Category: News

ഒഴിവാക്കൂ ഈ അഞ്ച് മെക്സിക്കന്‍ നഗരങ്ങളെ : ഉപദേശവുമായി അമേരിക്ക

വെബ്ഡെസ്ക് Sinaloa, Mexico മെക്സിക്കോ കാണാന്‍ പോകുന്നവര്‍ ഈ അഞ്ചു നഗരങ്ങള്‍ ഒഴിവാക്കുക. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെതാണ് ഉപദേശം. ഇവിടങ്ങളില്‍ പെരുകുന്ന കുറ്റകൃത്യങ്ങളും ഗുണ്ടാ വിളയാട്ടങ്ങളുമാണ് അമേരിക്കന്‍ നിര്‍ദ്ദേശത്തിന് പിന്നില്‍. കൊലിമ , മിചോക്കാന്‍ , സിനലോവ , തമാലിപാസ്, ഗ്യുരേരോ എന്നീ നഗരങ്ങള്‍ ഒഴിവാക്കാനാണ് സഞ്ചാരികള്‍ക്ക് അമേരിക്കയുടെ നിര്‍ദേശം. ആഭ്യന്തര സംഘര്‍ഷം ശക്തമായ സിറിയ , അഫ്ഗാനിസ്ഥാന്‍, ഇറാക്ക് എന്നീ രാജ്യങ്ങളിലേക്കുള്ള സഞ്ചാരികളുടെ വിലക്കിന് സമാനമായ മുന്നറിയിപ്പാണ് ഇപ്പോള്‍ അമേരിക്ക നല്‍കിയിരുന്നത്. ഒരിക്കല്‍ ഹോളിവുഡ് സിനിമകളുടെ ചിത്രീകരണ സ്ഥലമായിരുന്ന ഗ്യുരേരോ ഇന്ന് അധോലോക സംഘങ്ങളുടെ വിളനിലമാണ് . ഇവര്‍ റോഡ്‌ തടസപ്പെടുത്തുന്നതും സഞ്ചാരികളെ ഉപദ്രവിക്കുന്നതും പതിവാണ്. Tamaulipas, Mexico നരഹത്യ , തട്ടിക്കൊണ്ടുപോകല്‍, കൊള്ള എന്നിവയുടെ കേന്ദ്രമായി മെക്സിക്കോ മാറിയെന്നു സഞ്ചാരികള്‍ക്കുള്ള മുന്നറിയിപ്പിലുണ്ട് . മയക്കുമരുന്ന് പാതകള്‍ സ്വന്തമാക്കാനുള്ള മാഫിയകളുടെ പോരിനിടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടക്കം നിരവധി പേരാണ് മെക്സിക്കോയില്‍ ഇതിനകം കൊല്ലപ്പെട്ടത് .

കിറുകൃത്യത്തില്‍ മുന്നില്‍ ഇന്‍ഡിഗോ; സ്പൈസും എയര്‍ ഏഷ്യയും പിന്നില്‍

ലോകത്തു സമയ കൃത്യത പാലിക്കുന്ന വിമാനങ്ങളുടെ പട്ടിക പുറത്തിറക്കി. ഇന്ത്യയിൽ നിന്ന് ഇൻഡിഗോ ആദ്യ നാലിലെത്തി. എയർ ഇന്ത്യ അടക്കം മറ്റു മുൻ നിര വിമാനങ്ങളെ ആദ്യ ഇരുപതു സ്ഥാനക്കാരിൽ കാണാനില്ല.

നികുതി കുറച്ചേക്കും; വിനോദ സഞ്ചാര മേഖല പ്രതീക്ഷയില്‍

ടിഎന്‍എല്‍ ബ്യൂറോ Picture Courtesy: incredibleIndia.org ന്യൂഡല്‍ഹി: വരാനിരിക്കുന്ന കേന്ദ്രബജറ്റില്‍ ഉറ്റു നോക്കി ടൂറിസം മേഖല. വിനോദ സഞ്ചാര മേഖലയുടെ പ്രോത്സാഹനത്തിനു നിരവധി പദ്ധതികള്‍ കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. വിനോദ സഞ്ചാര രംഗത്ത്‌ നികുതി കുറയ്ക്കുക , കൂടുതല്‍ ഇളവുകള്‍ നല്‍കുക എന്നിവ ബജറ്റില്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. ഹോട്ടല്‍ താമസത്തിന് ഉയര്‍ന്ന നികുതി നിരക്കാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഈടാക്കുന്നത്. സിംഗപ്പൂര്‍, തായ് ലാന്‍ഡ്‌, മലേഷ്യ എന്നിവിടങ്ങളില്‍ താരതമ്യേന കുറഞ്ഞ നിരക്കാണ്. ഇക്കാര്യത്തില്‍ വിനോദ സഞ്ചാര മേഖലക്ക് അനുകൂല തീരുമാനം ഉണ്ടായേക്കുമെന്ന് ധന മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. .ഹോട്ടല്‍ നിര്‍മാണത്തിന് ഇളവുകള്‍ പ്രഖ്യാപിച്ചേക്കും . പുതിയ ടൂറിസ്റ്റ് ട്രെയിനുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു പാതകള്‍ എന്നിവയും ബജറ്റില്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ചെറുകിട- ഇടത്തരം വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് തുടങ്ങുന്ന വിമാന കമ്പനികള്‍ക്കും ഇളവ് അനുവദിച്ചേക്കും. രാജ്യത്തെ വിനോദ സഞ്ചാര മേഖല വളര്‍ച്ചയുടെ പാതയിലാണ്. 2016ല്‍ സെപ്തംബര്‍ വരെ ആദ്യ ഒമ്പതു മാസം ... Read more

കൂ ..കൂ ..തീവണ്ടി …കുറ്റപ്പെടുത്തല്‍ സഭാ സമിതിയുടേത്

  ഇന്ത്യയുടെ ജീവരേഖ എന്നാണ് റയില്‍വേയുടെ അവകാശവാദം. പക്ഷേ വിനോദ സഞ്ചാര കേന്ദ്രങ്ങളിലോക്കെ ഈ ജീവരേഖ കാണണമെങ്കില്‍ ഭൂതക്കണ്ണാടി വേണ്ടി വരും. . Photo Courtesy: the-maharajas.com വിനോദ യാത്രികരുടെ മുന്‍ഗണനകള്‍ റയില്‍വേ മിക്കപ്പോഴും അവഗണിക്കുകയാണ് പതിവ്. യാത്രക്കാരെ അവഗണിക്കാം. പക്ഷെ എംപിമാരോട് അത് പറ്റില്ലല്ലോ.. റയില്‍വേയുമായി ബന്ധപ്പെട്ട പാര്‍ലമെന്‍ററി സമിതിയുടെ റിപ്പോര്‍ട്ടിലാണ് റയില്‍വേക്ക് കണക്കറ്റ വിമര്‍ശനം. ഇന്ത്യയുടെ ഭംഗിയും തീര്‍ഥാടന ടൂറിസവും പുറംലോകത്ത് എത്തിക്കാന്‍ റയില്‍വേ ചെറു വിരല്‍ അനക്കുന്നില്ലന്നായിരുന്നു വിമര്‍ശനം. രാജ്യത്തെ വലിയ വാഹന നടത്തിപ്പുകാരുടെ ചെറിയ വീക്ഷണം എന്ന് പോലും സമിതി കുറ്റപ്പെടുത്തി. വിനോദ സഞ്ചാര മേഖലകളെയും തീര്‍ഥാടന കേന്ദ്രങ്ങളെയുമൊക്കെ ബന്ധിപ്പിച്ചു ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങിയാലേ റയില്‍വേക്ക് വരുമാനം കൂട്ടാനാവൂ എന്ന് സമിതി ചെയര്‍മാന്‍ സുദീപ് ബന്ദോപാധ്യായ പറഞ്ഞു. Photo Courtesy: pib.nic.in വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഉത്തര കേരളം , ജമ്മു കാശ്മീര്‍, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളുടെ കുറവ് സമിതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ... Read more

ഭാര്യ തന്‍ പ്രസവം അങ്ങ് അമേരിക്കയില്‍

പ്രസവിക്കാന്‍ അമേരിക്കയിലേക്ക് പോകുന്ന സ്ത്രീകളുടെ എണ്ണം കൂടുകയാണെന്ന് കണക്കുകള്‍ പറയുന്നു. അമേരിക്കയില്‍ പ്രസവിച്ചാല്‍ രണ്ടുണ്ട് കാര്യം. കുഞ്ഞ് ഇംഗ്ലീഷു പറയുകയും ചെയ്യും അമേരിക്കന്‍ പൌരത്വം കിട്ടുകയും ചെയ്യും.

കങ്കാരുക്കളുടെ നാട്ടിലേക്ക് ഇന്ത്യന്‍ സഞ്ചാരി പ്രവാഹം

വെബ് ഡെസ്ക് Photo Courtesy: Tourism Australia കടലും കാഴ്ച്ചകളുമായി  ഓസ്ട്രേലിയ വിളിച്ചത് വെറുതെയായില്ല. ഇന്ത്യന്‍ സഞ്ചാരികളില്‍ പലരും തെരഞ്ഞെടുത്തത് ഓസ്ട്രേലിയന്‍ യാത്രയാണ്. കംഗാരുക്കളുടെ നാട്ടില്‍ പോകുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ്. ടൂറിസം ഓസ്ട്രേലിയ പുറത്തു വിട്ട കണക്കു പ്രകാരം അവിടേക്കെത്തുന്നവരിലും പണം ചെലവിടുന്നതിലും ഇന്ത്യന്‍ സഞ്ചാരികള്‍ മുന്നിലാണ്. ഇരട്ട അക്ക വളര്‍ച്ചയാണ് ഈ രംഗങ്ങളില്‍ നേടിയതെന്ന് ടൂറിസം ഓസ്ട്രേലിയ പറയുന്നു. ഇക്കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ മാത്രം ഓസ്ട്രേലിയയില്‍ എത്തിയ ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 15% വളര്‍ച്ചയാണുണ്ടായത്‌. 2,94,000 ഇന്ത്യക്കാരാണ് ഇക്കാലയളവില്‍ ഓസ്ട്രേലിയ കാണാന്‍ പോയത്. ഏകദേശം 7200 കോടി ((1.45 ബില്ല്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ ) ഇവര്‍ അവിടെ ചെലവിടുകയും ചെയ്തു. ചെലവഴിച്ചതില്‍ പോയ വര്‍ഷത്തേക്കാള്‍ 26% വര്‍ധന. Photo Courtesy: Kyle Rau അഭിമാനമുഹൂര്‍ത്തമെന്നു സഞ്ചാരികളുടെ വര്‍ധനവിനെ വിശേഷിപ്പിച്ച് ടൂറിസം ഓസ്ട്രേലിയ ഇന്ത്യ- ഗള്‍ഫ് കണ്‍ട്രി മാനേജര്‍ നിശാന്ത് കാശികര്‍ പറഞ്ഞു. വിമാനക്കമ്പനികളേയും ട്രാവല്‍ ... Read more

കേരളത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്കു തുടരുന്നു : ആഭ്യന്തര സഞ്ചാരികളിൽ വൻ വർധന

മദ്യനിരോധനം , ജി എസ് ടി എന്നിങ്ങനെ നിരവധി പ്രതികൂല ഘടകങ്ങൾ ഉണ്ടായിട്ടും സഞ്ചാരികളുടെ ഗ്രാഫ് മേലോട്ടു തന്നെ