Tag: tax

പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കില്ല: തോമസ്‌ ഐസക്

പെട്രോള്‍, ഡീസല്‍ വില വര്‍ധനവിലൂടെ നികുതി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്നു വെയ്ക്കാന്‍ ഇപ്പോള്‍ ആലോചനയില്ലെന്നു ധനമന്ത്രി തോമസ്‌ ഐസക്. നിലവിലെ സാഹചര്യത്തില്‍ നികുതി വരുമാനത്തില്‍ വലിയ കുറവുണ്ട്. അതുകൊണ്ടു തന്നെ നികുതി വരുമാനം ഉപേക്ഷിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും പിന്നീട് ഉചിതമായ തീരുമാനമെടുക്കാമെന്നും തോമസ് ഐസക്ക് പറഞ്ഞു. പെട്രോള്‍, ഡീസല്‍ വിലവര്‍ധന സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹ നയത്തിന്‍റെ ഭാഗമാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും അനിയന്ത്രിതമായ വിലവര്‍ധനവ്. ഇതിനെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ നിന്നുള്ള നികുതി വരുമാനം വേണ്ടെന്നു വെക്കാന്‍ തയ്യാറാവണമെന്ന് പ്രതിപക്ഷത്തിനു വേണ്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് എണ്ണവില വര്‍ധിച്ചപ്പോള്‍ നികുതി വരുമാനം വേണ്ടെന്നു വെച്ചിരുന്നു. ഈ മാതൃക പിന്തുടരണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. പ്രതിപക്ഷത്തിന്‍റെ ആവശ്യം ധനമന്ത്രി അംഗീകരിച്ചില്ല. മാത്രമല്ല അടിയന്തിര പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തുമില്ല. ... Read more

കുവൈത്തില്‍ പ്രവാസികൾ പണമിടപാടിന് നികുതി നല്‍കണം

കുവൈത്തിലെ പ്രവാസികള്‍ നടത്തുന്ന പണമിടപാടിന് നികുതി ഈടാക്കുന്നതിന് കുവൈത്ത് ധനകാര്യ സാമ്പത്തിക വകുപ്പ് കമ്മറ്റിയുടെ അംഗീകാരം. കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സലാ ഖോര്‍ഷദാണ് ഇക്കാര്യം അറിയിച്ചത്. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കും ഇത് ബാധകമാണ്. നികുതി ചുമത്തുന്നതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കമ്മറ്റി അംഗീകരിച്ചു. സഫാ അൽ ഹാഷിം എം‌.പിയാണ് വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തണമെന്ന നിർദേശം പാർലമെന്‍റിൽ അവതരിപ്പിച്ചത്. ആറുമാസത്തിനുശേഷം നിയമം പ്രാബല്യത്തിൽ വരുത്തും. 99 ദിനാര്‍ വരെയുള്ള ഇടപാടിന് ഒരു ശതമാനം നികുതിയും 100 മുതല്‍ 299 ദിനാര്‍ വരെയുള്ള ഇടപാടിന് രണ്ട് ശതമാനവും 300 മുതല്‍ 499 വരെയുള്ളതിന് മൂന്ന് ശതമാനം, 500നും അതിന് മുകളിലുമുള്ള ഇടപാടുകള്‍ക്ക് അഞ്ച് ശതമാനവും നികുതി ഈടാക്കാനാണ് നിര്‍ദേശം. ഈ നികുതി സെന്‍ട്രല്‍ ബാങ്ക് പിരിച്ചെടുത്ത് ധനകാര്യ മന്ത്രാലയത്തിന് കൈമാറണം. നിയമം ലംഘിക്കുന്ന പണമിടപാട് സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവും ഇടപാട് നടത്തുന്ന പണത്തിന്‍റെ ഇരട്ടി തുക പിഴയായും നല്‍കണമെന്നാണ് ... Read more

നികുതിനിരക്കില്‍ മാറ്റമില്ല

ന്യൂഡല്‍ഹി : ആദായ നികുതി നിരക്കില്‍ മാറ്റമില്ല. നിലവിലെ നികുതി നിരക്ക് തുടരും .2.5 ലക്ഷം വരെ നികുതിയില്ല.2.5ലക്ഷം മുതല്‍ 5ലക്ഷം വരെ 5% എന്നത് തുടരും. മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിനും പോസ്റ്റ്‌ ഓഫീസുകളിലെ 50,000രൂപവരെ നിക്ഷേപത്തിനും നികുതി ഒഴിവാക്കി.ചികിത്സാ ചെലവിലും യാത്രാ ബത്തയിലും 40000 രൂപയുടെ വരെ ഇളവുകള്‍.ആരോഗ്യ- വിദ്യാഭ്യാസ സെസ് മൂന്നില്‍ നിന്നു 4%ആയി ഉയര്‍ത്തി.250 കോടി വരെ വരുമാനമുള്ള കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി 25%ആയി തുടരും. നികുതി ഇളവിനുള്ള നിക്ഷേപ പരിധി 19,000ആക്കി. മൊബൈല്‍ ഫോണുകള്‍ക്ക് വിലകൂടും.കസ്റ്റംസ് തീരുവ 15ല്‍ നിന്ന് 20ശതമാനമാക്കി.