടിസ്ഥാനത്തില്‍ നിരക്കുകളില്‍ മാറ്റം വരുന്നതാണ്. www.Goair.in എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി കൊച്ചി- കൊല്‍ക്കത്ത വിമാന സര്‍വീസ്

കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടില്‍ പോയി മടങ്ങിവരാന്‍ നേരിട്ടുള്ള വിമാന സര്‍വീസുകളുമായി ചെലവു കുറഞ്ഞ സര്‍വീസുകള്‍ നടത്തുന്ന വിമാനക്കമ്പനികള്‍. കൊച്ചിയില്‍ നിന്നു കൊല്‍ക്കത്തയിലേക്കു നേരിട്ടു രണ്ടു പ്രതിദിന സര്‍വീസുകള്‍ വൈകാതെ ആരംഭിക്കും. ഗോ എയറും ഇന്‍ഡിഗോയുമാണു കേരളത്തിലെ പുതിയ സാധ്യതകള്‍ നേട്ടമാക്കാനുദ്ദേശിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായി ഏതാണ്ടു 30 ലക്ഷത്തോളം ജോലിക്കാരാണു കേരളത്തില്‍ വിവിധയിടങ്ങളിലായി ജോലി ചെയ്യുന്നതെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ പത്തു ശതമാനത്തോളം പേര്‍ ഇപ്പോള്‍ത്തന്നെ നാട്ടില്‍ പോയി മടങ്ങിവരാനായി വിമാനങ്ങളെ ആശ്രയിക്കുന്നുണ്ടത്രെ. കേരളത്തിലേക്കുള്ള ഇവരുടെ ഒഴുക്ക് പ്രതിവര്‍ഷം മൂന്നു ലക്ഷത്തോളം വര്‍ധിക്കുന്നുമുണ്ട്. പ്രതിദിനം ആയിരം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരാണ് ഇത്തരത്തില്‍ യാത്രയ്ക്കു വിമാനങ്ങളെ ആശ്രയിക്കുന്നത്. ഇവര്‍ക്കു ട്രെയിനില്‍ നാട്ടില്‍ പോയി മടങ്ങിവരാന്‍ അഞ്ചോ ആറോ ദിവസം വേണ്ടിവരും. ഇത്രയും ദിവസത്തെ പണിക്കൂലി ത്യജിക്കാന്‍ തയാറുള്ളവര്‍ക്ക് ഒന്നോ രണ്ടോ ദിവസം കൊണ്ടു നാട്ടില്‍ പോയി മടങ്ങിവരാം. ബാക്കിയുള്ള ദിവസം ജോലി ചെയ്യുകയുമാവാം. കേരളത്തില്‍ ജോലിക്കെത്തുന്ന ഇത്തരം ജോലിക്കാരില്‍ ... Read more

ആഭ്യന്തര യാത്രകള്‍ക്ക് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോയും ഗോ എയറും

വി​മാ​ന​ങ്ങ​ളു​ടെ ത​ക​രാ​ർ​മൂ​ലം ഇ​ൻ​ഡി​ഗോ​യും ഗോ ​എ​യ​റും സ​ർ​വി​സു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച​തോടെ യാത്രാ നിരക്കും വര്‍ധിപ്പിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന കമ്പനിയാണ് ഇന്‍ഡിഗോ. എ320 ഇനത്തില്‍പെട്ട 31 വിമാനമാണ് ഇന്‍ഡിഗോക്കുള്ളത്. ഇതില്‍ എട്ടെണ്ണത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതുമൂലം 400ല്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടത്. തകരാര്‍ പരിഹരിച്ച് വിമാനങ്ങള്‍ സര്‍വീസിനു ഉപയോഗിക്കാന്‍ രണ്ടുമാസമെങ്കിലും എടുക്കും. അതുവരെ നിരക്കു വര്‍ധന തുടരും. ഇ​ൻ​ഡി​ഗോ​യും ഗോ ​എ​യ​റും ഉ​പ​യോ​ഗി​ച്ചി​രു​ന്ന എ 320 ​വി​മാ​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ത​ക​രാ​റി​ലാ​കു​ന്ന​തി​നെ തു​ട​ർ​ന്ന് സു​ര​ക്ഷ​കാ​ര​ണ​ങ്ങ​ളാ​ൽ പ​റ​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി​യ​താ​ണ് പ്ര​ശ്നം സൃ​ഷ്​​ടി​ച്ച​ത്. അ​തി​നാ​ൽ ബ​ദ​ൽ സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്തി​യ​തി​നു​ൾ​പ്പെ​ടെ ക​ന​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഇ​രു​വി​മാ​ന​ക്ക​മ്പ​നി​ക്കു​മു​ണ്ടാ​യി. ഇ​തോ​ടെ ഇ​വ​ർ ടിക്കറ്റുകളുടെ നി​ര​ക്ക് വര്‍ധിപ്പിക്കുകയായിരുന്നു.

IndiGo, GoAir to cancel 600 plus flights

IndiGo and GoAir are planning to cancel around 620 flights this month due to engine malfunction. The airlines will give passengers an option to choose an alternate flight or get a full refund. Of which 480 belongs to IndiGo will cancel 480; the rest are of GoAir. Earlier this week, the Directorate General of Civil Aviation (DGCA) had grounded 11 Airbus A320 neo aircraft due to recurring malfunctions in their engines. The malfunction has occurred with sub-population of engines manufactured by Pratt and Whitney (PW). Of the 11, eight belongs to IndiGo and three to GoAir. IndiGo has cancelled almost 488 ... Read more

നിരവധി സര്‍വീസുകള്‍ നിര്‍ത്തി ഇന്‍ഡിഗോ: യാത്രക്കാര്‍ പെരുവഴിയില്‍

പറക്കലിനിടയില്‍ തകരാറുണ്ടാകാന്‍ സാധ്യതയുള്ള എന്‍ജിന്‍ ഘടിപ്പിച്ച  വിമാനങ്ങള്‍ സര്‍വീസ് അടിയന്തരമായി നിര്‍ത്തണമെന്ന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍. അടിയന്തിരമായി വിമാനം നിലത്തിറക്കിയതിനെത്തുടര്‍ന്ന് നൂറ് കണക്കിന് യാത്രക്കാര്‍ വലഞ്ഞു. ഇന്‍ഡിഗോയ്ക്കും, ഗോ എയറിനുമാണ്‌  നിര്‍ദേശം നല്‍കിയത് ഇന്‍ഡിഗോ മാത്രം 47 വിമാനങ്ങള്‍ റദ്ദാക്കിയതായി ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിപ്പു നല്‍കി. എ320 വിമാനങ്ങളില്‍ അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്നിയുടെ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിമാനങ്ങള്‍ ഏറെ നാളായി തകരാറ് നേരിടുകയാണ്. വിമാനം റദ്ദാക്കിയത് അറിയാതെ യാത്രക്ക് തയ്യാറായെത്തിയ നിരവധി പേര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ബഡ്ജറ്റ് എയര്‍ലൈനുകളായ ഇന്‍ഡിഗോയുടെ എട്ടും ഗോ എയറിന്റെ മൂന്നും വിമാനങ്ങള്‍ക്കാണ് പറക്കല്‍ അനുമതി നിഷേധിച്ചത്. ഒരു വിമാനം ഒരു ദിവസം ശരാശരി എട്ടു സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നാണ് കണക്ക്. ഇവ രാജ്യത്തിനകത്തും പുറത്തേക്കുമുള്ള വിവിധ സര്‍വീസുകളാണ്. പലതും കണക്ഷന്‍ ഫ്ളൈറ്റുകളാണ് എന്നതും യാത്രക്കാരെ വെട്ടിലാക്കി. ഒരുമാസത്തിനുള്ളില്‍ മൂന്ന് വിമാനങ്ങള്‍ക്കാണ് എന്‍ജിന്‍ തകരാര്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ ... Read more