Tag: ഷിംല

യാത്രികരെ അമ്പരിപ്പിക്കുന്ന വിമാനത്താവളങ്ങള്‍

പല സഞ്ചാരികള്‍ക്കും യാത്രയുടെ തിരക്കിനിടയില്‍ വിമാനത്താവളങ്ങളുടെ ഭംഗി ആസ്വദിക്കാന്‍ കഴിയാറില്ല. മനോഹര കാഴ്ചകള്‍ തേടി പാഞ്ഞു പോകുന്നതിനിടയില്‍ ചുറ്റുമുള്ള പല മനോഹര കാഴ്ചകളും നഷ്ടപ്പെടുത്താനാണ് മിക്ക സഞ്ചാര പ്രേമികളുടെയും വിധി. അതുകൊണ്ട് താഴെപ്പറയുന്ന വിമാനത്താവളങ്ങളിലെത്തുമ്പോള്‍ വെറുതെയൊന്നു കണ്ണു തുറന്ന് ചുറ്റും നോക്കൂ. മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാം. ഗാഗ്ഗല്‍ എയര്‍പോര്‍ട്ട്, കാംഗ്ര ഹിമാലയന്‍ താഴ്വരകളിലെ സുന്ദരമായ താഴ്വരകളില്‍ ഒന്നാണ് കാംഗ്ര താഴ്വര. ഹിമാലയത്തിലെ ധൗലധര്‍ മേഖലയ്ക്കും ശിവാലിക്ക് മേഖലയ്ക്കും ഇടയിലായാണ് ഈ താഴ്വര സ്ഥിതി ചെയ്യുന്നത്. ഏറെ ചരിത്ര പ്രാധാന്യമുള്ള ഈ സ്ഥലത്ത് ഏകദേശം 3500 വര്‍ഷം മുമ്പേ ജനവാസം ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മഞ്ഞ് മൂടിക്കിടക്കുന്ന മലനിരകള്‍ക്കിടയിലാണ് ഗാഗ്ഗല്‍ എയര്‍പോര്‍ട്ട്. 1200 ഏക്കറുകളിലാണ് ഈ വിമാനത്താവളം. സമുദ്രനിരപ്പില്‍ നിന്ന് 2492 അടി ഉയരെ. ശ്വാസം പിടിച്ച് മാത്രമേ ഈ ഉയരകാഴ്ചകള്‍ ആസ്വദിക്കാനാവൂ. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം അഥവാ പാലം വിമാനത്താവളം. ന്യൂഡല്‍ഹിയില്‍ നിന്ന് 16 കിലോമീറ്റര്‍ തെക്ക് ... Read more

സഞ്ചാരികള്‍ക്ക് കാഴ്ചയുടെ മഞ്ഞു വസന്തമൊരുക്കി മണാലി

ശൈത്യകാലമെത്തുന്നതിന് മുമ്പേ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വസന്തമൊരുക്കി മണാലി. ഹിമാചല്‍ പ്രദേശിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുളു ,മണാലി ,ഷിംല എന്നിവടങ്ങളില്‍ എല്ലാം സീസണിലെ ആദ്യ മഞ്ഞു വീഴ്ച ഇന്നലെ തുടങ്ങി. സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ പ്രദേശത്തെ ചിത്രങ്ങള്‍ വൈറലായി. എന്നാല്‍ കനത്ത മഞ്ഞു വീഴ്ച വരും ദിനങ്ങളില്‍ നേരിടേണ്ടി വരുന്നതിനാല്‍ ചിലയിടങ്ങളിലേക്കുള്ള സഞ്ചാരം നിരോധിച്ചിട്ടുണ്ട്.

ഷിംലയുടെ പേര് മാറ്റി ശ്യാമള എന്നാക്കാന്‍ ഹിമാചല്‍പ്രദേശ്

കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്തെ സ്ഥലപ്പേരുകള്‍ മാറ്റുന്ന തിരക്കിലാണ് ചില സംസ്ഥാന സര്‍ക്കാരുകള്‍. അലഹാബാദിന്റെ പേര് മാറ്റി പ്രയാഗ്‌രാജ് എന്നാക്കിയതിന് ശേഷം സമാന ആവശ്യങ്ങള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു. ഇതില്‍ പുതിയതാണ് ഹിമാല്‍ചല്‍ പ്രദേശ് സര്‍ക്കാരിന്റേത്. തലസ്ഥാനമായ ഷിംലയുടെ പേര് മാറ്റി ശ്യാമള എന്നാക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി ജയ് റാം താക്കൂറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ‘ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വരുന്നതിന് മുമ്പ് ഷിംല അറിയപ്പെട്ടിരുന്നത് ശ്യാമള എന്നായിരുന്നു. ഷിംലയുടെ പേര് മാറ്റി ശ്യാമള എന്നാക്കുന്നതില്‍ പൊതുജനാഭിപ്രായം തേടുമെന്നും’ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ പറഞ്ഞു. ഷിംലയുടെ പേര് മാറ്റുന്നതില്‍ അനുചിതമായി ഒന്നുമില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിപിന്‍ പര്‍മാര്‍ പറഞ്ഞു. വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) സമാന ആവശ്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉന്നയിച്ചിരുന്നു. എന്നാല്‍ 2016 ല്‍ മുഖ്യമന്ത്രിയായിരുന്ന വീര്‍ഭദ്ര സിങ് ഷിംലയുടെ പേര് മാറ്റത്തിന് നേരെ ചുവപ്പ് കൊടിയാണ് കാണിച്ചത്. അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാണ് ഷിംലയെന്ന് ... Read more

മാതൃകയാണ് ഈ തടവുപുള്ളികളുടെ കഫേ

ചായയ്‌ക്കൊപ്പം പുസ്തകം വായിക്കുന്നത് മിക്ക വായനക്കാരുടെ സ്ഥിരം ശീലമാണ്. എന്നാല്‍ ആ ശീലമുയള്ളവര്‍ക്ക് പ്രിയപ്പെട്ടതാണ് ഈ ഇടം. ലോക പ്രശസ്ത സേച്ഛാധിപതി നെപ്പോളിയന്റെ വാക്കുകള്‍ ‘സാമ്രാജ്യധിപനായിരുന്നില്ലെങ്കിലും ഒരു ഗ്രന്ഥശാല സൂക്ഷിപ്പുകാരനായിരിക്കാനാണ് എനിക്കിഷ്ടം’ അതോപടി തന്നെ പകര്‍ത്തിയിരിക്കുകയാണ് ഒരു സംഘം. അവരാരംഭിച്ചത് ഒരു കഫേയാണെങ്കിലും അവിടെയെത്തുന്നവരില്‍ ഭൂരിപക്ഷവും അവിടെയുള്ള പുസ്തകങ്ങള്‍ വായിക്കുന്നതിനിടയില്‍ മാത്രമാണ് ചായയോ കാപ്പിയോ മറ്റു വിഭവങ്ങളോ രുചിച്ചു നോക്കുന്നത്. അതിനര്‍ത്ഥം പുസ്തകം വായനയ്ക്കാണ് അവിടെ പ്രാമുഖ്യം എന്നതുതന്നെയാണ്. മലകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഷിംലയിലെ മീന ബസാറിലാണ് പുസ്തകള്‍ നിറഞ്ഞ ഈ കഫേയുള്ളത്. പുസ്തകങ്ങളോടും പാചകത്തോടും അധികമൊന്നും പ്രിയം കാണിക്കാത്ത കുറച്ചുപേര്‍ അവര്‍ക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. ഇവരെങ്ങനെയാണ് ഇതിന്റെ സാരഥികളായതെന്നതു അല്‍പം രസകരമായ വസ്തുതയാണ്. ഇവരാരും സുഹൃത്തുക്കളല്ല, പക്ഷേ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഒരു പൊതുഘടകം ഇവര്‍ക്കുണ്ടായിരുന്നു. വേറൊന്നുമല്ല, ഇവര്‍ ഷിംലയിലെ കൈത്തു ജയിലിലെ തടവുകാരാണ്. ശിക്ഷ വിധിക്കപ്പെട്ടു കഴിയുന്ന ഇവര്‍ക്കാണ് ഈ പുസ്തക കഫെയുടെ നടത്തിപ്പ് ലഭിച്ചിരിക്കുന്നത്. പൊലീസിന്റെ കാവലില്ലാത്ത ... Read more

ഹോണിനോട് നോ പറഞ്ഞ് ബുള്ളറ്റ് റോവേഴ്‌സ് യാത്ര തുടങ്ങി

കൊച്ചിയിലെ പ്രശസ്ത ബുള്ളറ്റ് റോവേഴ്‌സ് ക്ലബിലെ അഞ്ച് അംഗങ്ങള്‍ ഒരു യാത്ര ആരംഭിച്ചു. കൊച്ചി മുതല്‍ കാശ്മീര്‍ വരെ. 17 ദിവസങ്ങള്‍ നീണ്ട് വലിയ യാത്രയ്ക്ക് പിന്നിലൊരു മഹത്തായ പ്രവര്‍ത്തിയുണ്ട്. യാത്രയിലുടനീളം ഹോണ്‍ അടിക്കാതെയാണ് ഈ കൂട്ടര്‍ ലക്ഷ്യത്തെത്തുക . കൊച്ചിയില്‍ നിന്നാരംഭിക്കുന്ന യാത്ര ബാംഗ്ലൂര്‍, ഹൈദരബാദ്, നാഗ്പൂര്‍, ഛാന്‍സി, ഡല്‍ഹി,ഷിംല, നാര്‍ഖണ്ട, പൂകാസ, സ്പിറ്റി വാലി, ചന്ദ്രത്താല്‍, കീലോങ്, സര്‍ച്ചു, ലേ, പന്‍ഗോങ്, റോഹ്ത്താങ്ങ് പാസ്സ്, മനാലി, ചണ്ടീഗഡ് എന്നീ ഇടങ്ങള്‍ താണ്ടിയാണ് കാശ്മീരിലെത്തുന്നത്. ബാംഗ്ലൂരില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ഓരോ അംഗങ്ങള്‍ വീതം യാത്രക്കൊപ്പം ചേരും. പ്രകൃതിയെ കാക്കുക എന്ന ലക്ഷ്യത്തിലാരംഭിച്ച യാത്ര പോകുന്നയിടങ്ങളിലെല്ലാം മാലിന്യം നിക്ഷേപിക്കുന്നതിനെതിരെയുള്ള സന്ദേശം നല്‍കും. ആനന്ദ് എ എസ്, സനീഷ് വി.ബി, അഖില്‍ ഭാസ്‌കര്‍, ജനക് ആര്‍ ബാബു, ഹസീബ് ഹസ്സന്‍, നിതിന്‍. ടി.കെ എന്നിവരാണ് യാത്രാ സംഘത്തിലുള്ളത്.