Tag: കോഴിക്കോട്

കോഴിക്കോട് നിന്ന് സര്‍വീസ് പുനരാംരഭിക്കാന്‍ അനുമതി ലഭിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ദുബായ് കേന്ദ്രമായ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു സര്‍വീസ് പുനരാരംഭിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഡല്‍ഹി കേന്ദ്രത്തിന്റെ പച്ചക്കൊടി. ഇതുസംബന്ധിച്ച ഫയല്‍ ശുപാര്‍ശയോടെ എയര്‍പോര്‍ട്ട് അതോറിറ്റി ഡല്‍ഹി കേന്ദ്രത്തില്‍നിന്നു കഴിഞ്ഞ ദിവസം ഡിജിസിഎക്ക് അയച്ചു. കോഴിക്കോട് -ദുബായ് എമിറേറ്റ്‌സ് സര്‍വീസ് കഴിഞ്ഞ നാലു വര്‍ഷം മുന്‍പാണു റണ്‍വേ നവീകരണത്തിന്റെ പേരില്‍ കോഴിക്കോട്ടുനിന്നു പിന്‍വലിച്ചത്. മെച്ചപ്പെട്ട സേവനങ്ങളോടെ സര്‍വീസ് നടത്തിയിരുന്ന വിമാനം പുനരാരംഭിക്കാന്‍ പ്രവാസികളും ജനപ്രതിനിധികളും സംഘടനകളും തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ എമിറേറ്റ്‌സിന്റെ ബോയിങ് 777 -300 ഇആര്‍, ബോയിങ് 777-200 എല്‍ആര്‍ എന്നീ വിമാനങ്ങളുടെ സാധ്യതാ പഠനങ്ങളും സുരക്ഷാ വിലയിരുത്തലും നടത്തിയ റിപ്പോര്‍ട്ട് കോഴിക്കോട് എയര്‍പോര്‍ട്ട് അതോറിറ്റി, ഡല്‍ഹി കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നു. ഇവയുടെ പരിശോധനകള്‍ക്കു ശേഷമാണു സര്‍വീസ് നടത്തുന്നതിനു ശുപാര്‍ശ ചെയ്ത് ഡിജിസിഎക്ക് സമര്‍പ്പിച്ചിട്ടുള്ളത്. ഒരു മാസത്തിനകം ഡിജിസിഎയുടെ അനുമതി ലഭിക്കുമെന്നാണ് എമിറേറ്റ്‌സും കോഴിക്കോട് വിമാനത്താവളവും പ്രതീക്ഷിക്കുന്നത്. ന്യൂഡല്‍ഹിന്മഗള്‍ഫില്‍നിന്നു കേരളത്തിലേക്ക് അവധിക്കാലത്തു വിമാന നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നതു നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി. ... Read more

ഊബറിനും ഒലയ്ക്കും പിന്നാലെ പുത്തന്‍ മലയാളി സംരംഭം ‘പിയു’

  ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി മേഖലയിലേക്ക് ഒരു മലയാളി സംരംഭം. മൈന്‍ഡ് മാസ്റ്റര്‍ ടെക്‌നോളജി എന്ന സംരംഭമാണ് പിയു എന്ന പേരില്‍ അസംഘടിത ഓട്ടോ, കാര്‍ ടാക്‌സി മേഖലയെ ഒന്നിപ്പിച്ച് ഏകീകൃത പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. ജി.പി.എസ്. അധിഷ്ഠിതമായാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. മറ്റ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഡ്രൈവര്‍മാരില്‍നിന്ന് 26 ശതമാനം കമ്മിഷന്‍ ഈടാക്കുമ്പോള്‍ പിയു കമ്മിഷന്‍ വാങ്ങില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം മൊത്തം 19,200 രൂപ വരും. പിയു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ഒരു യാത്രികന്‍ മറ്റ് അഞ്ചു പേര്‍ക്ക് അത് ശുപാര്‍ശ ചെയ്യുകയും അവര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ഒരു യാത്രയെങ്കിലും നടത്തുകയും ചെയ്താല്‍ ആദ്യ യാത്രികന്‍ ഗോള്‍ഡന്‍ കസ്റ്റമര്‍ ആകും. മാസം നാല് യാത്രകള്‍ എങ്കിലും നടത്തുന്ന ഗോള്‍ഡന്‍ കസ്റ്റമര്‍ ആര്‍.പി.എസ്. ആനുകൂല്യത്തിന് അര്‍ഹനാകും. ആര്‍.പി.എസ്. (റൈഡ് പ്രോഫിറ്റ് ഷെയര്‍) സ്‌കീം ഉപയോഗിച്ച് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സാമ്പത്തിക ആനുകൂല്യം ... Read more

കോഴിക്കോട് ഡി ടി പി സി അക്വേറിയം ഉടന്‍ തുറക്കും

മാസങ്ങളായി അടഞ്ഞുകിടക്കുന്ന ബീച്ചിലെ ഡി.ടി.പി.സി.യുടെ കാലിക്കറ്റ് അക്വേറിയം ഉടന്‍ പുനരാരംഭിക്കും. 24-നുശേഷം പുതിയ ടെന്‍ഡര്‍ വിളിച്ച് അക്വേറിയം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബീച്ചിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു ലയണ്‍സ് പാര്‍ക്കിന്റെ വടക്കുഭാഗത്തുള്ള അക്വേറിയം. രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയായിരുന്നു പ്രവര്‍ത്തനസമയം. വിവിധയിനം അലങ്കാരമത്സ്യങ്ങളും ഒട്ടകപ്പക്ഷി അടക്കമുള്ള അപൂര്‍വ ഇനം പക്ഷികളും ഇവിടത്തെ പ്രത്യേകതകളായിരുന്നു. മുതിര്‍ന്നവര്‍ക്ക് 15-ഉം കുട്ടികള്‍ക്ക് അഞ്ചുമായിരുന്നു ടിക്കറ്റ് നിരക്ക്. ഡി.ടി.പി.സി.യില്‍നിന്ന് കരാറെടുത്ത് ഒരു സ്വകാര്യകമ്പനിയാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി അക്വേറിയം നടത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലുണ്ടായ പ്രളയത്തിന്റെ സമയത്താണ് ഇത് അടച്ചിട്ടത്. വിനോദസഞ്ചാരികള്‍ കുറഞ്ഞതും ഇതിനുകാരണമായി. പിന്നീട് നടത്തിപ്പിന്റെ കരാര്‍ കാലാവധിയും കഴിഞ്ഞു. ഡി.ടി.പി.സി.യില്‍ സെക്രട്ടറിയില്ലാത്തതും തിരഞ്ഞെടുപ്പുചട്ടം വന്നതുമെല്ലാം പുതിയ ടെന്‍ഡര്‍ വിളിക്കുന്നത് പിന്നെയും വൈകിപ്പിച്ചു. പത്തുമാസത്തോളം അടഞ്ഞുകിടന്ന കെട്ടിടത്തിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഇതിന്റെ ഗേറ്റിന്റെ പലകമ്പികളും അടര്‍ത്തിമാറ്റിയ നിലയിലാണ്. കൂടാതെ, കെട്ടിടത്തിന്റെ കോമ്പൗണ്ടിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നുമുണ്ട്.

താമരശ്ശേരി ചുരത്തില്‍ വലിയ ചരക്ക് വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം

താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. വയനാട്, കോഴിക്കോട്  ഭാഗത്ത് നിന്ന് വരുന്ന മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ ഇന്ന് മുതല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി യാത്ര ചെയ്യേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവുവിന്‍റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. യാത്രാ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചെങ്കിലും പിന്നീട് അത് യാത്രക്കാർക്ക് പ്രയാസമാകുമെന്ന് കണ്ട് പിൻവലിക്കുകയായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് താമരശേരി ചുരം റോഡ് തകർന്ന് ദേശീയപാതയിലെ ഗതാഗതം മാസങ്ങൾ തടസ്സപ്പെട്ടിരുന്നു. ചിപ്പിലത്തോട് ബസ് ഇറങ്ങി നടന്ന് മറ്റൊരു ബസിൽ കയറിയായിരുന്നു അന്നത്തെ യാത്ര. പിന്നീട് അറ്റകുറ്റപണികൾ നടത്തിയാണ് യാത്ര പഴയരീതിയിൽ പുനഃസ്ഥാപിച്ചത്. മഴക്കാലമാകുന്നതിന് മുമ്പ് അറ്റകുറ്റപണികൾ നടത്താനായാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യോഗത്തില്‍ കോഴിക്കോട് ആര്‍ടിഒ എ കെ ശശികുമാര്‍, താമരശ്ശേരി ട്രാഫിക് എസ് ഐ യു രാജന്‍, എന്‍ എച്ച് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ വിനയരാജ് എന്നിവര്‍ ... Read more

14 വര്‍ഷത്തിന്റെ നിറവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊച്ചി ആസ്ഥാനമായ അന്താരാഷ്ട്രാ വിമനകമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസ്, 2005 ഏപ്രില്‍ 29 ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് ഓരേസമയം മൂന്ന് വിമാനങ്ങള്‍ ദുബായിലേക്ക് പറത്തി രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയര്‍ലൈനായി മാറിയിരുന്നു. രാജ്യത്തെ20 നഗരങ്ങളില്‍ നിന്ന് ഗള്‍ഫിലെ 12 നഗരങ്ങളിലേക്കും സിംഗപ്പൂറിലേക്കുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രധാന സര്‍വ്വീസുകള്‍ നടത്തുന്നത്. തിരുവനന്തപുരം- കോഴിക്കോട്, തിരുവനന്തപുരം – കൊച്ചി, തിരുവന്തപുരം – ചെന്നൈ, കൊച്ചി – കോഴിക്കോട് തുടങ്ങിയ സെക്ടറുകളില്‍ ആഭ്യന്തര സര്‍വ്വീസുകളുമുണ്ട്. നിലവില്‍ ദിവസേന 93 സര്‍വ്വിസുകളും ആഴ്ചയില്‍ 649 സര്‍വ്വീസുകളുമാണ് പ്രധാനമായുമുള്ളത്. തിരുവനന്തപുരത്തു നിന്ന് 33 കൊച്ചിയില്‍ നിന്ന് 49 കോഴിക്കോട്ട് നിന്ന് 54 കണ്ണൂരില്‍ നിന്ന് 23 മംഗലാപുരത്ത് നിന്ന് 30 വിമാന സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ സര്‍വ്വീസുകള്‍.2018 19 വര്‍ഷങ്ങളില്‍ 4.34 ദശലക്ഷം പേര്‍ യാത്രചെയ്തിരുന്നു. ഇതില്‍ മുക്കാല്‍ പങ്കും കേരളത്തില്‍ നിന്നുളള യാത്രക്കാരാണ്. പതിന്നാലാം ... Read more

കേരളത്തിലെ ഏറ്റവും മികച്ച ട്രെക്കിങ് സ്‌പോട്ട് പരിചയപ്പെടാം

സഞ്ചാരികള്‍ തങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നത് പലവിധത്തിലാണ് . ചിലര്‍ക്ക് നല്ല റൊമാന്റിക് സ്ഥലം വേണം, ചിലര്‍ക്ക് ബീച്ച് സൈഡ്, മറ്റുചിലര്‍ക്ക് നല്ല തണുപ്പ് കിട്ടുന്ന സ്ഥലം, ചിലരാകട്ടെ സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ്. ഇങ്ങനെ ഏതുതരം സ്ഥലവും തിരഞ്ഞെടുത്ത് യാത്ര ചെയ്യാവുന്ന അനുഗ്രഹീതയിടമാണ് നമ്മുടെ കൊച്ചു കേരളമെന്നത് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. കാനനഭംഗി ആസ്വാദനവും അല്പം സാഹസികതയും ഇഷ്ടപ്പെടുന്നവര്‍ മിക്കവാറും ട്രക്കിങ് സ്‌പോട്ടുകളായിരിക്കും യാത്രയ്ക്കായി തിരഞ്ഞെടുക്കുക. മാനസികമായും ശാരീരികമായും മുന്‍കരുതലുകള്‍ എടുക്കേണ്ട ഒരു യാത്രയാണ് ട്രക്കിങ്. കേരളത്തില്‍ ഏറ്റവും മികച്ച ട്രക്കിങ് നടത്താന്‍ കഴിയുന്ന സ്ഥലങ്ങളാണ് കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന വെള്ളരിമല, വാവുല്‍ മല എന്നിവ. സമുദ്രനിരപ്പില്‍ നിന്നും 2339 മീറ്റര്‍ മുകളിലായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടത്തിലെ അതിമനോഹരമായൊരു ഇടമാണ് വാവുല്‍ മല. കോഴിക്കോട് നിന്നും എകദേശം അന്‍പത് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം വെള്ളരിമലയിലേക്ക്. സഹ്യാദ്രിയോട് അടുത്ത് കിടക്കുന്ന മുത്തപ്പന്‍പുഴ ഗ്രാമത്തില്‍ നിന്നുമാണ് വെള്ളരിമലയിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നത്. ... Read more

യാത്രക്കാരുടെ സുരക്ഷ; ഒമാൻ എയർലൈന്‍സ് 92ലേറെ സർവീസുകൾ റദ്ദാക്കുന്നു

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തു മാർച്ച്  30 വരെ ഒമാൻ എയർ 92 ലേറെ സർവീസുകൾ റദ്ദാക്കുന്നു. ഇതോപ്യയിൽ ബോയിങ് 737 മാക്സ് എട്ട് വിമാനം തകർന്ന് വീണ് 157 പേർ മരിച്ച സാഹചര്യത്തിലാണ് ഒമാൻ എയറിന്റെ തീരുമാനം. ഹൈദരാബാദ്, കോഴിക്കോട്, ബഹ്റൈൻ, ബാംഗ്ലൂർ, മുംബൈ, ഗോവ, സലാല, റിയാദ്, ദുബായ്, ദോഹ, അമ്മാൻ, കറാച്ചി എന്നിവിടങ്ങളിലേക്കാണ് ഉള്ള സർവീസുകൾ ആണ് ഒമാൻ എയർ റദ്ദാക്കിയിരിക്കുന്നത്. മാർച്ച് 30 വരെയുള്ള കാലയളവിൽ ഒമാൻ എയർ വിമാനങ്ങളിൽ യാത്രക്കായി ടിക്കറ്റു വാങ്ങിയ യാത്രക്കാർക്ക് ചെന്നു ചേരേണ്ട സ്ഥലത്തു എത്തിച്ചേരുവാൻ ഉള്ള ഇതര മാർഗം കമ്പനി അധികൃതർ ഒരുക്കി കഴിഞ്ഞു. ഇതിനായി ഒമാൻ എയർ വിമാന കമ്പനിയുടെ കോൾ സെന്ററുമായി ബന്ധപെടണമെന്ന് അധികൃതർ വ്യക്തമാക്കി. മാക്സ് എട്ട് നിരയിലെ അഞ്ച് വിമാനങ്ങളാണ് ഒമാൻ എയറിന് ഇപ്പോഴുള്ളത്. ഇതിനു പുറമെ 25 എണ്ണത്തിനുകൂടി വാങ്ങുവാൻ ഒമാൻ എയർ ഓർഡർ നല്കിയിട്ടുണ്ടായിരുന്നു. ഇതിനകം വിവിധ രാജ്യങ്ങളിലായി ഏകദേശം 400 ഓളം ബോയിങ് ... Read more

കോതി കടല്‍ത്തീരത്ത് സഞ്ചാരികള്‍ക്കായി സൈക്കിള്‍ ട്രാക്ക് ഒരുങ്ങി

കോഴിക്കോട് നഗരത്തില്‍ കോതിയില്‍ കടല്‍ത്തീരത്ത് സൈക്കിളിനു മാത്രമായി ഇതാ ഒരു പാത… മലബാറിലെ തന്നെ ആദ്യത്തെ സൈക്കിള്‍ ട്രാക്കാണിത്. അലങ്കാര വിളക്കുകള്‍ക്കു കീഴിലൂടെ ഇന്റര്‍ലോക്ക് പതിച്ച ട്രാക്കില്‍ സൈക്കിള്‍ സവാരിക്കാര്‍ക്ക് ഇനി ഉല്ലാസ യാത്ര നടത്താം. എതിരെ വാഹനം വരുമെന്ന പേടിയില്ലാതെ.. കോതി- പള്ളിക്കണ്ടി റോഡില്‍ തീരദേശ പാതയ്ക്ക് സമാന്തരമായാണ് സൈക്കിള്‍ ട്രാക്ക്. ഉടന്‍ തന്നെ ഉദ്ഘാടനം നടക്കും. 2 സൈക്കിളിനു ഒരുമിച്ച് പോകാം. ട്രാക്കിനോട് ചേര്‍ന്നുള്ള നടപ്പാതയില്‍ ഇന്റര്‍ലോക്കുകള്‍ പതിച്ചിട്ടുണ്ട്. ട്രാക്കില്‍ ഒരു ഘട്ടം പെയിന്റിങ്ങും പൂര്‍ത്തിയായി. കൂടാതെ കടലിന് അഭിമുഖമായി ഇരിപ്പിടങ്ങളും ഒരുക്കുന്നുണ്ട്. കടല്‍ ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് സംഗീത പരിപാടി നടത്താനും ഇവിടെ സാധിക്കും. സ്ഥലം എംഎല്‍എ എം.കെ. മുനീറിന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ഇവ നിര്‍മിച്ചത്. കോതി എം.കെ.റോഡ് മുതല്‍ പള്ളിക്കണ്ടി വരെ ഒരു കിലോ മീറ്ററാണ് ദൂരം. നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. പൊതുമരാമത്തിനാണു നിര്‍മാണ ചുമതല.

ഏപ്രില്‍ മുതല്‍ കണ്ണൂര്‍-കോഴിക്കോട് എയര്‍ ഇന്ത്യ വിമാന സര്‍വീസ് ആരംഭിക്കുന്നു

രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ടേക്കും പറക്കാം. ടിക്കറ്റ് ബുക്കിങ് തുടങ്ങി. ഡല്‍ഹിയില്‍ നിന്നു കണ്ണൂര്‍ വഴി കോഴിക്കോട്ടേക്കും തിരിച്ചുമായിരിക്കും സര്‍വീസുകള്‍. ഞായര്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി എന്നിങ്ങനെ ആഴ്ചയില്‍ അഞ്ചു ദിവസമാണ് സര്‍വീസ്. ഡല്‍ഹിയില്‍ നിന്ന് രാവിലെ 9.05നു പുറപ്പെട്ട് 12.15നു കണ്ണൂരിലെത്തി ഉച്ചയ്ക്ക് 1ന് കോഴിക്കോട്ടേക്കു പോകുന്ന തരത്തിലാണു സര്‍വീസ്. 1.30നു കോഴിക്കോട്ടെത്തുന്ന വിമാനം 2.15നു കണ്ണൂരിലേക്കു പറക്കും. 2.45 നു കണ്ണൂരിലെത്തി വൈകിട്ട് 3.30നു ഡല്‍ഹിയിലേക്കു പോകും. വൈകിട്ട് 6.45നു ഡല്‍ഹിയില്‍ എത്തും. ഡല്‍ഹി – കണ്ണൂര്‍ സര്‍വീസിന് 4200 രൂപ മുതലും കണ്ണൂര്‍ – കോഴിക്കോട് സര്‍വീസിന് 1500 രൂപ മുതലുമാണ് ബുക്കിങ് തുടങ്ങിയപ്പോഴത്തെ നിരക്ക്.

കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ബസ് സര്‍വീസ് നടത്താനൊരുങ്ങി കെ എസ് ആര്‍ ടി സി

ഉത്തരകേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്കൊരു സന്തോഷ വാര്‍ത്ത. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മലബാറിലെ ഒന്‍പത് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസ് തുടങ്ങാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, ബത്തേരി, മാനന്തവാടി, വടകര, താമരശ്ശേരി, കോഴിക്കോട് എന്നീ ഡിപ്പോകളാണ് വിമാനത്താവള സര്‍വീസിനു പരിഗണനയിലുള്ളത്. ഇതിനു മുന്നോടിയായി ഡിപ്പോകള്‍ക്ക് വിമാനത്തിന്റെ സമയക്രമം അറിയിച്ച് കത്തുനല്‍കിയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സാധ്യതാപഠനം നടത്തിയ ശേഷമാകും സര്‍വീസ് തുടങ്ങുന്നതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കണ്ണൂരില്‍നിന്ന് ഒരു സര്‍വീസ് മാത്രമാണുള്ളത്.

രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കപാത നിര്‍മിക്കാനൊരുങ്ങി കേരളം

ദൈര്‍ഘ്യത്തില്‍ രാജ്യത്തു മൂന്നാം സ്ഥാനത്തെത്തുന്ന തുരങ്കപാത നിര്‍മിക്കാന്‍ കേരളം. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് ആനക്കാംപൊയിലില്‍ തുടങ്ങി കള്ളാടി വഴി മേപ്പാടി വരെ 6.5 കിലോമീറ്റര്‍ നീളത്തിലാണു തുരങ്കപാത നിര്‍മിക്കുന്നത്. 600 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന തുരങ്കപാതയുടെ രൂപരേഖ തയാറാക്കാന്‍ കൊങ്കണ്‍ റെയില്‍ കോര്‍പറേഷനെ നിയമിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലുള്ള താമരശ്ശേരി ചുരത്തിനു ബദല്‍മാര്‍ഗമായാണു തുരങ്കപാത നിര്‍മിക്കുന്നത്. മണ്ണിടിഞ്ഞും മറ്റും ചുരത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്നതു പതിവാണ്. തുരങ്കപാത നിര്‍മിക്കുന്നതോടെ 30 കിലോമീറ്ററോളം ദൂരം ലാഭിക്കാനാകും. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിയില്‍ രണ്ടുവരിപ്പാതയാണു നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനു പുറമേ തുരങ്കപാതയുടെ രണ്ടറ്റത്തും അപ്രോച്ച് റോഡും ഇരവഞ്ഞിപ്പുഴയില്‍ 70 മീറ്റര്‍ നീളത്തില്‍ പാലവും നിര്‍മിക്കും. ആനക്കാംപൊയില്‍ സ്വര്‍ഗംകുന്നില്‍ നിന്നു മേപ്പാടിയിലെ തൊള്ളായിരം റോഡ് വരെയാണു തുരങ്കം നിര്‍മിക്കുക. തുരങ്കപാതയുടെ സാധ്യതാപഠനം 2014 ലാണ് നടത്തിയത്. 2016 ല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. റോഡ് ഫണ്ട് ബോര്‍ഡിനെയാണ് എസ്പിവി(സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍)യായി നിയമിച്ചത്. പിന്നീടു ... Read more

മിഠായിത്തെരുവില്‍ വാഹനങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍

കോഴിക്കോട് മിഠായിത്തെരുവില്‍ വാഹനങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി വീണ്ടും വ്യാപാരികള്‍. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുമായുള്ള മുഖാമുഖത്തിലാണ് വ്യാപാരികള്‍ ഈ ആവശ്യം ഉന്നയിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച മുഖാമുഖത്തിലാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ പരാതികള്‍ കേട്ടത്. മിഠായിത്തെരുവില്‍ വാഹനം അനുവദിക്കണമെന്ന് വ്യാപാരികള്‍ പറഞ്ഞു. കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ പ്രകടനവും പൊതുയോഗവും കലാപരിപാടികളും നിരോധിക്കണമെന്നും ഇത് കച്ചവടത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമായിരുന്നു കച്ചവടക്കാരുടെ പ്രധാന പരാതി. മാനാഞ്ചിറയിലെ പാര്‍ക്കിംഗ് പ്രശ്നം, മാങ്കാവ് അടക്കമുള്ള സ്ഥലങ്ങളിലെ ഗതാഗതക്കുരുക്ക്, ബസുകളുടെ വേഗത ഇങ്ങനെ നീണ്ടു പരാതികള്‍. പത്ത് ദിവസത്തിനകം പരാതിസ്ഥലങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്താമെന്ന് കമ്മീഷണര്‍ പറഞ്ഞു. വ്യാപാരികളുടേയും ജനങ്ങളുടേയുമെല്ലാം സഹകരണത്തോടെ കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

ദേശീയപണിമുടക്ക്; സംസ്ഥാനത്ത് വൈകിയോടുന്ന തീവണ്ടികള്‍ ഇവയൊക്കെ

സംയുക്തതൊഴിലാളി യൂണിയനുകളുടെ 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ കേരളത്തില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായി തീവണ്ടികളെ ആശ്രയിച്ചവര്‍ക്ക് ഹര്‍ത്താലില്‍ പോലും പതിവില്ലാത്ത ട്രെയിന്‍ തടയല്‍ സമരത്തിന് ഇരയാവേണ്ടി വന്നു. കേരളത്തിന് പുറത്തും പല സ്റ്റേഷനുകളിലും തീവണ്ടികള്‍ തടയുന്നതായി വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ അടുത്ത രണ്ട് ദിവസത്തേക്ക് തീവണ്ടികള്‍ കൃത്യസമയം പാലിക്കാന്‍ സാധ്യതയില്ല. ആലപ്പുഴ, തൃപ്പൂണിത്തുറ, ചെറുവത്തൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍,ഒലവക്കോട്,തിരുവനന്തപുരം, കണ്ണൂര്‍,പയ്യന്നൂര്‍, തലശ്ശേരി, എറണാകുളം തുടങ്ങി വിവിധ ഇടങ്ങളില്‍ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ തീവണ്ടികള്‍ തടഞ്ഞു. അതേസമയം ട്രെയിനുകള്‍ മണിക്കൂര്‍ നേരം വൈകിപ്പിച്ച ശേഷം തൊഴിലാളികള്‍ കടത്തിവിടുന്നതിനാല്‍ തീവണ്ടി ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടില്ല. ഇന്ന് വൈകിയോടുന്ന പ്രധാന തീവണ്ടി സര്‍വീസുകള്‍ മുംബൈ – കന്യാകുമാരി ജയന്തി ജനത: ഒന്നര മണിക്കൂര്‍ കന്യാകുമാരി – മുംബൈ ജയന്തി ജനത: ഒരു മണിക്കൂര്‍ ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍ സിറ്റി: 2 മണിക്കൂര്‍ എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്: ഒന്നര മണിക്കൂര്‍ ഹൈദരാബാദ് ... Read more

ഫ്‌ലൈ ദുബൈ കോഴിക്കോട്ടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു

ദുബൈ ആസ്ഥാനമായ ഫ്ലൈ ദുബായ് കോഴിക്കോട്ടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഇതോടെ കോഴിക്കോടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തുന്ന ആദ്യത്തെ ദുബൈ വിമാന കമ്പനിയാവുകയാണ് ഫ്ലൈ ദുബൈ. ഫെബ്രുവരി ഒന്നു മുതലാണ് ദുബൈയുടെ സ്വന്തം വിമാനങ്ങള്‍ കോഴിക്കോട്ടേക്ക് പറക്കുക. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണ് ആരംഭിക്കുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്ന് രാത്രി എട്ടരക്കാണ് വിമാനം പുറപ്പെടുക. പുലര്‍ച്ചെ ഒന്നേ മുക്കാലിന് കോഴിക്കോടെത്തും. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 3.05ന് പുറപ്പെടുന്ന വിമാനം രാവിലെ 06.05ന് ദുബൈയില്‍ വന്നിറങ്ങും. ഇന്ത്യയും യു.എ.ഇയും തമ്മിലെ ഹൃദ്യമായ ബന്ധം എന്നും അഭിമാനാര്‍ഹമാണെന്നും ഏതാനും വര്‍ഷങ്ങളായി വാണിജ്യ വിനോദ സഞ്ചാര മേഖലയില്‍ ബന്ധം കൂടുതല്‍ ദൃഢപ്പെട്ടതായും സര്‍വീസ് പ്രഖ്യാപിച്ച ഫ്ലൈദുബായ് സി.ഇ.ഒ ഗൈത് അല്‍ ഗൈത് പറഞ്ഞു. വ്യോമയാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നത് ഈ ബന്ധം കൂടുതല്‍ സഹായിക്കും. ദുബൈയിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ വരവില്‍ ... Read more

പഴയ ഡീസല്‍ ഓട്ടോകള്‍ മൂന്ന് നഗരങ്ങളില്‍ നിരോധിക്കും

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കുന്നു. വൈദ്യുതവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2020 മാര്‍ച്ചിനകം ഇവ വൈദ്യുതിയിലേക്കോ സി.എന്‍.ജിയിലേക്കോ മാറണമെന്നാണ് നിര്‍ദേശം. അന്തരീക്ഷമലിനീകരണം കൂടുന്നത് ഒഴിവാക്കാനാണ് നടപടി. സിറ്റി പെര്‍മിറ്റ് നിലനിര്‍ത്തണമെങ്കില്‍ ഉടമകള്‍ പുതിയ ഇ-റിക്ഷകള്‍ വാങ്ങുകയോ സി.എന്‍.ജി.യിലേക്ക് മാറുകയോ വേണം. പത്ത് ഇ-ഓട്ടോറിക്ഷാ നിര്‍മാതാക്കളുടെ മോഡലുകള്‍ക്ക് സംസ്ഥാന മോട്ടോര്‍വാഹനവകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സിന്റെ ഇ-റിക്ഷ ഉടന്‍ വിപണയിലെത്തും. വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള 30,000 രൂപ സബ്സിഡിക്കു പുറമേ നികുതി ഇളവും പരിഗണനയിലുണ്ട്. 2000-നു മുമ്പ് പെട്രോള്‍ ഓട്ടോറിക്ഷകളാണ് സംസ്ഥാനത്ത് പ്രചാരത്തിലുണ്ടായിരുന്നത്. ഇതിനു ശേഷമാണ് ഡീസല്‍ ഓട്ടോറിക്ഷകള്‍ വിപണി നേടിയത്. പരിസ്ഥിതി മലിനീകരണ നിയന്ത്രണ നിബന്ധനയുടെ ആദ്യഘട്ടത്തില്‍പ്പെട്ട ഭാരത് സ്റ്റേജ് 1, 2 വിഭാഗത്തില്‍പ്പെട്ട ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കാണ് നിരോധനം ബാധകമാകുക. വാഹനങ്ങളുടെ പുകപരിശോധനാ സംവിധാനത്തിലെ അപര്യാപ്തത കാരണം വന്‍തോതില്‍ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലെത്തുന്നുണ്ട്. ഇത് തടയാനാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ... Read more