Tag: ഹൈദരാബാദ്

യാത്രക്കാരുടെ സുരക്ഷ; ഒമാൻ എയർലൈന്‍സ് 92ലേറെ സർവീസുകൾ റദ്ദാക്കുന്നു

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തു മാർച്ച്  30 വരെ ഒമാൻ എയർ 92 ലേറെ സർവീസുകൾ റദ്ദാക്കുന്നു. ഇതോപ്യയിൽ ബോയിങ് 737 മാക്സ് എട്ട് വിമാനം തകർന്ന് വീണ് 157 പേർ മരിച്ച സാഹചര്യത്തിലാണ് ഒമാൻ എയറിന്റെ തീരുമാനം. ഹൈദരാബാദ്, കോഴിക്കോട്, ബഹ്റൈൻ, ബാംഗ്ലൂർ, മുംബൈ, ഗോവ, സലാല, റിയാദ്, ദുബായ്, ദോഹ, അമ്മാൻ, കറാച്ചി എന്നിവിടങ്ങളിലേക്കാണ് ഉള്ള സർവീസുകൾ ആണ് ഒമാൻ എയർ റദ്ദാക്കിയിരിക്കുന്നത്. മാർച്ച് 30 വരെയുള്ള കാലയളവിൽ ഒമാൻ എയർ വിമാനങ്ങളിൽ യാത്രക്കായി ടിക്കറ്റു വാങ്ങിയ യാത്രക്കാർക്ക് ചെന്നു ചേരേണ്ട സ്ഥലത്തു എത്തിച്ചേരുവാൻ ഉള്ള ഇതര മാർഗം കമ്പനി അധികൃതർ ഒരുക്കി കഴിഞ്ഞു. ഇതിനായി ഒമാൻ എയർ വിമാന കമ്പനിയുടെ കോൾ സെന്ററുമായി ബന്ധപെടണമെന്ന് അധികൃതർ വ്യക്തമാക്കി. മാക്സ് എട്ട് നിരയിലെ അഞ്ച് വിമാനങ്ങളാണ് ഒമാൻ എയറിന് ഇപ്പോഴുള്ളത്. ഇതിനു പുറമെ 25 എണ്ണത്തിനുകൂടി വാങ്ങുവാൻ ഒമാൻ എയർ ഓർഡർ നല്കിയിട്ടുണ്ടായിരുന്നു. ഇതിനകം വിവിധ രാജ്യങ്ങളിലായി ഏകദേശം 400 ഓളം ബോയിങ് ... Read more

നൈസാമിന്റെ ജേക്കബ് ഡയമണ്ട് വീണ്ടും കാഴ്ചയ്‌ക്കെത്തുന്നു

ഹൈദരാബാദ് നൈസാം ‘പേപ്പര്‍ വെയ്റ്റായി’ ഉപയോഗിച്ചിരുന്ന ജേക്കബ് ഡയമണ്ട് വീണ്ടും കാഴ്ചയ്‌ക്കെത്തുന്നു. 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നൈസാമിന്റെ ആഭരണങ്ങള്‍ നാഷനല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്നു മുതല്‍ മേയ് 5 വരെയാണു പ്രദര്‍ശനം. ഹൈദരാബാദിലെ നൈസാമിന്റെ ആഭരണ ശേഖരത്തില്‍പെട്ട ജേക്കബ് ഡയമണ്ട് ഉള്‍പ്പെടെ 173 വിശിഷ്ട വസ്തുക്കളാണു പ്രദര്‍ശിപ്പിക്കുക.വളകള്‍, കമ്മല്‍, നെക്ലസുകള്‍, ബെല്‍റ്റ്, മോതിരം, ബട്ടണ്‍ തുടങ്ങി സ്വര്‍ണ്ണത്തിലും വജ്രത്തിലും തീര്‍ത്ത മനോഹരമായ ആഭരണ അലങ്കാര വസ്തുക്കള്‍ ഇവിടെ കാണാം. ഗോള്‍ക്കോണ്ട ഖനിയില്‍ നിന്നുള്ള വജ്രങ്ങള്‍, കൊളംബിയന്‍ മരതകം, ബര്‍മീസ് പത്മരാഗം എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്.നാഷനല്‍ മ്യൂസിയത്തില്‍ രാവിലെ 10 മുതല്‍ 6 വരെയാണു പ്രദര്‍ശനം. 50 രൂപയാണു പ്രവേശന ഫീസ്.

പുതുവര്‍ഷം യാത്രകള്‍ പോകാം ഈ ഇടങ്ങളിലേക്ക്

പുതിയ വര്‍ഷമായിട്ട് ഒരു യാത്രയെക്കുറിച്ച് ചിന്തിക്കാത്തവര്‍ കാണില്ല. ഇനിയുള്ള ദിവസങ്ങളില്‍ ചെയ്യേണ്ട യാത്രകളും കണ്ടു തീര്‍ക്കേണ്ട സ്ഥലങ്ങളും മനസ്സില്‍ ഒന്നു കണക്കു കൂട്ടി വെച്ച് പ്ലാന്‍ ചെയ്തവരായിരിക്കും മിക്കവരും. എന്നാല്‍ പുതുവര്‍ഷത്തിലെ ആദ്യ മാസത്തിലെ യാത്ര അങ്ങനെ ചെറുതാക്കുവാന്‍ പറ്റില്ലല്ലോ…ജനുവരിയില്‍ കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യുവാന്‍ പറ്റിയ കുറച്ചിടങ്ങള്‍ പരിചയപ്പെടാം… മഞ്ഞണിഞ്ഞ ഔലി നാലുപാടും മഞ്ഞുമാത്രം നിറഞ്ഞു കിടക്കുന്ന ഒരിടത്തുകൂടം യാത്ര ചെയ്യണമെങ്കില്‍ അതിനു പറ്റിയ നേരം ഇതാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്‌കീയിങ്ങ് ഇടങ്ങളിലൊന്നായ ഔലിയെ മികച്ചതാക്കുന്നത് ഇവിടുത്തെ മഞ്ഞ് തന്നെയാണ്. നന്ദാ ദേവി പര്‍വ്വത നിരയുടെ മനോഹരമായ കാഴ്ചയും പ്രകൃതി ഒരുക്കിയിരിക്കുന്ന നിര്‍മ്മിതികളും ഒക്കെ ഈ പ്രദേശത്തെ വിദേശികളുടെ വരെ പ്രിയ കേന്ദ്രമാക്കി മാറ്റുന്നു. കവാനി ബുഗ്യാല്‍, ത്രിശൂല്‍ പീക്ക്, രുദ്രപ്രയാഗ്, ജോഷി മഠ്, ചെനാബ് ലേക്ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങള്‍. സ്‌കീയിങ്ങ്, ട്രക്കിങ്ങ് തുടങ്ങിയ കാര്യങ്ങള്‍ ഇവിടെ പരീക്ഷിക്കാം. പിങ്ക് സിറ്റി ജയ്പ്പൂര്‍ Courtesy: ... Read more

കണ്ണൂരില്‍ നിന്ന് ഇന്‍ഡിഗോ ടിക്കറ്റ് ബുക്കിങ് തുടങ്ങി

രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഹുബ്ബള്ളി എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ടിക്കറ്റ് ബുക്കിങ് തുടങ്ങി. ജനുവരി 25 മുതല്‍ എല്ലാ ദിവസവും സര്‍വീസുകളുണ്ട്. 74 സീറ്റുകളുള്ള എടിആര്‍ ഇനത്തിലെ ഇടത്തരം വിമാനങ്ങളാണു സര്‍വീസ് നടത്തുക. ചെന്നൈ, ബെംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളിലെത്തി മറ്റിടങ്ങളിലേക്കു പോകാവുന്ന തരത്തിലാണു ഷെഡ്യൂളുകള്‍ ക്രമീകരിച്ചതെന്ന് ഇന്‍ഡിഗോ പ്രതിനിധി അറിയിച്ചു.

ഗോ എയര്‍ ഗള്‍ഫ് സര്‍വീസിന് അനുമതി നല്‍കി വ്യോമയാന മന്ത്രാലയം

ഗോ എയറിന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ വ്യോമയാന മന്ത്രാലയം അനുമതിനല്‍കി. മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് അനുമതി. ഈ മാസവും അടുത്ത മാസവുമായി സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്താന്‍ ഗോ എയര്‍ അനുമതി തേടിയെങ്കിലും തത്കാലം അനുമതി കിട്ടിയിട്ടില്ല. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഗോ എയര്‍ സര്‍വീസ് ആരംഭിച്ചുകഴിഞ്ഞു. ചെന്നൈ സര്‍വീസ് ചൊവ്വാഴ്ച തുടങ്ങും.

കരിപ്പൂരിലേക്ക് ഇന്ന് മുതല്‍ സൗദി എയർലൈൻസ് സര്‍വീസും

സൗദി എയർലൈൻസ് ബുധനാഴ്ച മുതൽ കരിപ്പൂരിലേക്ക് സർവീസ് ആരംഭിക്കും. ജിദ്ദയിൽ നിന്ന് ആഴ്ചയിൽ നാലും റിയാദിൽ നിന്ന് മൂന്നും സർവീസുകളാണ് ഉണ്ടാവുക. ആദ്യ സർവീസ് ബുധനാഴ്ച പുലർച്ചെ 3.15ന് ജിദ്ദയിൽ നിന്ന് പുറപ്പെടും. കരിപ്പൂർ വിമാനത്താവള വികസനത്തിന്‍റെ ഭാഗമായി മൂന്ന് വർഷത്തിലധികമായി നിർത്തിവെച്ച സർവീസാണ് സൗദി എയർലൈൻസ്  പുനരാരംഭിക്കുന്നത്. നിലവിൽ തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ദില്ലി, ബംഗളുരു, ലക്‌നൗ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് സൗദി എയര്‍ലെെന്‍സ് സർവീസ് നടത്തുന്നുണ്ട്. ഈ വർഷം സൗദി എയർലൈൻസ് ആരംഭിച്ച നാലാമത്തെ നേരിട്ടുള്ള സർവീസാണ് കോഴിക്കോട്ടേക്ക്. ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽനിന്ന് ഇടവിട്ട ദിവസങ്ങളിലാണ് കോഴിക്കോട്ടേക്ക് സർവീസ്. ഇന്ത്യൻ സെക്റ്ററിൽ സൗദിക്ക് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത് കോഴിക്കോട്ടേക്കാണ്. ഹജ്ജ് – ഉംറ തീർത്ഥാടകരും ഇതിൽപ്പെടും

കിടിലന്‍ ഓഫറുമായി എയര്‍ ഏഷ്യ; 399 രൂപയ്ക്ക് വിമാനത്തില്‍ പറക്കാം

വിമാന യാത്രക്കാര്‍ക്ക് മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് വിമാനക്കമ്പനിയായ എയര്‍ഏഷ്യ. ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകള്‍ക്കാണ് എയര്‍ ഏഷ്യയുടെ ഓഫര്‍. ഒരു വശത്തേക്കുളള ആഭ്യന്തര ടിക്കറ്റുകള്‍ 399 രൂപയ്ക്കും രാജ്യാന്തര ടിക്കറ്റുകള്‍ 1,999 രൂപയ്ക്കുമാണ് തുടങ്ങുന്നത്. 2019 മെയ് മുതല്‍ 2020 ഫെബ്രുവരി വരെയാണ് ഈ ഓഫറുളളത്. 120 സ്ഥലങ്ങളിലേക്കുളള വണ്‍വേ ടിക്കറ്റിനാണ് ഓഫര്‍ ലഭിക്കുക. 2019 മെയ് 6 മുതല്‍ 2020 ഫെബ്രുവരി 4 വരെയുളള രാജ്യാന്തര ടിക്കറ്റുകള്‍ നവംബര്‍ 18 മുതല്‍ ബുക്ക് ചെയ്യാമെന്ന് എയര്‍ ഏഷ്യ പ്രസ്താവനയില്‍ അറിയിച്ചു. ബെംഗളൂരു, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, കൊച്ചി, ഗോവ, ജയ്2പൂ, പുണെ, ഗുവാഹത്തി, ഇംഫാല്‍, വിശാഖപട്ടണം, ഹൈദരാബാദ്, ശ്രീനഗര്‍, ബാഗ്ദോര, റാഞ്ചി, ഭുവനേശ്വര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലേക്കുളള ആഭ്യന്തര ടിക്കറ്റുകള്‍ക്കും കോലാലംപൂര്‍, ബാങ്കോങ്, ക്രാബി, സിഡ്‌നി, ഓക്ലാന്റ്, മെല്‍ബണ്‍, സിംഗപ്പൂര്‍, ബാലി ഉള്‍പ്പെടെയുളള രാജ്യാന്തര ടിക്കറ്റുകള്‍ക്കുമാണ് ഈ ഓഫര്‍ ലഭിക്കുക. എയര്‍ ഏഷ്യയുടെ ഗ്രൂപ്പുകളായ എയര്‍ഏഷ്യ ഇന്ത്യ, എയര്‍ഏഷ്യ ബെര്‍ഹാഡ്, തായ് എയര്‍ഏഷ്യ, ... Read more

ഹൈദരബാദില്‍ നായ്ക്കള്‍ക്ക് മാത്രമുള്ള പാര്‍ക്ക് വരുന്നു

തെക്കേ ഇന്ത്യയിലുള്ള നായ പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത തങ്ങളുടെ അരുമ നായ്ക്കള്‍ക്ക് മാത്രമായി ഒരു പാര്‍ക്ക് ഹൈദരബാദില്‍ ഒരുങ്ങുകയാണ്. ഏകദേശം 1.3 ഏക്കറിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഗ്രേറ്റര്‍ ഹൈദരബാദ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 1.1 കോടി രൂപ ചെലവഴിച്ചാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ പാര്‍ക്കിന്റെ ഉദ്ഘാടന തീയതിയെക്കുറിച്ച് ഇതു വരെ പ്രഖ്യാപനം നടന്നിട്ടില്ല. മുന്‍പ് ഇത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായിരുന്നു. തുടര്‍ന്ന് 1.1കോടി രൂപ മുടക്കി രാജ്യത്തെ ആദ്യത്തെ നായകള്‍ക്കുള്ള പാര്‍ക്കായി നിര്‍മ്മിക്കുകയായിരുന്നുവെന്ന് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വെസ്റ്റ് സോണ്‍, സോണല്‍ കമ്മിഷണറായ ഹരിചന്ദന ദസരി വ്യക്തമാക്കി. ഇതിന് വേണ്ടി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ ഒരു വര്‍ഷമായി പണി ആരംഭിച്ചിരുന്നു. ഒന്നര വര്‍ഷം മുന്‍പ് ഒരു ദമ്പതികള്‍ അവരുടെ വളര്‍ത്തു നായയെയും കൊണ്ട് നടക്കാന്‍ കൊണ്ടു പോകാനുള്ള സൗകര്യമില്ലെന്ന് മുനിസിപ്പല്‍ അഡ്മിനിസ്്ട്രേഷന്‍ ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ബ്രാന്‍ഡ് ഹൈദരാബാദ് മിനിസ്റ്റര്‍ കെടി രാമ റാവുവിന് ട്വീറ്റ് ചെയ്തു. ‘നഗരത്തിലെ ... Read more