Tag: ഇടുക്കി

വേനലവധിയില്‍ താരമായി വൈശാലി ഗുഹ

ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്‍… ഇന്നും മലയാളികളുടെ ചുണ്ടില്‍ ഒഴുകിയെത്തുന്ന ഈ ഗാനം ഉണര്‍ത്തിയ പ്രണയകാഴ്ചകള്‍ വര്‍ണനാതീതമാണ്. വൈശാലിയും ഋഷ്യശൃംഗനും അനുരാഗത്തിന്റെ പുതിയ തരംഗങ്ങള്‍ തീര്‍ത്ത വൈശാലി ഗുഹയിലേക്ക് ഇന്നും സഞ്ചാരികളുടെ തിരക്കാണ്. വേനലവധിയായതോടെ നൂറ്കണക്കിന് പേരാണ് ദിവസവും എത്തുന്നത്. ഗുഹയുടെ ഇരുളറയില്‍നിന്നും ചെറുതോണി അണക്കെട്ടിന്റെ കാഴ്ച ഇവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പുതിയ അനുഭവമാണ് നല്‍കുന്നത്. അണക്കെട്ട് നിര്‍മിക്കുന്നതിനായി പദ്ധതി പ്രദേശത്തേക്ക് എത്തിച്ചേരാനായി പണിത ഗുഹയാണ് ഇപ്പോള്‍ വൈശാലി ഗുഹ എന്ന പേരില്‍ അറിയപ്പെടുന്നത്. 1970 കളിലാണ് ഇതിന്റെ നിര്‍മാണം. ഗുഹയ്ക്ക് 550 മീറ്റര്‍ നീളമാണുള്ളത്. ഗുഹ വിസ്മൃതിയിലാണ്ട് കിടക്കുമ്പോള്‍ 1988ലാണ് ഭരതന്‍ അദ്ദേഹത്തിന്റെ വൈശാലി എന്ന സിനിമയുടെ ചിത്രീകരണത്തിനായി എത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഋഷ്യശൃംഗന്റെ പര്‍ണശാലയ്ക്കടുത്തുള്ള ഗുഹയാണ് സിനിമയുടെ ചിത്രീകരണത്തിനുശേഷം ‘വൈശാലി ഗുഹ’ എന്ന പേരില്‍ അറിയപ്പെടുന്നത്. കുറവന്‍ മലകളില്‍നിന്ന് അര മണിക്കൂര്‍ നടന്നാല്‍ വൈശാലി ഗുഹയിലെത്താം. ഒരിക്കലും കണ്ടാല്‍ മതിവരാത്ത കാഴ്ചകളുടെ വിരുന്നാണ് വൈശാലി ഗുഹയില്‍ പ്രകൃതി ... Read more

ഹൈറേഞ്ചിന്റെ മൊഞ്ചത്തി വിളിക്കുന്നു, ഇടുക്കിയുടെ ആഴപ്പരപ്പിലേക്ക്

വേനലവധി പിറന്നതോടെ സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇടുക്കിയുടെ സൗന്ദര്യമായ കാല്‍വരിമൗണ്ട്. നിറഞ്ഞുതുളുമ്പുന്ന ഇടുക്കി ജലാശയത്തിന്റെ ദൃശ്യവിസ്മയമാണ് ഹൈറേഞ്ചിന്റെ മൊഞ്ചത്തിയായ കാല്‍വരി മൗണ്ടിനെ കൂടുതല്‍ ആകര്‍ഷണമാക്കുന്നത്. ഉച്ചസമയത്തുപോലും സഞ്ചാരികളെ തലോടിയെത്തുന്ന കുളിര്‍ക്കാറ്റും ഇവിടുത്തെ പ്രത്യേകതയാണ്. ഇടുക്കിയുടെ ഭംഗി ആസ്വദിക്കാന്‍ എത്തുന്നവര്‍ക്കായി ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. വേനലവധിയായതോടെ കാല്‍വരിമൗണ്ടില്‍ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ദിവസവും ശരാശരി ആയിരത്തോളം സഞ്ചാരികളാണ് എത്തുന്നത്. ഇരുപത് രൂപയാണ് പ്രവേശന ഫീസ്. പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവേശനസമയം. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ദിവസം 2500 രൂപ നിരക്കില്‍ വനംവകുപ്പിന്റെ അഞ്ച് പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള രണ്ട് ചെറിയ കോട്ടേജുകളും ലഭ്യമാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ സഞ്ചാരികള്‍ക്ക് താമസിക്കാനായി പുതിയ കെട്ടിടം നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തുറന്ന് പ്രവര്‍ത്തിക്കാനായിട്ടില്ല. വെള്ളത്തിന്റെ പരിമിതിയും പാര്‍ക്കിങ്ങ് സൗകര്യവും ഇല്ലാത്തതാണ് പുതിയ കെട്ടിടം തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള വെല്ലുവിളി. വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേര്‍ന്ന വനം സംരക്ഷണ സമിതിയുടെ തേതൃത്വത്തിലാണ് ... Read more

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നാടുകാണി പവിലിയന്‍ ഒരുങ്ങുന്നു

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ നാടുകാണി പവിലിയന്‍ അണിഞ്ഞൊരുങ്ങുന്നു. സഞ്ചാരികളെ ആകര്‍ഷിക്കാനായി വിവിധ പദ്ധതികളാണ് ഇവിടെ ഒരുക്കുന്നത്. കുട്ടികളുടെ പാര്‍ക്കിന്റെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ഏപ്രില്‍ 1 മുതല്‍ ഇവിടെ ദൂരദര്‍ശിനി സ്ഥാപിക്കും. അടുത്ത മാസം മുതല്‍ പവിലിയനിലേക്കു പ്രവേശന സമയവും മാറ്റമുണ്ടാകും.രാവിലെ 8 മുതല്‍ വൈകിട്ട് 8 വരെ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുന്ന രീതിയില്‍ സമയം ക്രമീകരിക്കും. കുട്ടികള്‍ക്ക് 10 രൂപ വീതവും മുതിര്‍ന്നവര്‍ക്കു 15 രൂപയാണു പ്രവേശന നിരക്ക്. പവിലിയന്റെ പെയിന്റിങ് അടക്കമുളള ജോലികള്‍ പൂര്‍ത്തിയാക്കി. ലഘുഭക്ഷണശാല, ഐസ്‌ക്രീം പാര്‍ലര്‍, പൂന്തോട്ടം അടക്കം വിപുലമായ പദ്ധതികളാണ് ഇവിടെ ഒരുക്കുന്നത്. ഇടുക്കിയെ പരിചയപ്പെടുത്തുന്ന ഒരു ഗാലറി കൂടി സ്ഥാപിക്കുന്നതിനു നടപടി എടുത്തിട്ടുണ്ട്. രണ്ടാം ഘട്ടമായി ജില്ലയുടെ സുഗന്ധദ്രവ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങള്‍ക്കുമായി ഒരു വിപണന കേന്ദ്രം കൂടി പവിലിയനോടു ചേര്‍ന്നു നിര്‍മിക്കും. കൂടാതെ ചെറിയ പാര്‍ട്ടികള്‍ നടത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ദിവസേന 500 ലേറെ ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. ശനി,ഞായര്‍ ദിവസങ്ങളില്‍ ഇത് ഇരട്ടിയാകും. എന്നാല്‍ ... Read more

പൊന്‍മുടി തൂക്കുപാലത്തില്‍ വീണ്ടും വാഹനഗതാഗതം

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായ ഇടുക്കി പൊന്മുടി തൂക്കു പാലം ഇന്നലെ മുതല്‍ വാഹനങ്ങള്‍ക്ക് തുറന്നു കൊടുത്തു.  ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയില്‍ 1957 ല്‍ നിര്‍മിച്ച തൂക്കുപാലം കാലപ്പഴക്കത്താല്‍ ശോചനീയാവസ്ഥയില്‍ ആയിരുന്നു. ഇരു വശത്തും വലിച്ചു കെട്ടിയ ഉരുക്കു വടത്തിലാണു തൂക്കുപാലം ഉറപ്പിച്ചു നിര്‍ത്തിയിരുന്നത്. ഇരുമ്പ് ഗര്‍ഡറുകളെ തമ്മില്‍ ബന്ധിപ്പിച്ചു നിര്‍ത്തിയിരുന്ന നട്ടുകളും ബോള്‍ട്ടുകളും ദ്രവിച്ച് പാലം അപകടാവസ്ഥയില്‍ ആയിരുന്നു. നിലത്ത് സ്ഥാപിച്ചിരുന്ന ഷീറ്റുകളിലും വിള്ളല്‍ രൂപപ്പെട്ടിരുന്നു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നിരന്തര ആവശ്യത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി 6 ലക്ഷം രൂപ അനുവദിച്ചു. പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പഴകി ദ്രവിച്ച നട്ടുകളും ബോള്‍ട്ടുകളും മാറ്റി പുതിയ ഷീറ്റുകള്‍ നിലത്ത് ഉറപ്പിച്ചു. സില്‍വര്‍ നിറം മാറ്റി, പട്ടാള പച്ച നിറം പൂശിയതോടെ പാലം കൂടുതല്‍ ഭംഗിയായി. പാലം നിര്‍മിച്ചതിനു ശേഷം ഇതു വരെ 2 തവണ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. ഗതാഗത തിരക്ക് വര്‍ധിച്ചതോടെ തൂക്കുപാലത്തിനു സമീപം സമാന്തര പാലം നിര്‍മിക്കണം ... Read more

ഇടുക്കിയില്‍ അറിയിപ്പുകള്‍ ഇനി ഹിന്ദിയില്‍ കേള്‍ക്കാം

ജീപ്പ് പ്രത്യേക രീതിയില്‍ അലങ്കരിച്ച് അനൗണ്‍സ്മെന്റ് നടത്തുന്ന രീതി കുടിയേറ്റകാലം മുതല്‍ക്കേ ഹൈറേഞ്ചില്‍ നിലവിലുള്ളതാണ്. ആഘോഷങ്ങളുടെ വിവരങ്ങളും, പ്രത്യകം അറിയിപ്പുകളും എല്ലാം ഇത്തരത്തില്‍ അലങ്കരിച്ച ജീപ്പുകളില്‍കൂടി അറിയുന്നത് ഹൈറേഞ്ചിലെ ജനതയ്ക്ക് ആവേശമാണ്. എന്നാല്‍ ഇത്രയും നാളില്‍ നിന്ന് വ്യത്യസ്തമായി പുതിയ രീതിയിലാണ് ഫെസ്റ്റിന്റെ അനൗണ്‍സ്മെന്റ്. മലയാളത്തില്‍ മാത്രം നടത്തിയിരുന്ന അനൗണ്‍സ്മെന്റില്‍ ഹിന്ദി ഭാഷയും ഇടംപിടിച്ചു. ഇടക്കാലങ്ങളില്‍ തമിഴ് തൊഴിലാളികള്‍ക്കായി തമിഴില്‍ അനൗണ്‍സ്മെന്റ് നടത്തിയിരുന്നു. എന്നാല്‍ ആദ്യമായാണ് ഹിന്ദിയില്‍ അനൗണ്‍സ്മെന്റ് അറിയിക്കുന്നത്. തോട്ടം മേഖലയില്‍ ജോലി നോക്കുന്ന ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കിടയിലേയ്ക്ക് ഫെസ്റ്റിന്റെ വിവരങ്ങള്‍ അരിയിക്കുന്നതിനായാണ് അനൗണ്‍സ്മെന്റ് ഹിന്ദിയില്‍ നടത്തിയത്. നെടുങ്കണ്ടത്തെ പ്രമുഖ അഭിഭാഷകനായ അഡ്വ. സേനാപതി വേണു ആണ് ഹിന്ദിയിലുള്ള അനൗണ്‍സ്മെന്റിന് നേതൃത്വം നല്‍കുന്നത്.

ചെറുതോണിയില്‍ പുതിയ പാലം വരുന്നു

ഇടുക്കി ചെറുതോണിയില്‍ പുതിയ പാലത്തിനുള്ള രൂപരേഖ തയ്യാറായി. അന്‍പത് കോടിരൂപ ചെലവില്‍ ഒന്നര വര്‍ഷം കൊണ്ട് പണിപൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പ്രളയകാലത്ത് തകര്‍ന്ന പാലം താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തിയാണ് ഗതാഗതയോഗ്യമാക്കിയത്. മഹാ പ്രളയകാലത്ത് ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നിന്നുള്ള വെള്ളപ്പാച്ചിലില്‍ തകര്‍ന്ന ചെറുതോണി പാലത്തിന് പകരമാണ് പുതിയ പാലം നിര്‍മിക്കുന്നത്. ഇടുക്കി അണക്കെട്ടിനെ ബന്ധിപ്പിക്കുന്ന കുറവന്‍- കുറത്തി മലകളെ സൂചിപ്പിക്കുന്ന,രണ്ടു തൂണുകളിലായി ഉറപ്പിച്ച കേബിളുകളിലായിരിക്കും പാലം. 140 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ രൂപരേഖയാണ് ദേശിയപാത വിഭാഗം തയ്യാറാക്കിയത്. ഇടുക്കി ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാനാണ് തൂണുകളുടെ എണ്ണം കുറച്ചുള്ള നിര്‍മാണ രീതി. പുതിയ പാലത്തിന്റെ ഇരുവശത്തും ജലസംഭരണികള്‍ നിര്‍മിച്ച് ബോട്ടിങ്ങ് സൗകര്യമൊരുക്കും പാലം പണി പൂര്‍ത്തിയാകുന്നതോടെ ചെറുതോണിയിലേയ്ക്ക് കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ.

കാല്‍വരി മൗണ്ടില്‍ രാപാര്‍ക്കാം ടൂറിസം സെന്ററിലെത്തിയാല്‍

ഇടുക്കി ജലാശയവും വനമേഖലയും ഒരു വശത്ത്. പശ്ചിമഘട്ട മലനിരകള്‍ മറുവശത്ത്. കാഴ്ചയ്ക്കു കുളിര് പകരാന്‍ തേയിലത്തോട്ടങ്ങള്‍. ജില്ലാ ആസ്ഥാനത്തിനോടു ചേര്‍ന്ന കാല്‍വരി മൗണ്ടില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വിനോദസഞ്ചാരികള്‍ക്കു താമസം ഒരുക്കുന്നതിനായി നിര്‍മിച്ച ടൂറിസം സെന്ററില്‍ ഇരുന്നാല്‍ പ്രകൃതിയുടെ ഈ സുന്ദര കാഴ്ചകള്‍ ആവോളം ആസ്വദിക്കാം. ഇതിനോടു ചേര്‍ന്നു വനംവകുപ്പിന്റെ ഉദ്യാനവും വ്യൂ പോയിന്റുമുണ്ട്. ദിനംപ്രതി നൂറുകണക്കിനു വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന കാല്‍വരി മൗണ്ട് മലനിരയില്‍ തന്നെ മികച്ച താമസ സൗകര്യം ഒരുക്കാനാകുന്നതിലൂടെ കൂടുതല്‍ വിനോദ സഞ്ചാരികളെ ജില്ലാ ആസ്ഥാന മേഖയിലേക്ക് ആകര്‍ഷിക്കാനാകും. രണ്ടു ബെഡ്റൂം, ഒരു ബെഡ്റൂം, പാര്‍ക്കിങ്, കന്റീന്‍ സൗകര്യങ്ങളും ടൂറിസം സെന്ററിന്റെ ഭാഗമായിട്ടുണ്ട്. ഒരു മാസത്തിനകം സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കി ദിവസ വാടകയ്ക്കു സഞ്ചാരികള്‍ക്കു നല്‍കാനാകും. ഇടുക്കി ആര്‍ച്ച് ഡാമില്‍ നിന്നു 10 കിലോമീറ്ററില്‍ താഴെ ദൂരം മാത്രമാണ് കാല്‍വരി മൗണ്ട് മലമുകളിലേക്കുള്ളത്. ഈ മാസം 20 വരെ ശനി, ഞായര്‍, പൊതു ഒഴിവു ദിവസങ്ങളില്‍ ഇടുക്കി ഡാം ... Read more

കേരളം മനോഹരം ,മനമലിഞ്ഞ് ടൂർ ഓപ്പറേറ്റർമാർ

പ്രളയദുരിതത്തില്‍ നിന്ന് കരകയറിയ കേരളത്തിന്റെ ഭംഗി ആസ്വദിക്കാന്‍ വിദേശ ടൂര്‍ ഓപ്‌റേറ്റര്‍മാര്‍. കേരള ട്രാവല്‍ മാര്‍ട്ടിനോട് അനുബന്ധിച്ച് എത്തിയ വിദേശ ടൂര്‍ ഓപ്‌റേറ്റര്‍മാരാണ് വയനാട് ഇടുക്കി ജില്ലകളില്‍ സന്ദര്‍ശനം നടത്തിയത്. ദ്വിദിന സന്ദര്‍ശനത്തിന് എത്തിയ ടൂര്‍ ഓപ്‌റേറ്റര്‍മാര്‍ക്ക് ജില്ലാ അധികാരികള്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്. വയനാട് സന്ദര്‍ശനത്തിനെത്തിയത് 14 വിദേശ രാജ്യങ്ങളില്‍ നിന്ന് 51 ടൂര്‍ ഓപ്‌റേറ്റര്‍മാരാണ്. രണ്ട് ദിവസത്തെ പര്യടനത്തില്‍ ഇവര്‍ ആദ്യ ദിനം സന്ദര്‍ശിച്ചത് എടയ്ക്കല്‍ ഗുഹ, അമ്പലവയല്‍, ഫാന്റം റോക്ക്,അമ്പെയ്ത്ത് കേന്ദ്രം, കളിമണ്‍ പാത്ര നിര്‍മാണശാല എന്നീയിടങ്ങളാണ്. തുടര്‍ന്ന് ഗ്രാമീണ ജീവിതം മനസിലാക്കുന്നതിന് ആദിവാസി കോളനികളില്‍സന്ദര്‍ശനം നടത്തി. രണ്ടാം ദിനത്തില്‍ പൂക്കോട് തടാകം കുറുവാദ്വീപ്, സൂചിപ്പാറ എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഇടുക്കി സന്ദര്‍ശിക്കാനെത്തിയത് ഇരുന്നൂറ് പേരടങ്ങുന്ന ട്രാവല്‍ ഏജന്‍സി സംഘമാണ്. ഇതില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഉള്‍പ്പെടുന്ന അംഗങ്ങളുണ്ടായിരുന്നു. ഇടുക്കി സന്ദര്‍ശനത്തിനെത്തിയ ടാവല്‍ ഏജന്‍സി സംഘത്തിനെ തേക്കടി ഡെസ്റ്റിനേഷന്‍ പ്രെമോഷന്‍ കൗണ്‍സില്‍, ... Read more

കനത്തമഴ: നാലു ജില്ലയില്‍ ജാഗ്രതാനിര്‍ദേശം

വരുംദിവസങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാലുജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവിഭാഗം ജാഗ്രതാനിര്‍ദേശം (യെല്ലോ അലര്‍ട്ട്) പുറപ്പെടുവിച്ചു. ഒക്ടോബര്‍ ആറുവരെ ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച്, ആറ് തീയതികളില്‍ കോഴിക്കോട് ജില്ലയിലും ലക്ഷദ്വീപിലും ആറിന് കണ്ണൂര്‍ ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇടുക്കി, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്കും അഞ്ചിന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ലക്ഷദ്വീപിലും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ആറിന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ജില്ലകളില്‍ 24 മണിക്കൂറും താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.

സംരക്ഷണഭിത്തിയ്ക്ക് തകര്‍ച്ച; മൂന്നാറിലേക്കുള്ള റോഡില്‍ ഗതാഗത നിയന്ത്രണം

മൂന്നാറിലേക്കുള്ള പ്രധാന റോഡുമാര്‍ഗമായ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ വാളയാറിന് സമീപം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നുവീണു. സംരക്ഷണ ഭിത്തി തകര്‍ന്ന സാഹചര്യത്തില്‍ ദേശീയപാതയില്‍ നേര്യമംഗലത്തിനും അടിമാലിക്കും ഇടയില്‍ ഇനി ഒരുത്തരവ് ഉണ്ടാകുന്നത് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി ഇടുക്കി കലക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു. മൂന്നാറിലേക്ക് പോകുന്ന വാഹനങ്ങളെ ലോവര്‍പെരിയാര്‍-പനംകുട്ടി-കല്ലാര്‍ക്കുട്ടി വഴി പോകണം. മൂന്നാര്‍ മേഖലയില്‍ നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അടിമാലിയിലെത്തി, കല്ലാര്‍ക്കുട്ടി- ലോവര്‍പെരിയാര്‍ വഴി  നേര്യമംഗലം-കോതമംഗലം റോഡില്‍ പ്രവേശിക്കണം എന്നാണ് നിര്‍ദേശം.

മൂന്ന് ജില്ലകളില്‍ നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ നാളെയും മറ്റന്നാളും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 64.4 മുതല്‍ 124.4 മി. മീ വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രസ്തുത സാഹചര്യം നേരിടുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്നും. മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ കാര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.

ചെറുതോണി അണക്കെട്ടിന്റെ അവസാന ഷട്ടറും അടച്ചു

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു. ജലനിരപ്പ് നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് അവാസനത്തെ ഷട്ടറും അടച്ചത്. 2391 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒമ്പതിനായിരുന്നു ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ തുറന്നത്. പിന്നാലെ അഞ്ച് ഷട്ടറുകളും തുറന്നു. പിന്നീട്, ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ നാല് ഷട്ടറുകള്‍ അടച്ചെങ്കിലും മൂന്നാമത്തെ ഷട്ടര്‍ ഇതുവരെ തുറന്നുവെക്കുകയായിരുന്നു.

ഇടുക്കിയിലേക്കുള്ള സന്ദര്‍ശക വിലക്ക് പിന്‍വലിച്ചു

പ്രളയത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഇടുക്കി ജില്ലയിലേക്കുള്ള സന്ദര്‍ശകരുടെ വിലക്ക് പിന്‍വലിച്ചു. ഉരുള്‍പ്പൊട്ടല്‍ തുടര്‍ച്ചയായതോടെയാണ് ജില്ലയില്‍ സഞ്ചാരികള്‍ക്ക് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. മഴ മാറിയതോടെ രാജമലയില്‍ കുറിഞ്ഞി പൂക്കള്‍ വീണ്ടും വിരിഞ്ഞു തുടങ്ങി.ഏക്കറുകണക്കിന് മലകളില്‍ നീല വസന്തം എത്തിയെങ്കിലും സന്ദര്‍ശകര്‍ കടന്നു വരാത്തത് വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. തുടര്‍ന്ന് കളക്ടര്‍ ഇന്നലെ രാത്രിയോടെ നിരോധനം പിന്‍വലിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. രാജമലയിലേക്ക് കടന്നു പോകുന്ന പെരിയവാര പാലം അടുത്ത ദിവസം ഗതാഗത യോഗ്യമാകുന്നതോടെ ഇടുക്കിയിലേക്ക് വീണ്ടും സഞ്ചാരികള്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മൂന്നാര്‍ എരവികുളം നാഷണല്‍ പാര്‍ക്ക് വരും ദിവസങ്ങളില്‍ സഞ്ചാരി കള്‍ക്കായി നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കുന്നതിനു വേണ്ടി തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

കാലവര്‍ഷം ശക്തിയോടെ തുടരുന്നു; പന്ത്രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കേരളത്തില്‍ കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. Photo Courtesy: ANI മറ്റു ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയ്ക്കിടെ ഇന്ന് എട്ട് പേര്‍ മരിച്ചു.

എട്ട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പനുസരിച്ച് ആഗസ്റ്റ് 12ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ചില സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കിയിലും വയനാട്ടിലും ചില സ്ഥലങ്ങളില്‍ 14 വരെ കനത്ത മഴ തുടരും. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ടാവുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട്, ഇടുക്കി ജില്ലകളിൽ ആഗസ്റ്റ് 14 വരെ റെഡ് അലര്‍ട്ട്  പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. തീവ്രമായ മഴയുടെ സാഹചര്യത്തിൽ ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ആഗസ്റ്റ് 13 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും  പ്രഖ്യാപിച്ചിരിക്കുന്നു. തീവ്രമായ മഴയുടെ സാഹചര്യത്തിൽ എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ആഗസ്റ്റ് 12 വരെ റെഡ് അലര്‍ട്ട്പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് 14 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു.