Category: Kerala

മെഗാ കാര്‍ണിവല്‍ പ്രഭയില്‍ മലയാറ്റൂര്‍

എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് മെഗാ കാര്‍ണിവല്‍ തുടങ്ങി . മണപ്പാട്ടുചിറയില്‍ ഒരുക്കിയിട്ടുള്ള നക്ഷത്രത്തടാകമാണ് പ്രധാന ആകര്‍ഷണം. 110 ഏക്കറിലെ ഈ തടാകത്തിന് ചുറ്റും മിഴി തുറന്നത് 11018 നക്ഷത്രങ്ങള്‍.പുതുവര്‍ഷം വരെ മലയടിവാരത്ത് ഈ നക്ഷത്രത്തടാകം സഞ്ചാരികളെ കാത്തിരിക്കും.തടാകത്തിനുള്ളില്‍ മ്യൂസിക് ഫൗണ്ടനും ആസ്വദിച്ച് ബോട്ട് യാത്രയും നടത്താം. കഴിഞ്ഞ 4 വര്‍ഷമായി മണപ്പാട്ടുചിറയ്ക്കുള്ളില്‍ നക്ഷത്രത്തടാകം ഒരുക്കി വരുന്നുണ്ട്.ത്രിതല പഞ്ചായത്തും മലയാറ്റൂര്‍ ജനകീയ വികസന സമിതിയും സംയുക്തമായാണ് ഇത്തവണത്തെ മെഗാകാര്‍ണിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രളയക്കെടുതിയില്‍ തകര്‍ന്ന കാലടി, മലയാറ്റൂര്‍ പ്രദേശങ്ങളുടെ അതിജീവനത്തിന് ഉതകും വിധമാണ് ഇത്തവണത്തെ കാര്‍ണിവല്‍ ഒരുക്കിയിരിക്കുന്നത്.മണപ്പാട്ടുചിറയ്ക്ക് ചുറ്റും അമ്യൂസ്‌മെന്റ് പാര്‍ക്കും വ്യാപാരമേളയും കലാപരിപാടികളും വരും ദിവസങ്ങളില്‍ അരങ്ങേറും. ഓരോ വര്‍ഷവും സന്ദര്‍ശകരുടെ എണ്ണം ഇരട്ടിയാകുന്നുണ്ടെന്ന് അധികൃതരും വ്യക്തമാക്കുന്നു. പുതുവര്‍ഷാരംഭത്തില്‍ കൂറ്റന്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നതോടെയാണ് ഈ വര്‍ഷത്തെ കാര്‍ണിവലിന് സമാപനമാവുക.എറണാകുളത്തിന്റെ

ഗോ എയര്‍ ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക സര്‍വീസ് 29 വരെ

ഗോ എയര്‍ നാലുദിവസം ഡല്‍ഹിയില്‍നിന്ന് കണ്ണൂരിലേക്ക് പ്രത്യേക സര്‍വീസ് നടത്തും. 26 മുതല്‍ 29 വരേയാണ് സര്‍വീസ്. ഉച്ചയ്ക്ക് 3.15ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് ആറോടെ കണ്ണൂരിലെത്തും. ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് നാലു വിമാനങ്ങള്‍ കണ്ണൂരിലെത്തിക്കുന്നതിനാണ് പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കണ്ണൂരില്‍നിന്ന് ഡല്‍ഹിയിലേക്ക് സ്ഥിരം സര്‍വീസുകള്‍ നടത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ഗോ എയര്‍ പ്രതിനിധി അറിയിച്ചു. നിലവില്‍ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ഗോ എയര്‍ കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്തുന്നത്. അന്താരാഷ്ട്ര സര്‍വീസുകള്‍ അടുത്തമാസം തുടങ്ങും. മസ്‌കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്കാണ് അദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.

വസന്തോത്സവത്തിനൊരുങ്ങി അനന്തപുരി

  വസന്തോത്സവത്തിന്റെ രണ്ടാം പതിപ്പ് ജനുവരി 11 മുതല്‍ 20 വരെ കനകക്കുന്നില്‍ നടക്കുമെന്ന് ദേവസ്വം-സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിന്റെ പ്രധാന ടൂറിസം ബ്രാന്‍ഡായി വസന്തോത്സവം മാറും. പുതുവര്‍ഷം അനന്തപുരിക്ക് വസന്തോത്സവമാകുമെന്നും മന്ത്രി പറഞ്ഞു. കനകക്കുന്നില്‍ വസന്തോത്സവം ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും വസന്തോത്സവം നടക്കുക. ലോക കേരളസഭയുമായി ബന്ധപ്പെട്ട് 2018ല്‍ നടത്തിയ വസന്തോത്സവത്തിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ കോര്‍ കമ്മിറ്റി യോഗവും ചേര്‍ന്നു. വിനോദസഞ്ചാര വകുപ്പു സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍, കെ.റ്റി.ഡി.സി എം.ഡി ആര്‍. രാഹുല്‍, ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എം.ഡി മോഹന്‍ലാല്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാര്‍, എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ഇക്കോ ടൂറിസം ശില്‍പശാല നാളെ തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി പരിപാടികളും പദ്ധതികളും ആസൂത്രണം ചെയ്യുന്നതിനും ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. വനം വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി. Photo Courtesy:keralatourism.org വഴുതക്കാട് വനം ആസ്ഥാനത്ത് നാളെ രാവിലെ 10 മണിക്ക് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വേണു ശില്‍പശാല ഉദ്ഘാടനം ചെയ്യും. പി സി സി എഫ് എ കെ ധര്‍ണി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് മുഖ്യാതിഥിയാകും. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പത്മ മഹതി ആമുഖ പ്രഭാഷണം നടത്തുന്ന ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ മാനേജിങ് ഡയറ്കടര്‍ പി ആര്‍ സുരേഷ് , ഇക്കോ ടൂറിസം ഡയറക്ടര്‍ പി പി പ്രമോദ് , സതേണ്‍ സര്‍ക്കിള്‍ സി സി എഫ് കെ. വിജയന്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് തിരുവനന്തപുരം ... Read more

യു എ ഇയില്‍ നിന്ന് കേരളത്തിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു

ജെറ്റ് എയര്‍വേയ്‌സ് യു എ ഇയില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു. ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വ്വീസ് ഫെബ്രുവരി പത്തിന് ശേഷം ഉണ്ടാകില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനാവാതെ വന്നതോടെയാണ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കി നിലനില്‍പ്പിനുള്ള സാധ്യതകള്‍ ജെറ്റ് എയര്‍വേയ്‌സ് തേടുന്നത്. യുഎഇയില്‍ നിന്ന് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകളെല്ലാം നിര്‍ത്തലാക്കാനാണ് കമ്പനിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സര്‍വീസുകള്‍ ലാഭകരമല്ലെന്നാണ് കമ്പനിയുടെ നിലപാട്. ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള സര്‍വീസുകള്‍ നേരത്തെ തന്നെ കമ്പനി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലേക്കുള്ള സര്‍വീസുകളും നിര്‍ത്തുന്നുവെന്ന അറിയിപ്പ് വന്നത്. നേരത്തെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റുകള്‍ റദ്ദാക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ മുഴുവന്‍ തുകയും തിരികെ നല്‍കും. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഒരു തവണ സൗജന്യമായി യാത്ര പുനഃക്രമീകരിക്കാനും അവസരം നല്‍കും. നേരിട്ട് വിമാനമില്ലെങ്കില്‍ ദില്ലി, മുംബൈ വിമാനത്താവളങ്ങള്‍ വഴിയുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പുതുവര്‍ഷത്തില്‍ സഞ്ചാരികള്‍ തേടിയെത്തുന്ന കേരളത്തിലെ സ്വര്‍ഗങ്ങള്‍

കടലും മലയും കായലും തടാകവും ഒക്കെയയായി കേരളത്തിന്റെ കാഴ്ചകള്‍ ആരെയും കൊതിപ്പിക്കുന്നതാണ്. കേരളത്തിന്റെ സൗന്ദര്യം ഒന്നുമാത്രം കാണുവാന്‍ ആഗ്രഹിച്ചാണ് ആയിരക്കണക്കിന് സഞ്ചാരികള്‍ ഓരോ സമയത്തും ഈ നാടു തേടി എത്തുന്നത്. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യവും അവിടുത്തെ കാഴ്ചകളും മലബാറും വള്ളുവനാടും തിരുവിതാംകൂറും ഒക്കെ ചേരുന്ന ഇവിടെ കണ്ടു തീര്‍ക്കുവാന്‍ പറ്റാത്ത കാഴ്ചകളും ഇടങ്ങളുമാണുള്ളത്. അങ്ങനെയുളള ഈ കേരളത്തില്‍ മഞ്ഞുകാലത്ത് കാണുവാനുള്ള സ്ഥലങ്ങളെക്കുറിച്ച് അറിയുമോ? പുതുവര്‍ഷത്തില്‍ കേരളത്തില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. പൂവാര്‍ തിരുവനന്തപുരത്തെ ഏറ്റവും മനോഹരമായ ഇടം എന്നറിയപ്പെടുന്ന സ്ഥലമാണ് പൂവാര്‍. ശാന്തമായ ഒരിടം തേടി എത്തുന്നവര്‍ക്ക് ചിലവഴിക്കുവാന്‍ പറ്റിയ പ്രദേശമാണിത്. തിരുവനന്തപുരം നഗരത്തില്‍ നിന്നും 38 കിലോമീറ്റര്‍ അകലെയാണ് പൂവാര്‍. വിഴിഞ്ഞത്തുനിന്നും പതിനഞ്ച് മിനിറ്റ് ബോട്ടില്‍ സഞ്ചരിച്ചാലും പൂവാറിലെത്താം. കോവളം ബീച്ചും പൂവാര്‍ ബീച്ചുമായി ഒരു അഴിയാല്‍ വേര്‍തിരിക്കപ്പെട്ടു കിടക്കുകയാണ്. വേലിയേറ്റ സമയത്ത് കടലിനെ കായലുമായി ബന്ധിപ്പിക്കുന്ന ഒരു പൊഴിയും ഇവിടെ രൂപപ്പെടാറുണ്ട് കുമരകം തനിനാടന്‍ കേരളത്തിന്റെ കാഴ്ചകളും രുചിയും ഒക്കെ ... Read more

പുതുവര്‍ഷത്തില്‍ സ്വതന്ത്ര തീവണ്ടിയാകാന്‍ രാജ്യറാണി

നിലമ്പൂര്‍-തിരുവന്തപുരം രാജ്യറാണി എക്‌സ്പ്രസ് പുതുവര്‍ഷത്തില്‍ സ്വതന്ത്ര തീവണ്ടിയായി സര്‍വീസ് നടത്തും. ഇതുസംബന്ധിച്ച നിര്‍ദേശത്തിന് റെയില്‍വേ ബോര്‍ഡിന്റെ അനുമതിലഭിച്ചു. ഫയലില്‍ റെയില്‍വേ മന്ത്രിയുടെ ഒപ്പുകൂടി ലഭിച്ചാല്‍ പുതുവര്‍ഷത്തില്‍ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്ന് പി.വി. അബ്ദുല്‍വഹാബ് എം.പി പറഞ്ഞു. സ്വതന്ത്രസര്‍വീസ് ആരംഭിക്കുന്നത് മലബാറിലെ ഒട്ടേറെ യാത്രക്കാര്‍ക്ക് ആശ്വാസകരമാകും. രാജ്യറാണി സ്വതന്ത്ര തീവണ്ടിയാകുന്നതോടെ കൊച്ചുവേളിയില്‍നിന്നാകും നിലമ്പൂരിലേക്ക് പുറപ്പെടുക. ഇപ്പോള്‍ തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസില്‍ ചേര്‍ത്താണ് ഷൊര്‍ണൂര്‍ വരെ രാജ്യറാണി സര്‍വീസ് നടത്തുന്നത്. ഷൊര്‍ണൂരില്‍നിന്ന് അമൃത എക്‌സ്പ്രസിന്റെ 15 കോച്ചുകള്‍ മധുരയിലേക്കും എട്ടെണ്ണം നിലമ്പൂരിലേക്കും പോകുകയാണിപ്പോള്‍. എട്ടിനുപകരം 16 കോച്ചുകള്‍ കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണിയിലുണ്ടാകും. എ.സി. ടു ടയര്‍-1, എ.സി. 3 ടയര്‍-2, സെക്കന്‍ഡ്ക്ലാസ് സ്ലീപ്പര്‍കോച്ച് -7, ജനറല്‍ കമ്പാര്‍ട്ട്‌മെന്റ്-4, എസ്.എല്‍.ആര്‍-2 എന്നിങ്ങനെയാകുമിത്. അമൃതയ്ക്കു മുന്‍പായി രാത്രി 10.15-ന് ആകും രാജ്യറാണി കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുക. മടക്കയാത്രയിലും അമൃതയ്ക്കു മുന്നില്‍ രാവിലെ 6.10-ന് കൊച്ചുവേളിയില്‍ എത്തിച്ചേരും.

ഹെഡ്‌ലൈറ്റ് തെളിക്കാം; ഹര്‍ത്താലിനോട് നോ പറയാം

അടിക്കടി കേരളത്തിലുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലുടനീളം വിവിധ സംഘടനകള്‍ ഇതിനോടകം തന്നെ പ്രതിഷേധവുമായി മുന്നോട്ട് വന്നു കഴിഞ്ഞു. ഇവരില്‍ നിന്ന് വ്യത്യസ്തമായി ഫേസ്ബുക്കിലെ ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ ‘ലൈറ്റ് തെളിക്കാം’ എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9മണിക്ക് കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് വാഹനങ്ങളുടെ ഹെഡ് ലൈറ്റ് തെളിയിച്ചാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. ടൂറിസം മേഖലയിലെ വിവിധ സംഘടനകളും, ഹോസ്പിറ്റാലിറ്റി മേഖലയും പ്രതിഷേധ റാലിയില്‍ പങ്കാളികളാകും. കൂടാതെ കേരളത്തിലെ മുഴുവന്‍ നിരത്തുകളില്‍ നാളെ വാഹനങ്ങള്‍ ഹെഡ് ലൈറ്റ് തെളിയിച്ചു പ്രതിഷേധിക്കും. അടിക്കടി നടക്കുന്ന ഹര്‍ത്താലുകള്‍ മൂലം വിവിധ മേഖലകളില്‍ കടുത്ത സാമ്പത്തിക നഷ്ടമാണ് സംഭവിക്കുന്നത്. വിനോദ സഞ്ചാരത്തെ കൂടുതല്‍ ആശ്രയിക്കുന്നു കേരളത്തില്‍ഹര്‍ത്താലുകള്‍ കാരണം കോടികളുടെ നഷ്ടം ഉണ്ടായി. കഴിഞ്ഞ വര്‍ഷം 100 ദിവസത്തിലധികം ഹര്‍ത്താലിലൂടെ നഷ്ടപ്പെട്ടു. ഈ വര്‍ഷം ഇതുവരെ 97 ഹര്‍ത്താലുകളാണ് നടന്നത്. സംസ്ഥാനത്തെ വ്യാപാരികളുടെ സംഘടന, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) ഇനി ഹര്‍ത്താലുകളെ ... Read more

ഫ്‌ലൈ ദുബൈ കോഴിക്കോട്ടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു

ദുബൈ ആസ്ഥാനമായ ഫ്ലൈ ദുബായ് കോഴിക്കോട്ടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഇതോടെ കോഴിക്കോടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തുന്ന ആദ്യത്തെ ദുബൈ വിമാന കമ്പനിയാവുകയാണ് ഫ്ലൈ ദുബൈ. ഫെബ്രുവരി ഒന്നു മുതലാണ് ദുബൈയുടെ സ്വന്തം വിമാനങ്ങള്‍ കോഴിക്കോട്ടേക്ക് പറക്കുക. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണ് ആരംഭിക്കുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്ന് രാത്രി എട്ടരക്കാണ് വിമാനം പുറപ്പെടുക. പുലര്‍ച്ചെ ഒന്നേ മുക്കാലിന് കോഴിക്കോടെത്തും. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 3.05ന് പുറപ്പെടുന്ന വിമാനം രാവിലെ 06.05ന് ദുബൈയില്‍ വന്നിറങ്ങും. ഇന്ത്യയും യു.എ.ഇയും തമ്മിലെ ഹൃദ്യമായ ബന്ധം എന്നും അഭിമാനാര്‍ഹമാണെന്നും ഏതാനും വര്‍ഷങ്ങളായി വാണിജ്യ വിനോദ സഞ്ചാര മേഖലയില്‍ ബന്ധം കൂടുതല്‍ ദൃഢപ്പെട്ടതായും സര്‍വീസ് പ്രഖ്യാപിച്ച ഫ്ലൈദുബായ് സി.ഇ.ഒ ഗൈത് അല്‍ ഗൈത് പറഞ്ഞു. വ്യോമയാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നത് ഈ ബന്ധം കൂടുതല്‍ സഹായിക്കും. ദുബൈയിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ വരവില്‍ ... Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ സന്ദര്‍ശക ഗാലറി തുറന്നു

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സന്ദര്‍ശക ഗാലറി തുറന്നു. എയര്‍സൈഡ്, അറൈവല്‍, ഡിപ്പാര്‍ച്ചര്‍ എന്നിവിടങ്ങളിലായി 3 ഗാലറികളാണ് ഒരുക്കിയത്. 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന ഗാലറിയില്‍ ഒരാള്‍ക്ക് 4 മണിക്കൂര്‍ വരെ ചെലവിടാം. എയര്‍സൈഡ് വ്യൂവേഴ്‌സ് ഗാലറിയില്‍ എത്തിയാല്‍, വിമാനം റണ്‍വേയില്‍നിന്നു പറന്ന് ഉയരുന്നതും ഇറങ്ങുന്നതും അടുത്തു കാണാം. ഡിപ്പാര്‍ച്ചര്‍, അറൈവല്‍ എന്നിവിടങ്ങളിലെ ഗാലറിയില്‍നിന്നു വിമാനത്താവളത്തിനുള്ളിലെ ചുമര്‍ചിത്രങ്ങള്‍, പാസഞ്ചര്‍ ചെക്കിങ്, സെക്യൂരിറ്റി ഹോള്‍ഡ്, ഇമിഗ്രേഷന്‍, കസ്റ്റംസ് ക്ലിയറന്‍സ് എന്നിവ കാണാം. പ്രവേശനം പാസ് മുഖേനയാണ്. സ്‌കൂള്‍ അധികൃതരുടെ സമ്മതപത്രവുമായി വരുന്ന വിദ്യാര്‍ഥികള്‍ക്കു പ്രവേശന ഫീസില്‍ 50 ശതമാനം ഇളവു ലഭിക്കും. 5 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പാസ് ആവശ്യമില്ലെന്നു ഫിനാന്‍സ് അസി. മാനേജര്‍ കെ.ഷമീര്‍ പറഞ്ഞു. പ്രവേശന നിരക്ക് എയര്‍സൈഡ് വ്യൂവേഴ്‌സ് ഗാലറി 100 അറൈവല്‍ വ്യൂവേഴ്‌സ് ഗാലറി 50 ഡിപ്പാര്‍ച്ചര്‍ വ്യൂവേഴ്‌സ് ഗാലറി 50

ജടായു കാര്‍ണിവലിന് തുടക്കമായി

ചടയമംഗലത്തെ ജടായു എര്‍ത്ത്‌സ് സെന്ററില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ജടായു കാര്‍ണവലിന് തുടക്കം കുറിച്ചു.കാര്‍ണിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജടായു കാര്‍ണിവലിന്റെ ഭാഗമായി പാരമ്പര്യ ഭക്ഷ്യോത്സവം, കലാ സാംസ്‌കാരിക സന്ധ്യകള്‍, തെരുവ് മാജിക്, ഗരുഡന്‍പറവയടക്കമുള്ള പരമ്പരാഗത കലാരൂപങ്ങള്‍ എന്നിവ ജടായു മലമുകളില്‍ അരങ്ങേറും. ഓരോ ദിവസവും സാമൂഹ്യ-സാംസ്‌കാരിക-സിനിമാ മേഖലകളിലെ പ്രമുഖര്‍ മുഖ്യാതിഥികളായി ജടായു കാര്‍ണിവലില്‍ പങ്കെടുക്കും. ഉത്തരേന്ത്യയില്‍ നിന്നുള്ള സ്ട്രീറ്റ് മാജിക് സംഘവും, അയല്‍സംസ്ഥാനങ്ങളിലെ നാടോടി നൃത്ത രൂപങ്ങളായ ബിഡുകംസാലെ,കരകാട്ടം തുടങ്ങിയവ ജടായു കാര്‍ണിവലിനെ ഉത്സവാന്തരീക്ഷത്തിലെത്തിക്കും. കേരള ടൂറിസത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി ജടായു എര്‍ത്ത്‌സ് സെന്റര്‍ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം മേഖലയിലെ ആദ്യ ബിഒടി പദ്ധതി വിജയകരമായി മാറുന്നത് പ്രതീക്ഷ പകരുന്നതാണ്. പൂര്‍ണമായും സ്വിറ്റ്‌സര്‍ലാന്റില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്ത കേബിള്‍ കാറിലൂടെയുള്ള യാത്രയും, ലോകത്തിലെ ഏറ്റവും ഭീമാകാരമായ പക്ഷിശില്‍പ്പവും ടൂറിസ്റ്റുകള്‍ക്ക് നവ്യാനുഭവമാണ് സമ്മാനിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്കല്‍ ഫ്‌ലൈയിംഗിനുള്ള അനുമതി കൂടി ലഭിച്ചതോടെ ... Read more

വീണ്ടും ക്രിക്കറ്റ് പൂരത്തിനൊരുങ്ങി കാര്യവട്ടം സ്‌പോര്‍ട്ട്‌സ് ഹബ് സ്റ്റേഡിയം

തലസ്ഥാനത്തു വീണ്ടും രാജ്യാന്തര ക്രിക്കറ്റ് ആവേശത്തിന് അരങ്ങൊരുങ്ങുന്നു. ഇന്ത്യ എ ടീമും ഇംഗ്ലണ്ട് ലയണ്‍സ് ടീമും തമ്മിലുള്ള അഞ്ച് ഏകദിനങ്ങള്‍ക്കു കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം വേദിയാകും. ജനുവരി 23,25,27,29,31 തിയതികളിലാണ് ഏകദിനപരമ്പര. 16,17 തിയതികളില്‍ ബോര്‍ഡ് പ്രസിഡന്റ് ടീമിനെതിരെ പരിശീലനമല്‍സരങ്ങളും നടക്കും. പരമ്പരയ്ക്കു മുന്നോടിയായി സ്‌പോര്‍ട്‌സ് ഹബില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഇംഗ്ലണ്ട് സീനിയര്‍ ടീം താരങ്ങളായിരുന്ന സാം ബില്ലിങ്‌സ്, ബെന്‍ ഡെക്കറ്റ്, ഓലി പോപ്പ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഏകദിനപരമ്പരയില്‍ കളിക്കുന്നുണ്ട് എന്നതുകൊണ്ടുതന്നെ പരമ്പര കുട്ടിക്കളിയാകില്ലെന്നുറപ്പ്. ഇന്ത്യന്‍ ടീമിനെ അടുത്തയാഴ്ച പ്രഖ്യാപിക്കും. രഞ്ജി ട്രോഫി പ്രാഥമികഘട്ട മല്‍സരങ്ങള്‍ അവസാനിക്കും എന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ ടീമില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷയും ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ട്. ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു പിന്നാലെ അണ്ടര്‍ 19 ടീമുകളുടെ ചതുര്‍രാഷ്ട്ര പരമ്പരയ്ക്കും സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം വേദിയാകും. ദക്ഷിണാഫ്രിക്ക, യുഎഇ, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവരായിരിക്കും പരമ്പരയില്‍ പങ്കെടുക്കുകയെന്നാണു സൂചന. ഇതിലും കേരള താരങ്ങള്‍ക്കു ... Read more

ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി

ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനിയായ ചാരുലതയാണ് വധു. pic courtesy: Maritus Events and Wedding Planners കോവളം ലീലാ റാവിസ് ഹോട്ടലില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത രജിസ്‌ട്രേഷന്‍ ചടങ്ങ് നടന്നു. കോളേജിലെ സഹപാഠിയായ ചാരുലതയുമായി നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയമാണ് സഞ്ജു സാംസണ് ഇന്നു സഫലമായത്.ജീവിതത്തിലെ സ്വപ്നങ്ങളിലൊന്നു സഫലമായെന്നും ഒരുപാട് സന്തോഷമുള്ള നിമിഷത്തിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നും സഞ്ജു പറഞ്ഞു. വൈകിട്ട് 5 മണിക്ക് ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സല്‍ക്കാരം നടക്കും. അഞ്ചു വര്‍ഷം രഹസ്യമായി സൂക്ഷിച്ച തന്റെ പ്രണയം കഴിഞ്ഞ സെപ്റ്റംബറിലാണ് സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.സാഞ്ചാവെഡിംഗ് എന്നുള്ള ഹാഷ് ടാഗും സഞ്ജു-ചാരു വിവാഹത്തിന്റേതായി സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

കേരളത്തിലേക്ക് സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങി സലാം എയര്‍

ഒമാനിലെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ കേരളത്തിലേക്ക് സര്‍വീസ് തുടങ്ങാനൊരുങ്ങുന്നു. കൊച്ചി ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് തുടങ്ങുന്നകാര്യം കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം അധികൃതരുമായി ചര്‍ച്ച നടത്തിയതായി സിഇഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദ് അറിയിച്ചു. കേരളത്തില്‍ കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങാനാണ് കമ്പനിക്ക് കൂടുതല്‍ താല്‍പര്യം. ഇക്കാര്യത്തില്‍ സിവില്‍ വ്യോമയാനമന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമേ എന്നു മുതല്‍ സര്‍വീസ് തുടങ്ങാനാവുമെന്ന് തീരുമാനിക്കാന്‍ കഴിയൂ. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ഇപ്പോള്‍ വിദേശ എയര്‍ലൈനുകള്‍ക്ക് അനുമതി നല്‍കിത്തുടങ്ങിയിട്ടില്ല. ഇത് നല്‍കുന്നതോടെ  ഇവിടെ നിന്ന് സര്‍വീസ് തുടങ്ങാനും സലാം എയറിന് പദ്ധതിയുണ്ടെന്ന് സിഇഒ അറിയിച്ചു. ഒമാന്‍ എയറിനൊപ്പം പുതിയ വിമാനക്കമ്പനി കൂടി എത്തുന്നതോടെ പ്രവാസികള്‍ക്ക് അനുഗ്രഹമാകും.

പ്രളയത്തിന് ശേഷം ആലുവ പാലസ് തുറന്നു

പ്രളയത്തിന് ശേഷം ആലുവ പാലസ് തുറന്നു. ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ച പാലസ് അനക്‌സ് നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തുറന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് ശേഷമുള്ള ആദ്യ അതിഥിയായി മന്ത്രി കെ കൃഷ്ണന്‍കുട്ടി എത്തി. പാലസിലെ അനക്‌സ് കെട്ടിടത്തിന്റെ പുനരുദ്ധാരണം പൂര്‍ണമായതിനെത്തുടര്‍ന്ന് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി കഴിഞ്ഞദിവസം ടൂറിസം വകുപ്പിന് താക്കോല്‍ കൈമാറിയിരുന്നു. സര്‍ക്കാര്‍ അതിഥികള്‍ക്കും വി.ഐ.പി.കള്‍ക്കും മാത്രമാണ് മുറി അനുവദിച്ചിരിക്കുന്നത്. ജനുവരി ഒന്ന് മുതലേ പൊതുജനങ്ങള്‍ക്ക് പാലസില്‍ താമസിക്കാനുള്ള സൗകര്യം ഉണ്ടാവുകയുള്ളൂ. കെട്ടിടത്തിന്റെ പെയിന്റിങ് ജോലികള്‍ ഉള്‍പ്പെടെ 46 ലക്ഷം രൂപയ്ക്കാണ് ഊരാളുങ്കല്‍ സൊസൈറ്റി കരാറെടുത്തിരുന്നത്. നവീകരണത്തിന് കരാറുകാര്‍ക്ക് ആഴ്ചകള്‍ മാത്രമാണ് വേണ്ടിവന്നത്. പാലസ് അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് താത്കാലികമായി പറഞ്ഞുവിട്ട ഏഴ് കരാര്‍ ജീവനക്കാരെയും തിരിച്ചെടുത്തിട്ടുണ്ട്. സ്ഥിരം ജീവനക്കാരില്‍ ചിലരെ മറ്റ് ഗസ്റ്റ് ഹൗസുകളിലേക്കും മാറ്റിയിരുന്നു. ഇവരെയെല്ലാം തിരിച്ചുവിളിച്ചുതുടങ്ങി. ചുറ്റുമതിലിന്റെ പെയിന്റിങ് മാത്രമാണ് ഇനി അവശേഷിക്കുന്നത്. പെരിയാര്‍ തീരത്തുള്ള ആലുവ പാലസ് പ്രളയത്തെ തുടര്‍ന്ന് ഓഗസ്റ്റ് 15-ന് രാത്രിയിലാണ് അടയ്ക്കുന്നത്. വെള്ളമിറങ്ങിയ ... Read more