Tag: ദുബൈ

സഞ്ചാരികളെ ദുബൈയിലേക്ക് ക്ഷണിച്ച് കിംഗ് ഖാന്‍

ഇന്ത്യയുടെ രാജ്യാന്തര മുഖമാണ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ്. മുംബൈ പോലെ തന്നെ ഷാരൂഖിന് ഏറെ പ്രിയപ്പെട്ട മറ്റൊരിടമാണ് ദുബൈ. ദുബൈയിയോടുള്ള തന്റെ ഇഷ്ടം ഷാരൂഖ് പ്രകടിപ്പിച്ചിട്ടുള്ളത്, ആ നാട് തന്റെ രണ്ടാം ഭവനമാണെന്നു പറഞ്ഞു കൊണ്ടാണ്. അറബ് നാടിന്റെ സൗന്ദര്യം മുഴുവന്‍ വെളിപ്പെടുത്തുന്ന, ദുബൈ വിനോദസഞ്ചാരത്തിന്റെ ഒരു വീഡിയോയിലൂടെ സഞ്ചാരികളെ തനിക്കേറ്റവും പ്രിയപ്പെട്ട ആ നാട്ടിലേയ്ക്കു ക്ഷണിക്കുകയാണ് ബോളിവുഡിന്റെ ഈ സൂപ്പര്‍ സ്റ്റാര്‍. ദുബൈ വിനോദസഞ്ചാരത്തിന്റെ ഈ ക്യാമ്പയ്നിന്റെ പേര് ബി മൈ ഗസ്റ്റ് എന്നാണ്. ദുബൈയിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്ന ഹൃസ്വചിത്രങ്ങളിലൂടെയാണ് ഷാരൂഖ് ആ നാട്ടിലെ കാഴ്ചകളിലേയ്ക്കു യാത്രാപ്രിയരെ ക്ഷണിക്കുന്നത്. ദുബൈ നഗരത്തിന്റെ വശ്യതയും പ്രകൃതിയുടെ മനോഹാരിതയുമെല്ലാം മിനിറ്റുകള്‍ മാത്രം നീളുന്ന ചിത്രത്തില്‍ കാണാം. ആ നാടിന്റെ സൗന്ദര്യം കാണാന്‍ സഞ്ചാരികളെ വിളിക്കുന്നതിനൊപ്പം കാഴ്ചകള്‍ ആസ്വദിക്കുന്നവര്‍ക്കൊപ്പം യാത്ര ചെയ്തും ഷാരൂഖ് അതിഥികള്‍ക്കു സ്വാഗതമോതുന്നു. ദുബൈയിലെ പ്രധാന കേന്ദ്രങ്ങളായ ദുബായ് മാള്‍, ഡൗണ്‍ ടൗണ്‍, ബുര്‍ജ് ഖലീഫ, ദുബൈ ... Read more

സഞ്ചാരികള്‍ക്കായി ഐന്‍ ദുബൈ അടുത്ത വര്‍ഷം മിഴി തുറക്കും

കടലിനോടു ചേര്‍ന്നുകിടക്കുന്ന ദുബൈയുടെ മനോഹരമായ നഗരക്കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് സമ്മാനിച്ച് ഐന്‍ ദുബൈ അടുത്ത വര്‍ഷം മിഴി തുറക്കും. ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായ ഒബ്സര്‍വേഷന്‍ വീലാണ് ഐന്‍ ദുബൈ. ഐന്‍’ എന്നാല്‍ അറബിയില്‍ കണ്ണ് എന്നാണര്‍ഥം. ഇതിനോടകം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ബ്ലൂവാട്ടേഴ്സ് ഐലന്‍ഡ് എന്ന മനുഷ്യനിര്‍മിത ദ്വീപിലാണ് ഐന്‍ ദുബൈ ഉയരുന്നത്. ഐന്‍ ദുബൈയുടെ നിര്‍മാണം അവസാനഘട്ടത്തിലാണെന്നും അടുത്തവര്‍ഷം ഇത് സന്ദര്‍ശകര്‍ക്കായി തുറക്കുമെന്നും പദ്ധതിയുടെ നിര്‍മാതാക്കളായ മീറാസ് അറിയിച്ചു. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യു.എ.ഇ. കാത്തിരിക്കുന്ന എക്സ്‌പോ 2020-ന് മുന്‍പായി ഐന്‍ ദുബൈ കറങ്ങിത്തുടങ്ങുമെന്നാണ് കരുതുന്നത്. എട്ടു റിമ്മുകളുള്ള ഘടനയാണ് ചക്രത്തിനു നല്‍കിയിരിക്കുന്നത്. 16 എയര്‍ബസ് എ 380 സൂപ്പര്‍ജംമ്പോ വിമാനങ്ങളുടെ ഭാരം വരും ഇതിന്. ഘടന പൂര്‍ത്തിയാക്കാന്‍ 9000 ടണ്‍ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത് ഈഫല്‍ ടവര്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചതിലും ഏകദേശം 25 ശതമാനം അധികം. 192 കേബിള്‍ വയറുകളും ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ മൊത്തം നീളം കണക്കാക്കുകയാണെങ്കില്‍ ഏകദേശം 2400 ... Read more

ദുബൈ അറീന തുറന്നു

ദുബൈയിലെ വിസ്മയകാഴ്ചകളിലേക്ക് പുതിയൊരു കെട്ടിടം കൂടി. ദുബൈ അറീന എന്ന പേരിലുള്ള കെട്ടിടം ഏറ്റവും വിസ്തൃതിയേറിയ ശീതീകരിച്ച ഇന്‍ഡോര്‍ സംവിധാനമാണ്. കലാപരിപാടികള്‍, സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, ബാസ്‌ക്കറ്റ്ബോള്‍, വോളിബോള്‍, ബോക്സിങ്, ഐസ് ഹോക്കി തുടങ്ങിയ കായികമത്സരങ്ങളുള്‍പ്പെടെ എന്ത് ആവശ്യത്തിനും ഉപയോഗിക്കാവുന്ന വിധത്തിലാണ് സിറ്റി വാക്കില്‍ മിറാസ് നിര്‍മിച്ച ദുബൈ അറീന. മിഡില്‍ ഈസ്റ്റില്‍ത്തന്നെ ഏറ്റവും വലുതെന്ന ഖ്യാതിയോടെ നിര്‍മിച്ച ദുബൈ അറീന തിങ്കളാഴ്ച യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമാണ് ഉദ്ഘാടനം ചെയ്തത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനും അദ്ദേഹത്തിനൊപ്പം എത്തിയിരുന്നു. 17,000 പേരെ ഉള്‍ക്കൊള്ളാനാവുന്ന ഇരിപ്പിടങ്ങളോട് കൂടിയാണ് അറീന. ലണ്ടനിലെ ദി ഓ 2 അറീനയുടെ നടത്തിപ്പുകാരായ എ.ഇ.ജി. ഓഗ്ദനാണ് ദുബൈ അറീനയുടെയും മേല്‍നോട്ടം വഹിക്കുന്നത്. ലോകത്തിലെ ഏറ്റവും അത്യാധുനിക ശബ്ദ, ദീപ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ലോകോത്തര നിലവാരമുള്ള പരിപാടികള്‍ നടത്താന്‍ ദുബൈയില്‍ വേദി ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിറാസ് ദുബൈ അറീന ... Read more

ദുബൈയില്‍ ഖുര്‍ആന്‍ പാര്‍ക്ക് തുറന്നു

അല്‍ ഖവാനീജ് ഏരിയയില്‍ നിര്‍മിച്ച ഖുര്‍ആന്‍ പാര്‍ക്ക് തുറന്നു. ഖുര്‍ആനില്‍ പരാമര്‍ശിച്ച വിവിധ തരം പഴങ്ങളും പച്ചക്കറികളുമാണ് പാര്‍ക്കിനെ പുതുമയുള്ളതാക്കുന്നത്. ദുബൈ നഗരസഭയുടെ വേറിട്ട പദ്ധതിയാണിത്. എമിറേറ്റിന്റെ ഹരിതമേഖലകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നൂതനസംരംഭം സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകര്‍ഷിക്കും വിധമാണ് നിര്‍മിച്ചത്. പ്രകൃതിവിജ്ഞാന, വൈദ്യരംഗത്ത് ഖുര്‍ആന്‍ ഉദ്‌ഘോഷിച്ച കാര്യങ്ങള്‍ പാര്‍ക്കില്‍ ഉദ്പാദിപ്പിച്ചിട്ടുണ്ട്. ആധുനിക ചികിത്സാരംഗം പ്രകൃതിയെ ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള അടിസ്ഥാനമെന്തെന്നു 64 ഹെക്ടറില്‍ പണിത പാര്‍ക്ക് സന്ദര്‍ശിക്കുന്നതിലൂടെ വ്യക്തമാകും. ഖുര്‍ആനുപുറമെ നബിചര്യയില്‍ പരാമര്‍ശിക്കപ്പെട്ട സസ്യങ്ങളും പാര്‍ക്കിലുണ്ട്. ഓരോ ചെടികളുടെയും ഭക്ഷ്യ, ചികിത്സാ ഗുണഫലങ്ങള്‍ തിരിച്ചറിയാന്‍ സാഹായിക്കുന്നതാകും സന്ദര്‍ശനം. സവിശേഷമായ സംസ്‌കൃതിയോടും പ്രകൃതിയോടും സമരസപ്പെട്ടു ജീവിക്കാനും ഇത്തരം സസ്യലദാതികള്‍ കൃഷിചെയ്യാനും പ്രചോദിപ്പിക്കുക കൂടി പാര്‍ക്കിന്റെ ലക്ഷ്യമാണ്. വിവിധ സംസ്‌കാരങ്ങളിലേക്ക് ആശയ, വൈദ്യ ഗവേഷണപരമായ ഒരു പാലമായിരിക്കും പാര്‍ക്ക്. വേദഗ്രന്ഥം വ്യക്തമാക്കിയ അപൂര്‍വ സസ്യങ്ങള്‍ ഒരു സ്ഫടികസദനത്തില്‍ ആണ്. 12വ്യത്യസ്ത തോട്ടങ്ങള്‍ ഒരു പാര്‍ക്കില്‍ ഒന്നിച്ചു കാണാമെന്നത് ഖുര്‍ആന്‍ പാര്‍ക്കിനെ ഇതര പാര്‍ക്കില്‍ നിന്നും ... Read more

യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ, അബുദാബി വിമാനത്താവളങ്ങള്‍

അടുത്ത ഏതാനും ദിവസങ്ങളില്‍ ദുബൈ, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികള്‍. ഇന്നലെ മുതല്‍ അസാധാരണമായ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. യുഎഇയില്‍ സ്‌കൂളുകളുടെ അവധിയും മറ്റ് പൊതു അവധികളും അടുത്തുവരുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മാര്‍ച്ച് 29ന് ദുബൈ വിമാനത്താവളത്തില്‍ രണ്ട് ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. മാര്‍ച്ച് 31 മുതലാണ് യുഎഇയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഏപ്രില്‍ മൂന്നിന് യുഎഇയില്‍ ഇസ്‌റാഅ് മിഅ്‌റാജ് അവധി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അബുദാബി എയര്‍പേര്‍ട്ടില്‍ വ്യാഴാഴ്ച മുതലുള്ള ദിവസങ്ങളില്‍ വലിയ തിരക്കനുഭവപ്പെടുകയാണെന്ന് ഇത്തിഹാദ് എയര്‍വേയ്‌സും അറിയിച്ചു. 29നാണ് എമിറേറ്റ്‌സ് വിമാനങ്ങളില്‍ ഏറ്റവുമധികം തിരക്കുള്ളത്. ഏപ്രില്‍ രണ്ട് വരെ തിരക്ക് തുടരും. ഇക്കാലയളവില്‍ എമിറേറ്റ്‌സിന് മാത്രം 1.6 ലക്ഷം യാത്രക്കാരുണ്ടെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരുടെ തിരക്ക് മൂലമുള്ള അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും ... Read more

കലയുടെ വസന്തമൊരുക്കി ആര്‍ട്ട് ദുബൈ ഇന്ന് ആരംഭിക്കും

കലയുടെ വിവിധഭാവങ്ങള്‍ വിരിയുന്ന ആര്‍ട്ട് ദുബൈ 2019 ഇന്ന് തുടങ്ങും. പ്രാദേശിക-അന്താരാഷ്ട്ര കലാകാരന്മാരെ ഒരുമിപ്പിക്കുന്ന മേളയുടെ 13-ാം പതിപ്പ് ഒട്ടേറെ പുതുമകളുമായാണ് അരങ്ങേറുന്നത്. അബുദാബി, ദുബൈ, ഷാര്‍ജ എന്നീ മൂന്ന് എമിറേറ്റുകളിലെ 80-ഓളം വേദികളിലായാണ് കലാവാരം ആഘോഷിക്കപ്പെടുന്നത്. 41 രാജ്യങ്ങളില്‍നിന്നുള്ള 90 പ്രശസ്ത ഗാലറികള്‍ പങ്കെടുക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 500-ലധികം കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. സമകാലിക-ആധുനിക കലകളെ ബന്ധപ്പെടുത്തുന്ന വിവരണങ്ങളും ചര്‍ച്ചകളും പരിപാടികളുമായി നടക്കുന്ന ഗ്ലോബല്‍ ആര്‍ട്ട് ഫോറം കുട്ടികള്‍ക്കും കലാപ്രേമികള്‍ക്കും പ്രയോജനപ്പെടും. യു.എ.ഇ. നൗ, റെസിഡന്റ്സ് എന്നീ വിഭാഗങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മദീനത്ത് ജുമേരയില്‍ നടക്കുന്ന പ്രദര്‍ശനത്തിലെ ഗാലറി വിഭാഗത്തില്‍ മിഡില്‍ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 20 -ാം നൂറ്റാണ്ടിലെ പ്രമുഖരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. യു.എ.ഇ.യില്‍ നിന്നുള്ള കലാകാരന്മാരുടെയും ഓണ്‍ലൈന്‍ കൂട്ടായ്മകളുടേയും സൃഷ്ടികളാണ് യു.എ.ഇ. നൗ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ശേഖരത്തിലുള്ള സഹിഷ്ണുതയുടെ ... Read more

ദുബൈ അല്‍ ഐന്‍ റോഡില്‍ വേഗപരിധി നൂറ് കിലോമീറ്റര്‍

ദുബൈ – അല്‍ ഐന്‍ റൂട്ടിലെ ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ റോഡിലെ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറില്‍ തൊണ്ണൂറില്‍ നിന്ന് നൂറ് കിലോമീറ്ററാക്കി ഉയര്‍ത്തി. അല്‍ യാലായസ് റോഡിലും ഈ പരിഷ്‌കാരം ബാധകമാണ്. മാര്‍ച്ച് 17-ന് ഇത് പ്രാബല്യത്തില്‍വരും. നിരവധി പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് ഇവിടെ വേഗപരിധികൂട്ടാനുള്ള തീരുമാനമെടുത്തതെന്ന് ആര്‍.ടി.എ. ട്രാഫിക് ആന്‍ഡ് റോഡ് ഏജന്‍സി സി.ഇ. മൈത ബിന്‍ അദായ് അറിയിച്ചു. സുഗമമായ ഗതാഗതത്തിനും കുരുക്ക് ഒഴിവാക്കാനും ഇത് വഴിയൊരുക്കുമെന്നും അവര്‍ പറഞ്ഞു. ഈ ഭാഗത്തെ വേഗത നിരീക്ഷിക്കുന്ന റഡാര്‍ ക്യാമറകള്‍ 120 കിലോമീറ്ററാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചതായി ദുബൈ പോലീസിന്റെ അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് ( ഓപ്പറേഷന്‍സ്) മേജര്‍ ജനറല്‍ മൊഹമ്മദ് സൈഫ് അല്‍ സഫീനും വിശദീകരിച്ചു.

ദുബൈയില്‍ സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിച്ച് മുച്ചക്രവണ്ടികള്‍

ദുബൈ ആഗോള ഗ്രാമത്തിലെ കാഴ്ചകളിലേക്ക് നയിക്കുന്ന സൈക്കിള്‍ റിക്ഷയും, റിക്ഷ കൊണ്ട് ജീവിതം ചവിട്ടുന്ന തൊഴിലാളികളും ശ്രദ്ധേയമാകുന്നു. ലോകം ഗ്ലോബല്‍ വില്ലേജിലേക്ക് ചുരുങ്ങുന്ന ആറുമാസക്കാലം മുച്ചക്രവണ്ടികാര്‍ക്ക് അതിജീവനത്തിന്‍റെ നാളുകള്‍ കൂടിയാണ്. ലോക സഞ്ചാരികള്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ ദുബൈയിലെ ആഗോളഗ്രാമത്തിലേക്കൊഴുകുമ്പോള്‍ അകത്തു നടക്കുന്ന പൂരത്തിലൊന്നും ശ്രദ്ധകൊടുക്കാതെ സന്ദര്‍ശകരെ സ്വീകരിക്കുന്ന തിരക്കിലാണ് ഈ സൈക്കിള്‍ റിക്ഷാ തൊഴിലാളികള്‍. ആഗോളഗ്രാമത്തിലെ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിന്ന് പ്രവേശന കവാടത്തിലേക്ക് പ്രത്യേക വീഥിയിലൂടെയുള്ള യാത്രയുടെ ഗരിമയൊന്ന് വേറെതന്നെ. അറബി നാട്ടിന് പരിചയമില്ലാത്ത വണ്ടി അണിയിച്ചൊരുക്കി കവാടത്തില്‍ നിരത്തിയിട്ടിരിക്കുന്നത് കണ്ടാല്‍ ആര്‍ക്കുമൊന്ന് കയറാന്‍ തോന്നും. താഴ്ന്ന നിരക്കില്‍ ലഭിക്കും എന്നതിനൊപ്പം പരിസര മലിനീകരണം ഉണ്ടാവുന്നില്ലെന്നതും മുച്ചക്ര വാഹനത്തോടുള്ള പ്രിയം കൂട്ടുന്നു സഞ്ചാരികള്‍ക്കിത് വിനദോ സഞ്ചാര ഉപാധിയെങ്കില്‍ മറു വിഭാഗത്തിന് ജീവിതമാണ്. സൈക്കള്‍ റിക്ഷകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന തൊഴിലാളികളിലേറെയും പശ്ചിമ ബംഗാള്‍ രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ പത്തുവര്‍ഷമായി തുടര്‍ച്ചയായി ഉത്സവനാളുകളില്‍ ദുബായിലെത്തുന്ന തൊഴിലാളികളും കൂട്ടത്തിലുണ്ട്. ആറുമാസത്തെ സന്ദശക വിസയിലാണ് വരവ്. ... Read more

ദുബൈ വിമാനത്താവളം ഇനി സഞ്ചാരികളുടെ ഉല്ലാസത്താവളം

ഹൈടെക് സാങ്കേതികവിദ്യകളുടെ ചിറകില്‍ ദുബൈ കാഴ്ചകളുടെയും സേവനങ്ങളുടെയും വിസ്മയങ്ങളിലേക്ക് രാജ്യാന്തര വിമാനത്താവളത്തിനു ടേക്ക്ഓഫ്. 3 ഡി ദൃശ്യാനുഭവമൊരുക്കുന്ന വെര്‍ച്വല്‍ ലോകവും വിവിധ സംസ്‌കാരിക വിസ്മയങ്ങളുമായി വിമാനത്താവളം അടിമുടി മാറുന്നു. കാഴ്ചകളിള്‍ മാത്രമല്ല, സേവനങ്ങളിലും ഷോപ്പിങ് അനുഭവങ്ങളിലും സമഗ്ര മാറ്റമുണ്ടാകും. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി ടെര്‍മിനല്‍ മൂന്നിലെ കോണ്‍കോഴ്‌സ് ബിയില്‍ ഇതിനു തുടക്കം കുറിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ ടെര്‍മിനലുകളിലും ഇതു നടപ്പാക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതി ഉദ്ഘാടനം ചെയ്തു. ദുബൈയിയുടെ വിസ്മയക്കാഴ്ചകളിലേക്ക് ഉല്ലാസയാത്ര നടത്താന്‍ കഴിയുന്നതാണ് വെര്‍ച്വല്‍ ലോകം. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ തലപ്പൊക്കത്തില്‍ നിന്നു യാത്രക്കാര്‍ക്ക് സെല്‍ഫിയെടുക്കാം, വിമാനത്താവളത്തിനു പുറത്തിറങ്ങാതെ. ബുര്‍ജ് അല്‍ അറബ്, ദുബൈ ഫ്രെയിം, ദുബൈ കനാല്‍, ബോളിവുഡ് പാര്‍ക്ക്,ദുബൈ സഫാരി, പാം ജുമൈറ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കാം. ടെര്‍മിനല്‍ മൂന്നിലെ കോണ്‍കോഴ്‌സ് എയിലും ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്. ... Read more

പൊതു നിരത്തില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ദുബൈ

പുതിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതില്‍ ദുബൈ എന്നും മുന്നിലാണ്. വിമാന വേഗത്തില്‍ സഞ്ചിക്കാനവുന്ന ഹൈപ്പര്‍ലൂപ്പും പറക്കും ടാക്‌സിയുമെല്ലാം ശേഷം നഗര യാത്രകള്‍ക്കായ സ്‌കൈപോഡുമായി ദുബൈ. കഴിഞ്ഞ ദിവസം ദുബൈ മദീനത് ജുമൈറയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയിലായിരുന്നു സ്‌കൈപോഡുകള്‍ പ്രദര്‍ശിപ്പച്ചത്. ഭാവിയിലെ വാഹനങ്ങളെക്കുറിച്ചുള്ള റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയുടെ പഠനങ്ങളാണ് സ്‌കൈപോഡ്‌സിലെത്തിയത്. ഉച്ചകോടിയിലെത്തിയ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബൈ കിരീടാവകാശിയും യുഎഇ എക്‌സിക്യുട്ടീവ് കൗണ്‍സില്‍, ദുബൈ ഫ്യൂചര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി എന്നിവയുടെ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ലോകത്തെ ആദ്യത്തെ സ്‌കൈപോഡ്‌സ് പരിശോധിച്ചു. സ്‌കൈവേ ഗ്രീന്‍ടെക് കമ്പനിയാണ് സ്‌കൈ പോഡ്‌സിന് പിന്നില്‍. വാഹനത്തിന്റെ രണ്ടു മോഡലുകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചു. യുണിബൈക്ക് എന്ന മോഡലില്‍ 5 യാത്രക്കാര്‍ക്കും അവരുടെ ലഗേജുകളും ഉള്‍ക്കൊള്ളിക്കാം. 150 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന യുനിബൈക്കില്‍ മണിക്കൂറില്‍ 20000 യാത്രക്കാര്‍ക്ക് ... Read more

പി ആര്‍ ഒ കാര്‍ഡ് ഒഴിവാക്കി ദുബൈ ടൂറിസം

ദുബൈയിലെ ടൂറിസം കമ്പനികള്‍, ഹോട്ടലുകള്‍, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ പിആര്‍ഒ കാര്‍ഡ് വേണ്ട. ടൂറിസം സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ക്കും അനുമതി പത്രങ്ങള്‍ക്കും ഇതു നിര്‍ബന്ധമായിരുന്നു. വിനോദസഞ്ചാരമേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ടൂറിസം രംഗത്തെ സ്ഥാപനങ്ങള്‍ക്ക് ഈ തീരുമാനം ഏറെ ആശ്വാസമാകും. 1000 ദിര്‍ഹമാണ് പിആര്‍ഒ കാര്‍ഡിന്റെ ഫീസ്. എല്ലാവര്‍ഷവും പുതുക്കുകയും നിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കുകയും വേണമായിരുന്നു. എല്ലാ ഇടപാടുകള്‍ക്കും പിആര്‍ഒ കാര്‍ഡ് നിര്‍ബന്ധവുമായിരുന്നു. ഇതൊഴിവാകുന്നതോടെ സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കാന്‍ കഴിയും. ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതിയ തീരുമാനം ഏറെ സഹായകമാകുമെന്ന് ദുബൈ ടൂറിസം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖാലിദ് ബിന്‍ തൗഖ് പറഞ്ഞു. പല കടമ്പകളും ഒഴിവാകും. ടൂറിസം രംഗത്ത് 2025 വരെ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണിനെന്നും വ്യക്തമാക്കി. ടൂറിസം മേഖലയില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് എമിറേറ്റിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കും. ആഡംബര യോട്ടുകള്‍ ഉള്‍പ്പെടെയുള്ള ജലയാനങ്ങളിലെ യാത്രയ്ക്കും സൗകര്യമൊരുക്കും. യോട്ട് നിര്‍മാണത്തിനും ... Read more

ഇനി കപ്പല്‍ മാര്‍ഗവും ദുബൈയിലേക്ക് വിനോദസഞ്ചാരം

കേരളത്തിലെത്തുന്ന സഞ്ചാരികളെ ദുബൈ അടക്കമുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാന്‍ വിനോദസഞ്ചാര കപ്പല്‍ ഒരുങ്ങുന്നു. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനാകും കപ്പല്‍ നിര്‍മ്മിക്കുക. ദുബൈയ്ക്ക് പുറമെ ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലേക്കും സഞ്ചാരികളെ എത്തിക്കും. ഉല്ലാസയാത്രകള്‍ക്ക് ഉണര്‍വേകാന്‍ നേരത്തെ നെഫര്‍റ്റിറ്റി എന്ന ആഢംബര നൗക പുറത്തിറക്കിയും കേരള ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കടലിലൂടെയുള്ള ഉല്ലാസയാത്രയ്ക്ക് ഈജിപ്ഷ്യന്‍ തീമിലായിരുന്നു അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള കപ്പല്‍ കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ നെഫര്‍റ്റീറ്റി ഒരുക്കിയത്. തീരത്തു നിന്നും 20 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ ഇന്ത്യയില്‍ എവിടേയും ഇതിന് സര്‍വീസ് നടത്താം. പിന്നാലെയാണ് രാജ്യത്തിന് പുറത്തേക്കും സര്‍വീസുകള്‍ നടത്താന്‍ കപ്പല്‍ ഒരുങ്ങുന്നത്.

ദുബൈയില്‍ പുതിയ സാധ്യതകള്‍ തുറന്ന് ഹത്ത ഇക്കോ ടൂറിസം

ദുബൈയുടെ വിനോദസഞ്ചാരമേഖലയില്‍ പുതിയ സാധ്യതകള്‍ തുറന്നുകൊണ്ട് ഹത്ത ഇക്കോ ടൂറിസം പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുന്നു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞദിവസം പദ്ധതി സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി. വിനോദസഞ്ചാര-നിക്ഷേപമേഖലയില്‍ ഏറെ പ്രതീക്ഷകളുണര്‍ത്തുന്ന പദ്ധതിയുടെനിര്‍മാണം വേഗത്തിലാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. യു.എ.ഇ.യുടെ പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും സംരക്ഷിക്കുന്നതിന് മുന്‍ഗണനനല്‍കിയാണ് പരിസ്ഥിതി സൗഹൃദപരമായ പദ്ധതി നടപ്പാക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. വാദി ഹബ്, ഹത്ത സഫാരി, വാദി സുഹൈല, ഹത്ത ഫലാജ് എന്നിവയാണ് ദുബായ് മുനിസിപ്പാലിറ്റിയുടെയും മീറാസിന്റെയും നേതൃത്വത്തില്‍ ഹത്തയില്‍ ഉയരുന്ന പ്രധാന പദ്ധതികള്‍. ഹത്തയിലെ മലനിരകളില്‍ എത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങളും ആംബുലന്‍സ് സേവനവും ശൈഖ് മുഹമ്മദ് പരിശോധിച്ചു. ജൈവവൈവിധ്യം സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സൗഹാര്‍ദപരമായ രീതിയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. മലനിരകളും വാദികളും തടാകങ്ങളും അണക്കെട്ടുകളുമെല്ലാമുള്ള പ്രകൃതിസുന്ദരമായ സ്ഥലമാണ് ഹത്ത. മലനിരകളുടെ സ്വച്ഛതമുഴുവന്‍ അനുഭവിക്കാന്‍ കഴിയുംവിധമാണ് താമസകേന്ദ്രങ്ങളായ ഹത്ത ഡമാനി ലോഡ്ജും ഹത്ത സെഡര്‍ ... Read more

കണ്ണൂര്‍ വിമാനത്താവളക്കാഴ്ചകളുമായി ദുബൈ നഗരത്തില്‍ ബസുകള്‍

ഉദ്‍ഘാടനത്തിനു മുമ്പും ശേഷവുമൊക്കെ വാര്‍ത്തകളില്‍ നിറയുകയാണ് കണ്ണൂര്‍ വിമാനത്താവളം. വടക്കേ മലബാറിന്‍റെ  സ്വന്തം വിമാനത്താവളത്തിന്റെ ലോഗോയും പരസ്യവും പതിച്ച ചെയ്‍ത ബസുകള്‍ ദുബൈ നഗരത്തില്‍ കൗതുകമാകുന്നു എന്നതാണ് പുതിയ വാര്‍ത്ത. നാല് ദുബൈ സര്‍വീസ് ബസുകളാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റേതായി ബ്രാന്‍ഡ് ചെയ്ത് ദുബൈ നഗരത്തിലൂടെ ഓടുന്നതെന്ന് ഡൈജി വേള്‍ഡ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. മലബാറിനെയും ഗള്‍ഫിനെയും ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളങ്ങളിലൊന്നാണ് കണ്ണൂര്‍ എന്നതിനാലാണ് ഈ പരസ്യമെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട് അധികൃതര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മലബാറിനെ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന വിമാനത്താവളത്തില്‍നിന്ന് ഉടന്‍തന്നെ കൂടുതല്‍ ഗള്‍ഫ് സര്‍വീസുകള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഷോപ്പിങ് ഫെസ്റ്റിവലില്‍ ഇന്‍സ്റ്റലേഷന്‍ ഒരുക്കി ലൈറ്റ് ആര്‍ട്ട് ദുബായ്

ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നഗരത്തിന്റെ പുത്തന്‍ ഇന്‍സ്റ്റലേഷന്‍ ഒരുങ്ങുന്നു. ഡൗണ്‍ ടൗണ്‍ ദുബായിലെ ബുര്‍ജ് പാര്‍ക്ക് പ്ലാസയിലാണ് ലൈറ്റ് ആര്‍ട്ട് ദുബൈ എന്ന ഇന്‍സ്റ്റലേഷന്‍ സ്ഥാപിക്കുന്നത്. കറങ്ങുന്ന കൂറ്റന്‍ കണ്ണാടികളാണ് ഇതിന്റെ പ്രധാന സവിശേഷത. വെളിച്ചത്തിന്റെ കാലിഡോസ്‌കോപ്പാകും പുതിയ ഇന്‍സറ്റലേഷനെന്ന് ദുബൈ ടൂറിസം വകുപ്പ് വ്യക്തമാക്കി. ലോക പ്രശസ്ത ലൈറ്റിങ് ഡിസൈനര്‍ ആയ ജോര്‍ജ് ടെലോസിനൊപ്പം ദുബൈയിലെ ജോണ്‍ ജോസിഫാകിസ് എന്ന സാങ്കേതിക വിദഗ്ധനും കൂടി ചേര്‍ന്നാണ് ഇന്‍സ്റ്റലേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജനുവരി ഏഴുമുതല്‍ ഫെബ്രുവരി 13 വരെ ബുര്‍ജ് പാര്‍ക്ക് പ്ലാസയില്‍ പ്രദര്‍ശിപ്പിക്കും.