Tag: ജടായു പാറ

ജടായു പാറയിലെ പുതുവര്‍ഷ ആഘോഷം ഗവര്‍ണ്ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യും

ലോക ടൂറിസം ഭൂപടത്തില്‍ ഏറ്റവും വലിയ പക്ഷിശില്‍പ്പമെന്ന ഖ്യാതി സ്വന്തമാക്കിയ ചടയമംഗലത്തെ ജടായു എര്‍ത്ത്‌സ് സെന്ററില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ ഗവര്‍ണ്ണര്‍  പി സദാശിവം ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. എല്‍ ഈ ഡി ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയാകും ജടായു പാറയില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി രാത്രി 9 മണി മുതല്‍ പ്രശസ്ത ഗായിക അനിത ഷെയ്ഖ് നയിക്കുന്ന ഇന്‍ഡിപോപ്പ് സംഗീതനിശയും അരങ്ങേറും. പുതുവര്‍ഷാഘോഷങ്ങളില്‍ ഭാഗമാകുന്നതിന് പ്രത്യേക ടിക്കറ്റ് ഉണ്ട്. ഈ മാസം 22ന് ആരംഭിച്ച ജടായു കാര്‍ണിവലിന്റെ ഭാഗമായി തെരുവ് മാജിക് ഷോ, പൊയ്ക്കാല്‍ നടത്തം, തനത് ഭക്ഷ്യമേള എന്നിവ എല്ലാ ദിവസവും ഉണ്ടായിരിക്കും. ജടായു കാര്‍ണിവല്‍ ജനുവരി 22ന് സമാപിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ചടയമംഗലം എം എല്‍ എ മുല്ലക്കര രത്നാകരന്‍, ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ നാളത്തെ ... Read more

ജടായു കാര്‍ണിവലിന് തുടക്കമായി

ചടയമംഗലത്തെ ജടായു എര്‍ത്ത്‌സ് സെന്ററില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ജടായു കാര്‍ണവലിന് തുടക്കം കുറിച്ചു.കാര്‍ണിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജടായു കാര്‍ണിവലിന്റെ ഭാഗമായി പാരമ്പര്യ ഭക്ഷ്യോത്സവം, കലാ സാംസ്‌കാരിക സന്ധ്യകള്‍, തെരുവ് മാജിക്, ഗരുഡന്‍പറവയടക്കമുള്ള പരമ്പരാഗത കലാരൂപങ്ങള്‍ എന്നിവ ജടായു മലമുകളില്‍ അരങ്ങേറും. ഓരോ ദിവസവും സാമൂഹ്യ-സാംസ്‌കാരിക-സിനിമാ മേഖലകളിലെ പ്രമുഖര്‍ മുഖ്യാതിഥികളായി ജടായു കാര്‍ണിവലില്‍ പങ്കെടുക്കും. ഉത്തരേന്ത്യയില്‍ നിന്നുള്ള സ്ട്രീറ്റ് മാജിക് സംഘവും, അയല്‍സംസ്ഥാനങ്ങളിലെ നാടോടി നൃത്ത രൂപങ്ങളായ ബിഡുകംസാലെ,കരകാട്ടം തുടങ്ങിയവ ജടായു കാര്‍ണിവലിനെ ഉത്സവാന്തരീക്ഷത്തിലെത്തിക്കും. കേരള ടൂറിസത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി ജടായു എര്‍ത്ത്‌സ് സെന്റര്‍ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം മേഖലയിലെ ആദ്യ ബിഒടി പദ്ധതി വിജയകരമായി മാറുന്നത് പ്രതീക്ഷ പകരുന്നതാണ്. പൂര്‍ണമായും സ്വിറ്റ്‌സര്‍ലാന്റില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്ത കേബിള്‍ കാറിലൂടെയുള്ള യാത്രയും, ലോകത്തിലെ ഏറ്റവും ഭീമാകാരമായ പക്ഷിശില്‍പ്പവും ടൂറിസ്റ്റുകള്‍ക്ക് നവ്യാനുഭവമാണ് സമ്മാനിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്കല്‍ ഫ്‌ലൈയിംഗിനുള്ള അനുമതി കൂടി ലഭിച്ചതോടെ ... Read more

ജടായു പാറ സഞ്ചാരികള്‍ക്കായി തുറന്നു

ജടായു എര്‍ത്ത് സ് സെന്ററിലേക്ക് ഇന്ന് മുതല്‍ പ്രവേശനം ആരംഭിച്ചു. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വഴി മാത്രമാണ് എര്‍ത്ത് സെന്ററിലേക്ക് എത്താനാകുക. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഒരാള്‍ക്ക് 400 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ്. ഓണ്‍ലൈന്‍ ബുക്കിംഗിന് നല്ല പ്രതികരണം ലഭിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഈ മാസം 17 നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാനിരുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പ്പവും, സ്വിസ് നിര്‍മ്മിത കേബിള്‍ കാര്‍ സംവിധാനവുമാണ് ഉദ്ഘാടനം കൂടാതെ ജനങ്ങള്‍ക്ക് ഉത്രാട ദിനത്തില്‍ സമര്‍പ്പിക്കുന്നത്. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഉദ്ഘാടന പരിപാടി ഉപേക്ഷിച്ചത്. സിനിമാ സംവിധായകന്‍ രാജീവ് അഞ്ചല്‍ പത്ത് വര്‍ഷത്തെ പരിശ്രമം കൊണ്ടാണ് ജടായു എര്‍ത്ത്‌സ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയത്. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ : www.jatayuearthscenter.com