Tag: ദുബൈ

ഡ്രൈവറില്ലാ ടാക്‌സി പരീക്ഷണ ഓട്ടം തുടങ്ങി

യു.എ.ഇ. യുടെ ആദ്യ ഡ്രൈവറില്ലാടാക്‌സി പരീക്ഷണ ഓട്ടം തുടങ്ങി. ദുബൈ സിലിക്കണ്‍ ഒയാസിസിലാണ് ഡ്രൈവറില്ലാ ടാക്‌സി അടുത്ത മൂന്ന് മാസത്തേക്ക് സവാരി നടത്തുക. എന്നാല്‍ യാത്രക്കരെ കയറ്റാന്‍ ഇനിയും തുടങ്ങിയിട്ടില്ല. നിശ്ചിത പാതയിലൂടെ പരീക്ഷണഓട്ടം നടത്തുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയായാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഡ്രൈവറില്ലാ ടാക്സിയുടെ സേവനം വ്യാപിപ്പിക്കും. ഏറ്റവുംമികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ടാക്‌സിയില്‍ ഒരുക്കിയിരിക്കുന്നത്. വാഹനം നിയന്ത്രിക്കാനും, അപകടം ഒഴിവാക്കാനും, റോഡ് കാണാനും, ഗതാഗതതടസ്സം മനസ്സിലാക്കാനും സഹായിക്കുന്ന സെന്‍സറുകളും ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. മണിക്കൂറില്‍ 35 കി.മീറ്റര്‍ സഞ്ചരിക്കുന്ന ടാക്‌സിയില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാം. കഴിഞ്ഞ ജൈറ്റക്‌സ് സാങ്കേതികവാരത്തിലാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആദ്യമായി ഡ്രൈവറില്ലാ ടാക്സി അവതരിപ്പിച്ചത്. ദുബായ് മെട്രോ, ദുബായ് ട്രാം തുടങ്ങിയ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പട്ടികയിലേക്ക് ഡ്രൈവറില്ലാ ടാക്സി കൂടിയെത്തുന്നത് പൊതുഗതാഗതം ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്.

ദുബൈയുടെ ഓളപരപ്പുകളില്‍ ഒഴുകാന്‍ ഇനി ഹൈബ്രിഡ് അബ്രയും

പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കും സുസ്ഥിര വികസനത്തിനും ഊന്നല്‍ കൊടുക്കുന്ന ദുബൈയുടെ ഓളപ്പരപ്പില്‍ ഒഴുകാന്‍ ഹൈബ്രിഡ് അബ്രകളും സജ്ജമാകുന്നു. 20 പേര്‍ക്കിരിക്കാവുന്ന ഹൈബ്രിഡ് അബ്രയുടെ പരീക്ഷണ ഓട്ടം ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്നു. പരമ്പരാഗത അബ്രകളുടെ രൂപഭാവങ്ങള്‍ നിലനിര്‍ത്തിയാണ് ഹൈബ്രിഡ് അബ്രയും നീറ്റിലിറങ്ങിയത്. ഒരു യാത്രയ്ക്ക് രണ്ടുദിര്‍ഹമാണ് നിരക്ക്. അല്‍ സീഫില്‍ നിന്ന് അല്‍ ഗുബൈബയിലേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഹൈബ്രിഡ് അബ്ര ആദ്യം സര്‍വീസ് നടത്തുക. 26 ലെഡ് ക്രിസ്റ്റല്‍ ബാറ്ററികളും സൗരോര്‍ജ പാനലുകളുമുപയോഗിച്ചാണ് പ്രവര്‍ത്തനം. ബാറ്ററികളുടെ ചൂട് കൂടിയാല്‍ അഗ്‌നിശമനസംവിധാനം തനിയേ പ്രവര്‍ത്തിച്ചുതുടങ്ങും. ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും അബ്രയിലുണ്ട്. പെട്രോളിലോടുന്ന അബ്രകളെക്കാള്‍ 87 ശതമാനം കുറവാണ് ഹൈബ്രിഡ് അബ്രയുടെ കാര്‍ബണ്‍ ബഹിര്‍ഗമനം. ഇന്ധന ഉപഭോഗമാകട്ടെ 172 ശതമാനം കുറവാണ്. ചുരുക്കത്തില്‍ പരിസ്ഥിതിക്കിണങ്ങുമെന്ന് മാത്രമല്ല ഹൈബ്രിഡ് അബ്രകളുടെ പ്രവര്‍ത്തനച്ചെലവും താരതമ്യേന വളരെ കുറവാണ്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 11 പുതിയ ... Read more

പുതുവര്‍ഷപിറവിയില്‍ ലോകത്തെ അമ്പരിപ്പിക്കാനൊരുങ്ങി ബുര്‍ജ് ഖലീഫ

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം മുഴുവന്‍ വ്യത്യസ്ഥങ്ങളായുള്ള പരിപാടികളുമായി തയ്യാറായിരിക്കുമ്പോള്‍ എല്ലാവരേയും അമ്പരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ദുബൈ നഗരം. ദുബൈയിലെ ആഘോഷങ്ങളുടെ പ്രധാന പങ്കും വഹിക്കുന്നത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്കാണ്. പുതുവര്‍ഷരാവിനെ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രകടനങ്ങളാണ് ബുര്‍ജ് ഖലീഫയിലെ ഇത്തവണത്തെ ഹൈലൈറ്റ്. കൂട്ടത്തില്‍ ലേസര്‍ ഷോയുമുണ്ടാകും. 10 ടണ്ണോളം കരിമരുന്ന് മാനത്ത് വര്‍ണ്ണക്കാഴ്ച്ചകള്‍ തീര്‍ക്കും. 685 സ്ഥാനങ്ങളിലാണ് വെടിക്കോപ്പുകള്‍ സ്ഥാാപിച്ചിരിക്കുന്നത്. നൂറിലേറെ വിദഗ്ധരുടെ ആറുമാസത്തെ മുന്നോരുക്കങ്ങളും രണ്ടു മാസത്തെ കഠിനപ്രയ്തനവും ദുബൈയുടെ ആകാശത്ത് പൂരക്കാഴ്ചകള്‍ തീര്‍ക്കും പുതുവര്‍ഷപ്പിറവിയില്‍ ബുര്‍ജ് ഖലീഫയില്‍ തുടങ്ങുന്ന കരിമരുന്ന് പ്രകടനം മറ്റിടങ്ങളിലേക്കും വ്യാപിക്കും. 23 മിനുട്ടോളം നീണ്ട് നില്‍ക്കുന്ന വെടിക്കെട്ട് വിസ്മയം ആണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കുന്ന കരിമരുന്ന പ്രകടനം ആസ്വദിക്കാന്‍ പത്തുലക്ഷത്തോളം വിദേശസഞ്ചാരികള്‍ ഡൗണ്‍ ടൗണിലേക്കൊഴുകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. കാഴ്ചകള്‍ ആസ്വദിക്കാന്‍ പ്രത്യേക വേദികളും ബുര്‍ജിന് ... Read more

ദുബൈയില്‍ ടാക്‌സി ലഭിക്കാന്‍ ഇനി വെറും അഞ്ച് മിനുറ്റ്

ടാക്‌സിക്കായുള്ള കാത്തിരിപ്പ് സമയം ഇനി അഞ്ചു മിനിറ്റില്‍ കൂടില്ല. കരീം ആപ്പ് ഉപയോഗിച്ച് ദുബൈയില്‍ ടാക്‌സി ബുക്ക് ചെയ്യാന്‍ സൗകര്യം വരുന്നു. ഇതുസംബന്ധിച്ചു ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും കരീമും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. ആളുകള്‍ക്ക് എളുപ്പം ടാക്‌സി സേവനം ലഭ്യമാകാന്‍ കരീമിന്റെ ഇ-ഹെയില്‍ സംവിധാനത്തിന് സാധിക്കുമെന്ന് ആര്‍.ടി.എ. ചെയര്‍മാന്‍ മാതര്‍ അല്‍തായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 10,843 ടാക്‌സികളാണ് ഇ-ഹെയിലിന്റെ പരിധിയില്‍ വരുക. 2019 ഏപ്രിലോടെ സേവനം വ്യാപകമാകും. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം. ലോകത്തെ വിവിധ ഇ-ഹെയില്‍ കമ്പനികള്‍ ആര്‍.ടി.എ.യുമായി സഹകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. കരീമിനെയാണ് തിരഞ്ഞെടുത്തത്.ദുബൈയിലെ ലിമോസിനുകളുടെ സേവനത്തിനു നേരത്തേ കരീമുമായി ധാരണ ഉണ്ടാക്കിയിരുന്നു. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ദുബൈ ടാക്‌സി ബുക്ക് ചെയ്യാന്‍ ഇ-ഹെയ്ലിലൂടെ സാധ്യമാകും. ആര്‍.ടി.എ.യ്ക്കു സ്വന്തമായി ഓണ്‍ലൈന്‍ സംവിധാനം ഉണ്ടെങ്കിലും കുറേക്കാലമായി നവീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാതര്‍ അല്‍ തായര്‍ ചൂണ്ടിക്കാട്ടി. കരീം എം.ഡി. മുദസിര്‍ ശൈഖ്, ആര്‍.ടി.എ. ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ... Read more

ഫ്‌ലൈ ദുബൈ കോഴിക്കോട്ടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു

ദുബൈ ആസ്ഥാനമായ ഫ്ലൈ ദുബായ് കോഴിക്കോട്ടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഇതോടെ കോഴിക്കോടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തുന്ന ആദ്യത്തെ ദുബൈ വിമാന കമ്പനിയാവുകയാണ് ഫ്ലൈ ദുബൈ. ഫെബ്രുവരി ഒന്നു മുതലാണ് ദുബൈയുടെ സ്വന്തം വിമാനങ്ങള്‍ കോഴിക്കോട്ടേക്ക് പറക്കുക. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണ് ആരംഭിക്കുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്ന് രാത്രി എട്ടരക്കാണ് വിമാനം പുറപ്പെടുക. പുലര്‍ച്ചെ ഒന്നേ മുക്കാലിന് കോഴിക്കോടെത്തും. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 3.05ന് പുറപ്പെടുന്ന വിമാനം രാവിലെ 06.05ന് ദുബൈയില്‍ വന്നിറങ്ങും. ഇന്ത്യയും യു.എ.ഇയും തമ്മിലെ ഹൃദ്യമായ ബന്ധം എന്നും അഭിമാനാര്‍ഹമാണെന്നും ഏതാനും വര്‍ഷങ്ങളായി വാണിജ്യ വിനോദ സഞ്ചാര മേഖലയില്‍ ബന്ധം കൂടുതല്‍ ദൃഢപ്പെട്ടതായും സര്‍വീസ് പ്രഖ്യാപിച്ച ഫ്ലൈദുബായ് സി.ഇ.ഒ ഗൈത് അല്‍ ഗൈത് പറഞ്ഞു. വ്യോമയാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നത് ഈ ബന്ധം കൂടുതല്‍ സഹായിക്കും. ദുബൈയിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ വരവില്‍ ... Read more

ദുബൈ പോലീസിന് ഇനി പറന്നിറങ്ങാം; പറക്കും ബൈക്ക് റെഡി

ദുബൈ പോലീസ് വീണ്ടും സ്മാര്‍ട്ടാകുന്നു. ലംബോര്‍ഗിനി അടക്കമുള്ള അത്യാധുനിക വാഹനങ്ങളുമായി നിരത്തിലൂടെ ചീറിപ്പായുന്ന പോലീസ് ഇനി സിനിമാ സ്‌റ്റൈലില്‍ ആകാശത്തു നിന്നും പറന്നുമിറങ്ങും. ഇതിനായി ഹോവര്‍ ബൈക്കുകള്‍ എന്ന പറക്കും ബൈക്കുകളാണ്‌പൊലീസിനായി ഒരുങ്ങുന്നത്. 2020 ഓടെ ഇതു സേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ബൈക്കിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അടിയന്തര സന്ദര്‍ഭങ്ങളില്‍ അതിവേഗം ലക്ഷ്യത്തിലെത്താനും നിരീക്ഷണത്തിനുമെല്ലാം ഇത് ഉപയോഗിക്കാനാകും. ചെറുതായതിനാല്‍ എവിടെയും പറന്നിറങ്ങാനുമാകും. കാഴ്ചയില്‍ ഡ്രോണിന്റെയും ബൈക്കിന്റയും സങ്കരരൂപമായ സ്‌കോര്‍പിയന്‍-3 എന്ന ഹോവര്‍ ബൈക്ക് നിര്‍മ്മിക്കുന്നത് കാലിഫോര്‍ണിയയിലെ ഹോവര്‍ സര്‍ഫ് എന്ന കമ്പനിയാണ്. ദുബൈ പൊലീസിനു മാത്രമായി രൂപകല്‍പന ചെയ്ത മോഡലാണിതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് ബൈക്കിന്റെ പ്രധാന പ്രത്യേകത. 114 കിലോഗ്രാം ഭാരമുള്ള ബൈക്കിനു കാര്‍ബണ്‍ ഫൈബര്‍ കൊണ്ടുള്ള ചട്ടക്കൂടാണുള്ളത്. വാഹനത്തിന്റെ സീറ്റിനും ഹാന്‍ഡിലിനുമെല്ലാം ബൈക്കിനോടാണ് സാമ്യം. 4 റോട്ടറുകളുണ്ട്. മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗത്തില്‍ പോകാം. 6000 മീറ്റര്‍ വരെ ഉയരത്തില്‍ പോകാനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബൈക്ക് പോലെ ... Read more

ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ 23-ാം സീസണിന് നാളെ തുടക്കമാകും

ലോക സഞ്ചാരികള്‍ക്കായി ആഗോളഗ്രാമം വീണ്ടും സജീവമാകുന്നു. ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ ഇരുപത്തി മൂന്നാം സീസണിന് നാളെ തുടക്കമാവും. 159 ദിവസം നീണ്ടു നില്‍ക്കുന്ന രാജ്യാന്തര മേള ഏപ്രില്‍ ആറിന് സമാപിക്കും. ഗ്ലോബല്‍ വില്ലേജില്‍ നടന്ന വര്‍ണപ്പകിട്ടാര്‍ന്ന ചടങ്ങിലാണ് ഇരുപത്തിമൂന്നാം പതിപ്പിന്റെ പ്രഖ്യാപനം നടന്നത്. നാളെ മുതല്‍ 2019 ഏപ്രില്‍ ആറുവരെയായി 159 ദിവസം മേള നീണ്ടുനില്‍ക്കും. ഇന്ത്യയുള്‍പ്പെടെ 78 രാജ്യങ്ങളുടെ പവലിയനുകള്‍ ഈ വര്‍ഷം സന്ദര്‍ശകരെ സ്വീകരിക്കും. 1.7 കോടി ചതുരശ്രയടി വിസ്തീര്‍ണത്തില്‍ സജ്ജമാക്കിയ വേദിയില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള കാഴ്ചകളും ഉല്‍പന്നങ്ങളും അണിനിരക്കും. അറുപത് ലക്ഷത്തിലേറെ സഞ്ചാരികള്‍ ഇക്കുറി ആഗോള ഗ്രാമത്തിലേക്കെത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. ലോക റെക്കോര്‍ഡ് ലക്ഷ്യമിടുന്ന ‘വീല്‍ ഓഫ് ദ് വേള്‍ഡ്, സര്‍ക്കസ്, മ്യൂസിക് ഫൗണ്ടന്‍ തുടങ്ങിയവ ഇത്തവണത്തെ പുതുമകളാണ്. അവതരണ രീതിയിലെ വ്യത്യസ്ഥത കൊണ്ട് സ്റ്റഡ് ഷോ ഇരുപത്തി മൂന്നാം പതിപ്പിലും വിസ്മയം തീര്‍ക്കും പവലിയനിലെ കലാപരിപാടികള്‍ക്കുപുറമെ കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികളും സംവിധാനം ചെയ്തിട്ടുണ്ട്. ... Read more

വൈദ്യുത വാഹനങ്ങള്‍ക്ക് 100 ചാര്‍ജിങ്ങ് സേറ്റേഷനുകള്‍ കൂടി അനുവദിച്ച് ദുബൈ

വൈദ്യുത വാഹനങ്ങള്‍ക്കായി ദുബൈയില്‍ 100 പുതിയ ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ കൂടി തയ്യാറായി. ഇതോടെ എമിറേറ്റിലെ ഹരിത ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം 200 ആയി ഉയര്‍ന്നു. ദുബൈയില്‍ നടന്ന വീടെക്‌സ് 2018 പ്രദര്‍ശനത്തില്‍ ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി ദീവയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് പരിസ്ഥിതിക്ക് അനുയോജ്യമായ സുസ്ഥിര വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ദുബൈ പോലീസ്, ദുബായ് മുനിസിപ്പാലിറ്റി, ആര്‍.ടി.എ., ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദുബൈ കോര്‍ട്‌സ്, എക്‌സ്‌പോ 2020 തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് പുതിയ പ്രദേശങ്ങളില്‍ വൈദ്യുത ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. അഡ്‌നോക്കിന്റെയും ഇനോക്കിന്റെയും പെട്രോള്‍ സ്റ്റേഷനുകളിലും വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിങ്ങിന് സൗകര്യമൊരുങ്ങും.

ദുബൈയില്‍ ഡ്രൈവറില്ലാ ടാക്സി പരീക്ഷണ ഓട്ടം തുടങ്ങി

ഇനി മുതല്‍ ടാക്സി ബുക്ക് ചെയ്ത് കഴിയുമ്പോള്‍ ഡ്രൈവറില്ലെന്ന് പറഞ്ഞ് മാറി പോകേണ്ട കാര്യമില്ല.ദുബൈ യില്‍ ഡ്രൈവറില്ലാ ടാക്സികള്‍ സര്‍വ്വീസ് നിരത്തിലിറങ്ങി തുടങ്ങി. ആദ്യ ഘട്ടത്തില്‍ മൂന്നു മാസത്തെ പരീക്ഷണ സര്‍വീസിലാണ് ടാക്സികള്‍ ഇപ്പോള്‍. ദുബൈ എക്സിബിഷന്‍ സെന്ററില്‍ ആരംഭിച്ച 38-ാമത് ജിടെക്സ് സാങ്കേതിക വാരത്തിലാണ് സ്വയം നിയന്ത്രിത ടാക്സികള്‍ ആര്‍.ടി.എ നിരത്തിലിറക്കിയത്. ദുബൈ സിലിക്കണ്‍ ഒയാസിസിന്റെയും ഡി.ജി. വേള്‍ഡിന്റെയും സഹകരണത്തോടെയാണ് ഡ്രൈവറില്ലാ ടാക്സി രൂപകല്‍പന ചെയ്തത്. ഏറ്റവുംമികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ടാക്സിയില്‍ ഒരുക്കിയിരിക്കുന്നത്. വാഹനം നിയന്ത്രിക്കാനും, അപകടം ഒഴിവാക്കാനും, റോഡ് കാണാനും, ഗതാഗത തടസ്സം മനസിലാക്കാനും സഹായിക്കുന്ന സെന്‍സറുകളും ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. ദുബായ് മെട്രോ, ദുബായ് ട്രാം തുടങ്ങിയ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പട്ടികയിലേക്ക് ഡ്രൈവറില്ലാ ടാക്സി കൂടിയെത്തുന്നത് പൊതുഗതാഗതം ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. ദുബായ് സിലിക്കണ്‍ ഒയാസിസിലായിരിക്കും ടാക്സികള്‍ സര്‍വ്വീസ് നടത്തുക. പരീക്ഷണ സര്‍വ്വീസിലെ പ്രവര്‍ത്തനം വിലയിരുത്തി നഗരത്തിലെ മറ്റിടങ്ങളിലേക്കും പിന്നീട് സര്‍വ്വീസ് വ്യാപിപ്പിക്കും. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറില്‍ ... Read more

ഡ്രൈവറില്ലാ ടാക്‌സി ദുബൈ നിരത്തുകളിലേക്ക്

മേഖലയിലെ ആദ്യ ഡ്രൈവറില്ലാ ടാക്‌സി പരീക്ഷണയോട്ടത്തിന് സജ്ജമായി. വിവിധ സ്മാര്‍ട്ട് സംരംഭങ്ങള്‍ക്കും സേവനങ്ങള്‍ക്കുമൊപ്പം ഡ്രൈവറില്ലാത്ത സ്വയം നിയന്ത്രിത ടാക്‌സിയും ഞായറാഴ്ച തുടങ്ങുന്ന ജൈറ്റെക്‌സ് സാങ്കേതിക വാരത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ പറഞ്ഞു. ദുബായ് സിലിക്കണ്‍ ഒയാസിസിന്റെയും ഡി.ജി. വേള്‍ഡിന്റെയും സഹകരണത്തോടെയാണ് ഡ്രൈവറില്ലാ ടാക്‌സി രൂപകല്‍പന ചെയ്തത്. പരീക്ഷണഘട്ടത്തില്‍ ദുബായ് സിലിക്കണ്‍ ഒയാസിസിലെ നിശ്ചിത റൂട്ടുകളില്‍ കൂടിയാകും ഡ്രൈവറില്ലാ ടാക്‌സിയുടെ യാത്ര. ഏറ്റവുംമികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ടാക്‌സിയില്‍ ഒരുക്കിയിരിക്കുന്നത്. വാഹനം നിയന്ത്രിക്കാനും, അപകടം ഒഴിവാക്കാനും, റോഡ് കാണാനും, ഗതാഗത തടസ്സം മനസിലാക്കാനും സഹായിക്കുന്ന സെന്‍സറുകളും ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. ദുബായ് മെട്രോ, ദുബായ് ട്രാം തുടങ്ങിയ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പട്ടികയിലേക്ക് ഡ്രൈവറില്ലാ ടാക്‌സി കൂടിയെത്തുന്നത് പൊതുഗതാഗതം ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്.

ദുബൈയിലേക്കുള്ള കൂടുതല്‍ വിമാനങ്ങളുടെ സര്‍വ്വീസ് റദ്ദാക്കും

അടുത്ത വര്‍ഷം റണ്‍വേയില്‍ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തില്‍ ദുബൈയില്‍ നിന്നും പോകുന്നതും ദുബായിലേക്ക് എത്തുന്നതുമായ സര്‍വ്വീസുകളുടെ എണ്ണം കുറയ്ക്കേണ്ടി വരുമെന്ന് എമിറേറ്റ്സ് അറിയിച്ചു. സര്‍വ്വീസുകളില്‍ മാറ്റം വരുത്തുമെന്ന് കഴിഞ്ഞ ദിവസം ഫ്ലൈ ദുബൈ  എയര്‍ലൈന്‍സും അറിയിച്ചിരുന്നു. 2019 ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെയാണ് വിമാനത്താവളത്തിലെ ഒരു റണ്‍വേയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അറ്റകുറ്റപ്പണി നടക്കുന്ന കലായളവില്‍ വിമാനത്താവളത്തിലെ മൂന്നിലൊന്ന് സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കേണ്ടിവരുമെന്നാണ് എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 8.8 കോടി യാത്രക്കാരെത്തുന്ന ദുബൈ വിമാനത്താവളം എമിറേറ്റ്‍സിന്റെയും ഫ്ലൈ ദുബൈയുടെയും ആസ്ഥാനം കൂടിയാണ്. ചില സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുകയും മറ്റ് ചിലത് പുനഃക്രമീകരിക്കുകയും ചെയ്യുമെന്ന് എമിറേറ്റ്സ് വക്താവ് അറിയിച്ചു.  എന്നാല്‍ കേരളത്തിലേക്ക് ഉള്ളത് അടക്കമുള്ള ചില സര്‍വ്വീസുകള്‍ ദുബൈയിലെ അല്‍ മക്തൂം ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് മാറ്റുമെന്നാണ് ഫ്ലൈ ദുബായ് അറിയിച്ചത്. 39 സര്‍വ്വീസുകളാണ് ഇങ്ങനെ ഫ്ലൈ ദുബൈമാറ്റുന്നത്. തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള സര്‍വ്വീസുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമെ ദില്ലി, ... Read more

ദുബൈയില്‍ പൊതുസ്ഥലങ്ങളില്‍ മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കില്‍ നാടുകടത്തും

യുഎഇയിലെ പൊതുസ്ഥലങ്ങളില്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിച്ചില്ലെങ്കില്‍ ശക്തമായ നടപടി. മൂന്നുവര്‍ഷംവരെ തടവും നാടുകടത്തലുമാണ് ശിക്ഷ. താമസകാര്‍ക്കും സന്ദര്‍ശകര്‍ക്കും നിയമം ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈയിലെ ഷോപ്പിങ് മാളില്‍ മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തിയ വനിതയ്‌ക്കെതിരെ അറബ് വനിത നല്‍കിയ പരാതിയെ തുടര്‍ന്നു സെക്യൂരിറ്റി ജീവനക്കാരന്‍ അവരുടെ ശരീരം മറയ്ക്കാന്‍ ‘അബായ’ നല്‍കിയിരുന്നു. മാന്യമായി വസ്ത്രം ധരിച്ചെത്തണമെന്ന അറിയിപ്പുകള്‍ ദുബൈയിലെ പല മാളുകളിലുമുണ്ട്. രാജ്യത്തെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. താമസക്കാരായാലും സന്ദര്‍ശകരായാലും ഷോപ്പിങ് മാളുകള്‍, റസ്റ്ററന്റുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകുമ്പോള്‍ കാല്‍മുട്ടിനു താഴെവരെയെങ്കിലും വസ്ത്രം ധരിക്കണം. സുതാര്യ വസ്ത്രങ്ങള്‍ പാടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവും വില കൂടിയ ചെരുപ്പ് ദുബൈയില്‍

മറ്റ് പലതിലുമെന്ന പോലെ ആഢംബരത്തിന്റെ കാര്യത്തിലും ദുബൈയിയെ വെല്ലാന്‍ ലോകത്തിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്ല. ബുര്‍ജ ഖലീഫ മുതല്‍ കൃത്രിമ പാം ഐലന്റ് വരെയുള്ള കാഴ്ചകള്‍ വ്യത്യസ്ഥമായ അനുഭവമാണ് ഇവിടെയെത്തുന്നവര്‍ക്ക് സമ്മാനിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ദുബായ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് ഒരു ജോടി ചെരിപ്പുകളുടെ പേരിലാണ്. വെറു ചെരിപ്പുകളല്ല. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ചെരിപ്പുകളാണ് ദുബായില്‍ വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ പോകുന്നത്. സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച, രത്‌നങ്ങള്‍ പതിച്ച ചെരിപ്പുകള്‍ക്ക് 62.4 മില്യന്‍ ദിര്‍ഹമാണ് വില നിശ്ചയിച്ചിരിക്കുന്നത് (ഏകദേശം 123.796 കോടി ഇന്ത്യന്‍ രൂപ). വരുന്ന ബുധനാഴ്ച ലോകത്തിലെ ഏറ്റവും വിലയേറിയ ഈ ചെരിപ്പുകള്‍ പുറത്തിറക്കും. പാഷന്‍ ഡയമണ്ട്‌സ് എന്ന് സ്ഥാപനമാണ് ഇത്തരമൊരു സാഹസത്തിന് മുതിരുന്നത്. ഇത്രയും പണമുള്ള ആര്‍ക്കും വാങ്ങി സ്വന്തമാക്കാം. 55.4 മില്യന്‍ ദിര്‍ഹം വിലവരുന്ന ചെരിപ്പുകളാണത്രേ ഇപ്പോള്‍ ലോകത്തുള്ളതില്‍ വെച്ച് ഏറ്റവും വിലയേറിയത്. അതിനെ മറികടക്കാനാണ് വില അല്‍പ്പം കൂടി കൂട്ടി ഇവ നിര്‍മ്മിച്ച് ദുബായിലെത്തിച്ചത്. ... Read more

കൗതുകക്കാഴ്ചകളുമായി മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് ദുബൈയില്‍ തുറന്നു

കണ്ണുകള്‍കൊണ്ട് കാണുന്ന നിരവധി കാര്യങ്ങള്‍ മസ്തിഷ്‌കത്തിന് മനസ്സിലാക്കാന്‍ പ്രയാസമാണ്. ഇതിന്റെ സാധ്യതകളുപയോഗപ്പെടുത്തി ശാസ്ത്രത്തിന്റെ കൗതുകക്കാഴ്ചകളുമായി മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് ദുബൈയില്‍ തുറന്നു. സന്ദര്‍ശകര്‍ക്കും പ്രദര്‍ശനത്തിന്റെ ഭാഗമാകാമെന്നതാണ് ഇവിടത്തെ പ്രത്യേകത. ദുബൈ ക്രീക്കിലെ അല്‍ സീഫിലാണ് അന്താരാഷ്ട്ര മ്യൂസിയം ശൃംഖലയുടെ ഭാഗമായി ലോകത്തെ ഒന്‍പതാമത്തെ മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് തുറന്നത്. ഏതുപ്രായക്കാരുടെയും മനസ്സിനെ വെല്ലുവിളിക്കാന്‍ സാധിക്കുന്ന 80-ഓളം സംവേദനാത്മകമായ പ്രദര്‍ശനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ശാസ്ത്രം, കണക്ക്, ബയോളജി, മനശ്ശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കി ഒരുസംഘം ക്രോയേഷ്യന്‍ ഡിസൈനര്‍മാരാണ് യുക്തിയെ വെല്ലുവിളിക്കുന്ന ഇല്യൂഷന്‍സ് രസകരമായി ഇവിടെ സജ്ജമാക്കിയത്. വ്യത്യസ്തമായ വിഷ്വല്‍-സെന്‍സറി അനുഭവങ്ങള്‍ നല്‍കുന്ന ഒപ്റ്റിക്കല്‍ ഇല്യൂഷന്‍സിന്റെ ഏറ്റവും വലിയ ശേഖരവും ഇവിടെയെത്തുന്ന സന്ദര്‍ശകരെ വിസ്മയിപ്പിക്കും. ഒരു വിളക്കിന് കീഴെയുള്ള മേശമേലിരുന്നാല്‍ കാണുന്നത് നിങ്ങളുടെ അഞ്ച് ക്ലോണുകള്‍. മറ്റൊരു മുറിയില്‍ രണ്ടുവശത്ത് നില്‍ക്കുന്നവര്‍ക്ക് രണ്ടു വലുപ്പം. ഇന്‍ഫിനിറ്റി റൂമിലെ ഇടനാഴിയില്‍ക്കൂടി നേരെ നടക്കാന്‍ പറ്റില്ല, കറങ്ങിക്കറങ്ങിയാകും നടത്തം. താലത്തില്‍ എടുത്തുവെച്ച സ്വന്തം തലയുടെ ചിത്രവും സന്ദര്‍ശകര്‍ക്ക് ഇവിടെനിന്ന് ... Read more