Tag: diesel

ഇന്ധനവിലയുടെ നികുതിയില്‍ ഇളവ്: സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വില കുറയും

സംസ്ഥാനത്തെ ഇന്ധനവില കുറയ്ക്കാന്‍ മന്ത്രിസഭാ തീരുമാനം.  ഇന്ധനവിലയ്ക്കു മുകളില്‍ ഏര്‍പ്പെടുത്തിയ അധികനികുതി എടുത്തു കളയാനാണ് മന്ത്രി സഭ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു ശേഷം തീരുമാനമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. എന്നാല്‍ നികുതി എത്ര കുറയ്ക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നികുതി കുറച്ച് പുതിയ ഇന്ധന വില ജൂണ്‍ ഒന്നിനു നിലവില്‍ വരും. പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണു കേരളം. പെട്രോളിന് 32.02 ശതമാനം (19.22 രൂപ), ഡീസലിന് 25.58 ശതമാനം (15.35 രൂപ) എന്നിങ്ങനെയാണു സംസ്ഥാന നികുതി.

പതിനൊന്നാം ദിവസവും കുതിപ്പ് തുടര്‍ന്ന് ഇന്ധനവില

തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് ഇന്ന് 31 പൈസയും ഡീസലിന് 28 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 81.31 രൂപയായി. ഡീസല്‍ ലിറ്ററിന് 74.18 രൂപയായി. അതെസമയം ഇന്ധനവില കുറയ്ക്കുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്ന് എണ്ണക്കമ്പനികളുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 77.17 രൂപയും ഡീസലിന് 68.34 രൂപയുമാണ് വില., കൊൽക്കത്തയിൽ യഥാക്രമം 79.83-70.89, മുംബൈയിൽ 84.99-72.76, ചെന്നൈയിൽ 80.11-72.14 രൂപ വീതമാണ് വിലയെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. ക്രൂഡോയില്‍ വിലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ചില്ലറ വില്‍പനവില കുറയ്ക്കാന്‍ കഴിയില്ലെന്നാണു കമ്പനികളുടെ നിലപാട്. നികുതി കുറയ്ക്കലാണ് ഉചിതമെന്നും അവര്‍ മന്ത്രിയെ ധരിപ്പിക്കും. തുടര്‍ച്ചയായ വിലക്കയറ്റം നിയന്ത്രിക്കാനും സംസ്ഥാനങ്ങളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചു നികുതിഭാരം കുറയ്ക്കാനുമാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കേരളത്തിൽ പെട്രോൾ വില റെക്കോർഡിൽ; ലിറ്ററിന് 80 രൂപ കടന്നു

കേരളത്തിൽ പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി. പെട്രോൾ വില സംസ്ഥാനത്ത് ലിറ്ററിന് 80 രൂപ രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഇന്നു പെട്രോൾ വില ലിറ്ററിന് 80.01 രൂപയും ഡീസലിന് 73.06 രൂപയുമായി. പെട്രോളിനും ഡീസലിനും ലിറ്ററിനു യഥാക്രമം 32 പൈസയും 24 പൈസയുമാണ് തിരുവനന്തപുരത്ത് ഇന്നു കൂടിയത്. കൊച്ചിയിൽ ലിറ്ററിന് 78.62 രൂപയായി. ഡീസൽ വില 71.68 രൂപയായി. കോഴിക്കോട് പെട്രോൾ ലിറ്ററിന് 78.40 രൂപയും ഡീസലിന് 71.60 രൂപയുമായി. കർണാടക നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാജ്യത്തൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുകയാണ്. കഴിഞ്ഞ ആറു ദിവസവും വില വർധനവുണ്ടായി. വരുംദിനങ്ങളിലും വില കൂടിയേക്കും. നാലുരൂപ വരെ വർധനയ്ക്കു സാധ്യതയുണ്ടെന്നാണ് സൂചനകൾ. കർ‌ണാടകയിലെ വോട്ടെടുപ്പിനു തൊട്ടുമുമ്പുള്ള 19 ദിവസങ്ങളിൽ ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ക്രൂഡോയിൽ വിലവർധന, ഡോളറുമായുള്ള വിനിമയമൂല്യത്തിൽ രൂപയ്ക്കു‌ണ്ടായ ഇടിവ് എന്നിവയാണു വിലക്കയറ്റത്തിനു മുഖ്യ കാരണങ്ങൾ. വില താഴ്ന്നുനിന്നപ്പോൾ വർധിപ്പിച്ച നികുതികൾ കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറായതുമില്ല.

ഡീസല്‍ വില റെക്കോഡിലേയ്ക്ക്

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതോടെ രാജ്യത്തെ ഡീസല്‍വില എക്കാലത്തെയും ഉയരത്തിലെത്തി. പെട്രോള്‍ വിലയില്‍ ഒരു പൈസയും ഡീസല്‍ വിലയില്‍ നാലുപൈസയുമാണ് വെള്ളിയാഴ്ച കൂടിയത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.08രൂപയായി. കൊല്‍ക്കത്തയില്‍ പെട്രോളിന് 76.78 രൂപയും മുംബൈയില്‍ 81.93 രൂപയുമാണ് വില. ഡല്‍ഹിയില്‍ 65.31 രൂപയാണ് ഡീസലിന്‍റെ വില. കൊല്‍ക്കത്തയില്‍ 68.01 രൂപയും മുംബൈയില്‍ 69.54ഉം ചെന്നൈയില്‍ 68.9 രൂപയുമാണ് വില. കേരളത്തില്‍ ഡീസലിന് 70.86 രൂപയും പെട്രോളിന് 70.82 രൂപയുമാണ് വില. ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 74 ഡോളറിലെത്തിയിരുന്നു. ഈവര്‍ഷംതന്നെ പ്രധാന നഗരങ്ങളില്‍ പെട്രോളിന് നാലു രൂപയും ഡീസലിന് ആറുരൂപയുമാണ് വര്‍ധിച്ചത്.

പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കില്ല: തോമസ്‌ ഐസക്

പെട്രോള്‍, ഡീസല്‍ വില വര്‍ധനവിലൂടെ നികുതി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്നു വെയ്ക്കാന്‍ ഇപ്പോള്‍ ആലോചനയില്ലെന്നു ധനമന്ത്രി തോമസ്‌ ഐസക്. നിലവിലെ സാഹചര്യത്തില്‍ നികുതി വരുമാനത്തില്‍ വലിയ കുറവുണ്ട്. അതുകൊണ്ടു തന്നെ നികുതി വരുമാനം ഉപേക്ഷിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും പിന്നീട് ഉചിതമായ തീരുമാനമെടുക്കാമെന്നും തോമസ് ഐസക്ക് പറഞ്ഞു. പെട്രോള്‍, ഡീസല്‍ വിലവര്‍ധന സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹ നയത്തിന്‍റെ ഭാഗമാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും അനിയന്ത്രിതമായ വിലവര്‍ധനവ്. ഇതിനെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ നിന്നുള്ള നികുതി വരുമാനം വേണ്ടെന്നു വെക്കാന്‍ തയ്യാറാവണമെന്ന് പ്രതിപക്ഷത്തിനു വേണ്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് എണ്ണവില വര്‍ധിച്ചപ്പോള്‍ നികുതി വരുമാനം വേണ്ടെന്നു വെച്ചിരുന്നു. ഈ മാതൃക പിന്തുടരണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. പ്രതിപക്ഷത്തിന്‍റെ ആവശ്യം ധനമന്ത്രി അംഗീകരിച്ചില്ല. മാത്രമല്ല അടിയന്തിര പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തുമില്ല. ... Read more