Category: Places to See

ജൂണില്‍ പോകാം ഈ ഇടങ്ങളിലേക്ക്

സ്‌കൂള്‍ തുറക്കുന്ന സമയത്ത് കൃത്യമായി പെയ്യാനെത്തുന്ന മഴയുമായി ജൂണ്‍ എത്താനായി. മഴയുടെ അടയാളങ്ങള്‍ അങ്ങിങ്ങായി മാത്രമേയുള്ളുവെങ്കിലും പ്രകൃതി ഒരുങ്ങി തന്നെയാണ്. എന്നാല്‍ അങ്ങനെ പറഞ്ഞ് മടി പിടിച്ചിരിക്കാന്‍ പറ്റില്ലല്ലോ… മഴയുടെ അകമ്പടിയില്‍ കണ്ടിരിക്കേണ്ട ഇടങ്ങളൊക്കെ ഉഷാറായി തുടങ്ങി. ഇതാ ഈ വരുന്ന ജൂണ്‍ മാസത്തില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട പ്രധാനപ്പെട്ട ഇടങ്ങള്‍ പരിചയപ്പെടാം… അഷ്ടമുടി കായല്‍ കേരളത്തിലെ കായലുകളിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന അഷ്ടമുടി മഴക്കാല യാത്രകളുടെ തുടക്കത്തില്‍ പോകാന്‍ പറ്റിയ ഇടമാണ്. എട്ട് ശാഖകളായി പടര്‍ന്ന് കിടക്കുന്ന അഷ്ടമുടിയുടെ കരയിലാണ് കൊല്ലം സ്ഥിതി ചെയ്യുന്നത്. അഷ്ടമുടികായലിലൂടെ ഇവിടുത്തെ ഗ്രാമങ്ങളുടെ കാഴ്ച കണ്ടുള്ള യാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. സുന്ദരമായ കാനാലുകള്‍, ഗ്രാമങ്ങള്‍, ചീനവല, എന്നിവയൊക്കെ ഈ യാത്രയില്‍ സഞ്ചാരികള്‍ക്ക് കാണാം. അഷ്ടമുടികായലിലെ സുന്ദരമായ ഒരു ദ്വീപാണ് തെക്കുംഭാഗം ദ്വീപ്. പ്രകൃതി സൗന്ദര്യവും ഗ്രാമീണ ഭംഗിയും തേടി സഞ്ചാരികള്‍ ഇവിടെ എത്തിച്ചേരാറുണ്ട്. ധര്‍മ്മശാല വീണ്ടും ധര്‍മ്മശാലയുടെ സമയം വന്നെത്തിയിരിക്കുകയാണ്. സാഹസികരും ഫ്രീക്കന്മാരും സംസ്‌കാരങ്ങളുടെ ഉള്ളറകള്‍ ... Read more

വേങ്ങത്താനം വിശേഷങ്ങള്‍

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പോകാൻ കഴിയുന്ന, കാഴ്ചയില്‍ അല്‍പ്പം വെള്ളവും അപകടസാധ്യതയേറെയുമുള്ള അരുവിയാണ് വേങ്ങത്താനം. മൂന്ന് ലെയർ ആയിട്ടുള്ള വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രത്യേകത. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ നിന്നും 10 km സഞ്ചരിച്ചു ചേന്നാട് മാളികയില്‍ നിന്ന് ഒന്നര കിലോമീറ്ററോളം ജീപ്പ് റോഡിലൂടെ വേണം ഇവിടെയെത്താന്‍. ഒരു ദിവസം അച്ഛന്റെ ശിഷ്യനായ “പ്രസാദ്” ചേട്ടൻ ഫ്രീ ആയപ്പോളാണ് നാട്ടിൽ തന്നെയുള്ള ഈ വെള്ളച്ചാട്ടം കാണാൻ പോകാൻ പ്ലാൻ ചെയ്യുന്നത്. കാരണം ചേട്ടന്റെ വീടിനടുത്താണ് ഈ വെള്ളച്ചാട്ടം. വളരെ അപകടകാരിയായി പേരെടുത്തത് കൊണ്ട് പ്രദേശവാസിയായ ഒരാൾ കൂടെയില്ലാതെ പോകുന്നത് ആലോചിക്കാൻ പോലും കഴിയില്ലായിരുന്നു. ശാന്തമായ ചെറിയ നീരൊഴുക്ക് മാത്രമാണെങ്കിലും ചെരിഞ്ഞ പാറകള്‍ അപകടം വരുത്തുന്നതാണ്. വഴുക്കലുള്ള പാറയില്‍ കയറി തെന്നിയാല്‍ 250 അടിയോളം താഴ്ചയിലേക്കാണ് വീഴുന്നത്. ആവശ്യമായ സുരക്ഷയില്ലാത്തതിനാല്‍ വിനോദസഞ്ചാരികളെ നാട്ടുകാര്‍ നിരുത്സാഹപ്പെടുത്തുകയാണ് പതിവ്. രണ്ട് വര്‍ഷത്തിനുള്ളില്‍ മൂന്ന് വിദ്യാര്‍ഥികള്‍ അപകടത്തില്‍ മരിച്ചിട്ടുണ്ട്. അച്ഛനും ഞാനും പ്രസാദ് ചേട്ടനും ഹസും സിസ്റ്ററും അങ്ങനെ ഞങ്ങൾ ... Read more

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം; യവാത്മാല്‍

സഞ്ചാരിയുടെ മനസ്സറിഞ്ഞ് കാഴ്ചകളൊരുക്കുന്ന നാടാണ് മഹാരാഷ്ട്ര. അത്തരത്തില്‍ വ്യത്യസ്തമായ കാഴ്ചകളില്‍ ഉള്‍പ്പെടുന്ന ഒരിടമാണ് യവാത്മാല്‍. മഹാരാഷ്ട്രയെ ആദ്യമായി കാണുവാനായി പോകുന്നവര്‍ക്ക് എന്തുകൊണ്ടും മികച്ച ഒരിടമായാണ് ഈ നാടിനെ കാണുന്നത്. എല്ലാ തരത്തിലും- ചരിത്രവും പ്രകൃതി ഭംഗിയും കോട്ടകളും കൊട്ടാരങ്ങളും ഒക്കെയായി മുഗളരുടെയും മറാത്തക്കാരുടെയും ഒക്കെ ചരിത്രം പറയുന്ന ഈ നാടിന് കഥകള്‍ ഒരുപാടുണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായി അറിയപ്പെടുന്ന യവാത്മാലിന്റെ വിശേഷങ്ങളിലേക്ക്… യവാത്മാല്‍ മഹാരാഷ്ട്രയുടെ ചരിത്രത്തോട് ഏറെ ചേര്‍ന്നു കിടക്കുന്ന നാടാണ് യവാത്മല്‍. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഉത്സവങ്ങളുടെയും പേരിലാണ് യവാത്മല്‍ പ്രശസ്തമായിരിക്കുന്നത്. കൊല്‍ക്കത്ത കഴിഞ്ഞാല്‍ ദുര്‍ഗ്ഗാ പൂജയ്ക്ക് ഇവിടമാണ് പേരുകേട്ടിരിക്കുന്നത് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം പഴയ ചില കൃതികളിലും മറ്റും പറയുന്നതനുസരിച്ച് യവാത്മല്‍ ലേകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടമാണത്രെ. ബെരാര്‍ സുല്‍ത്താനേറ്റിന്റെയും ബഹ്മാനി സുല്‍ത്താനേറ്റിന്റെയും ഭരണം നടന്ന നാടാണത്രെ ഇത്. കൂടാതെ മുഗള്‍ രാജാക്കന്മാരും നാഗ്പൂര്‍ രാജാക്കന്മാരും ഒക്കെ ഇവിടെ ഭരണം നടത്തിയിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇവിടം ലോകത്തിലെ ... Read more

മണ്‍സൂണെത്തുന്നതിന് മുന്‍പേ പോകാം മംഗലാപുരത്തെ ഈ ഇടങ്ങളിലേക്ക്

കേരളവും തമിഴ്‌നാടും വിട്ട് കര്‍ണ്ണാടകയിലേക്കിറങ്ങി നോക്കിയാല്‍ ആരെയും ഞെട്ടിക്കുന്ന കാഴ്ചകളാണ്. വെള്ളച്ചാട്ടങ്ങളും പുരാതന ക്ഷേത്രങ്ങളും ഗംഭീര കൊട്ടാരങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും അതിപുരാതനമായ സംസ്‌കാരങ്ങളും ഒക്കെയായി കൊതിപ്പിക്കുന്ന കുറേ സ്ഥലങ്ങള്‍. ഒരിക്കലും അവസാനിക്കാത്ത ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ കാര്യങ്ങള്‍ ഇനിയും ഒരുപാടുണ്ട് .അങ്ങനെ നോക്കുമ്പോള്‍ ഇവിടുത്തെ കാഴ്ചകളില്‍ തീര്‍ച്ചായും ഉള്‍പ്പെടുത്തേണ്ട നാടാണ് മംഗലാപുരം. മംഗളാ ദേവിയുടെ നാട് എന്നറിയപ്പെടുന്ന ഇവിടം ഇന്ത്യയിലെ വിദ്യാഭ്യാസ ഹബ്ബുകളില്‍ ഒന്നുകൂടിയാണ്. ക്ഷേത്രങ്ങളും മറ്റ് മനോഹരമായ കെട്ടിടങ്ങളും ഒക്കെയായി ആരെയും ആകര്‍ഷിക്കുന്ന ഭംഗി ഈ നാടിനുണ്ട്. ഇവിടെ കാണുവാന്‍ കാഴ്ചകള്‍ ഒരുപാടുണ്ട്. അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഇവിടുത്തെ വെള്ളച്ചാട്ടങ്ങള്‍. മംഗലാപുരത്തു നിന്നും സന്ദര്‍ശിക്കുവാന്‍ പറ്റിയ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങള്‍ പരിചയപ്പെടാം… ഹനുമാന്‍ ഗുണ്ടി വെള്ളച്ചാട്ടം മംഗലാപുരത്തിനു സമീപത്തായി ഏറ്റവും മനോഹരമായ രീതിയില്‍ ആസ്വദിക്കുവാന്‍ പറ്റിയ വെള്ളച്ചാട്ടമാണ് ഹനുമാന്‍ഗുണ്ടി വെള്ളച്ചാട്ടം. പ്രാദേശികമായി സുത്തനാഹബ്ബി വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ഇത് അധികമാരും എത്തിച്ചേരാത്ത ഒരിടത്താണ് സ്ഥിതി ചെയ്യുന്നത്. കുദ്രേമുഖ് ദേശീയോദ്യാനത്തിന്റെ ഭാഗമായ കുന്നുകളില്‍ സ്ഥിതി ... Read more

ഇരവികുളം മുതല്‍ പെരിയാര്‍ വരെ…കേരളത്തിലെ ദേശീയോദ്യാനങ്ങളിതാ

ജൈവ സമ്പത്തിന്റെയും പ്രകൃതി ഭംഗിയുടെയും കാര്യത്തില്‍ ദൈവം നേരിട്ട് തിരഞ്ഞെടുത്ത് മാറ്റിനിര്‍ത്തിയ നാടെന്ന് കേരളത്തെ വിശേഷിപ്പിക്കാം. പശ്ചിമഘട്ടവും വനങ്ങളും കുന്നും മലകളും 44 നദികളും ഒക്കെയായി ഹരിത പൂങ്കാവനമാണ് നമ്മുടെ കേരളം. ആവോളം ആസ്വദിക്കുവാനും അടിച്ചു പൊളിച്ചു നടക്കുവാനും വേണ്ടതെല്ലാം 14 ജില്ലകളിലായി ഇവിടെയുണ്ട്. ചരിത്രമോ സംസ്‌കാരമോ പ്രകൃതി ഭംഗിയോ എന്തു തന്നെയായാലും അതിനെല്ലാം വേണ്ടത് ഇവിടെയുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഈ കൂടെ ഒരിക്കലും വിട്ടു പോകുവാന്‍ പാടില്ലാത്ത ഒന്നുകൂടി ഇവിടെയുണ്ട്. നമ്മുടെ ദേശീയോദ്യാനങ്ങള്‍. ആകെ വിസ്തൃതിയുടെ 28 ശതമാനവും വനപ്രദേശമുള്ള ഇവിടുത്തെ ദേശീയോദ്യാനങ്ങള്‍ തീര്‍ച്ചായയും അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. കേരളത്തിലെ ദേശീയോദ്യാനങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം… ദേശീയോദ്യാനമെന്നാല്‍ സംരക്ഷിത പൊതു വിഹാര മേഖലകളാണ് ദേശീയോദ്യാനം എന്നറിയപ്പെടുന്നത്. ഒരു പ്രത്യേക പ്രദേശത്തെ ആവാസ വ്യവസ്ഥ, വന്യജീവികള്‍, സസ്യജാലങ്ങള്‍ തുടങ്ങിയവയെ ഭരണകൂടത്തിന്റെ ചുമതലയില്‍ സംരക്ഷിക്കുന്ന ഇടമാണ് ദേശീയോദ്യാനം. കേരളത്തിലെ ദേശീയോദ്യാനങ്ങള്‍ ആകെ വിസ്തൃതിയുടെ 28 ശതമാനവും വനപ്രദേശമുള്ള കേരളത്തില്‍ 7 ദേശീയോദ്യാനങ്ങളാണുള്ളത്. ആനമുടി ചോല ... Read more

ലൈവ് റോക്കറ്റ് ലോഞ്ചിംഗ് കാണാം..സൗജന്യമായി

ഭൂമിയില്‍ നിന്നും ആകാശത്തേയ്ക്ക് പറന്നുയരുന്ന റോക്കറ്റുകളെ കണ്ട് അതിശയിക്കാത്തവരായി ആരും കാണില്ല. ചൂട്ടു കത്തിച്ചു വിടുന്ന റോക്കറ്റുകളെന്നും കണ്ണുകിട്ടാതിരിക്കുവാന്‍ നാരങ്ങയും പച്ചമുളകും കെട്ടിയിടുന്നു എന്നുമൊക്കെ കഥകള്‍ ഉണ്ടാക്കി ചിരിക്കുമെങ്കിലും ഇതൊന്ന് നേരിട്ട് കാണണമെന്നും എന്താണ് എങ്ങനെയാണ് ഇതൊക്കെ നടക്കുന്നതെന്ന് അറിയണമെന്നും മിക്കവരും ആഗ്രഹിച്ചിട്ടുണ്ടാവും. എന്നാല്‍ ആശയുണ്ടെങ്കിലും ഒരു വഴിയുണ്ടായിരുന്നില്ല എന്താണ് യാഥാര്‍ഥ്യം. ഇവിടുന്ന് റോക്കറ്റുകളും ഉപഗ്രഹങ്ങളും ഒക്കെ മുകളിലേക്ക് കുതിച്ചുയരുന്ന കാഴ്ചകള്‍ ടിവിയില്‍ കണ്ട് കൊതിതീര്‍ത്തിരുന്ന കാഴ്ചകള്‍ ഇതാ നേരില്‍ കാണാനൊരു അവസരം. ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ ചെയ്യുന്ന സതീശ് ധവന്‍ ബഹിരാകാശ കേന്ദ്രം പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത് റോക്കറ്റ് ലോഞ്ചിംഗിന്റെ നേര്‍ കാഴ്ചകളാണ്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ നാള്‍വഴികളില്‍ മുന്നില്‍ നില്‍ക്കുന്ന സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റയും ഇവിടുത്തെ കാഴ്ചകളുടെയും വിശേഷങ്ങള്‍… സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്റര്‍ ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമാണ് സതീശ് ധവന്‍ ബഹിരാകാശ കേന്ദ്രം. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ ... Read more

കില്ലാര്‍-കിഷ്ത്വാര്‍; ഇന്ത്യയിലെ ഏറ്റവും ത്രില്ലിങ്ങായ റോഡ് വിശേഷങ്ങള്‍

മരണത്തെ മുഖാമുഖം കണ്ടൊരു യാത്ര…. അടുത്ത വളവില്‍ കാത്തിരിക്കുന്നത് ജീവിതമാണോ അതോ അപ്രതീക്ഷിത മരണമാണോ എന്നറിയാതെ വളവുകളും തിരികവുകളും ചെങ്കുത്തായ പാറകളും കൊക്കകളും ഒക്കെയുളള വഴിയിലൂടെ കിലോമീറ്ററുകള്‍ പിന്നിടുന്ന യാത്ര വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ ധൈര്യം കുറച്ചൊന്നുമല്ല വേണ്ടത്. ആയിരക്കണക്കിന് അടി ഉയരത്തിലൂടെ സഞ്ചരിക്കുന്നതിന്റെ അമ്പരപ്പവും ചുറ്റിലുമുള്ള കാഴ്ചകള്‍ നല്കുന്ന ഭയവും മുന്‍പ് പോയവരുടെയും പാതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും കഥകളും ഈ യാത്രയെ കുറച്ച് പിന്നോട്ട് വലിക്കും. ഇതാ ലോകത്തിലെ തന്നെ ഏറ്റവും ഭീതിപ്പെടുത്തുന്ന റോഡുകളിലൊന്നായ കില്ലാര്‍ -കിഷ്ത്വാര്‍ പാതയുടെ വിശേഷങ്ങള്‍. കില്ലാര്‍ -കിഷ്ത്വാര്‍ പാത ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ പാതകളിലൊന്നാണ് കില്ലാര്‍ -കിഷ്ത്വാര്‍ പാത. ഹിമാചല്‍ പ്രദേശിലെ കില്ലാറില്‍ നിന്നും ജമ്മു കാശ്മീരിലെ കിഷ്ത്വാറിലേക്കുള്ള ഈ വഴി അതിസാഹസികര്‍ക്കു മാത്രം പറ്റിയ ഒന്നാണ്. 120.8 കിലോമീറ്റര്‍ ദൂരമാണ് ഈ വഴിയുള്ളത്. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലം ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെയുള്ള യാത്രയെന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. കാരണം അത്രയധികം അപകടം നിറഞ്ഞ ... Read more

ഗോവന്‍ കാഴ്ചകള്‍; ഭഗവാന്‍ മഹാവീര്‍ ദേശീയോദ്യാനം

ഗോവന്‍ കാഴ്ചകളില്‍ ഒരിക്കലെങ്കിലും ആര്‍മ്മാദിക്കുവാന്‍ ആഗ്രഹിക്കാത്തവര്‍ കാണില്ല. രാവ് പകലാക്കുന്ന ബീച്ചുകളും നാവില്‍ കപ്പലോടിക്കുന്ന രുചികളും പൗരാണികമായ ദേവാലയങ്ങളും ഇവിടെ കണ്ടും അറിഞ്ഞും തീര്‍ക്കാം. എന്നാല്‍ അതിനുമപ്പുറം മറ്റൊരു ഗോവയുണ്ട്. കാടും മലകളും നിറഞ്ഞ് പഴമയുടെ കഥയുമായി നില്‍ക്കുന്ന ഗോവ. പുതിയ ഗോവയെ കാണാനിറങ്ങുമ്പോള്‍ ഒരിക്കലും വിട്ടുപോകരുതാത്ത ധാരാളം ഇടങ്ങള്‍ ഇവിടുണ്ട്. അത്തരത്തില്‍ ഗോവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തന്നെ മാറ്റിമറിക്കുന്ന ഒരിടമുണ്ട്. ഭഗ്വാന്‍ മഹാവീര്‍ ദേശീയോദ്യാനം. ഗോവയുടെ വ്യത്യസ്ത കാഴ്ചകളും അനുഭവങ്ങളും കാണാന്‍ സഹായിക്കുന്ന ഭഗ്വാന്‍ മഹാവീര്‍ ദേശീയോദ്യാനത്തിന്റെ വിശേഷങ്ങള്‍… ഭഗ്വാന്‍ മഹാവീര്‍ ദേശീയോദ്യാനം ഗോവയിലെ വ്യത്യസ്തമായ കാഴ്ചകള്‍ തേടിപ്പോകുന്നവര്‍ കണ്ടിരിക്കേണ്ട ഇടമാണ് വടക്കന്‍ ഗോവയിലെ ഭഗ്വാന്‍ മഹാവീര്‍ ദേശീയോദ്യാനം. പനാജിയില്‍ നിന്നും 57 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇതിനുള്ളിലെ കാഴ്ചകള്‍ കണ്ടറിയേണ്ടതു തന്നെയാണ്. ഗോവയിലെ ഏറ്റവും വലുത് പശ്ചിമഘട്ടത്തിന്റെ ഭാഗമായി കിടക്കുന്ന ഈ ദേശീയോദ്യാനം 240 ചതുരശ്ര കിലോമീറ്ററിലാണ് വ്യാപിച്ചു കിടക്കുന്നത്. ഗോവയിലെ ഇന്നുള്ളതില്‍ ഏറ്റവും വലിയ സംരക്ഷിത പ്രദേശം ... Read more

അദ്ഭുത നിധികള്‍ സമ്മാനിക്കുന്ന ഭൂതത്താന്‍ കോട്ട

ഇസ്രായേല്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നൊരിടമാണ്. കേരളത്തിനോളം വലുപ്പമില്ലെങ്കിലും ചുറ്റുമുള്ള രാജ്യങ്ങളുടെ ആക്രമണങ്ങളില്‍ ധീരമായ ചെറുത്തുനില്‍പ്പുകള്‍ കൊണ്ട് എന്നും ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ നേടിയിട്ടുണ്ട് ഈ യഹൂദനാട്. യാതൊരു തരത്തിലുള്ള പ്രകൃതിവിഭവങ്ങളോ ധാതുസമ്പത്തോ അവകാശപ്പെടാനില്ല ഈ കൊച്ചുരാഷ്ട്രത്തിനെങ്കിലും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകളിവിടുണ്ട്. വിശുദ്ധ നഗരമായി കണക്കാക്കുന്ന ജെറുസലേമും, നടന കലകളുടെ ആസ്ഥാനമായ ടെല്‍ അവീവും, പ്രകൃതി സൗന്ദര്യത്താല്‍ വിസ്മയിപ്പിക്കുന്ന,അദ്ഭുതനഗരമെന്നു വിശേഷണമുള്ള ഹൈഫയുമെല്ലാം ഇസ്രേയലിലെത്തുന്ന സഞ്ചാരികള്‍ക്കു വര്‍ണകാഴ്ച്ചകളുടെ വസന്തമൊരുക്കും. നിരവധി ഗുഹകളുണ്ട് ഇസ്രായേലില്‍. അതിലേറ്റവും മനോഹരമായ ഒന്നാണ് ഉള്‍വശങ്ങളില്‍ മുഴുവന്‍ സ്റ്റാലെക്‌റ്റൈറ്റ് പാറകള്‍ നിറഞ്ഞ ഒരു ഗുഹ. പശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍ ഇത്തരം ഉള്‍ക്കാഴ്ചകള്‍ ഒരുക്കിയിരിക്കുന്ന ഗുഹകള്‍ വളരെ ചുരുക്കമാണെന്നു തന്നെ പറയാം. മുത്തശ്ശിക്കഥകളിലെ ഭൂതത്താന്‍ കോട്ടയെ അനുസ്മരിപ്പിക്കും ഗുഹാകാഴ്ചകള്‍. ഇന്ദ്രജാലങ്ങളെ വെല്ലുന്ന മായികലോകം. ഗുഹയ്ക്കുള്ളിലേക്കു പ്രവേശിക്കുന്നത് ഏറെ ശ്രമകരമായ ഒരു പ്രവര്‍ത്തിയാണ്. ചെറിയൊരു ദ്വാരത്തിലൂടെ നൂറടി താഴ്ചയിലേക്ക് കയറിന്റെ സഹായത്താല്‍ ഊര്‍ന്നിറങ്ങണം. അങ്ങനെ ചെന്നെത്തുന്നതു വിശാലമായ ഒരു ഹാളിലേക്കാണ്. ഗുഹക്കുള്ളിലെ സ്റ്റാലെക്‌റ്റൈറ്റ് പാറകള്‍ ഗുഹക്കുള്ളില്‍ ... Read more

കാഴ്ച്ചയുടെ നിറവസന്തമൊരുക്കി രാജാപ്പാറമേട്

  പ്രകൃതി സൗന്ദര്യത്താല്‍ നിറഞ്ഞുനില്‍ക്കുന്ന രാജാപ്പാറമേട് വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നാണ്. പ്രകൃതി മനോഹാരിതയ്‌ക്കൊപ്പം നാടിന്റെ ഐതിഹ്യ പെരുമയും രാജാപ്പാറമേട്ടിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ശാന്തന്‍പാറയ്ക്ക് സമീപമുള്ള രാജാപ്പാറമേടില്‍ തമിഴ്‌നാട്ടിലെ തോണ്ടാമാന്‍ രാജവംശത്തിലെ രാജാവ് ഏറെ നാള്‍ ഒളിവില്‍ താമസിച്ചതയാണ് ഐതിഹ്യം. പുതുക്കോട്ട കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന രാജാവ് ശത്രുക്കളുടെ ആക്രമണത്തില്‍നിന്നും താല്‍ക്കാലിക രക്ഷ നേടിയാണ് ഇവിടെയെത്തിയത്. തന്റെ വാസസ്ഥാനത്തിന് ചുറ്റും മണ്‍കോട്ട തീര്‍ത്തും ഒരു വംശത്തിന്റെ മുഴുവന്‍ സമ്പത്ത് ഇവിടുത്തെ വന്‍ മലയുടെ ചെരുവില്‍ പാറയില്‍ തീര്‍ത്ത അറയില്‍ കാത്തുവച്ചുമാണ് രാജാവ് കഴിഞ്ഞത്. അറയുടെ കല്ലുകൊണ്ടുള്ള വാതില്‍ തുറക്കാന്‍ ഒരു ചങ്ങലയും സ്ഥാപിച്ചു. സമീപത്തുള്ള തടാകത്തിലാണ് ചങ്ങലയുടെ മറ്റേയറ്റം ഒളിപ്പിച്ചിരിക്കുന്നത്. ചങ്ങല വലിച്ചാല്‍ മലയിലെ കല്‍ കതക് തുറക്കുമെന്നാണ് പറയപ്പെടുന്നത്. അങ്ങനെ ഈ വമ്പന്‍ മലയ്ക്ക് കതകു പലകമേടെന്നും രാജാവ് താമസിച്ച സ്ഥലത്തിന് രാജാപ്പാറ എന്നും പേരുവന്നു. എന്നാല്‍, ഇന്നും ചങ്ങലയും കതകും കണ്ടെത്താന്‍ ആര്‍ക്കുമായിട്ടില്ല. മൂന്നാര്‍ തേക്കടി സംസ്ഥാനപാതയില്‍നിന്നും രണ്ട് ... Read more

വേനലവധിയില്‍ താരമായി വൈശാലി ഗുഹ

ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്‍… ഇന്നും മലയാളികളുടെ ചുണ്ടില്‍ ഒഴുകിയെത്തുന്ന ഈ ഗാനം ഉണര്‍ത്തിയ പ്രണയകാഴ്ചകള്‍ വര്‍ണനാതീതമാണ്. വൈശാലിയും ഋഷ്യശൃംഗനും അനുരാഗത്തിന്റെ പുതിയ തരംഗങ്ങള്‍ തീര്‍ത്ത വൈശാലി ഗുഹയിലേക്ക് ഇന്നും സഞ്ചാരികളുടെ തിരക്കാണ്. വേനലവധിയായതോടെ നൂറ്കണക്കിന് പേരാണ് ദിവസവും എത്തുന്നത്. ഗുഹയുടെ ഇരുളറയില്‍നിന്നും ചെറുതോണി അണക്കെട്ടിന്റെ കാഴ്ച ഇവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പുതിയ അനുഭവമാണ് നല്‍കുന്നത്. അണക്കെട്ട് നിര്‍മിക്കുന്നതിനായി പദ്ധതി പ്രദേശത്തേക്ക് എത്തിച്ചേരാനായി പണിത ഗുഹയാണ് ഇപ്പോള്‍ വൈശാലി ഗുഹ എന്ന പേരില്‍ അറിയപ്പെടുന്നത്. 1970 കളിലാണ് ഇതിന്റെ നിര്‍മാണം. ഗുഹയ്ക്ക് 550 മീറ്റര്‍ നീളമാണുള്ളത്. ഗുഹ വിസ്മൃതിയിലാണ്ട് കിടക്കുമ്പോള്‍ 1988ലാണ് ഭരതന്‍ അദ്ദേഹത്തിന്റെ വൈശാലി എന്ന സിനിമയുടെ ചിത്രീകരണത്തിനായി എത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഋഷ്യശൃംഗന്റെ പര്‍ണശാലയ്ക്കടുത്തുള്ള ഗുഹയാണ് സിനിമയുടെ ചിത്രീകരണത്തിനുശേഷം ‘വൈശാലി ഗുഹ’ എന്ന പേരില്‍ അറിയപ്പെടുന്നത്. കുറവന്‍ മലകളില്‍നിന്ന് അര മണിക്കൂര്‍ നടന്നാല്‍ വൈശാലി ഗുഹയിലെത്താം. ഒരിക്കലും കണ്ടാല്‍ മതിവരാത്ത കാഴ്ചകളുടെ വിരുന്നാണ് വൈശാലി ഗുഹയില്‍ പ്രകൃതി ... Read more

മനം മയക്കുന്ന വനക്കാഴ്ച്ചകളൊരുക്കി പറമ്പിക്കുളം

ഏഷ്യന്‍ തേക്കുകളില്‍ പ്രധാനി കന്നിമാര തേക്കും ഡാമുകളും വന്യജീവികളും ഒരുക്കുന്ന കാടിന്റെ വശ്യതയാണ് മറ്റു കടുവാ സങ്കേതങ്ങളില്‍ നിന്നും പറമ്പിക്കുളത്തെ വേറിട്ടുനിര്‍ത്തുന്നത്. പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലാണെങ്കിലും പറമ്പിക്കുളത്തെത്താന്‍ സഞ്ചാരികള്‍ തമിഴ്‌നാട്ടിലെ സേത്തുമട വഴി ആനമല കടുവാ സങ്കേതത്തിലൂടെ ടോപ്സ്ലിപ്പ് എന്ന പുല്‍മേടു കടക്കണം. പറമ്പിക്കുളത്ത് ആദിവാസി ഊരുകളുമായി ബന്ധപ്പെട്ടുള്ള 40 കിലോമീറ്റര്‍ ദൂരമാണ് പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടിലെ ആനമല കടുവാ സങ്കേതം മുതല്‍ പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ എല്ലാ ഭാഗങ്ങളിലും പുള്ളിമാന്‍, കേഴമാന്‍, കാട്ടുപോത്ത് (ഇന്ത്യന്‍ ഗോര്‍), ആന തുടങ്ങിയവയുണ്ടാവും. ബ്രിട്ടിഷ് ഭരണ കാലത്ത് മരം കടത്തുന്നതിനും യാത്രയ്ക്കുമായി ഉപയോഗിച്ചിരുന്ന ട്രാംവേയും അവയുടെ ശേഷിപ്പുകളും ചിത്രങ്ങളുമെല്ലാം ആസ്വാദനത്തിനൊപ്പം അറിവും നല്‍കും. വന്യമൃഗങ്ങളെ വളരെ അടുത്തു നിന്നു കാണാനുളള സൗകര്യവും പറമ്പിക്കുളത്തുണ്ട്. സഞ്ചാരികളെ വനം വകുപ്പിന്റെ വാഹനത്തില്‍ കയറ്റി സഫാരിയുണ്ട്. കുടുംബവുമായി എത്തുന്നവര്‍ക്ക് താമസ സൗകര്യമുള്‍പ്പെടെയുള്ള പ്രത്യേക പാക്കേജുകളും വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുക്കിങ്ങിന് ആനപ്പാടിയില്‍ ഇന്‍ഫര്‍മേഷന്‍ ... Read more

കാശ്മീരിലെ മിനി കാശ്മീര്‍ വിശേഷങ്ങള്‍

കാശ്മീരിലെ ഒരുവിധം സ്ഥലങ്ങളെല്ലാം സഞ്ചാരികള്‍ക്ക് പരിചിതമാണെങ്കിലും ഇനിയും തീരെ പിടികിട്ടാത്ത കുറച്ചിടങ്ങളുണ്ട്. അതിലൊന്നാണ് മിനി കാശ്മീര്‍ എന്നറിയപ്പെടന്ന ബദേര്‍വാഹ്. ഹിമാലയത്തിന്റെ താഴ്വരയില്‍ പുല്‍മേടുകളും അരുവികളും കാടും ഒക്കെയായി കിടക്കുന്ന ബദേര്‍വാഹ് നഗരത്തിന്റെ എല്ലാ തിരക്കുകളിലും നിന്ന് മാറിക്കിടക്കുന്ന നാടാണ്. സാഹസിക സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്ന ബദേര്‍വാഹ് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു നാട് തന്നെയാണ്. കാഴ്ചകളിലെ അത്ഭുതങ്ങളുമായി കാത്തിരിക്കുന്ന ബദേര്‍വാഹിനെക്കുറിച്ചറിയാം… നാഗങ്ങളുടെ ഭൂമിയെന്ന മിനി കാശ്മീര്‍ കാശ്മീരിലെ അത്ഭുതങ്ങളിലൊന്നായ നഗരമാണ് ബദേര്‍വാഹ്. ഡോഡ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബന്ദേര്‍വാഹ് ഹിമാലയന്‍ പര്‍വ്വത നിരകളുടെ താഴ്വാരത്തിലാണുള്ളത്. ഈ നാടിന് നാഗങ്ങളുടെ നാട് എന്നൊരു പേരുകൂടിയുണ്ട്. നാഗ് കീ ഭൂമി എന്നു വിളിക്കപ്പെടുന്ന ഇവിടെ വ്യത്യസ്ത തരത്തിലുള്ള പാമ്പുകളെ കാണാന്‍ സാധിക്കുമത്രെ… സാഹസികര്‍ക്ക് സ്വാഗതം കാശ്മീരില്‍ സാഹസിക കാര്യങ്ങള്‍ക്ക് പേരുകേട്ടിരിക്കുന്ന ഇവിടെ ഇതിനു മാത്രമായും സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട്. എന്നാല്‍ ജമ്മു സിറ്റിയില്‍ നിന്നും 205 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടേക്ക് എത്തുന്ന ... Read more

മോദി താമസിച്ച ഗുഹയില്‍ നമുക്കും താമസിക്കാം വെറും 990 രൂപയ്ക്ക്

തിരഞ്ഞെടുപ്പിന്റ തിരക്കുകള്‍ കഴിഞ്ഞ് പ്രാര്‍ഥനയ്ക്കും ധ്യാനത്തിനുമായി കേദാര്‍നാഥിലേക്ക് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുഹയാണ് വാര്‍ത്തകളിലെ താരം. മോദിയുടെ ധ്യാന ഗുഹയുടെ പ്രത്യേകതകളും സൗകര്യങ്ങളും ചര്‍ച്ചകളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ്. സമുദ്ര നിരപ്പില്‍ നിന്നും 12200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കൃത്രിമ ഗുഹയ്ക്ക് എടുത്തു പറയേണ്ട പ്രത്യേകതകള്‍ ഒരുപാടുണ്ട്. ഗുഹയുടെ വിശേഷങ്ങളിലേക്ക്. കേദാര്‍നാഥ് ഹിമാലയ സാനുക്കളിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് കേദാര്‍നാഥ്. ശിവന്റെ 12 ജ്യോതിര്‍ലിംഗ സ്ഥാനങ്ങളിലൊന്നായ ഇവിടം ഉത്തരാഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്. തീര്‍ഥാടനത്തിന്റെ പേരില്‍ മാത്രം അറിയപ്പെടുന്ന ഇവിടെ വിനോദ സഞ്ചാരികളും തീര്‍ഥാടകരും ധാരാളമായി എത്തുന്നു. കേദാര്‍നാഥ് ക്ഷേത്രം ചങ്കുറപ്പുള്ളവര്‍ക്ക് മാത്രം എത്തിപ്പെടുവാന്‍ സാധിക്കുന്ന ഒരു തീര്‍ഥാടന കേന്ദ്രമാണ് കേദാര്‍നാഥ് ക്ഷേത്രം. വര്‍ഷത്തില്‍ കുറച്ച് മാസങ്ങള്‍ മാത്രമാണ് ഇവിടെ ആളുകള്‍ക്ക് സന്ദര്‍ശിക്കുവാന്‍ സാധിക്കുക. ഏപ്രില്‍ മാസത്തിലെ അക്ഷയ ത്രിതീയ മുതല്‍ നവംബറിലെ കാര്‍ത്തിക പൂര്‍ണ്ണിമ വരെ ഇവിടെ വിശ്വാസികള്‍ക്കെത്താം. മഞ്ഞു കാലത്ത് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ താഴെയുള്ള ഉഖിമഠത്തിലേക്ക്  ... Read more

കാസര്‍ഗോഡെത്തുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍

കാസര്‍കോഡ്…കേരളത്തിലാണെങ്കിലും വ്യത്യസ്തമായ ഒരു സംസ്‌കാരം കാത്തുസൂക്ഷിക്കുന്ന നാട്. സപ്തഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയെന്ന് അറിയപ്പെടുന്ന ഈ നാട് സഞ്ചാരികളെ എന്നും കൊതിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോട്ടകളുടെയും കുന്നുകളുടെയും നാട് മാത്രമല്ല, ദൈവങ്ങളുടെയ നാട് കൂടിയാണ് ഈ നാട്ടുകാര്‍ക്ക് കാസര്‍കോഡ്. ബേക്കല്‍കോട്ടയുടെ പേരില്‍ മാത്രം ലോക സഞ്ചാര ഭൂപടത്തില്‍ തന്നെ ഇടം നേടിയ കാസര്‍കോഡിനെക്കുറിച്ച് പറയുവാനാണെങ്കില്‍ ഏറെയുണ്ട്. ഒരു സഞ്ചാരിയുടെ ട്രാവല്‍ ലിസ്റ്റില് എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് കാസര്‍കോഡിനെ ഉള്‍പ്പെടുത്തണം എന്നു നോക്കാം… സപ്തഭാഷകളുടെ നാട് കേരളത്തിലെ മറ്റ് 13 ജില്ലകളില്‍ പോയാലും ലഭിക്കാത്ത വ്യത്യസ്തമായ അനുഭവങ്ങള്‍ കാസര്‍കോഡ് ജില്ലയില്‍ നിന്നു ലഭിക്കും എന്നതില്‍ സംശയമില്ല. ഔദ്യോഗിക ഭാഷയായ മലയാളം ഉള്‍പ്പെടെ ഏഴു ഭാഷകളാണ് ഇവിട ഉപയോഗിക്കുന്നത്. കന്നഡ, തുളു, കൊങ്കണി,ബ്യാരി, മറാത്തി, കൊറഡ ഭാഷ, തമിഴ്, ഹിന്ദി എന്നീ ഭാഷകളാണ് ഇവിട ഉപയോഗിക്കുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിലും ആതിഥ്യ മര്യാദയിലും ഒക്കെ ഇവിടെയിത് കാണാം. തടാകത്തില് നിധി സൂക്ഷിക്കുന്ന നാട് കാസര്‍കോഡ് എന്ന പേരു വന്നതിനു പിന്നില്‍ ... Read more