Tag: diesel price hike

പെട്രോള്‍ വില കുതിപ്പു തുടരുന്നു: ലിറ്ററിന് 81 രൂപ കടന്നു

സംസ്ഥാനത്ത് പെട്രോള്‍ വില 81 രൂപ കടന്നു . പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 81.05 രൂപയും ഡീസലിന് 73.93 രൂപയുമാണ് ഇന്നത്തെ നിരക്ക്. തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് പെട്രോള്‍,ഡീസല്‍ വില കൂടുന്നത്. കൊച്ചിയില്‍ പെട്രോളിന് 79.60 രൂപയും ഡീസലിന് 72.48 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 79.97 രൂപയും ഡീസലിന് 72.94 രൂപയും രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നുനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും പെട്രോള്‍വില ഉയരുമെന്നാണ് സൂചന.

കേരളത്തിൽ പെട്രോൾ വില റെക്കോർഡിൽ; ലിറ്ററിന് 80 രൂപ കടന്നു

കേരളത്തിൽ പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി. പെട്രോൾ വില സംസ്ഥാനത്ത് ലിറ്ററിന് 80 രൂപ രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഇന്നു പെട്രോൾ വില ലിറ്ററിന് 80.01 രൂപയും ഡീസലിന് 73.06 രൂപയുമായി. പെട്രോളിനും ഡീസലിനും ലിറ്ററിനു യഥാക്രമം 32 പൈസയും 24 പൈസയുമാണ് തിരുവനന്തപുരത്ത് ഇന്നു കൂടിയത്. കൊച്ചിയിൽ ലിറ്ററിന് 78.62 രൂപയായി. ഡീസൽ വില 71.68 രൂപയായി. കോഴിക്കോട് പെട്രോൾ ലിറ്ററിന് 78.40 രൂപയും ഡീസലിന് 71.60 രൂപയുമായി. കർണാടക നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാജ്യത്തൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുകയാണ്. കഴിഞ്ഞ ആറു ദിവസവും വില വർധനവുണ്ടായി. വരുംദിനങ്ങളിലും വില കൂടിയേക്കും. നാലുരൂപ വരെ വർധനയ്ക്കു സാധ്യതയുണ്ടെന്നാണ് സൂചനകൾ. കർ‌ണാടകയിലെ വോട്ടെടുപ്പിനു തൊട്ടുമുമ്പുള്ള 19 ദിവസങ്ങളിൽ ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ക്രൂഡോയിൽ വിലവർധന, ഡോളറുമായുള്ള വിനിമയമൂല്യത്തിൽ രൂപയ്ക്കു‌ണ്ടായ ഇടിവ് എന്നിവയാണു വിലക്കയറ്റത്തിനു മുഖ്യ കാരണങ്ങൾ. വില താഴ്ന്നുനിന്നപ്പോൾ വർധിപ്പിച്ച നികുതികൾ കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറായതുമില്ല.

ഡീസല്‍ വില റെക്കോഡിലേയ്ക്ക്

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതോടെ രാജ്യത്തെ ഡീസല്‍വില എക്കാലത്തെയും ഉയരത്തിലെത്തി. പെട്രോള്‍ വിലയില്‍ ഒരു പൈസയും ഡീസല്‍ വിലയില്‍ നാലുപൈസയുമാണ് വെള്ളിയാഴ്ച കൂടിയത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.08രൂപയായി. കൊല്‍ക്കത്തയില്‍ പെട്രോളിന് 76.78 രൂപയും മുംബൈയില്‍ 81.93 രൂപയുമാണ് വില. ഡല്‍ഹിയില്‍ 65.31 രൂപയാണ് ഡീസലിന്‍റെ വില. കൊല്‍ക്കത്തയില്‍ 68.01 രൂപയും മുംബൈയില്‍ 69.54ഉം ചെന്നൈയില്‍ 68.9 രൂപയുമാണ് വില. കേരളത്തില്‍ ഡീസലിന് 70.86 രൂപയും പെട്രോളിന് 70.82 രൂപയുമാണ് വില. ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 74 ഡോളറിലെത്തിയിരുന്നു. ഈവര്‍ഷംതന്നെ പ്രധാന നഗരങ്ങളില്‍ പെട്രോളിന് നാലു രൂപയും ഡീസലിന് ആറുരൂപയുമാണ് വര്‍ധിച്ചത്.